In the final stage of revision, Class 8 Maths Question Paper Pdf Kerala Syllabus Set 1 Malayalam Medium help manage time.
Kerala Syllabus Class 8 Maths Model Question Paper Set 1 Malayalam Medium
സമയം : 1½ മണിക്കൂർ
ആകെ സ്കോർ: 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉപയോഗിക്കുക.
- A, B, C, D എന്നീ നാലു ഭാഗങ്ങളിലായി 16 ചോദ്യങ്ങളാണുള്ളത്.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. A അല്ലെങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ചോദ്യങ്ങൾക്ക് ഏത് ക്രമത്തിലും ഉത്തരങ്ങൾ എഴുതാം. ചോദ്യത്തിന്റെ നമ്പർ കൃത്യമായി എഴുതിയാൽ മതി.
- ആവശ്യമുള്ള സ്ഥലങ്ങളിൽ ഉത്തരങ്ങൾ വിശദീകരിക്കണം.
Section-A
1 സ്കോർ വീതമുള്ള 4 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
Question 1.
വിഭാഗങ്ങളും ആവൃത്തിയും കാണിക്കുന്ന പട്ടികയാണ്
a) വൃത്തചിത്രങ്ങൾ
b) ചതുര ചിത്രങ്ങൾ
c) ആവൃത്തി ചതുരം
d) ആവൃത്തി പട്ടിക
Answer:
d) ആവൃത്തി പട്ടിക
Question 2.
ഏത് പ്രസ്താവനയാണ് ശരി?
(a) വൃത്തകേന്ദ്രത്തിൽ നിന്ന് വ്യത്യസ്ത അകലങ്ങളിൽ ഉള്ള ഞാണുകൾക്ക് ഒരേ നീളമാണ്.
(b) വൃത്തകേന്ദ്രത്തിൽ നിന്ന് ഒരേ അകലത്തിൽ ഉള്ള ഞാണുകൾക്ക് ഒരേ നീളമാണ്.
(c) ഒരു ഞാണിന്റെ ലംബസമഭാജി ഒരിക്കലും വൃത്തകേന്ദ്രത്തിലൂടെ കടന്നുപോകില്ല.
(d) ആരം എല്ലായ്പ്പോഴും ഞാണിന് ലംബമായിരിക്കും.
Answer:
(b) വൃത്തകേന്ദ്രത്തിൽ നിന്ന് ഒരേ അകലത്തിൽ ഉള്ള ഞാണുകൾക്ക് ഒരേ നീളമാണ്.
Question 3.
രണ്ട് പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു.
(i) എല്ലാ സാമാന്തരികങ്ങളുടേയും വികർണ്ണങ്ങൾ പരസ്പരം ലംബമായി സമഭാഗം ചെയ്യുന്നു.
(ii) സമഭുജസാമാന്തരികത്തിന്റെ വികർണ്ണങ്ങൾ പരസ്പരം ലംബമായി സമഭാഗം ചെയ്യുന്നു.
a) (i) ഉം (ii) ഉം ശരിയാണ്.
b) (i) മാത്രം ശരിയാണ്.
c) (ii) മാത്രം ശരിയാണ്.
d) (i) ഉം (ii) ഉം ശരിയല്ല
Answer:
c) (ii) മാത്രം ശരിയാണ്.
Question 4.
രണ്ട് വശങ്ങൾ തുല്യമായ ത്രികോണത്തിന്റെ ചെറിയ കോൺ 30 ആയാൽ തുല്യമായ കോണുകളിൽ ഒരെണ്ണം.
(a) 100°
(b) 75°
(c) 70°
(d) 50°
Answer:
(b) 75°
കോണുകളുടെ തുക = 180°
ചെറിയ കോൺ = 30
തുല്യമായ കോണുകളുടെ തുക = 150°
തുല്യമായ കോണുകൾ = 75°
![]()
Section – B
2 സ്കോർ വീതമുള്ള 4 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
Question 5.
\(\frac{1}{7}-\frac{3}{7}+\frac{5}{7}-\frac{7}{7}+\ldots \ldots+\frac{21}{7}\) കണക്കാക്കുക.
Answer:
\(\frac{1-3+5-7+9-11+13-15+17-19+21}{7}\)
= \(\frac{-10+21}{7}=\frac{11}{7}\)
Question 6.
ഒരു സംഖ്യയിൽ നിന്നും സംഖ്യയുടെ \(\frac{2}{3}\) ഭാഗം കുറച്ചാൽ 13 കിട്ടും. സംഖ്യ ഏത്?
Answer:
ഒരു സംഖ്യയുടെ \(\frac{1}{3}\) = 13
സംഖ്യ = 3 × 13 = 39
Question 7.
ഒരു ത്രികോണത്തിന്റെ കോണുകൾ തമ്മിലുള്ള അംശബന്ധം 4:5:9 എന്ന അംശബന്ധത്തിലാണ്.
(a) കോണുകൾ x എന്ന സംഖ്യയുടെ ഗുണിതമായി എഴുതുക.
Answer:
കോണുകൾ 4x, 5x, 9x
(b) കോണുകൾ കണക്കാക്കുക.
Answer:
കോണുകളുടെ തുക = 180
⇒ 4x + 5x + 9x = 180
⇒ 18x = 180
⇒ x = 10
അതിനാൽ കോണുകൾ 40°, 50°, 90°
Question 8.
ചുവടെ കൊടുത്തിരിക്കുന്ന ലംബകം വരയ്ക്കുക.

Answer:

Section – C
3 സ്കോർ വീതമുള്ള 4 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
Question 9.
തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യകളുടെ തുക 63 ആണ്.
(a) ചെറിയ സംഖ്യ x ആയാൽ മറ്റേ സംഖ്യ ഏത്?
Answer:
സംഖ്യകൾ x, x + 1
(b) സമവാക്യം എഴുതി സംഖ്യകൾ കണക്കാക്കുക.
Answer:
2x + 1 = 63, 2x = 62, x = 31
സംഖ്യകൾ 31, 32
Question 10.
52 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളുടെ എണ്ണത്തിന്റെ 6/7 ആണ്. എത്ര ആൺകുട്ടികളുണ്ട്?
Answer:
ആൺകുട്ടികളുടെ എണ്ണം = x
പെൺകുട്ടികളുടെ എണ്ണം = 52 – x
x = \(\frac{6}{7}\) × (52 – x), 7x = 6(52 − x)
7x = 312 – 6x, 13x = 312, x = 24
ആൺകുട്ടികളുടെ എണ്ണം = 24
പെൺകുട്ടികളുടെ എണ്ണം = 52 – 24 = 28
Question 11.
ഇത് ഒരു സമബഹുഭുജത്തിന്റെ ഭാഗമാണ്.

(a) ത്രികോണത്തിന്റെ കോണുകൾ ഏതൊക്കെയാണ്?
Answer:
18°, 18°, 144°
(b) ഒരു പുറംകോൺ എന്താണ്?
Answer:
180 – 144 = 36°
(c) ഈ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട്?
Answer:
\(\frac{360}{36}\) = 10
OR
ഈ ചിത്രം ഒരു സമഭുജത്രികോണവും ഒരു ചതുരവും ചതുരത്തിന്റെ ഒരു വികർണ്ണവും ചേർന്നതാണ്. x-ന്റെ മൂല്യം എന്താണ്?

Answer:
സമഭുജത്രികോണത്തിലെ ഒരു കോൺ 60 സമചതുരത്തിലെ ഒരു കോൺ 90 വികർണം അതിനെ 45 ആയി ഭാഗിക്കുന്നു.
x = 60 + 45 = 105°
![]()
Question 12.
ചിത്രത്തിൽ ABCD ഒരു സാമാന്തരികമാണ്. AB = 6 സെ.മീ. AB യും CD യും തമ്മിലുള്ള അകലം 3 സെ. മീ. AD യും BC യും തമ്മിലുള്ള അകലം 2 സെ.മീ. സാമാന്തരികത്തിന്റെ ചുറ്റളവ് കണ്ടെത്തുക.

Answer:
സാമാന്തരികം ABCD യുടെ പരപ്പളവ്
= 6 × 3 = 18 ച. സെ.മീ.
അതുപോലെ തന്നെ, പരപ്പളവ് = BC × 2 = 18
⇒ BC = 18 + 2 = 9cm
AB = CD = 6cm
AD = BC = 9cm
∴ ചുറ്റളവ് = 2 (649) = 30 സെ.മീ.
OR
ഒരു സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് 120 ചതുരശ്ര സെന്റിമീറ്റർ ആണ്. അതിന്റെ ഒരു വികർണ ത്തിന്റെ നീളം 24 സെ.മീ. ആണ്.
(a) അതിന്റെ രണ്ടാമത്തെ വികർണത്തിന്റെ നീളം കണ്ടെത്തുക.
Answer:
പരപ്പളവ് = 120 ച.സെ.മീ.
⇒ \(\frac{1}{2}\) × d1 × d2 = 120
⇒ \(\frac{1}{2}\) × 24 × d2 = 120
⇒ d2 = 120 ÷ 12 = 10cm

(b) ചുറ്റളവ് കണ്ടെത്തുക.
Answer:
സമഭുജസാമാന്തരികത്തിന്റെ ഒരു വശം
= \(\sqrt{12^2+5^2}=\sqrt{144+25}=\sqrt{169}\) = 13cm
∴ ചുറ്റളവ് = 4 × 13 = 52cm
Section – D
4 സ്കോർ വീതമുള്ള 4 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
Question 13.
ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പരിശോധിക്കുക.
\(\frac{1}{3}=\frac{1}{10} \times \frac{10}{3}=\frac{1}{10}\left(3+\frac{1}{3}\right)=\frac{3}{10}+\frac{1}{30}\)
\(\frac{1}{3}-\frac{3}{10}=\frac{1}{30}\)
(a) രണ്ടു ഘട്ടങ്ങൾ കൂടി എഴുതി \(\frac{1}{3}\) നെ ദശാംശരൂപത്തിൽ എഴുതുക.
Answer:

\(\frac{1}{3}\) ന്റെ ദശാംശരൂപ = 0.3333……….
(b) \(\frac{1}{9}, \frac{2}{9}\), എന്നിവയുടെ ദശാംശരൂപം എഴുതുക.
Answer:
\(\frac{1}{9}\) = 0.111…………
\(\frac{2}{9}\) = 0.222…………
(c) \(\sqrt{0.444 \ldots}\) കണക്കാക്കുക
Answer:
\(\sqrt{0.444 \ldots .}=\sqrt{\frac{4}{9}}=\frac{2}{3}=\frac{6}{9}\)
= 0.666………….
Question 14.
ഒരു ത്രികോണത്തിന്റെ ഒരു വശം 6 സെ.മീ. നീളവും, ആ വശത്തിന്റെ അറ്റത്തുള്ള കോണുകൾ 40ഉം 70 ഉം ആണ്. ത്രികോണം വരച്ച് അതിന്റെ പരിവൃത്തം നിർമ്മിക്കുക.
Answer:

Question 15.
(1) 112 + 102 = 121 + 100 = 221 ഇതുപയോഗിച്ച് 442നെ രണ്ട് പൂർണ്ണവർഗ്ഗങ്ങളുടെ തുകയായി എഴുതുക.
(ii) 5ൽ അവസാനിക്കുന്ന ഒരു സംഖ്യയുടെ വർഗം 110pq എന്ന രൂപത്തിലെഴുതിയാൽ pq=
(iii) ചുവടെപ്പറയുന്ന വർഗങ്ങൾ കണക്കാക്കുക.
(a) (7.6)2
(b) (75.4)2
Answer:
(i) 442 = 2 × 221 = 2(112 + 102)
= (11 + 10)2 + (11 – 10)2
442 = 212 + 12
(ii) p × q = 2 × 5 = 10
(iii) (a) 7.62
= (7 + 0.6)2
72 + 2 × 7 × 0.6 + (0.6)2
49 + 8.4 + 0.36
= 57.76
(b) (75.4)2 = (75 + 0.4)2
= 752 + 2 × 75 × 0.4+ (0.4)2
= 5625 + 60 + 0.16.
= 5685.16
OR
ഒരു ചതുരത്തിന്റെ ചുറ്റളവ് 48 സെന്റിമീറ്ററാണ്. നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5:3 ആണ്.
(a) നീളം + വീതി
(b) നീളവും വീതിയും കണക്കാക്കുക.
(c) വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ, നീളവും വീതിയും തമ്മിലുള്ള അംശബന്ധം കണ്ടെത്തുക.
Answer:
(a) നീളം + വീതി = \(\frac{48}{2}\) = 24
(b) നീളം : വീതി = 5 : 3
നീളം = 24 × \(\frac{5}{8}\) = 15 cm
വീതി = 24 × \(\frac{3}{8}\) = 9 cm
(c) വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ,
വീതി = 10 സെ.മീ.
നീളം : വീതി = 15: 10 = 3:2
![]()
Question 16.
ഒരു പരീക്ഷയിൽ 25 കുട്ടികൾക്ക് ലഭിച്ച മാർക്ക് ചുവടെ ചേർക്കുന്നു. ആവൃത്തി വിഭാഗ പട്ടിക തയ്യാറാക്കി ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (ആകെ മാർക്ക് 40)
25, 30, 33, 18, 36
12, 25, 30, 15, 25
19, 25, 30, 33, 20
35, 37, 29, 31, 30
31, 28, 33, 31, 30
(i) എത്ര കുട്ടികൾക്ക് 15 മാർക്കിൽ താഴെ ലഭിച്ചു?
(ii) എത്ര കുട്ടികൾക്ക് 30 മാർക്കോ അതിൽ കൂടുതലോ ലഭിച്ചു?
(ii) എത്ര കുട്ടികൾക്ക് 25 മാർക്കിൽ കൂടുതൽ ലഭിച്ചു
(iv) എത്ര കുട്ടികൾക്ക് 30നും 40 നു ഇടയിൽ മാർക്ക് ലഭിച്ചു?
Answer:
| മാർക്ക് | കുട്ടികളുടെ എണ്ണം |
| 10 – 15 | 1 |
| 15 – 20 | 3 |
| 20 – 25 | 1 |
| 25 – 30 | 6 |
| 30 – 35 | 11 |
| 35 – 40 | 3 |
| ആകെ | 25 |
(i) 1 കുട്ടി
(ii) 14 കുട്ടികൾ
(iii) 20 കുട്ടികൾ
(iv) 14 കുട്ടികൾ
OR
ചില എണ്ണൽ സംഖ്യകളെ രണ്ട് പൂർണ്ണവർഗ്ഗങ്ങളുടെ വ്യത്യാസമായി എഴുതാം. ഉദാഹരണത്തിന്,
8 = 4 × 2 × 1 = 32 – 12
12 = 4 × 3 × 1 = 42 – 22
16 = 4 × 4 × 1 = 52 – 32
(i) 20നെ രണ്ട് പൂർണ്ണവർഗ്ഗങ്ങളുടെ വ്യത്യാസമായി എഴുതുക.
(i) 8ൽ തുടങ്ങി 4ന്റെ എല്ലാ ഗുണിതങ്ങളും രണ്ട് പൂർണ്ണവർഗങ്ങളുടെ വ്യത്യാസമായി എഴുതുന്ന രീതി ബീജഗണിതം ഉപയോഗിച്ച് വിശദീകരിക്കുക.
Answer:
(a) 20 = 4 × 5 × 1 = 62 −42
(b) 4 × x × 1 = (x + 1)2 -(x – 1)2
(x + 1)2 – (x – 1)2
= (x + 1 + x – 1)(x + 1 – [x – 1])
=2x – 2
= 4 × x × 1
(iii) (n + 2)2 – n2 = 4(n + 1)