Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.
Std 8 Malayalam Adisthana Padavali Second Term Question Paper 2022-23
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 വീതം. (4 × 1 = 4)
Question 1.
“രണ്ടു പണം കിട്ടുമെന്നു കേട്ടാവലർ
മണ്ടും പതിനെട്ടു കാതമെന്നാകിലും
ഈ വരികളിലൂടെ കുഞ്ചൻ നമ്പ്യാർ മനുഷ്യന്റെ ഏതു സ്വഭാവത്തെയാണ് വിമർശിക്കുന്നത്?
നിസ്വാർത്ഥതയെ
അത്യാഗ്രഹത്തെ
അസൂയയെ
പ്രതികാരത്തെ
Answer:
അത്യാഗ്രഹത്തെ
Question 2.
“എന്നാലൊരു കാര്യം ചെയ്യാം…. നമുക്കൊരുമിച്ച് ഉമ്മാക്കിയെ തോൽപ്പിക്കാം.
ഈ സന്ദർഭത്തിന് ഏറ്റവും യോജിച്ച പഴഞ്ചൊല്ല് ഏത്?
- ചൊട്ടയിലെ ശീലം ചുടല വരെ
- മടിയൻ മല ചുമക്കും
- ഒന്നിച്ചു നിന്നാൽ മലയ്ക്കു സമം.
- പയ്യെത്തിന്നാൽ പനയും തിന്നാം.
Answer:
ഒന്നിച്ചു നിന്നാൽ മലയ്ക്കു സമം.
Question 3.
“വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ട യിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കടകത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ‘മാരിപ്പെയ്ത്ത് ‘ എന്ന പദത്തിന്റെ വിഗ്രാഹാർത്ഥം ഏത്?
- മാരിയും പെയ്ത്തും
- മാരിയുടെ പെയ്ത്ത്
- മാരിയാകുന്ന പെയ്ത്ത്
- മാരിയിലെ പെയ്ത്ത്
Answer:
മാരിയുടെ പെയ്ത്ത്
![]()
Question 4.
“പാരിലാരോ ജനം ദ്രവ്യമുണ്ടാക്കുവാൻ
ഓരോരോ വിദ്യകൾ കാട്ടുന്നു സന്തതം
‘ദ്രവ്യം’ എന്ന പദത്തിന് സമാനമായ പദം ഏത്?
- സൽപ്പേര്
- സൽക്കർമ്മം
- സന്തോഷം
- സമ്പത്ത്
Answer:
സമ്പത്ത്
Question 5.
ആകാശമിങ്ങനെ എന്ന പദം പിരിച്ചെഴുതുന്നതെ ങ്ങനെ?
- ആകാശം, ഇങ്ങനെ
- ആകാശ, മിങ്ങനെ
- ആകാശം, മിങ്ങനെ
- ആകാശ, ഇങ്ങനെ
Answer:
ആകാശം, ഇങ്ങനെ
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. 2 (2 × 2 = 4)
Question 6.
വണ്ടേ ………. അമ്മ പറഞ്ഞില്ലേ…… കാട്ടിൽ പോകല്ലേ.
പിന്നേ അമ്മ പറഞ്ഞു ………… ആ കാട്ടിൽ ഉമ്മാക്കിയുണ്ടെന് ……….
(തേൻകനി)
മുതിർന്നവർ കുട്ടികളെ ഇത്തരത്തിൽ നിയന്ത്രിക്കേ ണ്ടതുണ്ടോ? നിങ്ങളുടെ രണ്ടു നിരീക്ഷണങ്ങൾ എഴുതുക.
Answer:
മലയാളത്തിൽ പ്രചാരത്തിലുള്ള ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഉമ്മാക്കി. കുട്ടികളുടെ സുര ക്ഷയെ കരുതിയാണ് കാട്ടിൽ ഉമ്മാക്കി ഉണ്ടെന്നു അമ്മ അവരെ പറഞ്ഞു പഠിപ്പിച്ചത്. അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും കുട്ടികൾ മാമ്പഴം തിന്നാനുള്ള കൊതി കൊണ്ട് കാട്ടിനുള്ളിൽ പ്രവേശിക്കുന്നു. കാട്ടിൽ എത്തിച്ചേർന്ന അവർ മുഖംമൂടി ധരിച്ച ഉമ്മാക്കിയെ എതിർത്ത് തോൽപ്പിക്കുന്നു. കുട്ടികൾ ഉമ്മാക്കിയുടെ തല അടർത്തിയെടുത്ത് ആരവം മുഴക്കി. അപ്പോൾ അവരുടെ മുന്നിൽ ഭയപ്പെടു ത്തുന്ന ഉമ്മാക്കിയുടെ സ്ഥാനത്തു സ്നേഹമുള്ള വനഗായകനെ ആണ് ലഭിച്ചത്. കുട്ടികളോടൊപ്പം ആടിപ്പാടിയ വനഗായകൻ, അധ്വാനത്തിന്റെയും സൗഹൃദത്തിന്റെയും സ്വാശ്രയശീലത്തിന്റെയും മഹത്വം അവരെ പഠിപ്പിക്കുന്നു. സംഘബലം ഭയത്തെ ഇല്ലാതാക്കുമെന്ന് കുട്ടികൾ മനസ്സിലാക്കു ന്നു.
Question 7.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ
പ്പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷർ
ഈ വരികളിലെ കാവ്യപരമായ രണ്ടു സവിശേഷ തകൾ എഴുതുക.
Answer:
ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാർ രചിച്ച ധ്രുവചരിതം എന്ന കൃതിയിൽ നിന്നെടുത്ത ഒരു ഭാഗമാണ് കിട്ടും പണമെങ്കിലിപ്പോൾ ധ്രുവൻ കാട്ടിൽ അലയുന്ന സമയത്ത് നാരദമുനി പറയുന്ന വാക്കുകളാണ് മനുഷ്യന്റെ ജീവിതവും മനുഷ്യന്റെ മോഹങ്ങളും ആണ് ഇതിൽ പറയുന്നത്. ഈ കാവ്യ ത്തിൽ കൗശലം കാണിച്ച് പണം സമ്പാദിക്കാൻ മനുഷ്യൻ കാട്ടിക്കൂട്ടുന്ന വകത്തരങ്ങൾ വളരെ രസ കരമായി അവതരിപ്പിക്കുന്നു. എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാ നമില്ല. പണത്തോടുള്ള ആസക്തി ദുരാഗ്രഹം, ചതി, കൈക്കൂലി തുടങ്ങിയ സമൂഹത്തിൽ വ്യാപ കമായ ദുഷ്പ്രവർത്തനങ്ങളെ നമ്പ്യാർ ഒന്നടങ്കം വിമർശിക്കുന്നു.
നീറ്റിലെപ്പോളയ്ക്കു തുല്യമാം…..
…………….. മനുഷ്യർ
എന്നാൽ വെള്ളത്തിലെ കുമിളകളെ പോലെയുള്ള മനുഷ്യരെ അല്ലെങ്കിൽ മനുഷ്യായുസ്സിനെ പോറ്റാൻ എത്രമാത്രമാണ് മനുഷ്യർ കഷ്ടപ്പെടുന്നത് എന്ന് ഓർക്കണം. ഒരു നീർകുമിളയുടെ ആയുസ്സ് ഒരു ക്ഷണം നേരം കൊണ്ട് ഇല്ലാതാകുന്നു. ജീവിതവും അതുപോലെ ക്ഷണികമാണ് എന്നാൽ അങ്ങനെ യുള്ള ജീവിതത്തെ പോറ്റാൻ ആണ് മനുഷ്യർ ഇത യധികം കൗശലങ്ങൾ കാണിക്കുന്നതെന്ന് ഈ വരി കളിലൂടെ കുഞ്ചൻനമ്പ്യാർ പകർന്നു നൽകുകയാ ണ്.
Question 8.
“ഇത് തുടക്കമാണ്. ഇന്ന് രാത്രി മഴ കൊട്ടിയിറങ്ങും.” (രണ്ടു മത്സ്യങ്ങൾ)
‘മഴ കൊട്ടിയിറങ്ങുക’ എന്ന പ്രയോഗം കഥാസ ന്ദർഭത്തിന് നൽകുന്ന ഭംഗി വ്യക്തമാക്കുക.
Answer:
മഴകൊട്ടിയിറങ്ങുക
കൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യ ഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീകരിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യത്തോടെയാണ്. മഴയുടെ കൊട്ടിയിറക്ക ത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുള പൊട്ടു ന്നത്. ഈ കഥയിൽ അനന്തര തലമുറയുടെ മുള പൊട്ടലിനായി മഴ പെയ്തിറങ്ങാൻ മീനുകൾ കാത്തി രിക്കുന്നു.
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)
Question 9.
“എന്നാലൊരു കാര്യം ചെയ്യാം. സ്വാമി കയറി പറിച്ചുതരട്ടെ.
“സ്വാമീ……. ഇങ്ങനെ കൊമ്പു താഴ്ത്തണ്ട്, അതൊന്നു പിടിച്ചു കുലുക്കിയാൽ മതി. അപ്പോൾ എല്ലാം തറയിൽ ഞങ്ങൾ പെറുക്കി ക്കോളാം.
(തേൻകനി)
ഈ വാക്കുകളിൽ തെളിയുന്ന കുട്ടികളുടെ മനോ ഭാവത്തോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭി പ്രായം സമർത്ഥിക്കുക.
Answer:
കുട്ടികളുടെ മടിയും അമിതമായ പരാശ്രയശീല വുമാണീ സന്ദർഭത്തിൽ പ്രകടമാകുന്നത്. വനഗാ യകൻ മാങ്ങ പറിച്ചു നൽകിയാൽ കുട്ടികൾക്ക് വേലചെയ്യാതെ, വിയർക്കാതെ മാമ്പഴത്തിന്റെ മാധുര്യം ആസ്വദിക്കാം. മനുഷ്യരുടെ പൊതുവെ യുള്ള പ്രകൃതമാണിവിടെ വനഗായകൻ തിരുത്തു
അന്യന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന സന്ദേശം വനഗായ കൻ കുട്ടികൾക്ക് പകർന്നു നൽകി. അധ്വാനി ക്കാതെ എന്തെങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായിപ്പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമുണ്ടാകു എന്നും കുട്ടികളെ പഠിപ്പിക്കുന്നു.
Question 10.
“പക്ഷേ, മനുഷ്യനെ പേടിച്ചേ പറ്റൂ. മുട്ടയിടാൻ പോവുകയാണോ. മുട്ടയിട്ട് കൊച്ചുകുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വ രു ക യാണോ എന്നൊന്നും അവനറിയണ്ട. കൂത്തൂടകളും വല കളും വെട്ടുകത്തിയുമായി അവൻ തക്കംപാർത്ത് നിൽക്കും. (രണ്ടു മത്സ്യങ്ങൾ)
അഴകന്റെ ഈ വാക്കുകിളോടുള്ള നിങ്ങളുടെ പ്രതി കരണം വ്യക്തമാക്കുക.
Answer:
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമ യത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവി ടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊരുങ്ങുന്ന അഴ കൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥിതികമായ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുകയാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. മനു ഷ്യന്റെ പ്രകൃതിയിലുള്ള കടന്നുകയറ്റം മൂലം ജീവി ക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാലങ്ങളു ടെയും പ്രതിനിധികളായ രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതന രൂപമുള്ള തവള, കിളികൾ എന്നീ കഥാപാത്രങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തിൽ മുട്ടയിട്ടാൽ ചീഞ്ഞുപോകുമെന്ന യാഥാർ ത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ. അതുകൊണ്ടു തന്നെ യാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവ ളർത്താനും ശൂലാപ്പ് കാവിനകത്തെ ജലാശയ ത്തിലേക്ക് വേനൽമഴ തുടങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറിപ്പോകുന്നത്. വേനൽമഴ തുടങ്ങു മ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടകത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും.
ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടിയിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായലിലും എത്തിക്കാം എന്ന അഴകന്റെ വാക്കു കൾ പൂവാലിക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്നു ഉണ്ടെങ്കിലും ചെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു… ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴകിട്ടാൻ പ്രാർത്ഥിക്കുന്ന ഈ മീനിണകൾ ഭയക്കുന്നത് വംശ ങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻകൊത്തികളെയുമല്ല മുട്ട യിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇരയാ ക്കുന്ന മനുഷ്യനെയാണ് മലകയറ്റത്തിനിയടിൽ മനു ഷ്യരുടെ കാഴ്ചവട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങൾ കടുംപച്ചനിറമുള്ള നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമു ട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്ന തന്നെ ബുദ്ധൻ അറിയാതെ ചവിട്ടിയതും സ്നേഹപൂർവ്വം തലോടി ക്ഷമാപണം നടത്തിയതും ചിരഞ്ജീവി യാക്കിത്തീർത്തതുമായ കാര്യങ്ങൾ അന്നും പൂവാലിയുമായി തവള പങ്കുവെയ്ക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മന സ്സിലാകാത്ത വികസന സങ്കൽപ്പത്തെ തവള പരി ഹസിക്കുന്നു.
ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവള യെയും രണ്ടുമത്സ്യങ്ങളെയും കാത്തിരിക്കുന്നത് ചുറ്റുംകാട് നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓർമ പോലെ നാലഞ്ചു മരങ്ങൾ മാത്രം. അരുതാത്ത തെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതുപോലെ കാട്ടു വള്ളികൾ കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചിരിക്കുന്നു. അവിടെ പകുതി കത്തി യെരിഞ്ഞ ബോധിവൃക്ഷത്തിനുമുകളിൽ പാടിക്കൊ ണ്ടിരുന്ന പച്ചപ്പനങ്കിളിതത്തെയാണ് കാവിനകത്തെ ജലാശയത്തിനു വന്നുചേർന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേൾപ്പിച്ചത്.
പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ “രണ്ടു മത്സ്യങ്ങൾ’ പങ്കുവയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളുടെയും നീർനായ്ക്കളു ടെയും മീൻകൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷിക്കുന്നത്. മനു ഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമി യുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാ ലുകൾ, കാടായി നിറഞ്ഞു നിന്നിടത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചുമരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസ വിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരി ഞ്ഞുതീർന്ന കിളിയുടെ വംശങ്ങൾ, എവിടെയെ ങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥി ലമാക്കുന്നതിന്റെ നിരവധി സൂചനകൾ “രണ്ടു മത്സ്യങ്ങളിലുണ്ട്
![]()
Question 11.
“അർഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം പത്തുകിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും,
“പട്ടുകിട്ടുമ്പോഴും സന്തോഷമില്ലവ
(ജ്ഞാനപ്പാന)
നൊട്ടും പണം കൂടെ മുമ്പേ നിനയ്ക്കയാൽ വീരവാളിച്ചേല കിട്ടിയെന്നാകിലോ
പോരാ തരിവള കിട്ടുവാനാഗ്രഹം.
(കിട്ടും പണമങ്കിലിപ്പോൾ) രണ്ടു കാവ്യഭാഗങ്ങളിലെയും സാമൂഹിക വി മർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കു
Answer:
അല്ലയോ ബാലകാ, മനുഷ്യരുടെ മോഹങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക, പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണി ക്കാൻ ഒരു മടിയുമില്ല. എത്രകിട്ടിയാലും മതിയാ കില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതി നെട്ട് കാതം വേണമെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസി ദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പല രേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല.
മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെപോലും പരിഗണിക്കുന്നില്ല. രാജാ വിനെക്കണ്ടു സേവകൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജ വകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചി പ്പിക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവ സാനിക്കുമെന്ന് കരുതി ചിലർ ശ്ലോകങ്ങളും പദ ങ്ങളും നിർമ്മിക്കുന്നു. ദുരാഗ്രഹം കൊണ്ട് പൊട്ട കവിതയും സാഹിത്യവും രചിക്കുന്നവരാണിവർ. സമ്മാനമായി പട്ടുകിട്ടിയാലും അവന് സന്തോഷ മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടി യാൽ മാത്രം പോര തരിവള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.
ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുടക്കമി ല്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായി ക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയു ധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്രമുള്ള കായികപഠനത്തെ കുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.
മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാണെന്നും പണ മുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കു ന്നവരുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരു ന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവനത്തെ കുറി ച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. മന്ത്രിമാരു ടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖ സ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ള ആ ര ങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചു നടക്കുന്ന ബുദ്ധി ശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നി ല്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനു മില്ല. വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവി തത്തെ പോറ്റുവാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ട പ്പെടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണിക മാണ് ജീവിതവും അതുപോലെ ക്ഷണികമാണ്. അങ്ങനെയുള്ള ജീവിതത്തെ പോറ്റുവാനാണ് മനു ഷ്യർ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.
Question 12.
“ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തിനീന്തി ശൂലാപ്പ് കാവിനു മുന്നിലെത്തി
(രണ്ടു മത്സ്യങ്ങൾ)
(‘ഭൂമിയുടെ ചോരപോലെ’ എന്ന പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് രചിച്ച ഒരു കഥയാണ് രണ്ട് മത്സ്യങ്ങൾ.കവ്വായി കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവിടത്തെ ശുദ്ധജ ലത്തിൽ മുട്ടയിടാൻ ഒരുങ്ങുന്ന അഴകൻ പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെയാണ് കഥയിൽ പരാമർശിക്കുന്നത്. സ്വാർത്ഥ സ്വഭാവം ഉള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജീവജാലങ്ങളുടെ പ്രതിനിധിയാണ് ഈ രണ്ട് മത്സ്യങ്ങൾ അതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകിയ നീർച്ചാൽ എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു കൊണ്ടിരിക്കുന്ന നീർച്ചാലുകൾ. മനുഷ്യൻ സ്വാർത്ഥ മനോഭാവ ങ്ങൾക്കു വേണ്ടി ഈ ഭൂമിയെ ഇരയാക്കുകയാ ണ്. പല പുഴകളും കുളങ്ങളും മണ്ണിട്ട് മൂടുന്നു. വനനശീകരണങ്ങളും നടക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത വിക സനവും ഇതിൽ ഉൾപ്പെട്ട ഒരു അർത്ഥതലമാണ്, തവള ഒരു തമാശരൂപത്തിൽ ഈ കഥയിൽ അത് പരാമർശിക്കുന്നു.
Question 13.
“വിദ്യകൾ മറ്റുള്ളതെല്ലാം വൃഥാതന്നെ
വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
(കിട്ടും പണമെങ്കിലിപ്പോൾ)
പണത്തോടുള്ള ആർത്തികൊണ്ടു മാത്രം ഉന്നത പഠനത്തിന് പോകുന്ന പ്രവണത ഇക്കാ ലത്തുമുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറി ക്കുക.
Answer:
പണം കിട്ടാൻ ആളുകൾ എന്ത് വേണമെങ്കിലും ചെയ്യും. നേർവഴി സ്വീകരിക്കുന്നതും കഷ്ടപ്പെടു ന്നതും ഒഴിച്ച് എന്തും. കുറച്ചു പണം കിട്ടാൻ വേണ്ടി കള്ളം പറയാനോ, ഇല്ലാത്തതു പറഞ്ഞു ആളുകളെ സുഖിപ്പിക്കാനോ അധികാരികളെ കണ്ടു സേവകൂ ടാനോ, മറ്റുള്ളവരെ ചതിക്കാനോ ഒന്നും ഇവർക്ക് ഒരു മടിയുമില്ല. കുറച്ചു പണത്തിനുവേണ്ടി എത ദൂരം സഞ്ചരിക്കാനും ചിലർ തയ്യാറാണ്. ചിലർ പണത്തിനുവേണ്ടി കവിതയും ശ്ലോകങ്ങളും രചിക്കുന്നു. അവർക്കു അംഗീകാരമായി പട്ടു മാത്രം കിട്ടിയാൽ പോരാ. കൂടെ പണവും കിട്ട ണം. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ട്, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബന്ധതയില്ലാത്ത കലാപഠനമാണ് ഇവർ ചെയ്യുന്നത്. മുടക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്ത കങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്ര ഹിച്ച് ആയുധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തി നുവേണ്ടി മാത്രമുള്ള കായിക പഠനമാണ് ഇവർ അഭ്യസിക്കുന്നത്.
പണമുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തി ക്കുന്നവരുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. ചില രാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക് മന്ത ങ്ങൾ എഴുതികൊടുത്ത് പണം സമ്പാദിക്കുന്നു. മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് പട്ടും വളയും നേടുന്ന ആളുകളും ധാരാളമുണ്ട്. ജ്യോതിഷം പഠിച്ചുകള്ളം പറഞ്ഞു ആളുകളുടെ പണം പറ്റിക്കുന്നവരുമുണ്ട്. ഇങ്ങനെ പല പല വഴികളാണ് ആളുകൾ പണം നേടാൻ ഉപയോഗിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്ന് നമുക്ക് കാണാം. പണത്തിനുവേണ്ടിയുള്ള തട്ടിപ്പുകളും, വെട്ടിപ്പുകളും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. അധി കാരികൾ തന്നെ അഴിമതി കാണിക്കുന്നു. പണത്തി നുവേണ്ടി കൊല്ലാൻ കൂടി ആളുകൾക്ക് മടിയില്ലാ തായി മാറിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വാക്കുകൾ ഈ കാലഘട്ടത്തെ കുറിച്ചാണോ എന്ന് നമുക്ക് സംശയം തോന്നുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.
Question 14.
“കുട്ടികൾക്ക് തേന്മാവ് കാണിച്ചുകൊടുക്കുകയോ ആ തേൻകനി പറിച്ചു കഴുകി ചെത്തിപ്പുളി തിന്നാൻ പാകത്തിന് കൊടുക്കരുത്. (തേൻകനി ‘അധ്വാനത്തിന്റെ മഹത്വം’ വ്യക്തമാക്കുന്ന നാടക മാണ് ‘തേൻകനി’ ഈ പ്രസ്താവനയെ നാടക ത്തിലെ മറ്റു സന്ദർങ്ങൾകൂടി പരിഗണിച്ച് യുക്തി പൂർവ്വം സമർത്ഥിക്കുക.
Answer:
വയലാ വാസുദേവൻ പിള്ളയുടെ നാടകമാണ് തേൻകനി, കുട്ടികളുടെ നാടകമാണ് തേൻകനി. ഈ നാടകത്തിലൂടെ കുട്ടികൾക്ക് അധ്വാനത്തിന്റെ മഹ ത്വമാണ് മനസ്സിലാക്കി കൊടുക്കുന്നത്. ജീവിതയാ ത്രയിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും, അവയെ അതിജീവിച്ചു കൊണ്ട് ക്ഷമയോടു കൂടി പ്രവർത്തിക്കുന്നവർക്ക് മാത്രമേ ജീവിതവിജയം ലഭിക്കുകയുള്ളു എന്ന ആശയവും പങ്ക് വെക്കുന്നു.
ഉമ്മാക്കി തേടി കാട്ടിലേക്കുള്ള കുട്ടികളുടെ യാത്രയും അവർ തേൻകനി നേടുന്നതിനും ഒട്ടന വധി അർത്ഥതലങ്ങളുണ്ട്. ഭ്രദനെന്ന കുട്ടിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. ആധുനിക തലമുറ യുടെ പ്രതിനിധാണ് ഭദ്രൻ. നാടകത്തിന്റെ തുട ക്കത്തിൽ തന്റെ ചുറ്റും നടക്കുന്ന ഒന്നിനെയും അറിയാത്ത ഒരു കുട്ടിയാണ്. ഒട്ടും തന്നെ ജീവിത അനുഭവങ്ങളില്ല.
അവനിൽ ആദ്യഘട്ടങ്ങളിൽ കാണുന്ന ഭയം സ്വാഭാവികമായി ആധുനിക തലമുറയിലെ ഓരോ കുട്ടിയുടെയും ഭയമാണ്. വനഗായകൻ അവനിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുന്നു. തന്റെയുള്ളിലെ ഭയത്തെ മറികടക്കാനും, കൂട്ടുകാർക്ക് വേണ്ടി നില കൊള്ളാനും, അധ്വാനിക്കാനും അവർ പഠിക്കുന്നു. പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാരൻ എന്ന് മനസ്സിലാക്കാനും അവന് സാധിച്ചു. കൂട്ടുകാർ അപകടത്തിൽ ആയ പ്പോൾ അവൻ വീട്ടിലേക്ക് തിരിച്ചു പോയില്ല എന്നത് അവനിലെ നന്മയാണ് കാണിക്കുന്നത്. അനുഭവങ്ങളാണ് മനുഷ്യനെ പൂർണനാക്കുന്നത് ഏതൊരു മനുഷ്യനും പല കാര്യങ്ങളുമറിയു ന്നതും, പഠിക്കുന്നതും, സ്വന്തം ജീവിത അനുഭവ ങ്ങളിലൂടെ ആണ്. ജീവിത പ്രതിസന്ധികളെ വിവേ കത്തോടു കൂടി മറികടക്കുന്നവർ മാത്രമാണ് ജീവിത വിജയം നേടുന്നത് എന്നുള്ള വിശാലമായ ജീവിത വീക്ഷണമാണ് ബാക്കിയാകുന്നത്. ജീവി തത്തിൽ വിജയം ഉണ്ടാവണമെങ്കിൽ നാം തന്നെ മുൻകൈ എടുക്കണം. അധ്വാനിക്കുന്നവർക്ക് മാത്രമേ വിജയമുള്ള തുടങ്ങിയ ആശയങ്ങളും പാഠഭാഗം പങ്കുവെയ്ക്കുന്നു.
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരോ പുറത്തിൽ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)
Question 15.
“ജ്യോതിഷശാസ്ത്രം പഠിച്ചവർ മിക്കതും
പാതിരാജ്യം കൈക്കലാക്കാൻ തടവില്ല
ജാതകം നോട്ടീട്ടവർ പറഞ്ഞീടുന്ന
കൈതവം കേട്ടാൽ കൊടുക്കും പല വസ്തു.
(കിട്ടും പണമെങ്കിലിപ്പോൾ)
ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന ജനസമൂഹത്തെ ഇന്നും കാണാൻ കഴിയുന്നില്ലേ? വരികളിലെ ആശ യവും സമകാലികസംഭവങ്ങളും പരിഗണിച്ച് അന്ധ വിശ്വാസവും പുതുതലമുറയും എന്ന വിഷയ ത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
നൂറു കൊല്ലം മുമ്പ് കേരളം കുട്ടിച്ചാത്തന്റെ നാടാ യിരുന്നു. കുട്ടിച്ചാത്തന്റെ ശല്യത്തെ കുറിച്ചുള്ള പരാതികൾ അന്ന് വ്യാപകമായിരുന്നു. പ്രതങ്ങളിൽ ചാത്തൻ സേവ പരസ്യങ്ങൾ കാണാമായിരുന്നു. കുട്ടിക്കാലത്ത് കേട്ട കഥകളുടെ അടിസ്ഥാനത്തിൽ കുട്ടിച്ചാത്തനെ ദുർദേവത എന്നതിനേക്കാൾ രാത്രി വീടുകൾക്കുനേരെ കല്ലെറിഞ്ഞും പകൽ വീടുക ളിൽ കിടക്കുന്ന തുണി കത്തിച്ചുമൊക്കെ രസി ക്കുന്ന കുട്ടിദൈവമായാണ് ഞാൻ കണ്ടത്. കേരളം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് എന്നവകാ ശപ്പെടുന്നു. രാജ്യത്ത് ശാസ്ത്രീയ അവബോധം വളർത്തണമെന്നാവശ്യപ്പെടുന്ന ഭരണഘടന നില വിലുണ്ട്. നാൽ കൊല്ലമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വിശ്വാസികളും ദൈവ നാമം ഒഴിവാക്കി. ദൃഢപ്രതിജ്ഞ എടുക്കുന്ന അവി ശ്വാസികളും ചേർന്ന് സംസ്ഥാനം ഭരിക്കുന്നു.
എന്നിട്ടും കുട്ടിച്ചാത്തൻ വീണ്ടും കല്ലേറ് തുടങ്ങി യിരിക്കുന്നു. ദുർമന്ത്രവാദം, ബാധമൊഴിപ്പിക്കൽ തുടങ്ങിയ ചില പരിപാടികളും നടക്കുന്നുണ്ട്. ഇതെല്ലാം തടയാൻ അന്ധവിശ്വാസനിരോധന നിയമം ഉണ്ടാക്കണമെന്ന് സംസ്ഥാന നിയമ പരി ഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നു. സമ്പൂർണ്ണ സാക്ഷരത നേടുന്നതിനു മുമ്പുതന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരി ഷ്കരണപ്രക്രിയയുടെയും ഫലമായി കേരളത്തിൽ അന്ധവിശ്വാസം നന്നേ കുറഞ്ഞു. മതസ്ഥാപന ങ്ങൾക്ക് ഇതിൽ ചെറുതല്ലാത്ത എല്ലാ മതങ്ങ ളുടെയും ആദ്യപാഠങ്ങൾ അക്കാലത്ത് നിലനിന്നി രുന്ന അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കു മെതിരെ ആഹ്വാനങ്ങളാണ്.
![]()
Question 6.
. “എന്റെ കൂട്ടുകാർക്ക് ബോധം തെളിയാതെ ഞാനെങ്ങനെ പോകും…
ശരീരത്തിലും കൈകാലുകളിലുമുള്ള വിയർപ്പും രക്തവും തുടച്ചുകളഞ്ഞ്) “അതേ ………… ഈ രക്തം പൊടിഞ്ഞ വേദനപ്പോലും ഞാനറിഞ്ഞില്ല.
(തേൻകനി)
സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് ഭദ്രൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് ഭദ്രൻ. അമ്മ പറയുന്നത് അനുസരിക്കുന്ന ഒരു കുട്ടിയാണ് ഭദ്രൻ. എന്നിരുന്നാലും കൂട്ടു കാർക്കുവേണ്ടി ഉമ്മാക്കി കാട്ടിലേക്ക് അവരോ ടൊപ്പം പോവാൻ അവൻ തയ്യാറാവുന്നു. മാമ്പഴം പഠിക്കാനുള്ള ശ്രമത്തിൽ കൂട്ടുകാർ മരത്തിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ ഭദ്രൻ അവരെ ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല. പകരം വനഗായകന്റെ നിർദ്ദേശപ്രകാരം അവരെ രക്ഷിക്കാനുള്ള പച്ചിലമരുന്നു തേടിപ്പോകുന്നു. മുൾപ്പടർപ്പുകൾ തിങ്ങി നിൽക്കുന്ന കാടിലൂടെ നടന്നു.
ദേഹമാകെ മുറിവേറ്റു രക്തം പൊടിഞ്ഞിട്ടും കൂട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമത്തിനിടയിൽ ആ വേദന പോലും ഭദ്രൻ അറിഞ്ഞില്ല. മരുന്ന് കണ്ടെത്തി അവൻ കൂട്ടുകാരെ രക്ഷിക്കുന്നു. അധ്വാ നത്തിന്റെ മഹത്വവും അവൻ വനഗായകനിൽ നിന്ന് പഠിക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും സഹാനുഭൂതി യുടെയും എല്ലാം പ്രതീകമാണ് ഭദൻ.
Question 17.
“മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കൽപ്പ ത്തെയാണോ വികസനം വികസനം എന്നു വിളി (രണ്ടു മത്സ്യങ്ങൾ) ക്കുന്നത്?
പാഠഭാഗത്തിന്റെ ആശയവും സമകാലിക സംഭവ ങ്ങളും പരിഗണിച്ച് ‘വികസനം പരിസ്ഥിതി സൗഹൃദമാകണം’ എന്ന വിഷയത്തിൽ മുഖം സംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
Answer:
വികസനം പരിസ്ഥിതി
സൗഹൃദമാകണം
പരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് വട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ നിന്നുള്ള വികസനമാണ് മാന വിക പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാ ടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാ കുന്ന ഉപഭോഗ ആസക്തിയിലേക്ക് തൃപ്തിപ്പെടു ത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ ചൂഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമായി സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമി യിൽ നിന്നാണ്.
മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയ ലോലകളിൽ നിന്നാണ് ജനിച്ചത്. നാമവശേഷവു മാകുന്ന കാടുകൾ രാക്ഷസ് യന്ത്രങ്ങളാൽ വിഴു ങ്ങപ്പെടുന്ന മലകളും, കുന്നുകലും, മഴ നിലച്ചു പോയ ആകാശം, അല്ലെങ്കിൽ പ്രളയം കുലം കുത്തിഒഴുകുന്ന പ്രകൃതിയിൽ നിന്ന് മനുഷ്യൻ അപ ഹരിക്കുന്ന പ്രദേശങ്ങൾ ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന പുഴ കൾ ഇതൊക്കെയാണ് ഇതിന്റെ യാഥാർത്ഥ്യങ്ങൾ പല സസ്യജന്തുജാലങ്ങളും എന്നെന്നേയ്ക്കുമായി ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ജീവന്റെ തുടർച്ചയാണ് പ്രകൃതിയെ അതിന്റെ സ്വാഭാവിക തയിൽ നിലനിർത്തുന്നത്. മനുഷ്യന്റെ ആർത്തിപൂ ണ്ടതും വിവേകം ഇല്ലാത്തതുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദപരമല്ലാത്ത വികസന രീതി യാണ് പ്രകൃതിയുടെ താളംതെറ്റുന്നതിന് കാരണ മായത്.
പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാ മാരിയായും കൊടും ചൂടായായും ജലക്ഷാമവും പ്രകൃതി പ്രതികരിക്കുന്നു. ഇതിന്റെ ഭവിക്ഷത്തു ക്കൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പോരാ വഴി കളെക്കുറിച്ച് ആലോചിക്കാതെ വികലമായി വിക സന കാഴ്ചപ്പാടുകൾ പടിപടിയായി നിർത്തണം. കാടും മേടും കുന്നും ചിതപ്പും എല്ലാം നശിപ്പി ച്ചിട്ട് മനുഷ്യന് മാത്രം നിലനിൽക്കാനാവില്ല. വിക സനം അനിവാര്യമാണ്. അത് പ്രകൃതി സൗഹൃദപ രമാകണം എന്ന കാഴ്ചപാട് നമുക്ക് ഉണ്ടായേ മതി യാവൂ. പരിസ്ഥിതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുകയും അശാ സ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നിർത്ത ലാക്കുകയും വേണം.