Class 7 Malayalam Kerala Padavali Question Paper Set 5

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 5 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
ഇന്ന് ഞാൻ ജപിച്ച് മുറ്റത്തിറങ്ങിയതേയുള്ളു, ആരതിയും അരവിന്ദനും അതാ വരുന്നു. കുളിച്ച് കുറിയിട്ടിട്ടുണ്ട് നുണക്കുഴിയുള്ള കവിൾ വിടർത്തി വികൃതി കലർന്ന ചിരിയോടെയാണ് ആരതിയുടെ വരവ് കൈ രണ്ടും പിന്നിലാക്കി. എന്തോ എന്നിൽ നിന്ന് ഒളിച്ചുവച്ചിട്ടുണ്ട്. അടുത്തെത്തിയപ്പോഴേക്കും ആ കൊച്ചോമനയുടെ ക്ഷമകെട്ടു. അവൾ എന്റെ കൈയ്യിൽ എന്തോ അമർത്തിവെച്ചു. ഞാൻ നോക്കി, എന്താണീ …… ചോദിച്ചു തീർക്കും മുമ്പ് അവൾ ഇളംതത്തയുടെ മധുരിമയോടെ പറഞ്ഞുതീർത്തു. ത്രിവർണ്ണ പതാകയാണ്. സ്വാതന്ത്ര്യത്തിന്റെ പതാക. അച്ഛൻ ഇന്നലെ രാത്രി ഞങ്ങൾക്കുവേണ്ടി മേടിച്ചുകൊണ്ടു വന്നതാണ്. തുള്ളൽക്കാരന്റെ തുണക്കാരനെ പോലെ അരവിന്ദൻ ഇടക്ക് കയറി കൂട്ടിചേർത്തു. മുത്തശ്ശീ ഇന്ന് നമ്മുടെ സ്വാതന്ത്യത്തിന്റെ പിറന്നാൾ ആണ്. മുത്തശ്ശിക്ക് സ്വാതന്ത്രത്തിന്റെ പിറന്നാളാശംസകൾ മുത്തശ്ശി അരവിന്ദനെ പിന്നിൽ തള്ളി ആരതി എന്നെ തൊട്ടുനിന്ന് മേലോട്ട് മുഖം നോക്കി ഇന്ന് അരവിന്ദന്റെ പിറന്നാളാ. അമ്മൻ കോവിലിൽ തൊഴുത് പ്രസാദം വാങ്ങി മുത്തശ്ശിക്കും കൊണ്ടു വന്നിട്ടുണ്ട്.

A. അരവിന്ദന്റെ പിറന്നാൾ ഏതു ദിവസമാണ് വരുന്നത്?
(a) സ്വാതന്ത്യത്തിന്റെ പിറന്നാൾ ദിവസം
(b) വിഷുദിനം
(c) ഓണദിവസം
(d) ഗുരുപൗർണ്ണമി ദിവസം
Answer:
(a) സ്വാതന്ത്യത്തിന്റെ പിറന്നാൾ ദിവസം

B. ആരതി എങ്ങനെയാണ് വന്നത്?
(a) ചിരിയില്ലാതെ
(b) വികൃതി കലർന്ന ചിരിയോടെ
(c) കരച്ചിലോടെ
(d) ഭീതിയോടെ
Answer:
(b) വികൃതി കലർന്ന ചിരിയോടെ

C. തുള്ളൽക്കാരന്റെ തുണക്കാരനെ പോലെ അരവിന്ദൻ ഇടയ്ക്ക് കയറി ചേർത്ത് പറഞ്ഞത് എന്ത്?
(a) ഇന്ന് ആരതിയുടെ പിറന്നാൾ
(b) ഇന്ന് സ്വാതന്ത്ര്യത്തിന്റെ പിറന്നാൾ
(c) ഇന്ന് മുത്തശ്ശിയുടെ പിറന്നാൾ
(d) ഇന്ന് അരവിന്ദന്റെ പിറന്നാൾ
Answer:
(b) ഇന്ന് സ്വാതന്ത്ര്യത്തിന്റെ പിറന്നാൾ

D. ആരതി നായികയുടെ കൈയിൽ അമർത്തിവെച്ചത് എന്ത്?
(a) പൂവ്
(b) പുസ്തകം
(c) ത്രിവർണ്ണ പതാക
(d) പ്രസാദം
Answer:
(c) ത്രിവർണ്ണ പതാക

Class 7 Malayalam Kerala Padavali Question Paper Set 5

Question 2.
a) ഔചിത്യം വിശദീകരിക്കുക.
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവതത്തിന്റെ ദൃശ്യ ചാരുത വാക്കുകൾ കൊണ്ട് കവി വരച്ചു കാണിക്കുകയാണ് ദിനാന്തസഞ്ചാരം എന്ന കവിതയിൽ ദിനാന്തസഞ്ചാരം എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദീകരിക്കുക
Answer:
ദിനാന്തസഞ്ചാരം
കവിതാവിഷയമാക്കിയതിനാൽ
ദിനത്തിന്റെ അവസാനഘട്ടത്തിൽ നടക്കുന്ന സഞ്ചാരത്ത “ദിനാന്തസഞ്ചാരം എന്ന ശീർഷകം വളരെ യുക്തിസഹവും പ്രസക്തവുമാണ്. കവിതയിൽ വരച്ചുകാട്ടുന്ന കാഴ്ചകൾ ദിനാന്തസമയത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന വർണ്ണവൈഭവവും, സൗന്ദര്യവും വരച്ചു കാട്ടുന്നതിനോടൊപ്പം കവിയുടെ ആത്മീയാനുഭവങ്ങളും കവിതയിൽ പ്രതിഫലിക്കുന്നു. അതുകൊണ്ട് തന്നെ ഈ ശീർഷകം കവിതയ്ക്ക് അത്രയും അനുയോജ്യമായതാണ്.

b) കാറ്റുവീശുമ്പോൾ തിരയടിച്ചിളകുന്ന പോലെ അവ ഒന്നിച്ചു നൃത്തം വയ്ക്കുന്നു. ആ നൃത്തത്തിന് സംഗീതവും ഉണ്ട് ആയിരമായിരം വണ്ടുകളുടെയും തേനീച്ചകളുടെയും മന്ദസ്ഥായിയിലുള്ള മൂളൽ. ആരാണ് നൃത്തം വയ്ക്കുന്നത്?
1. ചെറുകിളികൾ
2. ഇളം കാറ്റ്
3. നീലക്കുറിഞ്ഞി പൂക്കൾ
4. ചിത്രശലഭങ്ങൾ
Answer:
നീലക്കുറിഞ്ഞി പൂക്കൾ

c) പ്രസ്താവന ശരിയോ തെറ്റോ.
“കിളി അയാളോട് സംസാരിക്കുന്നു” എന്ന കഥയിലെ നായകൻ ആധുനിക സാങ്കേതിക വിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന ആളാണ്.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. അനുകൂലിയാണ്
Answer:
A. പൂർണ്ണമായും ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
അച്ചാ, ന്ത്രങ്ങൾ. നച്ചിത്രം പറക്കുന്നു. ഹായ്, എന്തു രസം
അല്ലാ, നിതം. എനിക്ക് നച്ചിത്രത്തിനേ വേണം.
എനിക്ക് കമ്മലുവേണമച്ചാ, കമ്മൽ
അച്ചാ, നിത്രമല്ല, പുഴു. വെറും പുഴു, അതിനെയെടുത്ത് ദൂരെക്കളയൂ.
കുഞ്ഞിന്റെ തോന്നലുകളാണ് ഈ വാക്കുകളിൽ നിന്ന് കഥാകാരി വ്യക്തമാക്കുന്നത്. അവസാനം കുഞ്ഞ് അമ്മയിലേക്ക് എത്തുന്ന അവന്റെ മനോഭാവങ്ങൾ വിശകലനം ചെയ്തു കുറിപ്പെഴുതു
Answer:
കഥയിൽ കുഞ്ഞിന്റെ മനസ്സിൽ നിറഞ്ഞിരിക്കുന്ന തോന്നലുകളാണ് നക്ഷത്രം, മിന്നാമിനുങ്ങ്, കമ്മൽ എന്നീ വാക്കുകളിലൂടെ പ്രകടമാകുന്നത്. ആദ്യം അവൻ മിന്നാമിനുങ്ങിനെ നക്ഷത്രമായി കരുതുന്നു. അച്ഛൻ വിശദീകരിച്ചിട്ടും അവന്റെ ബാല്യസങ്കൽപ്പം മാറ്റാൻ കഴിയുന്നില്ല. പിന്നീട് കമ്മലിനോട് താരതമ്യം ചെയ്താണ് അവന്റെ കൗതുകം മാറുന്നത്. എന്നാൽ സ്വപ്നത്തിനിടയിൽ അമ്മയുടെ സ്നേഹസ്പർശവും കണ്ണുകളുടെ മിനുക്കുമാണ് അവന്റെ ചിന്തകൾക്ക് കേന്ദ്രമാകുന്നത്. അമ്മയുടെ ഉമ്മയും കരുതലുമാണ് അവന്റെ ഏറ്റവും വലിയ സാഫല്യം.

അവസാനം, കുപ്പിയിൽ മരിച്ചുകിടക്കുന്ന മിന്നാമിനുങ്ങിനെ കണ്ടപ്പോൾ കുഞ്ഞ് തന്റെ തെറ്റിദ്ധാരണ തിരിച്ചറിഞ്ഞു. ”പുഴു, വെറും പുഴു” എന്ന് അവൻ നിരാശയോടെ പറഞ്ഞുവെങ്കിലും അതിനൊപ്പം തന്നെ അമ്മയുടെ മിനുങ്ങുന്ന കണ്ണുകളിലേക്ക് ഓടിയെത്തുന്നു. ഇതിലൂടെ കഥാകാരി സൂചിപ്പിക്കുന്നത് കുഞ്ഞിന് അമ്മയാണ് ഏറ്റവും പ്രിയപ്പെട്ടതും തിളക്കമേറിയതും എന്നതാണ്. അമ്മയുടെ സാന്നിധ്യത്തിൽ മാത്രമാണ് അവന്റെ കൗതുകങ്ങളും സ്വപ്നങ്ങളും സുരക്ഷിതമായി നിറവേറ്റപ്പെടുന്നത്

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’, ‘അട്ടപ്പാടി’ എന്നീ യാത്രാവിവരണങ്ങളിലെ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് എഴുതുക. കാഴ്ചാനുഭവങ്ങൾ, രചനാഭംഗി, വർണ്ണനാഭംഗി എന്നിവയും പരിഗണിക്കണം
Answer:
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’, ‘അട്ടപ്പാടി’ – താരതമ്യം.
“പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ” എന്ന യാത്രാവിവരണം കവിതാത്മകത നിറഞ്ഞതാണ്. മഴക്കാടിന്റെ ഹൃദയത്തിൽ ലക്ഷക്കണക്കിന് പൂമ്പാറ്റകളുടെ കൂട്ടപ്പറക്കലാണ് എഴുത്തുകാരൻ വരച്ചുകാട്ടുന്നത്. അവയുടെ ചിറകുതഴുകലിൽ എഴുത്തുകാരൻ സ്വയം മറന്ന് ബാല്യകാലസ്വപ്നങ്ങളിലേക്കു ചേക്കേറുന്നു. പ്രകൃതിയെ അദ്ദേഹം സ്വപ്നലോകമായി അനുഭവിക്കുകയും പൂമ്പാറ്റകളുടെ കൂട്ടത്തിലൊന്നായി മാറുകയും ചെയ്യുന്നു. മറുവശത്ത്, “അട്ടപ്പാടി’ എന്ന യാത്രാവിവരണം യാഥാർത്ഥ്യബോധത്തോടെ എഴുതപ്പെട്ടതാണ്. മലകളും പീഠഭൂമിയും കടന്ന് പാലക്കാടൻ കാറ്റ് വീശിവരുന്ന ദൃശ്യം, കാറ്റിന്റെ ഗുണദോഷങ്ങൾ, കാടിന്റെ അതിജീവനവ്യഗ്രത തുടങ്ങി പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളെ എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. അതിനാൽ, ഒരിടത്ത് പ്രകൃതി സ്വപ്നാത്മകവും കൗതുകജനകവുമായി ചിത്രീകരിക്കപ്പെട്ടിരിക്കുമ്പോൾ, മറുവശത്ത് അത് യാഥാർത്ഥ്യത്തിന്റെ ശക്തിയും വസ്തുതകളും അടങ്ങിയ ലോകമായി മാറുന്നു.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ
വിരസനിമിഷങ്ങൾ സരസമാക്കാനിവ
വാരാളമാണെനിക്കിന്നും.
ഓർക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓർക്കരുത്

(കുഞ്ഞുണ്ണി മാഷ്)
കുഞ്ഞുണ്ണി മാഷിന്റെ വരികൾ എപ്പോഴും വലിയ ആശയങ്ങൾ ചുരുക്കിപ്പറയുന്ന രീതിയാണല്ലോ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
Answer:
ആസ്വാദനക്കുറിപ്പ്
കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചുരുക്കവും തന്മയവുമായ ആശയവിനിമയമാണ്. ഒരു വളപ്പൊട്ടുണ്ടൻ കയ്യിൽ / ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ’ എന്ന വരികളിൽ ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങൾക്ക് പോലും മനുഷ്യനെ എത്രത്തോളം സന്തോഷിപ്പിക്കാമെന്ന് കവി സൂചിപ്പിക്കുന്നു. വിരസമായ നിമിഷങ്ങളെ പോലും സരസമാക്കാൻ പ്രകൃതിദത്തമായ ചെറിയ വസ്തുക്കൾക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സമ്പത്തിനും ആഢ്യത്വത്തിനും പുറകെ പോയി സമാധാനവും സന്തോഷവും കളയുന്നവരോടുള്ള ഒരു ചെറു വിമർശനം കൂടിയാണിത്. അതുപോലെതന്നെ “ഓർക്കേണ്ടത് മറക്കരുത് / മറക്കേണ്ടത് ഓർക്കരുത്’ എന്ന വരികൾ ജീവിതത്തിന്റെ ദാർശനികതയെ തന്നെ ചുരുക്കി പറയുന്നവയാണ്. മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട അനുഭവങ്ങളും മൂല്യങ്ങളും നാം എപ്പോഴും ഓർക്കണം; എന്നാൽ നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ഓർത്തു മനസ്സിനെ ഭാരപ്പെടുത്തരുത്.

കുഞ്ഞുണ്ണി മാഷിന്റെ കവിതകൾക്ക് സവിശേഷമായ ഒരു സുതാര്യതയുണ്ട്. വലിയ ആശയങ്ങളെ ചെറിയ വരികളിൽ പൊതിഞ്ഞുകൊടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി വായനക്കാരനിൽ കൗതുകവും ചിന്തയും ഉണർത്തുന്നു. സാധാരണ ജീവിതാനുഭവങ്ങളിൽ നിന്ന് കവി കണ്ടെത്തുന്ന ദാർശനിക അർത്ഥങ്ങൾ വായനക്കാരന്റെ ആത്മീയമായി സമ്പന്നനാക്കുന്നു.

അല്ലെങ്കിൽ

(B) വിവരണം തയ്യാറാക്കുക
ഒരു കലാരൂപത്തെക്കുറിച്ച് പൂർണ്ണമായ വിവരണം എഴുതുക.
Answer:
വിളവെടുപ്പുകാലം കർഷകർക്ക് ആഹ്ലാളാദത്തിന്റെ കാലമാണ്. സമൃദ്ധിയുടെ കൊയ്ത്ത് കാലത്തിനു ശേഷം തങ്ങളുടെ ആഹ്ലാദം വിവിധതരം കലാരൂപങ്ങളിലൂടെ കർഷകർ ആഘോഷിക്കുന്നു. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ കണ്ടുവരുന്ന അധ്വാനശേഷിയുടെ തിമിർപ്പും വിയർപ്പിന്റെ വീര്യവുമുള്ള ഇത്തരം ഒരു കലാരൂപമാണ് കുമ്മാട്ടി. വീടുകൾ തോറും കയറിയിറങ്ങി കളിക്കുന്നത് കൊണ്ട് ദേശക്കുമ്മാട്ടി എന്നൊരു പേരും ഇതിനുണ്ട്. തൃശ്ശൂരിൽ കുമ്മാട്ടി ഒരു വിനോദകലാപ്രകടനമായും മറ്റിടങ്ങളിൽ ദേവിക്കുള്ള അനുഷ്ഠാനമായും ആഘോഷിച്ചു വരുന്നു. കളിയിലും വേഷത്തിലും പാട്ടിലും അൽപ്പവ്യത്യാസങ്ങൾ കാണാമെങ്കിലും കുമ്മാട്ടിയുടെ അടിസ്ഥാനരൂപം ഒന്നുതന്നെയാണ്.

Class 7 Malayalam Kerala Padavali Question Paper Set 5

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
വാക്ക് എന്ന കഥയിലെ നമ്പൂതിരിയുടെ കഥാപാത്രത്തെ നിരൂപിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
ആശാന്മാരുടെ നേതൃത്വത്തിൽ പൊയ്മുഖങ്ങൾ ഒരുക്കുക, ചായം കൊടുക്കുക, കുമ്മാട്ടിപ്പുല്ലു ശേഖരിക്കുക, വേഷം കെട്ടാനുള്ളവരെ തീരുമാനിക്കുക തുടങ്ങിയ അണിയറ ഒരുക്കങ്ങളാണ് ആദ്യം ചെയ്യുന്നത്. പിറ്റേദിവസം രാവിലെ മിക്കവാറും രഹസ്യമായ ഒരിടത്തുവെച്ചാണ് കുമ്മാട്ടിവേഷങ്ങൾ കെട്ടുന്നത്. കുമ്മാട്ടിപ്പുല്ല് എന്ന പ്രത്യേകതരം പുല്ലുകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത്. മുഖത്ത് ചായക്കട്ടികൾ കൊണ്ട് ചിത്രപ്പണികൾ ചെയ്യുന്നു. നീളത്തിൽ മെടഞ്ഞ പുല്ല് കാലിൽ നിന്ന് മുകളിലേയ്ക്ക് കെട്ടുന്നു. വ്യക്തിയെ അറിയാതിരിക്കാൻ തലയിൽ മുണ്ടുകെട്ടി അനുഷ്ഠാനപരമായി മുഖാവരണം വയ്ക്കു ന്നു. ദൈവാധീനത്തിനു വേണ്ടി ആദ്യം ഹനുമാന്റെയോ, കൃഷ്ണന്റെയോ മുഖാവരണമാണ് കെട്ടുക. കുമ്മാട്ടിവേഷം കെട്ടിക്കഴിഞ്ഞാൽ എല്ലാവരും ആർപ്പുവിളിച്ച് അടുത്തുള്ള ആരാധനാലയത്തിൽ പോയി നാളികേരമുടയ്ക്കുന്നു.

നാലഞ്ചു പാട്ടുകാരും ഏകതാളത്തിൽ കൊട്ടുന്ന രണ്ടോ മൂന്നോ വില്ലുകൊട്ടുകാരും ചേർന്നതാണ് ദേശ കുമ്മാട്ടി. കുമ്മാട്ടിക്കളിക്കാർ വീടുകൾ തോറും കയറിയിറങ്ങി തപ്പുമേളത്തിന്റെ അകമ്പടിയോടെ, തിന്നോ തിമാ തിയ്യത്തോ എന്ന വായ്ത്താരി പാടിയും താളത്തിനൊത്ത് ചുവടുവെച്ചുമാണ് കളി അവതരിപ്പിക്കുന്നത്. താളാത്മകമായ ചുവടുകളും അഭിനയവും ചേർത്തുള്ള കൂട്ടനൃത്തമാണ് കുമ്മാട്ടിക്കളി. ദേശക്കുമ്മാട്ടി ഒരു കേവല കലാരൂപം എന്നതിനപ്പുറം ഒരു സാംസ്കാരിക പൈതൃകം കൂടിയാണ് കുഞ്ഞുണ്ണിമാഷിന്റെ വാക്ക് എന്ന കഥയിലെ നമ്പൂതിരി ഹാസ്യരൂപത്തിൽ ചിത്രീകരിക്കപ്പെട്ട ഒരു കഥാപാത്രമാണ്. വാക്കുകളുടെ വില തിരിച്ചറിയാത്ത, ചിന്തിക്കാതെ ചെലവഴിക്കുന്ന ഒരാളായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ആനപ്പുറത്ത് പോകുന്ന ആനക്കാരനെ വിളിച്ചു നിർത്തി വലിയ കാര്യമെന്തോ പറയാനുണ്ടെന്നു തോന്നിപ്പിച്ച് ഒടുവിൽ ചോദിക്കുന്നത് ഒരു ചുണ്ണാമ്പ് മാത്രമായിരുന്നു. ഇതിലൂടെ നമ്പൂതിരിയുടെ ചെറുതായും കാര്യവിമുക്തമായും ഉള്ള ചിന്താവൈഖരി വെളിവാകുന്നു. ആനക്കാരൻ മടിയില്ലാതെ ചുണ്ണാമ്പ് കൊടുത്തപ്പോൾ, അതിലധികം ധാർഷ്ട്യത്തോടെയും വിലകുറഞ്ഞ വാക്കിന്റെ സമീപനത്തോടെയും നമ്പൂതിരി “ആന തന്നെ തരാമോ?” എന്ന് ചോദിക്കുന്നു. വാക്കുകൾക്ക് തൂക്കവും ഗൗരവവുമില്ലാതെ ചെലവഴിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം ഇവിടെ വ്യക്തമാകുന്നു. വാക്കിന്റെ മഹത്വം തിരിച്ചറിയാൻ കഴിയാത്ത അദ്ദേഹത്തിന്റെ ശൈലി, സ്വന്തം വിടുവായത്തത്തിനുള്ള വലിയൊരു അപമാനത്തിലേയ്ക്കാണ് ഒടുവിൽ നയിക്കുന്നത്.

ആനക്കാരൻ “ഞാൻ പാവം ഒരു ആനക്കാരനാണ്, എങ്കിലും എന്റെ വാക്കിന് വിലകൊടുക്കാറുണ്ട്” എന്ന് പറഞ്ഞപ്പോൾ, നമ്പൂതിരി തന്റെ തെറ്റ് മനസ്സിലാക്കി നാണിച്ചുനിന്നു. ഇതിലൂടെ, അദ്ദേഹം ഒരിക്കലും ദുഷ്ടനോ വഞ്ചകനോ അല്ല, പക്ഷേ വാക്കുകളുടെ വില തിരിച്ചറിയാത്ത ഒരു അവിവേകിയാണെന്ന് കാണിക്കുന്നു.
അതിനാൽ, നമ്പൂതിരി ഹാസ്യത്തിന്റെ ചായത്തിൽ വരച്ചുകാണിക്കുന്ന, മനുഷ്യരുടെ സ്വഭാവദുർബലതകളെ വെളിവാക്കുന്ന ഒരു കഥാപാത്രമാണ്. കഥയിലൂടെ കുഞ്ഞുണ്ണിമാഷ് വാക്കിന്റെ വിലയും ഉത്തരവാദിത്വവും നമ്മെ ഓർമ്മിപ്പിക്കുന്നു.

Question 6.
ഡയറി എഴുതു.
കറുത്തിരുണ്ട് ഉയർന്നുനിൽക്കുന്ന കൂമ്പാരക്കുന്നുകൾ, കനത്ത് പടരുന്ന പച്ചപ്പുകൾ, അവയ്ക്കരികിൽ ഒട്ടിച്ചുവച്ച നീലക്കടൽ, ഒന്നും… ഒന്നും… എന്നെ തൃപ്തിപ്പെടുത്തിയില്ല.
പക്ഷേ അവൾ, ഡെലാഹണ്ട്, എന്റെ കൂട്ടുകാരിയായെത്തിയപ്പോൾ, എന്റെ ചിത്രങ്ങളെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ, അതിന്റെ ഓരോ വിശദാംശത്തെയും മാസ്റ്റർപീസുകളാക്കി എണ്ണിയപ്പോൾ എന്റെ ഹൃദയതാളം ഉയരുന്നത് ആദ്യമായി ഞാൻ കേട്ടു. അതെന്നും തുടിച്ചിരുന്നു എന്നറിഞ്ഞു.
ക്രിസ്റ്റി ബ്രൗണിന്റെ അനുഭവക്കുറിപ്പ് വായിച്ചല്ലോ. ക്രിസ്റ്റി ബ്രൗൺ തന്നെ കുറിച്ചുള്ള പത്രവാർത്ത കണ്ട ദിവസം എഴുതാനിടയുള്ള ഡയറി എഴുതുക
Answer:
തിയതി
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിനം. ഇടതു കാലിന്റെ വിരലുകളിൽ പിടിച്ച ബ്രഷ് കൊണ്ട് വരച്ച ചിത്രം പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും, എനിക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. അമ്മയുടെയും അച്ഛന്റെയും കരുതലും പിന്തുണയുമാണ് ഇന്നത്തെ ഈ വിജയത്തിനു പിന്നിൽ. എങ്കിലും, എന്റെ മനസ്സിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്നത് ഡെലാഹണ്ടിന്റെ പ്രചോദനമാണ്. എന്റെ ചിത്രങ്ങൾക്ക് മൂല്യമുണ്ടെന്ന് ആദ്യം അവളാണ് എന്നെ വിശ്വസിപ്പിച്ചത്. “ചിത്രം മത്സരത്തിനയ്ക്കണം എന്ന അവളുടെ ഉറച്ച വാക്കുകൾ തന്നെയാണ് എന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചത്. ഇന്ന് എന്റെ മനസ്സിൽ നിറയുന്നത് സന്തോഷം, നന്ദി, പുതിയൊരു പ്രതീക്ഷ. ഇനി എന്റെ ഇടതു കാൽ വിരലുകൾ കൊണ്ട് ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ എന്റെ ജീവിതത്തിന്റെ വഴികാട്ടിയാകും. ജീവിതം എരിഞ്ഞു തീരുകയാണ് എന്നുള്ള തോന്നൽ ഇപ്പോൾ എനിക്കില്ല. എന്റെ നേട്ടങ്ങളെല്ലാം നാളെ മറ്റാർക്കെങ്കിലും പ്രചോദനമായി നിലകൊള്ളും എന്നറിയുമ്പോൾ ഇങ്ങനെ ജീവിക്കുന്നതിലും അർത്ഥം ഉണ്ടെന്ന് തോന്നുന്നു.

Leave a Comment