Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.
Std 8 Malayalam Adisthana Padavali Annual Exam Question Paper 2023-24
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
“മഴയത്ത് ഉതിരുന്ന പവിഴമല്ലിപ്പൂക്കൾ മുറ്റത്തേ ക്കല്ല, ഉയിരിലേക്കാണു വീഴുന്നത്…….
“പവിഴമല്ലിപ്പൂക്കൾ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?
- പവിഴവും മല്ലിയും പൂക്കളും
- പവിഴമല്ലിയുടെ പൂക്കൾ
- പവിഴത്തിന്റെ മല്ലിപ്പൂക്കൾ
- പവിഴമാകുന്ന മല്ലിപ്പൂക്കൾ
Answer:
പവിഴമല്ലിയുടെ പൂക്കൾ
Question 2.
“കുഴിയാനയി, ലാടിൽ, അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിന കൈയാൽ – ഈ വരിക ളിൽ സൂചിപ്പിക്കുന്ന ബഷീർക്ക തികൾ ഏതെല്ലാം?
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് പാത്തുമ്മാ യുടെ ആട്
- മതിലുകൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!
- പാത്തുമ്മയുടെ ആട്, ശബ്ദങ്ങൾ
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ശബ്ദങ്ങൾ
Answer:
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! പാത്തുമ്മായുടെ ആട്
Question 3.
“മാനുഷന്മാരുടെ മോഹങ്ങളോരോന്നേ ഞാനുരചെയ്യുന്നു കേൾക്ക നീ ബാലക ഇവിടെ ഉരചെയ്യുന്നു’ എന്ന പദത്തിന്റെ അർത്ഥമെന്ത്?
- അറിയുന്നു
- ആടുന്നു
- കേൾക്കുന്നു
- പറയുന്നു
Answer:
പറയുന്നു
Question 4.
“വേണ്ടാ; ഞങ്ങൾക്കിരിക്കണമെന്നില്ല, ഇവിടെ വാഴയെത്രയുണ്ട്?’ അവർ ചോദി ച്ചു. ആ ചോദ്യത്തിനു മുമ്പിൽ ഇടിവെ ട്ടേൽക്കുന്നതു പോലെ വൃദ്ധൻ ഞെട്ടി പ്പോയി. (ആ വാഴവെട്ട്)
വൃദ്ധൻ ഞെട്ടിപ്പോകാൻ കാരണമെന്ത്?
- അവിടെ വാഴകളില്ല.
- വാഴകളുടെ എണ്ണം കൃത്യമായി അറിയില്ല.
- തന്റെ ജീവനായ വാഴകളും വെട്ടേണ്ടി വരും.
- വൃദ്ധന്റെ വാഴകൾക്ക് രോഗമുണ്ട്.
Answer:
തന്റെ ജീവനായ വാഴകളും വെട്ടേണ്ടി വരും.
Question 5.
മാതൃകപോലെ എഴുതുക
അർഥിച്ചേൻ – ഞാൻ അർഥിച്ചു വന്ദിച്ചേൻ
Answer:
ഞാൻ വന്ദിച്ചു
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (2 × 2 = 4)
Question 6.
ഭാഷാപരമായ അഭംഗി പരിഹരിച്ച് വാക്യം മാറ്റി യെഴുതുക.
അധ്യാപകൻ പരീക്ഷയിൽ ജയിച്ചതുകൊ ണ്ടാണ് കുട്ടിയെ അഭിനന്ദിച്ചതിനു കാരണം.
Answer:
കുട്ടി പരീക്ഷയിൽ ജയിച്ചതുകൊണ്ടാണ് അധ്യാ പകൻ അഭിനന്ദിച്ചത്
Question 7.
“മിടുക്കത്തിയെൻ മെയ്യിൽ
തളിച്ചോളട്ടേ തീർഥം! ‘
(ബഷീർ എന്ന ബല്യ ഒന്ന്)
ഈ വരികളിലെ പ്രയോഗഭംഗി വ്യക്തമാക്കുക.
Answer:
പ്രയോഗത്തിലെ നർമ്മം
മിടുക്കത്തിയായ ഇവൾ എന്റെ ശരീരത്തിൽ തീർത്ഥം തളിച്ചു കൊള്ളട്ടെ
Question 8.
അമ്മയുടെ സഹപ്രവർത്തകരായ എന്റെ അധ്യാപകരെല്ലാം ചേർന്ന് അസുഖക്കാരി യായ എനിക്കു ചുറ്റും വേലികെട്ടിയിരുന്നു. . കാട്ടുമൃഗങ്ങൾ വിളവു നശിപ്പിക്കാതിരി ക്കാൻ കർഷകൻ കൃഷി ഭൂമിക്കു ചുറ്റും വേലികെട്ടിയിരുന്നു.
അടിവരയിട്ട പ്രയോഗത്തിന് രണ്ടു സന്ദർഭങ്ങ ളിലുമുള്ള അർത്ഥമെന്ത്? കണ്ടെത്തിയെഴുതുക.
Answer:
ആദ്യത്തെ വേലികെട്ടി – സുരക്ഷിതത്തിന്റെ നിയന്ത്രണം
രണ്ടാമത്തെ വേലികെട്ടി – കൃഷിഭൂമിക്ക് ചുറ്റു മുള്ള സംരക്ഷണ വലയം
9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)
Question 9.
‘എനിക്ക് കുട്ടിക്കാലം ഈ വയസ്സാങ്കാലത്താ ണല്ലോ എന്നെനിക്കു തന്നെ ചിരി വരുന്നു; ഉപ്പു ചുവയ്ക്കുന്ന ചിരി!’ (നനയാത്ത മഴ)
“ഉപ്പു ചുവയ്ക്കുന്ന ചിരി!’ എന്ന പ്രയോഗം കഥാകാരിയുടെ ജീവിതത്തെക്കുറിച്ച് നൽകുന്ന സൂചനകൾ എന്തെല്ലാം? വിവരിക്കുക.
Answer:
ദുഃഖം നിറഞ്ഞ ചിരിയെയാണ് കഥാകാരി ജീവി തത്തെക്കുറിച്ച് പറയുന്നത് – അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാരിയായിരുന്നു അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു വെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു. പ്രിയ എ. എസിന്റെ “നനയാത്ത മഴ’ എന്ന ഓർമക്കുറുപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓർമ്മകളാണ്. ഏകാന്തമായ മന സ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതാ യി കഥാകാരി ഓർമ്മിക്കുന്നു.
അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടു ത്തിടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധുവിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധുവിനെയാണെന്നും പറയുമ്പോൾ ആ സ്നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാ വുന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട്, പോകണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി എന്ന് പറയാൻ കവിയുന്ന സ്നേഹശാഠ്യ ത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴ യത്തു ഇറങ്ങിനിന്നു ആശ്വാദിക്കാൻ കഴിയാ തിരുന്ന കാഥാകാരി വീടിനകത്തും നിന്നും വിര ലുകളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരിന്നത്. രോഗങ്ങൽ കഥാകാരിയെ മഴയിൽ നിന്നകറ്റു മ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷയിൽ അവ തരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീതവിരു ന്ന്, വെള്ളിനൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂ ക്കൾ തുടങ്ങിയ പ്രയോഗങ്ങൽ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.
മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കുമ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നുവെന്ന് പ്രിയ എ. എസ്. ഓർക്കുന്നു. ദിവസേന നാലു മഴകൾ സ്വന്തമാക്കിയതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കുന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദമില്ലായിരുന്നു വെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു.
ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പുതോന്നിയെങ്കിലും പിണക്കം നടിക്കുമ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടും ചേർത്തുവെക്കുന്ന തായി പ്രിയ എ.എസ്. ആത്മാർത്ഥതയോടെ പറ യുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ കഥകാരിയുടെ ദുരനുഭവ ങ്ങൾക്ക് സാക്ഷിയാകാൻ മഴയ്ക്കു ട്ടുണ്ടെന്ന് അടയാളപ്പെടുത്തുന്നു. അമ്പതു വയ സ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു.
കഴിഞ്ഞി ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മര ണകൾ വായനക്കാരിലും ആർദ്രതയേറുന്നു.
Question 10.
“എന്റെ കുപ്പായൊന്നും നന്നല്ലമ്മേ. കല്യാ ണത്തിന് വരുന്ന കുട്ട്യോള് കണ്ടാ പരിഹ സി.
“വലിയ ഒരു ഉത്തരവാദിത്വം രാമൻകുട്ടിനാ യർ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അമ്മേ ഇത് ശ്രദ്ധിക്കുന്നുണ്ടാവില്ലേ?.’ (കുപ്പായം)
പാഠസന്ദർഭങ്ങൾ വിശകലനം ചെയ്ത് കുട്ടി യുടെ മാനസികാവസ്ഥ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മിണി ഒപ്പുവിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു വാസു. പഴയ കുപ്പായം ഇട്ടുപോയാൽ കല്യാ ണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ ഞാൻ നാണം കെടും എന്ന സങ്കടമായിരുന്നു അവന്. അമ്മ പറഞ്ഞതനുസരിച്ചു അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിനു മാത്രമേ പറ്റൂ എന്ന് കൊച്ചുണ്ണിയേട്ടൻ പറയുന്നു. മറ്റു വഴിയൊന്നും കാണാതായപ്പോൾ ആ തുണി കൊണ്ട് തന്നെ അവൻ ഷർട്ട് തയ്പ്പിക്കുന്നു. എങ്കിലും ആ ഷർട്ടിട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കു ന്നതായി അവനു തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടിനായർ അവനെ തന്നെ തിരഞ്ഞെടു ക്കുകയും കൂടി ചെയ്തപ്പോൾ അവന്റെ സങ്കട ങ്ങളെല്ലാം മാറി. മറ്റു കുട്ടികളെല്ലാം അസൂയ യോടെയാണ് തന്നെ നോക്കുന്നത് എന്നവന് മന സ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.
Question 11.
“മഴ നനഞ്ഞല്ല, മഴ കൊള്ളാത്തയിടത്ത് സുരക്ഷിതമായി നിന്ന് വിരലൊന്നു നീട്ടി ത്തൊട്ടാണ് മഴയെ ഞാനറിഞ്ഞിരിക്കുന്നത്. ഓടിട്ട വീട്ടിലിരുന്ന് കാണണം മഴ. മഴയുടെ ചറു പിറന്നനെയുള്ള വരവ്, ഓടിന്മേൽ വീണ് തട്ടിത്തെറിച്ചുള്ള സംഗീതവിരുന്ന് എനിക്ക് പ്രിയപ്പെട്ടതാണ്.
(നനയാത്ത മഴ)
വ്യത്യസ്തമായ മഴയനുഭവങ്ങൾ നിങ്ങൾക്കു മുണ്ടല്ലോ. അത്തമൊരനുഭവം വിവരിക്കുക.
Answer:
എന്റെ പേര് അനീഷ്. അച്ഛനും അമ്മയും ചേട്ട നുമടങ്ങുന്ന കുടുംബം. കഴിഞ്ഞ മഴക്കാലത്തെ രസകരമായ ഒരനുഭവാണ് എന്റെ മനസ്സിലേക്ക് വരുന്നത്. മീൻപിടുത്തക്കാരനായിരുന്നു എന്റെ ചേട്ടൻ. നിങ്ങൾ വിചാരിക്കുന്നതുപോലെ വള്ള ത്തിൽ കയറി വലയെറിഞ്ഞു മീൻ പിടിക്കുന്ന പരിപാടി ഒന്നും അല്ല. ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും ഇല്ലാതെ ഇരിക്കുന്നതുകൊണ്ടു മഴക്കാ ലമായാൽ കൂട്ടുകാരോടൊപ്പം ചൂണ്ടയുമായി മീൻപിടിക്കാനിറങ്ങും. വല്ല കുളത്തിലോ തോട്ടിലോ ഒക്കെ ചൂണ്ടയുമായി മീൻപിടിക്കാ നിറങ്ങും. വല്ല കുളത്തിലോ തോട്ടിലോ ഒക്കെ. ഞങ്ങളുടെ പഞ്ചായത്തിലെ മിനുകളെ ഒക്കെ പിടിച്ചു കഴിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു. ഇപ്പോൾ സൈക്കിൾ കയറി ദൂരെ എവിടെയോ പോയി ആണു മീൻപിടിത്തം. മര്യാദയുടെയും ഭീഷണിയുടെയും ഒക്കെ ഭാഷയിൽ പലതവണ പറഞ്ഞു നോക്കിയിട്ടും എന്നെ ഇതുവരെ കൂടെ കൊണ്ടുപോയിട്ടില്ല. മീൻകറി കൂട്ടി ഉണ്ണാനുള്ള പ്രായമായെങ്കിലും മീൻപിടിക്കാനുള്ള പ്രായം നിനക്കായിട്ടില്ല എന്നാണു ഏട്ടന്റെ ഡയലോഗ്. എന്തായാലും തോറ്റ് പിൻമാറാൻ ഞാൻ തയ്യാറ ല്ലായിരുന്നു.
യൂ ട്യൂബിലും ഗൂഗിളിലും ഒക്കെ നോക്കി മീൻപിടിത്തത്തിന്റെ തിയ്യറി ഞാൻ പഠി ച്ചെടുത്തു. ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് അമ്മ മയക്കത്തിലായ നേരം, ഗംഗ നകുലന്റെ ഉറക്കത്തിന്റെ ആഴമളക്കുന്നപോലെ ഞാനും ഒന്നളന്ന് നോക്കി. രണ്ടു മണിക്കൂർ സമയമുണ്ട് അമ്മ ഉണരാൻ. ഒട്ടും സമയം കളയാതെ ഏട്ടന്റെ മുറിയിൽ നിന്ന് പഴയൊരു ചൂണ്ടയും, പറമ്പിൽ നിന്ന് മണ്ണിരയുമായി ഞാൻ വീടിനടുത്തുള്ള തോട്ടിലേക്ക് വച്ചു പിടിച്ചു. ഏകദേശം പത്തുമി നിട്ടോളം ചൂണ്ടയിൽ ഒന്നും കൊത്തിയില്ല. പതി നൊന്ന് മിനിറ്റ് ആയപ്പോൾ ചുണ്ടയിൽ ഒരിള ക്കം. പിടിച്ചു വലിച്ചു നോക്കിയപ്പോൾ ചില്ലറ മീനൊന്നുമല്ല. നല്ല ഭാരം, വല്ല സാവോ തിമിം ഗലമോ ഒക്കെ ആണെങ്കിൽ പെട്ടി ഓട്ടോറിക്ഷ വിളിച്ചു വീട്ടിൽ കൊണ്ടുപോകേണ്ടി വരുമല്ലോ എന്ന് ടെൻഷൻ അടിച്ച് ഞാൻ ആഞ്ഞൊരു വലി വലിച്ചു. പൊന്തി വന്നതോ ഒരു പാമ്പ്… എട്ടടി മൂർഖൻ… അമ്മേ എന്നൊരു ശബ്ദം എന്റെ തൊണ്ടയിൽ നിന്ന് വന്നു. ചൂണ്ടയും പാമ്പുമടക്കം തൊട്ടിലേക്ക് തന്നെ ഇട്ടു ഞാൻ നൂറ്റിഇരുപതു കിലോമീറ്റർ വേഗത്തിൽ വീട്ടിലേ ക്കോടി. പോലീസ് കണ്ടിരുന്നെങ്കിൽ ഓവർസ്പീ ഡിന് ഫൈൻ അടിച്ചേനെ…
എന്തായാലും സംഭവം നാട്ടിലും വീട്ടിലും ഒക്കെ പാട്ടായി. മഴകൊണ്ടത് കാരണം രണ്ട് ദിവസം പനിയും പിടിച്ചു കിടന്നു. എനിക്ക് പനി പിടിച്ചത് മഴ കൊണ്ടല്ലെന്നും, പേടിച്ചു കൊണ്ടാണെന്നും എന്റെ ചൂണ്ടയിൽ കൂടുങ്ങിയത് മൂർഖനൊന്നു മല്ല വെറും നീർക്കോലിയാണെന്നും ശത്രുക്കൾ പറഞ്ഞു നടക്കുന്നുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ദൃശ്യത്തിൽ ജോർജ്ജ് കുട്ടി പറഞ്ഞപോലെ അത് മൂർഖനാണോ നീർക്കോ ലിയാണോ എന്ന സ്യം എന്നോട് കൂടിമണ്ണടി യട്ടെ…
Question 12.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ
“എന്തിന്നു പൂക്കളം? എന്തിലും മീതെയാ- നമ്മുഖം സ്നേഹമായുജ്ജ്വലിക്കെ (പുതുവർഷം)
സൂചനകൾ വിശകലനം ചെയ്ത് കവയി അമ്മ യോടുള്ള ആത്മ ബന്ധം കണ്ടെത്തി തയ്യാറാക്കുക.
Answer:
കവയിത്രിയുടെ കുട്ടികാലത്തെക്കുറിച്ചുള്ള ഓർമ്മ കളിലെല്ലാം അമ്മ നിറസാന്നിധ്യമാണ് നൈർമല്യം, വെൺമ, ലാളിത്യം എന്നീ ഗുണങ്ങ ളുള്ളതാണ് തുമ്പപ്പൂ. സ്നേഹവും സാന്ത്വനവും നിറച്ച് പുഞ്ചിരിയോടെ കടന്നുവരുന്ന അമ്മയെ തുമ്പപ്പൂവിനോടാണ് കവയിത്രി ഉപമിക്കുന്നത്. ഓണം ആഹ്ലാദത്തിന്റെയും ഉത്സവത്തിന്റെയും പ്രതീകമാണ്. അമ്മ ജീവിതത്തിന്റെയും, സ്നേഹ ത്തിന്റെയും പ്രതീകമാണ്. ഓണപ്പൂക്കളിൽ തുമ്പ ശ്രേഷ്ഠമാകുന്നതുപോലെ ഏറ്റവും ഉദാത്തമായ സ്നേഹമാണ് അമ്മയുടേത്.
മണ്ണും പൂക്കളും ഇല്ലാതായതും ഫ്ളാറ്റിലെ ജീവി തവും കവിയിത്രിയെ ദുഃഖത്തിലാഴ്ത്തുന്നു. എങ്കിലും ഓർമ്മ കളിലുള്ള അമ്മയെന്ന സാന്നിധ്യം പ്രത്യാശയും സാന്ത്വനവും നിറച്ച് സ്നേഹമായ് ജ്വലിക്കുന്നു. ഏതു പൂക്കളത്തേ ക്കാളും സൗന്ദര്യം അമ്മയെക്കുറിച്ചുള്ള ദീപ്ത മായ സ്മരണകൾക്കുണ്ട്. എല്ലാ സങ്കടങ്ങളും അകറ്റി ഐശ്വര്യത്തിന്റെ ഒരു പുതുവർഷം സമ്മാനിക്കാൻ അമ്മ വീടിനകത്തു വന്നുദിക്കു മെന്ന് വിശ്വസിക്കുകയാണ് കവിയിത്രി.
Question 13.
“എന്നോട് അമ്മ പറഞ്ഞു, കാട്ടിൽ പോക ല്ലേ, കൂട്ടുകൂടല്ലേ, മരത്തിൽ കേറല്ലേ….
“കുട്ടികൾക്ക് തേന്മാവ് കാണിച്ചുകൊടുക്കു കയേ ആവൂ, തേൻകനി പറിച്ചു കഴുകി, ചെത്തിപ്പൂളി തിന്നാൻ പാകത്തിനു കൊടു …….
(തേൻകനി)
ഇത്തരം ഉപദേശങ്ങളോടുള്ള നിങ്ങളുടെ പ്രതി കരണം വ്യക്തമാക്കുക.
Answer:
അധ്വാനിക്കാതെ ഫലം കണ്ടെത്താൻ ശ്രമിക്കരു ത്. അവനവന്റെ അധ്വാനത്തിലൂടെ നേടുമ്പോൾ മാത്രമേ ഫലങ്ങൾ മധുരമുള്ളതായി മാറൂ എന്ന സന്ദേശമാണ് തേൻ കനി എന്ന നാടകം മുന്നോട്ടു വയ്ക്കുന്നത്. വല്ലവരുടെയും അധ്വാ നത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന ഒരുപാട് ആളു കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൈ നന യാതെ മീൻപിടിക്കാൻ നോക്കുന്ന അത്തര ക്കാർക്കുള്ള സന്ദേശമാണ് ഇത്. അധ്വാനി ക്കാതെ എന്തെങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായിപ്പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമുണ്ടാകൂ എന്നും നാടകകൃത്ത് നമ്മോട് പറയുന്നു. ഓരോ മനുഷ്യനെയും പേടിയുടെയും മടിയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ഒക്കെ ചങ്ങ ലകൊണ്ട് അവനവൻ തന്നെ കെട്ടിയിരിക്കുക യാണ്.
Question 14.
“ക്ലാസ്സിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നു ണ്ട്. അതുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഞാൻ ആരുടെയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല..
. “എനിക്ക് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാ ണുള്ളത്…..ഇതെല്ലാം വിലകുറഞ്ഞ തുണി കൊണ്ട് തുന്നിച്ചതാണ്.
“വീട്ടിലിരിക്കുമ്പോൾ ഇടുന്ന ഷർട്ടും ട്രൗസറും ഇത് നല്ലതാണെങ്കിൽ അവന്റെ പെട്ടിയിൽ ഇനി എന്തൊക്കെ ഉണ്ടാവും എന്നായിരുന്നു എന്റെ ചിന്ത.’ (കുപ്പായം) സൂചനകളിൽ നിന്നും അക്കാലത്തെ സാമൂ ഹികാവസ്ഥയെക്കുറിച്ച് ലഭിക്കുന്ന തിരിച്ചറി വുകൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങ ളിൽ ഒന്നാണ് വസ്ത്രം, ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. ദാരിദ്ര്യവും പട്ടി ണിയും ഒഴിഞ്ഞ ദിവസംപോലും അന്ന് ഉണ്ടാ യിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അമ്മ അലഞ്ഞുതിരിഞ്ഞു നടന്നതെല്ലാം കഥാ കൃത്ത് ഓർക്കുകയാണ്. കീറാത്തതും വൃത്തി യുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂ ഹത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബ രത്തിനായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരുപാടുണ്ട്. പണ്ട് കാലത്ത് പോലെ വിശേഷ ദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തി രുന്ന പതിവൊക്കെ മാറി. വളരെ കുറച്ചു തവ മാത്രം ഉപയോഗിച്ച വസ്ത്രങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു. വസ്ത്രങ്ങൾ ആഡം ബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (2 × 6 = 12)
Question 15.
“മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്പത്തെയാണോ വികസനം വിക സനം എന്നു വിളിക്കുന്നത്?’
“പ്രഭോ, കഴിഞ്ഞ കൊല്ലം മുട്ടയിടാൻ വന്ന മീനുകളെല്ലാം വെള്ളത്തിലെ രാസവിഷം കാരണം ചത്തുപൊന്തിയപ്പോൾ കുറേ മനു ഷ്യർ വന്നു കൂടി. രാത്രിയിലാണ് തീയിട്ട ത്. എന്റെ കൂട്ടുകാരെല്ലാം തീയിൽ കത്തി യെരിഞ്ഞു. ഞാൻ നോക്കിനിൽക്കേ എന്റെ പ്രിയതമനു… ജീവനോടെ.
(രണ്ടു മത്സ്യങ്ങൾ)
തന്നിട്ടുള്ള സൂചനകളും കഥയിലെ ആശയ ങ്ങളും ഉൾപ്പെടുത്തി
“വികസനം പരിസ്ഥിതി സൗഹൃദമാകണം’ എന്ന വിഷയത്തിൽ മുഖ്യപ്രസംഗം തയ്യാറാ ക്കുക.
Answer:
വികസനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖ മുദ്ര. റോഡുകൾ, കെട്ടിടങ്ങൾ, മാളുകൾ, തുര ങ്കപാതകൾ അങ്ങനെ വികസനത്തിന്റെ വർണ്ണ തിളക്കമാണ് എങ്ങും. പക്ഷേ നമ്മുടെ വിക സനം ശാസ്ത്രീയമാണോ? ജൈവനീതി പുലർത്തുന്ന താണോ? അല്ല എന്ന് തന്നെ പറ യേണ്ടി വരും. കാടുകൾ വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മലകളും കുന്നുകളും ഇടിച്ചുനിരത്തുന്നു. കുളങ്ങളും തോടുകളും മണ്ണിട്ടുമൂടി ഭൂമിയുടെ ജലസ്രോത സ്സുകളെ നശിപ്പിക്കുന്നു. എന്നിട്ടതിനെ വികസന മെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.
കഥയിലെ തവള പറയുന്നതുപോലെ പ്രകൃ തിയെ മുഴുവൻ നശിപ്പിച്ച് മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പമാണ് നമ്മുടേത്. നാം അധി വസിക്കുന്ന ഭൂമി നമ്മുടേത് മാത്രമല്ലെന്നും, സർവ്വജീവജാലങ്ങൾക്കും അവകാശപ്പെട്ടതാ ണെന്നുമുള്ള സത്യത്തെ തിരിച്ചറിയാതെയുള്ള, പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ ങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ വികസന കടന്നുകയറ്റം തിരിച്ചറിയാതെയുള്ള, പാരിസ്ഥി തികമായ നിരവധി അസ്വാസ്ഥങ്ങൾക്ക് കാരണ മാകുന്ന മനുഷ്യന്റെ വികസന കടന്നുകയറ്റം പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറു തൊന്നുമല്ലാ. കൊടും ചൂടും വരൾച്ചയും വെള്ള പ്പൊക്കവും മണ്ണിടിച്ചിലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറേ അനുഭവിച്ചതാണല്ലോ. മനുഷ്യർക്ക് ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായെങ്കിൽ പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങ ളുടെ അവസ്ഥ അതിലും ഭയാനകമാണ്. വെള്ള ത്തിലും കരയിലുമായി ജീവിക്കുന്ന നൂറു കണ ക്കിന് ജീവജാലങ്ങളും സസ്യങ്ങളും മനു ഷ്യന്റെ ചെയ്തികളുടെ ഫലമായി വംശനാശ ത്തിന്റെ ഭീഷണിയിലാണ്.
വികസനം അനിവാര്യമാണ്. പക്ഷേ, അത് പ്രക തിയെ നശിപ്പിച്ചുകൊണ്ടാവരുത്. പ്രകൃതിയെ ന്നത് ജീവവംശത്തിന്റെ അതിജീവനപാഠങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരർത്ഥത്തിൽ ജീവവംശത്തിന്റെ നിലനിൽപ്പി നാധാരമായ വെള്ളം, വായു മറ്റ് ജൈവഉൽപ്പ ന്നങ്ങൾ തുടങ്ങി ജൈവീകമായ ഒരു ആവാസ വ്യവസ്ഥയിലാണ് ഈ പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും നിലനിൽക്കുന്നത്. അതി നാൽ തന്നെ പ്രകൃതിയെ നമുക്ക് ആവശ്യ മുള്ളതിനേക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യ മുണ്ടെന്ന ബോധ്യം നമുക്കോരുത്തർക്കും ഉണ്ടാ
വണം.
അല്ലെങ്കിൽ വികസനം പരിസ്ഥിതി സൗഹൃദമാകണം പരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് വട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ നിന്നുള്ള വികസനമാണ് മാനവിക പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം, തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാ ടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗ ആസക്തിയിലേക്ക് തൃപ്തി പ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ ചൂഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമായി സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ്.
മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലോലകളിൽ നിന്നാണ് ജനിച്ചത്. നാമവശേ ഷവുമാകുന്ന കാടുകൾ രാക്ഷസയന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന മലകളും, കുന്നുകലും, മഴ നില ച്ചുപോയ ആകാശം, അല്ലെങ്കിൽ പ്രളയം കുലം കുത്തിഒഴുകുന്ന പ്രകൃതിയിൽ നിന്ന് മനുഷ്യൻ അപഹരിക്കുന്ന പ്രദേശങ്ങൾ ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന പുഴകൾ ഇതൊക്കെയാണ് ഇതിന്റെ യാഥാർത്ഥ്യ ങ്ങൾ പല സസ്യജന്തുജാലങ്ങളും എന്നെന്നേയ്ക്കു മായി ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ജീവന്റെ തുടർച്ചയാണ് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ നിലനിർത്തുന്നത്. മനു ഷ്യന്റെ ആർത്തിപൂണ്ടതും വിവേകം ഇല്ലാത്ത തുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദ പരമല്ലാത്ത വികസന രീതിയാണ് പ്രകൃതിയുടെ താളംതെറ്റുന്നതിന് കാരണമായത്. പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും കൊടും ചൂടായായും ജലക്ഷാമവും പ്രകൃതി പ്രതികരി ക്കുന്നു. ഇതിന്റെ ഭവിക്ഷത്തുക്കൾ നമുക്ക് അനു ഭവിക്കേണ്ടി വരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാ കുമ്പോൾ മാത്രം പോരാ വഴികളെക്കുറിച്ച് ആലോചിക്കാതെ വികലമായി വികസന കാഴ്ച പ്പാടുകൾ പടിപടിയായി നിർത്തണം. കാടും മേടും കുന്നും ചിതപ്പും എല്ലാം നശിപ്പിച്ചിട്ട് മനു ഷ്യന് മാത്രം നിലനിൽക്കാനാവില്ല. വികസനം അനിവാര്യമാണ്. അത് പ്രകൃതി സൗഹൃദപരമാ കണം എന്ന കാഴ്ചപാട് നമുക്ക് ഉണ്ടായേ മതി യാവൂ. പരിസ്ഥിതുമായി ബന്ധപ്പെട്ട വിഷയങ്ങ ളിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുകയും അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നിർത്തലാക്കുകയും വേണം.
Question 16.
രാമൻകുട്ടിനായർ പറഞ്ഞ സ്ഥലത്തു നിന്ന് വരന്റെ സംഘം കയറുമ്പോൾ ഞാൻ കൃത്യ മായി പനിനീര് തളിച്ചു. വിരുന്നുവന്ന കുട്ടി കൾ എന്നെ അസൂയയോടെ നോക്കുന്നുണ്ടാ യിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. (കുപ്പായം)
‘കുപ്പായം’ എന്ന ഓർമ്മക്കുറിപ്പ് നൽകുന്ന വായനാനുഭവം ഉൾപ്പെടുത്തി സുഹൃത്തിന് അയക്കാനുള്ള കത്ത് തയ്യാറാക്കുക.
Answer:
സ്ഥലം : ________
തീയതി : ________
പ്രിയപ്പെട്ട അച്ചു,
സുഖമല്ലേ നിനക്ക് അവിടെ? അമ്മയും അച്ഛനും എന്തുപറയുന്നു? എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഈ കത്തെ ഴുതാൻ ഒരു കാരണമുണ്ട്. ഞാൻ ഇന്നലെ എം.ടി വാസുദേവൻ നായർ രചിച്ച കുപ്പായം എന്ന കൃതി വായിച്ചു. അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളാണവ. അതിലെ ചില അനുഭവ ങ്ങൾ നമുക്കും ആത്മവിശ്വാസവും സന്തോ ഷവും നൽകും. ഞാൻ അത് പറയാം. നമ്മൾ കുട്ടികളുടെ മനസ്സ് സ്പർശിക്കുന്ന ഒരു അനുഭ വക്കുറിപ്പ്, നമ്മളൊക്കെ വളരുന്ന സാഹചര്യങ്ങ ളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്ന് അറിയോ അന്നത്തെ കാലഘട്ടം അതിലെ ആത്മ വിശ്വാസവും സന്തോഷവും നൽകുന്ന ഒരു അനുഭവം പങ്കുവെയ്ക്കാം. അമ്മിണി ഒപ്പു എന്ന ഒരു കഥാപാത്രത്തിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിൽ ആയിരുന്നു വാസു. പഴയ കുപ്പായവും ഇട്ടുപോ യാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം സങ്കടമായിരുന്നു അവ ന്. അമ്മ പറഞ്ഞത് അനുസരിച്ച് അച്ഛന്റെ പെട്ടി യിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിന് മാത്രമേ പറ്റൂ എന്ന് കൊച്ചുണ്ണി ഏട്ടൻ പറയുന്നു. മറ്റുവഴിയൊന്നും കാണാതാ യപ്പോൾ ആ തുണികൊണ്ടു തന്നെ അവൻ ഷർട്ട് തയ്യിപ്പിച്ചു. എങ്കിലും ആ ഷർട്ട് ഇട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവന് തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടി നായർ അവനെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്ത പ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടി കളെല്ലാം അസൂയയോടെയാണ് തന്നെ നോക്കു ന്നത് എന്ന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.
ഈയൊരനുഭവം എന്റെ മനസ്സിലും ആഹ്ലാദം നൽകി. നമ്മുടെ ആത്മവിശ്വാസമാണ് മറ്റുള്ളവ രുടെ അഭിപ്രായത്തേക്കാൾ വലുതെന്ന് മനസ്സി ലായി നീയും ഈ കഥാഭാഗം കിട്ടുകയാണ് ങ്കിൽ തീർച്ചയായും വായിക്കണം. ഒരിക്കൽകൂടി എല്ലാവരോടും ഞാൻ അന്വേഷിച്ചതായി അറി യിക്കുക. ഞാൻ നിർത്തുന്നു.
എന്ന്
പേര്
ഒപ്പ്
Question 17.
“ഓരോ വൃക്ഷത്തെയും ഓരോ ചെടി യെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ വർത്തമാനം പറഞ്ഞാൽ ചെടികൾക്കും വൃക്ഷങ്ങൾക്കും മനസ്സിലാകും എന്നുവരെ എനിക്ക് തോന്നീട്ടുണ്ട്.
. ഞങ്ങൾ ഞങ്ങളുടെ പറമ്പിലുള്ള ഒരു ജീവിയെയും കൊല്ലാറില്ല. (വൈക്കം മുഹമ്മദ് ബഷീർ)
“ബഷീർ എന്ന ബല്യ ഒന്ന് ‘ എന്ന കവിതയിലെ ആശയങ്ങളും തന്നിട്ടുള്ള സൂചനകളും പ്രയോ ജനപ്പെടുത്തി ബഷീർ ദിനത്തിൽ അവതരിപ്പി ക്കാനുള്ള അനുസ്മരണ പ്രഭാഷണം തയ്യാറാ ക്കുക.
Answer:
പ്രപഞ്ചസ്നേഹവും സഹജീവികളോടുള്ള കാരുണ്യവും ബഷീർ കൃതികളിലെങ്ങും കാണാൻ കഴിയും. പ്രകൃതിയിലെ സർവ്വചരാ ചരങ്ങളെയും സമഭാവനയോടെ കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രപഞ്ചസ്നേഹിയും മനുഷ്യസ്നേഹിയുമാണദ്ദേഹം. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഒരേ ഒരു ചൈതന്യമാണെന്ന് ബഷീർ തന്റെ കൃതികളി ലൂടെ വ്യക്ത മാക്കുന്നു. ഒന്നു മൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായി രുന്നത്. ഹിന്ദുവും മുസൽമാനും എല്ലാവരും ഒന്നിക്കുന്ന സഹജീവിസ്നേഹത്തിലധിഷ്ഠിത മായ വിശാല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തി ന്റേത്.
മലയാള ഭാഷയിൽ സ്വന്തമായ ഒരു ഇരിപ്പിടം സൃഷ്ടിക്കുകയും തന്റേതായ ഒരു ഉപഭാഷ തീർക്കുകയും ചെയ്യുകയായിരുന്നു ബഷീർ. കാവ്യകാരനായ എഴുത്തച്ഛനെ ഭാഷയുടെ പിതാ വായി കാണുമ്പോൾ, ബഷീറിനെ ഗദ്യസാഹി ത്യത്തിൽ ആത്മതേജസ്സുള്ള ഒരു ഭാഷയുടെ ഉപ ജ്ഞാതാവായി കാണാം. പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ലക്ഷണവും സംഭാവനയുമാണത്. വായിക്കുന്നവർക്കും അല്ലാത്തവർക്കുമിടയിൽ ബഷീർ എന്ന എഴു ത്തുകാരനെ സുപരിചിതനാക്കിയത് അദ്ദേഹം സൃഷ്ടിച്ച ഈ പുതുഭാഷയുടെ ശക്തിയാണ്. ആ ശൈലി ഒരിക്കലും പരമ്പരാഗതമാണെന്ന് നമുക്ക് പറയാൻ കഴിയില്ല. പഴമക്കാർ രസിക്കു കയും പുതുതലമുറ കൊണ്ടാടുകയും ചെയ്യു ന്നത് ബഷീർ ഒരു ശൈലിയും ഭാഷയുമായതു കൊണ്ടാണ്.
വ്യാകരണമുക്തമായ മലയാളഭാഷയായിരുന്നു ബഷീറിന്റേത്. വരമൊഴി എന്നത് ഈ എഴുത്തു കാരനെ സംബന്ധിച്ചിടത്തോളം അളുമ്പുസൻ ഭാഷയായിരുന്നു. “നേരും നുണയും’ എന്ന പുസ്തകത്തിലെ ഒരു കുറിപ്പിൽ ബഷീർ ഇതിന് അടിവരയിലിടുന്നുണ്ട്. അച്ചടിഭാഷയെ ചോദ്യം ചെയ്യാൻ ബഷീർ തന്നെ തന്റെ പല കൃതിക ളിലും ഉപാഖ്യാനം നടത്തുന്നുണ്ട്. താൻ എഴു സ്റ്റൈലിൽ വാക്യത്തിൽ ആഖ്യാതം എവിടെ എന്ന ചോദ്യവുമായാണ് അബ്ദുൽഖാ ദർ പ്രത്യക്ഷപ്പെടുന്നത്. ഇതിനുള്ള ബഷീറിന്റെ മറുപടി മലയാളത്തിൽ ശൈലി തന്നെയായി തിയ മാറി.
ജീവസ്സുറ്റ ആഖ്യാനശൈലിയുടെ ഉദാഹരണ മാണ് ബഷീറിന്റെ പല നോവലുകളും, ബാല്യ കാല സഖി പ്രസിദ്ധീകരിച്ച് ഏഴുവർഷങ്ങൾക്കു ശേഷം രചിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതിയുടെ കഥാഭൂമിക മുസ്ലീം സമുദായ പശ്ചാത്തലമാണ്. മാപ്പിള ഭാഷയുടെ ഒരു നവ ലോകം തന്നെ ഈ കൃതികളിൽ ബഷീർ സൃഷ്ടി ക്കുന്നുണ്ട്. പ്രസാധത്തെ മുകരുന്ന വിഷാദഭാ വമായി മിക്ക നോവലുകളിലും ഭാഷ മാറുന്നു. അനുഭവങ്ങളുടെ തീവ്രതയാൽ ഭാഷയ്ക്ക് ജീവൻ വയ്ക്കുന്ന കാഴ്ചയാണിത്. ആ യവും മുക്തിരഹിതവുമായ ശോകത്തെ ചിത്രീ കരിക്കുമ്പോഴും പ്രസാദാത്മകമായ ഒരു ഭാഷ നോവലിൽ കൊണ്ടുവരാൻ ഈ എഴുത്തുകാ രന് നിഷ്പായസം കഴിയുന്നു. ഇവിടെ ഭാഷക്ക് നിഷ്കളങ്കതയുടെ തെളിമയുണ്ട്. ആഖ്യയെയും ആഖ്യാനത്തെയും തിരസ്കരിച്ചകൊണ്ടുള്ള ഒരു സമീപനരീതിയാണിത്.
തകരുന്ന ഒരു തലമുറ യുടെ വാസ്തവിക സ്വഭാവമാണിത്. എന്നാൽ തന്റെ ഭാഷയെ തകർക്കാൻ അദ്ദേഹം കൂട്ടാക്കു ന്നില്ല. അതിനെ രാകി രാകി കൂടുതൽ കൂടുതൽ മൂർച്ചകൂട്ടാനാണ് ബഷീറിന്റെ ശ്രമങ്ങളൊക്കെ യും. ഒറ്റപ്പെട്ടും വേർപെട്ടും നമ്മുടെ ഭാഷാസാ ഹിത്യത്തിൽ നിലകൊള്ളുന്ന ബഷീറിന്റെ മല യാളിത്തം ആഗോളതലത്തിൽതന്നെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. ഈ എഴുത്തുകരാനുമായി താരതമ്യം ചെയ്യാനോ, ബന്ധപ്പെടുത്താനോ നമ്മുടെ മഭാഷയിൽ മറ്റേതു കഥാകാരനാണു ള്ളത്? മലയാളിയുടെ ലാവണ്യബന്ധത്തെ അട്ടി മറിച്ചുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ സാഹിത്യം ഭാഷാ ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതി ഹാസമാകുക എന്ന അപൂർവ ബഹുമതി നേടി മലയാളത്തിന്റെ എഴുത്തച്ഛനായി ബഷീർ ചരി ത്രത്തിൽ ഇടം കണ്ടെത്തി. നമ്മുടെ ഭാഷയെ ഉഴുതുമിറിച്ചിട്ട് ഒരുപുതുഭാഷ സമ്മാനിച്ച ബഷീ റി എം. എൻ. വിജയൻ വിശേഷിപ്പിച്ചത് എത്രയോ ശരിയാണ്. “ബഷീറിനെ പരാജയപ്പെ ടുത്താൻ ബഷീറിനു മാത്രമേ കഴിയൂ. അത കേറെയുണ്ട് ഈ എഴുത്തുകാരന്റെ കാതൽ.