Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Reviewing SCERT Class 7 Basic Science Solutions Malayalam Medium and Chapter 6 താപം നിത്യജീവിതത്തിൽ Notes Questions and Answers can uncover gaps in understanding.

താപം നിത്യജീവിതത്തിൽ Notes Class 7 Basic Science Chapter 6 Malayalam Medium

Heat in Everyday Life Class 7 Malayalam Medium

Let Us Assess

Question 1.
നിത്യജീവിതത്തിലെ ചില സന്ദർഭങ്ങൾ ശ്രദ്ധിക്കൂ.

  • വലിച്ചുകെട്ടിയ വൈദ്യുതകമ്പികൾ വേനൽക്കാലത്ത് അയയുന്നു.
  • ഒരു പിവിസി പൈപ്പിന്റെ ഒരഗ്രം ചൂടാക്കി അതിനുള്ളിൽ അതേ വ്യാസമുള്ള മറ്റൊരു പൈപ്പിന്റെ അഗ്രമിറക്കി യോജിപ്പിക്കുന്നു.

a) താപവുമായി ബന്ധപ്പെട്ട് വസ്തുക്കളുടെ ഏത് സവിശേഷതയാണ് ഈ രണ്ട് സന്ദർഭങ്ങ ളിലും പ്രകടമാകുന്നത്?
b) വെയിലത്ത് വച്ച വീർപ്പിച്ച ബലൂൺ പൊട്ടുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരി ക്കാമോ?
Answer:
a) താപീയവികാസം
ചൂടാകുമ്പോൾ, ലോഹ കമ്പികൾ വികസിക്കുകയും നീളമേറിയതാക്കുകയും ചെയ്യുന്നു, അങ്ങനെ അത് വേനൽക്കാലത്ത് അയയുന്നു.

b) പൂർണ്ണമായി വീർത്ത ബലൂൺ സൂര്യപ്രകാശത്തിൽ പൊട്ടുന്നു, കാരണം പുറത്തെ ചൂട് ഉള്ളിലെ വായുവിനെ വികസിപ്പിക്കുന്നു. ഈ വർദ്ധിച്ച മർദ്ദം ബലൂണിനെ അതിന്റെ പരിധിക്കപ്പുറം വലുതാക്കുകയും, അത് പൊട്ടിപ്പോകുകയും ചെയ്യുന്നു.

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 2.
ഒരു പരീക്ഷണത്തിന്റെ ക്രമീകരണം ചിത്രത്തിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ. പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ച ഒരു ഇൻജക്ഷൻബോട്ടിൽ ഒരു ബീക്കറിലെ ചൂടുവെള്ളത്തിൽ ഇറക്കിവച്ചിരിക്കുന്നു. ട്യൂബിന്റെ അഗ്രഭാഗം ജലം നിറച്ച മറ്റൊരു ജാറിന്റെ അടിഭാഗത്തുള്ള സുഷിരത്തിലൂടെ കടത്തിവച്ചിരിക്കുന്നു.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 1
a) എന്താണ് നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുക?
b) ഇതിൽ നിന്ന് എത്തിച്ചേരാവുന്ന നിഗമനമെന്ത്?
Answer:
a) ചൂടുവെള്ളം ഉള്ള ബീക്കറിൽ ഇൻജക്ഷൻ ബോട്ടിൽ ഇടുമ്പോൾ, ട്യൂബിലൂടെ ജാറിലെ വെള്ളം ബിക്കറിലേക് വരുന്നതായി കാണാം.
b) ഇഞ്ചക്ഷൻ ബോട്ടിൽ ചൂടുവെള്ളത്തിൽ വയ്ക്കുമ്പോൾ, കുപ്പിയ്ക്കുള്ളിലെ വായു ചൂടാകു കയും വികസിക്കുകയും ചെയ്യുന്നു. ഇത് ജാറിലെ നിറമുള്ള വെള്ളം ട്യൂബിലേക്ക് കയറുന്നതിന് കാരണമാകുന്നു. താപീയവികസനം എന്ന പ്രക്രിയയാണ് ഈ പരീക്ഷണലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

Question 3.
താഴെത്തന്നിരിക്കുന്ന വസ്തുക്കളെ താപചാലകതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പട്ടികപ്പെടുത്തുക. ഇരുമ്പ്, കടലാസ്, ബേക്കലൈറ്റ്, ചെമ്പ്, തടി, സ്റ്റീൽ, അലൂമിനിയം, തുണി
Answer:

സുചാലകങ്ങൾ കുചാലകങ്ങൾ
ഇരുമ്പ് കടലാസ്
ചെമ്പ് ബേക്കലൈറ്റ്
സ്റ്റീൽ തടി
അലുമിനിയം തുണി

Question 4.
പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ല. പാത്രം നിർമ്മിക്കാൻ ഉപയോഗിച്ച പദാർഥവും അതിന്റെ പിടികൾ നിർമ്മിക്കാൻ ഉപയോഗിച്ച പദാർഥവും തമ്മിലുള്ള വ്യത്യാസം എന്ത്? താപം കടത്തിവിടുന്നതിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
Answer:
പാത്രം: പാത്രം വേഗത്തിൽ ചൂടാകേണ്ടതിനാൽ, സാധാരണയായി താപം ചുരുങ്ങിയ സമയത്തി നുള്ളിൽ കടത്തിവിടുന്ന ലോഹങ്ങൾ (ഉദാ: അലുമിനിയം, സ്റ്റീൽ) കൊണ്ടാണ് പാത്രം ഉണ്ടാ ക്കുന്നത്. ഇത് ചൂട് പാത്രത്തിലേക്ക് എളുപ്പത്തിൽ വ്യാപിച്ച്, ആഹാരം എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്നു.
പിടി: എന്നാൽ താപം ഒട്ടും പിടിക്കാതെ പാചകം ചെയ്യുമ്പോഴും തണുപ്പായിരിക്കാൻ പാത്രത്തിന്റെ പിടി, പ്ലാസ്റ്റിക്, വുഡ്, ബേക്കലൈറ്റ് മുതലായ പദാർത്ഥങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ താപം കടത്തിവിടാത്തതുകൊണ്ട് (കുചാലകങ്ങൾ) പിടിക്കുന്നതിനു സുരക്ഷിതമാണ്.

Question 5.
ഒരേ അളവിൽ ചൂടുള്ള ചായ, സ്റ്റീൽ ഗ്ലാസിൽ തുറന്നും അതേ വലിപ്പമുള്ള ചില്ലുഗ്ലാസിൽ അടച്ചു വച്ചിരിക്കുന്നു. ഏത് ഗ്ലാസിലെ ചായയിലാണ് കൂടുതൽ സമയം ചൂട് നിലനിൽ ക്കുന്നത്? താപപ്രേഷണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കണ്ടെത്തൽ വിശദീകരിക്കൂ.
Answer:
അടച്ചുവെച്ച ചില്ലുഗ്ലാസിലെ ചായയിൽ തുറന്നുവെച്ച സ്റ്റീൽ ഗ്ലാസ്സിലുള്ളതിനെക്കാൾ കൂടുതൽ ചൂട് തങ്ങിനിൽക്കും. കാരണം, തുറന്ന സ്റ്റീൽ ഗ്ലാസ്സിലെ ചൂട് സംവഹനത്തിലൂടെയും ബാഷ്പീകര ണത്തിലൂടെയും പെട്ടെന്ന് നഷ്ടപ്പെടുകയും ചായ തണുക്കുകയും ചെയ്യുന്നു. എന്നാൽ അടച്ചുവെച്ച ചില്ലുഗ്ലാസിലെ അടപ്പ് ചൂടും നീരാവിയും ഉള്ളിൽ സൂക്ഷിക്കുകയും അതുവഴി താപനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.

Class 7 Basic Science Chapter 6 Extended Activities Answers Malayalam Medium

Question 1.
മുതിർന്നവരുടെ സഹായത്തോടെ ഒരു തെർമോ ഫ്ലാസ്ക് അഴിച്ചുനോക്കൂ. താപപ്രേഷണം തടയാൻ താഴെക്കൊടുത്തിരിക്കുന്ന സംവിധാനങ്ങൾ അതിൽ ഉണ്ടോ എന്ന് പരിശോധിക്കൂ.

താപപ്രേഷണരീതി തടയുന്നതിനുള്ള സംവിധാനം
ചാലനം കുചാലകപാത്രം
സംവഹനം വായുശൂന്യമായ ഇരട്ടഭിത്തി
വികിരണം ഇരട്ടഭിത്തിയുടെ സിൽവർ പൂശിയ ഉൾഭാഗം

Answer:
സൂചന: ഒരു തെർമോഫ്ലാസ്കിന്റെ ഭാഗങ്ങൾ തിരിച്ചറിയാൻ ഇനിപ്പറയുന്ന ഡയഗ്രം സഹായിക്കുന്നു.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 2

Class 7 Basic Science Chapter 6 Intext Questions and Answers Malayalam Medium

Question 1.
ചിത്രം നിരീക്ഷിക്കൂ. ഏതൊക്കെ ഊർജരൂപങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്?
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 3
Answer:

  • പ്രകാശോർജം
  • സൗരോർജം
  • താപോർജം
  • കാറ്റിൽ നിന്നുള്ള ഊർജം
    നിത്യജീവിതത്തിൽ വിവിധ ഊർജരൂപങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

Question 2.
താപോർജം പ്രയോജനപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ എന്തൊക്കെയാണ്? ലിസ്റ്റ് ചെയ്യൂ.
Answer:
പാചകം ചെയ്യാനായി, വെള്ളം തിളപ്പിക്കാൻ, വസ്ത്രങ്ങൾ ഉണക്കാൻ, പ്രകാശസംശ്ലേഷണം മുതലായവയ്ക്ക് .

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 3.
താപോർജം ജലത്തിന്റെ അവസ്ഥകളിൽ മാറ്റങ്ങൾ വരുത്തുന്നു. ജലത്തിന്റെ ഖരരൂപമാണല്ലോ ഐസ്. വായുവിൽ ഐസ് തുറന്നുവച്ചാൽ എന്ത് സംഭവിക്കും?
Answer:
വായുവിൽ ഐസ് തുറന്നുവച്ചാൽ, ഐസ് ഉരുകുന്നു.

Question 4.
ജലം തിളപ്പിച്ചാൽ എന്ത് സംഭവിക്കും?
Answer:
ജലം നീരാവിയായി മാറുന്നു. ജലത്തിന്റെ വാതകരൂപമാണ് നീരാവി. പദാർഥങ്ങൾ ചൂടാക്കുമ്പോൾ അവ താപോർജം സ്വീകരിക്കുന്നു. താപോർജത്തിന് പദാർഥങ്ങളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഒരു പരീക്ഷണം ചെയ്യാം.
പ്രവർത്തനം
ആവശ്യമായ സാമഗ്രികൾ : 2 ഗ്ലാസ് ടംബ്ലർ, സാധാരണതാപനിലയിലുള്ള ജലം, ചൂടുള്ള ജലം, ഐസ് ക്യൂബുകൾ. ചിത്രത്തിൽ കാണുന്നതുപോലെ ഒരു ഗ്ലാസിൽ സാധാരണ താപനിലയിലുള്ള ജലവും മറ്റൊരു ഗ്ലാസിൽ ചൂടുള്ള ജലവും എടുക്കുക. രണ്ടിലും ഏതാനും ഐസ് ക്യൂബുകൾ ഇടുക.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 4

Question 5.
ഏത് ഗ്ലാസിലെ ഐസ് ക്യൂബാണ് വേഗത്തിൽ ഉരുകുന്നത്? എന്തുകൊണ്ട്? ശാസ്ത്രപുസ്ത കത്തിൽ എഴുതൂ.
Answer:
ചൂടുവെള്ളമുള്ള ഗ്ലാസിലെ ഐസ് ക്യൂബാണ് വേഗത്തിൽ ഉരുകുന്നത്. ചൂടുവെള്ളത്തിൽ കൂടു തൽ ഊർജമുണ്ട്. അതിനാൽ തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ചൂടുവെള്ളത്തിൽ നിന്ന് ഊർജം ആഗിരണം ചെയ്യാനും വേഗത്തിൽ ഉരുകാനും ഐസിന് കഴിയും.

Question 6.
ഐസിന്റെ അവസ്ഥാമാറ്റത്തിന് കാരണമായ ഊർജരൂപം ഏതാണ്?
Answer:
താപോർജം.

Question 7.
ഐസ് ഉരുകാൻ ആവശ്യമായ താപം ലഭിച്ചത് ജലത്തിൽ നിന്നല്ലേ?
Answer:
അതെ

Question 8.
തണുപ്പുകാലത്ത് വെളിച്ചെണ്ണ കട്ടിയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് കാരണം?
Answer:
വെളിച്ചെണ്ണ ദ്രാവകാവസ്ഥയിലാണ്. ശൈത്യകാലത്ത് അന്തരീക്ഷ താപനില കുറയാൻ തുടങ്ങുകയും ചൂട് നഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട് ഖരാവസ്ഥയിലേക്ക് മാറുന്നു.

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 9.
ഗ്യാസ് സ്റ്റൗവിലെ തീനാളത്തിൽ നിന്ന് പ്രസരിക്കുന്ന താപോർജം അരിക്ക് ലഭിച്ചത് എങ്ങനെ യാണ്? താപം കൈമാറി ലഭിച്ച വഴികൾ എഴുതി ഫ്ലോചാർട്ട് പൂർത്തിയാക്കൂ.
Answer:
അരി സ്റ്റൗവിന്റെ തീനാളത്തിലൂടെ പ്രസരിക്കുന്ന താപം പാത്രത്തിലൂടെയും വെള്ളത്തിലൂടെയും കൈമാറി അരിയിൽ എത്തിയതുകൊണ്ടാണ് അരി വേവുന്നത്.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 5

Question 10.
ഗ്യാസ് സ്റ്റൗ ഓഫ് ചെയ്ത് അല്പനേരം കഴിഞ്ഞാൽ പാത്രത്തിന് എന്ത് സംഭവിക്കും? പാത്രത്തിന് മാത്രമാണോ താപം നഷ്ടപ്പെടുന്നത്? അതിനുള്ളിലെ പദാർഥങ്ങൾക്കും താപം നഷ്ടപ്പെടുന്നില്ലേ? ചർച്ച ചെയ്യൂ.
Answer:
പാത്രത്തിൽനിന്ന് മാത്രമല്ല പാത്രത്തിനുള്ളിലെ പദാർഥങ്ങളിൽനിന്നും ചുറ്റുപാടിലേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി പാത്രത്തിനും അതിനുള്ളിലെ പദാർഥങ്ങൾക്കും താപനഷ്ടം സംഭവിക്കുന്നു.

Question 11.
എല്ലാ മൊട്ടുസൂചികളും ഒരുമിച്ചാണോ വീണത്?
Answer:
അല്ല.

Question 12.
ഏത് മൊട്ടുസൂചിയാണ് ആദ്യം വീണത്?
Answer:
തീനാളത്തിനടുത്തുള്ള മൊട്ടുസൂചിയാണ് ആദ്യം വീഴുന്നത്.

Question 13.
തീനാളത്തിനടുത്തുള്ള മൊട്ടുസൂചികൾ ആദ്യം വീഴാനും അകലെ നിൽക്കുന്നവ പിന്നീട് വീഴാനും കാരണം എന്തായിരിക്കും? നിങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:
തീജ്വാലയിൽനിന്ന് അലുമിനിയം കമ്പിയിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

  • ചെമ്പ്, ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഈ പരീക്ഷണം ആവർത്തിക്കൂ. അലുമിനിയത്തിൽ മാത്രമല്ല, മറ്റു ലോഹങ്ങളിലും താപ പ്രക്ഷേപണം സംഭവിക്കുന്നു. ലോഹങ്ങളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് താപോർജത്തിന്റെ കൈമാറ്റത്തിലൂടെയാണ്.
  • മരക്കഷണം, ഗ്ലാസ് റോഡ് എന്നിവ ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കൂ. ഗ്ലാസ് റോഡിലും മരക്കഷണത്തിലും താപപ്രേഷണം സംഭവിക്കുന്നില്ല.

Question 14.
അലുമിനിയം, ചെമ്പ്, മരക്കഷണം, ഇരുമ്പ്, ഗ്ലാസ് റോഡ് എന്നിവ ഉപയോഗിച്ച് പരീക്ഷണം ചെയ്തില്ലേ. ഇവയെ താപം നന്നായി കടത്തിവിടുന്നവ, താപം നന്നായി കടത്തിവിടാത്തവ എന്നിങ്ങനെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കൂ.

താപം നന്നായി കടത്തിവിടുന്നവ താപം നന്നായി കടത്തിവിടാത്തവ
അലുമിനിയം|
ഇരുമ്പ്
ചെമ്പ്
ഗ്ലാസ് റോഡ്
മരക്കഷണം

എല്ലാ ഖരവസ്തുക്കളും താപം നന്നായി കടത്തിവിടുകയില്ലെന്ന് പട്ടികയിൽ നിന്ന് വ്യക്തമാണ്.

Question 15.
നിങ്ങളുടെ അനുഭവത്തിൽനിന്ന് സുചാലകങ്ങൾ, കുചാലകങ്ങൾ എന്നിവയ്ക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:
സുചാലകങ്ങളുടെ ഉദാഹരണങ്ങൾ: ചെമ്പ്, അലുമിനിയം, സ്വർണം, മനുഷ്യശരീരം മുതലായവ. കുചാലകങ്ങളുടെ ഉദാഹരണങ്ങൾ: മരക്കഷണം, പ്ലാസ്റ്റിക്, ഗ്ലാസ്സ്, റബ്ബർ, പേപ്പർ മുതലായവ. സുചാലകങ്ങളെയും കുചാലകങ്ങളെയും നിത്യജീവിതത്തിൽ നാം പ്രയോജനപ്പെടുത്തുന്നുണ്ട്.

Question 16.
താഴെപ്പറയുന്ന സന്ദർഭങ്ങളിൽ കുചാലകങ്ങളാണോ സുചാലകങ്ങളാണോ നാം ഉപയോ ഗിക്കുന്നത്?
a) ചൂടുള്ള പാത്രം അടുപ്പിൽനിന്ന് ഇറക്കിവയ്ക്കാൻ
b) പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കൈപ്പിടി നിർമ്മിക്കാൻ
c) പാചകത്തിനുള്ള പാത്രങ്ങൾ നിർമ്മിക്കാൻ
Answer:
a) കുചാലകങ്ങൾ
b) കുചാലകങ്ങൾ
c) സുചാലകങ്ങൾ

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 17.
താഴെയുള്ള ചിത്രങ്ങൾ പരിശോധിക്കു.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 6
ഒരേ പാത്രത്തിൽ സുചാലകങ്ങളും കുചാലകങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ. അതിന്റെ കാരണം വിശദീകരിക്കൂ. ഇത്തരത്തിലുള്ള പാത്രങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
പാത്രങ്ങളിൽ താപത്തിന്റെ കാര്യക്ഷമമായ ചാലനത്തിനു സുചാലകങ്ങൾ ഉപയോഗിക്കുന്നു, അതേസമയം കുചാലകങ്ങൾ ചൂടിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് പാചകം ചെയ്യുന്ന പാത്രങ്ങളിൽ, സുചാലകങ്ങൾ ഉപയോഗിക്കുന്നത്, ഭക്ഷണം തുല്യമായി ചൂടാക്കാൻ സഹായിക്കുന്നു, അതേസമയം കൈപ്പിടിയിൽ കുചാലകങ്ങൾ ഉപയോ ഗിക്കുന്നത് അത് തൊടാൻ കഴിയാത്തവിധം ചൂടാകുന്നത് തടയുന്നു. ഈ രീതിയിൽ, പാത്രങ്ങൾ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു. കൂടുതൽ ഉദാഹരണങ്ങൾ: ഇലക്ട്രിക് കെറ്റിൽ, റൈസ് കുക്കർ, പ്രെഷർ കുക്കർ, നോൺ സ്റ്റിക്ക് പാൻ മുതലായവ.

Question 18.
എന്തുകൊണ്ടാണ് പാചകം ചെയ്യുമ്പോൾ പാത്രത്തിന്റെ അടിഭാഗത്തുതന്നെ തീ കത്തിക്കു ന്നത്? പാത്രത്തിന്റെ വശങ്ങളിൽ ചൂടാക്കിയാലോ? നിങ്ങളുടെ പ്രതികരണങ്ങൾ എന്താണ്?
Answer:
പാത്രത്തിന്റെ അടിഭാഗത്തുതന്നെ തീ കത്തിക്കുന്നത് അടിഭാഗം നേരിട്ട് ചൂടാക്കുകയും, ഇത് ഭക്ഷണം വേഗത്തിലും തുല്യമായും പാകം ചെയ്യാനായി സഹായിക്കുന്നു.

ഒരു പരീക്ഷണം ചെയ്താലോ?
ആവശ്യമായ സാമഗ്രികൾ : അടപ്പുള്ള സുതാര്യമായ പ്ലാസ്റ്റിക് ജാർ, ജാറിന്റെ അതേ വാവട്ടമുള്ള ഗ്ലാസ് ടംബ്ലർ, മേസൺപൈപ്പ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ചൂടുവെള്ളം, തണുത്തവെള്ളം.
പ്ലാസ്റ്റിക് ജാറിന്റെ അടപ്പിൽ രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുക. ഓരോ ദ്വാരത്തിലും 10 സെന്റീ മീറ്റർ നീളമുള്ള മേസൺപൈപ്പ് വായു കടക്കാത്തവിധം ഉറപ്പിക്കുക. പ്ലാസ്റ്റിക് ജാറിന്റെ അതേ വാവട്ടമുള്ള ഗ്ലാസ് ടംബ്ലറിൽ ചൂടുവെള്ളം എടുക്കുക. അതിൽ അല്പം പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ചേർക്കുക. പ്ലാസ്റ്റിക് ജാറിൽ തണുത്ത വെള്ളമെടുത്തശേഷം മേസൺപൈപ്പ് ഉറപ്പിച്ച അടപ്പുകൊണ്ട് അടയ്ക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ് കലർത്തിയ ചൂടുവെള്ളം എടുത്ത ഗ്ലാസിന് മുകളിൽ ഈ പ്ലാസ്റ്റിക് ജാർ കമഴ്ത്തി വയ്ക്കുക.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 7
നിങ്ങൾ എന്താണ് നിരീക്ഷിക്കുന്നത്? ചർച്ച ചെയ്ത് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
നിരീക്ഷണം:
പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളം പർപ്പിൾ നിറമാകാൻ തുടങ്ങും. ചൂടുവെള്ളത്തിൽ നിന്നുള്ള പർപ്പിൾ നിറം പതുക്കെ തണുത്ത വെള്ളത്തിലേക്ക് നീങ്ങുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

Question 19.
മുകളിലെ ജാറിലെ വെള്ളം ഒരു പൈപ്പിലൂടെ താഴേക്ക് ഒഴുകാനും താഴെയുള്ള ഗ്ലാസിലെ വെള്ളം മറ്റേ പൈപ്പിലൂടെ മുകളിലേക്ക് പ്രവഹിക്കാനും എന്തായിരിക്കും കാരണം? ജാറി ലെയും ഗ്ലാസിലെയും വെള്ളത്തിന്റെ താപനില വ്യത്യാസം പരിഗണിച്ചുകൊണ്ട് നിങ്ങളുടെ
നിഗമനം എഴുതൂ.
Answer:
വെള്ളം ചൂടാക്കുമ്പോൾ, അതിന്റെ കണികകൾ കൂടുതൽ വ്യാപിക്കുന്നു, അങ്ങനെ സാന്ദ്രത കുറയുന്നു. അതിനാൽ, ഗ്ലാസ് ടംബ്ലറിൽ നിന്നുള്ള ചൂടുവെള്ളം മേസൺ പൈപ്പിലൂടെ മുകളിലേക്ക് ഉയരാൻ തുടങ്ങുന്നു. തണുത്ത വെള്ളം കൂടുതൽ സാന്ദ്രമാണ്. അതിനാൽ, മുകളിലെ പ്ലാസ്റ്റിക് ജാറിലെ തണുത്ത വെള്ളം മറ്റ് മേസൺ പൈപ്പിലൂടെ ഗ്ലാസ് ടംബ്ലറിലേക്ക് ഒഴുകുന്നു. മുകളിലെ തണുത്ത വെള്ളവും താഴെയുള്ള ചൂടുവെള്ളവും തമ്മിലുള്ള താപനിലയിലെ വ്യത്യാസം ഈ ചലനത്തിന് കാരണമാകുന്നു.

ഒരു മേസൺപൈപ്പിലൂടെ ചൂടുവെള്ളം മുകളിലേക്ക് ഒഴുകുമ്പോൾ തണുത്ത വെള്ളം മറ്റേ പൈപ്പിലൂടെ താഴേക്ക് ഒഴുകുന്നു. ഇത് ചൂടുപിടിച്ച് വീണ്ടും മുകളിലേക്ക് ഉയരുന്നു. ഇങ്ങനെ താപം ദ്രാവകത്തിന്റെ എല്ലായിടത്തും വ്യാപിക്കുന്നു.

ഈ പരീക്ഷണത്തിൽ ചൂടുവെള്ളത്തിൽനിന്ന് തണുത്ത വെള്ളത്തിലേക്ക് താപം പ്രേഷണം ചെയ്യപ്പെട്ടത് തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനയാണ്. തന്മാത്രകൾ തന്മാത്രകൾ സഞ്ചരിക്കുമ്പോൾ താപോർജം കൈമാറുന്നു. ദ്രാവകങ്ങളിലെല്ലാം താപപ്രേഷണം നടക്കുന്നത് തന്മാത്രകളുടെ സ്ഥാനമാറ്റം വഴിയാണ്.

Question 20.
ദ്രാവകങ്ങളിൽ നടക്കുന്നതുപോലെയാണോ വാതകങ്ങളിൽ താപപ്രേഷണം നടക്കുന്നത്?
Answer:
സംവഹനം എന്ന പ്രക്രിയയിലൂടെ ദ്രാവകങ്ങളിലെന്നപോലെ വാതകങ്ങളിലും താപപ്രേഷണം സംഭവിക്കുന്നു.

നമുക്ക് ഒരു പരീക്ഷണം ചെയ്തുനോക്കാം.
ആവശ്യമായ സാമഗ്രികൾ : 5 സെന്റീമീറ്റർ വണ്ണവും 30 സെന്റീമീറ്റർ നീളവും ഉള്ള പി.വി. സി പൈപ്പ്, ചന്ദനത്തിരി, തീപ്പെട്ടി, മെഴുകുതിരി.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 8
പി.വി.സി. പൈപ്പിന്റെ ഒരറ്റത്ത്, എട്ട് സെൻറീമീറ്റർ ഉയരത്തിൽ പെൻസിൽ വണ്ണമുള്ള ഒരു ദ്വാരം ഉണ്ടാക്കുക. മേശപ്പുറത്ത് ഒരു ചെറിയ മെഴുകുതിരി കത്തിച്ചു വയ്ക്കുക. പി.വി.സി പൈപ്പിനുള്ളിൽ മെഴുകുതിരി വരത്തക്ക വിധം ചിത്രത്തിൽ കാണുന്നതുപോലെ പൈപ്പ് ക്രമീകരിക്കുക. പൈപ്പ് ക്രമീക രിക്കുമ്പോൾ ദ്വാരമിട്ട ഭാഗം പിവിസി പൈപ്പിന്റെ അടിഭാഗത്ത് വരണം. ചന്ദനത്തിരി കത്തിച്ച്, പുക ഉയരുന്നത് നിരീക്ഷിക്കൂ. കത്തിച്ച ചന്ദനത്തിരി പൈപ്പിന്റെ ദ്വാരത്തിന് സമീപത്തായി കൊണ്ടുവരൂ. പുകയുടെ പ്രവാഹത്തിന്റെ ദിശ നിരീക്ഷിക്കുക.

നിരീക്ഷണം:
പി.വി.സി പൈപ്പിനകത്തെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുമ്പോൾ ആ ഭാഗത്തേക്ക് ദ്വാരത്തിലൂടെ തണുത്ത വായു പ്രവഹിക്കുന്നു. ഈ പ്രവാഹത്തോടൊപ്പം ചന്ദനത്തിരിയുടെ പുകയും അകത്തു കടക്കുന്നു. ഇങ്ങനെ അകത്തുകടന്ന വായുവും ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നു. ഇവിടെയും ദ്രാവകങ്ങളിൽ നടക്കുന്നതുപോലെ തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനയാണ് താപം ഒരു ഭാഗത്തുനിന്ന് മറ്റ് ഭാഗങ്ങളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടത്. ഇങ്ങനെ പൈപ്പിനകത്തെ വായുവിൽ താപം വ്യാപിക്കുന്നു. രണ്ട് പരീക്ഷണങ്ങളിലും താപം പ്രേഷണം ചെയ്യപ്പെട്ടത് തന്മാത്രകളുടെ ചലനം മൂലമാണ്.

Question 21.
മാധ്യമത്തിന്റെ സഹായം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുമോ?
Answer:
അതെ, വികിരണം എന്ന പ്രക്രിയയിലൂടെ ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടും. ഭൂമിക്ക് താപം ലഭിക്കുന്നത് മുഖ്യമായും സൂര്യനിൽ നിന്നാണെന്ന് നിങ്ങൾക്കറിയാം. സൂര്യനും ഭൂമിക്കും ഇടയ്ക്ക് ശൂന്യസ്ഥലം ഉണ്ടെന്നും നമുക്കറിയാം. ഈ ശൂന്യസ്ഥലം 15 കോടിയോളം കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. ഭൂമിക്കും സൂര്യനും ഇടയ്ക്ക് മാധ്യമം ഇല്ല. അതുകൊണ്ട് ചാലനം മുഖേനയോ സംവഹനം മുഖേനയോ ചൂട് പ്രസരിക്കാൻ സാധിക്കില്ല. എന്നാലും സൂര്യനിൽനിന്നുള്ള താപം ഭൂമിയിൽ എത്തുന്നുണ്ട് എന്ന് നമുക്കറിയാം. വികിരണം എന്ന പ്രക്രിയയിലൂടെയാണ് സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്നത്.

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 22.
വികിരണം വഴി താപം പ്രേഷണം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ എഴുതൂ.
Answer:
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഫിലമെന്റ് ബൾബിൽ നിന്ന് താപം താഴെയെത്തുന്നു.
സൂര്യന്റെ കിരണങ്ങൾ ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും താപം നൽകുന്നു.
അഗ്നികുണ്ഡത്തിൽ നിന്നുള്ള ചൂട് നമ്മുടെ ദേഹത്ത് എത്തുന്നത്.

Question 23.
വീടുകളിൽ പാകം ചെയ്ത ആഹാരപദാർഥങ്ങളുടെ ചൂട് അധികനേരം നിലനിർത്താൻ വിവിധ മാർഗങ്ങൾ അവലംബിക്കാറില്ലേ? താപനഷ്ടം കുറയ്ക്കാൻ സാധാരണ ഉപയോഗി ക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണ്? ലിസ്റ്റ് ചെയ്യൂ.
Answer:
തെർമോസ് ഫ്ലാസ്ക്, ഇൻസുലേറ്റഡ് ഫുഡ് കൺറ്റെയ്നറുകൾ, കാസ്റോളുകൾ/ഹോട്ട് പോട്ട്, ഇലക്ട്രിക് ഫുഡ് വാർമർ മുതലായവ.

Question 24.
ഇത്തരം ഐസ് പെട്ടികൾ ഏതൊക്കെ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേ ഷിച്ചറിയൂ.
Answer:
ചൂടുള്ള സ്ഥലങ്ങളിൽ മൽസ്യങ്ങൾ കേടുകൂടാതിരിക്കാൻ.
തണുത്ത പാനീയങ്ങൾ സൂക്ഷിക്കാൻ.
ഭക്ഷണപാനീയങ്ങളുടെ താപനില നിലനിർത്താനും യാത്രാവേളയിൽ അവ കേടാവാതെ സൂക്ഷിക്കാനും സഹായിക്കുന്നു.

Question 25.
ഐസ് പെട്ടിയിൽ മൂന്ന് തരത്തിലുള്ള താപനഷ്ടങ്ങളും കുറയ്ക്കുന്നതെങ്ങനെയെന്ന് ക്ലാസിൽ ചർച്ചചെയ്യൂ.
Answer:

  • ചാലനം: തെർമ്മോകോൾ നല്ലൊരു കുചാലകമാണ്, അതിനാൽ ചൂട് പെട്ടിയുടെ ഭിത്തികളി ലൂടെ പെട്ടിക്കുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുന്നു.
  • സംവഹനം: പെട്ടി അടച്ചിരിക്കുന്നതിനാൽ, വായുവിന്റെ ചലനത്തിലൂടെ ചൂട് പുറത്തും ഉള്ളിലും പകരുന്നത് കുറയുന്നു.
  • വികിരണം: വെള്ള ഇനാമൽ പെയിന്റ് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയും പെട്ടിക്കുള്ളിൽ ചൂട് കയറുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Question 26.
ഇലക്ട്രിക് പോസ്റ്റിൽ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള കമ്പികൾ നിങ്ങൾ കണ്ടിട്ടില്ലേ? ഇവ വേനൽക്കാലത്ത് അയഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്?
Answer:
ചൂട് കൂടുമ്പോൾ, കമ്പികളുടെ താപനിലയും കൂടുന്നു. അലുമിനിയം, ചെമ്പ് പോലുള്ള ലോഹങ്ങൾ കൊണ്ടാണ് പല വൈദ്യുത കമ്പികളും നിർമ്മിച്ചിരിക്കുന്നത്. ചൂടാകുമ്പോൾ ഈ ലോഹങ്ങൾ വികസിക്കുകയും, ഇത് കാരണം കമ്പികൾക്കു നീളം കൂടുകയും, കൂടാതെ അയഞ്ഞ് താഴേക്ക് വീഴുകയും ചെയ്യുന്നു.

Question 27.
താഴെപ്പറയുന്ന സന്ദർഭങ്ങൾ പരിശോധിച്ച് നമുക്ക് ഇതിന്റെ കാരണം കണ്ടെത്താം.
a) മുറുകിയുറച്ചുപോയ പെൻ ക്യാപ്പ് ചെറുതായി ചൂടാക്കി ഊരിയെടുക്കുന്നു.
b) മുറുകിയ സ്റ്റീൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ചൂടാക്കി തുറക്കുന്നു.
ഈ സന്ദർഭങ്ങൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തൽ ക്ലാസിൽ ചർച്ച ചെയ്ത് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
a) മുറുകിയ പെൻക്യാപ്പ് ചെറുതായി ചൂടാക്കുമ്പോൾ, ഖരവസ്തുക്കളുടെ താപീയവികാസം കാരണം അത് വികസിക്കുന്നു, അതുമൂലം കണങ്ങൾ വേഗത്തിൽ നീങ്ങുകയും വേർപെടു കയും ചെയ്യുന്നു. ഇത് പെൻക്യാപ്പ് അയവുള്ളതാക്കുകയും പേനയിൽ നിന്ന് നീക്കം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

b) സ്റ്റീൽ ചോറ്റുപാത്രത്തിന്റെ ഇറുകിയ അടപ്പ് മെല്ലെ ചൂടാക്കുമ്പോൾ, അത് താപീയവികാസം കാരണം വികസിക്കുന്നു. ലോഹത്തിലെ കണികകൾ വേഗത്തിൽ നീങ്ങുകയും ചൂടാക്കുമ്പോൾ വേർപെടുകയും ചെയ്യുന്നു. തൽഫലമായി, അടപ്പ് അയഞ്ഞു തുറക്കാൻ എളുപ്പമാകും.

Question 28.
റീഫില്ലിലെ ജലനിരപ്പിന് എന്തുമാറ്റമാണ് വരുന്നത്? എന്തുകൊണ്ട്?
Answer:
ജലനിരപ്പ് ഉയരുന്നു. കുപ്പിയിലെ ജലം വികസിക്കുകയും അത് റീഫില്ലിൽ തള്ളിക്കയറുകയും ചെയ്യുന്നു.

Question 29.
ഇൻജക്ഷൻ കുപ്പിയിലെ ജലം തണുത്താൽ ജലനിരപ്പ് പൂർവസ്ഥിതിയിൽ എത്തുമോ? നിങ്ങൾ ചെയ്ത പരീക്ഷണത്തിൽനിന്ന് എത്തിച്ചേരുന്ന നിഗമനം എന്താണ്?
Answer:
അതെ, ഇഞ്ചക്ഷൻകുപ്പിയിലെ വെള്ളം തണുത്താൽ, റീഫിൽ ട്യൂബിലെ ജലനിരപ്പ് അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങും. വെള്ളം തണുപ്പിക്കുമ്പോൾ, അത് സങ്കോചികുകയും, ഇത് ജലനിരപ്പ് താഴാൻ കാരണമാകുകയും ചെയ്യുന്നു.

നിരീക്ഷണം:
കുപ്പിയിലെ ജലം വികസിക്കുകയും അത് റീഫില്ലിൽ തള്ളിക്കയറുകയും ചെയ്യുന്നു. അതു കൊണ്ടാണ് ജലവിതാനം ഉയർന്നത്.
തണുക്കുമ്പോൾ ജലം സങ്കോചിക്കുന്നു. അതിനാലാണ് ജലനിരപ്പ് പൂർവസ്ഥിതിയിൽ ആയത്.

Question 30.
അലുമിനിയംവിളക്ക് ചൂടുള്ള ജലത്തിൽ ഇറക്കിവയ്ക്കു. എന്താണ് സംഭവിക്കുക? കാരണ മെന്ത്?
Answer:
അലുമിനിയംവിളക്ക് ചൂടാകുമ്പോൾ അതിനുള്ളിലെ വായുവും ചൂടാകുന്നു. ചൂടായ വായു വികസിക്കുന്നതുകൊണ്ടാണ് ട്യൂബിലെ നിറമുള്ള ജലത്തുള്ളി മുകളിലേക്ക് നീങ്ങുന്നത്.

Question 31.
ഇനി അലുമിനിയം വിളക്ക് തണുത്ത ജലത്തിൽ ഇറക്കിവയ്ക്കുക. എന്താണ് നിരീക്ഷിക്കു ന്നത്? കാരണമെന്ത്?
Answer:
അലുമിനിയംവിളക്ക് തണുക്കുമ്പോൾ വായു സങ്കോചിക്കുന്നതിനാൽ നിറമുള്ള ജലത്തുള്ളി ട്യൂബിലൂടെ പിന്നിലേക്ക് നീങ്ങി പൂർവസ്ഥാനത്തെത്തുന്നു.

Question 32.
പകലാണോ രാത്രിയിലാണോ അന്തരീക്ഷത്തിന്റെ താപനില ഉയരുന്നത്? എന്തുകൊണ്ട്?
Answer:
പകൽ സമയത്താണ് അന്തരീക്ഷത്തിന്റെ താപനില ഉയരുന്നത്. കാരണം, സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് എത്തുമ്പോൾ, മണ്ണും വെള്ളവും ചൂടാകുകയും അത് ചുറ്റുമുള്ള വായുവിലേക്ക് താപം പ്രേഷണം ചെയ്യുകയും ചെയ്യുന്നു.

Question 33.
രാവിലെയുള്ള താപനില ആയിരിക്കുമോ ഉച്ചയ്ക്ക് അനുഭവപ്പെടുന്നത്? വൈകുന്നേരമോ?
Answer:
രാവിലെ അനുഭവപ്പെടുന്ന താപനില തന്നെ ഉച്ചയ്ക്കും വൈകുന്നേരവും അനുഭവപ്പെടണമെന്നില്ല. സാധാരണയായി, താപനില പകൽ സമയം, പ്രത്യേകിച്ച് ഉച്ചയ്ക്കും ഉച്ചകഴിഞ്ഞും, ഉയർന്നിരിക്കും. കാരണം സൂര്യന്റെ ചൂട് അന്നേരം ഏറ്റവും കൂടുതൽ ആണ് ഭൂമിയിലേക്ക് എത്തുന്നത്. വൈകുന്നേരം സൂര്യൻ അസ്തമിക്കുവാനായി നിൽക്കുമ്പോൾ താപനില കുറയാൻ തുടങ്ങും.

Question 34.
അന്തരീക്ഷതാപനിലയിലെ വ്യത്യാസം പ്രകൃതിപ്രതിഭാസങ്ങൾക്ക് കാരണമാകുമോ?
Answer:
അതെ, അന്തരീക്ഷതാപനിലയിലെ വ്യത്യാസം പല പ്രകൃതിപ്രതിഭാസങ്ങൾക്കും കാരണം ആകുന്നു. ഉദാഹരണത്തിന്: കൊടുങ്കാറ്റ്, വരൾച്ച, വെള്ളപ്പൊക്കം, മുതലായവ.

താപം നിത്യജീവിതത്തിൽ Class 7 Extra Questions and Answers

Question 1.
റോയിയും അമ്മയും ചായയുണ്ടാക്കുകയാണ്. ചായ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ അദ്ദേഹം നിരീക്ഷിക്കുകയും പട്ടികപ്പെടുത്തുകയും ചെയ്യുന്നു. അവ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.

i…………… ii………………. വികിരണം
വെള്ളം തിളയ്ക്കുന്നു പാത്രം ചൂടാകുന്നു iii……………….

Answer:
i. ചാലനം
ii. സംവഹനം
iii. ചൂടുള്ള വായു

Question 2.
എന്തുകൊണ്ടാണ് ഫാക്ടറികളുടെ പുകക്കുഴലുകൾ ഉയരത്തിൽ സ്ഥാപിക്കുന്നത്?
Answer:
ഇത് പുക വളരെ ഉയരത്തിൽ എത്താനും ശക്തമായ സംവഹനപ്രവാഹം നടത്തുന്നതിലൂടെ കത്തുന്നത് ശക്തമാക്കാനും സഹായിക്കുന്നു.

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 3.
ചൂടുള്ള ചായ എടുത്തിരിക്കുന്ന ഒരു സ്റ്റീൽ ഗ്ലാസ് ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നു. കുറച്ച് സമയത്തിന് ശേഷം ചായ തണുക്കുമോ, അല്ലെങ്കിൽ ചായയ്ക്ക് ചൂട് നഷ്ടപ്പെടുന്ന വഴികൾ എന്തൊക്കെയാണ്?
Answer:
ചാലനം, സംവഹനം, വികിരണം എന്നിവയിലൂടെ ചായയ്ക്ക് ചൂട് നഷ്ടപ്പെടുന്നു.

Question 4.
കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ വസ്തുക്കളുടെ താപീയ വികാസം എങ്ങനെ ഉപയോ ഗപ്രദമാകുന്നുവെന്നു എഴുതുക .
a) കാളവണ്ടിയുടെ ചക്രത്തിലേക്ക് മെറ്റൽ ഫ്രെയിം ഘടിപ്പിക്കുന്ന രീതി.
b) മുറുകിയിരിക്കുന്ന മഷിപ്പേനയുടെ മൂടി അഴിക്കാൻ, അത് ചൂടാകുന്നു.
c) പരസ്പരം കുടുങ്ങിയിരിക്കുന്ന ഗ്ലാസ്സുകൾ പുറത്തെടുക്കാൻ, അത് ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നു.
Answer:
a) ചൂടാക്കുമ്പോൾ മെറ്റൽ ഫ്രെയിം വകസിക്കുന്നു. അതിനാൽ ഇത് എളുപ്പത്തിൽ ചക്രത്തിലേക്ക് വഴുതിവീഴുന്നു. ഫ്രെയിം തണുക്കുമ്പോൾ, ഇത് യഥാർത്ഥ വലുപ്പത്തിലേക്ക് ചുരുങ്ങുകയും ചക്രത്തിൽ മുറുകെ യോജിക്കുകയും ചെയ്യുന്നു.

b) പേനയുടെ മുകൾഭാഗം ലോഹമായതിനാൽ ചൂടാക്കുമ്പോൾ അത് കൂടുതൽ വികസിക്കുന്നു. അതിനാൽ നമുക്ക് അത് എളുപ്പത്തിൽ അഴിച്ചെടുക്കാൻ കഴിയും.

c) ചൂടുവെള്ളത്തിൽ മുക്കുമ്പോൾ ഗ്ലാസ് വികസിക്കുന്നു. ഇക്കാരണത്താൽ പരസ്പരം കുരുങ്ങിയ ഗ്ലാസ്സുകൾ പുറത്തെടുക്കാൻ എളുപ്പമാണ്.

Question 5.
ചുവടെ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer Img 9
അക്കമിട്ട സ്ഥാനങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?
Answer:
1 – സംവഹനം, 2 – ചാലനം, 3 – വികിരണം

Question 6.
റഫ്രിജറേറ്ററിന്റെ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ പൂർണ്ണമായും വെള്ളം നിറച്ച ഒരു കുപ്പി മുറുകെ അടയ്ക്കുന്നു. എന്തുകൊണ്ട്?
Answer:
തണുക്കുമ്പോൾ വെള്ളം ഐസായി മാറുകയും വികസിക്കുകയും ചെയ്യുന്നു. അതിനാൽ, കുപ്പിയിൽ പൂർണ്ണമായും വെള്ളം നിറച്ചു റഫ്രിജറേറ്ററിന്റെ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മുറുകെ അടയ്ക്കുന്നു.

Question 7.
വിട്ടുപോയഭാഗം ഉചിതമായി പൂരിപ്പിക്കുക.
a) ദ്രാവകങ്ങളിലും വാതകങ്ങളിലും താപ കൈമാറ്റം നടക്കുന്നത് പ്രധാനമായും ………….. വഴിയാണ്
b) ചാലനത്തിലൂടെയും സംവഹനത്തിലൂടെയുമുള്ള താപ കൈമാറ്റത്തിന് …………..ആവശ്യ മാണ്.
c) ……….. മാധ്യമത്തിന്റെ സഹായമില്ലാതെ താപം കൈമാറുന്ന രീതിയാണിത്.
d) ഖരവസ്തുക്കൾ ചൂടാക്കുമ്പോൾ………….
e) …… ദ്രാവകങ്ങളുടെ വികസിക്കാനും സങ്കോചിക്കാനുമുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
Answer:
a. സംവഹനം
b. മാധ്യമം
c. വികിരണം
d. വികസിക്കുന്നു
e. തെർമോമീറ്റർ

Question 8.
കരക്കാറ്റും കടൽക്കാറ്റും ശക്തമായി അനുഭവപ്പെടുന്നത് ഏത് സ്ഥലത്താണ്?
A. മലനാട്
B. ഇടനാട്
C. തീരപ്രദേശം
D. തീരപ്രദേശത്തും മലനാട്ടിലും
Answer:
C. തീരപ്രദേശം

Question 9.
പകൽ സമയത്ത് കാറ്റ് കടലിൽ നിന്ന് കരയിലേക്ക് വീശുന്നു. എന്താണ് ഇതിന്റെ കാരണം?
Answer:
പകൽ സമയത്ത്, കര കടലിനേക്കാൾ വേഗത്തിൽ ചൂടാകുന്നു. കരയ്ക്ക് മുകളിലുള്ള വായു ചൂടാ കുകയും വികസിക്കുകയും ചെയ്യുന്നു. സാന്ദ്രത കുറവുള്ള വായു ഉയരുന്നു. കടലിന് മുകളിലുള്ള താരതമ്യേന തണുത്ത വായു കരയിലേക്ക് വീശുന്നു. ഇതിനെ കടൽ കാറ്റ് എന്ന് വിളിക്കുന്നു.

Question 10.
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്നത്
Answer:
വികിരണം

Question 11.
സുചാലകങ്ങൾ, കുചാലകങ്ങൾ എന്നിങ്ങനെ ചുവടെ നൽകിയിരിക്കുന്നവയെ പട്ടികപ്പെടുത്തുക.
(ചെമ്പ്, മരം, തുണി, സിങ്ക്, പ്ലാസ്റ്റിക്, കരി, ടിൻ, റബ്ബർ, അലുമിനിയം, ഗ്ലാസ്)
Answer:
സുചാലകങ്ങൾ: ചെമ്പ്, അലുമിനിയം, ടിൻ, സിങ്ക്.
കുചാലകങ്ങൾ: മരം, തുണി, പ്ലാസ്റ്റിക്, കരി, റബ്ബർ, ഗ്ലാസ്.

Class 7 Basic Science Chapter 6 Notes Malayalam Medium താപം നിത്യജീവിതത്തിൽ Question Answer

Question 12.
റെയിൽ പാളങ്ങൾക്കിടയിൽ അകലം അവശേഷിപ്പിക്കുന്നു എന്തുകൊണ്ട്?
Answer:
താപീയവികാസം അനുവദിക്കുന്നതിന് റെയിൽ പാളങ്ങൾക്കിടയിൽ അകലം അവശേഷിപ്പിക്കുന്നു. താപനില ഉയരുമ്പോൾ, മെറ്റൽ പാളങ്ങൾ വികസിക്കുന്നു, അപ്പോൾ പാളങ്ങൾക്കിടയിൽ നൽകിയിരിക്കുന്ന അകലം ട്രാക്കുകൾ വളയുന്നതിൽ നിന്ന് തടയുന്നു. ഇത് സുരക്ഷ നില നിർത്താനും വിവിധ കാലാവസ്ഥകളിൽ ട്രെയിനുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും സഹായിക്കുന്നു.

Question 13.
ഹോട്ട് എയർ ബലൂണുകൾ എല്ലായ്പ്പോഴും മുകളിലേക്ക് ഉയരും. എന്തുകൊണ്ട്?
Answer:
ഉള്ളിലെ ചൂടുള്ള വായു വികസിക്കുകയും പുറത്തെ തണുത്ത വായുവിനേക്കാൾ സാന്ദ്രത കുറയുകയും ചെയ്യുന്നതിനാൽ ഹോട്ട് എയർ ബലൂണുകൾ എല്ലായ്പ്പോഴും മുകളിലേക്ക് ഉയരുന്നു.

Question 14.
“താപനില ദിവസം മുഴുവൻ വ്യത്യാസപ്പെടുന്നു”. പ്രസ്താവനയെക്കുറിച്ച് അഭിപ്രായം എഴുതുക.
Answer:
അന്തരീക്ഷത്തിലെ താപനില ദിവസം മുഴുവൻ മാറുന്നു. സൂര്യൻ ഉദിച്ചുയരുമ്പോൾ സാധാരണയായി താപനില കുറവായിരിക്കും. സൂര്യൻ ഉച്ചിയിലാകുമ്പോൾ ഉച്ചയോടെ താപനില ഉയരും. വൈകുന്നേരം സൂര്യൻ അസ്തമിക്കുമ്പോൾ താപനില കുറയാൻ തുടങ്ങുന്നു. മൊത്തത്തിൽ, താപനില രാവിലെ മുതൽ രാത്രി വരെ വ്യത്യാസപ്പെടുന്നു.

Question 15.
മനുഷ്യശരീരത്തിന്റെ സാധാരണ താപനില എന്താണ്? ഇത് എങ്ങനെ അളക്കുന്നു?
Answer:
മനുഷ്യശരീരത്തിന്റെ സാധാരണ താപനില 37°C (98.6°F) ആണ്. നമ്മുടെ ശരീര താപനില അളക്കാൻ ഒരു ക്ലിനിക്കൽ തെർമോമീറ്റർ ഉപയോഗിക്കുന്നു.

താപം നിത്യജീവിതത്തിൽ Class 7 Notes

ദ്രവ്യത്തിന്റെ അവസ്ഥ മാറ്റാൻ കഴിയുന്ന ഊർജ്ജത്തിന്റെ ഒരു രൂപമാണ് താപം. താപത്തിന്റെ കൈമാറ്റം എന്നത് ഒരു സ്ഥലത്ത് നിന്ന് മറ്റൊന്നിലേക്കുള്ള താപത്തിന്റെ ഒഴുക്കിനെ സൂചിപ്പിക്കുന്നു.

ഖരപദാർഥങ്ങളിൽ, ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്നു.

തന്മാത്രകളുടെ യഥാർത്ഥ ചലനമില്ലാതെ ഒരു വസ്തുവിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗ ത്തേക്കോ അല്ലെങ്കിൽ അതുമായി സമ്പർക്കം പുലർത്തുന്ന ഒരു വസ്തുവിൽ നിന്ന് മറ്റൊന്നി ലേക്കോ താപോർജം കൈമാറ്റം ചെയ്യുന്നതിനെ ചലനം എന്ന് വിളിക്കുന്നു.

തന്മാത്രകളുടെ ചലനത്തിലൂടെ ഫ്ലൂയിഡുകളിൽ (ദ്രാവകങ്ങളും വാതകങ്ങളും) താപ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് സംവഹനം.

ഒരു മാധ്യമം ആവശ്യമില്ലാത്ത താപത്തിന്റെ കൈമാറ്റമാണ് വികിരണം. വികിരണത്തിലൂടെ താപം എല്ലാ ദിശകളിലേക്കും നീങ്ങുന്നു.

ഖരപദാർഥങ്ങൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവ ചൂടാക്കുമ്പോൾ വികസിക്കുകയും തണുപ്പി ക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു.

ഒരു വസ്തുവിന്റെ ചൂടും തണുപ്പും അളക്കുന്നതിനുള്ള അളവുകോലാണ് താപനില. ശരീര താപനില അളക്കാൻ ക്ലിനിക്കൽ തെർമോമീറ്റർ ഉപയോഗിക്കുന്നു.

താപനില അളക്കാൻ ഒരു ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ലബോറട്ടറി തെർമോ മീറ്റർ.
അന്തരീക്ഷ താപനില എന്നത് ഭൂമിയുടെ അന്തരീക്ഷത്തിലെ വായുവിന്റെ താപനിലയെ സൂചിപ്പി ക്കുന്നു.

ജലത്തേക്കാൾ വേഗത്തിൽ കര ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാൽ കടൽ കാറ്റ് ഉണ്ടാകുന്നു.

പകൽ സമയത്ത്, കര കടലിനേക്കാൾ ചൂടാകുന്നു, ഇത് കരയുടെ മുകളിലുള്ള വായു ചൂടാകാനും വികസിക്കാനും ഉയരാനും കാരണമാകുന്നു. കടലിൽ നിന്നുള്ള തണുത്ത വായു ഉയർന്ന ചൂടുള്ള വായുവിന് പകരം കടലിൽ നിന്ന് കരയിലേക്ക് ഒരു കാറ്റ് സൃഷ്ടിക്കുന്നു. കടലിനേക്കാൾ വേഗത്തിൽ കര തണുക്കുന്നു.

അതിനാൽ, കടലിന് മുകളിലുള്ള വായു താരതമ്യേന ചൂടുള്ളതാണ്. അപ്പോൾ കടലിന് മുകളിലുള്ള വായു കൂടുതൽ വികസിക്കുന്നു. കൂടാതെ കരയുടെ മുകളിലുള്ള തണുത്ത വായു കടലിലേക്ക് ഒഴുകുന്നു. ഇത് കരകാറ്റ് വീശാൻ കാരണമാകുന്നു.

Leave a Comment