By reviewing 7th Standard Social Science Notes Pdf Malayalam Medium and ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനികസങ്കേതങ്ങളും Class 7 Social Science Chapter 9 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 7 Social Science Chapter 9 Notes Malayalam Medium ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനികസങ്കേതങ്ങളും
Maps and Technology to Know the Earth Class 7 Notes Malayalam Medium
Question 1.
ഭൂപടത്തിന്റെയും ഗ്ലോബിന്റെയും ചിത്രങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്. അവ നിരീക്ഷിച്ച്, നൽകിയിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അവ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തൂ. സാമൂഹ്യശാസ്ത്ര ലാബിലുള്ള ഗ്ലോബും ഭൂപടവും കൂടി ഇതിനായി പ്രയോജനപ്പെടുത്തുമല്ലോ.

Answer:
| സൂചനകൾ | ഗ്ലോബ് | ഭൂപടം |
| ആകൃതി | ഭൂമിയുടെ ഗോളാകൃതിയിലുള്ള, ത്രിമാന് മാതൃക. | ഭൂമിയുടെ പരന്ന, ദ്വിമാന മാതൃക. |
| അക്ഷാംശ രേഖാംശ രേഖകൾ | കൃത്യമായ അക്ഷാംശങ്ങളും ശങ്ങളും അവയുടെ യഥാർത്ഥ സ്ഥാന ങ്ങളിലും അനുപാതത്തിലും കാണി ക്കുന്നു. | ഭൂമിയുടെ പ്രതലം പരന്നുകിടക്കു ന്നതായി ചിത്രീകരിച്ചിരിക്കുന്നതി നാൽ അക്ഷാംശങ്ങളും രേഖാംശ ങ്ങളും കൃത്യമാവണമെന്നില്ല. |
| ഉപയോഗം |
|
|
Question 2.
ഗ്ലോബുകളുടെയും ഭൂപടങ്ങളുടെയും ചില പ്രധാന സവിശേഷതകളാണ് ചുവടെ നൽകി യിട്ടുള്ളത്. അവ ഗ്ലോബുകളുടെ സവിശേഷതകൾ,
ഭൂപടങ്ങളുടെ സവിശേഷതകൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തൂ.
(ഭൂമിയുടെ യഥാർഥ മാതൃക,ഭൂമിയുടെ ദ്വിമാന ചിത്രീകരണം,ഭൂമിയുടെ ഗോളാകൃതിയിലുള്ള ചിത്രീകരണം,ഭൂമിയെ ഭാഗികമായോ പൂർണ്ണമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിക്കുന്നത് . ഭൂമിയെ പൂർണ്ണമായും ചിത്രീകരിക്കുന്നതിനാൽ ഭൂമിയെപ്പറ്റിയുള്ള ഒരു സമഗ്രമായ ദൃശ്യബോധം പ്രദാനം ചെയ്യുന്നു, രേഖാംശ രേഖകളും അക്ഷാംശ രേഖകളും നേർരേഖകളായി ചിത്രീകരിക്കുന്നു, രേഖാംശ രേഖകൾ അർധ വൃത്തങ്ങളായും അക്ഷാംശ രേഖകൾ കേന്ദ്രീകൃത വൃത്തങ്ങളായും ചിത്രീകരിക്കുന്നു, ഒരു നിശ്ചിത പ്രദേശത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയ്ക്കായി വഴികൾ ആസൂത്രണം ചെയ്യുന്നതിനും ഏറെ പ്രയോജനകരം
Answer:
| ഗ്ലോബുകളുടെ സവിശേഷതകൾ | ഭൂപടങ്ങളുടെ സവിശേഷതകൾ |
| ഭൂമിയുടെ യഥാർഥ മാതൃക | ഭൂമിയുടെ ദ്വിമാന ചിത്രീകരണം |
| ഭൂമിയുടെ ഗോളാകൃതിയിലുള്ള ചിത്രീകരണം | ഭൂമിയെ ഭാഗികമായോ പൂർണ്ണമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിക്കുന്നത് |
| ഭൂമിയെ പൂർണ്ണമായും ചിത്രീകരിക്കുന്നതിനാൽ ഭൂമിയെപ്പറ്റിയുള്ള ഒരു സമഗ്രമായ ദൃശ്യബോധം പ്രദാനം ചെയ്യുന്നു. | രേഖാംശ രേഖകളും അക്ഷാംശ രേഖകളും നേർരേഖകളായി ചിത്രീകരിക്കുന്നു. |
| രേഖാംശ രേഖകൾ അർധ വൃത്തങ്ങളായും അക്ഷാംശ രേഖകൾ കേന്ദ്രീകൃത വൃത്തങ്ങളായും ചിത്രീകരിക്കുന്നു. | ഒരു നിശ്ചിത പ്രദേശത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയ്ക്കായി വഴികൾ ആസൂത്രണം ചെയ്യുന്നതിനും ഏറെ പ്രയോജനകരം |
![]()
Question 3.
ചുവടെ ചേർത്തിട്ടുള്ള ഭൂപടങ്ങളെ ഭൗതിക ഭൂപടങ്ങളെന്നും സാംസ്കാരിക ഭൂപടങ്ങളെന്നും വേർതിരിച്ച് പട്ടികപ്പെടുത്തൂ.
ഭൂപ്രകൃതി ഭൂപടം, മണ്ണ് ഭൂപടം, കാലാവസ്ഥാ ഭൂപടം, നൈസർഗിക സസ്യജാല ഭൂപടം, നദീ വ്യവസ്ഥാ ഭൂപടം, രാഷ്ട്രീയ ഭൂപടം, ജനസംഖ്യ ഭൂപടം, സാമ്പത്തിക ഭൂപടം, ഗതാഗത ഭൂപടം.
Answer:
| ഭൗതിക ഭൂപടങ്ങൾ | സാംസ്കാരിക ഭൂപടങ്ങൾ |
| ഭൂപ്രകൃതി ഭൂപടം, മണ്ണ് ഭൂപടം, കാലാവസ്ഥാ ഭൂപടം, നൈസർഗിക സസ്യജാല ഭൂപടം, നദീ വ്യവസ്ഥാ ഭൂപടം | രാഷ്ട്രീയ ഭൂപടം, ജനസംഖ്യ ഭൂപടം, സാമ്പത്തിക ഭൂപടം, ഗതാഗത ഭൂപടം |
Question 4.
വിവിധ ഭൗമോപരിതല സവിശേഷതകളും അവ ചിത്രീകരിച്ചിട്ടുള്ള ഭൂപടങ്ങളുടെ പേരുക ളുമാണ് എ, ബി എന്നീ കോളങ്ങളിൽ നൽകിയിട്ടുള്ളത്. വരകൾ ഉപയോഗിച്ച് അവയെ ചേരുംപടി ചേർക്കൂ,
| എ | ബി |
| മഴയുടെ വിതരണം | കാർഷിക ഭൂപടം |
| വന വിസ്തൃതി | ഗതാഗത ഭൂപടം |
| നെൽപ്പാടങ്ങളുടെ വിതരണം | കാലാവസ്ഥാ ഭൂപടം |
| റോഡ് ശൃംഖല | നൈസർഗിക സസ്യജാല ഭൂപടം |
Answer:
| എ | ബി |
| മഴയുടെ വിതരണം | കാലാവസ്ഥാ ഭൂപടം |
| വന വിസ്തൃതി | നൈസർഗിക സസ്യജാല ഭൂപടം |
| നെൽപ്പാടങ്ങളുടെ വിതരണം | കാർഷിക ഭൂപടം |
| റോഡ് ശൃംഖല | ഗതാഗത ഭൂപടം |
Question 5.
ഒരു അറ്റ്ലസ് പരിശോധിച്ച് വ്യത്യസ്ത ഭൂപടങ്ങൾ കണ്ടെത്തി അവയുടെ സവിശേഷതകൾ തിരിച്ചറിയൂ.
Answer:
| വിഭവ ഭൂപടം | പ്രകൃതിവിഭവങ്ങൾ, കാർഷിക വിഭവങ്ങൾ, ഭൂവിനിയോഗം, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ |
| കാലാവസ്ഥാ ഭൂപടം | വിവിധ കാലാവസ്ഥാ മേഖലകൾ, താപനില, അന്തരീക്ഷ സ്ഥിതി തുടങ്ങിയവ |
| ഭൂപ്രകൃതി ഭൂപടം | ഭൗമോപരിതല സവിശേഷതകളായ പർവതങ്ങൾ, നദികൾ, സമതലങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ, സമുദ്രങ്ങൾ തുടങ്ങിയവ |
| ഗതാഗത ഭൂപടം | പ്രധാന റോഡുകൾ, ദേശീയ-സംസ്ഥാന പാതകൾ, റെയിൽവേ, ജലഗതാഗത മാർ ഗങ്ങൾ |
Question 6.
സാമൂഹ്യശാസ്ത്ര ലാബിലെ ഭൂപടങ്ങൾ നിരീക്ഷിച്ച് അവയുടെ തോതുകൾ കണ്ടെത്തി എഴുതൂ.
Answer:
സൂചനകൾ നിങ്ങളുടെ സാമൂഹ്യശാസ്ത്ര ലാബിലെ ഓരോ ഭൂപടത്തിലും, 1:50,000 പോലെ അനുപാതത്തിലുള്ള സംഖ്യകൾ കൊടുത്തിരിക്കുന്ന ഒരു ചെറിയ പെട്ടി അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി എഴുതുക.
Question 7.
ചാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള സവിശേഷതകൾ വിശകലനം ചെയ്ത് വലിയതോത് ഭൂപടങ്ങളും ചെറിയതോത് ഭൂപടങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
വലിയതോത് ഭൂപടങ്ങൾ ഒരു ചെറിയ പ്രദേശത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രീകരിക്കുമ്പോൾ ചെറിയതോത് ഭൂപടങ്ങൾ ഒരു പ്രദേശത്തെ സംബന്ധിച്ച കേവലമായ വിവരങ്ങൾ മാത്രം ചിത്രീകരിക്കുന്നു. വില്ലേജ് ഭൂപടം വലിയതോത് ഭൂപടത്തിനും ലോക ഭൂപടം ചെറിയതോത് ഭൂപടത്തിനും ഉദാഹരണമാണ്. വലിയതോത് ഭൂപടത്തിലെ തോതിന്റെ ഉദാഹരണം: 1 സെന്റിമീറ്റർ 1/2 കിലോമീറ്റർ, 1 സെന്റിമീറ്റർ = 1/4 കിലോമീറ്റർ എന്നാണെങ്കിൽ ചെറിയതോത് ഭൂപടത്തിലെ തോതിന്റെ ഉദാഹരണം: 1 സെന്റിമീറ്റർ = 25 കിലോമീറ്റർ, 1 സെന്റിമീറ്റർ 10 കിലോമീറ്റർ എന്നാണ്.
Question 8.
വിവര സാങ്കേതിക വിദ്യയുടെ ലിറ്റികളുടെയോ ഭൂപടങ്ങളും, ധരാതലീയ ഭൂപടങ്ങളും ഡൗൺലോഡ് ചെയ്യുക. സാമൂഹ്യശാസ്ത്ര ലാബിലെ ഭൂപടങ്ങളും അറ്റ്ലസിലെ ഭൂപടങ്ങളും നിങ്ങൾ ഡൗൺലോഡ് ചെയ്ത ഭൂപടങ്ങളും താരതമ്യം ചെയ്ത് തോത് അടിസ്ഥാനമാക്കി അവയെ വർഗീകരിച്ച് പട്ടികപ്പെടുത്തുക.
Answer:
(സൂചനകൾ) നിങ്ങൾക്ക് ലഭിച്ച ഓരോ ഭൂപടത്തിലെയും തോത് (1:25,000 അല്ലെങ്കിൽ 1:100,000 പോലുള്ളവ) കണ്ടെത്തുക. ഭൂപടങ്ങളെ അവയുടെ തോതിന്റെ അടിസ്ഥാനത്തിൽ വലിയതോത് ഭൂപടങ്ങളായും ചെറിയതോത് ഭൂപടങ്ങളായും വർഗീകരിക്കുക.
Question 9.
സാമൂഹ്യശാസ്ത്ര ലാബിലെ ഭൂപടങ്ങൾ നിരീക്ഷിച്ച് അവയുടെ ഉള്ളടക്കവും തലക്കെട്ടും തമ്മിലുള്ള ബന്ധം തിരിച്ചറിയൂ,
Answer:
(സൂചനകൾ) ഇന്ത്യയുടെ ഭൗതിക സവിശേഷതകൾ എന്നാണ് ഭൂപടത്തിൽ തലക്കെട്ട് കൊടുത്തി രിക്കുന്നതെങ്കിൽ, അതിൽ പർവതങ്ങൾ, നദികൾ, സമതലങ്ങൾ, പീഠഭൂമികൾ എന്നിങ്ങനെയുള്ള ഭൂപ്രകൃതി ഉണ്ടായിരിക്കും.
ഇതുപോലുള്ള മറ്റ് ഭൂപടങ്ങൾ നോക്കി ഉള്ളടക്കവും തലക്കെട്ടും തമ്മിലുള്ള ബന്ധം കണ്ടെത്തുക.
Question 10.
ഭൂപടങ്ങൾ നിരീക്ഷിച്ച് പ്രസ്താവനാരീതിയിൽ രേഖപ്പെടുത്തിയിട്ടുള്ള തോതുകൾ കണ്ടെത്തി യെഴുതൂ.
Answer:
1 സെന്റീമീറ്റർ = 1 കിലോമീറ്റർ, 1 ഇഞ്ച് = 10 മൈലുകൾ മുതലായവ.
Question 11.
RF:1:200000 എന്ന ഭിന്നക രീതിയിലുള്ള തോതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് എഴുതി നോക്കൂ.
Answer:
ഭൂപടത്തിലെ 1 യൂണിറ്റ് ദൂരം ഭൂതലത്തിലെ 200000 യൂണിറ്റുകൾക്ക് തുല്യമെന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഇവിടെ അകലം സൂചിപ്പിക്കുന്നതിനായി സെന്റീമീറ്റർ എന്ന ഏകകമാണ് ഉപയോഗിക്കുന്നതെങ്കിൽ ഭൂപടത്തിലെ ഒരു സെന്റീമീറ്റർ ഭൂതലത്തിലെ രണ്ട് ലക്ഷം സെന്റീമീറ്റർ അഥവാ രണ്ട് കിലോമീറ്റർ എന്നാണ് അർഥമാക്കുന്നത്.
Question 12.
ഭൂപടങ്ങൾ നിരീക്ഷിച്ച് ഭിന്നക രീതിയിൽ (RF) രേഖപ്പെടുത്തിയിട്ടുള്ള തോതുകൾ കണ്ടെത്തി എഴുതൂ.
Answer:
1:900000, 1:500000, മുതലായവ.
Question 13.
ചുവടെ ചേർത്തിട്ടുള്ള രൂപരേഖ പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.

Answer:
| ഭൂവിവരങ്ങൾ | ദിക്ക് |
| സ്കൂൾ മൈതാനത്തിന്റെ ഏത് ദിക്കിലായാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് | വടക്ക് |
| സ്കൂൾ കെട്ടിടത്തിൻന്റെ ഏത് ദിക്കിലാണ് കുടിവെള്ള സംഭരണി സ്ഥിതിചെയ്യുന്നത് | പടിഞ്ഞാറ് |
| സ്കൂൾ കെട്ടിടത്തിൽ നിന്നും ഏത് ദിശയിലേക്ക് സഞ്ചരിച്ചാൽ ശൗചാലയത്തിൽ എത്തിച്ചേരാം | കിഴക്ക് |
| കിണർ, കുടിവെള്ള സംഭരണിയുടെ ഏത് ദിക്കിലായി സ്ഥിതിചെയ്യുന്നു | തെക്ക് |
Question 14.
വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഭൂവിവരങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഒരു ആണ് ചുവടെ നൽകിയിട്ടുള്ളത്. നൽകിയിട്ടുള്ളത്. സ്കെച്ച് നിരീക്ഷിച്ച് ഓരോ ഭൂവിവരങ്ങളും അവ ചിത്രീകരിക്കാനുപയോഗിക്കുന്ന നിറങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് സ്കെച്ചിനോടൊപ്പം നൽകിയിട്ടുള്ള സൂചികയിൽ രേഖപ്പെടുത്തൂ.

Answer:

Question 15.
ഇന്ത്യയുടെ ഭൂപടം പരിശോധിച്ച് ഇന്ത്യയുടെ സ്ഥാനം ഏതൊക്കെ അക്ഷാംശ-രേഖാംശ രേഖകൾക്കിടയിലാണെന്ന് കണ്ടെത്തി എഴുതൂ.
Answer:
ഏഷ്യാ ഭൂഖണ്ഡത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഇത് പൂർണ്ണമായും വടക്കൻ അർദ്ധ ഗോളത്തിലും കിഴക്കൻ അർദ്ധഗോളത്തിലും 8°4′N, 37°6′N അക്ഷാംശങ്ങൾക്കും 68°7’E, 97°25′E രേഖാംശങ്ങൾക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്.
![]()
Question 16.
വിദൂരസംവേദനത്തിനായുള്ള പ്ലാറ്റുഫോമുകൾ ഏതൊക്കെയെന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:
- ബലൂൺ
- കൃത്രിമ ഉപഗ്രഹങ്ങൾ
- വിമാനങ്ങൾ
- ഡ്രോൺ ക്യാമറകൾ
Question 17.
എന്തൊക്കെ ആവശ്യങ്ങൾക്കാണ് നിത്യജീവിതത്തിൽ ഇന്ന് ജി.പി.എസ്. ഉപയോഗിക്കുന്ന തെന്ന് വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:
- പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും
- മത്സ്യബന്ധന ബോട്ടുകളിൽ
- റെയിൽ, റോഡ്, വ്യോമഗതാഗതം എന്നിവയിൽ
- ഡിസാസ്റ്റർ മാനേജ്മെന്റ് (വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ പാടേ തകർന്ന പ്രദേശത്ത് അടിയന്തിര സഹായം നൽകാൻ
- വിദ്യാഭ്യാസ മേഖലയിൽ (വിവരശേഖരണത്തിനും പഠനത്തിനും)
- പരിസ്ഥിതി സംരക്ഷണം (വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യജീവികൾക്ക് ജി.പി.എസ്. പട്ട ഘടിപ്പിക്കുന്നു)
Extended Activities
തുടർപ്രവർത്തനങ്ങൾ
Question 1.
നിങ്ങളുടെ വിദ്യാലയത്തിന്റെ രൂപരേഖ തയ്യാറാക്കി നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് വിവരങ്ങൾ ചിത്രീകരിക്കുക.
Answer:
(സൂചനകൾ)
- സ്കൂൾ കെട്ടിടത്തിന്റെ രൂപരേഖ വരയ്ക്കുക.
- പ്രധാന വിശദാംശങ്ങൾ ചേർക്കുക (കെട്ടിടങ്ങൾ, കളിസ്ഥലം, മരങ്ങൾ/സസ്യങ്ങൾ, പാതകൾ, റോഡുകൾ).
- നിറങ്ങളും ചിഹ്നം ളും ഉപയോഗിക്കുക.
Question 2.
വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധതരം ഭൗതിക-സാംസ്കാരിക ഭൂപട ങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക.
Answer:
താഴെ കൊടുത്തിടുള്ള ഭൂപടങ്ങൾ പോലെ കൂടുതൽ ഭൂപടങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക.

Question 3.
വിവരസംവേദന മേഖലയിൽ ഐ.എസ്.ആർ.ഒ. കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവര ങ്ങൾ ശേഖരിച്ച് ചുമർ പത്രിക തയ്യാറാക്കൂ. സാമൂഹ്യശാസ്ത്ര നിരീക്ഷണ പുസ്തകത്തിലും ഉൾപ്പെടുത്തുമല്ലോ?
Answer:
(സൂചനകൾ) നൽകിയിരിക്കുന്ന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു ചുമർപത്രിക തയ്യാറാക്കുക. ചുമർപത്രികയുടെ രൂപകൽപ്പന:
- പശ്ചാത്തലം: ഭൂമിയുടെ ഒരു ഉപഗ്രഹ ചിത്രം ഉപയോഗിക്കുക.
- പ്രധാന തലക്കെട്ട്: “വിവരസംവേദന മേഖലയിലെ ഐഎസ്ആർഒയുടെ നേട്ടങ്ങൾ”.
- ചിത്രങ്ങൾ ഉൾപ്പെടുത്തുക.
വിവരസംവേദന മേഖലയിൽ ഐ.എസ്.ആർ.ഒ. യുടെ നേട്ടങ്ങൾ:
- ആദ്യത്തെ ഇന്ത്യൻ ഉപഗ്രഹം (ആര്യഭട്ട).
- ഇൻസാറ്റ് (ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം).
- IRS (ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ).
- GSAT, GISAT ഉപഗ്രഹങ്ങൾ.
ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനികസങ്കേതങ്ങളും Class 7 Notes Questions and Answers
Question 1.
ഏതൊക്കെ മേഖലകളിലാണ് ഭൂപടങ്ങൾ ഉപയോഗിക്കുന്നത്?
Answer:
ഭൂമിശാസ്ത്രം പഠിക്കാൻ, പ്രതിരോധം, ടൂറിസം, ഭരണം, ഗതാഗതം മുതലായവ.
Question 2.
ഏതൊക്കെയാണ് ധർമ്മത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ ഭൂപടങ്ങൾ ?
Answer:
ഭൗതിക ഭൂപടങ്ങളും, സാംസ്കാരിക ഭൂപടങ്ങളും.
Question 3.
ഭൂപടവായനയ്ക്ക് ആവശ്യമായ ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
- തലക്കെട്ട്
- തോത്
- ദിക്ക്
- അക്ഷാംശരേഖ
- രേഖാംശരേഖ
- അംഗീകൃത നിറങ്ങൾ/ചിഹ്നങ്ങൾ
- സൂചിക.
Question 4.
ഭൂപടത്തിന്റെ തലക്കെട്ട് എന്നാൽ എന്താണ് ?
Answer:
‘തലക്കെട്ട്’, ചിത്രീകരിച്ചിരിക്കുന്ന പ്രദേശവും ഭൂപടത്തിന്റെ ഉള്ളടക്കവും സൂചിപ്പിക്കുന്നു. ഇത് സാധാരണയായി ഭൂപടത്തിന്റെ മുകളിലാണ് നൽകിയിരിക്കുന്നത്.
Question 5.
ഒരു ഭൂപടത്തിന്റെ തോത് 1 സെന്റിമീറ്ററിന് 15 കിലോമീറ്റർ ആണ്. ആ ഭൂപടത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം 10 സെന്റിമീറ്റർ ആണെന്നിരിക്കട്ടെ. ഭൂമിയിൽ ഈ സ്ഥലങ്ങൾ തമ്മിലുള്ള യഥാർത്ഥ അകലം കണക്കാക്കുക.
Answer:
ഭൂപടത്തിലെ ഓരോ 1 സെന്റീമീറ്ററും പ്രതിനിധീകരിക്കുന്നത് ഭൂതലത്തിൽ നിന്നുള്ള 15 സെ.മീ നെയാണ്. അതിനാൽ ഭൂമിയിലെ യഥാർത്ഥ അകലം ലഭിക്കുന്നതിന് ഭൂപടത്തിലെ ഓരോ 10 സെ.മീ നെയും 15 കിലോമീറ്റർ കൊണ്ട് ഗുണിക്കുക, 10 × 15 = 150 കി.മീ. ആണ് യഥാർത്ഥ അകലം.
Question 6.
ഭൂപടത്തിന്റെ ധർമ്മം അതിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരിയോ തെറ്റോ?
Answer:
ശരി
Question 7.
ചേരുംപടി ചേർക്കുക

Answer:

Question 8.
തോതിന്റെ അടിസ്ഥാനത്തിലുള്ള ഭൂപടങ്ങളുടെ വർഗീകരണവും ഉദാഹരണങ്ങളും എഴുതുക.
Answer:
ഒരു ചെറിയ പ്രദേശത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രീകരിക്കുന്നതാണ് വലിയതോത് ഭൂപടങ്ങൾ. ഉദാഹരണം: വില്ലേജ് ഭൂപടം.
ഒരു പ്രദേശത്തെ സംബന്ധിച്ച കേവലമായ വിവരങ്ങൾ മാത്രം ചിത്രീകരിക്കുന്നതാണ് ചെറിയതോത് ഭൂപടങ്ങൾ. ഉദാഹരണം: ഇന്ത്യാ ഭൂപടം.
Question 9.
ഗ്ലോബിന്റെ സവിശേഷതകൾ എഴുതുക.
Answer:
- ഭൂമിയുടെ യഥാർഥ മാതൃക.
- ഭൂമിയുടെ ഗോളാകൃതിയിലുള്ള ചിത്രീകരണം.
- ഭൂമിയെ പൂർണ്ണമായും ചിത്രീകരിക്കുന്നതിനാൽ ഭൂമിയെപ്പറ്റിയുള്ള ഒരു സമഗ്രമായ ദൃശ്യബോധം പ്രദാനം ചെയ്യുന്നു.
- രേഖാംശ രേഖകൾ അർധ വൃത്തങ്ങളായും അക്ഷാംശ രേഖകൾ കേന്ദ്രീകൃത വൃത്തങ്ങളായും ചിത്രീകരിക്കുന്നു.
![]()
Question 10.
ഏതൊക്കെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂപടങ്ങളെ തരം തിരിക്കുന്നത്?
Answer:
- ഭൂപടങ്ങൾ നിറവേറ്റുന്ന ധർമ്മം
- ഭൂപടങ്ങൾ തയ്യാറാകിയിരിക്കുന്ന അളവ് അഥവാ തോത്
Question 11.
സാംസ്കാരിക ഭൂപടങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
ജനസംഖ്യ ഭൂപടം, ഗതാഗത ഭൂപടം.
Question 12.
ശാസ്ത്ര സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി ഏതൊക്കെ മാറ്റങ്ങൾക്കാണ് വഴിയൊരു ക്കിയത്?
Answer:
- ഭൗമോപരിതല സവിശേഷതകളുടെ വിവരശേഖരണം
- വിശകലനം
- അവതരണം
- ഭൂപട നിർമ്മാണം
Question 13.
എന്താണ് വിദൂരസംവേദനം?
Answer:
ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം.
Question 14.
ആകാശീയ വിദൂരസംവേദനവും ഉപഗ്രഹ വിദൂരസംവേദനവും തമ്മിലുള്ള വ്യത്യാസം കാണിച്ച് കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂര സംവേദനം. എന്നാൽ കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയാണ് ഉപഗ്രഹവിദൂര സംവേദനം.
Question 15.
ഭൂവിവര വ്യവസ്ഥയുടെ പ്രവർത്തനം വിശദമാക്കുക.
Answer:
ഭൂപടങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, ആകാശീയ ചിത്രങ്ങൾ, പട്ടികകൾ, ഗ്രാഫുകൾ, സർവ്വേ തുടങ്ങിയവയിൽ നിന്നും ഉപയോക്താവ് വിവരങ്ങൾ ശേഖരിക്കുന്നു. ഒരു ഭൂവിവരവ്യവസ്ഥാ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിവരങ്ങൾ വിശകലനം ചെയ്യുന്നു. ഭൂപടങ്ങൾ, ഗ്രാഫുകൾ പട്ടികകൾ, ത്രിമാന മാതൃകകൾ തുടങ്ങിയവ ഉൽപന്നങ്ങളാക്കി മാറ്റുന്നു.
Question 16.
ഭൂവിവരവ്യവസ്ഥ കൊണ്ടുള്ള അഞ്ച് പ്രയോജനങ്ങൾ എഴുതുക.
Answer:
- വിദ്യാഭ്യാസം
- ടൂറിസം
- വ്യവസായം കൃഷി
- വാർത്താവിനിമയം
Question 17.
ഭൂവിവര വ്യവസ്ഥ, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) എന്നിവയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭൂവിവരങ്ങൾ വിശകലനം ചെയ്ത് ഭൂപടങ്ങൾ, ഗ്രാഫുകൾ, പട്ടികകൾ, മുതലായ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി സോഫ്റ്റ് വെയർ അധിഷ്ഠിത കമ്പ്യൂട്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെ ടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് ഭൂവിവരവ്യവസ്ഥ. ഒരു വിമാനം ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ സ്ഥാനം, പറക്കുന്ന ഉയരം, ദിശ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ എടുക്കുന്ന സമയം ഇതൊക്കെ കൃത്യമായി കണ്ടെത്തിത്തരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം.
Question 18.
എന്താണ് ഭൂതല വിദൂരസംവേദനം?
Answer:
ഭൂതലത്തിൽനിന്നും ഭൗമോപരിതല സവിശേഷതകൾ ക്യാമറകൾ ഉപയോഗിച്ച് പകർത്തുന്ന രീതിയാണ് ഭൂതലവിദൂര സംവേദനം.
Question 19.
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങളാണ്
Answer:
പ്ലാറ്റുഫോമുകൾ.
Maps and Technology to Know the Earth Class 7 Notes Pdf Malayalam Medium
- ഭൂമിയെ പൂർണമായോ ഭാഗികമായോ ചിത്രീകരിച്ചിട്ടുള്ള പരന്ന പ്രതലങ്ങളാണ് ഭൂപടങ്ങൾ.
- ഓരോ ഭൂപടവും നിറവേറ്റുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് അവയ്ക്ക് തലക്കെട്ടുകൾ നൽകിയിട്ടുള്ളത്.
- ഒരു പ്രത്യേക വിഷയം മാത്രം പ്രതിപാദിക്കുന്ന ഭൂപടങ്ങളെയാണ് വിഷയാധിഷ്ഠിത ഭൂപടങ്ങൾ എന്ന് വിളിക്കുന്നത്.
- ഭൂപടങ്ങളെ അവ നിർവഹിക്കുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ പൊതുവെ രണ്ടായി തരം തിരിക്കാം: ഭൗതിക ഭൂപടങ്ങളും, സാംസ്കാരിക ഭൂപടങ്ങളും.
- തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ വലിയതോത് ഭൂപടങ്ങളെന്നും ഭൂപടങ്ങളെന്നും വർഗീകരിച്ചിരിക്കുന്നു.
- ചെറിയതോത് ഭൂപടങ്ങൾ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തുന്നതിനെ അഥവാ ശേഖരിക്കുന്നതിനെയാണ് ഭൂപടവായന എന്ന് പറയുന്നത്.
- ഭൂപടവായനയ്ക്ക് ആവശ്യമായ ഘടകങ്ങളാണ് തലക്കെട്ട്, തോത്, ദിക്ക്, അക്ഷാംശരേഖ, രേഖാംശരേഖ, അംഗീകൃത നിറങ്ങൾ/ചിഹ്നങ്ങൾ, സൂചിക.
- ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം.
- ഭൂവിവരങ്ങൾ ശേഖരിക്കാൻ നാം ആശ്രയിക്കുന്ന വിദൂരസംവേദനത്തെ മൂന്നായി തരംതിരിക്കാം.
- പ്ലാറ്റുഫോമുകളുടെ അടിസ്ഥാനത്തിൽ ഭൂവിവരങ്ങൾ വിശകലനം ചെയ്ത് ഭൂപടങ്ങൾ, ഗ്രാഫുകൾ, പട്ടികകൾ, മുതലായ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി സോഫ്റ്റ് വെയർ അധിഷ്ഠിത കമ്പ്യൂട്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെ ടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് ഭൂവിവരവ്യവസ്ഥ.
- ഒരു വിമാനം ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ സ്ഥാനം, പറക്കുന്ന ഉയരം, ദിശ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ എടുക്കുന്ന സമയം ഇതൊക്കെ കൃത്യമായി കണ്ടെത്തിത്തരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം.