Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

By reviewing Std 6 Social Science Notes Pdf Malayalam Medium and പ്രകൃതിയുടെ വരദാനം Class 6 Social Science Chapter 12 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 12 Notes Malayalam Medium പ്രകൃതിയുടെ വരദാനം

Gift of Nature Class 6 Notes Malayalam Medium

Question 1.
കർഷകനായ രാഘവൻ പരമ്പരാഗതമായ കൃഷി രീതിയിലൂടെയാണ് കൃഷി ചെയ്യുന്നത്. ജൈവ വളപ്രയോഗം, കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴൽ തുടങ്ങിയവ. ഇവിടെ രാഘവൻ ഏതെല്ലാം തരത്തിലുള്ള പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത് ? അവ ഏതെ ല്ലാമെന്ന് പട്ടികപ്പെടുത്തൂ. എന്താണ് പ്രകൃതി വിഭ വങ്ങൾ ?
Answer:
പ്രകൃതി വിഭവങ്ങൾ
പ്രകൃതിയിൽനിന്നു ലഭിക്കുന്നതും മനുഷ്യന് ഉപ യോഗപ്രദവുമായ വസ്തുക്കൾ വിഭവങ്ങൾ എന്ന റിയപ്പെടുന്നു. വായു, സൂര്യപ്രകാശം, കാറ്റ്, മര ങ്ങൾ, ജലം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭ വങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. വിഭ വങ്ങളെ പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ, പുന സ്ഥാപിക്കപ്പെടാത്ത വിഭവങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. എക്കാലത്തും ലഭ്യമായ വിഭവ ങ്ങളാണ് പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ. ഉപ യോഗത്തിനനുസരിച്ച് തീർന്നു പോകുന്ന വിഭവ ങ്ങളാണ് പുനസ്ഥാപിക്കാപ്പെടാത്ത വിഭവങ്ങൾ.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

പുനസ്ഥാപിക്കപ്പെടാൻ കഴിയുന്ന വിഭവങ്ങൾ ഉപ യോഗത്തിനനുസരിച്ച് വീണ്ടും പഴയപോലെയാ കുവാൻ സാധിക്കും. ഉദാഹരണം: തടി, കാറ്റ് മുത ലായവ പുനസ്ഥാപിക്കപ്പെടാൻ കഴിയാത്ത വിഭ വങ്ങൾ ഉപയോഗത്തിന് നു സ രിച്ച് തീർന്നു പോകുന്നവയാണ്. ഉദാഹരണം; കൽക്കരി, പ്രകൃ തിവാതകം മുതലായവ. രാഘവാൻ, കൃഷിചെയ്യുന്നതിനായി ഉപയോഗപ്പെ ടുത്തുന്ന വിഭവങ്ങൾ താഴെ പറയുന്നവയാണ്.

  • മണ്ണ്
  • ജലം
  • സൂര്യപ്രകാശം
  • വായു

Question 2.
മരം, സൂര്യപ്രകാശം, മത്സ്യം, കാറ്റ്, കന്നുകാലി കൾ, ജല എന്നിവ ചില പ്രകൃതി വിഭവങ്ങളാണ്. ഇവയെ ജൈവ വിഭവങ്ങൾ എന്നും അജൈവവിഭ വങ്ങൾ എന്നും തരംതിരിച്ച് പട്ടികപ്പെടുത്തു.
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 1

Question 3.
താഴെ തന്നിരിക്കുന്നത് രണ്ടു കാറുകളുടെ സവി ശേഷതകളാണ്. ഇവയുടെ ഓരോന്നിന്റെയും സവിശേഷതകൾ കണ്ടെത്തി ശരിയായ കളങ്ങ ളിൽ എഴുതൂ.
കാർ – എ : സൗരോർജത്താൽ പ്രവർത്തിക്കുന്നു. ബി : പെട്രോൾ കൊണ്ട് പ്രവർത്തിക്കുന്നു. സവിശേഷതകൾ കാർ
(1) അന്തരീക്ഷ മലിനീകരണത്തിന് കാരണമാകു ന്നില്ല.
(2) പുനസ്ഥാപിക്കപ്പെടാത്ത വിഭവം ഇന്ധന മായി ഉപയോഗിക്കുന്നു.
(3) അന്തരീക്ഷത്തിലെ കാർബൺഡയോക്സൈ ഡിന്റെ അളവ് കൂട്ടുന്നു.
(4) ഇത്തരം കാറുകൾ ധാരാളമായി ഉപയോഗി ക്കപ്പെടുന്നു.
(5) ഇത്തരം കാറുകൾ വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
(6) പുനസ്ഥാപിക്കപ്പെടുന്ന വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 2
ഇതിൽ ഏതുതരം കാറുകളാണ് പ്രകൃതി സൗഹൃ ദപരമായത് ? നിങ്ങളുടെ നിരീക്ഷണം സാധൂക
രിക്കുക.
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 3

Question 4
‘വിഭവങ്ങൾ നാം കടമെടുത്തത് ‘ എന്ന ആശയം വിശകലനം ചെയ്ത് നിഗമനങ്ങൾ എഴുതുക. വിഭവ സംരക്ഷണത്തിനായി ഏതെങ്കിലും അഞ്ചു വഴികൾ കണ്ടെത്തി എഴുതുക.
Answer:
ഇന്ന് നാം ഉപയോഗിക്കുന്ന പല വിഭവങ്ങളും ഭാവി തലമുറക്കു കൂടി അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ‘വിഭവങ്ങൾ നാം കടമെടു ത്തത്’ എന്ന് പറയാറുണ്ട്. നിലവിൽ ഏകദേശം 3 ബില്ല്യൺ ആളുകൾക്ക് ജീവിതത്തിന്റെ അടി സ്ഥാന ഘടകങ്ങളിൽ ചിലതിന്റെയെങ്കിലും കുറ വുണ്ട്. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം, വൈദ്യുതി മുതലായ വിഭവങ്ങളുടെ അഭാവം അനുഭവിക്കുന്ന വളരെയധികം പ്രദേശങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

ജന സംഖ്യാ വർദ്ധനവിനനുസരിച്ച് വിഭവങ്ങളുടെ അഭാവവും വർദ്ധിച്ചുവരും. ശുദ്ധവും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ അന്തരീക്ഷം എല്ലാ മനുഷ്യരും പ്രതീക്ഷിക്കുന്ന ഒരു കാര്യമാണ്. ഇങ്ങനെയൊരു അന്തരീക്ഷം വേണമെങ്കിൽ തീർച്ചയായും വിഭവങ്ങൾ ആവ ശ്യമാണ്. ഭാവിതലമുറ സുരക്ഷിതത്വത്തിൽ ജീവി ക്കണമെങ്കിൽ അവർക്കു കൂടി അവകാശപ്പെട്ട വിഭ വങ്ങൾ ശ്രദ്ധയോടും കരുതലോടും കൂടെ ഇന്നത്തെ തലമുറ ഉപയോഗിക്കേണ്ടതുണ്ട്.

ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഓർമയിൽ സൂക്ഷിക്കാം. നമുക്ക് എല്ലാവരുടെയും ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നറ വേറ്റാനുള്ളതില്ലാതാനും.

വിഭവസംരക്ഷണത്തിനുള്ള നടപടികൾ

  • വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്ക
  • പ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക. വിഭവങ്ങൾ പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഒഴിവാക്കുക.
  • ഉപയോഗിക്കുന്നില്ലാത്തപ്പോൾ ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുക.
  • മഴവെള്ള സംഭരണികൾ സ്ഥാപിക്കുകയും ജലം സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് വനവൽക്കരണം.

Question 5.
എന്താണ് വിഭവങ്ങൾ ?
Answer:

  • പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോ ഗപ്രദവുമായ വസ്തുക്കളെ വിഭവങ്ങൾ എന്നു പറയുന്നു.
  • വായു, സൂര്യപ്രകാശം, കാറ്റ്, മരങ്ങൾ, ജലം എന്നിങ്ങനെ നിരവധി വിഭവങ്ങളാൽ സമ്പന്ന മാണ് നമ്മുടെ പ്രകൃതി.
  • വിഭവങ്ങളെ പുനസ്ഥാപിക്കപ്പെടുന്ന വിഭവ ങ്ങൾ പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
  • എക്കാലത്തും ലഭ്യമായ വിഭവങ്ങളാണ് പുന സ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ. ഉപയോഗത്തി നനുസരിച്ച് തീർന്നുപോകുന്ന വിഭവങ്ങളാണ് പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങൾ.

Question 6.
വിഭവശോഷണം എങ്ങനെ സംഭവിക്കുന്നു?
Answer:
ജനസംഖ്യാ വർദ്ധനവ്, ശാസ്ത്ര-സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗക ര്യങ്ങൾ, വ്യവസായവൽക്കരണം എന്നിവ പ്രകൃ തിവിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു. ഇത് അമിതമായ വിഭവശോഷണത്തിന് വഴിതെളിച്ചു. അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവശോഷണം.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 7.
വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടോ ?
Answer:
വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപ യോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാ നുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്ന താണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വം.

Question 8.
പ്രകൃതിവിഭവങ്ങൾക്ക് ഉദാഹരണങ്ങളും അവ യുടെ ഉപയോഗങ്ങളും കണ്ടെത്തി എഴുതുക.
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 5

Question 9.
ചുവടെ നൽകിയിട്ടുള്ള വിഭവങ്ങളെ എക്കാ ലത്തും ലഭ്യമായവ എന്നും ഉപയോഗത്തിനനു സരിച്ച് തീർന്നു പോകുന്നവയെന്നും തരംതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തുക.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 6
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 8
Answer:

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 9

Question 10.
നാം വിഭവങ്ങൾ അശ്രദ്ധമായി ഉപയോഗിച്ചാൽ ഭാവിയിൽ എന്താണ് സംഭവിക്കുക ? തന്നിരി ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ. ചിത്രങ്ങൾക്ക് അടി കുറുപ്പ് എഴുതിനോക്കൂ.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 12

Answer:
(1) വാഹനങ്ങളുടെ അമിത ഉപയോഗം
(2) വനഭൂമികൾ തരിശുഭൂമികളായി മാറും
(3) സമുദ്രവിഭവങ്ങളുടെ ശോഷണം
(4) പർവ്വതങ്ങൾ തരിശുഭൂമികളാകുന്നു

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 11.
നൽകിയിരിക്കുന്ന ഓരോ ചിത്രത്തിലെയും സന്ദർഭങ്ങൾ വിഭവസംരക്ഷണത്തെ എങ്ങനെ സഹായിക്കുന്നു എന്നു ചർച്ച ചെയ്യുക.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 13

Answer:
വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപയോ ഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വം.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാത്ത തിനാൽ സൈക്കിൾ സഞ്ചാരം ഊർജസംര ക്ഷണം ഉറപ്പുവരുത്തുന്നു. കൂടാതെ യാതൊരു വിധ മലിനീകരണവും സൈക്കിൾ ഉപയോഗത്തി ലില്ല. സൗരോർജം പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു വിഭവമാണ്.

ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ഒരു രീതിയുമാണ് സൗരോർജം ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾക്കു പകരം തുണസഞ്ചികൾ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗം കുറക്കു ന്നതിനോടൊപ്പം മലിനീകരണത്തിൽ നിന്നും രക്ഷ നേടലാണ്. ഈ വിഭവസംരക്ഷണത്തിന് ഏറെ പങ്കു വഹിക്കുന്ന ഒരു രീതിയാണ് തുണി സഞ്ചികളുടെ ഉപയോഗം.

“മരം ഒരു വരമാണ് ‘ എന്നാണല്ലോ പറയാറ്. മര ങ്ങൾ നടുന്നത് പരിസ്ഥിതിക്ക് വളരെയേറെ മുതൽകൂട്ടായ ഒരു കാര്യമാണ്. വായുവിനെ തണു പ്പിക്കുന്നതിന് വൃക്ഷങ്ങൾക്ക് ഏറെ പങ്കുണ്ട്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറ യ്ക്കാൻ കാറ്റാടിയന്ത്രം സഹായിക്കുന്നു. വിഭവ സംരക്ഷണത്തിൽ വളരെയേറെ സ്വാധീനം ചെലു ത്തുന്ന ഒരു കാര്യമാണ് കാറ്റാടിയന്ത്രം ഉപയോ ഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 12.
അമിത വിഭവ ഉപയോഗത്തെ സൂചിപ്പിക്കുന്ന പ്രവർത്തനങ്ങൾ, അതിലൂടെ ശോഷണം സംഭവിക്കുന്ന വിഭവങ്ങൾ, ബദൽ മാർഗങ്ങൾ എന്നിങ്ങനെ പട്ടികയിലെ കളങ്ങളെ അനുയോജ്യമാക്കി യോജിപ്പിക്കൂ.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 14
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 16

 പ്രകൃതിയുടെ വരദാനം Class 6 Notes Questions and Answers

Question 1.
മനുഷ്യന് ഉപയോഗപ്രദമായ വസ്തുക്കളെ…. എന്നു പറയുന്നു ?
Answer:
വിഭവങ്ങൾ

Question 2.
പ്രകൃതിയിൽ നിന്ന് നേരിട്ടു ലഭിക്കുന്നതും ഉപ യോഗയോഗ്യവുമായ വിഭവങ്ങൾ ഏത് ?
Answer:
പ്രകൃതിവിഭവങ്ങൾ

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 3.
ജീവനുള്ള വിഭവങ്ങൾ : ജൈവവിഭവങ്ങൾ
ജീവനില്ലാത്ത വിഭവങ്ങൾ : ………………………..
Answer:
അജൈവവിഭവങ്ങൾ

Question 4.
ഒറ്റയാനെ കണ്ടെത്തുക
കൽക്കരി, കാറ്റ്, പ്രകൃതിവാതകം,
Answer:
പെട്രോളിയം കാറ്റ് (കാറ്റ് പുനസ്ഥാപിക്കാൻ കഴിയുന്ന വിഭവ മാണ്. ബാക്കിയെല്ലാം പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങളാണ്).

Question 5.
അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവെന്ത് ?
Answer:
വിഭവശോഷണം

Question 6.
ലോകപരിസ്ഥിതി ദിനം ആചരിക്കുവാനുള്ള തീരു മാനും എടുത്തത് ആരുടെ പ്രസംഗത്തെ അടി സ്ഥാനമാക്കിയാണ് ?
Answer:
ശ്രീമതി ഇന്ദിരാഗാന്ധി

Question 7.
ലോകപരിസ്ഥിതി ദിനം എന്നാണ് ?
Answer:
ജൂൺ 5

Question 8.
വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപ യോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാ നുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്ന താണ് ……………. ന്റെ അടിസ്ഥാനതത്വം.
Answer:
വിഭവസംരക്ഷണം

Question 9.
ലോകഭൗമദിനം എന്ന്
Answer:
ഏപ്രിൽ 22

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 10.
പ്രകൃതിയെ നിഷ്കരുണം ഉപദ്രവിക്കുന്നതിൽ നിയന്ത്രണം വേണമെന്ന ചിന്തയുടെ ഭാഗമായി നിലവിൽ വന്ന ഏതെങ്കിലുമൊരു നിയമത്തിന്റെ പേരെഴുതുക ?
Answer:
പരിസ്ഥിതി സംരക്ഷണ നിയമം

Question 11.
പെരിയാർ നദീസംരക്ഷണത്തിനുവേണ്ടിയുള്ള ജനമുന്നേറ്റം എന്തിന്റെ രൂപീകരണത്തിനാണ് കാര ണമായത് ?
Answer:
ജല അതോറിറ്റി

Question 12.
വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറ വേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനം എന്താണ് ?
Answer:
സുസ്ഥിര വികസനം.

Question 13.
സുസ്ഥിര വികസനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കമ്മീഷൻ ഏത് ?
Answer:
ബ്രണ്ട്ലാൻഡ് കമ്മീഷൻ റിപ്പോർട്ട്, 1987,

Question 14.
“നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തി പ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളു ടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ളതി ല്ലതാനും”- ആരുടെ വാക്കുകളാണിവ
Answer:
ഗാന്ധിജി

Question 15.
സുസ്ഥിര വികസത്തിലേക്ക് എത്താനുള്ള മാർഗ ങ്ങൾ എന്തെല്ലാം ?
Answer:
വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, ഉപയോഗം കുറക്കുക, പുനരുപയോഗിക്കുക.

Question 16.
സുസ്ഥിര വികസനം എന്നാൽ എന്ത് ? സുസ്ഥിര വികസനത്തിനായി എന്തു ചെയ്യാം ?
Answer:
വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറ വേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസനത്തിനായി നമുക്കൊരുമിച്ച് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം.

  • അടുക്കളയിൽ നിന്നുള്ള ജലം ചെടികൾ നന യ്ക്കാൻ ഉപയോഗിക്കുക.
  • പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക.
  • പാരമ്പര്യേതര ഊർജസ്രോതസ്സുകളായ സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം മുത ലായവ പരമാവധി
  • ഉപയോഗപ്പെടുത്തുക. മഴവെള്ളക്കൊയ്ത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക.
  • പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണിസഞ്ചി കൾ ഉപയോഗിക്കുക

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 17.
ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിശ ദീകരിക്കുക ?
Answer:

  • എല്ലാ വർഷവും ജൂൺ 5-നാണ് ലോകപരി സ്ഥിതി ദിനം ആഘോഷിക്കുന്നത്. അന്നേദി വസം പരിസ്ഥിതി സംരക്ഷണത്തിന്റെ അവ ബോധം ആളുകളിലെത്തിക്കാൻ വിവിധ പരി പാടികൾ നടത്തുകയും ചെയ്യാറുണ്ട്.
  • സർക്കാർ സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, സർക്കാരിതര സ്ഥാപനങ്ങൾ മുതലായവ രെല്ലാം പരിസ്ഥിതി ദിനം ആഘോഷമാക്കാ റുണ്ട്.
  • വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വന പ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരി സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥി രതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരി സ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
  • പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാർഗങ്ങ ളിൽ ഒന്നാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത്.

Question 18.
ജലം, മണ്ണ്, പെട്രോളിയം, വനം എന്നീ പ്രകൃതി വിഭവങ്ങൾ പ്രകൃതിയിൽ നിന്നു അപ്രത്യക്ഷമാ യാൽ എന്തു സംഭവിക്കും ? ചർച്ചചെയ്യു.
Answer:
ജലം, മണ്ണ്, പെട്രോളിയം, വനം മുതലായ പ്രകൃതി വിഭവങ്ങൾ പ്രകൃതിയിൽനിന്നും അപ്രത്യക്ഷമാ യാൽ, അത് ഭൂമിയുടെ ആവാസവ്യവസ്ഥയെയും മനുഷ്യരാശിയെയും പ്രതികൂലമായി ബാധിക്കും. ജൈവവൈവിധ്യം കുറയുകയും ഹരിതഗ്രഹ പ്രഭാവത്തിലേക്ക് ഭൂമിയെ നയിക്കുകയും ചെയ്യും.

ജലം: ജലമില്ലാതെ ജീവിതം അസാധ്യമായൊരു കാര്യമാണ്. ശുദ്ധജലം ലഭിച്ചില്ലെങ്കിൽ മനുഷ്യ രും, മൃഗങ്ങളും സസ്യങ്ങളുമെല്ലാം ആഴ്ചകൾക്കു ള്ളിൽ തന്നെ നാശമടയും. കൃഷിയെ പ്രതികൂല മായി ബാധിക്കുകയും ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.

മണ്ണ് : മണ്ണൊലിപ്പും മണ്ണ് ശോഷണവും കാർഷിക ഉൽപ്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഇത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കും. മണ്ണിന്റെ ശോഷണം സസ്യങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും. ഇത് ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും നശിക്കുന്നതിന് കാരണമാകുന്നു.

പെട്രോളിയം: വാഹനങ്ങൾ ഓടുന്ന തിനും വൈദ്യുതിയുടെ ഉൽപാദനത്തിനും ആവശ്യമായ ഒരു വിഭവമാണ് പെട്രോളിയം ഉൽപന്നങ്ങൾ. പെട്രോളിയത്തിന്റെ അഭാവം മനുഷ്യകുലത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നമാണ്. സൗരോർജം, കാറ്റ്, ജലവൈദ്യുത ഊർജം തുട ങ്ങിയ ബദൽ ഊർജ സ്രോതസ്സുകളെ ആശ്രയി ക്കേണ്ടതായി വരും.

വനങ്ങൾ: വിവിധയിനം സസ്യങ്ങളുടെയും മൃഗ ങ്ങളുടെയും ആവാസ കേന്ദ്രമാണ് വനം. ഭൂമിയുടെ കാലാവസ്ഥയിൽ വനങ്ങളുടെ പങ്ക് വളരെ വലു താണ്. വനങ്ങൾ ഇല്ലാതായാൽ പല ജീവജാല ങ്ങളും നാശമടയും. കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്നതുമൂലം വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകും.

ചുരുക്കത്തിൽ ജലം, മണ്ണ്, പെട്രോളിയം, വനം എന്നീ പ്രകൃതി വിഭവങ്ങൾ പ്രകൃതിയിൽ നിന്നു അപ്രത്യക്ഷമായാൽ ഭൂമിയിലെ എല്ലാ മേഖലക ളെയും ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്ന മായി ഇത് മാറും. അതിനാൽ ഭാവി തലമുറയുടെ ക്ഷേമത്തിനായി ഈ പ്രകൃതി വിഭവങ്ങൾ സംര ക്ഷിക്കുകയും സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും വേണം.

Question 19.
“പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോ ഗപ്രദമായ വസ്തുക്കളെ വിഭവങ്ങൾ എന്നു പറ യുന്നു.
(a) പ്രകൃതി വിഭവങ്ങൾ എന്നാൽ എന്ത് ?
(b) പ്രകൃതി വിഭവങ്ങൾക്ക് നാല് ഉദാഹരണങ്ങൾ എഴുതുക ?
(c) ജൈവവിഭവങ്ങളും അജൈവ വിഭവങ്ങളും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
Answer:
(a) പ്രകൃതിയിൽനിന്ന് നേരിട്ടു ലഭിക്കുന്നതും ഉപ യോഗ യോഗ്യവുമായ വിഭവ ങ്ങ ളാണ് പ്രകൃതി വിഭവങ്ങൾ.
(b) ശിലകൾ, ജലം, മണ്ണ്, കാറ്റ്
(c) ജീവനുള്ള വിഭവങ്ങളെ ജൈവ വിഭവങ്ങ ളെന്നും ജീവനില്ലാത്തവയെ അജൈവ വിഭ വങ്ങളെന്നും പറയും.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

Question 20.
പട്ടിക പൂർത്തീകരിക്കുക.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 17
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 18

Question 21.
(a) സുസ്ഥിര വികസനം എന്നാൽ
(b) സുസ്ഥിര വികസനത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ എന്തെല്ലാം ?
Answer
(a) വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. 1987-ൽ ബ്രണ്ട്ലാൻഡ് കമ്മീഷൻ റിപ്പോർട്ടി ലാണ് സുസ്ഥിര വികസനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

(b) വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, അവ യുടെ ഉപയോഗം കുറയ്ക്കുക, അവ പുനരു പയോഗിക്കുക എന്നിവയാണ് സുസ്ഥിര വിക സനത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ.

Question 22.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 19
Answer:
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 20

Question 23.
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും പട്ടിക ഉണ്ടാക്കുക.
Answer:
ലോകത്തിൽ, വംശനാശഭീഷണി നേരിടുന്ന 10 മൃഗങ്ങൾ

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 21

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 22
Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം 23

Gift of Nature Class 6 Notes Pdf Malayalam Medium

വായു, സൂര്യപ്രകാശം, കാറ്റ്, മരങ്ങൾ, ജലം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളാൽ സമ്പ ന്നമാണ് നമ്മുടെ പ്രകൃതി. പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളെ വിഭവ ങ്ങൾ എന്നു പറയുന്നു.

പ്രകൃതിയിൽ നിന്ന് നേരിട്ടു ലഭിക്കുന്നതും ഉപയോഗ യോഗ്യവുമായ വിഭവങ്ങളാണ് പ്രകൃതി വിഭവങ്ങൾ. വിഭവങ്ങളെ പുനരുപയോഗിക്കാനാവുന്നതും അല്ലാത്തതുമായി തരം തിരിക്കാം. വിഭവങ്ങൾ, വിഭവശോഷണം, വിഭവസംരക്ഷണം എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ പാഠ ഭാഗം നിങ്ങളെ സഹായിക്കും.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

  • പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളെ വിഭവങ്ങൾ എന്നു പറയുന്നു.
  • ഭൂമി, വായു, ജലം തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതും വിലമതിക്കുന്നതുമായ ഒരു ഭൗതിക പദാർത്ഥ മാണ് വിഭവം.
  • വിഭവങ്ങളെ പുനരുപയോഗിക്കാൻ കഴിയുന്നതും കഴിയാത്തതും എന്നിങ്ങനെ തരം തിരിക്കാം.
  • പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ എക്കാലത്തും ലഭ്യമായ വിഭവങ്ങളും, പുനസ്ഥാപിക്കപ്പെടാത്ത വിഭ വങ്ങൾ ഉപയോഗത്തിനനുസരിച്ച് തീർന്നുപോകുന്ന വിഭവങ്ങളുമാണ്.
  • പുനസ്ഥാപിക്കപ്പെടുന്ന വിഭവത്തിന് അത് ഉപയോഗിക്കുന്ന നിരക്കിൽ സ്വയം പഴയപോലെ ആകുവാൻ സാധിക്കും. ഉദാ: തടി, കാറ്റ് മുതലായവ.
  • പുനസ്ഥാപിക്കപ്പെടാത്ത വിഭവത്തിന് പരിമിതമായ വിതരണമുണ്ട്. ഉദാ: കൽക്കരി, പ്രകൃതിവാതകം തുട ങ്ങിയവ.
  • ജീവനുള്ള വിഭവങ്ങളെ ജൈവ വിഭവങ്ങളെന്നും ജീവനില്ലാത്തവയെ അജൈവ വിഭവങ്ങളെന്നും പറയും.
  • ജനസംഖ്യാ വർധനവ്, ശാസ്ത്ര-സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗകര്യങ്ങൾ, വ്യവസായവൽക്കരണം എന്നിവ പ്രകൃതി വിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു.
  • അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവ ശോഷണം.
  • വിഭവങ്ങൾ നീതി പൂർവവും ശ്രദ്ധാപൂർവവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വം.

Class 6 Social Science Chapter 12 Question Answer Malayalam Medium പ്രകൃതിയുടെ വരദാനം

  • വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം.
  • 1987-ൽ ബ്രണ്ട്ലാൻഡ് കമ്മീഷൻ റിപ്പോർട്ടിലാണ് സുസ്ഥിര വികസനം’ എന്ന ആശയം ആദ്യമായി അവ തരിപ്പിച്ചത്.
  • വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, അവയുടെ ഉപയോഗം കുറയ്ക്കുക. അവ പുനരുപയോഗിക്കുക എന്നിവയാണ് സുസ്ഥിര വികസനത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ.

Leave a Comment