By reviewing Std 6 Social Science Notes Pdf Malayalam Medium and ഭൂമി കഥയും കാര്യവും Class 6 Social Science Chapter 5 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 6 Social Science Chapter 5 Notes Malayalam Medium ഭൂമി കഥയും കാര്യവും
The Earth: Myth and Reality Class 6 Notes Malayalam Medium
Question 1.
ഭൂമിയുടെ ആകൃതിയുടെ പേരെന്ത് ? ആകൃതി സവിശേഷത വ്യക്തമാക്കുക ?
Answer:
- ഭൂമിയുടെ സവിശേഷം ആകൃതിയെ ജിയോ യിഡ് എന്ന് വിളിക്കുന്നു.
- ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറു തായി വീർത്തതുമായ ഗോളാകൃതിയാണ് ജിയോയിഡ്.
- ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ‘ആകൃതി’ എന്നാണ്.
- ഇന്ന് ബഹിരാകാശ ചിത്രങ്ങളിൽനിന്ന് ഭൂമി യുടെ ആകൃതി നമുക്കേറെ വ്യക്തമാണ്.
![]()
Question 2.
ഭ്രമണവും പരിക്രമണവും ഭൂമിയിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുന്നു. ഫലങ്ങൾ വിശദമാക്കുക.
Answer:
ഭ്രമണം
- ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങു ന്നതിനെ ഭ്രമണം എന്ന് പറയുന്നു.
- ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ
അനുഭവപ്പെടുന്നു. - എന്നാൽ മറുഭാഗത്ത് സൂര്യപ്രകാശം എത്താ ത്തതിനാൽ രാത്രിയായിരിക്കും.
- ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്.
- ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം വേണം. ഇതിനെ ഒരു ദിവസമായി കണക്കാക്കുന്നു.
പരിക്രമണം
- ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പംസൂര്യനെ വലംവയ്ക്കുകയും ചെയ്യുന്നു. ഈ വലം വയ്ക്കൽ പരിക്രമണം എന്ന് അറിയ പ്പെടുന്നു.
- ഭൂമിയുടെ പരിക്രമണമാണ് ഇത്തരത്തിൽ വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന്കാരണം.
Question 3.
കാനഡക്കാരനായ ജീൻ ബലിവോ എന്ന സാഹ സിക സഞ്ചാരിക്ക് കാൽനടയായും കപ്പൽ യാത്ര ചെയ്തും ഭൂമിയെ വലംവയ്ക്കാൻ എത്ര വർഷം വേണ്ടിവന്നു എന്നറിയാമോ ?
Answer:
ഏകദേശം പതിനൊന്ന് വർഷങ്ങൾ
![]()
Question 4.
കണ്ടെത്താമോ ?

a. ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വിഭജി ക്കുന്ന അക്ഷാംശരേഖ?
b. ഭൂമദ്ധ്യരേഖയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
c. ഭൂമദ്ധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
d. ഏറ്റവും വലിയ അക്ഷാംശവൃത്തം
Answer:
a. ഭൂമദ്ധ്യരേഖ
b. ഉത്താർദ്ധഗോളം
c. ദക്ഷിണാർദ്ധഗോളം
d. ഭൂമദ്ധ്യരേഖ
Question 5.
മാനക രേഖാംശത്തിന് എതിർ വശത്തുള്ള രേഖാംശത്തിന്റെ കോണീയ അകലം എത്ര ?
Answer:
180°
Question 6.
ഭൂമിയെ കിഴക്ക്, പടിഞ്ഞാറ് എന്നീ അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന രേഖ കണ്ടെത്തൂ.
Answer:
മാനക രേഖാംശം മാനകരേഖാംശം
![]()
Question 7.
ഭൂപടത്തിൽ നിന്നും ഇന്ത്യയുടെ സ്ഥാനം ഏതൊക്കെ അക്ഷാംശ രേഖാംശ രേഖകളുടെ ഇടയിലാണെന്ന കണ് കണ്ടെത്തു.

Answer:
ഇന്ത്യയുടെ സ്ഥാനം
8° വടക്ക് അക്ഷാംശത്തിനും 38 വടക്ക് അക്ഷാം ശത്തിനും ഇടയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. കൂടാതെ 68 കിഴക്ക് രേഖാംശത്തിനും 98 കിഴക്ക് രേഖാംശത്തിനും ഇടയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
Question 8.
ഗ്ലോബും ലോകഭൂപടവും ഉപയോഗിച്ച് താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

Answer:

Question 9.
ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങ ളാണ് നമുക്കു ചുറ്റിലും അനുഭവപ്പെടുന്നത് ?
Answer:
- സ്കൂൾ വർഷാരംഭത്തോടെ മഴക്കാലമായി
- ഇടയ്ക്കിടക്ക് പെയ്യുന്ന മഴ അഞ്ചാറുമാസം നീണ്ടുനിൽക്കുന്നു.
- പതിയെ തണുപ്പ് കൂടി വരുന്നു.
- അതുകഴിയുമ്പോൾ ചൂടായി വരുന്നു.
- മരങ്ങളിൽ ചിലത് ഇലപൊഴിക്കുന്നു, ചിലത് പുഷ്പിക്കുന്നു, കായ്ക്കുന്നു.
Question 10.
എന്തുകൊണ്ടാണ് കാലങ്ങൾ മാറിമാറി അനുഭവപ്പെടുന്നത് ?
Answer:
ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.
Question 11.
ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് എത്ര ദിവസങ്ങൾ വേണ്ടി വരും എന്നറിയാമോ ?
Answer:
ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് 365 1/4 ദിവസങ്ങൾ ആവശ്യമാണ്. ഇതാണ് ഒരു വർഷം എന്നറിയപ്പെടുന്നത്.
![]()
Question 12.
വർക്ക് ഷീറ്റ്
ഓരോ ചിത്രത്തിലെയും നിഴലിനെ അടിസ്ഥാനമാക്കി യഥാ
സ്ഥാനത്ത് സൂര്യനെ വരച്ച് ചേർക്കുക.

Answer:

ഭൂമി കഥയും കാര്യവും Class 6 Notes Questions and Answers
Question 1.
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം മുന്നോട്ടു വച്ചത് ഗ്രീക്ക് ചിന്തകനായ ………… ആണ്
Answer:
നെയിൽസ്
Question 2.
ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് തത്വചിന്തകന്മാർ ആരൊക്കെ ?
Answer:
പൈഥഗോറസ്, അരിസ്റ്റോട്ടിൽ
Question 3.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞരിൽ പ്രമുഖനായ ഒരു വ്യക്തിയുടെ പേരെഴുതുക ?
Answer:
ആര്യഭടൻ
Question 4.
ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയി ല്ലെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
Answer:
സർ ഐസക് ന്യൂട്ടൺ
![]()
Question 5.
ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറു തായി വീർത്തതുമായ ഗോളാകൃതിയ ………… എന്ന് പറയുന്നു.
Answer:
ജിയോയിഡ്
Question 6.
ജിയോയിഡ് എന്ന പദത്തിനർത്ഥം ?
Answer:
ഭൂമിയുടെ ആകൃതി
Question 7.
ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതല ത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തിനു പറയുന്ന പേരെന്താണ് ?
Answer:
അക്ഷാംശം
Question 8.
ഏറ്റവും വലിയ അക്ഷാംശരേഖ ?
Answer:
ഭൂമധ്യരേഖ
Question 9.
ഭൂമധ്യരേഖയുടെ കോണിയ അളവ്
Answer:
0° (പൂജ്യം ഡിഗ്രി)
Question 10.
ഗ്ലോബിൽ ഇരു ധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകൾ ഏതാണ് ?
Answer:
രേഖാംശരേഖ
Question 11.
0° രേഖാംശം എന്തുപേരിലാണ് അറിയപ്പെടുന്നത് ?
Answer:
മാനകരേഖാംശം
Question 12.
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്ന തിനെ എന്ത് പറയും ?
Answer:
ഭ്രമണം
Question 13.
ഭൂമി അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലയം ചെയ്യുന്ന പ്രതിഭാസം എന്താണ് ?
Answer:
പരിക്രമണം
Question 14.
ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
Answer:
40,000+1.21.
Question 15.
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വേണ്ട സമയം ?
Answer:
24 മണിക്കൂർ
Question 16.
ഭൂമിയുടെ പരിക്രമണത്തിന്റെ വേഗത എത്രയാണ് ?
Answer:
96,000 1.21.
Question 17.
366 ദിവസങ്ങൾ വരുന്ന വർഷത്തിനു പറയുന്ന പേര് ?
Answer:
അക്ഷാംശം
![]()
Question 18.

Answer:

Question 19.
എന്താണ് ‘ജിയോയിഡ് ?
Answer:
ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയെ ജിയോയിഡ് എന്ന് വിളിക്കുന്നു. ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ആകൃതി എന്നാണ്.
Question 20.
ഭൂമിയുടെ വലിപ്പം കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത് ആരാണെന്നറിയാമോ ?
Answer:
ഗ്രീക്ക് മൂന്നാം നൂറ്റാണ്ടിൽ തത്വചിന്തകനായ ഇറാത്തോസ്തനീസ്. സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ മാത്രം ആശ്രയിച്ചാണ് ഭൂമിയുടെ ചുറ്റളവ് 2,50,000 സ്റ്റേഡിയ എന്ന് കണ്ടത്തെയിത്.
Question 21.
അക്ഷാംശരേഖകൾ എന്നാൽ എന്ത് ?
Answer:
ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിത ലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഒരേ കോണിയ അളവുകളെ തമ്മിൽ യോജിപ്പിച്ചാൽ അക്ഷാംശരേഖകളാകും.
Question 22.
കുറിപ്പ് തയ്യാറാക്കുക : ഭൂമിയുടെ അച്ചുതണ്ട്
Answer:
ഒരു പന്തിന്റെ മധ്യഭാഗത്തുകൂടി ഒരു ദണ്ഡ് കടത്തി പന്തിനെ ഒന്ന് കറക്കിനോക്കിയാൽ പന്ത് കറങ്ങുന്ന ദഡാണ് പന്തിനെ സംബന്ധിച്ചിട ത്തോളാം അതിന്റെ അച്ചുതണ്ട്, എന്ന് മനസ്സ ലാക്കാം. ഇതുപോലെ ഭൂമിയുടെ കേന്ദ്രഭാഗത്തു കൂടി കടന്നുപോകുന്ന ഒരു സാങ്കല് പിക ദണ്ഡാണ് ഭൂമിയുടെ അച്ചുതണ്ട്. ഈ അച്ചു തണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം കറങ്ങുന്നത്.
Question 23.
ഉത്തരധ്രുവവും ദക്ഷിണധ്രുവവും എന്താണ് ?
Answer:
ഭൂമധ്യരേഖയ്ക്ക് 90° വടക്കും 90° തെക്കുമായി കാണുന്ന അക്ഷാംശങ്ങളാണ് യഥാക്രമം ഉത്തരദ്രവവും ദക്ഷിണധ്രുവവും.
![]()
Question 24.
ഭൂമിയിൽ രാത്രിയും പകലും അനുഭവപ്പെടു ന്നതിന്റെ കാരണമെന്താണ് ?
Answer:
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്ന തിനെയാണ് ഭ്രമണം എന്ന് പറയുന്നത്. ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ അനുഭവ പ്പെടുന്നു. എന്നാൽ മറുഭാഗത്ത് സൂര്യൻ എത്താത്തതിനാൽ രാത്രയായിരിക്കും. ഭൂമിയിൽ പകലും രാത്രയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്. ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം വേണം. ഇതിനെ ഒരു ദിവസമായി കണക്കാക്കുന്നു.
Question 25.
‘പരിക്രമണം’ എന്നാലെന്താണ് ?
Answer:
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാ രമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലം വയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.
Question 26.
എന്താണ് അധിവർഷം
Answer:
ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് 3654 ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ഒരു വർഷ ത്തിന് 365 ദിവസങ്ങളാണുള്ളത്. ബാക്കിയുള്ള കാൽദിവസം നാല് വർഷങ്ങൾ കൂടുമ്പോൾ ഒരു പൂർണ്ണദിവസമായി പരിഗണിക്കുന്നു. അങ്ങനെ ഓരോ നാലാമത്തെ വർഷത്തിലും 366 ദിവസ ങ്ങൾ ഉണ്ടാകും. ഇതാണ് അധിവർഷം.
Question 27.
a. അക്ഷാംശരേഖകൾ എന്നാൽ എന്ത് ?
b. ഏറ്റവും വലിപ്പമേറിയ അക്ഷാംശരേഖ ഏതാണ് ?
c. ഭൂമിയുടെ ചിത്രം നിരീക്ഷിച്ച് പ്രധാനപ്പെട്ട അക്ഷാംശരേഖകൾ അടയാളപ്പെടുത്തുക.

Answer:
a. അക്ഷാംശരേഖകൾ – ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദു വിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്ന് പറയുന്നത്. ഇത്തരത്തി ലുള്ള ഒരേ കോണീയ അളവുകളെ തമ്മിൽ യോജിപ്പിച്ചാൽ അക്ഷാംശരേഖകളാകും.
b. ഭൂമധ്യരേഖ
c.

![]()
Question 28.
a. ഭ്രമണവും പരിക്രമണവും എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു ?
b. ഭൂമിയിൽ പകലം രാത്രയും എങ്ങനെ അനുഭ വപ്പെടുന്നു ?
c. എന്തുകൊണ്ടാണ് കാലങ്ങൾ മാറിമാറി അനുഭ വപ്പെടുന്നത് ?
Answer:
a. ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങു ന്നതിനെയാണ് ഭ്രമണം എന്ന് പറയുന്നത്. എന്നാൽ, ഭൂമി അതിന്റെ സാങ്കല്പിക അച്ചു തണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതി നോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.
b. ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്ന ഭ്രമണം മൂലമാണ്.
c. ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.
Question 29.
a. അക്ഷാംശരേഖകൾക്ക് ലംബമായി വരച്ചി ട്ടുള്ള വക്രരേഖകൾക്ക് പറയുന്ന പേര് ?
b. മാനകരേഖാശം എന്നാൽ എന്ത് ?
c. രേഖാംശരേഖകളുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകളെഴുതുക?
Answer:
a. രേഖാംശരേഖകൾ
b. 0° രേഖാംശത്തിനു പറയുന്ന പേരാണ് മാനക രേഖാംശം.
c. രേഖാംശരേഖകളുടെ പ്രത്യേകതകൾ
- ഗ്ലോബിൽ ഇരുധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകളാണ് രേഖാംശരേഖകൾ.
- മാനകരേഖാംശത്തിനുവശവും കിഴക്കും പടിഞ്ഞാറുമുള്ള കോണീയ അകലമാണ്
- കിഴക്ക് അർദ്ധഗോളത്തിലെ രേഖാംശ രേഖകളെ കിഴക്ക് രേഖാംശരേഖകളെന്നും പടിഞ്ഞാറ് അർദ്ധഗോളത്തിലുള്ളവയെ പടിഞ്ഞാറ് രേഖാംശ രേഖകളെന്നും വിളിക്കുന്നു.
Question 30.
ചേരുംപടി ചേർക്കുക.

Answer:

Question 31.
ഭൂമി : എന്റെ ആജീവനാന്ത സുഹൃത്ത്
Answer:

![]()
അധിവർഷത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ.
- റോമൻ സാമ്രാജ്യത്തിന്റെ ഭരണാധികാരി യായിരുന്ന ജൂലിയസ് സീസർ ആധുനിക കാലത്തെ അധിവർഷത്തിന്റെ പിതാവായി കരുതപ്പെടുന്നു.
- ചില സംസ്കാരങ്ങളിൽ ഫെബ്രുവരി 29-ന് അധിവർഷം ഉണ്ടായിരുന്നില്ല. പകരം ഫെബ്രുവരി 24 രണ്ട് തവണ ഉണ്ടായിരുന്നു.
- ലോകത്ത് 4 ദശലക്ഷം ആളുകൾ അധിവർഷ ത്തിലെ ശിശുക്കളാണ്.
- അധിവർഷത്തിൽ ജനിച്ച ശിശുക്കളെ ‘ലീപേഴ്സ്’ അല്ലെങ്കിൽ ‘ലീപ്ലിങ്ങ്സ് ‘ എന്നു വിളിക്കുന്നു.
- 1461 കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഒരാൾക്ക് ലീപ് ബേബി ആകാനുള്ള സാധ്യത യുണ്ട്.
- വളരെ പ്രശസ്തരായിട്ടുള്ള വ്യക്തികൾ ഫെബ്രുവരി 29-ന് ജനിച്ചിട്ടുണ്ട്.
- 4 കൊണ്ട് നിശേഷം ഹരിക്കാവുന്ന എല്ലാ വർഷവും ഒരു അധിവർഷമാണ്.
- 100 കൊണ്ട് നിശേഷം ഹരിക്കാവുന്ന എല്ലാ വർഷവും അധിവർഷമല്ല.
- 400 കൊണ്ട് നിശേഷം ഹരിക്കാവുന്ന താണെങ്കിൽ ആ വർഷം അധിവർഷമാണ്.
- 2096 കഴിഞ്ഞാൽ അടുത്ത അധിവർഷം 2104-ലാണ്. അതായത് 8 വർഷം ഇടവേള യിലാണ് 2104-ൽ അധിവർഷം ഉണ്ടാകുന്നത്.
- വിവാഹ ആലോചന നടത്താൻ ചിലപ്പോൾ സ്ത്രീകൾ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
- ഗ്രീസിൽ, അധിവർഷത്തിൽ വിവാഹം കഴിക്കുന്നത് നിർഭാഗ്യമായി കണക്കാക്കുന്നു. അതിനാൽ 5 പേരെ പരിഗണിച്ചാൽ അതിൽ ഒരാൾ ഈ ദിവസം വിവാഹത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു.
Question 32.
എന്തുകൊണ്ടാണ് 366 ദിവസമുള്ള വർഷത്തെ അധിവർഷം അല്ലെങ്കിൽ ലിപ്പ് ഇയർ എന്ന് വിളിക്കുന്നത് ?
Answer:
സാധാരണ ഒരു വർഷത്തിൽ 52 ആഴ്ചയും 1 ദിവ സവും ആണുള്ളത്. അതായത് ഒരാളുടെ ജന്മദിനം ഒരു വർഷത്തിൽ ഒരു തിങ്കളാഴ്ചയാണെങ്കിൽ, അടുത്തവർഷം അത് ചൊവ്വാഴ്ചയായിരിക്കും. എന്നാൽ അധിവർഷത്തിൽ അധികമായി ഒരു ദിവസം വരുമ്പോൾ അത് സൂചിപ്പിക്കുന്നത് ജന്മദിനം ഒരു ദിവസം കുതിച്ചുകയറി എന്നതാണ്.
The Earth: Myth and Reality Class 6 Notes Pdf Malayalam Medium
ഭൂമിയുടെ ആകൃതിയെക്കുറിച്ച് പ്രചരിച്ചിട്ടുള്ള കഥകൾ പലപ്പോഴും ഭാവനാപൂർണ്ണവും രസകരവുമാണ്. പരമ്പരാഗതമായ കഥകളെ സൂചിപ്പിക്കുന്ന വാക്കാണ് “മിത്തുകൾ’. പ്രത്യേകിച്ച് ഒരു ജനതയുടെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ചോ അല്ലെങ്കിൽ സ്വാഭാവികമോ സാമൂഹികമോ ആയ ഒരു പ്രതിഭാസത്തെ വിശദീകരിക്കുന്ന കാര്യങ്ങളെല്ലാം മിത്തുകളിൽ ഉൾപ്പെടും.
![]()
മറുവശത്ത് യാഥാർത്ഥ്യമെന്നൽ, ഒരു വ്യവസ്ഥയ്ക്കുള്ളിൽ വാസ്തവത്തിൽ നിലനിൽക്കുന്ന എല്ലാറ്റിന്റെയും ആകെത്തുകയാണ്. ഭൂമിയുടെ ആകൃതി, ഭൂമിയുടെ വലുപ്പം, നാം എവിടെയാണ്, ഭൂമിയിലെ വരകൾ, അക്ഷാംശങ്ങൾ, രേഖാംശങ്ങൾ, സൂര്യോദയവും അസ്തമയവും, മാറുന്ന ഋതുക്കൾ എന്നിങ്ങനെയുള്ള ചില മിഥ്യകളും യാഥാർത്ഥ്യങ്ങളുമാണ് ഈ പാഠഭാഗത്തിലൂടെ നമ്മൾ പഠിക്കുവാൻ പോകുന്നത്.
- ഭൂമിയുടെ സവിശേഷ ആകൃതിയെ ജിയോയിഡ് എന്ന് വിളിക്കുന്നു.
- ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ആകൃതി’ എന്നാണ്.
- ഭൂമിയിൽ ഓരോ സ്ഥാനനിർണ്ണയവും നടത്തുന്നത് ചില അളവുകളുടെ അടിസ്ഥാനത്തിലാണ്.
- ഗ്ലോബിലുള്ള കുറുകെ കാണുന്ന വരകളെ അക്ഷാംശ രേഖകളെന്നും നെടുകെ കാണുന്ന വരകളെ രേഖാംശ രേഖകളെന്നും വിളിക്കുന്നു.
- ഗ്ലോബിലും ഭൂപടത്തിലുമൊക്കെ കാണുന്ന ഈ രേഖകൾ സാങ്കല്പിക രേഖകളാണ്.
- ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്നു പറയുന്നത്.
- ഉത്തരാർദ്ധഗോളത്തിലെ അക്ഷാംശരേഖകളെ വടക്ക് അക്ഷാംശരേഖകളെന്നും ദക്ഷിണാർദ്ധ ഗോളത്തിൽ ഉള്ളവയെ തെക്ക് അക്ഷാംശരേഖകളെന്നും പറയുന്നു.
- ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
- ഭൂമധ്യരേഖയുടെ കോണീയ അളവ് )യാണ്.
![]()
- ഗ്ലോബിൽ ഇരുധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകളാണ് രേഖാംശരേഖകൾ.
- 0° രേഖാംശം മാനകരേഖാംശം എന്ന പേരിൽ അറിയപ്പെടുന്നു.
- കിഴക്ക് അർദ്ധഗോളത്തിലെ രേഖാംശ രേഖകളെ കിഴക്ക് രേഖാംശരേഖകളെന്നും പടിഞ്ഞാറ് അർദ്ധ ഗോളത്തിലുള്ളവയെ പടിഞ്ഞാറ് രേഖാംശരേഖകളെന്നും വിളിക്കുന്നു.
- ഭൂമി സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു.
- ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്.
- ഭൂമി അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.
- ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.
- ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് 365 ദിവസങ്ങൾ വേണം. ഇതാണ് ഒരു വർഷം എന്നറിയപ്പെടുന്നത്.
- ഓരോ നാലാമത്തെ വർഷത്തിലും 366 ദിവസങ്ങൾ ഉണ്ടാകും. ഇതാണ് അധിവർഷം.