Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

When preparing for exams, Kerala SCERT Class 7 Maths Solutions Malayalam Medium Chapter 2 ഭിന്നസംഖ്യകൾ can save valuable time.

SCERT Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Class 7 Maths Chapter 2 Malayalam Medium Kerala Syllabus ഭിന്നസംഖ്യകൾ

ഇനി ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം മനക്കണക്കായി കണ്ടുപിടിക്കുക; ഓരോന്നും മടങ്ങുകളായും സംഖ്യകളുടെ ഗുണനക്രിയയായും എഴുതുക.

Question 1.
കാൽ കിലോഗ്രാം വീതം ഭാരമുള്ള രണ്ടു കഷണം മത്തങ്ങയുടെ ആകെ ഭാരം എത്ര കിലോ ഗ്രാമാണ്? നാലു കഷണങ്ങളുടെ ഭാരമോ? ആറു കഷണമായാലോ?
Answer:
രണ്ടു കഷണങ്ങളുടെ ഭാരം = 2 × \(\frac{1}{4}=\frac{2}{4}=\frac{1}{2}\) കിലോഗ്രാം
നാലു കഷണങ്ങളുടെ ഭാരം = 4 × \(\frac{1}{4}=\frac{4}{4}\) = 1 കിലോഗ്രാം
ആറു കഷണങ്ങളുടെ ഭാരം = 6 x \(\frac{1}{4}\) = 1 \(\frac{1}{2}\) കിലോഗ്രാം

Question 2.
ഒരു കപ്പിൽ മൂന്നിലൊന്നു ലിറ്റർ പാൽ നിറയ്ക്കാം. രണ്ടു കപ്പിൽ ആകെ എത്ര ലിറ്റർ നിറയ്ക്കാം? നാലു കപ്പിലോ?
Answer:
രണ്ടു കപ്പ് നിറയ്ക്കാൻ വേണ്ട പാൽ =2 × \(\frac{1}{3}=\frac{2}{3}\) ലിറ്റർ
നാലു കപ്പ് നിറയ്ക്കാൻ വേണ്ട പാൽ = 4 × \(\frac{1}{3}\) = 1 \(\frac{1}{3}\) ലിറ്റർ

Question 3.
മുക്കാൽ മീറ്റർ വീതം നീളമുള്ള നാലു കഷണം നാടയുടെ ആകെ നീളം എത്ര മീറ്ററാണ്? അഞ്ചു കഷണമായാലോ?
Answer:
നാലു നാടയുടെ ആകെ നീളം =4 × \(\frac{3}{4}\) = 3 മീറ്റർ
അഞ്ചു നാടയുടെ ആകെ നീളം = 5 × \(\frac{3}{4}\) = 3\(\frac{3}{4}\) മീറ്റർ

Question 4.
ഒരു കളിസ്ഥലത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കാൻ \(\frac{1}{4}\) മണിക്കൂർ സമയം വേണം. ഇതേ വേഗത്തിൽ
i. 4 പ്രാവശ്യം നടക്കാൻ എത്ര സമയം വേണം?
ii. 7 പ്രാവശ്യം നടക്കാനോ?
Answer:
i. നാലു പ്രാവശ്യം നടക്കാൻ വേണ്ട സമയം = 4 x \(\frac{1}{4}\) = 1 മണിക്കൂർ
ii. ഏഴ് പ്രാവശ്യം നടക്കാൻ വേണ്ട സമയം = 7 x \(\frac{1}{4}\) = 1\(\frac{3}{4}\) മണിക്കൂർ

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 5.
ഒരു ഇരുമ്പുകട്ടയുടെ ഭാരം \(\frac{1}{4}\) കിലോഗ്രാമാണ്.
i. ഇത്തരം 15 കട്ടകളുടെ മൊത്തം ഭാരം എത്ര കിലോഗ്രാമാണ്?
ii. 16 കട്ടകളുടെയോ?
Answer:
i. ഒരു ഇരുമ്പുകട്ടയുടെ ഭാരം = \(\frac{1}{4}\) കിലോഗ്രാം
15 ഇരുമ്പുകട്ടകളുടെ ഭാരം = 15 × \(\frac{1}{4}=\frac{15 \times 1}{4}=\frac{15}{4}=\frac{12+3}{4}=\frac{12}{4}+\frac{3}{4}\)
= 3\(\frac{3}{4}\) കിലോഗ്രാം

ii. 16 ഇരുമ്പുകട്ടകളുടെ ഭാരം = 16 × \(\frac{1}{4}=\frac{16}{4}\) = 4 കിലോഗ്രാം.

Question 6.
2 മീറ്റർ നീളമുള്ള കുറേ കമ്പികൾ ഓരോന്നും, ഒരേ നീളമുള്ള 5 ഭാഗങ്ങളായി മുറിച്ചു
i. ഓരോ കഷണത്തിന്റെയും നീളം എത്ര മീറ്ററാണ്?
ii. 4 കഷണങ്ങളുടെ ആകെ നീളം എത്ര മീറ്ററാണ്?
iii. 10 കഷണങ്ങളുടെയോ?
Answer:
i. കമ്പിയുടെ ആകെ നീളം = 2 മീറ്റർ
ഓരോ കഷണത്തിന്റെയും നീളം = \(\frac{2}{5}\) മീറ്റർ

ii. 4 കഷണങ്ങളുടെ ആകെ നീളം = 4 × \(\frac{2}{5}=\frac{4 \times 2}{5}=\frac{8}{5}\)
= \(\frac{5+3}{5}=\frac{5}{5}+\frac{3}{5}\)
= 1 \(\frac{3}{5}\)

iii. 10 കഷണങ്ങളുടെ ആകെ നീളം = 10 × \(\frac{2}{5}=\frac{10}{5}\) × 2
= 2 × 2
= 4 മീറ്റർ

Question 7.
5 ലിറ്റർ പാൽ, ഒരേ പോലെയുള്ള 6 കുപ്പികളിൽ നിറച്ചു.
i. ഓരോ കുപ്പിയിലും എത്ര ലിറ്റർ പാലുണ്ട്?
ii. 3 കുപ്പികളിൽ ആകെ എത്ര ലിറ്റർ പാലുണ്ട്?
iii. 4 കുപ്പികളിലോ ?
Answer:
ആകെ പാൽ = 5 ലിറ്റർ
കുപ്പികളുടെ എണ്ണം = 6

i. ഓരോ കുപ്പിയിലും ഉള്ള പാലിന്റെ അളവ് = \(\frac{5}{6}\) ലിറ്റർ

ii. 3 കുപ്പികളിൽ ഉള്ള പാലിന്റെ അളവ് = 3 × \(\frac{5}{6}=\frac{3 \times 5}{6}=\frac{15}{6}\)
= \(\frac{12+3}{6}\)
= \(\frac{12}{6}+\frac{3}{6}\)
= 2\(\frac{1}{2}\) ലിറ്റർ

iii. 4 കുപ്പികളിൽ ഉള്ള പാലിന്റെ അളവ്= 4 × \(\frac{5}{6}=\frac{4 \times 5}{6}=\frac{20}{6}\)
= \(\frac{18+2}{6}\)
= \(\frac{1}{2}\)
= 3\(\frac{1}{3}\)ലിറ്റർ

ഇതുപോലെ ചുവടെപ്പറയുന്ന കണക്കുകളിലെല്ലാം ഉത്തരം മനക്കണക്കായി കണ്ടുപിടിക്കുക. ഓരോന്നും ഭാഗങ്ങളായും സംഖ്യകളുടെ ഗുണനക്രിയയായും എഴുതുക.

Question 8.
ഒൻപതു ലിറ്റർ പാൽ, മൂന്നു കുട്ടികൾക്ക് ഒരുപോലെ വീതിച്ചു. ഒരു കുട്ടിക്ക് എത്ര ലിറ്റർ പാൽ കിട്ടും? നാലു പേർക്കാണ് വീതിക്കുന്നതെങ്കിലോ?
Answer:
ആകെ പാൽ = 9 ലിറ്റർ
കുട്ടികളുടെ എണ്ണം = 3
9 ലിറ്റർ പാൽ 3 കുട്ടികൾക്ക് തുല്യമായി വീതിച്ചാൽ ഓരോ കുട്ടിക്കും 3 ലിറ്റർ ലഭിക്കും.
അതായത്,
ഒരു കുട്ടിക്ക് ലഭിക്കുന്ന പാൽ = \(\frac{1}{3}\) × 9 = \(\frac{9}{3}\) = 3 ലിറ്റർ
കുട്ടികളുടെ എണ്ണം = 4
8 ലിറ്റർ പാൽ 4 കുട്ടികൾക്ക് തുല്യമായി വീതിച്ചാൽ ഓരോ കുട്ടിക്കും 2 ലിറ്റർ ലഭിക്കും. ബാക്കിയുള്ള 1 ലിറ്റർ 4 കുട്ടികൾക്ക് തുല്യമായി വീതിച്ചാൽ ഓരോ കുട്ടിക്കും – ലഭിക്കും, അതായത് ആകെ 2 ലിറ്റർ.
അതായത്,
ഒരു കുട്ടിക്ക് ലഭിക്കുന്ന പാൽ = \(\frac{1}{4}\) × 9 = \(\frac{9}{4}\) = 2\(\frac{1}{4}\) ലിറ്റർ

Question 9.
ആറു കിലോഗ്രാം അരി, ഒരുപോലെയുള്ള അഞ്ചു സഞ്ചികളിലാക്കി. ഓരോ സഞ്ചിയിലും എത്ര കിലോഗ്രാം അരിയുണ്ട്? നാലു സഞ്ചികളിലാക്കിയാലോ?
Answer:
ആകെ അരി = 6 കിലോഗ്രാം
സഞ്ചികളുടെ എണ്ണം = 5
5 കിലോഗ്രാം അരി 5 സഞ്ചികളിൽ തുല്യമായി വീതിച്ചാൽ ഓരോ സഞ്ചിയിലും 1 കിലോഗ്രാം വീതം. ബാക്കി 1 കിലോഗ്രാം അരി \(\frac{1}{5}\) സഞ്ചികളിൽ തുല്യമായി വീതിച്ചാൽ ഓരോ സഞ്ചിയിലും കിലോഗ്രാം. അതായത് ആകെ ഒരു സഞ്ചിയിൽ 1\(\frac{1}{5}\) കിലോഗ്രാം.
അതായത്,
\(\frac{1}{5}\) × 6 = \(\frac{6}{5}\) = 1\(\frac{1}{5}\) കിലോഗ്രാം
സഞ്ചികളുടെ എണ്ണം = 4
4 കിലോഗ്രാം അരി 4 സഞ്ചികളിൽ തുല്യമായി വീതിച്ചാൽ ഓരോ സഞ്ചിയിലും 1 കിലോഗ്രാം വീതം. ബാക്കി 2 കിലോഗ്രാം അരി 4 സഞ്ചികളിൽ തുല്യമായി വീതിച്ചാൽ ഓരോ സഞ്ചിയിലും \(\frac{1}{2}\) കിലോഗ്രാം. അതായത് ആകെ ഒരു സഞ്ചിയിൽ 1\(\frac{1}{2}\) കിലോഗ്രാം.
അതായത്,
\(\frac{1}{4}\) × 6 = \(\frac{6}{4}\) = 1\(\frac{1}{2}\) കിലോഗ്രാം

Question 10.
ഏഴു മീറ്റർ നീളമുള്ള ചരട്, ആറു സമഭാഗങ്ങളാക്കി. ഒരു കഷണത്തിന്റെ നീളം എത്രയാണ്? മൂന്നു സമഭാഗങ്ങളാക്കിയാലോ?
Answer:
ആകെ നീളം = 7 മീറ്റർ
6 മീറ്റർ നീളമുള്ള ചരടിനെ 6 സമഭാഗങ്ങൾ ആക്കിയാൽ ഒരോ കഷണവും 1 മീറ്റർ വീതം. ബാക്കി 1 മീറ്ററിനെ 6 സമഭാഗങ്ങൾ ആക്കിയാൽ ഓരോ കഷണവും \(\frac{1}{6}\) മീറ്റർ. അതായത്, ആകെ 1\(\frac{1}{6}\) മീറ്റർ.
ഒരു കഷണത്തിന്റെ നീളം = \(\frac{1}{6}\) × 7 = \(\frac{7}{6}\) = 1\(\frac{1}{6}\) മീറ്റർ.

6 മീറ്റർ നീളമുള്ള ചരടിനെ 3 സമഭാഗങ്ങൾ ആക്കിയാൽ ഒരോ കഷണവും 2 മീറ്റർ വീതം. ബാക്കി 1 മീറ്ററിനെ 3 സമഭാഗങ്ങൾ ആക്കിയാൽ ഓരോ കഷണവും \(\frac{1}{3}\) മീറ്റർ. അതായത്, ആകെ 2\(\frac{1}{3}\) മീറ്റർ. ഒരു കഷണത്തിന്റെ നീളം = \(\frac{1}{3}\) × 7 = \(\frac{7}{3}\) = 2\(\frac{1}{3}\) മീറ്റർ.

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 11.
ഒരു ക്ലാസിൽ 35 കുട്ടികളുണ്ട്. ഇതിൽ ഭാഗം പെൺകുട്ടികളാണ്. ക്ലാസിൽ എത്ര പെൺകുട്ടി കളുണ്ട്?
Answer:
പെൺകുട്ടികളുടെ എണ്ണം = \(\frac{3}{5}\) × 35
= 3 × \(\frac{35}{5}\)
= 3 × 7
= 21
അല്ലെങ്കിൽ,
പെൺകുട്ടികളുടെ എണ്ണം = \(\frac{3}{5}\) × 35
= \(\frac{3 \times 35}{5}=\frac{105}{5}\)
= 21

Question 12.
10 കിലോഗ്രാം അരി 8 സഞ്ചികളിൽ ഒരുപോലെ നിറച്ചു. അതിൽ 3 സഞ്ചിയിലെ അരി ഒന്നിച്ചെടുത്താൽ എത്ര കിലോഗ്രാം ആയി?
Answer:
3 സഞ്ചിയിലെ അരി ഒന്നിച്ചെടുത്താൽ, 10 കിലോഗ്രാമിന്റെ \(\frac{3}{8}\) ഭാഗമാണ് കണക്കാക്കേണ്ടത്. അരിയുടെ അളവ് =
= \(\frac{3}{8}\) × 10
= \(\frac{30}{8}=\frac{24+6}{8}\)
= \(\frac{24}{8}+\frac{6}{8}\)
= 3\(\frac{3}{4}\) കിലോഗ്രാം.

Question 13.
ചിത്രത്തിലെ ചതുരത്തിന്റെ പരപ്പളവ്, 27 ചതുരശ്ര സെന്റിമീറ്ററാണ്. അതിനെ ഒരുപോലെയുള്ള 9 ഭാഗങ്ങളാക്കിയിരിക്കുന്നു.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 1
നിറം കടുപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് എത്ര ചതുരശ്രസെന്റിമീറ്ററാണ് ?
Answer:
9 തുല്യ ഭാഗങ്ങളിൽ 5 എണ്ണം കടുപ്പിച്ചിരിക്കുന്നു.
അതായത്, 27 ചതുരശ്രസെന്റിമീറ്ററിന്റെ \(\frac{5}{9}\) ഭാഗമാണ് കണക്കാക്കേണ്ടത്.
കടുപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് = \(\frac{5}{9}\) × 27
= 5 × \(\frac{27}{9}\)
= 5 × 3
= 15 ചതുരശ്രസെന്റിമീറ്റർ

അല്ലെങ്കിൽ,
കടുപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് = \(\frac{5}{9}\) × 27
= \(\frac{5 \times 27}{9}\)
= \(\frac{135}{9}\)
= 15ചതുരശ്രസെന്റിമീറ്റർ

Question 14.
ചതുരങ്ങൾ വരച്ച്, ഈ ഗുണനഫലങ്ങൾ കണക്കാക്കുക.
i. \(\frac{1}{2} \times \frac{1}{4}\)
ii. \(\frac{1}{3} \times \frac{1}{6}\)
iii. \(\frac{1}{5} \times \frac{1}{8}\)
Answer:
i. \(\frac{1}{2} \times \frac{1}{4}\)
ആദ്യം ഒരു ചതുരം വരച്ചു അതിനെ 4 തുല്യ ഭാഗങ്ങളാക്കുക. അപ്പോൾ ഓരോ ഭാഗവും \(\frac{1}{4}\) ഇതിൽ ഒരു ഭാഗം 2 തുല്യഭാഗങ്ങളാക്കുക. ഇവിടെ ഓരോ ഭാഗവും \(\frac{1}{2} \times \frac{1}{4}\)
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 5
വിലങ്ങനെ ഉള്ള വര നീട്ടി വരയ്ക്കുക.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 6

ii. \(\frac{1}{3} \times \frac{1}{6}\)
ആദ്യം ഒരു ചതുരം വരച്ചു അതിനെ 6 തുല്യ ഭാഗങ്ങളാക്കുക. അപ്പോൾ ഓരോ ഭാഗവും . ഇതിൽ ഒരു ഭാഗം 3 തുല്യഭാഗങ്ങളാക്കുക. ഇവിടെ ഓരോ ഭാഗവും \(\frac{1}{3} \times \frac{1}{6}\)
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 7
വിലങ്ങനെ ഉള്ള വരകൾ നീട്ടി വരയ്ക്കുക.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 8

iii. \(\frac{1}{5} \times \frac{1}{8}\)
ആദ്യം ഒരു ചതുരം വരച്ചു അതിനെ 8 തുല്യ ഭാഗങ്ങളാക്കുക. അപ്പോൾ ഓരോ ഭാഗവും ഒരു ഭാഗം 5 തുല്യഭാഗങ്ങളാക്കുക. ഇവിടെ ഓരോ ഭാഗവും \(\frac{1}{5} \times \frac{1}{8}\)
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 9
വിലങ്ങനെ ഉള്ള വരകൾ നീട്ടി വരയ്ക്കുക.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 10

Question 15.
ഒരു മീറ്റർ നീളമുള്ള ചരട്, അഞ്ചു സമഭാഗങ്ങളാക്കി. അതിലൊരു കഷണത്തിന്റെ പകുതിയുടെ നീളം എത്ര മീറ്ററാണ്? സെന്റിമീറ്ററിൽ പറഞ്ഞാലോ?
Answer:
ഒരു മീറ്റർ നീളമുള്ള ചരട്, അഞ്ചു സമഭാഗങ്ങളാക്കിയാൽ ഓരോ ഭാഗവും മീറ്ററായിരിക്കും.
അതിലൊരു കഷണത്തിന്റെ പകുതിയുടെ നീളം ഒരു മീറ്ററിന്റെ \(\frac{1}{5}\) ന്റെ \(\frac{1}{2}\) ആണ്.
∴ ഒരു കഷണത്തിന്റെ പകുതിയുടെ നീളം = \(\frac{1}{2} \times \frac{1}{5}=\frac{1}{10}\) മീറ്റർ
= \(\frac{1}{10}\) × 100 = 10 സെന്റിമീറ്ററിൽ

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 16.
ഒരു ലിറ്റർ പാൽ ഒരേ വലുപ്പമുള്ള രണ്ടു കുപ്പികളിൽ നിറച്ചു. അതിലൊരു കുപ്പിയുടെ കാൽ ഭാഗമെടുത്ത് ചായയുണ്ടാക്കി. എത്ര ലിറ്റർ പാലെടുത്താണ് ചായയുണ്ടാക്കിയത്? മില്ലിലിറ്ററിൽ
പറഞ്ഞാലോ?
Answer:
ഒരു ലിറ്റർ പാൽ ഒരേ വലുപ്പമുള്ള രണ്ടു കുപ്പികളിൽ നിറച്ചാൽ, ഓരോ കുപ്പിയിലും വീതം പാലുണ്ടാകും. അതിലൊരു കുപ്പിയുടെ കാൽ ഭാഗമെടുത്ത് ചായയുണ്ടാക്കി.
ചായ ഉണ്ടാക്കാൻ എടുത്ത പാലിന്റെ അളവ് = 1 ലിറ്ററിന്റെ \(\frac{1}{2}\) ന്റെ \(\frac{1}{4}\)
= \(\frac{1}{4} \times \frac{1}{2}=\frac{1}{8}\) ലിറ്റർ
= \(\frac{1}{8}\) × 1000
= 125 മില്ലിലിറ്റർ.

Question 17.
രണ്ടു മീറ്റർ നീളമുള്ള കയർ, ഒരേ നീളമുള്ള അഞ്ചു കഷണങ്ങളായി മുറിച്ചു. ഇതിലൊരു കഷണത്തിന്റെ മുക്കാൽ ഭാഗത്തിന്റെ നീളം എത്ര മീറ്ററാണ്? ഇത് എത്ര സെന്റിമീറ്ററാണ് ?
Answer:
രണ്ടു മീറ്റർ നീളമുള്ള കയർ, ഒരേ നീളമുള്ള അഞ്ചു കഷണങ്ങളായി മുറിച്ചാൽ ഒരു കഷണത്തിന്റെ
നീളം = 2 മീറ്ററിന്റെ \(\frac{1}{5}=\frac{2}{5}\) മീറ്റർ.
ഒരു കഷണത്തിന്റെ മുക്കാൽ ഭാഗത്തിന്റെ നീളം= \(\frac{2}{5}\) ന്റെ \(\frac{3}{4}\)
കഷണത്തിന്റെ നീളം = \(\frac{3}{4} \times \frac{2}{5}\)
= 3 × \(\frac{1}{4} \times \frac{1}{5}\) × 2
= 3 × \(\frac{1}{20}\) × 2
= \(\frac{6}{20}=\frac{3}{10}\)

Question 18.
മൂന്നു ലിറ്റർ വെള്ളം, ഒരേപോലെയുള്ള നാലു കുപ്പികളിൽ നിറച്ചു. അതിലൊരു കുപ്പിയിലെ വെള്ളം, ഒരേപോലെയുള്ള അഞ്ചു കപ്പുകളിൽ നിറച്ചു. ഇപ്പോൾ ഒരു കപ്പിൽ എത്ര ലിറ്റർ വെള്ളമുണ്ട്? അത് എത്ര മില്ലി ലിറ്ററാണ്?
Answer:
മൂന്നു ലിറ്റർ വെള്ളം, ഒരേപോലെയുള്ള നാലു കുപ്പികളിൽ നിറച്ചാൽ ഒരു കുപ്പിയിൽ മൂന്നു ലിറ്ററിന്റെ \(\) ലിറ്റർ വെള്ളമുണ്ടാകും.
അതിലൊരു കുപ്പിയിലെ വെള്ളം, ഒരേപോലെയുള്ള അഞ്ചു കപ്പുകളിൽ നിറച്ചാൽ ഒരു കപ്പിൽ മൂന്നു ലിറ്ററിന്റെ \(\) ന്റെ \(\) ലിറ്റർ വെള്ളമുണ്ടാകും.
ഒരു കപ്പിലെ വെള്ളത്തിന്റെ അളവ് = \(\frac{1}{5} \times \frac{3}{4}\)
= \(\frac{1}{5} \times \frac{1}{4}\) × 3
= \(\frac{1}{20}\) × 3
= \(\frac{3}{20}\)

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 19.
നാലു കിലോഗ്രാം ഭാരമുള്ള തണ്ണിമത്തങ്ങ, ഒരേപോലെയുള്ള അഞ്ചു കഷണമാക്കി. അതിൽ ഒരു കഷണത്തിനെ വീണ്ടും പകുതിയാക്കി. ഈ രണ്ടു കഷണങ്ങളോരോന്നിനും എത്ര കിലോഗ്രാം ഭാരമുണ്ട്? അത് എത്ര ഗ്രാമാണ്?
Answer:
നാലു കിലോഗ്രാം ഭാരമുള്ള തണ്ണിമത്തങ്ങ, ഒരേപോലെയുള്ള അഞ്ചു കഷണമാക്കിയാൽ, ഒരു കഷണത്തിന്റെ ഭാരം \(\frac{1}{3}\) കിലോഗ്രാം

അതിൽ ഒരു കഷണത്തിനെ വീണ്ടും പകുതിയാക്കിയാൽ, രണ്ടു കഷണങ്ങളോരോന്നിന്റെയും ഭാരം
= \(\frac{1}{2} \times \frac{4}{5}\)
= \(\frac{1}{2} \times \frac{1}{5}\) × 4
= \(\frac{1}{10}\) × 4
= \(\frac{4}{10}=\frac{2}{5}\) കിലോഗ്രാം

Question 20.
ഒരു പാത്രത്തിൽ നിറച്ച പാൽ ഒരേ വലുപ്പമുള്ള മൂന്നു കുപ്പികളിൽ നിറച്ചു. ഓരോ കുപ്പിയിലെയും പാൽ ഒരേ വലുപ്പമുള്ള നാലു കപ്പുകളിൽ നിറച്ചു. ഒരു കപ്പിലുള്ള പാൽ, ആദ്യത്തെ പാത്രത്തിലെ പാലിന്റെ എത്ര ഭാഗമാണ്?
Answer:
ഒരു പാത്രത്തിൽ നിറച്ച പാൽ ഒരേ വലുപ്പമുള്ള മൂന്നു കുപ്പികളിൽ നിറച്ചാൽ, ഓരോ കുപ്പിയിലും പാലിന്റെ \(\frac{1}{3}\) ഭാഗം ഉണ്ടായിരിക്കും.
ഓരോ കുപ്പി യിലെയും പാൽ ഒരേ വലുപ്പമുള്ള നാലു കപ്പുകളിൽ നിറച്ചാൽ,ഒരു കപ്പിൽ = \(\frac{1}{4} \times \frac{1}{3}=\frac{1}{12}\)
∴ ആദ്യത്തെ പാത്രത്തിലെ പാലിന്റെ \(\frac{1}{12}\) ഭാഗം ഉണ്ടായിരിക്കും

Question 21.
12 സെന്റിമീറ്റർ നീളത്തിൽ AB എന്ന വര വരയ്ക്കുക. AB യുടെ \(\frac{2}{3}\) ഭാഗമായി AC അടയാളപ്പെ ടുത്തുക. AC യുടെ \(\frac{1}{4}\) ഭാഗമായി AD അടയാളപ്പെടുത്തുക. AB യുടെ എത്ര ഭാഗമാണ് AD?
Answer:
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 11
AD = AC യുടെ \(\frac{1}{4}\)
= AB യുടെ \(\frac{2}{3}\) ന്റെ \(\frac{1}{4}\)
= AB യുടെ \(\frac{1}{4} \times \frac{2}{3}\)
= AB യുടെ \(\frac{1}{4} \times \frac{2}{3}\) × 2
= AB യുടെ \(\frac{1}{12}\) × 2
= AB യുടെ \(\frac{2}{12}\) = AB യുടെ \(\frac{1}{6}\)

Question 22.
ചുവടെ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ ഗുണനക്രിയയിലൂടെ കണക്കാക്കുക.
i. \(\frac{2}{5}\) ന്റെ \(\frac{3}{7}\) ഭാഗം
Answer:
\(\frac{2}{7}\) ന്റെ \(\frac{3}{5}\) ഭാഗം
= \(\frac{1}{7} \times \frac{1}{5}\)
= 3 × \(\frac{1}{7} \times \frac{1}{5}\) × 2
= 3 × \(\frac{1}{35}\) × 2
= \(\frac{6}{35}\)

ii. \(\frac{2}{7}\) ന്റെ \(\frac{3}{5}\) ഭാഗം
Answer:
\(\frac{2}{7}\) ന്റെ \(\frac{3}{5}\) ഭാഗം
= \(\frac{2}{3} \times \frac{3}{4}\)
= 3 × \(\frac{1}{5} \times \frac{1}{7}\) × 2
= 3 × \(=\frac{}{35}\) × 2
= \(\frac{6}{35}\)

iii. \(\frac{3}{4}\) ന്റെ \(\frac{2}{3}\) ഭാഗം
Answer:
\(\frac{3}{4}\) ന്റെ \(\frac{2}{3}\) ഭാഗം
= \(\frac{5}{6} \times \frac{3}{10}\)
= 3 × \(\) × 2
= 3 × \(\frac{1}{12}\) × 2
= \(\frac{6}{12}\)
= \(\frac{1}{2}\)

iv. \(\frac{3}{10}\) ന്റെ \(\frac{5}{6}\) ഭാഗം
Answer:
\(\frac{3}{10}\) ന്റെ \(\frac{5}{6}\) ഭാഗം
= \(\frac{5}{6} \times \frac{3}{10}\)
= 5 × \(\frac{1}{6} \times \frac{1}{10}\) × 3
= 5 × \(\frac{1}{60}\) × 3
= \(\frac{1}{60}=\frac{15}{60}\)
= \(\frac{1}{4}\)

Question 23.
ഒരു കുപ്പായം തുന്നാൻ, ഒന്നര മീറ്റർ തുണി വേണം; അതേപോലുള്ള അഞ്ചു കുപ്പായത്തിന് എത്ര തുണി വേണം ?
Answer:
ഒരു കുപ്പായം തുന്നാൻ ആവശ്യമായ തുണി = 1\(\frac{1}{2}\) മീറ്റർ
5 കുപ്പായം തുന്നാൻ ആവശ്യമായ തുണി = 5 × 1\(\frac{1}{2}\)
= 5 × (1 + \(\frac{1}{2}\))
= (5 × 1) + (5 × 2)
= 5 + 2\(\frac{1}{2}\)
= 7\(\frac{1}{2}\) മീറ്റർ
അല്ലെങ്കിൽ,
5 × 1\(\frac{1}{2}\) = 5 × \(\frac{3}{2}\)
= \(\frac{15}{2}\)
= 7\(\frac{1}{2}\)

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 24.
ഒരു കിലോഗ്രാം വെണ്ടക്കയുടെ വില, മുപ്പതു രൂപ. രണ്ടര കിലോഗ്രാമിന് എത്ര രൂപയാകും?
Answer:
ഒരു കിലോഗ്രാം വെണ്ടക്കയുടെ വില = 30 രൂപ.
രണ്ടര കിലോഗ്രാം വെണ്ടക്കയുടെ വില = 30 × 2\(\frac{1}{2}\)
= 30 × (2 + \(\frac{1}{2}\))
= (30 × 2) + (30 × \(\frac{1}{2}\))
= 60 + 15
= 75 രൂപ.
അല്ലെങ്കിൽ,
30 × 2\(\frac{1}{2}\) = 30 × \(\frac{5}{2}\)
= \(\frac{30}{2}\) × 5
= 15 × 5
= 75 രൂപ.

Question 25.
ഒരാൾ ഒരു മണിക്കൂറിൽ രണ്ടര കിലോമീറ്റർ നടക്കും. ഈ വേഗത്തിൽ ഒന്നര മണിക്കൂർ കൊണ്ട് എത്ര കിലോമീറ്റർ നടക്കും?
Answer:
ഒരു മണിക്കൂറിൽ നടന്ന ദൂരം = 2\(\frac{1}{2}\) കിലോമീറ്റർ
ഒന്നര മണിക്കൂറിൽ നടന്ന ദൂരം = 1 \(\frac{1}{2}\) × 2\(\frac{1}{2}\)
= \(\frac{3}{2} \times \frac{5}{2}\)
= \(\frac{3 \times 5}{2 \times 2}=\frac{15}{4}\)
= 3 \(\frac{3}{4}\) കിലോമീറ്റർ

Question 26.
റോണിയുടെ കൈയിൽ 36 സ്റ്റാമ്പുണ്ട്. അതിന്റെ 2\(\frac{1}{2}\) മടങ്ങ് തന്റെ കൈയിലുണ്ടെന്നാണ് സഹീറ പറയുന്നത്. അതെത്രയാണ്?
Answer:
റോണിയുടെ കൈയിലുള്ള സ്റ്റാമ്പുകളുടെ എണ്ണം = 36
സഹീറയുടെ കൈയിലുള്ള സ്റ്റാമ്പുകളുടെ എണ്ണം = 2\(\frac{1}{2}\) × 36
= (2 + \(\frac{1}{2}\)) × 36
= (2 × 36) +(\(\frac{1}{2}\) × 36)
= 72 + 18
= 90
അല്ലെങ്കിൽ,
2\(\frac{1}{2}\) × 36 = \(\frac{5}{2}\) × 36
= 5 × \(\frac{36}{2}\)
= 5 × 18
= 90

Question 27.
ജോജി ദിവസവും 4\(\frac{1}{2}\) മണിക്കൂർ ജോലി ചെയ്യും. 6 ദിവസം കൊണ്ട് എത്ര മണിക്കൂർ ജോലി ചെയ്യും?
Answer:
ജോജി ദിവസവും ജോലി ചെയ്യുന്ന സമയം 4\(\frac{1}{2}\) മണിക്കൂർ
ജോജി 6 ദിവസം കൊണ്ട് ജോലി ചെയ്യുന്ന സമയം = 6 × 4\(\frac{1}{2}\)
= 6 × (4 + \(\frac{1}{2}\))
= (6 × 4) + (6 × \(\frac{1}{2}\))
= 24 + 3
= 27 മണിക്കൂർ

Question 28.
ചുവടെ പറഞ്ഞിരിക്കുന്നവ കണക്കാക്കുക.
(i) 5\(\frac{1}{3}\) ന്റെ 4 മടങ്ങ്
Answer:
4 times 5\(\frac{1}{3}\) = 4 × 5\(\frac{1}{3}\)
= 4 × (5 + \(\frac{1}{3}\))
= (4 × 5) + (4 × \(\frac{1}{3}\))
= 20 + 1\(\frac{1}{3}\)
= 21 \(\frac{1}{3}\)

(ii) 5 ന്റെ 4\(\frac{1}{3}\) മടങ്ങ്
Answer:
4\(\frac{1}{3}\) times 5 = 4\(\frac{1}{3}\) × 5
= (4 + \(\frac{1}{3}\)) × 5
= (4 × 5) + (\(\frac{1}{3}\) × 5)
= 20 + 1\(\frac{2}{3}\)
= 21\(\frac{2}{3}\)

(iii) \(\frac{2}{3}\) ന്റെ 1\(\frac{1}{2}\) മടങ്ങ്
Answer:
1\(\frac{1}{2}\) times \(\frac{2}{3}\) = 1\(\frac{1}{2}\) × \(\frac{2}{3}\)
= \(\frac{3}{2} \times \frac{2}{3}\)
= \(\frac{3 \times 2}{2 \times 3}\)
= 1

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

(iv) 2\(\frac{1}{2}\) യുടെ \(\frac{2}{5}\) ഭാഗം
Answer:
\(\frac{2}{5}\) times 2\(\frac{1}{2}\) = \(\frac{2}{5}\) × 2\(\frac{1}{2}\)
= \(\frac{3}{2} \times \frac{2}{3}\)
= \(\frac{3 \times 2}{2 \times 3}\)
= 1

(v) 5\(\frac{1}{2}\) യുടെ 2\(\frac{1}{2}\) ഭാഗം
Answer:
2\(\frac{1}{2}\) times 5\(\frac{1}{2}\) = 2\(\frac{1}{2}\) × 5\(\frac{1}{2}\)
= \(\frac{5}{2} \times \frac{11}{2}\)
= \(\frac{5 \times 11}{2 \times 2}\)
= \(\frac{55}{4}\)
= 13 \(\frac{3}{4}\)

Question 29.
ചില ചതുരങ്ങളുടെ നീളവും വീതിയും ചുവടെ പറഞ്ഞിരിക്കുന്നു. ഓരോന്നിന്റെയും പരപ്പളവ് കണ്ടുപിടിക്കുക.
(i) 3\(\frac{1}{4}\) സെന്റിമീറ്റർ, 4\(\frac{1}{2}\) സെന്റിമീറ്റർ
Answer:
3\(\frac{1}{4}\) സെന്റിമീറ്റർ, 4\(\frac{1}{2}\) സെന്റിമീറ്റർ
പരപ്പളവ് = 3\(\frac{1}{4}\) × 4\(\frac{1}{2}\)
= \(\frac{13}{4} \times \frac{9}{2}\)
= \(\frac{13 \times 9}{4 \times 2}\)
= \(\frac{117}{8}\)
= 14\(\frac{5}{8}\) ച. സെന്റിമീറ്റർ

(ii) 5\(\frac{1}{3}\) മീറ്റർ, 6\(\frac{3}{4}\) മീറ്റർ
Answer:
5\(\frac{1}{3}\) മീറ്റർ, 6\(\frac{3}{4}\) മീറ്റർ
പരപ്പളവ് = 5\(\frac{1}{3}\) × 6\(\frac{3}{4}\)
= \(\frac{16}{3} \times \frac{27}{4}\)
= \(\frac{16}{4} \times \frac{27}{3}\)
= 4 × 9 = 36 ച. മീറ്റർ.

(iii) 1\(\frac{1}{3}\) മീറ്റർ \(\frac{3}{4}\) മീറ്റർ
Answer:
പരപ്പളവ് = 1\(\frac{1}{3} \times \frac{3}{4}\)
= \(\frac{4}{3} \times \frac{3}{4}\)
= \(\frac{4 \times 3}{3 \times 4}\)
= \(\frac{12}{12}\)
= 1 ച. മീറ്റർ.

Question 30.
വശങ്ങളുടെയെല്ലാം നീളം 1\(\frac{1}{2}\) മീറ്റർ ആയ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ്?
Answer:
സമചതുരത്തിന്റെ പരപ്പളവ് = 1\(\frac{1}{2}\) × 1\(\frac{1}{2}\)
= \(\frac{3}{2} \times \frac{3}{2}\)
= \(\frac{3 \times 3}{2 \times 2}\)
= \(\frac{9}{4}\)
= 2\(\frac{1}{4}\) ച. മീറ്റർ.

Question 31.
ഒരു സമചതുരത്തിന്റെ ചുറ്റളവ്, 14 മീറ്റർ: അതിന്റെ പരപ്പളവ് എത്രയാണ്?
Answer:
സമചതുരത്തിന്റെ ചുറ്റളവ് = 14 മീറ്റർ
4 × വശം = 14
∴ വശം = \(\frac{14}{4}\)= 3\(\frac{1}{2}\) metre
പരപ്പളവ് = 3\(\frac{1}{2}\) × 3\(\frac{1}{2}\)
= \(\frac{7}{2} \times \frac{7}{2}\)
= \(\frac{7 \times 7}{2 \times 2}\)
= \(\frac{49}{4}\)
= 12\(\frac{1}{4}\) ച. മീറ്റർ.

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Intext Questions And Answers

Question 1.
ഒരു കുപ്പിയിൽ കാൽ ലിറ്റർ വെള്ളം കൊള്ളും. മൂന്നു കുപ്പി നിറയ്ക്കാൻ എത്ര വെള്ളം വേണം?
Answer:
ഒരു കുപ്പിയിൽ കാൽ ലിറ്റർ വെള്ളം കൊള്ളും. അപ്പോൾ അത്തരം 3 കുപ്പികളിൽ കാലിന്റെ 3 മടങ്ങ്. അതായത് മുക്കാൽ ലിറ്റർ.
സംഖ്യകൾ മാത്രമായി പറഞ്ഞാൽ,
\(\frac{1}{4}\) ന്റെ 3 മടങ്ങ് = \(\frac{3}{4}\)
ഗുണനഫലമായി പറഞ്ഞാൽ,
3 × \(\frac{1}{4}=\frac{3}{4}\)

ഇനി ഇത്തരം കണക്കുകൾ ചെയ്യാനുള്ള ക്രിയാരീതികൾ നോക്കാം:

Question 2.
ഒരു കുപ്പിയിൽ – ലിറ്റർ പാലുണ്ട്; ഇത്തരം 7 കുപ്പികളിൽ എത്ര ലിറ്റർ പാലുണ്ട്?
Answer:
ഒരു കുപ്പിയിലെ പാലിന്റെ അളവ് = \(\frac{3}{4}\) ലിറ്റർ
7 കുപ്പികളിലെ പാലിന്റെ അളവ് = \(\frac{3}{4}\) ന്റെ 7 മടങ്ങ്
7 × \(\frac{3}{4}=\frac{7 \times 3}{4}=\frac{21}{4}\)
\(\frac{21}{4}=\frac{20+1}{4}=\frac{20}{4}+\frac{1}{4}\)
= 5 + \(\frac{1}{4}\)
= 5\(\frac{1}{4}\)

Question 3.
5 മീറ്റർ നീളമുള്ള നാട, മൂന്നു സമഭാഗങ്ങളാക്കി. ഓരോ കഷണത്തിന്റെയും നീളം എത്രയാണ്?
Answer:
3 മീറ്റർ നീളമുള്ള നാടയെ മൂന്നു സമഭാഗങ്ങൾ ആക്കിയാൽ ഓരോന്നും 1 മീറ്റർ വീതം. ബാക്കിയുള്ള
2 മീറ്റർ നാടയെ 3 സമഭാഗങ്ങൾ ആക്കിയാൽ ഓരോന്നും മൂന്നിൽ രണ്ടു മീറ്റർ വീതം. അതായത്, ഒരു കഷണത്തിന്റെ നീളം 1\(\frac{2}{3}\) മീറ്റർ.
അതായത്,
\(\frac{1}{3}\) × 5 = \(\frac{5}{3}\) = 1\(\frac{2}{3}\)

ഭാഗങ്ങൾ കണക്കാക്കാനുള്ള ക്രിയാരീതികൾ നോക്കാം:

Question 4.
7 മീറ്റർ നീളമുള്ള ഒരു ചരടിന്റെ ഭാഗം മുറിച്ചെടുക്കണം. ഇത് എത്ര മീറ്ററാണ്?
Answer:
7 ന്റെ \(\frac{3}{5}\) ഭാഗമാണ് കണക്കാക്കേണ്ടത്.
\(\frac{1}{2}\) × 7 = \(\frac{1}{2}\)
\(\frac{3 \times 7}{5}=\frac{21}{5}=\frac{20+1}{5}\)
\(\frac{20}{5}+\frac{1}{5}\)
= 4 + \(\frac{1}{5}\)
= 4\(\frac{1}{5}\)

അതായത്, ചരടിന്റെ 4 \(\frac{1}{5}\) മീറ്റർ മുറിച്ചെടുക്കണം.

Question 5.
ഒരു ചതുരം വരച്ചു \(\frac{1}{3} \times \frac{1}{2}\) കണ്ടുപിടിക്കുക.
Answer:
ആദ്യം ഒരു ചതുരം വരച്ചു അതിനെ 2 തുല്യ ഭാഗങ്ങളാക്കുക. അപ്പോൾ ഓരോ ഭാഗവും \(\frac{1}{2}\).
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 2
ഇതിൽ ഒരു ഭാഗം 3 തുല്യഭാഗങ്ങളാക്കുക. ഇവിടെ ഓരോ ഭാഗവും \(\frac{1}{3} \times \frac{1}{2}\)
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 3
വിലങ്ങനെ ഉള്ള വരകൾ നീട്ടി വരയ്ക്കുക.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 4
ഇവിടെ ചതുരം 6 തുല്യഭാഗങ്ങളായി. ഇതിൽ ഓരോ ഭാഗവും \(\frac{1}{3} \times \frac{1}{2}\) ആണ്.
∴ \(\frac{1}{3} \times \frac{1}{2}=\frac{1}{6}\)

മറ്റൊരു തരം കണക്ക്:

Question 6.
\(\frac{2}{3}\) ന്റെ \(\frac{4}{5}\) ഭാഗം എത്രയാണ്?
Answer:
\(\frac{2}{3}\) ന്റെ \(\frac{4}{5}\)
= \(\frac{4}{5} \times \frac{2}{3}\)
= 4 × \(\frac{1}{5} \times \frac{1}{3}\) × 2
= 4 × \(\frac{1}{5 \times 3}\) × 2
= 8 × \(\frac{1}{15}\)
= \(\frac{8}{15}\)

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 7.
3 × 2\(\frac{1}{4}\) കണക്കാക്കുക.
Answer:
3 × 2\(\frac{1}{4}\) = 3 × (2 + \(\frac{1}{4}\))
= (3 × 2) + (3 × \(\frac{1}{4}\))
= 6 + \(\frac{3}{4}\)
= 6\(\frac{3}{4}\)
അല്ലെങ്കിൽ,
3 × 2\(\frac{1}{4}\) = 3 × \(\frac{9}{4}\)
= \(\frac{27}{4}\)
= 6\(\frac{3}{4}\)

മറ്റൊരു കണക്ക്:

Question 8.
3\(\frac{1}{2}\) × 2\(\frac{1}{4}\) കണക്കാക്കുക.
Answer:
3\(\frac{1}{2}\) × 2\(\frac{1}{4}\)
= \(\frac{7}{2} \times \frac{9}{4}\)
= \(\frac{7 \times 9}{2 \times 4}\)
= \(\frac{63}{8}=\frac{56+7}{8}=\frac{56}{8}+\frac{7}{8}\)
= 7\(\frac{7}{8}\)

Question 9.
നീളം 5\(\frac{1}{2}\) സെന്റിമീറ്ററും വീതി 3\(\frac{1}{2}\) സെന്റിമീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
Answer:
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 12
നീളം 5\(\frac{1}{2}\) സെന്റിമീറ്റർ വരയെ ഓരോ ഭാഗവും \(\frac{1}{2}\) വരുന്ന 11 തുല്യഭാഗങ്ങളാക്കുക. അതുപോലെ, വീതി
3\(\frac{1}{2}\) സെന്റിമീറ്റർ വരയെ ഓരോ ഭാഗവും \(\frac{1}{2}\) വരുന്ന 10 തുല്യഭാഗങ്ങളാക്കുക.
ആകെ 11 × 10 = 110 ചതുരങ്ങൾ.
Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ 13
∴ പരപ്പളവ് = 110 × \(\frac{1}{6}\) = 18\(\frac{1}{3}\)
ഇപ്പോൾ, 5\(\frac{1}{2}\) × 3\(\frac{1}{3}\)
= \(\frac{11}{2} \times \frac{10}{3}\)
= 11 × \(\frac{1}{2}\) × 10 × \(\frac{1}{3}\)
= 110 × \(\frac{1}{6}\)
= 18\(\frac{1}{3}\)
∴ പരപ്പളവ് = 5\(\frac{1}{2}\) × 3\(\frac{1}{2}\)
അപ്പോൾ അളവുകൾ ഭിന്നസംഖ്യകളായാലും, ചതുരത്തിന്റെ പരപ്പളവ്, നീളത്തിന്റെയും വീതിയുടെയും ഗുണനഫലം തന്നെയാണ്.

Fractions Class 7 Questions and Answers Malayalam Medium

Question 1.
ചുവടെയുള്ളവ കണക്കാക്കുക:

(i) 16 ന്റെ \(\frac{2}{3}\) മടങ്ങ്
Answer:
\(\frac{2}{3}\) of 16
= \(\frac{2}{3}\) × 16
= \(\frac{2 \times 16}{3}=\frac{32}{3}\)
= 10\(\frac{2}{3}\)

(ii) 25 ന്റെ \(\frac{4}{7}\) മടങ്ങ്
Answer:
\(\frac{4}{7}\) of 25
= \(\frac{4}{7}\) × 25
= \(\frac{4 \times 25}{7}=\frac{100}{7}\)
= 14\(\frac{2}{3}\)

(iii) \(\frac{1}{4}\) ന്റെ \(\frac{2}{7}\) മടങ്ങ്
Answer:
\(\frac{2}{7}\) of \(\frac{1}{4}\)
= \(\frac{2}{7}\) × \(\frac{1}{4}\)
= \(\frac{2}{7} \times \frac{1}{4}\)
= \(\frac{2 \times 1}{7 \times 4}=\frac{2}{28}\)
= \(\frac{1}{14}\)

(iv) 1\(\frac{1}{2}\) × 6\(\frac{2}{3}\)
Answer:
1\(\frac{1}{2}\) × 6\(\frac{2}{3}\)
= \(\frac{3}{2} \times \frac{20}{3}=\frac{3 \times 20}{2 \times 3}\)
= \(\frac{60}{6}\)
= 10

(v) 2\(\frac{3}{4}\) × \(\frac{5}{8}\)
Answer:
2\(\frac{3}{4}\) × \(\frac{5}{8}\)
= \(\frac{11}{4} \times \frac{5}{8}\)
= \(\frac{11 \times 5}{4 \times 8}=\frac{55}{32}\)
= 1\(\frac{23}{32}\)

(vi) \(\frac{3}{5}\) ന്റെ \(\frac{4}{7}\) മടങ്ങ്
Answer:
\(\frac{4}{7}\) of \(\frac{3}{5}\)
= \(\frac{4}{7}\) × \(\frac{3}{5}\)
= \(\frac{4 \times 3}{7 \times 5}\)
= \(\frac{12}{35}\)

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 2.
12 മീറ്റർ നീളമുള്ള കയർ 4 തുല്യ കഷണങ്ങളായി മുറിക്കുക.
i. ഓരോ കഷണത്തിന്റെയും നീളം എത്രയാണ്?
Answer:
ഓരോ കഷണത്തിന്റെയും നീളം = \(\frac{12}{4}\) = 3 മീറ്റർ

ii. ഇത് 5 തുല്യ കഷണങ്ങളായി മുറിക്കുകയാണെങ്കിലോ?
Answer:
ഇത് 5 തുല്യ കഷണങ്ങളായി മുറിക്കുകയാണെങ്കിൽ,
ഓരോ കഷണത്തിന്റെയും നീളം = \(\frac{12}{5}\) = 2\(\frac{2}{5}\) മീറ്റർ

Question 3.
ഓരോ കഷണം കയറിനും \(\frac{7}{4}\) മീറ്റർ നീളമുണ്ട്.അത്തരം 8 കഷണങ്ങളുടെ ആകെ നീളം എത്രയാണ്?
Answer:
ഒരു കഷ്ണം കയറിന്റെ നീളം = \(\frac{7}{4}\) മീറ്റർ
8 കഷ്ണം കയറിന്റെ നീളം = \(\frac{7}{4}\) × 8 = 7 × \(\frac{8}{4}\)
= 7 × 2
= 14 മീറ്റർ

Question 4.
മീറ്റർ നീളമുള്ള 4 ചരടുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടികെട്ടിയാൽ, ആകെ നീളം എത്രയായിരിക്കും?
Answer:
ആകെ നീളം = \(\frac{1}{3}\) × 4
= \(\frac{4}{3}\)
= 1\(\frac{1}{3}\) മീറ്റർ

Question 5.
സുഹാരയ്ക്ക് 1 മീറ്റർ നീളമുള്ള സിൽക്ക് റിബൺ ഉണ്ട്. അതിന്റെ പകുതി അവൾ സൗമ്യയ്ക്ക് നൽകി. അതിന്റെ പകുതി സൗമ്യ റീനയ്ക്ക് നൽകി. റീനയ്ക്ക് ലഭിച്ച കഷണത്തിന്റെ നീളം എത്രയാണ്?
Answer:
റീനയ്ക്ക് ലഭിച്ച കഷണത്തിന്റെ നീളം
= 1 മീറ്ററിന്റെ \(\frac{1}{2}\) ന്റെ \(\frac{1}{2}\)
= \(\frac{1}{2}\) × \(\frac{1}{2}\)
= \(\frac{1}{4}\) മീറ്റർ

Question 6.
ഒരു ക്ലാസിലെ കുട്ടികളിൽ പകുതിയും പെൺകുട്ടികളാണ്. അവരിൽ മൂന്നിലൊന്ന് പേരും മാത്ത് ക്ലബിലുണ്ട് . ഇത് ആകെ കുട്ടികളുടെ എത്ര ഭാഗമാണ്?
Answer:
മാത്ത് ക്ലബിലുള്ള പെൺകുട്ടികളുടെ എണ്ണം = ആകെ കുട്ടികളുടെ \(\frac{1}{3}\) ന്റെ \(\frac{1}{2}\) ഭാഗം
= ആകെ കുട്ടികളുടെ \(\frac{1}{3} \times \frac{1}{2}\) ഭാഗം
= ആകെ കുട്ടികളുടെ \(\frac{1}{6}\) ഭാഗം

Question 7.
ചില ചതുരങ്ങളുടെ നീളവും വീതിയും ചുവടെ കൊടുക്കുന്നു. അവരുടെ പരപ്പളവ് കണക്കാ ക്കുക.
(i) 4\(\frac{1}{2}\) സെ. മീ, 3\(\frac{1}{4}\) സെ. മീ
Answer:
പരപ്പളവ് = 4\(\frac{1}{2}\) × 3\(\frac{1}{4}\)
= \(\frac{9}{2} \times \frac{13}{4}=\frac{9 \times 13}{2 \times 4}\)
= \(\frac{117}{8}\)
= 14\(\frac{5}{8}\) ച. സെ. മീ

(ii) 6\(\frac{3}{4}\) സെ. മീ, 5\(\frac{1}{3}\) സെ. മീ
Answer:
പരപ്പളവ് = 6\(\frac{3}{4}\) × 5\(\frac{1}{3}\)
= \(\frac{27}{4} \times \frac{16}{3}\)
= \(\frac{27}{3} \times \frac{16}{4}\)
= 9 × 4
= 36 ച. സെ. മീ

Question 8.
1\(\frac{1}{2}\) മീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെ പരപ്പളവ് എത്രയാണ്?
Answer:
പരപ്പളവ് = 1\(\frac{1}{2}\) x 1\(\frac{1}{2}\)
= \(\frac{3}{2} \times \frac{3}{2}\)
= \(\frac{9}{4}\)
= 2\(\frac{1}{4}\) ച.മീ

Problems

Question 1.
ഒരു കുപ്പിയിൽ 2 ലിറ്റർ വെള്ളമുണ്ട്. അതു പോലെയുള്ള 14 കുപ്പികളിൽ എത്ര ലിറ്റർ വെള്ളമുണ്ടാകും?
Answer:
\(\frac{21}{2}\) = 10\(\frac{1}{2}\)ലിറ്റർ

Question 2.
ഒരു കർഷകൻ സെ മീ അകലത്തിൽ കുറച്ചു തൈകൾ നട്ടു. ഒരു വരിയിൽ 27 തൈകൾ നട്ടെങ്കിൽ, ആദ്യത്തെയും അവ സാനത്തെയും തൈകൾ തമ്മിലുള്ള അകലം കണ്ടുപിടിക്കുക.
Answer:
45 സെന്റിമീറ്റർ

Question 3.
ഒരു ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ട്. അതിൽ മൂന്നിൽ രണ്ടു ഭാഗം ആൺകുട്ടി കളാണ്.ആ ക്ലാസ്സിൽ എത്ര പെൺകുട്ടിക ളുണ്ട്?
Answer:
20

Question 4.
ഒരു ഇരുമ്പുകട്ടയുടെ ഭാരം കിലോഗ്രാ മാണ്. അതുപോലെയുള്ള 15 കട്ടകളുടെ ആകെ ഭാരം എത്ര?
Answer:
\(\frac{45}{4}\) = 11\(\frac{1}{4}\) കിലോഗ്രാം

Question 5.
കുറച്ച് ക്യാനുകൾ ഉണ്ട്, ഓരോന്നിലും 3 ലിറ്റർ പാൽ അടങ്ങിയിരിക്കുന്നു. ഓരോ പാത്രത്തി ലെയും പാൽ ഒരേപോലെയുള്ള 5 കുപ്പികൾ നിറയ്ക്കാൻ ഉപയോഗിക്കുന്നു.
i. ഓരോ കുപ്പിയിലും എത്ര ലിറ്റർ പാൽ ഉണ്ട്?
Answer:
\(\frac{3}{5}\) ലിറ്റർ

ii. അത്തരം 3 കുപ്പികളിൽ എത്ര ലിറ്റർ പാൽ ഉണ്ട്?
Answer:
\(\frac{9}{5}\) = 1 \(\frac{4}{5}\) ലിറ്റർ

iii. 10 കുപ്പികളിലോ?
Answer:
6 ലിറ്റർ

Class 7 Maths Chapter 2 Solutions Malayalam Medium ഭിന്നസംഖ്യകൾ

Question 6.
ഇനിപ്പറയുന്നവ കണക്കാക്കുക
(i) \(\frac{1}{8} \times \frac{1}{5}\)
Answer:
\(\frac{1}{40}\)

(ii) \(\frac{1}{6} \times \frac{1}{7}\)
Answer:
\(\frac{1}{42}\)

(iii) \(\frac{2}{5} \times \frac{7}{9}\)
Answer:
\(\frac{14}{45}\)

(iv) \(\frac{4}{5}\) ന്റെ \(\frac{2}{3}\)
Answer:
\(\frac{8}{15}\)

(v) \(\frac{2}{9}\) ന്റെ \(\frac{3}{2}\)
Answer:
\(\frac{1}{3}\)

(vi) 1\(\frac{3}{4}\) ന്റെ 4
Answer:
7

(vii) \(\frac{3}{8}\) ന്റെ 2\(\frac{1}{2}\)
Answer:
\(\frac{15}{16}\)

(viii) 3\(\frac{1}{4}\) × 5\(\frac{2}{9}\)
Answer:
\(\frac{611}{36}\)

(ix) 4\(\frac{1}{7}\) × 3\(\frac{1}{8}\)
Answer:
\(\frac{725}{56}\)

Question 7.
മൂന്ന് ലിറ്റർ പാൽ 4 പേർക്കിടയിൽ തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര ലിറ്റർ ലഭിക്കും?
Answer:
\(\frac{3}{4}\) ലിറ്റർ

Question 8.
6 കിലോഗ്രാം അരി ഒരേപോലത്തെ 4 സഞ്ചികളിലാക്കിയാൽ
i. ഓരോ സഞ്ചിയിലും എത്ര കിലോഗ്രാം അരി ഉണ്ടാകും?
Answer:
\(\frac{3}{2}\) കിലോഗ്രാം

ii. 2 സഞ്ചികളിലായാലോ?
Answer:
3 കിലോഗ്രാം

Fractions Class 7 Notes Malayalam Medium

ഭിന്നസംഖ്യകൾ മൊത്തത്തിലുള്ള ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഒരു ഭിന്നസംഖ്യയിൽ ഒരു അംശവും ഛേദവും അടങ്ങിയിരിക്കുന്നു. അംശം എന്നത് ഭിന്നരേഖയ്ക്ക് മുകളിൽ എഴുതിയിരിക്കുന്ന സംഖ്യയാണ്. അത് നിങ്ങൾ എത്ര തുല്യ ഭാഗങ്ങളാണ് പരിഗണിക്കുന്നതെന്ന് പറയുന്നു. ഛേദം എന്നത് ഭിന്നരേഖയ്ക്ക് താഴെ എഴുതിയിരിക്കുന്ന സംഖ്യയാണ്, ഇത് മുഴുവൻ ഭാഗത്തെ മുറിച്ച തുല്യ ഭാഗങ്ങളുടെ ആകെ എണ്ണം പറയുന്നു.

Leave a Comment