By reviewing Std 8 Social Science Notes Pdf Malayalam Medium and ഭൂമിയുടെ പുതപ്പ് Class 8 Social Science Chapter 10 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 10 Notes Malayalam Medium ഭൂമിയുടെ പുതപ്പ്
Blanket of the Earth Class 8 Notes Malayalam Medium
Let Us Assess
Question 1.
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന യേത്?
a) അന്തരീക്ഷവസ്തുക്കളിൽ ഏറിയ പങ്കും ഭൂമി യോടടുത്ത് സ്ഥിതിചെയ്യുന്നു.
b) ഉയർന്ന താപനിലയും ജലാശയങ്ങളുടെ സാമീപ്യവും അന്തരീക്ഷ ജലാംശം കൂട്ടുന്നു.
c) ഓക്സിജനാണ് അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള വാതകം.
d) മേഘരൂപീകരണത്തിന് അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ സഹായകമാകുന്നു.
Answer:
(c) ഓക്സിജനാണ് അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള വാതകം.
Question 2.
ആഗോളതാപനത്തിൽ കാർബൺ ഡയോക്സൈ ഡിന്റെ പങ്ക് വ്യക്തമാക്കുക.
Answer:
കാർബൺ ഡയോക്സൈഡ് ഒരു ഹരിതഗൃഹവാ തകമാണ്. ഇതിന്റെ അളവ് അന്തരീക്ഷത്തിൽ കൂടു ന്നതുമൂലം ഹരിതഗൃഹപ്രഭാവം വർദ്ധിക്കുന്നു. ഉയർന്ന ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി അന്തരീക്ഷ താപനില വളരെയധികം വർദ്ധി ക്കുന്നു. ഇത് ആഗോളതാപനത്തിന് വഴിയൊരു ക്കുന്നു.
Question 3.
ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കുന്നത് ജീവന്റെ നിലനിൽപ്പിന് ദോഷകരമായി ഭവിച്ചേക്കാം. ഈ പ്രസ്താവന സാധൂകരിക്കുക.
Answer:
ഹരിതഗൃഹവാതകങ്ങൾ കൂടുതലായി അന്തരീക്ഷ ത്തിൽ ഉണ്ടാകുന്നത് ഉയർന്ന ഹരിതഗൃഹപ്രഭാ വത്തിനും അതുവഴി ആഗോളതാപനത്തിനും വഴി യൊരുക്കുന്നു. ഇതിന്റെ ഫലമായി
- ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിനും സമുദ്രജലനിരപ്പ് ഉയരുന്നതിനും ഇടയാകുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് തീരപ്രദേശങ്ങ ളിലെ ആവാസവ്യവസ്ഥയെ തകർക്കുന്നു.
- ഭക്ഷ്യശൃംഖല തകരുന്നു. ഇത് ഭക്ഷ്യദൗർല ഭ്യം, വൻതോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും.
- ആവാസവ്യവസ്ഥയിലെ പല സസ്യജന്തുജാ ലങ്ങളുടെയും നാശത്തിന് വഴിതെളിക്കും.
Question 4.
അന്തരീക്ഷ മണ്ഡലങ്ങൾ ഓരോന്നും നമുക്ക് പ്രയോജനപ്രദമാകുന്നു. സമർത്ഥിക്കുക.
Answer:
- മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളെല്ലാം അനുഭവപ്പെടുന്നത് ഭൗമോപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ട്രോപ്പോസ്ഫിയറി ലാണ്.
- ട്രോപ്പോസ്ഫിയറിൽ ഉയരക്രമമനുസരിച്ച് ക്രമ മായി താപം കുറയുന്നതിനാൽ സമുദ്രനിര പ്പിൽനിന്നും ഉയർന്ന പ്രദേശങ്ങൾ സുഖവാ സകേന്ദ്രങ്ങളായി നാം ഉപയോഗിക്കുന്നു.
- സ്ട്രാറ്റോസ്ഫിയറിൽ ഓസോൺ വാതകപാ ളിയുടെ സാന്നിദ്ധ്യം മാരകമായ അൾട്രാവയ ലറ്റ് കിരണങ്ങളിൽനിന്നും ഭൂമിയിലെ ജൈവ സമ്പത്തിനെ സംരക്ഷിക്കുന്നു.
- സ്ട്രാറ്റോസ്ഫിയറിലെ തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയും വായു അറകളുടെ അസാ ന്നിദ്ധ്യംകൊണ്ടും ജറ്റ് വിമാനങ്ങളുടെ സുഗമ മായ സഞ്ചാരത്തിന് ഈ മേഖല ഫലപ്രദമാണ്.
- ബഹിരാകാശത്തുനിന്നും മിസോസ്ഫിയറി ലൂടെ ഭൂമിയിലേക്കുവരുന്ന ഉൽക്കകൾ ഈ മേഖലയിൽ വെച്ച് ഘർഷണത്തിന് വിധേയ മായി കത്തിച്ചാരമാകുന്നു.
- തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്ത അയണോസ്ഫിയർ എന്നാണ് അറിയപ്പെടുന്ന ത്. ഈ മേഖല റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്നു.
Question 5.
ഓസോൺ ദിനാചരണത്തിന്റെ പ്രസക്തിയെന്ത്?
Answer:
ഭൂമിയിൽ മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങ ളുടെയും സസ്യജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാണ് സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് കിരണങ്ങൾ. ഈ കിരണങ്ങളുടെ ഭൂമി യിലേക്കുള്ള കടന്നുവരവിനെ ചെറുക്കാൻ പ്രകൃ തിതന്നെ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ വാതകത്തിന്റെ സാന്നിദ്ധ്യം. എന്നാൽ മനുഷ്യന്റെ അശാസ്ത്രീ യമായ ഇടപെടലുകളുടെ ഫലമായി അന്തരീക്ഷ ത്തിലെത്തുന്ന ക്ലോറോഫ്ളൂറോ കാർബണുകൾ, ഹോലോൺ തുടങ്ങിയവ അൾട്രാവയലറ്റ് കിര ണങ്ങളുടെ പ്രവർത്തനഫലമായി ഓസോണിനെ വിഘടിപ്പിക്കാൻ കഴിയുന്ന ക്ലോറിനും ബ്രോമിനു മായി മാറുന്നു.
ഇവ ഓസോണിനെ വിഘടിപ്പിച്ച് ഓസോൺ സുഷിരങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുന്ന ഓസോൺ സുഷിരങ്ങളുടെ രൂപീകരണം തടയേ ണ്ടതുണ്ട്. അതിനായി ജനങ്ങളെ ബോധവൽക്ക രിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യം കൈവ രിക്കാനാണ് നാം ഓരോ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നത്.
Blanket of the Earth Class 8 Notes Malayalam Medium
Question 1.
എന്താണ് അന്തരീക്ഷം? എന്തൊക്കെ ഘടകങ്ങ ളാണ് അന്തരീക്ഷത്തിൽ ഉൾപ്പെടുന്നത്?
Answer:
ഭൂമിയ്ക്ക് ചുറ്റും ആവരണം ചെയ്തിട്ടുള്ള വാതകപാളിയാണ് അന്തരീക്ഷം. ഭൂമിയുടെ അന്ത രീക്ഷത്തിൽ വാതകങ്ങൾ, ജലാംശം, പൊടിപട ലങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു.
Question 2.
അന്തരീക്ഷത്തിൽ കാണപ്പെടുന്ന പ്രധാന വാത കങ്ങൾ ഏതെല്ലാമാണ്? അവ ഓരോന്നും എത അളവിൽ ഉൾപ്പെട്ടിരിക്കുന്നു?
Answer:
നൈട്രജൻ (78%), ഓക്സിജൻ (21%), ആർഗൺ (0.93%), കാർബൺഡയോക്സൈഡ് (0.037%), ഓസോൺ (0.01%), നിയോൺ (0.002%), ഹീലിയം (0.0005%), ക്രിപ്റ്റൺ (0.0001%), ഹൈഡ്രജൻ (0.00005%), സെനോൺ (0.00009%) എന്നിവയാണ് അന്തരീക്ഷണത്തിൽ കാണപ്പെടുന്ന പ്രധാന വാതകങ്ങൾ.
Question 3.
“അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ജീവന്റെ നിലനിൽപ്പിന് സഹായകമാകുന്നുണ്ട്’. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നീ വാതകങ്ങളെ അടിസ്ഥാനമാക്കി പ്രസ്താവന വിശ കലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
- പ്രകാശ സംശ്ലേഷണത്തിന് സസ്യങ്ങൾ കാർബൺഡയോക്സൈഡ് ഉപയോഗപ്പെടു ത്തുന്നു.
- ശ്വസനപ്രക്രിയയ്ക്കായി മനുഷ്യനും മറ്റു ജന്തു ജാലങ്ങളും ഓക്സിജൻ ഉപയോഗപ്പെടു ത്തുന്നു.
- നൈട്രജൻ സ്ഥിതീകരണത്തിലൂടെ സസ്യവ ളർച്ചയ്ക്കായി നൈട്രജൻ ഉപയോഗപ്പെടു ത്തുന്നു.
Question 4.
അന്തരീക്ഷ ഘടകങ്ങളിൽ ഒന്നാണ് ജലാംശം. അന്തരീക്ഷത്തിൽ ജലാംശം എത്തുന്നത് ഏതു വിധമാണ്? അന്തരീക്ഷത്തിൽ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുക.
Answer:
ഭൂമിയോട് ചേർന്ന അന്തരീക്ഷഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടക മാണ് ജലതന്മാത്രകൾ. ബാഷ്പീകരണ പ്രക്രിയ യിലൂടെ ജലം നീരാവിയായി അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു. മേഘരൂപീകരണവും മഴയും അന്തരീക്ഷത്തിലെ ജലതന്മാത്രകളെ ആശ്രയി ച്ചാണ് നടക്കുന്നത്.
Question 5.
ജലതന്മാത്രകളുടെ അളവ് അന്തരീക്ഷത്തിൽ എല്ലായിടത്തും എല്ലാ സമയത്തും ഒന്നുപോലെ കാണപ്പെടുന്നില്ല. ഇതിനുള്ള കാരണം എന്താണ്?
Answer:
ബാഷ്പീകരണത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്
- അന്തരീക്ഷത്തിലെ താപനില ഉയർന്ന താപ നിലയിലുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും. ഇവിടങ്ങലിലുള്ള അന്തരീക്ഷത്തിൽ ജലാംശം കൂടുതലായി രിക്കും.
- പ്രദേശത്തെ ജലത്തിന്റെ അളവ് – ഉപരിതല ജലസ്രോതസ്സുകളായ സമുദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങളിൽ എന്നിവയോടടുത്തുള്ള അന്തരീക്ഷഭാഗങ്ങളിൽ ജലാംശം കൂടുതലാ യിരിക്കും.
- വായുവിന്റെ സ്വഭാവം വരണ്ട വായു ഉള്ളയി ടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടു തലായിരിക്കും.
Question 6.
ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് അന്തരീക്ഷ ത്തിൽ പൊടിപടലങ്ങൾ എത്തിച്ചേരുന്നത്?
Answer:
- കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുന്നവ.
- അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്ന ചാരം.
- പൂക്കളിൽനിന്നുള്ള പരാഗണം.
Question 7.
അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ഘനീകര ണമർമ്മം എന്ന് വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
Answer:
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണ പ്രക്രിയ കൂടുതലായി നടക്കുന്നു. ഇത്തരം പൊടിപടലങ്ങൾ മേഘരൂപീ കരണത്തെ സഹായിക്കുന്നതിനാൽ ഇവയെ ഘനീകരണമർമ്മം (Condensation nuclei) എന്നു വിശേഷിപ്പിക്കുന്നു.
Question 8.
എവറസ്റ്റ് കൊടുമുടി കയറുന്ന പർവ്വതാരോഹകർ ഓക്സിജൻ സിലിണ്ടർ ഒപ്പം കരുതുന്നു. എന്താണ് ഇതിനുള്ള കാരണം?
Answer:
ഭൂമിയുടെപുതപ്പ്കയറുന്ന പർവ്വതാരോഹകർ ഓക്സിജൻഉയരംവരെ അന്തരീക്ഷത്തിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ആകെ അന്തരീക്ഷവാ യുവിന്റെ 97 ശതമാനത്തോളം സ്ഥിതിചെയ്യുന്നത്ഭൗ മോപരിതലത്തിൽനിന്ന് ഏകദേശം 29 കിലോ മീറ്റർ ഉയരം വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഉയരം കൂടുന്തോറും വാതകങ്ങളുടെ അളവ് കുറ ഞ്ഞുവരുന്നു. അതിനാലാണ് എവറസ്റ്റ് കൊടുമുടി അന്തരീക്ഷത്തിലെ ഹരിതഗൃഹ പ്രഭാവംജീവന്റെ സിലി ണ്ടർ ഒപ്പം കരുതുന്നത്.
Question 9.
ഹരിതഗൃഹം എന്നതുകൊണ്ട് അർത്ഥമാക്കുന്ന തെന്ത്?
Answer:
ശൈത്യരാജ്യങ്ങളിൽ സസ്യങ്ങൾ നട്ടുവളർത്താൻ ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ് ഹരിതഗൃഹ ങ്ങൾ. കണ്ണാടി ചില്ലുകൾ മേൽക്കൂരകളായുള്ളവ യാണ് ഇത്തരം കെട്ടിടങ്ങൾ. സൂര്യനിൽ നിന്നുള്ള കിരണങ്ങളെ ഈ കണ്ണാടിച്ചില്ല് ഉള്ളിലേക്ക് കട ത്തിവിടുന്നു. എന്നാൽ അന്തരീക്ഷത്തിലേക്ക് മട ങ്ങിപ്പോകുന്ന ഭൗമവികിരണത്തെ കണ്ണാടിച്ചില്ല് പുറത്തേക്ക് കടത്തിവിടുന്നില്ല. ഇതുകാരണം കെട്ടിടത്തിനുള്ളിൽ എപ്പോഴും താപം കൂടുതലാ. യിരിക്കും.
Question 10.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ ഏതെല്ലാമാണ്?
Answer:
കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, ഓസോൺ തുടങ്ങിയ വാതകങ്ങളെയും നീരാവി യേയും ഹരിതഗൃഹവാതകങ്ങളെന്നു വിളിക്കുന്നു. ഇത്തരം വാതകങ്ങൾക്ക് ഭൗമവികിരണത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. തന്മൂലം അന്ത രീക്ഷതാപം വർദ്ധിക്കുന്നു.
Question 11.
മേഘാവൃതമായ ദിവസങ്ങളിൽ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമെന്ത്?
Answer:
മേഘാവൃതമായ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന മേഘങ്ങൾ ഹരിതഗൃഹങ്ങളിലെ കണ്ണാടി മേൽക്കൂരയെപ്പോലെ പ്രവർത്തിക്കുന്നു. ഹ്രസ്വതരംഗരൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മികളെ ഭൗമോപരിതലത്തിലേക്ക് കടത്തി വിടുകയും ഭൗമവികിരണത്തെ ആഗിരണം ചെയ്ത് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
Question 12.
ഹരിതഗൃഹപ്രഭാവത്തിന്റെ ഫലമെന്ത്?
Answer:
ഭൗമോപരിതലത്തിൽനിന്ന് പതിനായിരത്തോളം കിലോമീറ്റർ നിലനിൽപ്പിന് അനിവാര്യമാണെങ്കിലും ഹരിത ഗൃഹവാതകങ്ങളിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിക്കുന്ന തിന് കാരണമാകുന്നു.
Question 13.
ഹരിതഗൃഹവാതകങ്ങളുടെ അളവ് അന്തരീക്ഷ ത്തിൽ വർദ്ധിക്കുന്നതിൽ മനുഷ്യന്റെ ഇടപെടൽ എത്രത്തോളം? വിശകലനം ചെയ്ത് കുറിപ്പെഴു തുക.
Answer:
മനുഷ്യന്റെ ഇടപെടലുകളിലൂടെ പലപ്പോഴും ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ
എത്തുന്നു. ചില സ്വാഭാവിക മാർഗ്ഗങ്ങളിലൂ ടെയും അന്തരീക്ഷത്തിൽ ഹരിതഗൃഹവാതക ങ്ങൾ എത്തുന്നു. അഗ്നിപർവ്വത
സ്ഫോടനം, ജൈവവസ്തുക്കളുടെ ജീർണ്ണനം തുടങ്ങിയ സ്വാഭാവിക മാർഗ്ഗങ്ങളിലൂടെയും ധാതു ഇന്ധ നങ്ങൾ കത്തിക്കൽ, മരംമുറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ഹരിതഗൃഹവാതക ങ്ങളുടെ അളവ് കൂടുന്നു.
- വ്യവസായശാലകളിൽനിന്നും അന്തരീക്ഷത്തി ലെത്തുന്ന കാർബൺ ഡയോക്സൈഡ്.
- വാഹനങ്ങളിൽനിന്നും പുറത്തുവരുന്ന ഹരിത ഗൃഹവാതകങ്ങൾ.
- കാട്ടുതീയിലൂടെ അന്തരീക്ഷത്തിൽ എത്തുന്ന കാർബൺ ഡയോക്സൈഡ്.
Question 14.
വനനശീകരണത്തിന്റെ ഫലമായി അന്തരീക്ഷ ത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിക്കുന്നു. ഏതുവിധം?
Answer:
അന്തരീക്ഷത്തിൽ നിലകൊള്ളുന്ന കാർബൺ ഡയോക്സൈഡിനെ ഉപയോഗപ്പെടുത്തിയാണ് സസ്യജാലങ്ങൾ സൂര്യപ്രകാശത്തിൽ പ്രകാശസം ശ്ലേഷണം നടത്തുന്നത്. പ്രകാശ സംശ്ലേഷണ പ്രക്രിയയിലൂടെ ഓക്സിജൻ പുറന്തള്ളപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഓക്സിജനെ ശ്വസനത്തി നായി ജന്തുജാലങ്ങൾ ഉപയോഗിക്കുന്നു. ഈവിധ മാണ് അന്തരീക്ഷത്തിൽ കാർബൺ ചക്രം നില നിൽക്കുന്നത്.
വൻതോതിൽ വനനശീകരണം നടക്കുക വഴി കാർബൺ ഡയോക്സൈഡിനെ ഓക്സിജനാ ക്കാൻ സഹായിക്കുന്ന സസ്യജാലങ്ങൾ ഇല്ലാതാ കുന്നു. ഇത് അന്തരീക്ഷത്തിൽ കാർബൺ ഡയോ ക്സൈഡിന്റെ അളവ് വർദ്ധിക്കാൻ ഇടയാകുന്നു.
Question 15.
ആഗോളതാപനം എന്തെന്ന് വിശദീകരിച്ച് കുറി പ്പെഴുതുക.
Answer:
വ്യവസായവൽക്കരണം, നഗരവൽക്കരണം തുട ങ്ങിയ അതിവേഗത്തിലുള്ള അന്തരീക്ഷ മാറ്റ ങ്ങൾക്ക് കാരണമാകുന്നു. പ്രതിവർഷം 6000 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് ഇത്ത രത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നതാ യാണ് കണക്ക്.
20-ാം നൂറ്റാണ്ടിൽ ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷത്തിന്റെ ശരാശരി താപനിലയിൽ 0.4 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാക്കിയിട്ടുള്ള തായി പഠനങ്ങൾ തെളിയിക്കുന്നു. ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാ കുന്ന വർദ്ധനവിനെ ആഗോളതാപനം എന്നു വിശേഷിപ്പിക്കുന്നു.
Question 16.
ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്നു. ഏതൊക്കെത്തരത്തിൽ?
Answer:
- ആഗോളതാപനത്തിന്റെ ഫലമായി ധ്രുവപ്രദേ ശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജല നിരപ്പുയരും.
- സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശം ഭക്ഷ്യദൗർലഭ്യം, വൻതോതിലുള്ള കുടി യേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാ കും.
- ആവാസവ്യവസ്ഥയിലെ പല സസ്യജന്തുജാ ലങ്ങളുടെയും നാശത്തിന് വഴിതെളിക്കും.
- അന്തരീക്ഷ താപനില ഉയരുന്നതു കാലാവ സ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാക്കും.
- താപനില ഉയർന്നാൽ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളിൽ വരുന്ന മാറ്റങ്ങൾ പ്രവച നാതീതമാണ്.
Question 17.
ആഗോളതാപനം നിയന്ത്രിക്കാൻ എന്തൊക്കെ ബദ ലുകളാണ് നിങ്ങൾക്ക് നിർദ്ദേശിക്കാൻ കഴിയു ന്നത്?
Answer:
- വൃക്ഷത്തൈ നടലും വനവൽക്കരണവും. ജീവാശ്മ ഇന്ധനങ്ങളായ കൽക്കരി, പെട്രോ ളിയം, ഡീസൽ മുതലായവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക.
- സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറ യ്ക്കുക.
- പൊതു വാഹനങ്ങൾ ഉപയോഗിക്കാനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാക്കുക.
- മലിനീകരണം സൃഷ്ടിക്കാത്ത സൈക്കിൾ പോലുള്ള വാഹനങ്ങൾ പരമാവധി ഉപയോ ഗിക്കാൻ ശീലിക്കുക.
- വ്യവസായശാലകളിൽ നിന്നുള്ള മലിനീക രണം അന്തരീക്ഷത്തിൽ എത്തുന്നതിന് നിയ ന്ത്രണങ്ങൾ പാലിക്കുക.
Question 18.
ഓസോൺ രൂപംകൊള്ളുന്നത് എങ്ങനെ?
Answer:
അന്തരീക്ഷത്തിൽ ഓക്സിജൻ സ്ഥിതിചെയ്യുന്നത് രണ്ട് ആറ്റം തന്മാത്രകളായിട്ടാണ്. അന്തരീക്ഷ ത്തിൽ ഏതാണ്ട് 20 മുതൽ 50 വരെ കി.മീ. ഉയര ത്തിൽ സ്ഥിതിചെയ്യുന്ന ഓക്സിജൻ തന്മാത്രകൾ സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് കിര ണങ്ങളേറ്റ് വിഘടിക്കുന്നു. അങ്ങനെ വിഘടിക്കുന്ന ഓരോ ഏക ആറ്റം തന്മാത്രകളും മറ്റൊരു രണ്ടാറ്റം ഓക്സിജൻ തന്മാത്രയോട് ചേർന്ന് മൂന്ന് ആറ്റ മുള്ള ഓസോണായി മാറുന്നു.
Question 19.
അൾട്രാവയലറ്റ് കിരണങ്ങൾ ഉണ്ടാക്കിയേക്കാ വുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണ്?
Answer:
- കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാകുന്നു.
- ആഹാരശൃംഖലയുടെ തകർച്ച.
- കൃഷി നാശം.
- സസ്യങ്ങളുടെ വളർച്ച മുരടിക്കുന്നു.
- അകാല വാർദ്ധക്യം.
- അന്ധത/നിശാതിമിരം.
- തൊലിപ്പുറത്തുണ്ടാകുന്ന ക്യാൻസർ.
Question 20.
ഓസോൺ ശോഷണം അഥവാ ഓസോൺ സുഷിരം എന്തെന്ന് വിശദമാക്കുക.
Answer:
- റഫ്രിജറേറ്ററുകൾ, എയർകണ്ടീഷനറുകൾ, വിവിധതരം പ്രേകൾ, അഗ്നിശമന വാതക ങ്ങൾ, പെയിന്റുകൾ തുടങ്ങിയവ ക്ലോറോ ഫ്ളൂറോ കാർബണുകൾ, ഹാലോൺ തുട ങ്ങിയ വാതകങ്ങളുടെ
- സ്രോതസ്സുകളാണ്. ഇത്തരം വാതകങ്ങൾക്ക് ദീർഘകാലം അന്ത രീക്ഷത്തിൽ മാറ്റമില്ലാതെ നിലനിൽക്കാൻ ശേഷിയുണ്ട്.
- ഓസോൺ വാതകപാളിയുടെ മുകളിലെത്തുന്ന ഈ വാതകങ്ങൾ സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് കിരണങ്ങളേറ്റ് രാസത്വരകമായി മാറുന്നു.
- ഈ രാസത്വരകം ക്ലോറോഫ്ളൂറോ കാർബണു കളെ വിഘടിപ്പിച്ച് ക്ലോറിൻ, ബ്രോമിൻ എന്നി വയാക്കി മാറ്റുന്നു.
- ഇങ്ങനെ രൂപംകൊള്ളുന്ന ഓരോ ക്ലോറിൻ, ബ്രോമിൻ ആറ്റവും ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നു.
- ഈ വിധം അന്തരീക്ഷത്തിലെ ഓസോൺ വാതക പാളിക്കുണ്ടാകുന്ന ശോഷണത്ത ഓസോൺ ശോഷണം അഥവാ ഓസോൺ സുഷിരം എന്നു പറയുന്നു.
Question 21.
ക്ലോറിൻ ആറ്റങ്ങളും ബ്രോമിൻ ആറ്റങ്ങളും ഒരേ അളവിലാണോ ഓസോണിനെ വിഘടിപ്പിക്കു ന്നത്?
Answer:
- ഓരോ ക്ലോറിന്റെ ആറ്റവും ഒരു ലക്ഷത്തോളം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ ശേഷിയുള്ളതായി കണക്കാക്കിയിരിക്കുന്നു.
- ക്ലോറിൻ ആറ്റങ്ങൾക്ക് വിഘടിപ്പിക്കാൻ സാധി ക്കുന്നതിന്റെ 40 മടങ്ങ് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ ഓരോ കഴിയും.
Question 22.
ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ എന്നിവ വിശദീകരിച്ച് കുറിപ്പെഴുതുക.
Answer:
ഭൗമോപരിതലത്തിൽനിന്ന് ഏകദേശം 90 കിലോ മീറ്റർ ഉയരംവരെ വാതകസംരചന ഏറെക്കുറെ ഒരുപോലെയാണ്. ഈ മേഖലയെ ഹോമോസ്ഫി യർ എന്നു വിളിക്കപ്പെടുന്നു.
ഹോമോസ്ഫിയറിനു മുകളിൽ വാതക സംരചന യിൽ ഐക്യരൂപ്യമില്ല. അതിനാൽ 90 കിലോമീറ്റ റിന് മുകളിലായി സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാ ഗത്തെ ഹെറ്ററോസ്ഫിയർ എന്ന് വിളിക്കുന്നു.
Question 23.
ഓരോ അന്തരീക്ഷമണ്ഡലത്തിനും തനതായ സവി ശേഷതകളും പ്രയോജനങ്ങളും ഉണ്ട്. വിവിധ അന്തരീക്ഷമണ്ഡലങ്ങളെ വിശകലനം ചെയ്തു. നോട്ട് തയ്യാറാക്കുക.
Answer:
ട്രോപ്പോസ്ഫിയർ
- മധ്യരേഖാപ്രദേശത്ത് വായു ചൂടുപിടിച്ച് ഉയ രങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ഇവിടെ ട്രോപ്പോസ്ഫിയറിന് കൂടുതൽ ഉയരമുണ്ട്.
- ട്രോപ്പോസ്ഫിയറിന്റെ ശരാശരി ഉയരം 13 കിലോമീറ്ററും മധ്യരേഖാപ്രദേശത്ത് ഇതിന്റെ വ്യാപ്തി 18 കിലോമീറ്റർ വരെ ആണ്.
- മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷപ്രതിഭാസങ്ങളെല്ലാം ഈ മണ്ഡലത്തിലാണ് സംഭവിക്കുന്നത്.
- ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയര ത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞുവരുന്നു. ഇതിനെ ക്രമമായ താപനഷ്ടനിരക്ക് എന്നു വിളിക്കുന്നു.
സ്ട്രാറ്റോസ്ഫിയർ
- ട്രോപ്പോ പോസിൽ തുടങ്ങി ഭൂമിയിൽനിന്ന് ഏകദേശം 50 കി.മീ. ഉയരംവരെ വ്യാപിച്ചിരി ക്കുന്നു.
താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതിന നുസരിച്ച് താപനിലയിൽ മാറ്റം ഉണ്ടാകുന്നില്ല. - ഈ മേഖലയെ സമതാപമേഖല എന്നറിയപ്പെ ടുന്നു.
- ഓസോൺ വാതകപാളിയുടെ സാന്നിദ്ധ്യമുള്ള മണ്ഡലമാണ് ഇവിടം.
- അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലെത്താതെ നിയന്ത്രിക്കുന്നു.
- തെളിഞ്ഞ അന്തരീക്ഷസ്ഥിതിയും വായു അറ കളുടെ അസാന്നിദ്ധ്യവും കൊണ്ട് ജറ്റ് വിമാന ങ്ങളുടെ സുഗമസഞ്ചാരം സാധ്യമാക്കുന്നു.
മെസോസ്ഫിയർ
- ഭൂമിയിൽനിന്ന് 50 മുതൽ 80 കി.മീ. വരെ ഉയര ത്തിൽ ഈ മണ്ഡലം സ്ഥിതിചെയ്യുന്നു.
- ഉയരത്തിനനുസരിച്ച് താപം കുറഞ്ഞുവരുന്നു.
- അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില മെസോപോസിൽ അനുഭവപ്പെടുന്നു. ഇത് 80 ഡിഗ്രി സെൽഷ്യസ് മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെയാണ്.
- ഘർഷണത്തിന്റെ ഫലമായി ഉൽക്കകൾ ഈ മേഖലയിൽ പ്രവേശിക്കുമ്പോൾ കത്തിച്ചാരമാ കുന്നു.
സംക്രമണമേഖലയെ മെസോപോസ് എന്നറി യപ്പെടുന്നു.
തെർമോസ്ഫിയർ
- ഏകദേശം 80 മുതൽ 600 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു.
- ഉയരം കൂടും തോറും താപനില ഗണ്യമായി വർദ്ധിക്കുന്നു.
- തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെ അയ ണോസ്ഫിയർ എന്നറിയപ്പെടുന്നു.
- അയണോസ്ഫിയർ റേഡിയോ പരിപാടിക ളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്നു.
വർക്ക്ഷീറ്റ
താഴെ കൊടു കൊടുത്തിട്ടുള്ള പ്രസ്താവനകൾ ഓരോന്നും ഏത് അന്തരീക്ഷമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് യോജിച്ച കളങ്ങളിൽ ടിക്ക് രേഖപ്പെടുത്തുക.
Answer:
Question 24.
എന്തുകൊണ്ടാണ് ശൈത്യമേഖലാ രാജ്യങ്ങളിൽ കെട്ടിടനിർമ്മാണത്തിനു സ്ഫടികം കൂടുതലായി ഉപയോഗിക്കുന്നത്?
Answer:
ശൈത്യമേഖലാ രാജ്യങ്ങളിൽ കെട്ടിടം നിർമ്മി ക്കുമ്പോൾ സ്ഫടികം കൂടുതലായി ഉപയോഗി ക്കാറുണ്ട്. കാരണം സ്ഫടിക ത ല ങ്ങൾക്കു സൗരോർജ്ജത്തെ ഉള്ളിലേക്ക് കടത്തിവിടാനും ഭൗമവികരണത്തെ തടഞ്ഞു നിർത്താനും കഴി വുണ്ട്.
Question 25.
ശൈത്യ രാജ്യങ്ങളിൽ കാർഷിക മേഖലയിൽ സ്ഫടികനിർമ്മിതികൾ ഉപയോഗിക്കുന്നതിന്റെ കാരണം വിശദമാക്കുക.
Answer:
സ്ഫടികത്തിന്റെ ഈ ഗുണവിശേഷത്തെ ശൈത്യ രാജ്യങ്ങളുടെ കാർഷിക മേഖലയിൽ പ്രയോജന പ്പെടുത്തുന്നു. സ്ഫടികം കൊണ്ട് നിർമ്മിച്ച കെട്ടി ടങ്ങൾ ഭൗമവികരണത്തെ തടഞ്ഞുനിർത്തി സസ്യ ത്തിന്റെ വളർച്ചയ്ക്കാവശ്യമായ താപം ഉള്ളിൽ നിലനിർത്താൻ സഹായിക്കുന്നു. ഇത്തരം കെട്ടി ടങ്ങളെ ഹരിത ഗ്രഹങ്ങൾ (Green houses) എന്നാണ് വിളിക്കുന്നത്.
Question 26.
എന്താണ് ഹരിതഗൃഹവാതകങ്ങൾ?
Answer:
അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ചില വാതക ങ്ങൾക്കും സൗര താപനത്തെ കടത്തിവിടാനും ഭൗമവികരണത്തെ ആഗിരണം ചെയ്യാനും കഴി വുണ്ട്. കാർബൺഡൈ ഓക്സൈഡ്, മിഥുൻ, ഓസോൺ മുതലായ വാതകങ്ങളും നീരാവിയും ഭൂമിയിൽ നിന്നുള്ള ഭൗമവികരണത്തെ ആഗിരണം ചെയ്ത് ഭൂമിയോടടുത്തുളള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്നു. ഈ വാത കങ്ങൾ ഹരിതഗൃഹവാതകങ്ങൾ എന്നറിയപ്പെ ടുന്നു.
Question 27.
ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന വിവിധ മാർഗ്ഗങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
അഗ്നി പർവ്വത സ്ഫോടനം, ജൈവവസ്തുക്കളുടെ ജീർണനം തുടങ്ങിയ സ്വാഭാവിക മാർഗ്ഗങ്ങളിലൂ ടെയും ധാതു ഇന്ധനം കത്തിക്കൽ, മരം മുറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ഹരിതഗ ഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നു.
Question 28.
എന്താണ് ആഗോളതാപനം?
Answer:
ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷ താപ നിലയിലുണ്ടാകുന്ന വർദ്ധനവിനെ ആഗോളതാ പനം (Global Warming) എന്ന് വിശേഷിപ്പി ക്കുന്നു.
Question 29.
ആഗോള താപനം ഭൂമിയിലെ ജീവന്റെ നില നിൽപ്പിനെ ബാധിക്കുന്നു. വിവരിക്കുക?
Answer:
ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ധ്രുവപ്രദേശങ്ങ ളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജലനിരപ്പുയ രുന്നു. സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാ ദോഷങ്ങൾ ക്കുന്ന നാശം ഭക്ഷ്യ ദൗർലഭ്യം വൻതോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാ കും. ആഗോളതാപനം ആവാസവ്യവസ്ഥയിലെ പല സസ്യജന്തുജാലങ്ങളുടെയും നാശത്തിനു വഴി തെളിക്കും.
Question 30.
അൾട്രാവയലറ്റ് രശ്മികളുടെ ദൂഷ്യവശങ്ങൾ പട്ടി കപ്പെടുത്തുക.
Answer:
അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കിയേക്കാവുന്ന
- കാലാവസ്ഥ മാറ്റം
- ആഹാരശൃംഖലയുടെ തകർച്ച
- കൃഷിനാശം
- സസ്യവളർച്ച മുരടിക്കൽ
- അകാല വാർദ്ധക്യം
- അന്ധത നിശാതിമിരം
Question 31.
ഓസോൺ സുഷിരം രൂപം കൊള്ളുന്നന്നതെങ്ങി നെയെന്നു വിവരിക്കുക.
Answer:
റ്റെഫിജറേറ്റുകൾ, എയർ കണ്ടീഷണറുകൾ, വിവി ധതരം പ്രേകൾ, അഗ്നിശമന വാതകങ്ങൾ, പെയിന്റ് തുടങ്ങിയവ, ക്ലോറോഫ്ളൂറോ കാർബണു കൾ, ഹലോൺ എന്നീ വാതകങ്ങളുടെ സ്രോത സ്സുകളാണ് ഇത്തരം വാതകങ്ങൾക്ക് ദീർഘകാലം അന്തരീക്ഷത്തിൽ മാറ്റമില്ലാതെ നിലനിൽക്കാൻ ശേഷിയുണ്ട്. ഉയർന്ന വിതാനങ്ങളിലേക്കെത്തുന്ന ഈ വാതകങ്ങൾ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങളാൽ വിഘടിച്ച് ക്ലോറിൻ ബ്രോമിൻ തുടങ്ങിയ വാതകങ്ങളായി മാറ്റപ്പെ ടുന്നു. ക്ലോറിൻ, ബ്രോമിൻ തുടങ്ങിയവ അന്തരീ ക്ഷത്തിലെ ഓസോൺ പാളിയിലുണ്ടാക്കുന്ന ശോഷണത്തെ ഓസോൺ സുഷിരം (Ozone Hole) എന്ന് വിളിക്കുന്നു.
Question 32.
എന്താണ് ഹോമോസ്ഫിയർ എന്നറിയപ്പെടുന്നത്?
Answer:
ഭൗമോപരിതലത്തിൽ നിന്നു ഏകദേശം 90 കിലോ മീറ്റർ ഉയരം വരെ വാതകസംരചന ഏറെക്കുറെ ഒരേ പോലെയാണ്. അന്തരീക്ഷത്തിന്റെ ഈ ഭാഗത്തെ ഹോമോസ്ഫിയർ Homo sphere) എന്ന് വിളിക്കുന്നു.
Question 33.
എന്താണ് ഹെട്രോസ്ഫിയർ എന്നറിയപ്പെടുന്നത്?
Answer:
വാതക സംരചനയിൽ ഐക്യരൂപമില്ലാത്ത അന്ത രീക്ഷത്തിന്റെ ഭാഗത്തെ ഹൊസ്ഫിയർ (Hetrosphere) എന്ന് വിളിക്കുന്നു.
Question 34.
ട്രോപോസ്ഫിയറിനെപറ്റി ഒരു കുറിപ്പ് തയ്യാറാ ക്കുക?
Answer:
ഭൂമിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ അന്ത രീക്ഷമണ്ഡലം ഏകദേശം 13 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്നു. മധ്യരേഖാ പ്രദേശത്ത് വായു ചൂടുപിടിച്ചു ഉയരങ്ങളിലേക്ക് വ്യാപിക്കു ന്നതിനാൽ ഇവിടെ ട്രോപോസ്ഫിയറിനു കൂടു തൽ ഉയരം ഉണ്ട്. (ഏകദേശം 18 കി.മീ) മേഘരൂ പീകരണം മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളെല്ലാം ഈ മണ്ഡല ത്തിലാണ് സംഭവിക്കുന്നത്. ട്രോപോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞു വരുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് (Normal Lapse Rate) എന്ന് പറയുന്നു. ട്രോപോ സ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖലയെ ട്രോപ്പോപോസ്സ് എന്ന് വിളിക്കുന്നു.
Question 35.
സ്ട്രാറ്റോസ്ഫിയറിനെപറ്റി ഒരു കുറിപ്പ് തയ്യാറാ ക്കുക?
Answer:
ട്രോപ്പോ പാസ്സ് മുതൽ 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചു കിടക്കുന്നു. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല ഈ മേഖല സമതാപമേഖലയെന്നറിയപ്പെടുന്നു. ഓസോൺ പാളി ഹാനികരങ്ങളായ അൾട്രാവയ ലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലെ ത്താതെ നിയന്ത്രിക്കുന്നു. തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയും വായു അറകളുടെ അസാന്നിധ്യവും കൊണ്ട് ജെറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാക്കുന്നു. സ്ട്രാറ്റോസ്ഫിയറിനു മുകളി ലുള്ള സംക്രമണ മേഖലയെ സാടോപോസ്റ്റ് എന്ന് പറയുന്നു.
Question 36.
മിസോസ്ഫിയറിനെപറ്റി ഒരു കുറിപ്പ് തയ്യാറാ ക്കുക?
Answer:
ഭൂമിയിൽ നിന്നു 50 കിലോമീറ്റർ മുതൽ 80 കിലോ മീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്നു. ഉയരത്തി നനുസരിച്ച് താപം കുറയുന്നു.അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില മെസോസ്ഫിയറിൽ അനുഭവപ്പെടുന്നു ( -80°C to -100°C) ഉൽക്കകൾ മെസോസ്ഫിയറിൽ പ്രവേശിക്കുന്നതിലൂടെ ഖാർശനത്താൽ കത്തി ചാരമാകുന്നു. മെസോ സ്ഫിയറിനു മുകളിലുള്ള സംക്രമണം മേഖല മെസോപ്പോസ് എന്നറിയപ്പെടുന്നു.
Question 37.
തെർമോസ്ഫിയറിനെപറ്റി ഒരു കുറിപ്പ് തയ്യാറാ ക്കുക?
Answer:
ഏകദേശം 80 മുതൽ 600 കി.മീ ഉയരം വരെ വ്യാപി ച്ചിരിക്കുന്നു. ഉയരം കൂടുംതോറും താപനില ഗണ്യ മായി വർദ്ധിക്കുന്നു. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെ അയണോസ്ഫിയർ എന്നുവി ളിക്കുന്നു. അയണോസ്ഫിയർ റേഡിയോ പരിപാ ടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാ ക്കുന്നു.
Previous Questions
Question 1.
എന്താണ് അന്തരീക്ഷം?
Answer:
ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം.
Question 2.
എന്താണ് പ്രകാശസംശ്ലേഷണം?
Answer:
സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം സംഭരിക്കുന്നത് പ്രകാശസംശ്ലേഷണ ത്തിലൂടെ യാണ്. ഇതിലൂടെ സസ്യങ്ങൾ കാർബൺഡൈഓക്സൈഡ് ആഗീരണം ചെയ്യു കയും ഓക്സിജൻ അന്തരീക്ഷത്തിലേക്ക് പുറം തള്ളുകയും ചെയ്യുന്നു.
Question 3.
ഭൂമിക്കുചുറ്റും ഒരു പുതപ്പുപോലെ നിലകൊള്ളുന്ന അന്തരീക്ഷത്തിലെ ഏതെല്ലാം?
Answer:
ഓക്സി ജൻ, ആർഗോൺ, കാർബൺഡൈ ഓക്സൈഡ് , ഓസോൺ, നിയോൺ, ഹീലിയം.
Question 4.
ചുവടെ നൽകിയിരിക്കുന്ന വാതകങ്ങളെ അന്ത രീക്ഷത്തിൽ കാണപ്പെടുന്നതിന്റെ അളവിൽ പട്ടി കപ്പെടുത്തുക.
കാർബൺഡൈഓക്സൈഡ്
ഹൈഡ്രജൻ
ഓക്സിജൻ
ആർഗോൺ
നൈട്രജൻ
ക്രിപ്റ്റോൺ
സിനോൻ
Answer:
നൈട്രജൻ
ഓക്സിജൻ
ആർഗോൺ
കാർബൺഡൈഓക്സൈഡ്
ക്രിപ്റ്റോൺ
ഹൈഡ്രജൻ
സിനോൻ
Question 5.
അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുന്നുണ്ട്. സമർത്ഥി
ക്കുക.
Answer:
അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ എല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ജീവന്റെ നിലനിൽപ്പിനു സഹായമാകുന്നുണ്ട്.
- പ്രകാശ സംശ്ലേഷണത്തിന് മനുഷ്യനും മറ്റു ജന്തുജാലങ്ങളും ഓക്സിജൻ ഉപയോഗപ്പെടു ത്തുന്നു.
- ശ്വസനപ്രക്രിയക്കായി മനുഷ്യനും മറ്റു ജന്തു ജാലങ്ങളും ഓക്സിജൻ ഉപയോഗപ്പെടുത്തുന്നു.
- നൈട്രജൻ സ്ഥിതികരണത്തിലൂടെ സസ്യവ ളർച്ചക്കായി നൈട്രജൻ ഉപയോഗപ്പെടുത്തുന്നു.
Question 6.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തിപ്പെടു ന്നതിന്റെ വിവിധ മാർഗ്ഗങ്ങൾ വിവരിക്കുക.
Answer:
- പൊടിപടലങ്ങൾ കാറ്റിലൂടെ ഭൂമിയിൽ നിന്നും ഉയർത്തപ്പെട്ട് അന്തരീക്ഷത്തിൽ എത്തിച്ചേ രുന്നു.
- അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ
- ഉൾകൾ കത്തുന്നതിലൂടെ അന്തരീക്ഷ ത്തിൽ എത്തിച്ചേരുന്നവ.
Question 7.
ഘനീകരണമർമ്മം (Condensation nuclei.) എന്തെന്ന് നിർവചിക്കുക.
Answer:
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണ പ്രക്രിയ കൂടുതലായി നടക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മേഘരൂപീകരണത്തിന് കാരണമാകുന്നതിനാൽ ഇവയെ ഘനീകരണ മർമ്മം (Condensation nuclei.) എന്ന് വിളിക്കുന്നു.
മാർക്ക് ചോദ്യങ്ങൾ
Question 1.
അന്തരീക്ഷത്തിലെ ഓക്സിജന്റെയും കാർബൺ ഡൈഓക്സൈഡിന്റെയും അളവിനെ നിയന്ത്രി ക്കുന്നതിൽ ……….. ധാന പങ്കു വഹിക്കുന്നു.
a. മൃഗങ്ങൾ
b. സസ്യങ്ങൾ
c. താപം
d. സമുദ്രങ്ങൾ
Answer:
b. സസ്യങ്ങൾ
Question 2.
പ്രകാശ സംശ്ലേഷണത്തിൽ സസ്യങ്ങൾ ………. സ്വീകരിക്കുകയും ………… പുറം തള്ളുകയും ചെയ്യുന്നു.
a. ഓക്സിജൻ, കാർബൺഡൈഓക്സൈഡ്
b. ഓക്സിജൻ, കാർബൺമോണോ ഓക്സൈഡ്
c. കാർബൺ മോണോ ഓക്സൈഡ്, ഓക്സിജൻ
d. കാർബൺഡൈഓക്സൈഡ്, ഓക്സിജൻ
Answer:
d. കാർബൺഡൈഓക്സൈഡ്, ഓക്സിജൻ
Question 3.
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും അന്ത രീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഘടകം തിരഞ്ഞ
ടുക്കുക.
a. ഹൈഡ്രജൻ
b. ഓസോൺ
c. ജലം
d. പൊടിപടലങ്ങൾ
Answer:
c. ജലം
Question 4.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം …………കിലോമീറ്റർ വരെ അന്തരീക്ഷത്തിന്റെ സാന്നിധ്യം കാണപ്പെടുന്നു.
a. 10000
b. 100000
c. 1000000
d. 100
Answer:
10000
Question 5.
ആകെ അന്തരീക്ഷ വായുവിന്റെ 97 ശതമാന ത്തോളം ഭൗമോപരിതലത്തിൽ നിന്നു ഏകദേശം ………….. ഉയരം വരെയാണെന്നു കണക്കാ ക്കപ്പെടുന്നു.
a. 17
b. 21
c. 25
d. 29
Answer:
d. 29
Question 6.
ഭൗമ വികിരണത്തെ ആഗിരണം ചെയ്ത് ഭൂമിയോ ടടുത്തുള്ള അന്തരീക്ഷത്തിൽ താപം കുറയാതെ നിലനിർത്തുന്ന വാതകങ്ങളാണ്.
a. നൈട്രജൻ, ഓക്സിജൻ, ഓസോൺ മുതലാ യവയും നീരാവിയും
b. നൈട്രജൻ, മിഥുൻ, ഓസോൺ മുതലായ വയും നീരാവിയും
c. കാർബൺ ഡൈ ഓക്സൈഡ്, മിഥുൻ, ഓസോൺ മുതലായവയും നീരാവിയും
d. കാർബൺഡൈ ഓക്സൈഡ്, ഓക്സിജൻ, ഓസോൺ മുതലായവയും നീരാവിയും.
Answer:
c. കാർബൺ ഡൈ ഓക്സൈഡ്, മിൻ, ഓസോൺ മുതലായവയും നീരാവിയും
Question 7.
20-ാം നൂറ്റാണ്ടിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ്. അന്തരീക്ഷത്തിന്റെ ശരാശി താപനില യിൽ ……….. വർദ്ധനവ്.
a. 0.04° C
b. 0.4° C
c. 4° C
d. 0.004° C
Answer:
b. 0.4° C
Question 8.
ഓസോൺ പാളി ഹാനികരമായ ……….. രീക്ഷത്തിൽ എത്തുന്നത് തടയുന്നു.
a. ഇൻഫ്രാറെഡ് (infrared)
b. ഇൻസ്ലേഷൻ (insoltion)
c.ഗാമാ (Gama)
d. അൾട്രാവയലറ്റ്
Answer:
d. അൾട്രാവയലറ്റ്
Question 9.
ലോക ഓസോൺ ദിനമായി ആചരിക്കുന്നത് ………..
a. 16 സെപ്തംബർ
b. 16 ഒക്ടോബർ
c. 6 ജൂൺ
d. 6 സെപ്തംബർ
Answer:
a. 16 സെപ്തംബർ
Question 10.
ഏറ്റവും വലിയ ഓസോൺ സുഷിരം രൂപപ്പെട്ടി രിക്കുന്നത് ………. മുകളിലാണ്.
a. ആർട്ടിക് പ്രദേശം
b. അന്റാറിട്ടിക് പ്രദേശം
c. ഭൂമധ്യരേഖ
d. പസഫിക് സമുദ്രത്തിനു മുകളിൽ
Answer:
b. അന്റാറിട്ടിക് പ്രദേശം
Question 11.
ഹോമോസ്ഫിയർ …………… കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നു.
a. 60
b. 70
c. 80
d. 90
Answer:
d. 90
Question 12.
ഭൂമിയോടു ചേർന്ന് കിടക്കുന്ന ട്രോപോസ്ഫിയർ അന്തരീക്ഷത്തിൽ ……… കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു.
a. 13 കി.മീ.
b. 23 കി.മീ.
c. 33 കി.മീ.
d. 43 കി.മീ.
Answer:
a. 13 കി.മീ.
Question 13.
സമതലമേഖല കാണപ്പെടുന്ന മേഖലയാണ്.
a. ട്രോപോസ്ഫിയർ
b. സ്ട്രാറ്റോസ്ഫിർ
c. മെസോസ്ഫിയർ
d. തെർമോസ്ഫിയർ
Answer:
b. സ്ട്രാറ്റോസ്ഫിർ
Question 14.
അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന ഉൽക്കകൾ എവിടെവച്ച് കത്തിത്തീരുന്നു.
a. ട്രോപോസ്ഫിയർ
b. സ്ട്രാറ്റോസ്ഫിർ
c. മെസോസ്ഫിയർ
d. തെർമോസ്ഫിയർ
Answer:
c. മെസോസ്ഫിയർ
Question 15.
അയണോസ്ഫിയർ ഏത് മേഖലയുടെ താഴ്ന്ന വിതാനമാണ്.
a. ട്രോപോസ്ഫിയർ
b. സ്ട്രാറ്റോസ്ഫിർ
c. മെസോസ്ഫിയർ
d. തെർമോസ്ഫിയർ
Answer:
d. തെർമോസ്ഫിയർ
Blanket of the Earth Class 8 Notes Pdf Malayalam Medium
ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം. ഓക്സി ജൻ, കാർബൺഡൈഓക്സൈഡ് എന്നീ വാതകങ്ങ ളാണ് ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്ന തിൽ മുഖ്യപങ്കു വഹിക്കുന്നത്. ഈ വാതകങ്ങ ളുടെ അളവിനെ നിയന്ത്രിക്കുന്നതിൽ സസ്യ ങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. സസ്യങ്ങൾ അവ യുടെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം സംഭരി ക്കുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്. ഇതിലൂടെ സസ്യങ്ങൾ കാർബൺ ഡൈ ഓ ക്സൈഡ് ആഗീരണം ചെയ്യുകയും ഓക്സിജൻ അന്തരീക്ഷത്തിലേക്ക് പുറംതള്ളുകയും ചെയ്യുന്നു. നമ്മുടെ അന്തരീക്ഷത്തിൽ വാതകങ്ങൾ, ജലാംശം പൊടിപടലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വാതകങ്ങളെ ഭൂമിയോടു ചേർത്തുനിർത്തുന്നത് ഭൂഗുരുത്വമാണ്. അന്തരീക്ഷ വാതകങ്ങളുടെ ആനു പാതിക അളവ് ചുവടെ നൽകിയിരിക്കുന്നു.
വാതകങ്ങൾ – വ്യാപ്തം (%)
നൈട്രജൻ – 78.08
ഓക്സിജൻ – 20.95
ആർഗോൺ – 0.93
കാർബൺഡൈഓക്സൈഡ് – 0.037
ഓസോൺ – 0.01
നിയോൺ – 0.002
ഹീലിയം – 0.0005
ക്രിപ്റ്റോൺ – 0.0001
ഹൈഡ്രജൻ – 0.00005
സിനോൻ – 0.00009
അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ എല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ജീവന്റെ നിലനിൽപ്പിനു സഹായമാകുന്നുണ്ട്.
പ്രകാശ സംശ്ലേഷണത്തിന് മനുഷ്യനും മറ്റു ജന്തു ജാലങ്ങളും ഓക്സിജൻ ഉപയോഗപ്പെടുത്തുന്നു.
ശ്വസനപ്രക്രിയക്കായി മനുഷ്യനും മറ്റു ജന്തുജാ ലങ്ങളും ഓക്സിജൻ ഉപയോഗപ്പെടുത്തുന്നു.
നൈട്രജൻ സ്ഥിതികരണത്തിലൂടെ സസ്യവളർച്ച ക്കായി നൈട്രജൻ ഉപയോഗപ്പെടുത്തുന്നു.
ഭൂമിയോടു ചേർന്ന അന്തരീക്ഷ ഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ജലതന്മാത്രകൾ.
ബാഷ്പീകരണ പ്രക്രിയയിലൂടെ ജലം നീരാവി യായി അന്തരീക്ഷത്തിൽ എത്തിച്ചേരുകയും അവ മേഘങ്ങളുടെ രൂപീകരണത്തിനും മഴയ്ക്കും കാര ണമാകുന്നു.
അന്തരീക്ഷത്തിലെ ജലത്തിന്റെ അളവിനെ സ്വാധീ നിക്കുന്ന ഘടകങ്ങളാണ്.
ഉയർന്ന താപനിലയിലുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണത്തോത് കൂടുതലായിരിക്കും. ഇവി ടങ്ങളിൽ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
ഉപരിതല ജലസ്രോതസ്സുകളായ സമുദ്രങ്ങൾ നദി കൾ മറ്റു ജലാംശയങ്ങൾ എന്നിവയോടടുത്തുള്ള അന്തരീക്ഷ ഭാഗത്തിൽ ജലാംശം കൂടുതലായിരിക്കും.
പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ്. പൊടിപടലങ്ങൾ വിവിധ രീതിയിലാണ് അന്തരി ക്ഷത്തിൽ എത്തിച്ചേരുന്നത്.
പൊടിപടലങ്ങൾ കാറ്റിലൂടെ ഭൂമിയിൽ നിന്നും ഉയർത്തപ്പെട്ട് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു.
അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ ഉൽക്കകൾ കത്തുന്നതിലൂടെ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നവ
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണ പ്രക്രിയ കൂടുതലായി നടക്കുന്നു.
അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മേഘരൂപീകരണത്തിന് കാരണമാകുന്നതിനാൽ ഇവയെ ഘനീകരണ മർമ്മം (Condensation nuclei.) എന്ന് വിളിക്കുന്നു.
ഭൗമോപരിതലത്തിൽ നിന്ന് പതിനായിരത്തോളം കിലോമീറ്റർ ഉയരം വരെ അന്തരീക്ഷത്തിന്റെ സാന്നിധ്യമുണ്ട്.
ആകെ അന്തരീക്ഷ വായുവിന്റെ 97 ശതമാന ത്തോളം സ്ഥിതി ചെയ്യുന്നത് അന്തരീക്ഷത്തിൽ നിന്നും ഏകദേശം 29 കിലോമീറ്റർ ഉയരം വരെ യാണെന്നു കണക്കാക്കപെടുന്നു.
Notes:
ശൈത്യമേഖലാ രാജ്യങ്ങളിൽ കെട്ടിടം നിർമ്മി ക്കുമ്പോൾ സ്ഫടികം കൂടുതലായി ഉപയോഗി ക്കാറുണ്ട്. കാരണം സ്ഫടിക തലങ്ങൾക്കു സൗരോർജ്ജത്തെ ഉളളിലേക്ക് കടത്തിവിടാനും ഭൗമവികരണത്തെ തടഞ്ഞുനിർത്താനും കഴിവു ണ്ട്.
ഈ രീതി കെട്ടിടത്തിനുള്ളിൽ താപം കുറയാതെ നിർത്താൻ സഹായിക്കുന്നു. സ്ഫടികത്തിന്റെ ഈ ഗുണവിശേഷത്തെ ശൈത്യ മേഖലാ രാജ്യങ്ങളിൽ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്തുന്നു.
സ്ഫടികം കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഭൗമ വികരണത്തെ തടഞ്ഞുനിർത്തി സസ്യത്തിന്റെ വളർച്ചയ്ക്കാവശ്യമായ താപം ഉള്ളിൽ നില നിർത്താൻ സഹായിക്കുന്നു. ഇത്തരം കെട്ടിടങ്ങളെ ഭൂമിയുടെ പുതപ്പ് ഹരിത ഗ്രഹങ്ങൾ (Green houses.)എന്നാണ് വിളിക്കുന്നത്.
അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ചില വാതക ങ്ങൾക്കും സൗര താപനത്തെ കടത്തിവിടാനും ഭൗമവികരണത്തെ ആഗിരണം ചെയ്യാനും കഴി വുണ്ട്. കാർബൺഡൈ ഓക്സൈഡ് മിൻ, ഓസോൺ മുതലായ വാതകങ്ങളും നീരാവിയും ഭൂമിയിൽ നിന്നുള്ള ഭൗമവികരണത്തെ ആഗിരണം ചെയ്തത് ഭൂമിയോടടുത്തുളള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്നു.
ഈ പ്രതിഭാസത്തെ ഹതിതഭവന പ്രഭാവം എന്നും ഈ വാതകങ്ങൾ ഹരിതഗൃഹവാതകങ്ങൾ എന്നും വിളിക്കുന്നു.
അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണെങ്കിലും ഹരിത ഗൃഹവാതകങ്ങളിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിക്കുന്ന തിന് കാരണമാകുന്നു.
മനുഷ്യന്റെ ചില ഇടപെടലുകൾ കാരണമാണ് ഹരിതഗൃഹവാതകങ്ങൾ പ്രധാനമായും അന്തരീ ക്ഷത്തിൽ എത്തുന്നത്.
അഗ്നി പർവ്വതസ്ഫോടനം, ജൈവവസ്തുക്കളുടെ ജീർണനം തുടങ്ങിയ സ്വാഭാവിക മാർഗ്ഗങ്ങളിലൂ ടെയും ധാതു ഇന്ധനം കത്തിക്കൽ, മരം മുറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ഹരിതഗ ഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നു.
വ്യവസായ വൽക്കരണം, നഗരവൽക്കരണം തുട ങ്ങിയവ അതിവേഗത്തിലുള്ള അന്തരീക്ഷ മാറ്റ ങ്ങൾക്ക് കാരണമാകുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ഹരിത ഗൃഹ വാതക ങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വർദ്ധ നവ് അന്തരീക്ഷത്തിന്റെ ശരാശി താപനിലയിൽ 0.4 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാക്കിയതായി പഠനങ്ങൾ തെളിയിക്കുന്നു.
ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷ താപ നിലയിലുണ്ടാകുന്ന വർദ്ധനവിനെ ആഗോളതാ പനം (Global Warming) എന്ന് വിശേഷിപ്പി ക്കുന്നു.
ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു.
ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമു ജലനിരപ്പുയരുന്നു.
സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശം, ഭക്ഷ്യ ദൗർലഭ്യം, വൻതോതിലുള്ള കുടി യേറ്റം, തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാകും.
ആഗോളതാപനം ആവാസവ്യവസ്ഥയിലെ പല സസ്യജന്തുജാലങ്ങളുടെയും നാശത്തിനു വഴിതെ ളിക്കും.
അന്തരീക്ഷത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഒരു പാളിയായി ഓസോൺ വാതകം കേന്ദ്രീകരിച്ചിരി ക്കുന്നതിനാൽ ഇതിനെ ഓസോൺ പാളി എന്ന്
പറയുന്നു.
ഈ ഓസോൺ പാളി സൂര്യനിൽ നിന്നുള്ള ഹാനി കരമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷി
ക്കുകയും ചെയ്യും.
അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കിയേക്കാവുന്ന ദോഷങ്ങൾ:
കാലാവസ്ഥ മാറ്റം
ആഹാരശൃംഖലയുടെ തകർച്ച
കൃഷിനാശം
സസ്യവളർച്ച മുരടിക്കൽ
അകാല വാർദ്ധക്യം
അന്ധത
നിശാതിമിരം
റെഫ്രിജറേറ്റുകൾ, എയർ കണ്ടീഷണറുകൾ, വിവി ധതരം പ്രേകൾ, അഗ്നിശമന വാതകങ്ങൾ, പെയിന്റ് തുടങ്ങിയവ, ക്ലോറോഫ്ളൂറോ കാർബണു കൾ, ഹലോൺ എന്നീ വാതകങ്ങളുടെ സാത സ്സുകളാണ്. ഇത്തരം വാതകങ്ങൾക്ക് ദീർഘ കാലം അന്തരീക്ഷത്തിൽ മാറ്റമില്ലാതെ നില നിൽക്കാൻ ശേഷിയുണ്ട്. ഉയർന്ന വിതാനങ്ങളി ലേക്കെത്തുന്ന ഈ വാതകങ്ങൾ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളാൽ വിഘ ടിച്ച് ക്ലോറിൻ ബ്രോമിൻ തുടങ്ങിയ വാതകങ്ങ ളായി മാറ്റപ്പെടുന്നു.
ക്ലോറിൻ ബ്രോമിൻ തുടങ്ങിയ വാതകങ്ങൾ കൊണ്ട് അന്തരീക്ഷത്തിലെ ഓസോൺ പാളിയി ലുണ്ടാകുന്ന ശോഷണത്തെ ഓസോൺ സുഷിരം (Ozone Hole)എന്ന് വിളിക്കുന്നു.
ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം ജനിപ്പിക്കാനും ഓസോൺ ശോഷണത്തിനു കാരണമായേക്കാ വുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കു
ന്നതിനുമായി സെപ്റ്റംബർ 16 ഓസോൺ ദിന മായി ആചരിച്ചുവരുന്നു. ഫ്രൈഡേസ്
കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നം പരിഹ രിക്കാൻ പ്രവർത്തിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ് 2003 ജനുവരി 3ന് സ്റ്റോക്ക് ഹോമിൽ ജനിച്ച ഗ്രേറ്റ് ടിന്റിൻ എലിയോനോ എർൺമാൻ തുൻബെർഗ് 2018-ൽ ഫോർ ഫ്യൂച്ചർ എന്ന പേരിൽ ഒരു പ്രസ്ഥാനം സ്ഥാപിച്ചു (കാലാവസ്ഥയ്ക്കായുള്ള സ്കൂൾ സമരം എന്നും അറിയപ്പെടുന്നു.“Skolstrejk for Klimatet” (School Strike for Climate എന്നെഴുതിയ ബോർഡുമായി അവർ സ്വീഡിഷ് പാർലമെന്റിന് പുറത്ത് ഇരുന്നു. സമരത്തിന്റെ ആദ്യ ദിവസം അവൾ ഒറ്റയ്ക്ക് ഇരുന്നു.
പിന്നീടുള്ള ഓരോ ദിവ സവും കൂടുതൽ കൂടുതൽ ആളുകൾ അവളോ ടൊപ്പം ചേർന്നു.
അവളുടെ കഥ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം തൻബർഗ് വെള്ളിയാഴ്ചകളിൽ ക്ലാസുകൾ ഒഴി വാക്കി സമരം ചെയ്തുവന്നു. ഈ ദിവസങ്ങളെ
ഫ.ഡെയ്സ് ഫോർ ഫ്യൂച്ചർ എന്ന് വിളിക്കു ന്നു. അവളുടെ പ്രവർത്തനം ലോകമെമ്പാടുമുള്ള ലക്ഷണക്കിന് വിദ്യാർത്ഥികൾക്ക് ബെൽജിയം, കാനഡ, യൂണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഫിൻലാൻഡ്, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലാന്റ് ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ പണി മുടുക്കുകൾ നടന്നു.
Notes:
ഭൗമോപരിതലത്തിൽ നിന്നു ഏകദേശം 90 കിലോ മീറ്റർ ഉയരം വരെ വാതകങ്ങളുടെ അളവ് ഏറെക്കുറെ ഒരേ പോലെയാണ്. അന്തരീക്ഷ ത്തിന്റെ ഈ ഭാഗത്തെ ഹോമോസ്ഫിയർ Homo sphere) എന്ന് വിളിക്കുന്നു.
വാതകങ്ങളുടെ അളവിൽ ഐക്യരൂപമില്ലാത്ത അന്തരീക്ഷത്തിന്റെ ഭാഗത്തെ ഹെട്രോസ്ഫിയർ (Hetrosphere) എന്ന് വിളിക്കുന്നു.
വിവിധ ഉയരങ്ങളിലെ താപത്തിനനുസരിച്ച് അന്ത രീക്ഷത്തിനെ വിവിധ മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു.
ഓരോ അന്തരീക്ഷമണ്ഡലത്തിനും അതിന്റെ തായ സവിശേഷതകളുണ്ട്.
ടാപോസ്ഫിയർ
ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ അന്തരീ ക്ഷമണ്ഡലം ഏകദേശം 13 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്നു.
മധ്യരേഖാപ്രദേശത്ത് വായു ചൂടുപിടിച്ചു ഉയര ങ്ങളിലേക്ക് വ്യാപിക്കുന്ന തിനാൽ ഇവിടെ ട്രോപോസ്ഫിയറിനു കൂടുതൽ ഉയരം ഉണ്ട്. (ഏ കദേശം 18 കി.മീ) മേഘരൂപീകരണം മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാ സങ്ങളെല്ലാം ഈ മണ്ഡലത്തിലാണ് സംഭവിക്കു
ന്നത്.
ട്രോപോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയര ത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞു വരുന്നു. ഇതിനെ ക്രമമായ താപ നഷ്ട നിരക്ക് (Normal Lapse Rate) എന്ന് വിളിക്കുന്നു.
ട്രോപോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖലയെ ട്രോപ്പോപോസ്സ് എന്ന് പറയുന്നു.
ടാറ്റോസ്ഫിയർ
ട്രോപ്പോപാസ്സ് മുതൽ 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചു കിടക്കുന്നു.
സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതിനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല ഈ മേഖല സമതാപമേഖല യെന്നറിയപ്പെടുന്നു.
ഓസോൺ പാളി ഹാനികരങ്ങളായ അൾട്രാവയ ലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് അവ ഭൂമി യിലെ എത്താതെ നിയന്ത്രിക്കുന്നു. തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയും വായു അറകളുടെ അസാ ന്നിധ്യവും കൊണ്ട് ജെറ്റ് വിമാന ങ്ങ ളുടെ സുഗമസഞ്ചാരം സാധ്യമാക്കുന്നു.
സ്ട്രാറ്റോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖലയെ സാടോപ്പാസ്സ് എന്ന് പറയുന്നു.
മെസോസ്ഫിയർ
ഭൂമിയിൽ നിന്നു 50 കിലോമീറ്റർ മുതൽ 80 കിലോ മീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്നു.
ഉയരത്തിനനുസരിച്ച് താപം കുറയുന്നു.അന്തരീ കത്തിലെ ഏറ്റവും കുറഞ്ഞ മിസോസ്ഫിയറിൽ അനുഭവപ്പെടുന്നു ( -80°C to -100°C)
ഉൽക്കകൾ മിസോസ്ഫിയറിൽ പ്രവേശിക്കുന്നതി ലൂടെ ഖാർശനത്താൽ കത്തി ചാരമാകുന്നു.
മെസോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖല മെസോട്ടോസ്സ് എന്നറിയപ്പെടുന്നു.
തെർമോസ്ഫിയർ
ഏകദേശം 80 മുതൽ 600 കി.മീ ഉയരം വരെ വ്യാപി ച്ചിരിക്കുന്നു. ഉയരം കൂടുംതോറും താപനില ഗണ്യ മായി വർദ്ധിക്കുന്നു.
തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്ത അയണോസ്ഫിയർ എന്നുവിളിക്കുന്നു.
അയണോസ്ഫിയർ റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്നു.
അന്തരീക്ഷത്തിന്റെ വിശേഷഘടനയും നമ്മുടെ നിലനിൽപ്പിനെ നിർണായകമായി സ്വാധീനിക്കു ന്നു. വരാനിരിക്കുന്ന തലമുറകൾക്കും ജീവിക്കാൻ യോഗ്യമായ ലോകമുണ്ടായിരിക്കണമെങ്കിൽ അന്ത രീക്ഷത്തിന്റെ ലോലമായ ഈ സംതുലനം നാം നിലനിർത്തിയെ മതിയാകു.