Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

racticing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
“ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി
ച്ചാരോടും കൂടി നടന്ന കാലം
ഏതു കാലത്തെക്കുറിച്ചുളള സൂചനയാണ് ഈ വരി കളിൽ നിന്നും ലഭിക്കുന്നത്?

  • ബാല്യം
  • യൗവനം
  • ശൈശവം
  • കൗമാരം

Answer:
ബാല്യം

Question 2.
മാതൃകപോലെ പിരിച്ചെഴുതുക
പ്രസിദ്ധനായ – പ്രസിദ്ധൻ + ആയ
കൈവശമുള്ള – കൈവശം + ഉള്ള
Answer:
കൈവശമുള്ള – കൈവശം + ഉള്ള

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 3.
“അമ്മയുടെ സഹപ്രവർത്തകരായ എന്റെ അധ്യാ പകരെല്ലാം ചേർന്ന് എനിക്ക് ചുറ്റും വേലി കെട്ടി യിരുന്നു. ബാല്യത്തിൽ വീട്ടുകാരും അധ്യാപ കരും എഴുത്തുകാരിക്കു ചുറ്റും വേലികെട്ടാൻ കാരണമെന്ത്?

  • മഴ ഇഷ്ടമായതിനാൽ
  • കുറുമ്പുകാരി ആയതിനാൽ
  • കളിച്ചു നടക്കാൻ ഇഷ്ടമായതിനാൽ
  • അസുഖകാരി ആയതിനാൽ

Answer:
അസുഖകാരി ആയതിനാൽ

Question 4.
‘ബഷീർ എന്ന ബല്യ ഒന്ന് ‘ എന്ന കവിതയിലെ ബല്യ ഒന്ന് എന്ന പ്രയോഗം ബഷീറിന്റെ ഏതു കൃതിയുടെ സൂചനയാണ്?

  • മതിലുകൾ
  • ബാല്യകാല സഖി
  • പാത്തുമ്മയുടെ ആട്,
  • പൂവമ്പഴം

Answer:
ബാല്യകാല സഖി

Question 5.
“കുട്ടികൾക്ക് തേന്മാവ് കാണിച്ചു കൊടുക്കുകയേ ആവൂ. തേൻകനി പറിച്ചു കഴുകി, ചെത്തിപ്പുളി തിന്നാൻ പാകത്തിനു കൊടുക്കരുത്….
വനഗായകന്റെ വാക്കുകളുടെ പൊരുൾ എന്ത്?

  • കുട്ടികൾ തമ്മിൽ വഴക്കുകൂടും
  • കൈ അഴുക്കാകും
  • കുട്ടികൾ അലസന്മാരാകും
  • കുട്ടികൾക്ക് അസുഖം വരും

Answer:
കുട്ടികൾ അലസന്മാരാകും

Question 6.
കുഞ്ഞുപുല്ലിന് വേനലിനെ അതിജീവിക്കാൻ കഴി യുമോ എന്ന് കവി സംശയിക്കാൻ കാരണമെന്ത്?

  • വികൃതി ആയതിനാൽ
  • ദുർബലനായതിനാൽ
  • കൂട്ടുകാർ ഇല്ലാത്തതിനാൽ
  • അഹങ്കാരി ആയതിനാൽ

Answer:
ദുർബലനായതിനാൽ

7 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 2 = 8)

Question 7.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ
ടൊപ്പമെന്നമ്മയും തുമ്പപോലെ
അമ്മയെ തുമ്പപ്പൂവിനോട് സാദൃശ്യപ്പെടുത്തിയ തിന്റെ രണ്ടു കാരണങ്ങൾ എഴുതുക.
Answer:
പുതുവർഷം എന്ന കവിതയിൽ മുറ്റത്ത് ഐശ്വര്യം ചാർത്തുന്ന പൂക്കളത്തിലെ തുമ്പപ്പൂവിനെ പോലെ യാണ് അമ്മ എന്ന് വിശേഷിപ്പിക്കുന്നു. ആരോടും വഴക്ക് കൂടാതെ എല്ലാവരോടും സ്നേഹിക്കാൻ പഠിപ്പിച്ചു തന്നത് അമ്മയാണ്. എല്ലാവരോടും പുഞ്ചിരിച്ചു നടക്കാനും അമ്മ പഠിപ്പിച്ചു. ആ തുമ്പ പ്പൂവിന്റെ ഐശ്വര്യമാണ് അമ്മയ്ക്കും എന്ന് വിശേ ഷിപ്പിക്കുന്നു.

Question 8.
രാമൻ : അയ്യോ …..ഇതു മാങ്ങയല്ല.
ദൻ : ഇതും മാമ്പഴമല്ല……
കുട്ടികൾ; ഇത് കല്ലാ….. കല്ല് (തേൻകനി)
കുട്ടികൾ എടുത്ത മാമ്പഴങ്ങൾ കല്ലുകളായി മാറി യത് എന്തുകൊണ്ടാകാം?
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് വനഗായകൻ. കാടിന്റെ രക്ഷകനായ ഉമ്മാ ക്കിയാണ് താൻ എന്നാണ് അയാൾ കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തുന്നത്. അമാനുഷിക സിദ്ധി കൾ ഉള്ള ഒരാളായിരുന്നു വനഗായകൻ. അധ്വാ നിക്കാതെ കുട്ടികൾ മാമ്പഴം കഴിക്കാൻ നോക്കി യപ്പോൾ അവ കല്ലായി മാറിയത് അതുകൊണ്ടാ ണ്. അധ്വാനിക്കാതെ എന്തെങ്കിലും നേടാൻ ശ്രമി ച്ചാൽ അത് പാഴായി പോകുമെന്നും പരിശ്രമത്തി ലൂടെ നേടുമ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരം ഉണ്ടാകുമെന്നും കുട്ടികളെ ഇതിലൂടെ പഠിപ്പിക്കുന്നു.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 9.
അർഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കുക. കല്യാണത്തിന്റെ തീയതി അടുത്തടുത്തുവന്ന പ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
Answer:
കല്യാണത്തിന്റെ തീയതി അടുത്ത് അടുത്ത വന്ന പ്പോൾ.
പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

Question 10.
‘കുംഭത്തിൽ നട്ടാൽ കുടത്തോളം, മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം’ ഇതുപോലെ കാർഷിക ജീവിതവുമായി ബന്ധമുള്ള രണ്ട് പഴഞ്ചൊല്ലു കളോ നാട്ടറിവുകളോ എഴുതുക.
Answer:
ഉടമയുടെ കണ്ണ് ഒന്നാം തരം വളം കതിരിൽ വളം വച്ചിട്ടു കാര്യമില്ല.
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം. അട യ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്

Question 11.
‘ആട്ടം പഠിക്കുന്നു, ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു, പാട്ടു സാധിക്കുന്നു.’
വരികളിലെ ഭാഷാപരമായ രണ്ടു സവിശേഷതകൾ എഴുതുക.
Answer:
മലയാള സാഹിത്യത്തിലെ അമൂല്യ സംഭാവന നൽകിയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപ ജ്ഞാതാവുമാണ് കുഞ്ചൻ നമ്പ്യാർ. കിട്ടും പണ മെങ്കിലിപ്പോൾ എന്ന കാവ്യഭാഗത്തിലൂടെ പണം സമ്പാദിക്കാൻ മനുഷ്യർ കാട്ടിക്കൂട്ടുന്ന കൗശല ങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് കവി. ഭൂമിയിലെ ഓരോ മനുഷ്യനും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണം ഉണ്ടാക്കാൻ വേണ്ടി ആട്ടം പാട്ട് ചാട്ടം കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ.

ആട്ടം പഠിക്കുന്നു, ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു, പാട്ടു സാധിക്കുന്നു
ഈ വരികളിൽ പ്രാസങ്ങൾ നമുക്ക് കാണാൻ കഴി യും. അതുകൂടാതെ ആവർത്തന ശൈലിയും കാണാൻ സാധിക്കും.
ആട്ടം പഠിക്കുന്നു,
ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു,
പാട്ടു സാധിക്കുന്നു

Question 12.
” ______________ ” രണ്ടാംബാല്യം ഇമ്പമായ് നുണച്ചിരിക്കു മ്പോൾ. (ബഷീർ എന്ന ബല്യ ഒന്ന്)
ബഷീർ തന്റെ രണ്ടാം ബാല്യം എങ്ങനെയെല്ലാം ആസ്വദിക്കുന്നു എന്നാണ് ഈ കവിതാഭാഗത്ത് കവി പറയുന്നത്?
Answer:
ഒരു ഓർമ്മചിത്രമാണ് വിഷ്ണു നാരായണൻ നമ്പൂ തിരിയുടെ ബഷീർ എന്ന ബല്യ ഒന്ന് എന്ന പദ്യഭാ ഗം. രോഗശയ്യയിൽ അവശനായി കിടക്കുന്ന കവി എൻ.എൻ കക്കാടിനെ സന്ദർശിക്കാനെത്തിയതാ യിരുന്നു വൈക്കം മുഹമ്മദ് ബഷീറും, വിഷ്ണു നാരായണൻ നമ്പൂതിരിയും. ഈ സന്ദർശന വേള യിൽ തന്റെ പേരക്കുട്ടിയെ ഈശ്വര സത്യജ്ഞാ നിയും സുഫിയുമായ അങ്ങ് നെറുകയിൽ തൊട്ട് അനുഗ്രഹിച്ചാലും എന്ന് വിഷ്ണു നമ്പൂതിരി ബഷീ റിനോട് അഭ്യർത്ഥിച്ചു. കുഴിയാനയിൽ ആടിൽ സർവ്വചരാചരങ്ങളിൽ സ്നേഹ പൊരുൾ തേടിയ കൈകൊണ്ട് തന്റെ കിടാവിനെ ആശീർവദിക്കണ മെന്ന് കവി ബഷീറിനോട് ആവശ്യപ്പെടുന്നു. വിക തിയും കളിത്തമാശകളും പറഞ്ഞ് ബഷീർ കുഞ്ഞിനെ മടിയിൽ ചേർത്തിരുത്തി. ഈ സന്ദർഭത്തിലാണ് തന്റെ രണ്ടാം ബാല്യം ബഷീർ ആസ്വദിച്ചത്.

പൈതൽ മുണ്ടിൽ അഴുക്കാക്കും കരുതിയിരി ക്കുക എന്ന് നമ്പൂതിരി മുന്നറിയിപ്പ് നൽകിയപ്പോൾ മിടുക്കത്തിയായ ഇവൾ എന്റെ ശരീരത്തിൽ തീർത്ഥം തെളിച്ചോട്ടെ എന്നായിരുന്നു ബഷീറിന്റെ മറുപടി. ബഷീറിന്റെ തനതുഭാഷയും അദ്ദേഹ ത്തിന്റെ ദർശനങ്ങളും ആണ് തുടർന്ന് കവി നമ്മോട് പങ്കുവെക്കുന്നത്. ഒന്നിനോട് ഒന്ന് ചേരു മ്പോൾ രണ്ടാകും. ഹിന്ദുവും മുസൽമാനും ആച രിക്കുന്നത് ഈ രണ്ടെന്ന അവസ്ഥയാണ്. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസത്തിന്റെ പേരിൽ മനു ഷ്യർ രണ്ടായി നിൽക്കുന്ന അവസ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു സത്യവും മറ്റൊരു സത്യവും ചേരുമ്പോൾ വലിയൊരു സത്യം ഉണ്ടാ കുന്നു. അതുപോലെ ഒന്നും ഒന്നും ചേരുമ്പോൾ രണ്ടല്ല വലിയൊരു ഒന്നായി തീരുമെന്ന് ദർശനം ബഷീർ നൽകുന്നു. പുഴയും പുഴയും ചേർന്ന് വലി യൊരു കടലായി തീരുന്നത് പോലെ, ജീവിത ദർശനവും ധർമ്മവും ഒത്തുചേർന്ന ആനന്ദക്കടൽ ആണ് ബഷീറിന്റെ കല. ആ കല അദ്ദേഹത്തിന്റെ കണ്ണുകളിൽ നർമ്മമായി തിളങ്ങുന്നു.

13 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (അരപ്പുറം) (4 × 4 = 16)

Question 13.
“ഓണവും പൂവും മറന്ന മലയാള
നാടി ഖിന്ന ഞാൻ നോക്കി നിൽപ്പൂ
‘പുതുവർഷം” എന്ന കവിതയിൽ കേരളത്തിന്റെ ഇന്നത്തെ സാമൂഹികാവസ്ഥകളെക്കുറിച്ച് കവ യിത്രി വ്യാകുലപ്പെടുന്നുണ്ടോ? വിലയിരുത്തൽ റിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിന്റെ മാറിയ സാമൂഹിക വ്യവസ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കടപ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതു കാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. കൂടുപോലുള്ള കൊച്ചുവീടു കളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളികൾ ഒതു ങ്ങിയപ്പോൾ ഓണവും പൂക്കളുമെല്ലാം പേരിനു മാത്രമായി മാറി. ഇത്തിരി മണ്ണുപോലുമില്ലാത്ത വർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് പൂവുണ്ടാവുക എന്ന് കവയിത്രി ചോദിക്കുകയാണ്.

Question 14.
“കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാർക്കില്ല. വാഞ്ജിതം’
ജനകീയകവിയായ കുഞ്ചൻനമ്പ്യാർ തുള്ളൽക തികളിലൂടെ സാമൂഹിക വിമർശനമാണ് ലക്ഷ്യം വച്ചത്. ‘കിട്ടും പണമെങ്കിലിപ്പോൾ’ എന്ന പാഠഭാ ഗത്തിലെ മറ്റു വരികൾ കൂടി പരിഗണിച്ചുകൊണ്ട് ഈ പ്രസ്താവന പരിശോധിക്കുക.
Answer:
റെഫർ പാഠസംഗ്രഹം, കിട്ടും പണമെങ്കിലിപ്പോൾ

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 15.
പുതിയ കുപ്പായമിട്ട് കരുപ്പറമ്പിലെ കല്യാണത്തിൽ പങ്കെടുത്ത എം.ടി വാസുദേവൻ നായരുടെ ബാല്യ കാലാനുഭവമാണല്ലോ കുപ്പായം എന്ന കഥ. കഥാ കൃത്തിന് ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകിയ ആ അനുഭവം പങ്കുവച്ചുകൊണ്ട് നിങ്ങ ളുടെ സുഹൃത്തിന് ഒരു കത്തു തയ്യാറാക്കുക.
Answer:
സ്ഥലം : _______________
തീയതി : _______________

പ്രിയപ്പെട്ട അച്ചു,
സുഖമല്ലേ നിനക്ക് അവിടെ? അമ്മയും അച്ഛനും എന്തുപറയുന്നു? എല്ലാവർക്കും സുഖമെന്ന് പ്രതീ ക്ഷിക്കുന്നു. ഞാൻ ഈ കത്തെഴുതാൻ ഒരു കാര ണമുണ്ട്. ഞാൻ ഇന്നലെ എം.ടി വാസുദേവൻ നായർ രചിച്ച കുപ്പായം എന്ന കൃതി വായിച്ചു. അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളാണവ. അതിലെ ചില അനുഭവങ്ങൾ നമുക്കും ആത്മവി ശ്വാസവും സന്തോഷവും നൽകും. ഞാൻ അത് പറയാം. നമ്മൾ കുട്ടികളുടെ മനസ്സ് സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പ്, നമ്മളൊക്കെ വളരുന്ന സാഹചര്യങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്ത മാണെന്ന് അറിയോ അന്നത്തെ കാലഘട്ടം അതിലെ ആത്മവിശ്വാസവും സന്തോഷവും നൽകുന്ന ഒരു അനുഭവം പങ്കു വെയ്ക്കാം. അമ്മിണി ഒപ്പു എന്ന ഒരു കഥാപാത്രത്തിന്റെ കല്യാ ണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിൽ ആയിരുന്നു വാസു. പഴയ കുപ്പാ യവും ഇട്ടുപോയാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം സങ്കടമായി രുന്നു അവന്. അമ്മ പറഞ്ഞത് അനുസരിച്ച് അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിന് മാത്രമേ പറ്റു എന്ന് കൊച്ചുണ്ണി എട്ടൻ പറയുന്നു. മറ്റുവഴിയൊന്നും കാണാതായപ്പോൾ ആ തുണികൊണ്ടു തന്നെ അവൻ ഷർട്ട് തയ്യിപ്പിച്ചു. എങ്കിലും ആ ഷർട്ട് ഇട്ട പ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവന് തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടി നായർ അവനെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടികളെല്ലാം അസൂയയോടെയാണ് തന്നെ നോക്കുന്നത് എന്ന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.

ഈയൊരനുഭവം എന്റെ മനസ്സിലും ആഹ്ലാദം നൽകി. നമ്മുടെ ആത്മവിശ്വാസമാണ് മറ്റുള്ളവ രുടെ അഭിപ്രായത്തേക്കാൾ വലുതെന്ന് മനസ്സി ലായി നീയും ഈ കഥാഭാഗം കിട്ടുകയാണെങ്കിൽ തീർച്ചയായും വായിക്കണം. ഒരിക്കൽകൂടി എല്ലാ വരോടും ഞാൻ അന്വേഷിച്ചതായി അറിയിക്കുക. ഞാൻ നിർത്തുന്നു.

എന്ന്
പേര്

Question 16.
‘മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കൽപ്പ ത്തെയാണോ വികസനം വികസനം എന്നുവിളി ക്കുന്നത് (രണ്ടുമത്സ്യങ്ങൾ)
കഥയിലെ തവള ക്ഷോഭത്തോടെ പറഞ്ഞ ഈ വാക്കുകൾക്ക് ഇക്കാലത്ത് എത്രമാത്രം പ്രസക്തി യുണ്ട്? വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
Answer:
പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് രചിച്ച ഒരു കഥയാണ് രണ്ട് മത്സ്യങ്ങൾ, കവ്വായി കായലിൽ നിന്ന് വേനൽ മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാൻ ഒരുങ്ങുന്ന അഴകൻ പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്ര യെയാണ് കഥയിൽ പരാമർശിക്കുന്നത്. സ്വാർത്ഥ സ്വഭാവം ഉള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജീവജാലങ്ങളുടെ പ്രതി നിധിയാണ് ഈ രണ്ട് മത്സ്യങ്ങൾ അതിലൂടെ കഥ മുന്നോട്ട് പോകുന്നത്. മനുഷ്യന്റെ വികസനങ്ങൾ മൂലം കാടായി നിറഞ്ഞുനിന്നെടുത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം മാത്രമാണുള്ളത്. അവിടെയുള്ള ജലാ ശയം നികത്തി മനോഹരമായ സൗധം പണിഞ്ഞി രിക്കുന്നു. മനുഷ്യൻ സ്വന്തം സ്വാർത്ഥ ലാഭത്തി നുവേണ്ടി മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. മനു ഷ്യർ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സി ലാവാത്ത ഒരു വികസനം എന്ന് തവള ഒരു തമാശ രൂപത്തിൽ കഥയിൽ പരാമർശിക്കുന്നുണ്ട്. കുറെ മനുഷ്യർ കാടിന് തീയിട്ടതു മൂലം മരങ്ങളും പക്ഷി കളും കത്തിയെരിഞ്ഞതാണ്. പകുതി കത്തിയെ രിഞ്ഞ ബോധിവൃക്ഷത്തെ നമുക്ക് ഈ കഥയിൽ കാണാൻ സാധിക്കും.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 17.
‘ആൽകെമിസ്റ്റ്’ എന്ന വിഖ്യാത നോവലിൽ നിന്നും എടുത്തിട്ടുള്ള ‘എണ്ണ നിറച്ച കരണ്ടി’ എന്ന പാഠ ത്തിൽ സാന്റിയാഗോ എന്ന ഇടയബാലന് ജ്ഞാനി യായ വൃദ്ധൻ സന്തോഷത്തിന്റെ രഹസ്യം പഠിപ്പി ച്ചത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:
മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെ കുറിച്ചാണ് വൈലോപിള്ളിയും പൗലോ കൊയ്ലോയും സൂചി പ്പിക്കുന്നത്. ഓരോരുത്തരുടെയും സ്വപ്നങ്ങൾക്ക നുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യ ങ്ങളും -സാംസ്കാരവുമൊക്കെ മനസ്സിലുണ്ടാവണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ എന്ന് ആൽക്കെമിസ്റ്റിലൂടെ പൗലോകൊയ്ലോ പറയുന്നു. നഗരവൽക്കരണവും സാങ്കേതികയും നിറഞ്ഞു നിൽക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ ജീവി ക്കുമ്പോഴും ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മണവും സ്നേഹബന്ധങ്ങളും മനസ്സിൽ സൂക്ഷി ക്കണമെന്ന് വിഷുക്കണി എന്ന കവിതയിലൂടെ വൈലോപ്പിള്ളി സൂചിപ്പിക്കുന്നു. പുതിയ തലമു റയ്ക്ക് പ്രത്യാശ കൊടുക്കുന്ന തോടൊപ്പം ജീവിതമൂല്യത്തെകുറിച്ചും സംസ്കാരത്തെക്കു റിച്ചും ഓർമ്മപ്പെടുത്തുകയാണ് കവി. ഗദ്യഭാഗത്ത് എണ്ണയും കരണ്ടിയും പ്രതീകമാകു മ്പോൾ കവിതയിൽ കൊന്നപ്പൂവാണ് പ്രതീകം. ധൂസരസങ്കൽപം ഗ്രാമത്തിന്റെ വെളിച്ചം, എന്നീ പ്രതീ കങ്ങൾ കവിതയ്ക്ക് പുതിയ മാനം നൽകുന്നു. കൊന്ന പൂവ് പുതുവർഷത്തിന്റെ പ്രതീകമാകുമ്പോൾ എണ്ണ സ്നേഹത്തിന്റെ പ്രതീകമാകുന്നു. മനസ്സിന്റെ ശുദ്ധിയും നൈർമല്യവുമാണ് കരണ്ടിയിലെ എണ്ണ എന്ന പ്രതീകം ഓർമിപ്പിക്കുന്നത്. ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വ ദിക്കുമ്പോഴും മൂല്യബോധം കൈവിടരുതെന്ന ആശയമാണ് കവിതാഭാഗവും നോവലും പകർന്നു നൽകുന്നത്.

Question 18.
“ഇല്ല, നിങ്ങൾ മുമ്പിൽ നിൽക്കണം ഞാൻ പിറ കിൽ…..”
“എന്റെ കൂട്ടുകാർക്ക് ബോധം തെളിയാതെ ഞാൻ എങ്ങനെ പോകും?”
‘തേൻകനി’ എന്ന നാടകത്തിലെ ഭദ്രന്റെ സംഭാഷ ണങ്ങളാണ് ഇത്. ഈ സംഭാഷണങ്ങളിൽ തെളി യുന്ന ജീവിതസന്ദേശമെന്ത്? കുറിപ്പ് തയ്യാറാക്കുക.
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് ഭദൻ. അമ്മ പറയുന്നത് അനുസരിക്കുന്ന ഒരു കുട്ടിയാണ് ഭദ്രൻ. എന്നിരുന്നാലും കൂട്ടു കാർക്കുവേണ്ടി ഉമ്മാക്കി കാട്ടിലേക്ക് അവരോ ടൊപ്പം പോവാൻ അവൻ തയ്യാറാവുന്നു. മാമ്പഴം പറിക്കാനുള്ള ശ്രമത്തിൽ കൂട്ടുകാർ മരത്തിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ ഭദ്രൻ അവരെ ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല. പകരം വനഗായകന്റെ നിർദ്ദേശപ്രകാരം അവരെ രക്ഷിക്കാനുള്ള പച്ചിലമരുന്നു തേടിപ്പോകുന്നു. മുൾപ്പടർപ്പുകൾ തിങ്ങി നിൽക്കുന്ന കാടിലൂടെ നടന്നു.

ദേഹമാകെ മുറിവേറ്റു രക്തം പൊടിഞ്ഞിട്ടും കൂട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമത്തിനിടയിൽ ആ വേദന പോലും ഭദ്രൻ അറിഞ്ഞില്ല. മരുന്ന് കണ്ടെത്തി അവൻ കൂട്ടുകാരെ രക്ഷിക്കുന്നു. അധ്വാ നത്തിന്റെ മഹത്വവും അവൻ വനഗായകനിൽ നിന്ന് പഠിക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും സഹാനുഭൂതി യുടെയും എല്ലാം പ്രതീകമാണ് ഭദ്രൻ.

19 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരുപ്പുറം) (2 × 6 = 12)

Question 19.
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകൾ പുലർന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയിൽ കൂവിത്തിമിർക്കുന്ന
കുട്ടനാടൻ പുഞ്ചയെവിടെന്റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകൾ മാവുകളുമെവിടെന്റെ മക്കളേ?
(കാടെവിടെ മക്കളേ? – അയ്യപ്പപ്പണിക്കർ)

‘രണ്ടുമത്സ്യങ്ങൾ’ എന്ന കഥയുടെ ആശയം കൂടി ഉൾപ്പെടുത്തി എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് എന്ന വിഷയത്തിൽ ഒരു ലഘു പ്രഭാഷണം തയ്യാറാക്കുക.
Answer:
റെഫർ, രണ്ടു മത്സ്യങ്ങൾ പാഠസംഗ്രഹം ഭൂമിയുടെ ചോര പോലെ മെലിഞ്ഞൊഴികിയ നീർച്ചാൽ എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചുകൊണ്ടിരിക്കുന്ന നീർച്ചാലുകൾ. മനു ഷ്യൻ സ്വാർത്ഥ മനോഭാവങ്ങൾക്കു വേണ്ടി ഈ ഭൂമിയെ ഇരയാക്കുകയാണ്. പല പുഴകളും കുള ങ്ങളും മണ്ണിട്ട് മൂടുന്നു. വനനശീകരണങ്ങളും നട ക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത വികസനവും ഇതിൽ ഉൾപ്പെട്ട ഒരു അർത്ഥതലമാണ്. മനുഷ്യന്റെ വിക സനങ്ങൾ മൂലം കാടായി നിറഞ്ഞു നിന്നെടുത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം മാത്രമാണുള്ളത്. അവിടെയുള്ള ജലാ ശയം നികത്തി മനോഹരമായ സൗധം പണിഞ്ഞി രിക്കുന്നു.

മനുഷ്യൻ സ്വന്തം സ്വാർത്ഥ ലാഭത്തിനു വേണ്ടി മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത ഒരു വികസനം എന്ന് തവള ഒരു തമാശരൂപത്തിൽ കഥയിൽ പരാമർശിക്കുന്നുണ്ട്. കുറെ മനുഷ്യർ കാടിനു തീയിട്ടതുമൂലം മരങ്ങളും പക്ഷികളും കത്തിയെരിഞ്ഞതാണ്.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 20.
ചുവടെ തന്നിരിക്കുന്ന സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് ‘ആ വാഴവെട്ട് ‘ എന്ന കഥ യിലെ മർക്കോസുചേട്ടൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
സൂചന
. “ഇതാണ് എന്റെ അന്നന്നേപ്പം”
“രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാ മതിയോ?”
. “കൃഷി ചെയ്യാൻ ഭൂമിയുമില്ല ചെയ്യുന്ന വക യൊട്ടു ചെയ്യിക്കേമില്ല.”
Answer:
കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്. എല്ലുകൾ ഉന്തിനിൽക്കുന്ന അർധനഗ്ന മായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാ ടിന്റെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തിന്റെയും നേർചിത്രമാണ് വരച്ചു കാണിക്കുന്നത്.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്ന കഠി നാധ്വാനിയായ കർഷകനാണ് മർക്കോസ്. ആകെ യുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവിതോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റു മിട്ട് അയാൾ അമിതലാഭത്തിനായി ദാഹിക്കുന്നി ല്ല. മണ്ണിന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബ ത്തെയും സ്നേഹിക്കുന്നവനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടിപ്പിക്കു ന്നുണ്ട്.

‘ നിലവിലുള്ള സാമൂഹികവ്യവസ്ഥതികളോടും അധി കാരികളുടെ ദീർഘവീക്ഷണമില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമ ത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടുവിൽ താൻ ജലവും വിയർപ്പു തുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴയിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.

ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസ ന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Question 21.
പ്രിയ എ. എസ്സിന്റെ ബാല്യകാലത്തെ മഴയനുഭവ ങ്ങളാണ് ‘നനയാത്ത മഴ’ ഇത്തരത്തിൽ വ്യത്യസ്ത മായ ധാരാളം അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടാ കുമല്ലോ. അത്തരം ഒരനുഭവത്തിന്റെ വിവരണം തയ്യാറാക്കുക.
Answer:
ഓരോരുത്തരും മഴ ആസ്വദിക്കുന്നത് ഓരോ രീതി യിലാണ്. ചിലർക്ക് പുതുമണ്ണിന്റെ ഗന്ധമായിരിക്കും ഇഷ്ടം. ചിലർക്ക് മഴയിൽ നനഞ്ഞു കുതിരാനാവും. ചിലർക്കാകട്ടെ മഴയുടെ സംഗീതമാവും ഇഷ്ടം. അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടുത്തി ടപഴകാൻ കഴിഞ്ഞിട്ടില്ല. മഴയത്തു ഇറങ്ങി നിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിന കത്തു നിന്നു വിരലുകളാൽ തൊട്ടും, കുടെയുടെ സുരക്ഷിതത്വത്തിൽ നിന്നുമൊക്കെയാണ് മഴയെ ആസ്വദിച്ചിരുന്നത്. പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ഉടലിനേക്കാളേറെ കഥാകാരിയുടെ മനസ്സിലേ ക്കാണ് ഒലിച്ചിറങ്ങിയത്. മനസ്സുകൊണ്ടെന്നും, മഴ യുടെ കൈപ്പിടിച്ചു നടക്കുന്ന, ഉടലറിയാതെ ഉള്ളാ ലറിഞ്ഞ് ഉയരിൽ നിറഞ്ഞ മഴകളോട് അടങ്ങാത്ത സ്നേഹമുള്ള അനുഭവകഥയ്ക്ക് “നനയാത്ത മഴ എന്ന ശീർഷകം തികച്ചും ഉചിതം തന്നെയാണ്.

Leave a Comment