Class 7 Malayalam Adisthana Padavali Question Paper Set 5

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 5 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
കുട്ടനാട്ടിൽ കാണപ്പെടുന്ന മണ്ണുപോലെ തന്നെ സമുദ്രനിരപ്പിനു താഴെയായി എറണാകുളം, തൃശൂർ ജില്ലകളിൽ തീരപ്രദേശങ്ങളോട് ചേർന്നു കാണുന്ന മണ്ണിനമാണ് പൊക്കാളിമണ്ണ്. സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിനാൽ ഇത്തരം മണ്ണിൽ ലവണാംശം പൊതുവെ കുട്ടനാടൻ മണ്ണിനെയും മറ്റ് മണ്ണിനങ്ങളേയും അപേക്ഷിച്ച് കൂടുതലായിരിക്കും. മണ്ണിലെ ലവണാംശം മഴവെള്ളത്തോടൊപ്പം വാർന്നുപോകുന്നതിന് മണ്ണ് കൂന കൂട്ടിയാണ് ഇവിടെ വിത്തിറക്കുന്നതും കൃഷിചെയ്യുന്നതും. ഇവിടുത്തെ പ്രത്യേക രീതിയിലുള്ള നെൽകൃഷി പൊക്കാളി കൃഷി എന്നാണ് അറിയപ്പെടുന്നത്. ഈ കൃഷി രീതിയുടെ ഏറ്റവും പ്രധാന സവിശേഷത ഇത് പൂർണ്ണമായും ജൈവകൃഷിയാണ് എന്നതാണ്. ലവണാംശത്തെ ചെറുത്ത് വളർന്ന് നല്ല വിളവുനൽകുന്ന നെല്ലിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ഠമായ കണ്ടൽക്കാടുകൾ ഇവിടെ സുലഭമാണ്.

A. പൊക്കാളി മണ്ണ് എവിടെയാണ് കാണപ്പെടുന്നത്?
(a) മലനിരകൾ
(b) തീരപ്രദേശങ്ങൾ
(c) മരുഭൂമികൾ
(d) കരിമൺ പ്രദേശങ്ങൾ
Answer:
(b) തീരപ്രദേശങ്ങൾ

B. പൊക്കാളി മണ്ണിലെ ലവണാംശം കൂടുതലാകുന്നതിന് കാരണം എന്താണ്?
(a) ജൈവവൈവിധ്യം കൂടുതലാണ്
(b) മണ്ണ് വളരെയധികം കനത്തതാണ്
(c) സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നു
(d) മഴപ്പാതം കുറവാണ്
Answer:
(c) സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നു

C. പൊക്കാളി കൃഷിയുടെ ഏറ്റവും പ്രധാന സവിശേഷത എന്താണ്?
(a) രാസവളങ്ങൾ മാത്രം ഉപയോഗിക്കുന്നു
(b) ജൈവകൃഷിയാണ്
(c) കമ്പ്യൂട്ടർ നിയന്ത്രിത കൃഷി രീതിയാണ്
(d) വെള്ളം ഉപയോഗം കുറവാണ്
Answer:
(b) ജൈവകൃഷിയാണ്

D. പൊക്കാളി മണ്ണ് ഏത് ജില്ലകളിൽ കാണപ്പെടുന്നു
(a) കോഴിക്കോട്, പാലക്കാട്
(b) എറണാകുളം, തൃശൂർ
(c) കോട്ടയം, മലപ്പുറം
(d) കാസർഗോഡ്, വയനാട്
Answer:
(b) എറണാകുളം, തൃശൂർ

Class 7 Malayalam Adisthana Padavali Question Paper Set 5

Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) “അധികം വിളഞ്ഞാൽ വിത്തിന് കൊള്ളില്ല
വിത്തെന്ന മഹാത്ഭുതം എന്ന പാഠഭാഗത്ത് കൃഷിയുടെ വിവിധങ്ങളായ ഘട്ടങ്ങളെ നമ്മൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന പഴഞ്ചൊല്ല് വിശകലനം ചെയ്ത് പാഠഭാഗത്തിലെ ആശയവുമായി ബന്ധപ്പെടുത്തി എഴുതുക
Answer:
ഈ പഴഞ്ചൊല്ല് കൃഷിയുടെ സംവേദനാത്മകമായ അറിവിനെ പ്രതിഫലിപ്പിക്കുന്നു. വിത്തിന്റെ പാകം കൃത്യമായ മൂപ്പ് നിർണ്ണയിക്കേണ്ടതിനും അതിന്റെ ഗുണനിലവാരം നിലനിറുത്തുന്നതിനും, ഭാവിയിലും നല്ല വിളവ് ഉറപ്പാക്കുന്നതിനും നിർണായകമാണ്. അതിനാൽ കൃത്യം എൺപതുശതമാനം മൂപ്പിൽ വിളവെടുക്കുന്നത് വേണം വിത്തിന്. അധികം വിളഞ്ഞാൽ വിത്തിന്റെ ഊർജ്ജവും പ്രതിരോധശേഷിയും കുറയും. അതിനാൽ പുതിയ വിളവെടുപ്പിനുള്ള ആരോഗ്യവാനായ വിത്ത് ലഭിക്കാൻ ഈ ക്രമം പാലിക്കേണ്ടത് അനിവാര്യമാണ്.

മഹാത്ഭുതം’ എന്ന പാഠഭാഗത്തിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തിയതുപോലെ തന്നെ, ഈ പഴഞ്ചൊല്ല് കൃഷിയിലെ ശാസ്ത്രീയതയും പരമ്പരാഗത അറിവുകളും സമന്വയിപ്പിക്കുന്ന സന്ദേശമാണ് നൽകുന്നത്.

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക
ഫാത്തിമത്തുരുത്തിലെ പ്രകൃതി ദൃശ്യങ്ങളോട് ചേർന്ന പ്രസ്താവന തിരഞ്ഞെടുക്കുക.
i. മുള്ളുവേങ്ങകൾ മഴപ്പെരുമ്പറ മുന്നണിച്ചെടിക്കു ചൊല്ലിയാടുന്നു
ii. മുള്ളുവേങ്ങകൾ കുടിവെള്ളം പകരുന്നു
iii. മുള്ളുവേങ്ങകൾ മഴയിൽ നിറയുന്നു
iv. മുള്ളുവേങ്ങകൾ മണ്ണിന്മേലിൽ തളരുന്നു
A. ഒന്നും മൂന്നും ശരി
B. ഒന്നു മാത്രം ശരി
C. എല്ലാം ശരി
D. രണ്ടും നാലും ശരി
Answer:
B. ഒന്നു മാത്രം ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: സന്ധ്യയായതും ആറ്റുതീരത്ത് എമ്പാടും പൊന്മാനുകൾ പതിവില്ലാതെ ഉച്ചത്തിൽ ചിലയ്ക്കാൻ തുടങ്ങിയിരുന്നു
കാരണം: മീൻ കിട്ടാത്തതുകൊണ്ട് അവ വിശപ്പിലായിരുന്നു
A. കാര്യം ശരി, കാരണം ശരി
B. കാര്യം തെറ്റ്, കാരണം ശരി
C. കാര്യം തെറ്റ്, കാരണം തെറ്റ്
D. കാര്യവും കാരണവും ഭാഗികമായി തെറ്റ്
Answer:
A. കാര്യം ശരി, കാരണം ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) നോട്ടീസ്
നിങ്ങളുടെ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിതോട്ടം ഒരുക്കുന്നു. കൃഷി ഓഫീസർ ആണ് മുഖ്യ അതിഥി. തലക്കെട്ട്, തിയ്യതി, സമയം,കാര്യപരിപാടികൾ, പങ്കെടുക്കുന്നവർ എന്നിവ ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കുക.
Answer:
നോട്ടീസ്
im-1

അല്ലെങ്കിൽ

(B) പോസ്റ്റർ
വിനോദയാത്രയുടെ ഭാഗമായി വിദ്യാലയത്തിൽ നിന്ന് സൈലന്റ് വാലി കാട് കാണുവാൻ യാത്ര പോകുന്നു കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനു വിശദാംശങ്ങൾ പങ്കുവച്ചു കൊണ്ട് പോസ്റ്റർ തയ്യാറാക്കുക. വിഷയം, സ്ഥലം, തിയ്യതി, യാത്ര ചിലവ്, രെജിസ്ട്രേഷൻ തിയ്യതി, ബന്ധപ്പെടേണ്ട അധ്യാപകന്റെ ഫോൺ നമ്പർ എന്നിവ ഉൾപെടുത്തുക
Answer:
im-2

Class 7 Malayalam Adisthana Padavali Question Paper Set 5

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) കാട് ആര് ? എന്ന കവിതയിലെ പദങ്ങളും “കാട് ആരുടേത് ? എന്ന കവിതയിലെ പദങ്ങളും താരതമ്യം ചെയ്ത് സാമ്യവ്യത്യാസങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഗോത്ര വർഗ്ഗക്കാരുടെ ഭാഷയിൽ നിന്നും മലയാളീകരിച്ച് കവിത നമുക്ക് ഇവിടെ കാണാൻ സാധിക്കും രണ്ടും ഒരേ അർത്ഥങ്ങൾ വരുന്ന പദങ്ങൾ ആണ് എങ്കിലും വാക്കുകൾക്ക് വ്യത്യാസം കാണാൻ കഴിയും, ചില വാക്കുകൾക്കു മലയാളത്തിനോട് സാമ്യവും കാണാൻ കഴിയും.

  • വാസ – ഭാഷ
  • മണഇണ്ട് – മണം ഉണ്ട്
  • കണ്ണ്ങ്ക് മാത്തറം. – കൺകാഴ്ച മാത്രം
  • വീന്ത് മുളച്ചത് – വീണ് മുളച്ചത്
  • വന്തത് – വന്നത്

അല്ലെങ്കിൽ

(B) ആറ്റിറമ്പ് എന്ന നാടിന് “പൊന്മാനുകളുടെ നാട്’ എന്ന ഖ്യാതി കിട്ടിയത് എങ്ങനെ? ആ നാട്ടിലെ പൊന്മാനുകൾക്ക് എന്തു സംഭവിച്ചു
Answer:
ആറ്റിറമ്പിൽ ധാരാളം പൊന്മാനുകളെ കാണാൻ കഴിയുന്നതുകൊണ്ടാണ് ആ നാട് “പൊന്മാനുകളുടെ നാട്’ എന്നറിയപ്പെടുന്നത്. കണക്കധ്യാപികയായ ലീലയുടെ കണക്കനുസരിച്ച് ആറ്റുതീര മരച്ചില്ലകളിൽ ശരാശരി ആറു മരത്തിന് ഒരു പൊന്മാൻ കാണപ്പെടുന്നു. പൊന്മാനുകൾ പുഴയിലും ആറ്റിലെ മരച്ചില്ലകളിലും മീനുകളെ പിടിച്ച് പറന്നു നടക്കുന്നത് കണ്ട് നാട്ടുകാർ അതിന് ഈ പേരു വിളിച്ചു

ആ നാട്ടുകാരല്ലാത്ത ചിലർ കൂട്ടമായി വന്നു പുഴയിലെ ജലപരപ്പിൽ വിഷം കലക്കി മീനുകൾ പിടിച്ചുപോയി. ഇതിനെത്തുടർന്ന് ആറ്റിറമ്പിലെ പൊന്മാനുകൾക്ക് ഭക്ഷണമില്ലാതായി പട്ടിണിയിലായിരിക്കുകയാണ്. അതുകൊണ്ട് അവർ ദുഃഖിതരായി നിലകൊള്ളുകയും കലമ്പി കരയുകയും ചെയ്യുന്നു.

Question 5.
വിവരണം
മാതൃക ചോദ്യപേപ്പർ 1
ഫാത്തിമ തുരുത്തിലേക്ക് യാത്ര ചെയ്യുന്ന കവിയുടെ ഭാവന നമ്മൾ വായിച്ചതാണ്. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചും ആ യാത്രയിൽ നിങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുക
Answer:
യാത്രയുടെ വിവരണം
ഞാൻ സുന്ദരമായ കുടുക് മലയിലേക്ക് യാത്ര പോകുന്നതായി സങ്കൽപ്പിക്കുന്നു. കോടമഞ്ഞ് പെയ്തു വരുന്ന രാത്രിയും, മലമുകളിൽ ടെൻറ്റിൽ ഉറങ്ങുന്നതും, ചാരുതയും സൗന്ദര്യവും നിറഞ്ഞ ആ രാത്രി ചീവീടുകളുടെയോ മഴത്തുള്ളികളുടെയോ ശബ്ദം കേട്ടു ഉറങ്ങണം . അതിരാവിലെ ഉണർന്നു സൂര്യോദയം കാണണം, സൂര്യന്റെ ആദ്യരശ്മികൾ ഏറ്റ് മലയുടെയും താഴ്വാരത്തിന്റെയും മിന്നുന്ന സൗന്ദര്യം മാറുന്നത് കണ്ടുകൊണ്ടു ഒരു കാപ്പി കുടിക്കണം. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്, പുതുജീവിതത്തിന്റെ വാസ്തവങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഞാൻ ആഗ്രഹിക്കുന്ന ആ യാത്ര.

Class 7 Malayalam Adisthana Padavali Question Paper Set 5

Question 6.
ആസ്വാദന കുറിപ്പ് എഴുതുക
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ വിഷുക്കാലമെത്തി കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി ഞെട്ടിത്തരിക്കും ഇരുൾ തൊപ്പി പൊക്കി പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും ഞരമ്പിന്റെയുള്ളിൽത്തിരക്കാ
ലുക്കിട്ട മേനിപ്പുളപ്പിച്ചു പൂവൊക്കെ യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച് കൊമ്പിൻ മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ എൻ താലി നിൻ താലി പൂത്താലിയാടി കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ.
Answer:
ആധുനിക മലയാളകവികളിൽ പ്രമുഖനായ അയ്യപ്പപ്പണിക്കരുടെ കവിതയാണ് ഈ പാഠഭാഗം. കൊന്നപ്പൂവിന്റെ ആത്മവിചാരം എന്ന മട്ടിലാണ് കവിത. എങ്കിലും അത് കവിയുടെയും വായനക്കാരന്റെയും സ്വത്വചിന്തയായി വികസിക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ ഏതൊന്നിനും ചില നിയോഗങ്ങളുണ്ട്. അതിൽനിന്ന് മാറിനിൽക്കാനാവില്ല എന്ന തിരിച്ചറിവിലേക്കാണ് കവിത വളരുന്നത്.

കൊന്നപ്പൂ തന്നോടുതന്നെ സംസാരിക്കുകയാണ് ഈ കവിതയിൽ. തന്റെ ഹരിതങ്ങളെല്ലാം മാഞ്ഞു പോവുന്നത് അത് വേദനയോടെ കാണുകയാണ്. ഇലകളെല്ലാം കൊഴിഞ്ഞുപോവുമ്പോൾ മറ്റു സസ്യങ്ങളിൽനിന്നും താൻ വേറിട്ടുപോവുകയാണെന്നും താനിനി മറ്റുള്ളവർക്കുവേണ്ടി മഞ്ഞയണിയാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നും അത് തിരിച്ചറിയുന്നു. എന്നാൽ തന്റെ സൗന്ദര്യം മറ്റുള്ളവരുടെ ആഹ്ലാദത്തിനു നിമിത്തമാവുന്നുണ്ട്. “വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്നും തന്റെ നിയോഗം ഏറ്റെടുക്കാൻ ശരീരകലകൾ ഒരുങ്ങിക്കഴിഞ്ഞെന്നും തിരിച്ചറിയുന്ന കൊന്ന തന്റെ ഉണങ്ങിക്കരിഞ്ഞ ചില്ലകൾക്ക് മറ്റൊരു ജന്മദൗത്യം കൈവരുന്നതിൽ ആശ്വസിക്കുകയാണ്. “കണികാണുവാൻ കാത്തിരിക്കുന്നവരുടെ ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു’ എന്ന്. അപ്പോഴും ഉള്ളിൽനിന്ന് എന്തോ തികട്ടി വരുന്നുണ്ട്. “ഒരു നിറം മാത്രമേ തന്നതു വിധി എനിക്കാവതില്ലേ പലവർണമാകാൻ’ എന്ന്. ഇത് ആത്മദുഃഖമാണോ സമാശ്വാസമാണോ? മറ്റുള്ളവരെ ആഹ്ലാദിപ്പിക്കാൻ ഞാൻ മഞ്ഞയണിയുന്നു. മഞ്ഞനിറത്തിനപ്പുറം വർണങ്ങളുടെ ബഹുസ്വരതയിലെത്താൻ പറ്റാത്തതിലുള്ള കൊന്നയുടെ ആത്മദുഃഖം ഇവിടെ പ്രകടമാകുന്നുണ്ടോ? ഒന്നും തെളിയിച്ചു പറയാതെ കവി ഒരു പ്രപഞ്ചസത്യം പറഞ്ഞ് നിർത്തുകയാണ്: “കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ’,

കാലത്തിന്റെ ഇച്ഛയിൽനിന്ന് കുതറിമാറാനാവാതെ തന്റെ നിയോഗത്തിന്റെ അനിവാര്യതയെ സ്വയം സ്വീകരിച്ച് കഴിയുന്ന മനുഷ്യജന്മങ്ങളെയാണ് കവി ഈ കവിതയിലൂടെ ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നത്. വ്യക്തിസത്തയെക്കുറിച്ചുള്ള അന്വേഷണം ആധുനികകവിതകളുടെ ഒരു പൊതു സ്വഭാവമാണ്. സമൂഹസത്തയുടെ ഭാഗമായി നിലനിൽക്കുമ്പോഴും വ്യക്തിയുടെ തനിമ നിലനിൽക്കും. അതിനു സാധിക്കാതെ വരുമ്പോഴാണ് ഓരോരുത്തർക്കും സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള വേവലാതി അനുഭവപ്പെടുക. വ്യക്തിസത്തയും സമൂഹസത്തയും തമ്മിൽ ഉണ്ടാവുന്ന സംഘർഷങ്ങളും സമന്വയങ്ങളും അയ്യപ്പപ്പണിക്കരുടെ കവിതകളിലെ അന്തർധാരയായി നിലനിൽക്കുന്നുണ്ട്.

Leave a Comment