Class 6 Social Science Question Paper Set 1 Malayalam Medium

After completing the syllabus, Class 6 Social Science Question Paper Kerala Syllabus Set 1 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 1 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • ആകെ സമയത്തിൻറെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • 6 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം. ചോയ്സുള്ള ചോദ്യങ്ങളിൽ A, B എന്നീ പിരിവുകളിൽ ഒന്നിന് മാത്രം ഉത്തരം എഴുതിയാൽ മതി.

Question 1.
ഭൂമിയിൽ ജീവൻ നിലനിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ജലം.
a) ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട് പൂർത്തിയാക്കുക.
Class 6 Social Science Question Paper Set 1 Malayalam Medium 1
Answer:
ഉപരിതല ജലസ്രോതസ്സുകൾ
നദി, തടാകം
ഭൂഗർഭ ജലസ്രോതസ്സുകൾ
കിണർ, നീരുറവ

b) ഭൗമോപരിതലത്തിന്റെ എത്ര ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു?
Answer:
71 ശതമാനം

Class 6 Social Science Question Paper Set 1 Malayalam Medium

Question 2.
ഇന്ത്യൻ ഭരണഘടനയുടെ ഉദ്ഭവം ബ്രിട്ടീഷ് ഭരണത്തിൻകീഴിലുള്ള ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
a) ഫ്ലോചാർട്ട് പൂർത്തിയാക്കുക.
Class 6 Social Science Question Paper Set 1 Malayalam Medium 2
Answer:
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം
ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടുകൾ

b) ഭരണഘടനാ അസംബ്ലിയുടെ ചെയർമാൻ ആരായിരുന്നു?
i. ഡോ. ബി.ആർ. അംബേദ്കർ
ii. ജവാഹർലാൽ നെഹ്റു
iii. ഡോ. രാജേന്ദ്രപ്രസാദ്
iv. സർദാർ വല്ലഭായ് പട്ടേൽ
Answer:
iii . ഡോ. രാജേന്ദ്രപ്രസാദ്

Question 3.
(A) അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ (G rat i cule) ഏതെങ്കിലും പരന്ന പ്രതലത്തിലേക്ക് ശാസ്ത്രീയമായി പകർത്തുന്ന രീതിയാണ് ഭൂപ്രക്ഷേപങ്ങൾ.
a) ഭൂപ്രക്ഷേപങ്ങളുടെ സവിശേഷതകൾ ഉൾപ്പെടുത്തിയ ആശയപടം പൂർത്തിയാക്കൂ.
Class 6 Social Science Question Paper Set 1 Malayalam Medium 3
Answer:
i. കോണിക്കൽ പ്രക്ഷേപം
ii. കോൺ ആകൃതിയിലുളള പ്രതലം
മധ്യഅക്ഷാംശരേഖാ പ്രദേശങ്ങളുടെ ഭൂപടനിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്നു.
iii. സിലിൻഡർ ആകൃതിയിലുളള പ്രതലം
ഭൂമധ്യരേഖാപ്രദേശങ്ങളുടെ കൃത്യതയാർന്ന ഭൂപടചിത്രീകരണത്തിനായി പ്രയോജനപ്പെടുത്തുന്നു.
iv. ശീർഷതല പ്രക്ഷേപം

b) നിത്യജീവിതത്തിൽ ഭൂവിവരവ്യവസ്ഥ (GIS) ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ എഴുതുക.
Answer:
കാലാവസ്ഥ പ്രവചനം
നാവിഗേഷൻ, ഗതാഗതം

(B) ഭൂകേന്ദ്രം ആധാരമാക്കി ഭൂമധ്യരേഖയുടെ ഇരുവശത്തും ഒരേ കോണീയ അകലത്തിലുളള ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ് അക്ഷാംശ രേഖകൾ.
a) പ്രധാനപ്പെട്ട അക്ഷാംശരേഖകളുടെ പട്ടിക പൂർത്തിയാക്കൂ.

പ്രധാന അക്ഷാംശരേഖകൾ ഡിഗ്രി അളവ്
ഭൂമധ്യരേഖ …(i)…
…(ii)… 23½° വടക്ക്
ആർട്ടിക് വൃത്തം …(iii )…
…(iv)… 66½° വടക്ക്
അന്റാർട്ടിക് വൃത്തം …(v)…

Answer:
(i) 0°
(ii) ഉത്തരായണരേഖ
(iii) 23½° തെക്ക്
(iv) ആർട്ടിക് വൃത്തം
(v) 66½° തെക്ക്

Question 4.
പ്രാചീന തമിഴകത്തിൽ ഓരോ തിണയിലും ഉൽപാദിപ്പിച്ചിരുന്ന വിഭവങ്ങൾ മറ്റ് തിണകളുമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
a) വ്യാപാര കേന്ദ്രങ്ങളെ എന്താണ് വിളിച്ചിരുന്നത്?
Answer:
അങ്ങാടികൾ

b) അല്ലലാവണം, നാളങ്ങാടി എന്നീ അങ്ങാടികൾ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
അല്ലലാവണം: അന്തിച്ചന്ത
നാളങ്ങാടി: പകൽ ചന്ത

c) പ്രാചീന തമിഴകം ഭരിച്ചിരുന്ന ഭരണാധികാരികൾ ആരായിരുന്നു?
Answer:
പ്രാചീന തമിഴകം ഭരിച്ചിരുന്ന ചേര-ചോള-പാണ്ഡ്യ ഭരണാധികാരികളെ ഒന്നായി ‘മൂവേന്തർ അഥവാ ‘മൂവരശർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴകത്തിൽ നിരവധി ഭരണ കൂടങ്ങൾ നിലനിന്നിരുന്നുവെങ്കിലും മൂവേന്തർക്കായിരുന്നു അധികാരപദവി ഉണ്ടായിരു ന്നത്. ഈ രാജാക്കന്മാരെ ‘കോ’, ‘കോൻ’, ‘കടുംകോ’ എന്നും വിളിച്ചിരുന്നു.

Class 6 Social Science Question Paper Set 1 Malayalam Medium

Question 5.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപംകൊണ്ട് ദർശനമായിരുന്നു ജൈനമതം.
a) പ്രധാന ജൈനമത ആശയങ്ങൾ ഏതെല്ലാം?
Answer:
എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത് (അഹിംസ
കളവു പറയരുത് മോഷ്ടിക്കരുത്.
ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി (ത്രിരത്നങ്ങൾ) എന്നിവ അനുഷ്ഠിക്കുക.

b) ജിനൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
Answer:
ലൗകിക സുഖങ്ങളെ കീഴടക്കിയവൻ.

(B) ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിലനിന്നിരുന്ന പതിനാറ് മഹാജനപദങ്ങളിൽ പ്രബലശക്തിയായി മാറിയത് മഗധയാണ്.
a) പ്രബലമായ ഒരു മഹാജനപദമാകുന്നതിന് മഗധയെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു?
Answer:

  • ശക്തരായ ഭരണാധികാരികളും ശക്തമായ സൈന്യവും.
  • ഇരുമ്പയിരിന്റെ സാന്നിധ്യം ഇരുമ്പായുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർ മ്മാണവും ഉപയോഗവും.
  • ഗംഗയുടെയും പോഷക നദികളുടെയും സാമീപ്യം കൊണ്ടുണ്ടായ ഫലഭൂയിഷ്ഠത.
  • കാർഷിക മേഖലയിലും വാണിജ്യരംഗത്തും ഉണ്ടായ പുരോഗതി.

b) മഗധയിലെ ഏതെങ്കിലും രണ്ട് പ്രധാന ഭരണാധികാരികളുടെ പേര് എഴുതുക.
Answer:

  • ബിംബിസാരൻ
  • അജാതശത്രു

Question 6.
ഉൽപാദന ഘടകങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഉൽപാദനവും അതിലൂടെ ഉല്പന്നവും രൂപപ്പെടുന്നത്.
a) ഉൽപാദന ഘടകങ്ങളും അവയുടെ പ്രതിഫലങ്ങളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.

ഉൽപാദന ഘടകങ്ങൾ പ്രതിഫലം
ഭൂമി …(i )…
…(ii)… കൂലി
മൂലധനം ..(iii)….
….(iv)… ലാഭം

Answer:
i. പാട്ടം
ii. തൊഴിൽ
iii. പലിശ
iv. സംഘാടനം

b) സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഉപഭോക്താവ് എന്ന നിലയിൽ എന്തൊക്കെ അവകാശങ്ങളാണ് കിട്ടേണ്ടത്?
Answer:
ഗുണമേന്മ
വിശ്വാസ്യത

Leave a Comment