By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം Class 6 Social Science Chapter 2 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 6 Social Science Chapter 2 Notes Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം
Medieval India: Society, Resource and Trade Class 6 Notes Malayalam Medium
Question 1.
മധ്യകാല ഇന്ത്യയിലെ കാർഷിക പ്രവർത്ത നങ്ങൾ മികവുറ്റതായിരുന്നു വിശദമാക്കുക.
Answer:
- മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യ ങ്ങൾ, പയറുവർഗ്ഗങ്ങൾ, നീലം, കരിമ്പ് തുട ങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന വിളകൾ.
- കാർഷിക പുരോഗതിക്കായി ഭരണാധികാ രികൾ പല നടപടികളും സ്വീകരിച്ചു. സേചന സൗകര്യങ്ങൾ ഒരുക്കി, വിത്തുകൾ വിതരണം ചെയ്തു, ഉദ്യോഗസ്ഥർക്ക് വേത നമായി ഭൂമി പതിച്ചു കൊടുത്തു തുടങ്ങി യവയാണ് അവ.
- സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കർഷകർ, കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷി യിറക്കാത്തതുമായ ഭൂമി നേടിയെടുക്കുകയും അതിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും ചെയ്തു.
Question 2.
നെയ്ത്തിന്റെയും കച്ചവടത്തിന്റെയും വ്യപാനം നഗരങ്ങളുടെ വളർച്ചയെ സഹായിച്ചതെങ്ങനെ ?
Answer:
നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ. ഗ്രാമീണ ജനത ഉല്പാദിപ്പിച്ച പരുത്തിയും നീലവും പട്ടു നൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി. തുണി നെയ്ത്തിന് പുതിയ ഉപകരണങ്ങളായ നൂൽ നൂൽക്കാനുള്ള ചർക്ക്, നെയ്ത്തിനുളള തറികൾ മുതലായവ ഉപയോഗിച്ചു. കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധി പ്പെടാനുള്ള സാഹചര്യമൊരുക്കി. ഇക്കാര്യങ്ങ ളെല്ലാം നഗരങ്ങളുടെ വളർച്ചയെ സഹായിച്ച ഘടകങ്ങളായിരുന്നു.
Question 3.
മധ്യകാല ഇന്ത്യയിലേക്ക് സഞ്ചാരികളെയും കച്ചവടക്കാരെയും ആകർഷിച്ച ഘടകങ്ങൾ എന്തെല്ലാം ?
Answer:
- ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, തുകൽ, രത്നങ്ങൽ, ചന്ദനം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ്.
- തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു.
- ഈ വിഭവങ്ങളാണ് മധ്യകാല ഇന്ത്യയിലേക്ക് സഞ്ചാരികളെയും കച്ചവടക്കാരെയും ആകർ ഷിച്ചത്.
Question 4.
മധ്യകാല ഇന്ത്യ വിജ്ഞാന രംഗത്ത് കൈവരിച്ച പുരോഗതി പരിശോധിക്കുക.
Answer:
- മധ്യകാല ഇന്ത്യയിൽ നിരവധി വിദ്യാകേന്ദ്ര ങ്ങൾ ഉണ്ടായിരുന്നു.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ അറിവ് തേടിയെത്തി. വിദ്യാകേന്ദ്രങ്ങളിൽ
- ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
- ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി.
- ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. ജയ്പൂർ, ഡൽഹി, ഉജ്ജയിനി, ബനാറസ് എന്നിവടങ്ങളിൽ വാന നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു.
- നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.
Question 5.
ഇന്ത്യയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ ബാബർനാമയിൽ നിന്ന് മനസ്സിലാക്കാം ?
Answer:
ഇന്ത്യയിലെ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ബാബർ വിശദീകരിക്കുന്നത്. ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവിടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരുഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷകൾ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.
Question 6.
വൈവിധ്യങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്. അൽബറൂനിയുടെ വിവരണത്തിൽ പരാമർശി ച്ചിട്ടുള്ള തൊഴിലുകളും നികുതികളും ഏതൊക്കെയാണ് ?
Answer:
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. കൃഷിയോടൊപ്പം കന്നുകാലി മേയ്ക്കലും, വ്യാപാരവും നിലനിന്നിരുന്നു. മൂന്ന് തരത്തിലുളള നികുതികളാണ് ഉണ്ടായിരുന്നത്. ഭൂമികരം, മേച്ചിൽ കരം, കച്ചവട നികുതി എന്നിവയായി രുന്നു അവ.
Question 7.
സൽത്തനത്ത് കാലഘട്ടത്തിലും മുഗൾ കാലഘട്ട ത്തിലും കൃഷിയുടെ പുരോഗതിയെ പ്രോത്സാ ഹിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു
Answer:
കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷിയി റക്കാനാകാത്തതുമായ ഭൂമിയിൽ അക്കാലത്ത് ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. കാർഷിക പുരോഗതിക്കായി ഭരണാധികാരികൾ ചില നടപടികൾ സ്വീകരിച്ചു.
- ജലസേചന സൗകര്യങ്ങൾ ഒരുക്കി.
- വിത്തുകൾ വിതരണം ചെയ്തു.
- നികുതിയിളവുകൾ നൽകി.
ഇപ്രകാരം ഭൂമിയുടെ ഉടമാവകാശം നേടാൻ ഉത്സാഹശീലരായ കർഷകൾ ശ്രമിച്ചു. ഈ നടപടി ക്രമങ്ങളിലൂടെയെല്ലാം കാർഷിക പുരോഗതി നേടുവാൻ കഴിഞ്ഞു.
Question 8.
കൃഷിയോടൊപ്പം കാർഷികോപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പല കൈത്തൊഴി ലുകളും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. എന്തൊക്കെയാണ് ?
Answer:
- ലോഹപണി
- മരപ്പണി
- ആയുധങ്ങളുടെ പണി
- തുകൽ ജോലി
Question 9.
കാർഷികമേഖല നെയ്ത്തു വ്യവസായത്തിന്റെ വളർച്ചയെ സഹായിച്ചതെങ്ങനെ ?
Answer:
- കാർഷിക മേഖല നെയ്ത്തു വ്യവസായത്തിന്റെ വളർച്ചയിൽ വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്. ഗ്രാമീണ ജനത ഉല്പാദിപ്പിച്ച് പരുത്തിയും നിലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി.
- നീലത്തിന്റെയും പരുത്തിയുടെയും ലഭ്യത ഇന്ത്യൻ നെയ്ത്തുകാരെ വ്യത്യസ്ത നിറ ത്തിലും ഗുണനിലവാരത്തിലുമുള്ള വസ്ത്ര ങ്ങൾ നിർമ്മിക്കുവാൻ സഹായിച്ചു.
- അസംസ്കൃത വസ്തുക്കളുടെ ഉൾനാടൻ ഉല്പാദനവും പുതിയ ഉപകരണങ്ങളുടെ വരവും വളർച്ചയെ സഹായിച്ചു. ഇങ്ങനെയെല്ലാമാണ് കാർഷിക മേഖല നെയ് ത വ്യവസായത്തിന്റെ വളർച്ചയെ സഹായിച്ചത്.
Question 10.
ഇന്ത്യ സന്ദർശിച്ച ഇബ്നു ബത്തൂത്തയും റാൽഫ് ഫിച്ചും ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ച് നൽകിയ വിവരങ്ങൾ എന്തെല്ലാമാണ് ?
Answer:
സൽത്തനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർ ശിച്ച് മൊറോക്കോ സഞ്ചാരിയായ ഇബ്നു ബത്തൂത്ത നൽകുന്ന വിവരങ്ങൾ:
- വലിയ ജനസംഖ്യയും നിറഞ്ഞ സമ്പത്തു മുള നഗരങ്ങളാണ് ഇന്ത്യയിൽ ഉള്ളത്.
- നഗരങ്ങളുടെ തെരുവോരങ്ങൾ വൈവിധ്യ മാർന്ന ഉല്പന്നങ്ങളുടെ കമ്പോളങ്ങളാണ്.
- വർണ്ണാഭമായ പട്ടണങ്ങളാണ് ഡൽഹിയും ദൗലത്താബാദും.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരിയായ റാൽഫ് ഫിച്ചിന്റെ വിവരണത്തിൽ നിന്നും ലഭിക്കുന്ന വിവര ങ്ങൾ
- ആഗ്രയും ഫത്തേപ്പൂർ സിക്രിയും അഹമ്മദാ ബാദും ലോകത്തു തന്നെ വലിയ നഗരമായ ലണ്ടനെക്കാൾ വലുതാണ്.
- ഡൽഹി വലുതും സമ്പന്നമായ നഗരവു മാണ്.
Question 11.
മധ്യകാല ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഭൂപടത്തിൽ നിന്നും കണ്ടെത്തുക.
ദക്ഷിണേന്ത്യയിലെ വാണിജ്യകേന്ദ്രങ്ങളുടെ പുരോഗതിയെ സഹായിച്ച ഭൂമിശാസ്ത്രപരമായ പൊതു സവിശേഷത എന്തെന്ന് ചർച്ച ചെയ്യുക.
Answer:
മധ്യകാല ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങൾ
- ഡൽഹി
- അഹമ്മദാബാദ്
- സൂറത്ത്
- പൈത്താൻ
- തഞ്ചാവൂർ
- മധുര കോഴിക്കോട് കൊച്ചി
- കൊല്ലം
- കൊൽക്കത്ത
- കാഞ്ചിപുരം
- മുർഷിദാബാദ്
- മഹാബലിപുരം
- മറയൂർ
Question 12.
എതെല്ലാം തൊഴിൽ കൂട്ടങ്ങളായിരുന്നു കാർഖാന കളിൽ ഉണ്ടായിരുന്നത് ?
Answer:
- സ്വർണ്ണ പണിക്കാർ
- ചായം പൂശുന്നവർ
- ചെരുപ്പു കുത്തികൾ
- തയ്യൽക്കാർ
- തുകൽ തൊഴിലാളികൾ
Question 13.
ഫ്രഞ്ച് സഞ്ചാരിയായ ടവർണിയറുടെ വിവരണ ത്തിൽ നിന്ന് അന്നത്തെ സാമൂഹിക ജീവിതത്തെ ക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത് ?
Answer:
- സാമൂഹികവും സാമ്പത്തികവുമായ അസമത്വ ങ്ങൾ അക്കാലത്ത് ജനങ്ങൾക്കിടയിൽ നില നിന്നിരുന്നു. അവ വെന്ന് നോക്കാം എന്തൊക്കെയായിരുന്നു.
- ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവികൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്.
- രാജാക്കന്മാർ, പ്രഭുക്കന്മാർ, പുരോഹിതന്മമാർ, ഉദ്യോഗസ്ഥർ തുടങ്ങിയ വർ സാമൂഹിക പദവി അനുഭവിച്ചു.
- കൈത്തൊഴിലുകളിലും കൃഷിയിലും ഏർപ്പെ ട്ടിരുന്നവർ സമൂഹത്തിലെ താഴെ തട്ടിലുള്ള വരായിരുന്നു.
- ഓരോ ജാതിയിൽപ്പെട്ടവർക്കും അവരുടെ തായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു.
സതി, ശൈശവ വിവാഹം തുടങ്ങിയ അനാ ചാരങ്ങൾ നിലനിന്നിരുന്നു.
Question 14.
അമീർ ഖുസ്രുവിന്റെ വാക്കുകളിൽ നിന്നും ഇന്ത്യയുടെ വിജ്ഞാന പുരോഗതിയെക്കുറിച്ച് എന്തെല്ലാം മനസ്സിലാക്കാം ?
Answer:
- ഇന്ത്യക്കാർക്ക് ഏത് ഭാഷയിലും സംസാരി ക്കാനാവും എന്നാൽ മറ്റുള്ളവർക്ക് നമ്മുടെ ഭാഷ വഴങ്ങാൻ ബുദ്ധിമുട്ടാണ്.
- വിജ്ഞാന സമ്പാദനത്തിന് മറ്റു രാജ്യങ്ങളി ലേക്ക് ഇന്ത്യക്കാർ പോകുന്നില്ല. മറ്റുള്ള രാജ്യ
- ങ്ങളിൽ നിന്നുളളവർ ഇന്ത്യയിലേക്ക് വരിക യാണ്.
- ചതുരംഗം, പഞ്ചതന്ത്രം കഥകൾ, സംഖ്യാ ശാസ്ത്രം എന്നിവ ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളാണ്.
മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം Class 6 Notes Questions and Answers
Question 1.
മുഗൾ ചക്രവർത്തിയായ ബാബറിന്റെ ഓർമ്മക്കു റിപ്പ് ഏതാണ് ?
Answer:
ബാബർനാമ
Question 2.
മധ്യേഷയിൽ നിന്ന് ഇന്ത്യയിലെത്തിയ സഞ്ചാരി ആരാണ് ?
Answer:
അൽ-ബറൂനി.
Question 3.
മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്ന സമ്പ്രദായം ഏതാണ് ?
Answer:
ഇഖ് -സൽത്തനത്ത് കാലഘട്ടം.
ജാഗിർദാരി- മുഗൾ കാലഘട്ടം.
Question 4.
മധ്യകാല ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി ആരാണ് ?
Answer:
നിക്കോളോ കോണ്ടി.
Question 5.
കോഴിക്കോടു നിന്നും കയറ്റുമതി ചെയ്തിരുന്ന തുണിത്തരങ്ങൾ, യൂറോപ്യൻ വിപണിയിൽ എന്തും പേരിലാണ് അറിയപ്പെട്ടിരുന്നത് ?
Answer:
കാലിക്കോ,
Question 6.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരിയാര് ?
Answer:
റാൽഫ് ഫിച്ച്.
Question 7.
മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങൾക്ക് പറയുന്ന പേര് ?
Answer:
കാർഖാനകൾ,
Question 8.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി
Answer:
വർണിയർ.
Question 9.
സൽത്തനത്ത് കാലത്ത് ജീവിച്ചിരുന്ന പ്രമുഖ കവി ?
Answer:
അമീർ ഖുസ്രു
Question 10.
ലീലാവതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റ രചയിതാവ് ?
Answer:
ഭാസ്കരാചാര്യർ
Question 11.
വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ച ഘടകങ്ങൾ എന്തൊക്കെയാണ് ?
Answer:
ഇന്ത്യയിലെ വൈവിധ്യങ്ങളും വിഭവ സമൃദ്ധി യുമാണ് സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ചത്.
Question 12.
ഇഖ്തയും ജാഗിർദാരിയും വിശദീകരിക്കുക
Answer:
മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതന മായി ഭൂമി പതിച്ചു കൊടുക്കുമായിരുന്നു. ഈ സമ്പ്രദായം സൽത്തനത്ത് കാലഘട്ടത്തിൽ ഇഖ് എന്നും മുഗൾ കാലഘട്ടത്തിൽ ജാഗിർ ദാരി എന്നും അറിയപ്പെട്ടു.
Question 13.
ഇന്ത്യൻ തുണിത്തരങ്ങൾ എങ്ങനെയാണ് ലോക പ്രശസ്തി നേടിയത് ?
Answer:
- നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ.
- ഗ്രാമീണ ജനത ഉല്പാദിപ്പിച്ച പുരുത്തിയും നീലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി.
- ഇന്ത്യൻ നെയ്ത്തുകാർ വ്യത്യസ്ത ഗുണ ത്തിലും നിറത്തിലുമുള്ള വസ്ത്രങ്ങൾ ഉല്പാ ദിപ്പിച്ചു.
- പട്ട്, പരുത്തി, കമ്പിളി എന്നിവ കൊണ്ടുണ്ടാ ക്കിയ വസ്ത്രങ്ങൾ അവയിൽ പ്രധാനപ്പെട്ട വയായിരുന്നു.
- തുണി നെയ്ത്ത്തിനായി പുതിയ ഉപകരണങ്ങ ളായ നൂൽനൂൽക്കാനുള്ള ചർക്കയും നെയ്ത്തി നായുള്ള തറികളും ഉപയോഗിച്ചു. ഇങ്ങനെയെല്ലാമാണ് ഇന്ത്യൻ തുണിത്തര ങ്ങൾ ലോകപ്രശസ്തി നേടിയത്.
Question 14.
കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കിയ തെങ്ങനെ ?
Answer:
- ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദനം, ലോഹ ങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുളള വിഭവങ്ങളായിരുന്നു.
- ഈ വിഭവങ്ങളാണ് വ്യാപാരികളെ ഇന്ത്യയി ലേക്ക് ആകർഷിച്ചത്.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കച്ചവടക്കാർ, മധ്യകാലത്ത് ഇന്ത്യയി ലെത്തി.
Question 15.
ഇന്ത്യയുമായി വ്യാപാരം നടത്തിയ പുറം നാട്ടുകാർ ആരെല്ലാമായിരുന്നു?
Answer:
- ചൈനക്കാർ
- അറബികൾ
- പോർച്ചുഗീസുകാർ
- ഡച്ചുകാർ
- ഇംഗ്ലീഷുകാർ
- ഫ്രഞ്ചുകാർ
Question 16.
“കാലിക്കോ ‘, ‘കാലിക്കറ്റ് ‘ എന്നിവയെക്കുറിച്ച് ലഘു കുറിപ്പെഴുതുക
Answer:
കോഴിക്കോട് നിന്ന് പരുത്തി തുണിത്തരങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഈ തുണിത്തരങ്ങൾ യൂറോപ്യൻ വിപണിയിൽ “കാലിക്കോ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കോഴിക്കോടിനെ യൂറോപ്യൻമാർ കാലിക്കറ്റ് എന്നാണ് വിളിച്ചത്.
Question 17
ഉല്പാദന കേന്ദ്രങ്ങൾക്കും മാർക്കറ്റുകൾക്കും ചുറ്റുമായി വികസിപ്പിച്ചെടുത്ത നഗരങ്ങളുടെ പേര് എഴുതുക ?
Answer:
- ധാക്ക
- പൈത്താൻ
- കാഞ്ചിപുരം
- ഉറയൂർ
- മധുര
Question 18.
നഗരവാസികൾ ആരെല്ലാമായിരുന്നു
Answer:
- കരകൗശല തൊഴിലാളികൾ
- വ്യാപാരികൾ
- ഉദ്യോഗസ്ഥർ
- സേവകർ
- അടിമകൾ
Question 19.
കാർഖാനകൾ എന്താണെന്ന് വ്യാഖ്യാനിക്കുക ?
Answer:
- മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരു ടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങ ളായിരുന്നു കാർഖാനകൾ.
- വിവിധ ഉല് പാദന പ്രവർത്തനങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകളുടെയും നൂതനാശയങ്ങളുടെയും പരിക്ഷണത്തിനു മായുള്ള സ്ഥലമായിരുന്നു കാർഖാനകൾ.
Question 20.
ടവർണിയർ ആരായിരുന്നു
Answer:
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരിയായിരുന്നു ടവർണിയർ.
Question 21.
ഇന്ത്യയുടെ വിജ്ഞാന പുരോഗതിയെക്കുറിച്ച് വിശദീകരിക്കുക ?
Answer:
- മധ്യകാല ഇന്ത്യയിലും നിരവധി വിദ്യാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ ഈ അറിവ് തേടിയെത്തി.
വിദ്യാകേന്ദ്രങ്ങളിൽ - ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
- ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി.
ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധേ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. - ജയ് പൂർ, ഡൽഹി, ഉജ്ജയിനി, ബനാറസ് എന്നിവിടങ്ങളിൽ വാനനിരീക്ഷണ കേന്ദ്ര ങ്ങൾ സ്ഥാപിക്കപ്പെട്ടു.
- നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.
Question 22.
ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവിടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരുഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷകൾ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.
മുഗൽ ചക്രവർത്തി ബാബറിന്റെ ഓർമ്മക്കുറി പ്പിൽ നിന്നുള്ള ഭാഗമാണ് മുകളിൽ കൊടുത്തി ട്ടുള്ളത്.
(a) ബാബറിന്റെ ഓർമ്മക്കുറിപ്പിന്റെ പേരെന്താണ് ?
(b) ഇന്ത്യയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കാം ?
(c) ബാബറിന്റെ അഭിപ്രായത്തിൽ സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്?
Answer:
(a) ബാബർ നാമ
(b) ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗ മാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യു മ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവി ടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരു ഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടുത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.
(c) ബാബറിന്റെ അഭിപ്രായത്തിൽ വൈവിധ്യ ങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്.
Question 23.
(a) മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?
(b) ഈ പ്രധാന തൊഴിലിന്റെ പുരോഗതിക്കായി ഭരണാധികാരികൾ സ്വീകരിച്ച് ഏതെങ്കിലും രണ്ട് നടപടികൾ എഴുതുക?
(c) ജാഗിർദാരി സമ്പ്രദായം എന്നാൽ എന്ത്
Answer:
(a) കൃഷി.
(b) ജലസേചന സൗകര്യങ്ങൾ ഒരുക്കി നികുതി ഇളവുകൾ നൽകി
(c) മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതന മായി ഭൂമി പതിച്ചു കൊടുത്തിരുന്ന രീതി നിലനിന്നിരുന്നു. മുഗൾ കാലഘട്ടത്തിൽ ഈ സമ്പ്രദായത്തെ പറയുന്ന പേരാണ് ജാഗിർ ദാരി
Question 24.
കാർഷിക രംഗത്തെ പുരോഗതി, വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി യതെങ്ങനെ ?
Answer:
കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തര ങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദനം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടു കളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു. ഈ വിഭവങ്ങളാണ് വ്യാപാരികളെ ഇന്ത്യയിലേക്ക് ആകർഷിച്ചത്.
Question 25.
ചേരുംപടി ചേർക്കുക
Answer:
Question 26.
“മധ്യകാല ഇന്ത്യയിലെ സാമ്പത്തിക -സാമൂഹിക സ്ഥിതിയുടെ വൈജ്ഞാനികരംഗങ്ങളിലെ പുരോ ഗതിയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സംഘടിപ്പിക്കുക. വിഷയം : മധ്യകാല ഇന്ത്യയിലെ സാമ്പത്തിക -സാമൂഹിക സ്ഥിതിയും വൈജ്ഞാനികരംഗങ്ങ ളിലെ പുരോഗതിയും’
Answer:
ആമുഖം : മധ്യകാല ഇന്ത്യയിലെ സാമൂഹിക സാമ്പത്തികാവസ്ഥ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം വിദേശ സഞ്ചാരികളുടെ സഞ്ചാര കുറിപ്പുകളാണ്, നാം ഉപയോഗിക്കുന്നത്. ആ കാലഘട്ടത്തിലെ സാമൂഹിക സാമ്പത്തികാ വസ്ഥയിൽ കൃഷി, കൈത്തൊഴിലുകൾ, നെയ്ത്തു വ്യവസായ വളർച്ച, വാണിജ്യ അഭിവൃദ്ധി, സാമൂ ഹിക അസമത്വങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ഉളളടക്കം
സാമൂഹിക സാമ്പത്തികാവസ്ഥ
മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യങ്ങൾ, പയറുവർഗങ്ങൾ, നീലം, കരിമ്പ് തുടങ്ങി യവയായിരുന്നു അക്കാലത്തെ പ്രധാന വിളകൾ. കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷിയി റക്കാത്തതുമായ ഭൂമി അക്കാലത്ത് ഇന്ത്യയിൽ
ധാരാളമുണ്ടായിരുന്നു. ഇത്തരം ഭൂമിയിൽ ആദ്യ മായി കൃഷി ചെയ്യുന്നവർക്ക് അതിന്റെ ഉടമസ്ഥാ വകാശം നേടാൻ ഉത്സാഹശീലരായ കർഷകർ ശ്രമിച്ചു. നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ. ഗ്രമീണ ജനത ഉല്പാദിപ്പിച്ച പരുത്തിയും നിലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി. ഇന്ത്യൻ നെയ്ത്തുകാർ വ്യത്യസ്ത ഗുണത്തിലും നിറത്തിലുമുളള വസ്ത്രങ്ങൾ ഉല്പാദിപ്പിച്ചു. പട്ട്, പരുത്തി, കമ്പിളി എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങൾ അവയിൽ പ്രധാനപ്പെട്ടവയാ യിരുന്നു. തുണി നെയ്ത്തിന് പുതിയ ഉപകരണ ങ്ങൾ ഉപയോഗിച്ചു.
നെയ്ത്തിനുള്ള തറികളും അവയിൽ പ്രധാനപ്പെ ട്ടവയായിരുന്നു. തുണികളിൽ ചായം മുക്കുന്ന തിന് നീലവും നിറക്കൂട്ടുകളും ഉപയോഗിച്ചു. ഇന്ത്യൻ തുണിത്തരങ്ങൾ ലോകപ്രശസ്തി നേടി. കാർഷിക രംഗത്തെ പുരോഗതി വാണിജത്തിന്റെ അഭിവൃദ്ധിക്ക് സാഹചര്യം ഒരുക്കി. ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദ്നം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു.
ഈ വിഭവ ങ്ങളാണ് വ്യാപാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കച്ചവടക്കാർ മധ്യകാലത്ത് ഇന്ത്യയി ലെത്തി. സാമൂഹികവും സാമ്പത്തികവുമായ അസമത്വ ങ്ങൾ അക്കാലത്ത് ജനങ്ങൾക്കിടയിൽ നില നിന്നിരുന്നു. ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയ വയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവി കൾ നിർണ്ണയിക്കപ്പെട്ടിരുന്നത്.
രാജാക്കന്മാർ മാർ, പ്രഭുക്കന്മാർ, പുരോഹിതന്മാർ, ഉദ്യോഗ സ്ഥർ തുടങ്ങിയവർ ഉയർന്ന സാമൂഹിക പദവി അനുവദിച്ചത്. കൈത്തൊഴിലുകളിലും കൃഷി യിലും ഏർപ്പെട്ടിരുന്നവർ സമൂഹത്തിലെ താഴെ തട്ടിലുള്ളവരായിരുന്നു. ഓരോ ജാതിയിൽ പ്പെട്ടവർക്കും അവരുടെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. സതി, ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.
വിദ്യാഭ്യാസ അവസ്ഥ
മധ്യകാല ഇന്ത്യയിൽ നിരവധി വിദ്യാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വിദ്യാ കേന്ദ്രങ്ങളിൽ അറിവ് തേടിയെത്തി. ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി. ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ജയ്പൂർ, ഡൽഹി, ഉജ്ജ്വ യിനി, ബനാറസ് എന്നിവിടങ്ങളിൽ വാനനിരി ക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു.
നിഗമനം
മധ്യകാല ഘട്ടത്തിൽ വ്യാപാരത്തിനും മറ്റുമായി ധാരാളം വിദേശികൾ ഇന്ത്യയിലേക്ക് കടന്നു വന്നു. കൃഷിയും കച്ചവടവും മെച്ചപ്പെ ടുന്നതിനായി ഭരണാധികാരികൾ വിവിധ രീതിയിൽ സഹായം ചെയ്തു. ഇത് വഴിയായി, ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക അവസ്ഥ മെച്ചപ്പെടുകയും ചെയ്തു. വിജ്ഞാനിക രംഗത്തും ശ്രദ്ധേയമായ പുരോഗതി നേടുവാൻ ക്കുവാൻ ഇന്ത്യക്ക് സാധിച്ചു.
Question 27.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ പേരും സ്ഥലും എഴുതുക
Answer:
- അൽ ബറൂനി — മധ്യേഷ്യ
- നിക്കോളോ കോണ്ടി — ഇറ്റലി
- ഇബ്നു ബത്തൂത്ത — മൊറോക്കോ
- റാൽഫ് ഫിച്ച് — ഇംഗ്ലണ്ട്
Medieval India: Society, Resource and Trade Class 6 Notes Pdf Malayalam Medium
വൈവിധ്യങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്. മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. കൃഷിയോടൊപ്പം കാർഷികോപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പല കൈത്തൊഴിലുകളും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. ലോഹപ്പണി, മരപ്പണി, ആയുധങ്ങൾ ഉപയോഗിച്ചുളള ജോലികൾ തുടങ്ങിയവയായിരുന്നു ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജോലികളിൽ ചിലത്.
മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ തൊഴിൽ, ആ കാലഘട്ടത്തിലെ വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾ, മുഗൾ കാലഘട്ടത്തിലെ ജനജീവിതം തുടങ്ങിയ കാര്യങ്ങളാണ് ഈ പാഠഭാഗത്തിൽ നാം മനസ്സിലാക്കുന്നത്.
- മധ്യകാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സഞ്ചാരികളുടെ കുറിപ്പുകൾ ആ കാലഘട്ടത്തെക്കുറിച്ച് വിവരങ്ങൾ തരുന്നും
- മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യങ്ങൾ,
- പയറുവർഗ്ഗങ്ങൾ, നീലം, കരിമ്പ് തുടങ്ങിയവയായിരുന്നു പ്രധാന കൃഷി വിളകൾ.
- മദ്യകാല ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഭൂമി വേതനമായി നൽകിയിരുന്നു.
- നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ.
- കാർഷിക രംഗത്തെ പുരോഗതി വാണിജ്യ അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി.
- ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയ പുറം
- നാട്ടുകാരെല്ലാം ഇന്ത്യയുമായി വ്യപാരം നടത്തിയിട്ടുളളവരാണ്.
- ഉല്പാദന കേന്ദ്രങ്ങളെയും ചന്തകളെയും കേന്ദ്രീകരിച്ചാണ് നഗരങ്ങൾ വളർന്നു വന്നത്.
- കൈത്തൊഴിലുകൾ, വ്യപാരികൾ, ഉദ്യോഗസ്ഥർ, പരിചാരകർ, അടിമകൾ തുടങ്ങിയവരായിരുന്നു നഗരവാസികൾ,
- മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു കാർഖാനകൾ.
- സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ മുഗൾ കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.
- ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവികൾ നിർണ്ണയിക്ക പ്പെട്ടിരുന്നത്.
- മധ്യകാല ഇന്ത്യയിലും നിരവധി വിദ്യാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
- ഇന്ത്യ സാമ്പത്തിക പുരോഗതിക്കൊപ്പം വിജ്ഞാന പുരോഗതിയും കൈവരിച്ചു.