Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.
Std 8 Malayalam Adisthana Padavali First Term Question Paper 2022-23
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു ശരിയായ ഉത്തരം തിരഞ്ഞെടുത്തു ഴുതുക. (4 × 1 = 4)
Question 1.
‘അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നു
മില്ലാതിരുന്നൊരാപ്പോയ കാലം”
ഇവിടെ കവി സൂചിപ്പിക്കുന്ന കാലം എതാണ്?
- ബാല്യം
- കൗമാരം
- യൗവനം
- വാർധക്യം “
Answer:
ബാല്യം
Question 2.
“നിങ്ങളിങ്ങനെ കണ്ണിച്ചോരയില്ലാതെ പറന്നല്ലോ” (ആ വാഴവെട്ട്) അടിവരയിട്ട് പ്രയോഗത്തിന്റെ അർഥമെന്ത്?
- സ്നേഹത്തോടെ പെരുമാറുക
- പിശുക്കു കാണിക്കുക
- ദയയില്ലാതെ പെരുമാറുക
- സഹാനുഭൂതി കാണിക്കുക.
Answer:
ദയയില്ലാതെ പെരുമാറുക
Question 3.
“എത്ര മൃദുലവും മനോഹരവുമാണ് ഓരോ തുകൽത്താളുകളും”
(തുകൽത്താളുകൾ എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?)
- തുകലും താളുകളും
- തുകലാകുന്ന താളുകൾ
- തുകൽ കൊണ്ടുള്ള താളുകൾ
- തുകൽ എന്ന താളുകൾ
Answer:
തുകൽ കൊണ്ടുള്ള താളുകൾ
Question 4.
‘അത്യധികം’ എന്ന പദം പിരിച്ചെഴുതിയാൽ
- അത് + അധികം
- അതി + അധികം
- അത്യ + ധികം
- അത്യ + അധികം
Answer:
അതി + അധികം
Question 5.
‘ഓണപ്പുലർച്ചയിൽ കൂരിരുൾ നീക്കിയെൻ വീടിന്നകത്തമ്മ വന്നുദിക്കും’ (പുതുവർഷം) ഈ വരികളിൽ പ്രകടമാവുന്ന ഭാവം?
- നിരാശ
- പ്രതീക്ഷ
- സഹതാപം
- വേദന
Answer:
പ്രതീക്ഷ
![]()
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെ ഴുതുക. (4 × 2 = 8)
Question 6.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ അമ്മയെ തുമ്പപ്പൂവിനോട് സാദൃശ്യപ്പെടുത്താ നുള്ള രണ്ടു കാരണങ്ങൾ എഴുതുക.
Answer:
വെണ്മയുള്ളതാണ് തുമ്പപ്പൂ. അമ്മ തുമ്പപ്പൂ പോലെ പരിശുദ്ധമാണ് നന്മയുള്ളതാണ്.
Question 7.
വാഴക്കൂട്ടത്തിന് നേർക്ക് കൈയോടിച്ചുകൊണ്ട് വൃദ്ധൻ തുടർന്നു. “ഇതാണ് എന്റെ അന്നന്നേപ്പം. അന്നന്നേപ്പം എന്നതുകൊണ്ട് മർക്കോസ് ചേട്ടൻ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാക്കുക.
Answer:
വാഴകൃഷിയിൽ നിന്നുള്ള വരുമാനമാണ് ആ കുടും ബത്തിന്റെ ആശ്രയം.
അന്നത്തെ ഭക്ഷണത്തിനുള്ള വക ലഭിക്കുന്നതും വാഴകൃഷിയിൽ നിന്നാണ്.
Question 8.
“ഫ്ളാറ്റിലെ ബാൽക്കണിത്തുഞ്ചത്തു കർക്കട കാറ്റും മഴയും കൊടിചുരുക്കി കർക്കടക്കാറ്റും മഴയും കൊടിചുരുക്കി എന്നതു കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ്? വ്യക്തമാക്കുക.
Answer:
ഫ്ളാറ്റിലെ ബാൽക്കണിയുടെ അറ്റത്തോളം കർക്കി ടക കാറ്റും മഴയും ചുരുങ്ങി. മനുഷ്യനെ പ്രകൃതി ക്കുമേലുള്ള കടന്നുകയറ്റം കാലാവസ്ഥയെ തകിടം മറിച്ചു. കാറ്റും മവയുമെല്ലാം കാലം തെറ്റുകയും ആവശ്യാനുസരണം ലഭിക്കാതെയുമായി. ഈ ദുരാ വസ്ഥയാണ് കവയിത്രി വിജയലക്ഷ്മി ഓർമ്മിപ്പി ക്കുന്നത്.
Question 9.
രോഗം വന്നാൽ എല്ലാ വെട്ടിക്കളഞ്ഞാ മതിയോ? മർക്കോസ് ഇങ്ങനെ പറയാനിടയായ സാഹചര്യം എന്താവാം?
Answer:
രോഗമുള്ള വാഴകൾ നശിപ്പിക്കുക, രോഗം തടയു ന്നതിന് നിയന്ത്രിക്കുന്നതിന് ഉള്ള മാർഗ്ഗങ്ങളും കണ്ടെത്തി നടപ്പാക്കുക എന്നതാണ് ആവശ്യം. മാത്രമല്ല ഈ കൃഷി രീതിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി പേർ സമൂ ഹത്തിലുണ്ടാകും. പലപ്പോഴും അധികാരികളുടെ വികലമായ തീരുമാനങ്ങൾ വാഴകൾക്ക് കേടുവ ന്നതു കൊണ്ട് വാഴ കൃഷി തന്നെ ഇല്ലാതാക്കി യേക്കാം എന്നതുപോലെയുള്ള ദരിദ്രരെ കൂടുതൽ ദരിദ്രരരാക്കുകയും അവരുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ പ ശ്നത്തെ പഠിച്ച് വിലയിരുത്തി സമൂഹത്തിന് ഗുണ കരമായ തരത്തിൽ തീരുമാനങ്ങളെടുക്കാൻ ജനോ പകര പ്രദമായി ത്തീരും. അധികാരികളും ഗവൺമെന്റുമെല്ലാം ജനങ്ങളുടെ നന്മയ്ക്കു വേണ്ടി നിലകൊള്ളണം. അതിനുവേണ്ട തീരുമാനങ്ങളും അവയുടെ നടത്തിപ്പുമാണ് ആവശ്യം.
Question 10.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക. ജ്ഞാനിയുടെ മുമ്പിൽ അവൻ പിന്നെയും ചെന്നു നിന്നു. കണ്ട കാഴ്കളെല്ലാം വിശദമായിത്തന്നെ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചു.
Answer:
ജ്ഞാനിയുടെ മുമ്പിൽ അവൻ പിന്നെയും ചെന്ന് നിന്ന് കണ്ട കാഴ്ചകളെല്ലാം വിശദമായി തന്നെ പറഞ്ഞുകേൾപ്പിച്ചു.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)
Question 11.
“എന്റെ മോളേ, നല്ലൊരു നോമ്പായിരുന്നു, കഞ്ഞി വെള്ളത്തിനു പകരം സൂപ്പാണല്ലോ കുടിക്കുന്നത്. (ആ വാഴവെട്ട്)
മർക്കോസ് ചേട്ടന്റെ ഈ വാക്കുകൾ റാഹേലി നോട് പറയുന് ഫലിതം മാത്രമാണോ? നിങ്ങളുടെ അഭിപ്രായം സമർഥി ക്കുക.
Answer:
ചേനകൾ ഏതുകാലത്ത് നടണമെന്ന് മർക്കോസു ചേട്ടന് അറിയാം. അയാൾ ഒരു നല്ല കൃഷിക്കാര നാണ്. കുംഭവെയിലിൽ വിയർപ്പിൽ കുളിച്ച് മുഖം പ്രസന്നമായിരുന്നില്ല. അതിന്റെ കാരണമന്വേഷി ക്കാൻ കേരളത്തിനു നേരമില്ലാതായിരുന്നുവെന്ന് പറയുന്ന അധികാരികളോട് കഥാകൃത്ത് വിയോ ജിക്കുന്നു. ദാഹം കൊണ്ട് വലഞ്ഞ മർക്കോസു ചേട്ടൻ മകളോട് കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. റേഷൻ കടയിൽ നിന്ന് കിട്ടുന്ന പച്ചരിയിൽ നെല്ലും പൊടിയും കൂടാതെ പുഴുക്കളുമുള്ളതാണെന്ന് മകൾ പറഞ്ഞു. നോമ്പുകാലത്ത് മാംസബന്ധമുള്ള സൂപ്പാണല്ലോ കുടിക്കാൻ കിട്ടുന്നതെന്ന് തമാശ യാണ് മാർക്കോസുചേട്ടനിൽ നിന്ന് ഉണ്ടായത്. അപ്പോൾ ഇതുതന്നെ കിട്ടാതാവുന്ന സ്ഥിതിയാണു ണ്ടാകുന്നതെന്നാണ് അറിവ് എന്ന മകൾ പറയു മ്പോൾ, ക്ഷാമം വരാൻ പോകുന്നുവെന്നൊന്നും അറിയാനുള്ള കഴിവ് അധികാരികൾക്കില്ലെന്നാണ് പിതാവിന്റെ അഭിപ്രായം.
Question 12.
“ആരോടും ചേരുവാനാകാതെ, വൈദ്യുത
വീചിപോലാപത്തായ് മാറും കാലം (പുതുവർഷം)
കൗമാരകാലത്തിന്റെ എന്തെല്ലാം സവിശേഷതക ളാണ് ഈ വരികളിൽ തെളിയുന്നത്? വിശദീകരി ക്കുക.
Answer:
ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം. കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്ക യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.
ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.
അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.
തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്.
![]()
Question 13.
“എന്റെ പിതാവിനും രോഗമുണ്ട്. അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടിമൂടുക!’. ഒരു സിംഹിയെപ്പോലെ “പോ പെണ്ണ, മരംകേറി (ആ വാഴവെട്ട്)
റാഹേലിനോടുള്ള ഉദ്യോഗസ്ഥരുടെ മറുപടിയിൽ തെളിയുന്ന മനോഭാവത്തെ വിമർശനാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കാർഷകവൃത്തി ഉപജീവനമാർഗ്ഗമാക്കിയ കഠിനാ ധ്വാനിയായ മാർക്കോസുചേട്ടന്റെയും കുടുംബത്തി ന്റെയും കഥ പറയുകയാണ് പാഠഭാഗത്ത്. എല്ലു കൾ ഉന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും കുഴിഞ്ഞ കണ്ണുകളും അർഥനഗ്നമായ ശരീരവും മാർക്കോസുചേട്ടൻ ഒരു കർഷകനാണെന്ന് വിളി ച്ചോതുന്നു.
കുംഭമാസത്തെ തീവെയിൽ കൊണ്ടു വാടുന്ന നേരത്ത് തൊണ്ട നനയ്ക്കാൻ ഇത്തിരി കുടിനീരി നായി തന്റെ മകളായ റാഹേലിനെ അയാൾ വിളി ക്കുന്നു. അവൾ തന്റെ പിതാവിന് കഞ്ഞിവെള്ളം കൊണ്ടുവന്നുകൊടുക്കുന്നു.
കർഷകന്റെ പ്രയാസങ്ങളും വിഷമതകളും അ ഷിക്കാൻ കേരളത്തിനു സമയമില്ല എന്ന് കഥാകാ രൻ കുറ്റപ്പെടുത്തുന്നു. ശക്തിയെരിഞ്ഞ ബാറ്ററി കളെ പോലെയാണ് കർഷകർ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഞ്ഞിവെള്ളത്തിന്റെ രുചിവ്യത്യാസത്തിന് കാരണം എന്താണ് എന്നയാൾ മകളോട് അ ഷിക്കുന്നു. റേഷൻ ലഭിക്കുന്ന അരിയിൽ നിത്യവും നെല്ലും കല്ലും പൊടിയും പുഴുക്കളും ഉണ്ടാവാറു ണ്ടെന്നതായിരുന്നു റഫേലിന്റെ മറുപടി. നാഴിക ഞ്ഞിവെള്ളം നേരെ ചെന്റെ കുടിക്കാൻ കഴിയുന്നി ല്ലല്ലോ എന്നയാൾ അവലാതി പറഞ്ഞു. ഇനിയ ങ്ങോട്ടു പച്ചരി പോലും റേഷൻ കിട്ടാൻ വകുപ്പില്ല എന്നല്ല സത്യം അവൾ അപ്പനോടു പറയുന്നു. ഒരായസ്സു മുഴുവൻ അധ്വാനിച്ചിട്ടും കൂടി പുഴുവ രിച്ച റേഷനരിയാണ് അയാളുടെ ആഹാരം നന്നായി കൃഷി ചെയ്യുന്ന കർഷകർക്ക് ഗവൺമെന്റ് സമ്മാനം കൊടുക്കും എന്നു അയൽക്കാരൻ മാർക്കോസു ചേട്ടനോട് പറയുമ്പോൾ കൃഷി ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും തന്നാൽ മതി എന്നായിരുന്നു ആ പാവപ്പെട്ട കർഷകന്റെ മറുപ ടി. പച്ചരിപോലും റേഷൻ തരാനില്ലെങ്കിൽ എല്ലാ റ്റിനും കുറേ വിഷം തന്ന് കൊന്നുകളയരുതോ എന്ന് മാർക്കോസ് ചേട്ടൻ ദേഷ്യത്തോടെ ചോദിക്കുന്നു ണ്ട്. നല്ലൊരു നോയമ്പായിട്ട് കഞ്ഞിവെള്ളത്തിനു പകരം സൂപ്പാണല്ലോ താൻ കുടിക്കുന്നത് എന്ന അയാളുടെ വാക്കുകളിൽ പ്രതിഷേധമിരമ്പുന്നുണ്ട്. ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന വെട്ടെന്ന പോലെ അയാൾ വീണ്ടും ആഞ്ഞു കിളയ്ക്കാൻ തുടങ്ങി. പെട്ടെന്ന് പരിഷ്കാര വേഷധാരികളായി രണ്ടു മൂന്നു പേർ അങ്ങോട്ടുവന്നു.
നാടാകെ വാഴ രോഗം പടന്നുപിടിച്ചപ്പോൾ മാർക്കോസുചേട്ടന്റെ വാഴത്തോപ്പിലെ കുലച്ചതും കുലയ്ക്കാത്തതു മായ വാഴകൾ വെട്ടിക്കളയാനുള്ള ഗസ്റ്റും കൊണ്ട് വന്നതായിരുന്നു അവർ. ഇതറിയാതെ അയാൾ അവരെ പുരയിടത്തിലേക്കാനയിച്ചു. പരിഷ്കാരി കളായ ആ ഉദ്യോഗസ്ഥർക്ക് ആ പരിസ്ഥിതിക ളൊന്നും തീരെയിഷ് മായില്ല. തങ്ങൾ വന്ന കാര്യം അവർ അവതരിപ്പിച്ചപ്പോൾ മാർക്കോസു ചേട്ടൻ ഇടിവേറ്റവനെപ്പോലെയായി. വാഴവെട്ടുവാൻ ആളു കൾ ഇറങ്ങിയിട്ടുള്ള കഥ അയാൾ നേരത്തെ കേട്ടി രുന്നു.
പക്ഷേ അവർ തന്റെ യടുക്കലെത്തി ഇക്കാര്യം ആവശ്യപ്പെടുമെന്ന് അയാൾ സ്വപ്ന ത്തിൽ പോലും വിചാരിച്ചിരുന്നില്ല. മാർക്കോസുചേ ട്ടന്റെ ആകെ സമ്പാദ്യം കഷ്ടിച്ച് ഒരേക്കാൾ ഭൂമി യാണ്. അത്യധ്വാനംകൊണ്ടു അയാൾ നട്ടുപിടിപ്പിച്ച വാഴകളായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. കണ്ണനും പാളേങ്കോടനും എത്തനും പൂവനുമായ വാഴകൾ അവ ആ കുടിലിലെ ജീവിത ചക്രം വീശി തണുപ്പിക്കുന്ന മരതകക്കാറ്റാടികളാണ് എന്നാണ് കഥാകൃത്ത് പറയുന്നത്.
ഇലയും നാരും വിറ്റ് ആഴ്ചയിൽ ഒരു രൂപയെങ്കിലും അയാളുടെ മക്കൾ ഉണ്ടാക്കും. വെള്ളിയാഴ്ച തോറും ചന്തയിൽ കൊണ്ടുപോകാൻ ഒരു കുല യെങ്കിലും അയാൾ ലഭിക്കാറുണ്ട്. അങ്ങനെയുള്ള അവയെ വെട്ടുന്ന കാര്യം ഓർത്തപ്പോൾ തന്നെ അയാളുടെ മനസ്സിൽ തീപിടിച്ച അവസ്ഥയാണു ണ്ടായത്. രോഗം ബാധിച്ച വാഴകളല്ല തന്റേതെന്നും അവയ്ക്ക് രോഗം ബാധിച്ചാൽ തന്നെയും മറ്റാരെ ക്കാലും മുൻപേ തനിക്കത് മനസ്സിലാകുമെന്നും അയാൾ വാദിച്ചു. പക്ഷേ വാഴയുദ്യോഗസ്ഥർ അതൊന്നും ചെവികൊണ്ടില്ലെന്നു മാത്രമല്ല സ്വയമേ വെട്ടാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ വെട്ടു മെന്നും വെട്ടുകൂലി തരേണ്ടി വരുമെന്നും അവർ നിർദാക്ഷിണ്യം അയാളോട് പറയുന്നു. സ്വന്തം മക്കളായ റഹേലിനെയും പൗലോസിനേയും ജോണിനേയും പോലെത്തന്നെയാണ് അയാൾക്ക് വാഴകളും. വെട്ടു കൂലി കൊടുക്കാൻ തന്റെ കൈവശം പണമില്ലല്ലോ എന്നോർത്ത് അയാൾ മന സ്സില്ലാമനസ്സോടെ അവയെ വെട്ടിവീഴ്ത്തുന്നു. അയാളുടെ കണ്ണീർ വീണ് വാഴച്ചുവട് നനഞ്ഞു. വിറയാർന്ന കൈകളാൽ അരിവാൾ കൊണ്ട് അയാൾ ആദ്യത്തെ വെട്ടുവെട്ടി. അത് വാഴപ്പിണ്ടി മുറിച്ച ശേഷം മാർക്കോസുചേട്ടന്റെ ഇടത്തേ കാൽമുട്ടിൽ കൊണ്ടും. റാഫേൽ വന്നു നോക്കു മ്പോൾ തളർന്നു കിടക്കുന്ന മാർ ക്കോസു ചേട്ട നെയാണ് കാണുന്നത്.
തുടർന്ന് റാഫേൽ വന്നു നോക്കുമ്പോൾ തളർന്നു കിടക്കുന്ന മാർക്കോസു ചേട്ടനെയാണ് കാണുന്നത്. തുടർന്ന് റാഫേൽ അയാളെ ആശുപത്രിയിൽ എത്തിക്കുന്നു. അപ്പൻ ഒരു കരിവെട്ടി കൊടുക്കാനായി തന്റെ പുരയി ടത്തിലെത്തുന്ന റാഫേൽ കണ്ടത് മരുഭൂമിയായി ത്തീർന്ന വാഴത്തോപ്പാണ്. ഉദ്യോഗസ്ഥർ വാഴകളെല്ലാം തന്നെ വെട്ടിമൂടിയിരിക്കുന്നു. ഇതു കണ്ട് റാഫേൽ സഹിക്കാനാകാതെ മാറത്തടിച്ചു നിലവിളിക്കുന്നു. ദേഷ്യത്തോടെ ആക്രോശിച്ചു കൊണ്ട് ഉദ്യോഗസ്ഥരുടെ അടുത്തെത്തുന്നു. എന്റെ അപ്പനു രോഗമുണ്ട്, നിങ്ങൾ അദ്ദേഹത്തെ ക്കൂടി വെട്ടിമൂടുക എന്ന് പ്രതിഷേധത്തോടെ പറ യുന്നുണ്ട്. പക്ഷേ മരം കേറിപ്പെണ്ണിന്റെ ജൽപ്പന ങ്ങളായാണ് അവർ അതെടുത്തത്.
അധ്വാനത്തിനു പുല്ലുവില കൽപ്പിക്കുന്ന അധികാ വർഗ്ഗം തങ്ങളുടെ ആവശ്യം നടപ്പിലാക്കി അവിടെ നിന്നും പോകുന്നു. ആ വാഴകളിൽ നിന്നും ഒരു കുല പ്രതീക്ഷിച്ചുകൊണ്ട് നിത്യവും അവയെ നട്ടുനനച്ച് പരിപാലിച്ച് പോന്ന പാവപ്പെട്ട കർഷക കുടുംബത്തിന്റെ ഹൃദയവേദന അവർ കണ്ടി ല്ലെന്നു നടിച്ചു. മാർക്കോസു ചേട്ടന്റെയും റാഫേ ലിന്റേയും കണ്ണുനീർ കഥയിലുടനീളം വായനക്കാ രനെ ചുട്ടുപൊള്ളിക്കുന്നുണ്ട്.
Question 14.
“നീ നട്ടു ചെന്തളിർ മുറ്റി നിൽക്കും
തൂമുല്ലയുണ്ടിളം മൊട്ടിടുന്നു
ആഴത്തിലിത്രയും താണിറങ്ങിപ്പോയ
വേരിനിയെങ്ങനെ നീ പറിക്കും?” (കൊച്ചനുജൻ)
“എന്തിന്നു പൂക്കളം? എന്തിലും മീതെയാ
ണ്ണമ്മുഖം സ്നേഹമായുജ്ജ്വലിക്കെ (പുതുവർഷം)
ആഴത്തിൽ വേരോടിയ ആത്മബന്ധങ്ങളാണോ രണ്ടു രചനാഭാഗങ്ങളിലും അവതരപ്പിക്കുന്നത്? താരതമ്യം ചെയ്ത് കുറപ്പ് തയ്യാറാക്കുക.
Answer:
ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം. കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്കെ യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.
ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.
അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.
തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക . ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്.
Question 15.
“ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും ആകാശത്തായിരിക്കുമ്പോൾ
ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക (വേരും തളിരും)
ഈ കഥാഭാഗത്ത് തെളിയുന്ന ജീവിതസന്ദേശ ത്തിന്റെ സമകാലികപ്രസക്തി വിവരിക്കുക.
Answer:
മൂല്യ ബോധമുള്ള വർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്ന് വളരെ ലളിതമായി അവ തരിപ്പിക്കുന്ന മിനിക്കഥയാണ് പി.കെ. പാറക്ക ടവിന്റെ “വേരും തളിരും
പുതിയ കാലത്ത് മനുഷ്യൻ കൂടുതൽ സ്വാർത്ഥനാകുന്നതിന്റെ ഫലമായി വേരുകൾ (ബന്ധങ്ങൾ) നഷ്ടപ്പെടുന്നു.
കുടുംബന്ധങ്ങളിലെ ഊഷ്മളത കുറയുന്നതു പോലെ മനുഷ്യന് അവന്റെ അമ്മയായ ഭൂമി യോടുള്ള ബന്ധവും കുറയുന്നു.
ഭൂമിയിൽ ജനിച്ച മനുഷ്യനെ ആകാശത്തോളം വളരാൻ സഹായിച്ചത് അവന്റെ അമ്മയാണ്.
ഭൂമിയിൽ തളിർത്ത് ആകാശത്തോളം വേരു പട രാൻ നമ്മെ സഹായിച്ചത് അമ്മയായ ഭൂമിയാ
കാലക്രമത്തിൽ മനുഷ്യബന്ധങ്ങളിലും പ്രകൃ തിയും മനുഷ്യനും തമ്മിലുളള ബന്ധത്തിലും ഉണ്ടാകുന്ന കുറവുകളെക്കുറിച്ചാണ് എഴുത്തു കാരൻ സൂചിപ്പിക്കുന്നത്.
ഓരോ മനുഷ്യനും ഉള്ളിലെ ഇടുങ്ങിയ ചിന്താ ഗതികൾ മാറ്റി കുറച്ചുകൂടി വിശാലതയുടെ സഹനതയും സഹാനുഭൂതിയും പ്രകടിപ്പിക്കു മ്പോൾ ജീവിതവീക്ഷണം (കാഴ്ചപ്പാട്) തന്നെ മാറുന്നു.
സമൂഹം ഒറ്റക്കെട്ടായി തളിർത്ത് വളർന്ന് ആകാ ശത്തോളം പടരുന്നു.
അന്യന്റെ ദുഃഖം തന്റേതു കൂടിയായി കാണു മ്പോൾ അവൻ ഒപ്പമുള്ളവർക്കും പ്രാധാന്യം കൽപ്പിക്കും.
കൂടുതൽ മഹത്തായ ഒരു ലോകം സ്വപ്നം കാണും. പുതിയ പ്രതീക്ഷകളും പ്രത്യാശകളും ഉണ്ടാകുന്നു.
അപ്പോഴാണ് ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ വേരു പടർത്തുകയും ചെയ്യു ന്നത്.
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴു (2 × 6= 12)
Question 16.
“ഒരാളെ വിശ്വസിക്കുന്നതിനു മുമ്പ് അവന്റെ ചുറ്റുപാടുകൾ ശരിയായി മനസ്സിലാക്കിയിരിക്കണം.
“ഈ ലോകത്തിലുള്ള സുഖങ്ങളും സൗഭാഗ്യ ങ്ങളും ആവോളം ആസ്വദിച്ചോളും. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്റെ രഹസ്യം” (എണ്ണ നിറച്ച കരണ്ടി)
എക്കാലത്തും പ്രസക്തമായ ജീവിതപാഠങ്ങളാണ് ജ്ഞാനി ഇടയബാലന് പകർന്നു നൽകുന്നത്. നൽകിയ സന്ദർഭങ്ങളും പാഠഭാഗവും വിശകലനം ചെയ്ത് ജ്ഞാനി പകരുന്ന ജീവിത പാഠങ്ങൾ എന്ന വിഷയത്തിൽ ലഘുപന്യാസം തയ്യാറാക്കുക.
Answer:
റെഫർ എണ്ണനിറച്ച കരണ്ടി പാഠസംഗ്രഹം
![]()
Question 17.
“എന്റെ മോളേ, ഇതെങ്ങനെ കുടിക്കുന്നു? നാഴി കഞ്ഞിവെള്ളം പോലും ചൊവ്വേ നേരെ കുടി ക്കാനില്ല
“എല്ലുകൾ ഉന്തി നിൽക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർധനഗ്നമായ ശരീരവും ഒറ്റനോട്ട ത്തിൽ തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചു പറയും. (ആ വാഴവെട്ട്)
നൽകിയ സൂചനകൾ, പാഠഭാഗം എന്നിവ വിലയി രുത്തി മർക്കോസ് എന്ന കഥാപാത്രത്തെ നിരൂ പണം ചെയ്യുക.
Answer:
വാഴവെട്ട് കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്, എല്ലുകൾ ഉന്തി നിൽക്കുന്ന അർധനഗ്നമായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തി ന്റെയും അധ്വാനത്തിന്റെയും നേർചിത്രമാണ് വരച്ചു കാണിക്കുന്നത്.
മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്ന കഠി നാധ്വാനിയായ കർഷകനാണ് മർക്കോസ്, ആകെ യുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവിതോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റു മിട്ട് അയാൾ അമിതലാഭത്തിനായി ദ്രോഹിക്കുന്നി ല്ല, മണ്ണിന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബ ത്തെയും സ്നേഹിക്കുന്നവനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടിപ്പിക്കു ന്നുണ്ട്.
നിലവിലുള്ള സാമൂഹികവ്യവസ്ഥതികളോടും അധി കാരികളുടെ ദീർഘവീക്ഷണമില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമ ത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടുവിൽ താൻ ജലവും വിയർപ്പു തുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴയിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.
ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസ ന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രിയപ്പെട്ട അമ്മു,
Question 18.
ഓണവും പൂവും മറന്ന മലയാള
നാടിങ്ങു ഖിന്ന ഞാൻ നോക്കിനിൽ
ഇത്തിരിമണ്ണില്ലാതെത്രപേർ; കൂടു പോൽ
കൊച്ചുവീടെത്. പൂവെങ്ങും പിന്നെ!
(പുതുവർഷം)
മലയാളനാടിനും ആഘോഷങ്ങൾക്കും വന്ന മാറ്റ ങ്ങളെയാണ് കവിയെ സങ്കടപ്പെടുത്തുന്നത്. ഈ കവിത നിങ്ങളുടെ മനസ്സിലുണർത്തിയ വികാരവി ചാരങ്ങൾ സുഹൃത്തിനെ അറിയിക്കുന്നതിനുള്ള ഒരു കത്ത് തയ്യാറാക്കുക.
Answer:
തീയതി : ____________
സ്ഥലം : ____________
എന്തൊക്കെയുണ്ട് വിശേഷങ്ങൾ? വീട്ടിൽ എല്ലാ വർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. എല്ലാവരേയും അന്വേഷിച്ചതായി പറയണം. ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം, കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്ക യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.
ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.
അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാംസമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.
തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്. പുതുവർഷം എന്ന കവിത എന്റെ മനസ്സിനെ വള രെയേറെ സ്വാധീനിച്ചു എന്ന് സസന്തോഷം അറി യിക്കട്ടെ.
എന്ന്
പേര്.