Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ കലയും സാഹിത്യവും Class 6 Social Science Chapter 7 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 7 Notes Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Medieval India: Art and Literature Class 6 Notes Malayalam Medium

Question 1.
മധ്യകാലഘട്ടത്തിലെ ചില നിർമിതികളും അവ നിർമിച്ച ഭരണകാലഘട്ടവും അടങ്ങിയ പട്ടിക പൂർത്തിയാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 1
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 2

Question 2.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 3
പ്രശസ്ത ഒഡിയ സാഹിത്യകാരി പ്രതിഭാറായ് ‘ശിലാപത്മം’ എന്ന നോവലിൽ, കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ നിർമാണത്തെക്കുറിച്ച് നൽകിയ വിവരണമാണ് മുകളിൽ കൊടുത്തിട്ടു ള്ളത്.ഇതിൽനിന്ന് എന്തെല്ലാം വിവരങ്ങളാണ് കണ്ട ത്താനാകുന്നത് ?
Answer:

  • ക്ഷേത്രത്തിന്റെ നിർമാണത്തിനാവശ്യമായ പല നിറത്തിലുള്ള ശിലകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും കൊണ്ടുവന്നു.
  • നീലഗിരിയിൽ നിന്നും മറ്റ് വിദൂര രാജ്യങ്ങ ളിൽനിന്നും വെള്ള, നീല, കറുപ്പ് മുതലായ നിറ ത്തിലുള്ള കല്ലുകൾ കൊണ്ടുവന്നു.
  • ഏകദേശം 1200 ഓളം ശില്പികൾ വർഷങ്ങ ളോളം പണിയെടുത്താണ് നിർമാണം പൂർത്തീ കരിച്ചത്.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 3.
“ഇന്ത്യയിൽ ഇന്നു കാണുന്ന ക്ഷേത്രനിർമാണ രീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ച താണ്.” സമർഥിക്കുക.
Answer:

  • പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്ന് അറിയപ്പെടുന്നു.
  • അവയോരോന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വയാണ്. ഇന്ത്യയുടെ പല ഭാഗത്തും ഈ രീതി യിൽ ഒറ്റക്കല്ലിൽ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
  • മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഇത്തരത്തിൽപ്പെട്ടവയാണ്. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാല ത്താണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചത്.
  • പിൽക്കാലത്ത് ചെത്തിമിനുക്കിയ പാറകൾ ഉപ യോഗിച്ച് ഉയരമേറിയ ക്ഷേത്രങ്ങൾ നിർമി ക്കുന്ന രീതി നിലവിൽ വന്നു. ഇവയിൽ ഭൂരി ഭാഗവും ബഹുനില ക്ഷേത്രങ്ങളായിരുന്നു.
  • ആസാമിലെ കാമാഖ്യക്ഷേത്രവും ചോളരാജാ വായ രാജരാജൻ തഞ്ചാവൂരിൽ നിർമിച്ച ബൃഹ ദീശ്വരക്ഷേത്രവും ഇതിന് ഉദാഹരണങ്ങളാണ്.
  • പിന്നീട് ക്ഷേത്രഭിത്തികൾ ശില്പങ്ങൾ കൊണ്ട ലങ്കരിക്കുന്ന സമ്പ്രദായം വ്യാപകമായി.
  • രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ യിലെ കഥാസന്ദർഭങ്ങളുടെ ദൃശ്യങ്ങൾ ക്ഷേത്ര ച്ചുമരുകളിൽ കൊത്തിവച്ചു.
  • ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾകൊണ്ടലങ്ക രിക്കുന്ന രീതിക്ക് ഉദാഹരണമാണ് മധ്യപ്രദേ ശിലെ ഖജുരാഹോ ക്ഷേത്രം.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 4.
ഡൽഹിയിലെ ചെങ്കോട്ടയാണ് ചിത്രത്തിൽ കാണുന്നത്. അതിന് ഈ പേരുവരാൻ കാരണ മെന്തായിരിക്കും.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 4
Answer:
മുഗൾഭരണകാലത്തെ കോട്ടകളിൽ പ്രധാനപ്പെട്ട താണ് ഇത്. പൂർണമായും ചുവന്ന മണൽക്ക ല്ലുകൾകൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്. അതിനാലാണ് ഈ നിർമിതിക്ക് ‘ചെങ്കോട്ട’ എന്ന പേര് വരാൻ കാരണം.

Question 5.
മധ്യകാല ഇന്ത്യയിലെ പ്രധാന നിർമിതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക. ചുവടെ കൊടുത്തിരി ക്കുന്ന പട്ടിക പൂർത്തിയാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 5

Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 6

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 6.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലിയി ലുള്ള നിർമിതികളുടെ പൊതുവായ സവിശേഷ തകൾ കണ്ടെത്തി എഴുതുക.
Answer:

  • സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെടുന്നു.
  • വാസ്തു വിദ്യാരംഗത്ത് വിദഗ്ധരായ വരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
  • തൊഴിലാളികൾ, കൽപ്പണിക്കാർ തുടങ്ങിയ വരും നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിക ശൈലികൾ സമന്വ ളായി. ഇരുകൂട്ടരുടെയും യിച്ചാണ് ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലി രൂപപ്പെട്ടത്.
  • ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലി യുടെ സവിശേഷതകൾ:
  • കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്.
  • കെട്ടിടങ്ങളിൽ അലങ്കാരത്തിനുവേണ്ടി പുഷ്പ ങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ കൊത്തിവച്ചു.
    കെട്ടിടങ്ങളുടെ നിർമാണത്തിന് കുമ്മായം, ചുവന്ന കല്ല്, മാർബിൾ മുതലായവ ഉപയോഗിച്ചു.
  • നിർമിതികളോടു ചേർന്ന് വിശാലമായ പൂന്തോ ട്ടങ്ങളുണ്ടാക്കി.

Question 7.
പ്രാദേശിക ഭാഷകളിലുണ്ടായ കൃതികളെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ ചാർട്ടിൽനിന്ന് ശേഖരിച്ച് പട്ടിക പൂർത്തീകരിക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 7
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 8

മധ്യകാല ഇന്ത്യ കലയും സാഹിത്യവും Class 6 Notes Questions and Answers

Question 1.
തെക്കേ ഇന്ത്യയിൽ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരണം നടത്തിയവർ ആരാണ് ?
Answer:
പല്ലവന്മാർ

Question 2.
പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് മഹാബലിപുരത്ത് നിർമിച്ച ക്ഷേത്രങ്ങൾക്ക് പറ യുന്ന പേര് ?
Answer:
പഞ്ച രഥങ്ങൾ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 3.
പല്ലവന്മാരുടെ പ്രധാന തുറമുഖം ?
Answer:
മഹാബലിപുരം

Question 4.
ചോളരാജാവായ രാജരാജൻ നിർമിച്ച ക്ഷേത്രം ഏതാണ്?
Answer:
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

Question 5.
കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
Answer:
ആസാം

Question 6.
ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾകൊണ്ടലങ്കരി ക്കുന്ന രീതിക്ക് ഉദാഹരണം എഴുതുക ?
Answer:
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രം

Question 7.
ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി ഇന്ത്യയിൽ രൂപപ്പെട്ടത് എന്നാണ്?
Answer:
സൽത്തനത്ത് ഭരണകാലത്ത്

Question 8.
ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലിയിൽ പണിതീർത്ത ആദ്യ നിർമ്മിതിയുടെ പേര് എഴു തുക?
Answer:
കുത്തബ് മിനാർ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 9.
സൽത്താനത്ത് സ്ഥാപകൻ ആരായിരുന്നു ?
Answer:
കുത്തുബുദ്ദീൻ ഐബക്

Question 10.
ബിജാപ്പൂരിലെ ഗോൾ ഗും ബസ് നിർമിച്ചത് ആരുടെ ഭരണകാലത്താണ്
Answer:
ബാഹ്മിനി സുൽത്താന്മാരുടെ കാലത്ത്

Question 11.
കുത്തബ് ഷാഹി സുൽത്താന്മാരുടെ കാലത്ത് നിർമിച്ച ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാ ശൈലിക്ക് ഉദാഹരണം പറയുക ?
Answer:
ഹൈദരാബാദിലെ ചാർമിനാർ

Question 12.
ദക്ഷിണേന്ത്യയിൽ വിജയനഗര രാജാക്കന്മാർ ക്ഷേത്രങ്ങൾ ഏതെല്ലാം ?
Answer:
വിലസ്വാമി ക്ഷേത്രവും ഹസാരരാമക്ഷേത്രവും

Question 13
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യ യിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാശൈലി ഏതാണ്?
Answer:
ഗോഥിക് ശൈലി

Question 14.
ഗോഥിക് ശൈലിയിലുള്ള ഏതെങ്കിലും ഒരു നിർമിതിയുടെ പേര് എഴുതുക. ?
Answer:
കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി

Question 15.
മധ്യകാല ഇന്ത്യയിൽ, കർണാടക സംഗീതത്തിൽ ശ്രദ്ധേയനായിരുന്ന സംഗീതജ്ഞനാരാണ് ?
Answer:
പുരന്ദരദാസൻ

Question 16.
സൂഫിവര്യന്മാർ താമസിച്ചിരുന്ന ഖാൻകകളിൽ രൂപപ്പെട്ട സംഗീതരൂപം ഏതാണ് ?
Answer:
ഖവ്വാമി

Question 17.
ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടി സ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ രൂപം കൊണ്ട പ്രസ്ഥാനം ഏതാണ് ?
Answer:
ഭക്തിപ്രസ്ഥാനം

Question 18.
ആഡംബര ജീവിതത്തെ എതിർക്കുകയും ആത്മീ യ ജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന പ്രസ്ഥാനം ഏതാണ് ?
Answer:
സൂഫി പ്രസ്ഥാനം

Question 19.
ആധ്യാത്മരാമായണം രചിച്ചതാര് ?
Answer:
എഴുത്തച്ഛൻ

Question 20.
ഉപനിഷത്തുകളും അഥർവവേദവും പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ആരാണ് ?
Answer:
ദാരാഷുക്കോ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 21.
പഞ്ചരഥങ്ങൾ എന്നാൽ എന്ത് ?
Answer:
പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്നറിയപ്പെടുന്നു.

Question 22.
പഞ്ചരഥങ്ങളുടെ പ്രത്യേകതകൾ എഴുതുക ?
Answer:

  • പഞ്ചര ക്ഷേത്രങ്ങൾ ഒറ്റക്കല്ലിൽ കൊത്തി യെടുത്തവയാണ്.
  • ഇന്ത്യയുടെ പലഭാഗത്തും ഈ രീതിയിൽ ഒറ്റ ക്കല്ലിൽ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
  • മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്ര ങ്ങൾ ഇത്തരത്തിൽപ്പെട്ടവയാണ്.
  • ആറാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലത്താണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചത്.

Question 23.
ആസാമിലെ കാമാഖ്യക്ഷേത്രത്തിന്റെ പ്രത്യേകത എന്താണ് ?
Answer:
ചെത്തിമിനുക്കിയ പാറകൾ ഉപയോഗിച്ചാണ് കാമാഖ്യക്ഷേത്രം നിർമിച്ചിരിക്കുന്നത്. ബഹുനി ലക്ഷേത്രമായിരുന്നു ഇത്.

Question 24.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലിക്ക് ഉദാഹരണങ്ങൾ എഴുതുക.
കുത്തബ് മിനാർ
……………………….
……………………….
……………………….
……………………….
Answer:
കുത്തബ് മിനാർ
താജ്മഹൽ
ഹുമയൂണിന്റെ ശവകുടീരം
ചെങ്കോട്ട
ചാർമിനാർ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 25.
പട്ടിക പൂർത്തീകരിക്കുക.
(സൂചകം: കൊണാർക്ക്, മഹാബലിപുരം, ആസാം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തഞ്ചാവൂർ)
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 9
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 10

Question 26.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ വികാസ ത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തെല്ലാമാ യിരുന്നു
Answer:
വാസ്തുവിദ്യാരംഗത്ത് വിദഗ്ധരായവരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയി ലേക്കും കൊണ്ടുവന്നു. അവരോടൊപ്പം തദ്ദേശീ . യരായ ശില്പികൾ, തൊഴിലാളികൾ, കൽപ്പണി ക്കാർ തുടങ്ങിയവരും നിർമാണപ്രവർത്തനങ്ങ ളിൽ പങ്കാളികളായി. ഇരുകൂട്ടരുടെയും ശൈലി കൾ സമന്വയിച്ചാണ് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി രൂപപ്പെട്ടത്.

Question 27.
ഹുമയൂണിന്റെ ശവകുടീരത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
Answer:

  • ഡൽഹിയിലാണ് ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
  • മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യഭാഗ ത്താണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ചുവന്ന
  • മണൽക്കല്ലും വെണ്ണക്കല്ലും കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
  • താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കി യത് ഈ സ്മാരകത്തെയാണ്.

Question 28.
ദക്ഷിണേന്ത്യയിലെ വിജയനഗര രാജാക്കന്മാർ മധ്യകാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ് ?
Answer:

  • ഇവ പാറകൾ ചെത്തിമിനുക്കി നിർമിച്ച ബഹു നില ക്ഷേത്രങ്ങളാണ്.
  • ക്ഷേത്രങ്ങളോട് ചേർന്ന് മണ്ഡപങ്ങൾ നിർമിച്ചു.
  • അലങ്കാരപ്പണികളുള്ള തൂണുകൾ നിർമിച്ചു.
  • ക്ഷേത്രങ്ങൾ വിപുലപ്പെടുത്തി.

Question 29.
ഖവ്വാലി’യെക്കുറിച്ച് ചെറുവിവരണം തയ്യാറാക്കുക.
Answer:
സൂഫിവര്യന്മാർ താമസിച്ചിരുന്ന ഖാൻകകളിൽ രൂപപ്പെട്ട ഒരു സംഗീതരൂപമാണ് ഖവ്വാലി, ഉർദു ഭാഷയിൽ രചിക്കപ്പെട്ട ഭക്തിഗീതങ്ങൾ വാദ്യമേ ളങ്ങളുടെ അകമ്പടിയോടെ ചടുലമായ താളക്രമ ത്തിൽ ആലപിക്കുന്നതാണ് ഇതിന്റെ പ്രത്യേക്ത.

Question 30.
താഴെ നൽകിയിരിക്കുന്ന ഫ്ളോ ചാർട്ട് പൂർത്തി യാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 12
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 11

Question 31.
(a) ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നാൽ എന്ത് ?
(b) ഇൻഡോ-ഇസ്ലാമിക് ശൈലിയിലെ ആദ്യ നിർമിതി ഏത് ?
Answer:
(a) സൽത്താനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാ ശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാ ശൈലി എന്നറിയപ്പെട്ടു.
(b) കുത്തബ്മിനാർ

Question 32.
(a) മധ്യകാല ഇന്ത്യയിൽ കർണാടക സംഗീത ത്തിലെ ശ്രദ്ധേയനായിരുന്ന വ്യക്തിയാര് ?
(b) ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സവിശേഷത എന്താണ് ?
(c) മധ്യകാല ഇന്ത്യയിലെ ഏതെങ്കിലും രണ്ട് സംഗീതജ്ഞരുടെ പേരെഴുതുക ?
Answer:
(a) പുരന്ദരദാസൻ
(b) സൽത്തനത്ത് മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫല മായി രൂപപ്പെട്ട പുതിയൊരു സംഗീതശൈ ലിയാണ് ഹിന്ദുസ്ഥാനി സംഗീതം.
(c) അമീർ ഖുസ്രു, താൻസൻ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 33.
(a) മധ്യകാല ഇന്ത്യയിൽ, സാഹിത്യത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കുവ ഹിച്ച് പ്രസ്ഥാനങ്ങൾ ഏതെല്ലാം ?
(b) ഭക്തിപ്രസ്ഥാനവും സൂഫിപ്രസ്ഥാനവും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു ?
(c) പ്രാദേശികഭാഷകളുടെ വളർച്ചയ്ക്ക് സഹാ പ്രസ്ഥാനം ഏത് ?
Answer:
(a) ഭക്തിപ്രസ്ഥാനം, സൂഫിപ്രസ്ഥാനം
(b) ഭക്തിപ്രസ്ഥാനം

  • ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ രൂപം കൊണ്ടതാണ് ഭക്തിപ്രസ്ഥാനം.
  • 14-ാം നൂറ്റാണ്ടോടെയാണ് ഈ ആശയം ഉത്തരേന്ത്യയിലേക്ക് വ്യാപിച്ചത്.
  • ‘ ഗുരുനാനാക്ക്, കബീർദാസ്, തുളസീദാസ് തുടങ്ങിയവരായിരുന്നു ഉത്തരേന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകർ.

സൂഫിപ്രസ്ഥാനം

  • ആഡംബര ജീവിതത്തെ എതിർക്കുകയും ആത്മീയജീവിതത്തിന് പ്രാധാന്യം നൽകു കയും ചെയ്തവരായിരുന്നു സൂഫികൾ.
  • ‘സൂഫ് ‘ എന്ന അറബ് വാക്കിൽനിന്നാണ് സൂഫിസം എന്ന പദം ഉണ്ടായത്.
  • ഖാജാ മൊയ്നുദ്ദീൻ, ചിസ്തി, നിസാമുദ്ദീൻ ഔലിയ തുടങ്ങിയവർ സൂഫി പ്രസ്ഥാന ത്തിന്റെ പ്രചാരകരായിരുന്നു.

(c) ഭക്തി പ്രസ്ഥാനം

Question 34.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 13
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 14

ഇന്ത്യയിൽ സന്ദർശിക്കേണ്ട പ്രശസ്തമായ 20 ചരിത്രസ്മാരകങ്ങൾ
ഒരുപാട് രാജവംശങ്ങളും, സാമ്രജ്യങ്ങളും നില നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇവ മനസ്സി ലാക്കുന്നതിനും, ഇന്ത്യയുടെ പ്രത്യേകതകൾ അറിയുന്നതിനും താഴെ തന്നിരിക്കുന്ന 20 ചരിത്ര സ്മാരകങ്ങൾ ശ്രദ്ധിക്കുക.

(1) താജ്മഹൽ
സ്ഥലം ആഗ്ര
മുഗൾ ചക്രവർത്തി ഷാജഹാൻ, പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ മരണമടഞ്ഞ തന്റെ പ്രിയ പത്നി മുംതാസ് മഹലിനായിട്ട് പണിത സ്മാരകമാണ് താജ്മഹൽ. സ്നേഹത്തിന്റെ സാക്ഷ്യ പത്രമായ ഈ സ്മാരകം ദൂരെ നിന്ന് നോക്കുമ്പോൾപോലും അതിശയിപ്പിക്കുന്നതായി തോന്നുന്നു.

(2) ചെങ്കോട്ട
സ്ഥലം – ഡൽഹി
ഇന്ത്യയിലെ കോട്ടകളിൽ ഏറ്റവും പ്രശസ്തമായ കോട്ടയാണ് ചെങ്കോട്ട, ഷാജഹാൻ ചക്രവർത്തി യുടെ നേതൃത്വത്തിലാണ് ഇത് നിർമിച്ചത്. പൂർണ മായും ചുവന്ന മണൽക്കല്ലുകൾ കൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്.

(3) കുത്തബ് മിനാർ
സ്ഥലം — ഡൽഹി
240 അടി ഉയരമുള്ള ഈ സ്മാരകം ഡൽഹിയുടെ കിരീടമായാണ് അറിയപ്പെടുന്നത്. കുത്തുബുദ്ദീൻ ഐബക്കും അദ്ദേഹത്തിന്റെ അനന്തരാവകാശി കളും ചേർന്നാണ് കുത്തബ് മിനാർ നിർമിച്ചത്. അതിമനോഹരമായ ഈ ഗോപുരത്തിന്റെ എല്ലാ വശവും ബാൽക്കണികൾ ഉണ്ട്.

(4) ഹുമയൂണിന്റെ ശവകുടീരം
സ്ഥലം – ഡൽഹി
മുഗൾ സാമ്രാജ്യത്തിന്റെ ആദ്യകാല നിർമാണങ്ങ ളിൽ ഉൾപ്പെടുന്ന നിർമിതിയാണ് ഹുമയൂണിന്റെ ശവകുടീരം. അന്നത്തെ മുഗൾ ഭരണാധികാരിയാ യിരുന്ന അക്ബറാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(5) ആഗ്രകോട്ട
സ്ഥലം – ആഗ
എ. ഡി. 1080-ലാണ് ആഗ്ര കോട്ട നിർമിച്ചത്. മുഗൾ ചക്രവർത്തി പണി കഴിപ്പിച്ച കോട്ടയാണ് ഇത്. ലോക മഹാ തമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

(6) ഫത്തേപൂർ സിക്രി
സ്ഥലം – ഫത്തേപ്പൂർ സിക്രി
ഉത്തർപ്രദേശിലെ ആഗ ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. സിക്രി വാൽ രാജ്പുത് രാജാസ് ആണ് സിക്രി ഗഡ് എന്ന പേരിൽ ഈ നഗരം നിർമിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.

(7) സുവർണ്ണ ക്ഷേത്രം
സ്ഥലം – പഞ്ചാബ്
സുവർണ്ണ ക്ഷേത്രം ആത്മീയമായി സിഖ് മത ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാ ണ്. ഇതിന് നാല് പ്രവേശന കവാടങ്ങളുള്ള ഒരു ചതുരാകൃതിയിലുള്ള പ്ലാനും കുളത്തിന് ചുറ്റും ഒരു പ്രദക്ഷിണ പാതയും ഉണ്ട്.

(8) മാമലേശ്വരക്ഷേത്രം
സ്ഥലം – പഹൽഗാം
12-ാം നൂറ്റാണ്ടിലാണ് ചരിത്രപ്രസിദ്ധമായ മാമ ലേശ്വര ക്ഷേത്രം പണിതത്. പഹൽഗാമിലെ മനോ
ഹരമായ മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യു ന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക മിച്ചു കടക്കാനാവാത്തവിധം ഗണപതി, ക്ഷേത്രം സംരക്ഷിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

(9) ജുമാ മസ്ജിദ്
സ്ഥലം – ഡൽഹി
ഡൽഹിയിലെ ചാന്ദ് നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ് ജുമാ മസ്ജി ദ്. മുഗൾ രാജാവായ ഷാജഹാനാണ് ഈ പള്ളി യുടെ പണി തീർത്തത്. ഇന്ത്യയിലെ അറിയപ്പെ ടുന്ന മുസ്ലീം പള്ളികളിൽ ഒന്നാണിത്.

(10) സൂര്യക്ഷേത്രം
സ്ഥലം – ഒറീസ്സാ
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. യുനെ സ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.

(11) ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ സ്ഥലം – മദ്ധ്യപ്രദേശ്
മദ്ധ്യ പ്രദേശിലെ ചത്തർ പൂർ ജില്ലയിൽ ത്സാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുരാതനമായ ഹിന്ദു-ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയ ങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോ ദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ.

(12) സാഞ്ചി സ്തൂപം
സ്ഥലം – മദ്ധ്യപ്രദേശ്
മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽ ഭോപ്പാലിൽ നിന്നും 46 കി.മീ. അകലെയുള്ള സാഞ്ചി എന്ന ഗ്രാമത്തി ലാണ് സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത്. പണികഴിപ്പിച്ചത്.

(13) ആംബർ കോട്ട
സ്ഥലം – അമേര
ഇന്ത്യയിലെ രാജസ്ഥാനിലെ അമേറിൽ സ്ഥിതി ചെയ്യുന്ന കോട്ടയാൺ അമേർ ഫോർട്ട് അഥവാ ആംബർ ഫോർട്ട്, അലൻ സിംഗ് ചന്ദയാണ് ആംബർ നഗരവും ആംബർ കോട്ടയും സ്ഥാപി ച്ചത്. ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഇത് ജയ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്ര മാണ്.

(14) ഗേറ്റ്വേ ഓഫ് ഇന്ത്യ
സ്ഥലം – മുംബൈ
തെക്കേ മുംബൈയിൽ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹിന്ദു-മുസ്ലീം കെട്ടിട നിർമ്മാണ ശൈലി കൾ ഏകോപിപ്പിച്ചാണു രൂപകൽപ്പന.

(15) ജന്തർ മന്തർ സ്ഥലം – ജയ്പൂർ
ഇന്ത്യയിൽനിന്ന് ലോകപൈതൃക സ്മാരക പട്ടി കയിലെത്തുന്ന 28-ാമത്തെ പൈതൃക സ്മാരക മാണ് ജയ്പൂരിലെ ജന്തർ മന്തർ. ജയ്പൂരിന്റെ സ്ഥാപകനായ ജയ്സിങ്ങ് രണ്ടാമനാണ് ജന്തർ മന്തറിന്റെയും സ്ഥാപകൻ.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(16) ബോം ജീസസ് ബസിലിക്ക
സ്ഥലം – ഗോവ
ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു യുനെസ്കോ ലോകപൈതൃക കേന്ദ്രം കൂടിയായ ക്രൈസ്തവ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷി പ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തി ലാണ്.

(17) ഹാപി
സ്ഥലം – ഹംപി
ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യ ത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗര മാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാ വശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

(18) ബിബി കാ മഖ്ബറ
സ്ഥലം – ഔറംഗബാദ്
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബി കാ മഖ്ബ റാ. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പുത്രൻ അസം ഷായുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമാണ് നടന്നത്.

(19) ചാർമിനാർ
സ്ഥലം – ഹൈദരാബാദ്
ഹൈദാരാബാദിൽനിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ. 2012-ൽ ഈ സ്മാരകം ലോകഭൂപട ത്തിൽ സ്ഥാനം നേടി. ‘ചാർമിനാർ’ എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർത്ഥം.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(20) ഗോൽ ഗുംബസ്
സ്ഥലം – ബിജാപൂർ
ബിജാപൂർ സുൽത്താനായി രുന്ന മുഹമ്മദ്
ആദിൽഷായുടെ ശവകുടീര മന്ദിരമാണ് ഗോൽ ഗുംബസ് അല്ലെങ്കിൽ ഗോൽ ഗുംബദ്. കർണാട കത്തിലെ ബിജാപൂരിൽ സ്ഥിതി ചെയ്യുന്ന ഈ നിർമിതി 1656-ൽ പണിതീർത്തതാണ്.

Medieval India: Art and Literature Class 6 Notes Pdf Malayalam Medium

മധ്യകാല ഇന്ത്യൻ സംസ്കാരമെന്നാൽ പേർഷ്യൻ തത്വചിന്ത, സാഹിത്യം, കല, വാസ്തുവിദ്യ എന്നി വയുടെ സംയോജനമാണ്. മധ്യകാലഘട്ടത്തിലാണ് സാഹിത്യം വികാസം പ്രാപിച്ചത്. വിവിധ കാലഘട്ടങ്ങളി ലൂടെയാണ് ഇന്ത്യൻ വാസ്തുവിദ്യ വികസിച്ചത്. സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെടുന്നു.

വാസ്തു വിദ്യയ്ക്ക് പുറമെ, മധ്യകാലഘട്ടത്തിൽ സംഗീതവും അഭിവൃദ്ധി പ്രാപിച്ചു. ചിത്രകലയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ പ്രകടമായി. മധ്യകാലത്ത് ഇന്ത്യയിൽ രൂപം കൊണ്ട് ഭക്തിപ്രസ്ഥാനവും സൂഫിപ്രസ്ഥാ നവും അക്കാലത്തെ സാഹിത്യത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിച്ചു.
പ്രധാന ആശയങ്ങൾ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • തെക്കേ ഇന്ത്യയിൽ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരണം നടത്തിയ രാജാക്കന്മാരായിരുന്നു പല്ലവന്മാർ. അവരുടെ പ്രധാന തുറമുഖ നഗരമായിരുന്നു മഹാബലിപുരം.
  • പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമ്മിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്നറിയ പ്പെടുന്നു.
  • ആറാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലത്താണ് പഞ്ചരഥങ്ങൾ നിർമിച്ചത്.
  • പഞ്ചരഥങ്ങളുടെ കാലഘട്ടത്തിനുശേഷം, ക്ഷേത്ര വാസ്തുവിദ്യയിൽ ഒരു പുതിയ ശൈലി നിലവിൽ വന്നു.
  • പിന്നീട് ക്ഷേത്രമതിൽ ശില്പങ്ങൾ കൊണ്ട് അലങ്കരിക്കുന്ന ശൈലി വ്യാപകമായി.
  • രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിലെ കഥാസന്ദർഭങ്ങളുടെ ദൃശ്യങ്ങൾ ക്ഷേത്രചുമരുകളിൽ കൊത്തിവച്ചു.
  • സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു
  • വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ -ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെട്ടു.
  • വാസ്തു വിദ്യാരംഗത്ത് വിദദ്ധരായവരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • സൽത്തനത്ത് സ്ഥാപകനായിരുന്ന കുത്തുബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാറിന്റെ നിർമാണം ആരം ഭിച്ചത്.
  • മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി ആഗ്രയിൽ നിർമിച്ച താജ്മഹൽ ഇൻഡോ-ഇസ്ലാമിക് ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്.
  • മുഗൾഭരണകാലത്തെ കോട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡൽഹിയിലെ ചെങ്കോട്ട
  • പൂർണമായും ചുവന്ന മണൽക്കല്ലുകൾ കൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്.
  • മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ വിജയനഗര രാജക്കന്മാർ നിർമിച്ച് പ്രധാന ക്ഷേത്രങ്ങളാണ് വിട്ടലസ്വാമിക്ഷേത്രവും ഹസാര രാമക്ഷേത്രവും.
  • പതിനാറാം നൂറ്റാണ്ടിൽ പോർച്ചഗീസുകാർ ഒരു പുതിയ വാസ്തു വിദ്യാശൈലി ഇന്ത്യയിൽ പരിചയപ്പെ ടുത്തി. ഇത് ഗോഥിക് ശൈലി എന്നറിയപ്പെടുന്നു.
  • വാസ്തുവിദ്യ കൂടാതെ മധ്യകാല ഇന്ത്യയിൽ സംഗീതരംഗത്തും അഭിവൃദ്ധി പ്രാപിച്ചു.
    സൽത്തനത്ത് – മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീനഫലമായി പുതിയൊരു സംഗീ തശൈലി രൂപപ്പെട്ടു. ഇതാണ് ഹിന്ദുസ്ഥാനി സംഗീതം.
  • സംഗീതത്തിലെന്നപോലെ, ചിത്രകലയിലും മധ്യകാലഘട്ടത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വന്നു.
  • മധ്യകാല ഇന്ത്യയിൽ വാസ്തുവിദ്യ, സംഗീതം, ചിത്രകല എന്നീ മേഖലകളിലുണ്ടായ വികാസം പോലെ സാഹിത്യവും പുരോഗതി നേടി.
  • ഭക്തിപ്രസ്ഥാനത്തിന്റെ വരവ് വിവിധ പ്രാദേശികഭാഷകൾക്ക് ഉണർവേകി. ഭക്തി പ്രസ്ഥാനത്തിലെ കവി കളെല്ലാം സാധാരണക്കാരന്റെ ഭാഷയിലാണ് കവിതകൾ രചിച്ചത്.
  • സൂഫിപ്രസ്ഥാനം ഉറുദുഭാഷയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • മധ്യകാലഘട്ടത്തിൽ നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തു.
    ഇന്ത്യയുടെ സംസ്കാരവും വിജ്ഞാനവും അന്യദേശങ്ങളിലേക്ക് വ്യാപിക്കുന്നതിൽ പരിഭാഷകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. പുറംനാടുകളുമായുള്ള സാംസ്കാരികവിനിമയത്തിന് ഇത് വഴിയൊരുക്കി.

Leave a Comment