By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ലോകം Class 6 Social Science Chapter 8 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 6 Social Science Chapter 8 Notes Malayalam Medium മധ്യകാല ലോകം
Medieval World Class 6 Notes Malayalam Medium
Question 1.
ഫ്യൂഡൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഏതൊക്കെയായിരുന്നു ?
Answer:
Question 2.
ഫ്യൂഡൻ സാമൂഹിക വ്യവസ്ഥയിലെ കർഷകരുടെ സ്ഥിതി പരിശോധിക്കുക ?
Answer:
- ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ
- സ്ഥിതിയെ ഫ്യൂഡലിസം എന്നു വിളിക്കുന്നു. ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
- സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
- പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുക ളിലും ജോലിചെയ്യാൻ ഇവർ നിർബന്ധിതരാ യിരുന്നു.
- അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.
Question 3.
മധ്യകാലഘട്ടത്തിൽ നഗരങ്ങൾ ഉയർന്നു വന്ന തിൽ കച്ചവടത്തിന്റെ പങ്ക് വിശകലനം ചെയ്യുക.
Answer:
(ഫ്യൂഡലിസം നിലനിന്ന മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ കച്ചവടത്തിന് വലിയ പ്രാധാന്യമി ല്ലായിരുന്നു. മാനറുകളിലെ ഉല്പന്നങ്ങൾ അവി ടെത്തന്നെ വിനിയോഗിച്ചു. ഓരോ പ്രദേശത്തും സംഘടിപ്പിക്കപ്പെട്ട ചിന്തകളിലൂടെയാണ് ഉല്പ ന്നങ്ങളും കാർഷികോപകരണങ്ങളും വിനിമയം ചെയ്തത്.
സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു, കച്ച വട പ്രാധാന്യമുള്ള സ്ഥലങ്ങളും കരകൗശല വ്യവ സായകേന്ദ്രങ്ങളുമാണ് നഗരങ്ങളായി മാറിയത്. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങൾ ഉയർന്നു വന്നു.
ഇറ്റലിയിൽ ആയിരുന്നു ഇത്തര ത്തിലുള്ള പുതിയ നഗരങ്ങൾ ആദ്യം രൂപപ്പെ ഏഷ്യൻ രാജ്യങ്ങളുമായും പടിഞ്ഞാറൻ യൂറോ പ്യൻ രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങൾ കച്ചവടം നടത്തിയിരുന്നു. വെനീസ്, മിലാൻ, ഫ്ളോറൻസ്, ജെനോവ എന്നിവയായിരുന്നു ഇറ്റ ലിയിലെ പ്രധാന നഗരങ്ങൾ, ന്യൂറംബർഗ് (ജർമ്മ നി), കോൺസ്റ്റാന്റിനോപ്പിൾ (തുർക്കി) എന്നി വയും അക്കാലത്തെ പ്രധാന നഗരങ്ങളായിരുന്നു.
ഇന്ത്യ, ചൈന തുടങ്ങിയവ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, രത്നങ്ങൾ, തുണിത്തര ങ്ങൾ തുടങ്ങിയ പ്രധാനമായും എത്തിയത് ഈ നഗരങ്ങളിലേക്കായിരുന്നു. അവിടെനിന്നാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ ഉല്പന്നങ്ങൾ കൊണ്ടുപോയത്.
Question 4.
മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട പള്ളികളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് ?
Answer:
- മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കൾ അക്കാലത്തെ വാസ്തുവിദ്യാരംഗത്തെ നേട്ടങ്ങൾക്ക് ഉദാഹരണമാണ്.
- കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്.
- റോമന് ശൈലി എന്നാണ് ഈ നിർമാണ രീതി അറിയപ്പെടുന്നത്.
- സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക് എന്നറിയപ്പെടുന്ന ഒരു പുതിയ നിർമാണ ശൈലി നിലവിൽ വന്നു.
- കൂർത്ത ഗോപുരങ്ങൾ ഈ ശൈലിയുടെ സവി ശേഷതയാണ്.
Question 5.
സാഹിത്യ രംഗങ്ങളിലെ അറബികളുടെ നേട്ടങ്ങൾ വിശദീരിക്കുക.
Answer:
ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായി രുന്നു അറബികളുടെ പ്രധാന സംഭാവന. അൽറാ സി, ഇബ്ൻ സിന എന്നിവർ വൈദ്യ ശാസ്ത്രത രംഗത്തെ പ്രതിഭകളായിരുന്നു. അൽറാസി രചിച്ച
വൈദ്യശാസ്ത്ര ഗ്രന്ഥമാണ് കിത്താബുൽ ഹ ഇബ്ൻസിനു രചിച്ച പുസ്തകമാണ് അൽ-ഖാ ഒമർഖയാം രചിച്ച’ റുബായിയ്യാത്ത്, ഫിർദൗസി യുടെ ‘ ഷാനാമ എന്നിവ അക്കാലത്തെ പ്രധാന സാഹിത്യ സൃഷ്ടികളാണ്. പ്രശസ്തമായ ആയിരത്തൊന്നു രാവുകൾ’ അറബികളുടെ മറ്റൊരു സാഹിത്യസംഭാവനയാണ്.
പുരാതന ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗങ്ങ ളിൽ കൈവരിച്ച പല നേട്ടങ്ങളും അറബികൾ മനസ്സിലാക്കുകയും അവരിലൂടെ അത് യൂറോപ്പി ലേക്ക് എത്തുകയും ചെയ്തു. ഉദാഹരണം പൂജ്യം, ദശാംശസമ്പ്രദായം തുടങ്ങിയവ.
Question 6.
ശാസാത്ര-സാങ്കേതിക രംഗങ്ങളിലെ ചൈനക്കാ രുടെ സംഭാവനകളെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ ചൈനക്കാ രുടെ കണ്ടുപിടിത്തങ്ങളാണ്. ഇവ ചൈനക്കാ രിൽനിന്നാണ് യൂറോപ്യൻ മനസ്സിലാക്കിയത്. അച്ച ടിവിദ്യ വിജ്ഞാനത്തിന്റെ വളർച്ചയെ സഹായി ച്ചു.
കടൽയാത്രകളിൽ ദിശ മനസ്സിലാക്കുവാൻ സഹായിക്കുന്ന വടക്കുനോക്കിയന്ത്രവും ചൈന ക്കാരുടെ കണ്ടുപിടിത്തമാണ്. വാസ്തുവിദ്യാരം ഗത്തും ചൈനക്കാർ വിദഗ്ദരായിരുന്നു. പഗോഡ കൾ’ എന്നറിയപ്പെടുന്ന ബുദ്ധദേവാലയങ്ങൾ അവരുടെ നിർമാണവൈഭവത്തിന് തെളിവാണ്.
Question 7.
കോളം എ യിൽ തന്നിട്ടുള്ളവയോട് യോജിക്കു നവ കോളം ബി യിൽനിന്ന് കണ്ടെത്തി എഴു തുക.
Answer:
Question 8.
കാലം സി.ഇ. അഞ്ചാം നൂറ്റാണ്ട്. യൂറോപ്പിലെ ജനങ്ങൾ ഓരോ ദിവസവും ഭീതിയോടെയാണ് തട്ടിനീക്കിയത് വടക്കൻ യൂറോ പിൽനിന്നുള്ള ജർമാനികവർഗക്കാരുടെ നിരന്തര ആക്രമ ഇങ്ങളായിരുന്നു അവരുടെ ഭീതിക്ക് കാരണം. ഇരച്ചു വന്ന ആക്രമണകാരികൾ നഗരങ്ങൾ കൊള്ളയടിക്കുകയും ആളു കളെ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. ജനങ്ങൾ രാജാ കന്മാരോട് സങ്കടമുണർത്തിച്ചെങ്കിലും അവരും നിസ്സഹായ രായിരുന്നു.
അവസാനം രാജാക്കന്മാർ ഒരു വഴി കണ്ടെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവർക്ക് രാജ്യത്തെ ഭൂമി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. ധീരന്മാരും യുദ്ധവി രന്മാരുമായ നിരവധി പ്രഭുക്കൾ ജനങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നു. പ്രതിഫലമായി ലഭിച്ച ഭൂമി, തങ്ങളോട് കുറു പുലർത്തിയവർക്കും സേവനങ്ങൾ നൽകാൻ തയാ റായവർക്കും അവർ വീതിച്ചു നൽകി
ഇങ്ങനെ ഭൂമി ലഭിച്ചവർ അൽ വ്യവസ്ഥയിൽ മറ്റുചിലർക്ക് ഭൂമി കൈമാറി. ഇത്തരത്തിൽ വിണം ചെയ്ത
ഭൂമിയിൽ കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചു. അടിമ കളുടേതിനു തുല്യമായിരുന്നു കർഷകരുടെ ജീവിതം.
മധ്യകാല യൂറോപ്പിന്റെ ചരിത്രം സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങൾ മുകളിൽ നൽകിയ വിവര ണത്തിൽനിന്ന് മനസ്സിലാക്കാം ?
Answer:
- യൂറോപ്പിലെ ജനങ്ങൾ നിരന്തരം ആക്രമണ ങ്ങൾ നേരിട്ടിരുന്നു.
- ആക്രമണങ്ങളെ ചെറുക്കൻ രംഗത്തുവന്ന പ്രഭു ക്കന്മാർക്ക് രാജാവ് ഭൂമി വീതിച്ചു നൽകിയിരുന്നു.
- ധീരന്മാരും യുദ്ധവീരന്മാരുമായ നിരവധി പ്രഭു ക്കൾ ജനങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നു.
- പ്രതിഫലമായി ലഭിച്ച ഭൂമി, തങ്ങളോട് കൂറു പുലർത്തിയവർക്കും സേവനങ്ങൾ നൽകാൻ തയ്യാറായവർക്കും അവർ വീതിച്ചു നൽകി.
- ഭൂമി ലഭിച്ചവർ അതേ വ്യവസ്ഥയിൽ മറ്റു ചിലർക്ക് ഭൂമി കൈമാറി.
- ഇത്തരത്തിൽ വിതരണം ചെയ്ത ഭൂമിയിൽ കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചു.
- അടിമകളുടേതിന് തുല്യമായിരുന്നു കർഷക രുടെ ജീവിതം.
Question 9.
ഫ്യൂഡൽ സമൂഹത്തിലെ കർഷകരുടെ അവസ്ഥ ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
- ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
- സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
- പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യാൻ ഇവർ നിർബന്ധിതരായിരുന്നു.
- അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.
Question 10.
മധ്യകാല യൂറോപ്പിൽ നഗരങ്ങൾ വളർന്നുവന്ന തെങ്ങനെയെന്ന് വിശകലനം ചെയ്യുക.
Answer:
സി. ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു. കച്ച വട പ്രാധാന്യമുള്ള സ്ഥലങ്ങളും കരകൗശല വ്യവ സായ കേന്ദ്രങ്ങളുമാണ് നഗരങ്ങളായി മാറിയത്. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങൾ ഉയർന്നു വന്നു.
ഇറ്റലിയിൽ ആയിരുന്നു ഇത്തര ത്തിലുള്ള പുതിയ നഗരങ്ങൾ ആദ്യം രൂപപ്പെട്ടത്. ഏഷ്യൻ രാജ്യങ്ങളുമായും പടിഞ്ഞാറൻ യൂറോ പ്യൻ രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങൾ കച്ചവടം നടത്തിയിരുന്നു. വെനിസ്, മിലാൻ, ഫ്ളോറൻസ്, ജെനോവ എന്നിവയായിരുന്നു
ഇറ്റലിയിലെ പ്രധാന നഗരങ്ങൾ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യ ജനങ്ങൾ, രത്നങ്ങൾ, തുണിത്തരങ്ങൾ തുട ങ്ങിയവ പ്രധാനമായും എത്തിയത് ഈ നഗരങ്ങ ളിലേക്കായിരുന്നു. അവിടെ നിന്നാണ് മറ്റു യൂറോ പ്യൻ രാജ്യങ്ങളിലേക്ക് ഈ ഉല്പന്ന ങ്ങൾ കൊണ്ടുപോയത്. മധ്യകാലഘട്ടത്തിൽ ഉയർന്നു വന്ന മിക്ക നഗരങ്ങൾക്കും സ്വന്തമായൊരു ഭരണസംവിധാനമുണ്ടായിരുന്നു. ഓരോ നഗരവും വലിയ ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു.
Question 11.
മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിതത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം വിലയിരുത്തുക ?
Answer:
- യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗര ങ്ങൾ കര കൗശല വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.
- ഈ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.
- കച്ചവടക്കാർക്ക് പുറമെ ഇരുമ്പു പണിക്കാർ, സ്വർണപ്പണിക്കാർ, തുകൽപ്പണിക്കാർ, മരപ്പ ണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരി ച്ചിരുന്നു.
- വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനി ലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചത് ഗിൽഡുകളായിരുന്നു.
- ഇതിൽ നിന്നെല്ലാം മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിതത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കുവാൻ സാധിക്കും.
Question 12.
ശാസ്ത്ര-സാങ്കേതിക കലാരംഗങ്ങളിലെ മധ്യ കാല ചൈനയുടെ നേട്ടങ്ങൾ ഉൾപ്പെടുത്തി പദ സൂര്യൻ പൂർത്തിയാക്കുക.
Answer:
Question 13.
ശാസ്ത്ര-സാഹിത്യരംഗങ്ങളിലെ അറബികളുടെ സംഭാവനകൾ ഉൾക്കൊള്ളിച്ച് ചുവടെ തന്നിട്ടുള്ള ഡയഗ്രം പൂർത്തിയാക്കുക.
Answer:
മധ്യകാല ലോകം Class 6 Notes Questions and Answers
Question 1.
മധ്യകാല യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം ആർക്കായിരുന്നു ?
Answer:
രാജാവിന്
Question 2.
രാജാവിന് സൈനിക സേവനം നൽകിയിരുന്ന വിഭാഗം ഏത് ?
Answer:
പ്രഭുക്കന്മാർ
Question 3.
ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ സ്ഥിതി ഏത് ?
Answer:
ഫ്യൂഡലിസം
Question 4.
ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലു ള്ളവർ ആരായിരുന്നു ?
Answer:
കർഷകർ
Question 5.
ഫ്യൂഡൽ സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ?
Answer:
കർഷകർ
Question 6.
പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാല മായ പ്രദേശങ്ങളെ വിളിച്ചിരുന്നത് ഏത് പേരി ലാണ് ?
Answer:
മാനർ
Question 7.
കറുത്ത മരണം എന്ന പേരിൽ അറിയപ്പെട്ട രോഗം ?
Answer:
പ്ലേഗ്
Question 8.
പ്ലേഗ് എന്ന രോഗത്തെക്കുറിച്ച്, ബൊക്കാച്ചിയോ പ്രതിബാധിച്ചിരിക്കുന്ന പുസ്തകം ഏത് ?
Answer:
ദക്കാമറൺ
Question 9.
യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാർ രൂപീക രിച്ച് കൂട്ടായ്മകൾ എന്ത് പേരിലറിയപ്പെടുന്നു ?
Answer:
ഗിൽഡുകൾ
Question 10.
മധ്യകാല ഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കളുടെ പ്രധാന സവിശേഷത എന്താണ് ?
Answer:
കമാനങ്ങളും, വിശാലമായ മുറികളും
Question 11.
കമാനങ്ങളും വിശാലമായ മുറികളും ഉൾക്കൊ ള്ളിച്ചുള്ള നിർമാണരീതി ഏതാണ് ?
Answer:
റോമനസ്ക് ശൈലി
Question 12.
സി. ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ നിലവിൽ വന്ന പുതിയ നിർമാണ ശൈലി ഏതാണ് ?
Answer:
ഗോഥിക്
Question 13.
കടൽയാത്രകളിൽ ദിശ മനസ്സിലാക്കുവാൻ സഹാ യിക്കുന്ന ഉപകരണം ഏത് ?
Answer:
വടക്കുനോക്കിയന്ത്രം
Question 14.
ബുദ്ധദേവാലയങ്ങൾക്ക് പറയുന്ന പേര് ?
Answer:
പഗോഡകൾ
Question 15.
കിത്താബുൽ ഹഎന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചതാരാണ് ?
Answer:
അൽറാസി
Question 16.
മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
രാജാവ്
- മധ്യകാല യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം രാജാവിനായിരുന്നു.
- രാജ്യത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ രാജാവായിരുന്നു.
- രാജാവ് ഭൂമി പ്രഭുക്കന്മാർക്കു നൽകുകയും പ്രതിഫലമായി അവരിൽ നിന്ന് സൈനിക സേവനം സ്വീകരിക്കുകയും ചെയ്തു.
പ്രഭുക്കന്മാർ
- രാജാവിൽ നിന്നും ഭൂമി ലഭിക്കുന്ന വിഭാഗമായി രുന്നു പ്രഭുക്കന്മാരുടേത്.
- ഭൂമിക്ക് പ്രതിഫലമായി പ്രഭുക്കന്മാർ സൈനിക സേവനം രാജാവിന് നൽകി.
- ഓരോ പ്രഭുവും തനിക്ക് ലഭിച്ച ഭൂമിയുടെ ഒരു ഭാഗം ഇടപ്രഭുക്കന്മാർ എന്ന മറ്റൊരു വിഭാഗ ത്തിനു നൽകി.
- പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാ ലമായ പ്രദേശങ്ങളെ ‘ മാനർ’ എന്ന് വിളിച്ചി രുന്നു.
ഇടപ്രഭുക്കന്മാർ
- പ്രഭുക്കന്മാരുടെ പക്കൽനിന്നും ഒരുഭാഗം ഭൂമി സ്വീകരിക്കുന്നവരായിരുന്നു ഇടപ്രഭുക്കന്മാർ, ഭൂമിക്ക്
- പകരമായി പ്രഭുക്കന്മാർക്ക് സേവനങ്ങൾ ചെയ്തിരുന്ന വിഭാഗമായിരുന്നു ഇടപ്രഭുക്ക ന്മാർ.
കർഷകർ
- ഫ്യൂഡൻ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
- സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
- അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.
Question 17.
മാനർ എന്നാൽ എന്ത് ?
Answer:
പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാല മായ പ്രദേശങ്ങളെ ‘ മാനർ’ എന്നാണ് വിളിച്ചി രുന്നത്. ഓരോ മാനറിലും കൃഷിഭൂമിക്ക് പുറമെ മേച്ചിൽ സ്ഥലങ്ങൾ, പ്രഭുവിന്റെ വലിയ വീട്, മില്ലു കൾ, കർഷകരുടെ കുടിലുകൾ, പ്രാർത്ഥനാലയം തുടങ്ങിയവ ഉണ്ടായിരുന്നു.
Question 18.
മധ്യകാലഘട്ടത്തിൽ വളർന്നുവന്ന നഗരങ്ങൾ ഏതെല്ലാം ?
Answer:
മിലാൻ, വെനീസ്, ഫ്ളോറൻസ്, ജനോവ ഇറ്റലി ന്യൂറംബർഗ്ഗ്-ജർമ്മനി
കോൺസ്റ്റാന്റിനോപ്പിൾ തുർക്കി
Question 19.
ലഘുകുറിപ്പ് തയ്യാറാക്കുക ഫ്യൂഡലിസം
Answer:
ഫ്യൂഡ് എന്ന ജർമൻ പദത്തിൽനിന്നാണ് ഫ്യൂഡ ലിസം എന്ന പദം രൂപപ്പെട്ടത്. ഫ്യൂഡ് എന്നാൽ “ഒരു തുണ്ട് ഭൂമി’ എന്നാണ് അർത്ഥം. ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയെ യാണ് ഫ്യൂഡലിസം എന്ന് വിളിക്കുന്നത്. ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലു ള്ളവർ കർഷകരായിരുന്നു.
Question 20.
യൂറോപ്യൻ നഗരങ്ങളുടെ പ്രത്യേകതകൾ എഴു തുക?
Answer:
- മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന മിക്ക നഗ രങ്ങൾക്കും സ്വന്തമായൊരു ഭരണ സംവിധാ നമുണ്ടായിരുന്നു.
- ഓരോ നഗരവും വലിയ ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു.
- ശുചീകരണ കാര്യത്തിൽ വളരെ പിന്നോക്ക മായിരുന്നതിനാൽ ഇത്തരം നഗരങ്ങൾ പ്ലേഗ് പോലുള്ള പകർച്ചവ്യാധികളുടെ ഭീഷണിയിൽ ആയിരുന്നു.
Question 21.
ഗിൽഡുകൾ’ എന്നാൽ എന്ത് ?
Answer:
യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗരങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ചവടത്തി ന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകാൾ’ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു. കച്ചവടക്കാർക്ക് പുറമെ ഇരുമ്പുപണിക്കാർ, സ്വർണപ്പണിക്കാർ, തുകൽപ്പ ണിക്കാർ, മരപ്പണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരിച്ചിരുന്നു. വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചിരുന്നത് ഗിൽഡുക ളായിരുന്നു.
Question 22.
മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കളുടെ പ്രത്യേകത എന്താണ് ?
Answer:
മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കൾ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ട ങ്ങൾക്ക് ഉദാഹരണമാണ്. കമാനങ്ങളും വിശാല മായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ എന്നാണ് ഈ നിർമാണരീതി അറിയപ്പെടുന്നത്.
Question 23.
മധ്യകാലഘട്ടത്തിൽ വിജ്ഞാനത്തിന്റെയും കലയു ടെയും മേഖലകളിൽ, ചൈനക്കാരും അറബികളും നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുക ?
Answer:
ചൈനയുടെ സംഭാവനകൾ
അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ രുടെ കണ്ടുപിടുത്തങ്ങളാണ്. ഇവ ചൈനക്കാ രിൽനിന്നാണ് യൂറോപ്യൻ മനസ്സിലാക്കിയത്. അച്ച ടിവിദ്യ വിജ്ഞാനത്തിന്റെ വളർച്ചയെ സഹായി ച്ചു. കടൽയാത്രകളിൽ ദിശ മനസ്സിലാക്കാൻ സഹാ യിക്കുന്ന വടക്കു നോക്കിയന്ത്രവും ചൈനക്കാ രുടെ കണ്ടു പിടിത്തമാണ്. വാസ്തു വിദ്യാരം ഗത്തും ചൈനക്കാർ വിദഗ്ദരായിരുന്നു. പഗോ ഡകൾ എന്നറിയപ്പെടുന്ന ബുദ്ധദേവാലയങ്ങൾ അവരുടെ നിർമാണ വൈഭവത്തിന് തെളിവാണ്.
അറബികൾ നൽകിയ സംഭാവനകൾ
ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായി രുന്നു അറബികളുടെ പ്രധാന സംഭാവന, അൽറാ സി, ഇബ്ൻ സിന എന്നിവർ വൈദ്യശാസ്ത്രരം ഗത്തെ പ്രതിഭകളായിരുന്നു. അൽറാസി രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥമാണ് കിത്താബുൽ ഹ ഇബ്ൻ സിന രചിച്ച പുസ്തകമാണ് അൽ-ഖാനൂൻ. ഒമർഖയാം രചിച്ച “ബായിയ്യാത്ത്’, ഫിർഭൗസി യുടെ ‘ഷാനാമ’ എന്നിവ അക്കാലത്തെ പ്രധാന സാഹിത്യസൃഷ്ടികളാണ്. പ്രശസ്തമായ ‘ആയിരത്തൊന്നു രാവുകൾ’ അറബികളുടെ മറ്റൊരു സാഹിത്യ സംഭാവനയാണ്.
Question 24.
റോമനസ്ക് ശൈലി എന്നാൽ എന്ത് ?
Answer:
കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്. ഈ നിർമാണ രീതിയെയാണ് റോമനസ് ശൈലി എന്ന് പറയുന്നത്.
Question 25.
(a) മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഏതൊക്കെ ?
(b) ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ സ്ഥിതി എന്താണ് ?
(c) ഫ്യൂഡൽ സമൂഹത്തിലെ കർഷകരുടെ അവസ്ഥ എന്തായിരുന്നു ?
Answer:
(a) രാജാവ്, പ്രഭുക്കന്മാർ, ഇടപ്രഭുക്കന്മാർ, കർഷ കർ എന്നിവരായിരുന്നു മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ.
(b) ഫ്യൂഡലിസം
(c)
- ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവർ കർഷകരായിരുന്നു.
- പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടു കളിലും ജോലി ചെയ്യാൻ ഇവർ നിർബന്ധി തരായിരുന്നു.
- കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചിരുന്നു.
- അടിമകളുടേതിനു തുല്യമായിരുന്നു കർഷ കരുടെ ജീവിതം
Question 26.
യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാരുടെ കൂട്ടാ യാണ് ഗിൽഡുകൾ.
(a) കച്ചവടക്കാർക്ക് പുറമെ ഏതൊക്കെ ജോലി ചെയ്യുന്നവരാണ് ഗിൽഡുകൾ രൂപീകരിച്ചത് ?
(b) മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിത ത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം വില യിരുത്തുക ?
(c) മധ്യകാല യൂറോപ്പിലെ വിജ്ഞാനത്തെയും കലയെയും കുറിച്ച് വിശദീകരിക്കുക.
Answer:
(a) കച്ചവടക്കാർക്ക് പുറമെ ഇരുമ്പു പണിക്കർ,
സ്വർണപ്പണിക്കാർ, തുകൽപ്പണിക്കാർ, മരപ്പ ണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരി ച്ചിരുന്നു.
(b) യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗര ങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ച വടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ നഗ രങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.
- കച്ചവടക്കാർക്ക് പുറമെ വിവിധ ജോലി കൾ ചെയ്യുന്നവരും ഗിൽഡുകൾ രൂപീക രിച്ചിരുന്നു.
- വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണ നിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചത് ഗിൽഡുക ളായിരുന്നു.
(c) മധ്യകാല യൂറോപ്പിൽ വിജ്ഞാനം, കല എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയു ണ്ടായി.
- ക്രിസ്ത്യൻ പള്ളികളും സന്ന്യാസി മാ ങ്ങളും ആയിരുന്ന വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങൾ,
- സന്ന്യാസ മഠങ്ങളോട നുബന്ധിച്ച് ലൈബ്രറികൾ ഉണ്ടായിരുന്നു.
- അച്ചടി സമ്പ്രദായം ഇല്ലാതിരുന്ന അക്കാ ലത്ത് പല പുസ്തകങ്ങളുടെയും കൈയെ ഴുത്തു പ്രതികൾ ഉണ്ടാക്കി സന്ന്യാസി മഠ ങ്ങളിൽ സൂക്ഷിച്ചിരുന്നു.
- മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിരവധി സർവ കലാ ശാലകളും ഉണ്ടാ യി രു ന്നു. വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു അവ.
ഫ്യൂഡലിസം
ഫ്യൂഡലിസം അഥവാ ഫ്യൂഡൽ സമ്പ്രദായം 9-ാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ മധ്യകാല യൂറോപ്പിൽ അഭിവൃദ്ധി പ്രാപിച്ച നിയമ, സാമ്പത്തിക, സൈനിക, സാംസ് കാരിക, രാഷ്ട്രീയ ആചാരങ്ങളെ വിവരിക്കാൻ ഉപയോ ഗിക്കുന്ന പദമാണ്. വിശാലമായി നിർവചിച്ചാൽ, സേവനത്തിനോ അധ്വാനത്തിനോ പകരമായി ഭൂമി കൈവശം വയ്ക്കുന്നതിൽ നിന്ന് ഉരുത്തി രിഞ്ഞ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിരുന്ന അത്.
മധ്യ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഫിയോഡം അല്ലെങ്കിൽ ഫ്യൂഡം എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഇത് ഉരുത്തിരിഞ്ഞതെങ്കിലും, ഫ്യൂഡലിസവും അത് വിവരിക്കുന്ന വ്യവസ്ഥയും ഒരു രാഷ്ട്രീയ വ്യവസ്ഥയായി കണക്കാക്കപ്പെട്ടി രുന്നില്ല.
ഫ്യൂഡലിസത്തിന്റെ ക്ലാസിക് യോദ്ധാക്കളായ പ്രഭുക്കന്മാർക്കിടയിൽ നിലനിന്നിരുന്ന പരസ്പര നിയമപരവും സൈനികവുമായ ബാധ്യതകളുടെ ഒരു കൂട്ടം വിവരിക്കുന്നു. ഇത് പ്രഭുക്കന്മാർ, സാമ തന്മാർ, കള്ളന്മാർ എന്നീ മൂന്ന് പ്രധാന ആശയ ങ്ങളെ ചുറ്റിപ്പറ്റിയാണ്. വിശാലമായ രീതിയിൽ പറഞ്ഞാൽ, ഒരു പ്രഭു ഭൂമി കൈവശം വച്ചിരുന്ന ഒരു കുലീനനായിരുന്നു. ഒരു വാസൽ എന്നത് യജമാനൻ ഭൂമി കൈവശം വച്ച വ്യക്തിയാണ്. ഭൂമി ഒരു ഫഫ് എന്നാണ് അറിയപ്പെട്ടിരുന്നത്.
തമ്പുരാന്റെ ഫൈഫിന്റെയും ഉപയോഗത്തിനും സംരക്ഷണത്തിനും പകരമായി, വാസൽ തമ്പു രാന് എന്തെങ്കിലും സേവനം നൽകും. ഫ്യൂഡൻ ഭൂവുടമസ്ഥതയിൽ പലതരത്തിലുള്ള സൈനിക സേവനങ്ങളും സൈനികേതര സേവനങ്ങളും ഉണ്ടായിരുന്നു. ഫ്യൂഡുമായി ബന്ധപ്പെട്ട് പ്രഭുവും വസനും തമ്മിലുള്ള ബാധ്യതകളും അനുബന്ധ അവകാശങ്ങളും ഫ്യൂഡൽ ബന്ധത്തിന്റെ അടി സ്ഥാനമാണ്.
17-ാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ നിർവചിച്ച തുപോലെ, മധ്യകാല ഫ്യൂഡൽ സമ്പ്രദായം പൊതു അധികാരത്തിന്റെ അഭാവവും കേന്ദ്രീകൃത ഗവൺമെന്റുകൾ മുമ്പ് നടത്തിയിരുന്ന ഭരണപ രവും ജൂഡീഷ്യൽ പ്രവർത്തനങ്ങളുടെ പ്രാദേ ശിക പ്രഭുക്കന്മാരുടെ പ്രയോഗവും ആയിരുന്നു. ഫ്യൂഡലിസം ഫ്യൂഡൽ സമ്പ്രദായം എന്ന പദ ങ്ങൾ യൂറോപ്യൻ ചരിത്രത്തിന്റെ ഒരു നീണ്ട കാല ഘട്ടത്തെ സംക്ഷിപ്തമായി കൈകാര്യം ചെയ്യാൻ ചരിത്രകാരന്മാരെ പ്രാപ്തരാക്കുന്നു.
ഫ്യൂഡൽ സമ്പ്രദായം സമൂഹത്തിൽ എന്ത് പങ്കാണ് വഹിച്ചത് ?
ഫ്യൂഡലിസം എന്നത് പാശ്ചാത്യ, മധ്യയൂറോപ്പിൽ മധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഒരു സാമു ഹിക വ്യവസ്ഥയാണ്. എന്നിരുന്നാലും ഫ്യൂഡൽ സമൂഹത്തിന്റെ സ്വഭാവ സവിശേഷതകൾ ലോക ത്തിലെ മറ്റ് പ്രദേശങ്ങളിലും വിവിധ കാലഘട്ട ങ്ങളിൽ കാണാം. ഫ്യൂഡലിസം പരസ്പര ബന്ധ ങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്യൂഡലി സത്തിന്റെ പ്രത്യയ ശാസ്ത്രപരവും ധാർമ്മിക വുമായ അടിസ്ഥാനം, മധ്യകാല സംസ്കാര ത്തിന്റെ സ്വഭാവം നിർണ്ണയിച്ച് ക്രിസ്തുമതമായി രുന്നു.
ഫ്യൂഡൽ വ്യവസ്ഥയുടെ ഒരു പ്രധാന സവിശേ ഷത കർഷകരുടെ സാമ്പത്തികേതര നിർബന്ധ മായിരുന്നു. അത് വർഗ അസമത്വത്തിന്റെയും അടി മത്തത്തിന്റെയും രൂപമെടുക്കാം. ഫ്യൂഡൽ സമ്പ ദായത്തിന് കീഴിലാണ് വ്യവസായിക ബന്ധ ങ്ങളുടെ അടിസ്ഥാനം.
Medieval World Class 6 Notes Pdf Malayalam Medium
യൂറോപ്യൻ ചരിത്രത്തിൽ സി. ഇ, അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാല ഘട്ടം ലോക ചരിത്രത്തിൽ മധ്യകാലം എന്നറിയപ്പെടുന്നു. മധ്യകാലഘട്ടത്തെ ഇരുണ്ടയുഗം എന്ന് പറയാറു ണ്ട്. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ആരംഭിച്ച ഇത് നവോത്ഥാന കാലത്തിന്റെ ആദ്യഘട്ടം വരെ നീണ്ടുനിന്നു. മധ്യകാല ലോകം എന്ന പാഠഭാഗത്ത് മധ്യകാല യൂറോപ്പിന്റെയും മധ്യകാല ചൈനയുടെയും, അറബികളുടെയും ചരിത്രമാണ് നാം വിശദമായി പഠിക്കുവാൻ പോകുന്നത്.
- മധ്യകാല യൂറോപ്യൻ സമൂഹത്തിൽ രാജാവ്, പ്രഭുക്കന്മാർ, ഇടപ്രഭുക്കന്മാർ, കർഷകർ എന്നിങ്ങനെ നാല് വിഭാഗങ്ങൾ നിലനിന്നിരുന്നു.
- ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട
- സാമൂഹ്യവ്യവസ്ഥിതിയെ ഫ്യൂഡലിസം എന്നു വിളിക്കുന്നു.
- പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ “മാനർ എന്നാണ് വിളിച്ചിരുന്നത്.
- ഫ്യൂഡലിസം നിലനിന്ന മധ്യകാലഘട്ടത്തിൽ തുടക്കത്തിൽ കച്ചവടത്തിന് വലിയ പ്രാധാന്യമില്ലായിരു
സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു. - മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന മിക്ക നഗരങ്ങൾക്കും സ്വന്തമായൊരു ഭരണ സംവിധാനമുണ്ടായിരുന്നു.
- യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗരങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.
- യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ’ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.
- വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ച യിച്ചത് ഗിൽഡുകളായിരുന്നു.
- മധ്യകാല യൂറോപ്പിൽ വിജ്ഞാനം, കല എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി.
- അച്ചടി സമ്പ്രദായം ഇല്ലാതിരുന്ന അക്കാലത്ത് പല പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികൾ ഉണ്ടാക്കി സന്ന്യാസിമഠങ്ങളിൽ സൂക്ഷിച്ചിരുന്നു.
- മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിരവധി സർവകലാശാലകൾ ഉണ്ടായിരുന്നു.
- മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളികൾ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ടങ്ങൾക്ക് ഉദാഹരണമാണ്.
- കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്. റോമന് ശൈലി എന്നാണ് ഈ നിർമാണ രീതി അറിയപ്പെടുന്നത്.
- സി. ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക് എന്നറിയപ്പെടുന്ന ഒരു പുതിയ നിർമാണ ശൈലി നിലവിൽ വന്നു.
- മധ്യകാലഘട്ടത്തിൽ വിജ്ഞാനത്തിന്റെയും കലയുടെയും മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി യവരാണ് ചൈനക്കാരും അറബികളും.
- അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ് ചൈനക്കാരുടെ കണ്ടുപിടിത്തങ്ങളാണ്.
- കടൽയാത്രകളിൽ ദിശ മനസ്സിലാക്കാൻ സഹായിക്കുന്ന വടക്കുനോക്കിയന്ത്രവും ചൈനക്കാരുടെ കണ്ടു പിടുത്തമാണ്.
- പഗോഡകൾ എന്നാണ് ബുദ്ധദേവാലയങ്ങൾ അറിയപ്പെട്ടിരുന്നത്.
- ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായിരുന്നു അറബികളുടെ പ്രധാന സംഭാവന.
- പുരാതന ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച് പല നേട്ടങ്ങളും അറബികൾ മനസ്സിലാ ക്കുകയും അവരിലൂടെ അത് യൂറോപ്പിലേക്ക് എത്തുകയും ചെയ്തു.
- മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ കച്ചവടം ശക്തിപ്പെടുകയും കച്ചവട ബന്ധങ്ങളിലൂടെ സാംസ്ക്കാ രിക വിജ്ഞാന മേഖലകളിലെ പുരോഗതി മറ്റ് പ്രദേശങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്തു.