Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.
Std 8 Malayalam Adisthana Padavali Annual Exam Question Paper 2022-23
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയു അത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം (4 × 1 = 4)
Question 1.
“അരി തരാനില്ലെങ്കിൽ എല്ലാത്തിനും കുറെ വേഷം തന്ന് അങ്ങ് കൊന്നക്കട്ടെ.” മർക്കോസിന്റെ ഈ വാക്കുകളിൽ തെളിയുന്നതെന്ത്? (ആ വാഴവെട്ട്)
- സഹതാപം
- സന്തോഷം
- പ്രതിഷേധം
- അഹങ്കാരം
Answer:
പ്രതിഷേധം
Question 2.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ” (പുതുവർഷം) ഈ വരികളുടെ ആശയത്തിന് ഏറ്റവും യോജിച്ച പ്രസ്താവന ഏത്?
- അമ്മയ്ക്കും തുമ്പപ്പൂവിനും ഒരേ നിറമാണ്.
- പൂക്കളത്തിലെ തുമ്പപ്പൂപോലെയാണ് അമ്മ.
- അമ്മ തുമ്പപ്പൂകൊണ്ട് പൂക്കളം തീർക്കുന്നു.
- അമ്മയ്ക്ക് തുമ്പപ്പൂവിനേക്കാൾ ഭംഗിയുണ്ട്.
Answer:
പൂക്കളത്തിലെ തുമ്പപ്പൂപോലെയാണ് അമ്മ.
Question 3.
താഴെ തന്നിരിക്കുന്നതിൽ ശരിയായ പിരിച്ചെഴുതിയ പദക്കൂട്ടം ഏത്?
- തിരുവോണം – തിരുവോണം
- കത്തിയെരിഞ്ഞു – കത്തി, എരിഞ്ഞു
- നെന്മണി – നെല്ല്, മണി
- കോരിത്തരിപ്പ് – കോരി, തരിപ്പ്
Answer:
കത്തിയെരിഞ്ഞു – കത്തി, എരിഞ്ഞു
![]()
Question 4.
“എനിക്ക് കുട്ടിക്കാലം വയസ്സാങ്കാലത്താണല്ലോ എന്നെനിക്കു തന്നെ ചിരിവരുന്നു; ഉപ്പു വ യ്ക്കുന്ന ചിരി
അടിവരയിട്ട് പ്രയോഗം കൊണ്ട് അർത്ഥമാക്കുന്ന തെന്ത്?
- ദുഃഖം നിറഞ്ഞ ചിരി
- ഉപ്പുകലർന്ന ചിരി
- സന്തോഷം നിറഞ്ഞ ചിരി
- പരിഹാസം കലർന്ന ചിരി
Answer:
ദുഃഖം നിറഞ്ഞ ചിരി
Question 5.
“മഴ മരക്കൊമ്പുകളിൽ നിന്ന് നേരെ എന്റെ മനസ്സി ലേക്കാണ് വീഴാറ് . മരക്കൊമ്പ് എന്ന പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?
- മരവും കൊമ്പും
- മരമാകുന്ന കൊമ്പ്
- മരത്തിന്റെ കൊമ്പ്
- മരം എന്ന കൊമ്പ്
Answer:
മരത്തിന്റെ കൊമ്പ്
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടാ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 6.
“മഴയത്ത് ഉതിരുന്ന പവിഴമല്ലിപ്പൂക്കൾ മുറ്റത്തേക്ക ല്ല, ഉയിരിലേക്കാണു വീഴുന്നത് എന്നാണ് എനിക്കു തോന്നാറ്. (നനയാത്ത മഴ)
അടിവരയിട്ട പ്രയോഗം സന്ദർഭത്തിനു നൽകുന്ന അർത്ഥതലം കണ്ടെത്തി എഴുതുക.
Answer:
നനയാത്ത മഴയനുഭവങ്ങൾ എഴുത്തുകാരിക്ക് നൽകുന്ന സന്തോഷം, മഴയോടുള്ള ഇഷ്ടം
മഴയത്ത് ഇറങ്ങികളിക്കാൻ അനുവാദമില്ലാത്ത തിനാൽ പവിഴമല്ലി പൂക്കൾ ജീവനിലേക്ക് പതി ക്കുന്നതായി കൽപ്പിച്ചിരിക്കുന്നു.
Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കി എഴുതുക.
കല്യാണത്തിന്റെ തീയതി അടുത്തടുത്ത് വന്ന പ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
Answer:
കല്യാണത്തിന് തീയതി അടുത്തടുത്ത് വന്നു.
അപ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
Question 8.
“ഉണ്മയുണ്മയിൽ ചേർന്നാൽ
ഇമ്മിണി വലുതായി
ട്ടൊന്നുളവാകും. (ബഷീർ എന്ന ബല്യ ഒന്ന്)
ഈ വരികളിലൂടെ കവി മുന്നോട്ടുവയ്ക്കുന്ന ആശയം വ്യക്തമാക്കുക.
Answer:
സത്യം സത്യത്തോട് ചേരുമ്പോഴുണ്ടാകുന്ന വലിയ സത്യത്തിന്റെ ശ്രേഷ്ഠത / മഹനീയത ഇവിടെ കാണിക്കുന്നത്.
മനുഷ്യനെ മനുഷ്യനായി കാണാൻ സത്യവും നന്മയും തുണയാകും.
9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പു റത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)
Question 9.
“ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന പോലെ തുമ്പ് അയാളുടെ കൈയിൽനിന്ന് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു.
“അയാളുടെ പ്രിയപ്പെട്ട വരിക്കമാവിലേക്ക് അയാൾ നോക്കി. അതും ഈ പ്രാവശ്യം അയാളെ ചതിച്ചിരിക്കുന്നു.
കർഷരുടെ ജീവിത്തെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് ഈ സന്ദർഭങ്ങളിൽ തെളിയു ന്നത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
റെഫർ ആ വാഴവെട്ട് പാഠസംഗ്രഹം
Question 10.
“മഴ നനഞ്ഞല്ല, മഴ കൊള്ളാത്തയിടത്ത് സുര ക്ഷിതമായി നിന്ന് വിരലൊന്നു നീട്ടീഞ്ഞാട്ടാണ് മഴയെ ഞാനറിഞ്ഞിരിക്കുന്നത് (നനയാത്ത മഴ)
നനഞ്ഞ മഴയേക്കാൾ നനയാത്ത മഴയാണ് എഴു ത്തുകാരിയെ സ്വാധീനിച്ചത്. മുകളിൽ നൽകിയ സൂചനയും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശ കലനം ചെയ്ത് ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
പ്രിയ എ.എസിന്റെ “നനയാത്ത മഴ’ എന്ന ഓർമ ക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓർമ്മ കളാണ്. ഏകാന്തമായ മനസ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതായി കഥാകാരി ഓർമ്മി ക്കുന്നു.
അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടുത്തി ടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധു വിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധു വിനെയാണെന്നും പറയുമ്പോൾ ആ സ്നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവു ന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട, പോക ണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി. എന്ന് പറയാൻ കഴിയുന്ന സ്നേഹശാഠ്യത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴയത്തു ഇറങ്ങിനിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിന കത്തു നിന്നും വിരലുകളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരുന്നത്. രോഗങ്ങൾ കഥാകാരിയെ മഴ യിൽ നിന്നകറ്റുമ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷ യിൽ അവതരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീ ത വിരുന്ന്, വെള്ളിനൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലി പൂക്കൾ തുടങ്ങിയ പ്രയോഗങ്ങൾ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.
മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കുമ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനു ഗ്രഹമാവുകയായിരുന്നുവെന്ന് പ്രിയ എ.എസ്. ഓർക്കുന്നു. ദിവസേന നാലു മഴകൾ സ്വന്തമാക്കി യതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കു ന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞു ടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദ മില്ലായിരുന്നുവെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴു ത്തുകാരിക്ക് അനുഭവപ്പെടുന്നു.
ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴ യോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടി ക്കുമ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേർത്തുവെക്കുന്നതായി പ്രിയ എ. എസ്. ആത്മഹർഷത്തോടെ പറയുന്നു. കാഴ്ചക്കാ എന്റെ മാനസികഭാവങ്ങളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥ കാരിയുടെ ദുരനുഭവങ്ങൾക്ക് സാക്ഷിയാകാൻ മഴയ്ക്കു കഴിഞ്ഞിട്ടുണെന്ന് അടയാളപ്പെടുത്തുന്നു. അമ്പതു വയസ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മരണ കൾ വായനക്കാരിലും ആർദ്രതയേറുന്നു.
Question 11.
“അനുഭവങ്ങളുടെ തീവ്രതയും സാമൂഹിക ജീവി തത്തിന്റെ സവിശേഷതകളുമാണ് ഓർമ്മക്കുറി പ്പിനെ ഹൃദയസ്പർശിയാക്കുന്നത്.
ഈ നിരീക്ഷണം ‘കുപ്പായം എന്ന പാഠഭാഗത്തിന് എത്രമാത്രം യോജിക്കു ന്നുണ്ട്? നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പി ക്കുക.
Answer:
കരുപ്പറമ്പിലെ അമ്മിണി ഓപ്പൂവിന്റെ കല്യാണം നിശ്ചയിച്ചു. മൂന്നാഴ്ച കഴിഞ്ഞിട്ടാണ് വിവാഹം. കരുപ്പറമ്പിലെ അമ്മായിയുടെ ആങ്ങളെ രാമൻകു ട്ടിനായർ വീട്ടിൽ വന്നു വിവരം പറഞ്ഞു. അച്ഛന്റെ അനുജൻ ഗോവിന്ദമ്മാമയുടെ ഭാര്യവീടാണ് കരു പറമ്പിൽ. കഥാകൃത്തിന്റെ വീട്ടിൽ നിന്ന് മൂന്നുനാ ഴിക ദൂരെയാണ് കരുപ്പറമ്പിൽ വീട്. മന്ദിരാശിയിൽ ബി.ടി.ക്കു പഠിക്കുന്ന വലിയേട്ടനാണ് ഓപ്പുവിന്റെ വരൻ. അച്ഛൻ സിലോണിലേക്കു പോകുമുമ്പേ കല്യാണം നടത്തണമെന്ന് അഭിപ്രായമായിരുന്നു അച്ഛനും.
കരുപ്പറമ്പിലെ അമ്മായിയെ അമ്മയ്ക്ക് ഇഷ്ടമാ യിരുന്നു കഥാകൃത്തിനെയും കൂട്ടി അമ്മ അവി ടേക്കു വിരുന്നുപോകാറുണ്ട്. ചമ്മണിക്കാവിലെ താലപ്പൊലിക്ക് അമ്മയെ വിളിക്കാറുണ്ടെങ്കിലും അമ്മ പോകാറില്ല. തൃശ്ശൂർ പുരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് ചമ്മിണിക്കാവിലാണ് അമ്മായിയുടെ ആങ്ങളയായ രാമൻകുട്ടിനായർ ഉൾപ്പെടെയുള്ളവരാണ് അതിന്റെ നടത്തിപ്പുകാർ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ടാവാം രാമൻകുട്ടിനായർ കഥാകൃത്തിനെകൊണ്ട് രാമാ യണം വായിപ്പിക്കാറുണ്ട്. എല്ലാവരും നേരത്തെ വരണം എന്നുപറഞ്ഞ രാമൻകുട്ടിനായർ യാത്രയായി. ഓപ്പുവിന്റെയും വലിയേട്ടന്റെയും കല്യാണം അച്ഛന്റെ വീട്ടിൽ വച്ചായിരിക്കും. കഥാകൃത്തിന് ഉത്സാഹം തോന്നിയത് അമ്മിണിയേപ്പുവിന്റെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോഴാണ്. കല്യാണത്തിനുപോകുമ്പോൾ നല്ല കുപ്പായവും ട്രൗസറും വേണം അതായിരുന്നു കഥാകൃത്തിന്റെ വിചാരം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കഥാക ത്തിന് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണുള്ളത്. എല്ലാം വില കുറഞ്ഞതുണികൊണ്ടു തുന്നിച്ചതാ ണ്. അക്കാലത്ത് മാസത്തിലൊരിക്കൽ പുഴക്കരെ നിന്ന് നെയ്ത്തൻ വരും. വലിയൊരു തുണിക്കെട്ടും അയാളുടെ തലയിൽ ഉണ്ടാവും. കെട്ടിൽ അധി കവും വലിയ മുണ്ടും തോർത്തുമാണ്. ക്ലാസിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നതിൽ മത്സരബുദ്ധി യോടെ ആരുടെയും വേഷഭൂഷാദികളെ കഥാ കൃത്ത് ശ്രദ്ധിച്ചിട്ടില്ല.
കല്യാണത്തിന്റെ തീയതി അടുത്തടുത്തുവന്ന തോടെ പുതിയ കുപ്പായത്തിന്റെ കാര്യം കഥാകൃ ത്തിനെ അലട്ടാൻ തുടങ്ങി. വൈകുന്നേരത്ത് അച്ഛൻ പതിവുപോലെ വന്നുകൂടിയവർക്കെല്ലാം തുണിത്ത രങ്ങൾ വിതരണം ചെയ്തു. കഥാകൃത്തുൾപ്പെടെ വീട്ടിലുള്ളവരാരും അതിൽ പങ്കെടുത്തില്ല. പിറ്റേന്ന് അച്ഛൻ പുന്നയൂർക്കുളത്തേയ്ക്ക് യാത്ര തിരിച്ചു. കൊച്ചുണ്ണിയേട്ടൻ പെട്ടികളിൽ അവശേഷിച്ചത് തിരഞ്ഞുനോക്കിയപ്പോൾ നീണ്ടവരയുള്ള രണ്ടു തുണിക്കഷണങ്ങൾ കണ്ടു. അതു ഷർട്ടിനു പറ്റില്ലേ എന്നു ചോദിച്ച് കഥാകൃത്തിനോട് അതു കിടക്ക ശീലയാണ്. തലയണയുടെ ഉറയുണ്ടാക്കാനൊക്കെ പറ്റും എന്ന് ഏട്ടൻ പറഞ്ഞു. അമ്മയോട് ഉടുപ്പിന്റെ കാര്യം വീണ്ടും സൂചിപ്പിച്ചപ്പോൾ അമ്മ കൊ ലങ്ങാട്ടേല് പോയി വല്യമ്മോട് പറ . കുട്ടന്റെ കൈ യിൽ ഇഷ്ടം പോലെ ഷർട്ടും ട്രൗസറും ഉണ്ട്. ഒരു ഷർട്ടും ട്രൗസറും തരാൻ പറ എന്നു പറ ഞ്ഞു. കൊത്തലങ്ങാട്ട് പോയെങ്കിലും കഥാകൃത്ത് ഷർട്ടും ട്രൗസറും ചോദിച്ചില്ല. മടങ്ങിവന്ന് തനിക്ക് പറ്റിതയൊന്നുമില്ലെന്ന് കളവു പറഞ്ഞു.അവസാനം അച്ഛൻ ബാക്കിവെച്ചു പോയ പെട്ടികളിലെല്ലാം അമ്മ ഒരു തെരച്ചിൽ നടത്തി. കിടക്കശ്ശിലക്കേ പറ്റു എന്നു പറഞ്ഞു. കൊച്ചുണ്ണിയേട്ടൻ പറഞ്ഞ് ഒഴി വാക്കിയ തുണിക്കഷണമെടുത്ത് അപ്പൂട്ടിയുടെ അടുത്ത് ചെന്ന് ഷർട്ടു തുന്നിക്കാൻ അമ്മ പറഞ്ഞു. കഥാകൃത്ത് തുണിയുമെടുത്ത് തുന്നൽക്കാരന്റെ അടുത്ത് ചെന്ന് ഷർട്ടു തുന്നിച്ചു.
കരുപ്പറമ്പിലെ കല്യാണത്തിന് കഥാകൃത്തും അമ്മയും തലേന്നു തന്നെ പുറപ്പെട്ടു. കല്യാണ ദിവസം രാവിലെ കുളിച്ച് തയ്യാറായി പുതിയ ഷർട്ടി ട്ടു. മുടിചീകി വൃത്തിയാക്കി. പലരും തന്നെ ശ്രദ്ധി ക്കുന്നത് കഥാകൃത്ത് ശ്രദ്ധിച്ചു. വരന്റെ സംഘം അടുത്തെത്തിയപ്പോൾ രാമൻകുട്ടിനായർ കഥാകൃ ത്തിന്റെ കൈയിൽ പനിനീർ വീശി നൽകി. പനി നീർ തളിക്കാൻ ചുമതലപ്പെടുത്തി. കല്യാണം കഴിഞ്ഞ് വരുമ്പോൾ ഷർട്ട് മാറ്റിയിട്ട് തലേന്നതുമ തിയല്ലോ എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ വരയൻകു പായവും കല്യാണത്തിനു കിട്ടിയ ചെറുനാരങ്ങയു മായി അമ്മയുടെ പിറകേ നടന്നു.
![]()
Question 12.
“പൂവാലീ കരയാനുള്ള നേരമല്ലിത്. നമുക്കുടനെ പുറപ്പെടണം, മണ്ണിൽ എവിടെയെങ്കിലുമുണ്ടാവും, ജീവനെ കുളിരണിയി ക്കാൻ നിറയെ വെള്ളമുള്ള ഒരിടം” (അംബികാസുതൻ മാങ്ങാട്)
“എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല
വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ
എന്തെന്തിതെൻ കരളിലാനന്ദവും
മിഴിയിൽ വിശ്വാസവും പുതിയ
ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവവും” (പുനലൂർ ബാലൻ)
ജീവിതത്തെ കുളിരണയിക്കുന്ന പ്രതീക്ഷകളെക്കു റിച്ചാണോ രണ്ട് എഴുത്തുകാരും പറയുന്നത്? തന്നി രിക്കുന്ന ഭാഗം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാ റാക്കുക.
Answer:
ജീവിതത്തെ കുളിരണിയിക്കുന്ന പ്രതീക്ഷകൾ, പ്രതിസന്ധിയും കൈവിടാതെ ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നു. അടുത്ത തലമുറയ്ക്ക് പിറവി സമ്മാനിക്കാൻ എവിടെയെങ്കിലും നിറയെ വെള്ളമുളള ഒരിടം ഉണ്ടാവുമെന്ന വിശ്വാസം-നാ ളത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും സന്തോഷവും നിലനിർത്താനാവുക എന്നത് ഏറ്റവും മഹത്തരമാണ്. ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവം. രണ്ട് എഴുത്തുകാരും പങ്കുവെക്കു ന്നത്. സുദൃഢമായ ആത്മവിശ്വാസവും തെളി വാർന്ന ജൈവപ്രഭാവവുമാണ്.
Question 13.
“കുഴിയാനയി,ലാടിൽ,
അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിന കൈയാൽ (ബഷീർ എന്ന ബല്യ ഒന്ന്)
“എനിക്കീ പ്രപഞ്ചങ്ങളെ എല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട് . (ഭൂമിയുടെ അവകാശികൾ)
മുകളിൽ നൽകിയ സൂചനകളിൽ തെളിയുന്ന, ബഷീറിന്റെ ജീവിത കാഴ്ചപ്പാടുകൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, “ഭൂമിയുടെ അവകാശികൾ’ എന്നീ കൃതിക ളാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. (ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്) എന്ന നോവലിൽ ആണ് കുഴിയാനയുള്ളത്. ആന ഉണ്ടായിരുന്ന തറ വാടിന്റെ പേര് പറഞ്ഞ് ഊറ്റം കൊള്ളുന്ന ഉമ്മയെ ഈ നോവലിലെ പ്രധാന കഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് കുഴിയാന ആയിരുന്നു വെന്ന് പറഞ്ഞു പരിഹസിക്കുന്നുണ്ട്. അത്ര ചെറിയ കുഴിയാനയ്ക്ക് പോലും ഈ നോവലിൽ സ്ഥാന മുണ്ട്. ഭൂമിയിലെ സകല ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന ആശയമാണ് ഭൂമിയുടെ അവകാശികൾ എന്ന കഥയിലൂടെ ബഷീർ അവതരിപ്പിക്കുന്നത്. ഭൂമിയിലെ സർവച രാചരങ്ങളെയും സമഭാവനയോടെ കാണാൻ കഥാ കരാനു മാത്രമേ കഴിയൂ. ബഷീറിന്റെ പാത്തുമ്മ യുടെ ആടിലാകട്ടെ ആടാണ് പ്രധാന കഥാപാത്രം. ബഷീറിന്റെ വീട്ടിനുള്ളിൽ യഥേഷ്ടം വിഹരിച്ചു നടക്കുന്ന ആടിനെ നമുക്കീ നോവലിൽ കാണാം. കുഴിയാനയിലും ആടിലും സർവ്വചരാചരങ്ങളിലും സ്നേഹപൊരുൾ തേടിയ കഥാകരാന്റെ ജീവിത ദർശനങ്ങൾ നമുക്കീ വരികളിലൂടെ വായിച്ചെടുക്കാം.
Question 14.
“എന്നാലും ചരൽ പോലെ കൂർത്തു നിൽക്കു ന്നൊരു മഴയുണ്ട് ഓർമ്മയിൽ.
“അതിനിടെ ഒരു മഴ, ഊക്കൻ മഴ, നനഞ്ഞ് മുടിയ ഴിച്ചാടുന്ന യക്ഷി മഴ. (നനയാത്ത മഴ)
മഴയ്ക്ക് വ്യത്യസ്തഭാവങ്ങൾ നൽകി വർണ്ണിച്ച തിന്റെ ഭംഗി വിശദമാക്കുക.
Answer:
മഴയെന്ന പദത്തോടൊപ്പം ചേരുന്ന വിവിധ വിശേ ഷണപഥങ്ങൾ പാഠഭാഗത്തുണ്ട്. കൂർത്തമഴ, യക്ഷി മഴ, കണ്ണീർ മഴ, കാണാമഴ, പാറും മഴ, എന്നിവ അതിൽ ചിലതാണ്. മഴയോടൊപ്പം ചേർക്കുന്ന വിശേഷണപഥത്തിന്റെ സവിശേഷതകളെല്ലാം മഴ യെന്ന പദത്തിനും ലഭിക്കുന്നു. ആ പദം പ്രയോ ഗിക്കുന്ന സന്ദർഭത്തെ അത് കൂടുതൽ ഭാവതീവ മാക്കുന്നു.
കൂർത്ത മഴ: മഴയുടെ ശക്തിയും തീവ്രതയും വെളി പ്പെടുത്തുന്ന ഒരു വിശേഷണമാണിത്. കഥാകാരി അനു ഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ശക്തിയും മഴയുടെ സ്വഭാവവുമായി സാമ്യ മുള്ളതാവുന്നു.
യക്ഷിമഴ : ഒരേസമയം പേടിപ്പെടുത്തുകയും ആകർ ഷിക്കുകയും ചെയ്യുന്ന മഴയെയാണ് ഈ വിശേ ഷണം കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സുകൊണ്ട് ആകർഷണം തോന്നുകയും ശാരീരാകാവ സ്ഥകൊണ്ട് പേടി തോന്നിക്കുകയും ചെയ്യുന്ന മഴ യാണ് കഥാകാരിക്കത്.
കണ്ണീർമഴ : സങ്കടത്തിന്റെ, വേദനയുടെ പ്രതീക മാണ് കണ്ണീർമഴ എന്ന വിശേഷണം. കഥാകാരി യുടെ രോഗാവസ്ഥയും വേദനകളും മൂലമുളള കണ്ണീരിനെ മഴയോടാണ് ഇവിടെ ഉപമിക്കുന്നത്.
കാണാമഴ കാണാൻ കഴിയാതെ പോയ മഴകളെ ക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അസുഖകൂടുതൽ കാരണം കഥാകാരിക്ക് കാണാൻ കഴിയാതിരുന്ന മഴകളെക്കുറിച്ചാണ് ഇവിടെ സൂചന.
പാറും മഴ: കാറ്റിന്റെ അകമ്പടിയോടെ മഴത്തുള്ളി കൾ പാറിവരുന്ന മഴയെയാണ് ഈ വിശേഷണം കൊണ്ട് അർത്ഥമാക്കുന്നത്.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)
Question 15.
“പാലത്തറ ചന്തയിൽ നിന്നോ മറ്റോ വരുത്തിയ തുണികൊണ്ടാണ് എന്റെ ഷർട്ടും ട്രൗസറും, ക്ലാസിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നുണ്ട്. അതുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഞാൻ ആരുടെയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല.
“വീട്ടിലിരിക്കുമ്പോൾ ഇടുന്ന ഷർട്ടും ട്രൗസറും ഇത്ര നല്ലതാണെങ്കിൽ അവന്റെ പെട്ടിയിൽ ഇനി എന്തൊക്കെ ഉണ്ടാവും എന്നായിരുന്നു എന്റെ
ചിന്ത. (കുപ്പായം)
വസ്ത്രം ആവശ്യത്തിനപ്പുറം ആഡംബരമായി മാറു ന്നുണ്ടോ? വിശകലനം ചെയ്ത് വേഷഭൂഷാദി കളും ആഡംബരഭ്രമവും’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് വസ്ത്രം. ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. കീറാത്തതും, വൃത്തി യുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂഹ ത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബരത്തി നായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരുപാടു ണ്ട്. പണ്ട് കാലത്ത് പോലെ വിശേഷദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തിരുന്ന പതി വൊക്കെ മാറി. വളരെ കുറച്ചു തവണമാത്രം ഉപ യോഗിച്ച വസ്ത്രങ്ങൾ പോലും അവർ ഉപേക്ഷി ക്കുന്നു. അലമാര നിറയെ വസ്ത്രങ്ങൾ നിറഞ്ഞി രിക്കുമ്പോഴും അവർ പുതിയ വസ്ത്രങ്ങൾ വാങ്ങു ന്നു. മുന്തിയ തരം തുണി, കൂടിയ വില, ഏറ്റവും പുതിയ ഡിസൈൻ ഇതൊക്കെ ഇന്ന് പലർക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒരു ഉപാധി മാത്രമാ ണ്. വസ്ത്രങ്ങളെ ആഡംബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരി ച്ചരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Question 16.
“കിട്ടും പണമെങ്കിലിപ്പോൾ മനുഷ്യർക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.
“പാരിലാരോ ജനം ദ്രവ്യമുണ്ടാക്കുവാൻ
ഓരോരോ വിദ്യകൾ കാട്ടുന്നു സന്തതം
ആട്ടം പഠിക്കുന്നു ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു പാട്ടു സാധിക്കുന്നു. (കിട്ടും പണമെങ്കിലിപ്പോൾ)
മുകളിൽ നൽകിയ വരികളും പാഠഭാഗവും വിശക ലനം ചെയ്ത് “കുഞ്ചൻ നമ്പ്യാർക്കവിതകളുടെ സവിശേഷതകൾ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കേരളം കണ്ട അസാധാരണ പ്രതിഭനായ കവിയാ യിരുന്നു കുഞ്ചൻ നമ്പ്യാർ. സാമൂഹികവിമർശനം, നിശിതമായ പരിഹാസം, തനികേരളീയത, സാധാ രണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവ യെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നരൂ പകർ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവർക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടു ത്തത്. മലായളത്തിലെ ആദ്യത്തെ ജനകീയ കവി എന്ന് നമ്പ്യാർ അറിയപ്പെട്ടത് അങ്ങനെയാണ്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാ രുടെ മിക്ക തുള്ളൽ കൃതികളെങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹികപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു.
പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവി ലിരുന്ന സാമൂഹികസ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യ പ്രകൃതി, ജലവിനിയോഗം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൽ, ഉത്സവ ങ്ങൽ, അങ്ങാടി വാണിഭം, മത്സ്യബന്ധനം, ചികി ത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടുസം ഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ നിരവധി അറിവുകൾ നമ്പ്യാരുടെ കവിതകളിലൂടെ ലഭി ക്കുന്നു.
തുള്ളൽക്കവിതകളിൽ പലതിന്റെയും പ്രമേയം പുരാണോ തിഹാസങ്ങളാണെങ്കിലും നമ്പ്യാർ നൽകുന്നത് കേരളീയ പശ്ചാത്തലമാണ്. കഥാപാ തങ്ങൾക്ക് തനി മലയാളിത്തം കല്പിക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവന്ദ്രൻ, ദമയന്തി, ദ്രൗപ തി,സീത, പാർവതി തുടങ്ങിയ കഥാപാത്രങ്ങൾ തനി മലയാളികളായി തുള്ളലുകളിൽ പ്രത്യക്ഷപ്പെ ടുന്നു. ഭൂസ്വർഗ്ഗപാതാളങ്ങൾ നമ്പ്യാരുടെ ഭാവന യിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാ രും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടെയുണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും നമ്പൂ തിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. പൊള്ളുന്ന സാമൂഹികവിമർശനം പതിനെട്ടാം ശതകത്തിൽ സമൂഹത്തിലുണ്ടായി രുന്ന തിന്മകളെ പൊള്ളുന്ന പരിഹാസം കൊണ്ടാണ് നമ്പ്യാർ നേരിട്ടത്. ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുമ്പോൾ അതു പലരിലും ചെന്നുകൊള്ളുന്നുണ്ടായിരുന്നു. പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണി ക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാ കില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതി നട്ട് കാതം വേണമെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസി ദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല.
മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെ പോലും പരിഗണിക്കുന്നില്ല. രാജാ വിനെക്കണ്ടു സേവകൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേ വകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചി പ്പിക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവ സാനിക്കുമെന്ന് കരുതി ചിലർ ശ്ലോകങ്ങളും പദ ങ്ങളും നിർമ്മിക്കുന്നു. ദുരാഗ്രഹം കൊണ്ട് പൊട്ട കവിതയും സാഹിത്യവും രചിക്കുന്നവരാണിവർ. സമ്മാനമായി പട്ടുകിട്ടിയാലും അവന് സന്തോഷ് മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടി യാൽ മാത്രം പോര തരിവള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.
ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുടക്കമി ല്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായി ക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയു ധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്രമുള്ള കായികപഠനത്തെ കുറിച്ചാണ് നമ്പ്യാർ മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാണെന്നും പണ മുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കു ന്നവരുമുണ്ട്.
പല തരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരു ന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവനത്തെ കുറി ച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. മന്ത്രിമാരു ടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖ സ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തരങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചുനടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനുമില്ല. വെള്ള ത്തിലെ കുമിളക്ക് സമാനമായ ജീവിതത്തെ പോറ്റു വാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ടപ്പെടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണികമാണ് ജീവി തവും അതുപോലെ ക്ഷണികമാണ്. അങ്ങനെ യുള്ള ജീവിതത്തെ പോറ്റുവാനാണ് മനുഷ്യർ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ ന മ്പ്യാർ പറയുന്നത്.
![]()
Question 17.
“മഴ തിരിച്ചുപോകുമ്പോൾ വേണ്ട, പോകണ്ട, ഇത്തിരി നേരം കൂടി കഴിഞ്ഞ് പോയാൽ മതി എന്നൊരു സ്നേഹശാഠ്യം ഉളളിൽ നിറഞ്ഞ് ഞാൻ മഴയുടേതായി മാറുന്നു.” (നനയാത്ത മഴ) മഴയുമായി സല്ലപിക്കുന്ന കുട്ടിയുടെ ചിന്തകളാണ് “നനയാത്ത മഴ’ എന്ന ഓർമ്മക്കുറിപ്പിനെ ഹൃദയ സ്പർശിയാക്കുന്നത്. ഇതുപോലെ നിങ്ങളുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അനുഭവക്കുറിപ്പ്
ശീർഷകം
ആകർഷമായ ഭാഷാ ശൈലി
അനുഭവങ്ങൾ ഹൃദയ ഹാരിയായി അവതരിപ്പി ക്കുന്നു.