By reviewing Std 8 Social Science Notes Pdf Malayalam Medium and ഭൗമരഹസ്യങ്ങൾ തേടി Class 8 Social Science Chapter 3 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 3 Notes Malayalam Medium ഭൗമരഹസ്യങ്ങൾ തേടി
In Search of Earth’s Secrets Class 8 Notes Malayalam Medium
Let us Assess
Question 1.
ഭൂമിയുടെ ഉള്ളറ രഹസ്യങ്ങളെപ്പറ്റി നേരിട്ട് വിവ രശേഖരണം നടത്താൻ ചില പരിമിതികളുണ്ട്. അവ എന്തൊക്കെയാണ്?
Answer:
ഭൂമിയുടെ ആഴം കൂടുന്നതിനനുസരിച്ച് താപവും മർദ്ദവും കൂടുന്നു.
മുകളിലത്തെ പാളികൾ ചെലുത്തുന്ന ഭാരമാണ് താഴേക്കു പോകുംതോറുമുള്ള ഈ മർദ്ദവ്യതിയാ നത്തിന് കാരണം.
ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം ഏകദേശം 5000°C ആണ്. 1538°C ചൂടിൽ ഇരുമ്പു പോലും ഉരുകുന്നു.
Question 2.
ഭൂമിയുടെ ഉള്ളറയിലെ വിവിധ പാളികളെക്കുറിച്ച് മനസ്സിലാക്കുന്നത് എങ്ങനെയാണ്?
Answer:
ഭൂകമ്പസമയത്ത് സൃഷ്ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരി
Question 3.
അടിസ്ഥാനമാക്കി താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ആകെ എത്ര പാളികൾ?
b) ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയുടെ
c) ഭൂവൽക്കത്തിന് തൊട്ടു താഴെ സ്ഥിതിചെയ്യുന്ന പാളിയേത്?
d) കാമ്പിനെ എത്ര പാളികളായി തിരിച്ചിരി ക്കുന്നു? ഏതൊക്കെ?
Answer:
a) ഭൂമിയുടെ ഉള്ളറയിൽ പ്രധാനമായും നാല് പാളികൾ കാണപ്പെടുന്നു.
b) ഭൂവൽക്കം (Crust)
c) 2018 (Mantle)
d) രണ്ട് പാളികൾ: പുറക്കാമ്പ് (Outer Core), അക ക്കാമ്പ് (Inner Core)
Question 4.
ഭൂമിയുടെ ഉള്ളറയെക്കുറിച്ച് നിങ്ങൾ മനസ്സിലാ ക്കിയ വസ്തുതകളെ അടിസ്ഥാനമാക്കി താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ഭാഗ ങ്ങളായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
b) ഭൂവൽക്ക ഭാഗത്തെ രണ്ടായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം?
c) വൻകര ഭൂവൽക്കത്ത “സിയൽ’ എന്നും സമുദ്ര ഭൂവൽക്കത്തെ സിമ’ എന്നും വിളിക്കു ന്നത് എന്തുകൊണ്ട്?
d) ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഉള്ളറ ഏതുപേ രിൽ വിളിക്കപ്പെടുന്നു? ഈ മേഖലയെ എത ഉപവിഭാഗങ്ങളായി തിരിക്കാം? ഏതെല്ലാം?
e) മാന്റിലിന്റെ ഒരു ഭാഗം ഖരാവസ്ഥയിലും മറ്റൊ രുഭാഗം അർധദ്രവാവസ്ഥയിലും സ്ഥിതിചെയ്യു ന്നു. അവ ഏതൊക്കെ?
f) കാമ്പിന്റെ സ്ഥാനം എവിടെയാണ്? കാമ്പിന്റെ ഭാഗമായ രണ്ട് പാളികൾ ഏതെല്ലാം?
g) കാമ്പിൽ പദാർത്ഥങ്ങൾ ഏതൊക്കെ അവസ്ഥ യിൽ സ്ഥിതിചെയ്യുന്നു?
h) കാമ്പിനെ നി എന്ന് വിളിക്കുന്നതെന്തു കൊണ്ട്?
i) ഭൂമിയുടെ ഉള്ളറയിലെ വിവിധ പാളികൾ ഓരോന്നും എത്ര കനത്തിൽ സ്ഥിതിചെ യ്യുന്നു? കണ്ടെത്തലുകൾ പട്ടികയിൽ ഉൾപ്പെ ടുത്തുക.
Answer:
a) ഭൂമിയുടെ ഉള്ളറയെ പ്രധാനമായും എത്ര കളായി തരംതിരിച്ചിരിക്കുന്നു. ഭൂവൽക്കം, മാന്റിൽ, കാമ്പ് എന്നിവയാണ് അവ.
b) ഭൂവൽക്കത്തിന്റെ ഭാഗമായ രണ്ട് പാളികളാണ് വൻകര ഭൂവൽക്കവും, സമുദ്ര ഭൂവൽക്കവും.
c) സിലിക്ക, അലുമിന എന്നീ ധാതുക്കൾ മുഖ്യ മായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കത്തെ സിയൽ (Sial) എന്നും സമുദ ഭൂവൽക്കത്തിൽ സിലിക്ക, മഗ്നീഷ്യ എന്നീ ധാതുക്കൾ മുഖ്യമായി അടിങ്ങിയിരിക്കുന്നതി നാൽ സിമ (Sima) എന്നും വിളിക്കപ്പെടുന്നു.
d) ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി സ്ഥിതിചെയ്യുന്ന മേഖലയെ മാന്റിൽ എന്ന് വിളി ക്കുന്നു. മാന്റിലിനെ രണ്ട് ഭാഗങ്ങളായി തിരിക്കാം. ഉപരിമാന്റിൽ, അധോമാന്റിൽ.
e) ഉപരിമാന്റിൽ നിർമ്മിച്ചിരിക്കുന്നത് സിലിക്കൺ സംയുക്തങ്ങൾ കൊണ്ടാണ്. ആയതിനാൽ ഈ മേഖല ഖരാവസ്ഥയിൽ സ്ഥിതിചെയ്യുന്നു. എന്നാൽ അധോമാന്റിലിൽ പദാർത്ഥങ്ങൾ അർധദ്രവാവസ്ഥയിൽ കാണപ്പെടുന്നു.
f) മാന്റിലിനു താഴെയായി ഏറ്റവും ഉള്ളിൽ കാമ്പ് സ്ഥിതിചെയ്യുന്നു. കാമ്പിനെ പുറക്കാമ്പ്, അക ക്കാമ്പ് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
g) പുറക്കാമ്പിൽ പദാർത്ഥങ്ങൾ ഉരുകിയ അവ സ്ഥയിലും അകക്കാമ്പിൽ പദാർത്ഥങ്ങൾ ഖരാ വ സ്ഥയിലും സ്ഥിതി ചെയ്യുന്നു. ഉയർന്ന താപവും മർദ്ദവുമാണ് ഈ മേഖല ഖരാവസ്ഥ യിലാവാൻ കാരണം.
h) കാമ്പിൽ അടങ്ങിയിരിക്കുന്ന ധാതുക്കളിൽ മുഖ്യമായവ ഇരുമ്പും (ഫെറസ്) നിക്കലുമാണ്. അതിനാൽ ഈ മേഖലയെ നിഫെ എന്നും വിളിക്കുന്നു.
പാളികൾ | കനം |
ഭൂവൽക്കം | 40 കി.മീ. |
മാന്റിൽ | 40 കി.മീ. ആരംഭിച്ച് 2900 കി.മീ |
കാമ്പ് | 2900 കി.മീ. ആരംഭിച്ച് 6371 കി.മീ. വരെ |
Question 5.
ഭൂവൽക്കഭാഗങ്ങൾ, കാമ്പ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില വസ്തുതകൾ താഴെ നൽകിയി രിക്കുന്നു. അവയെ ശരിയായവിധം ക്രമപ്പെടുത്തി താഴെ പട്ടികയിൽ ചേർക്കുക.
- നിഫെ
- സിയൽ
- സിമ
- സിലിക്ക, അലുമിന
- സിലിക്ക, മഗ്നീഷ്യം
- നിക്കൽ, ഇരുമ്പ്
മേഖല | മുഖ്യമായി അട ങ്ങിയിരിക്കുന്ന ധാതുക്കൾ | അിറയപ്പെടുന്ന |
വൻകര ഭൂവൽക്കം | a | b |
സമുദ്രവൽക്കം | c | d |
കാമ്പ് | e | f |
Answer:
a) സിലിക്ക, അലുമിന
b) സിയൽ
c) സിലിക്ക, മഗ്നീഷ്യം
d) സിമ
e) നിക്കൽ, ഫെറസ് (ഇരുമ്പ്)
f) നിഫെ
Question 6.
ശിലാമണ്ഡലവും അസ്തനോസ്ഫിയറും താര തമ്യം ചെയ്ത് കുറിപ്പെഴുതുക.
Answer:
ശിലാമണ്ഡലം (Lithosphere) : ഭൂവൽക്കവും ഉപ രിമാന്റിലിന്റെ ഉപരിഭാഗവും ചേർന്നതാണ് ശിലാ മണ്ഡലം. ഭൂമിയുടെ ഘടനയിലെ ഏറ്റവും പുറമെ യുള്ള ഭാഗം. ശിലാമണ്ഡലം ഖരാവസ്ഥയിൽ സ്ഥിതിചെയ്യുന്നു.
അസ്തനോസ്ഫിയർ (Asthenosphere) : ശിലാമ ണ്ഡലത്തിനു താഴെയായി കാണപ്പെടുന്ന ഉപരി മാന്റിലിന്റെ രണ്ടാമത്തെ പാളിയാണ് അസ്തനോ സ്ഫിയർ. ഇവിടെ ശിലാപദാർത്ഥങ്ങൾ ഉരുകിയ അവസ്ഥയിൽ കാണപ്പെടുന്നു. അതായത് അർദ്ധ ദ്രവാവസ്ഥയിൽ അഗ്നിപർവ്വതങ്ങളിലൂടെ പുറ കത്തുന്ന ശിലാദ്രവത്തിന്റെ (ലാവ) സ്രോത സ്സാണ് അസ്തനോസ്ഫിയർ.
Question 7.
രൂപംകൊള്ളുന്ന പ്രക്രിയയെ അടിസ്ഥാനമാക്കി ശിലകളെ എത്രയായി തരംതിരിച്ചിരിക്കുന്നു? ഏതെല്ലാം? ഉദാഹരണങ്ങൾ എഴുതുക.
Answer:
രൂപംകൊള്ളുന്ന പ്രക്രിയയെ അടിസ്ഥാനമാക്കി ശിലകളെ പ്രധാനമായും മൂന്നായി തരംതിരിച്ചി രിക്കുന്നു. ആഗ്നേയശിലകൾ, അവസാദശിലകൾ, കായാന്തരിതശിലകൾ എന്നിവയാണ് അവ.
ആഗ്നേയശിലകൾ : ഭൂവൽക്കത്തിലെ വിടവുക ളിലൂടെ ഉയരുന്ന ശിലാദ്രവം ഭൗമോപരിതല ത്തിൽ വച്ചോ ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേ യശിലകൾ. മറ്റെല്ലാ ശിലകളും ആഗ്നേയശില കൾക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നതി നാൽ ആഗ്നേയശിലകളെ പ്രാഥമികശിലകൾ എന്നു പറയുന്നു. ഉദാ: ഗ്രാനൈറ്റ്, ബസാൾട്ട്
അവസാദശിലകൾ : ശിലകൾ പൊടിഞ്ഞുണ്ടാ കുന്ന അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെടുകയും പിന്നീട് അവ ഉറച്ച് വിവിധതരം അവസാദശിലകളായി മാറുകയും ചെയ്യുന്നു. അവസാദശിലകളെയാണ് അടുക്കുശിലകൾ എന്ന് വിളിക്കുന്നത്. പാളികൾ രൂപപ്പെടുന്നതുകൊണ്ടാണ് അവസാദശിലകളെ അടുക്കുശിലകൾ എന്ന് വിളിക്കുന്നത്. ഉദാ : മണൽക്കല്ല്, ചുണ്ണാമ്പുകല്ല്.
കായാന്തരിതശിലകൾ : ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപ രമായും മാറ്റങ്ങൾക്ക് വിധേയമായാണ് കായാന്ത രിതശിലകൾ രൂപം കൊള്ളുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കായാന്തരി തശിലകളാണ്. മാർബിൾ, സ്ലേറ്റ് എന്നിവ ഇത്തരം ശിലകൾക്ക് ഉദാഹരണങ്ങളാണ്.
Question 8.
Answer:
a) ആഗ്നേയശിലകൾ പൊടിഞ്ഞുണ്ടാകുന്ന അവ സാദം താഴ്ന്ന വിതാനങ്ങളിൽ അടിഞ്ഞുകൂടി കട്ടിയായി അവസാദശില രൂപംകൊള്ളുന്നു.
b) ആഗ്നേയ ശില കളിൽ ഉയർന്ന താപമോ മർദ്ദമോ പ്രയോഗിക്കപ്പെട്ടാൽ കായാന്തരീക രണ പ്രക്രിയയിലൂടെ കായാന്തരിത ശിലകൾ രൂപംകൊള്ളുന്നു.
c) കായാന്തരിതശിലകൾ ഉരുകി മാഗ്മയുടെ ഭാഗ മാവുകയും തുടർന്ന് അവ ഖനീഭവിച്ച് ആഗ്നേ യശിലകൾ രൂപംകൊള്ളുന്നു.
d) കായാന്തരിത ശിലകൾ പൊടിഞ്ഞുണ്ടാകുന്ന അവസാദം താഴ്ന്ന വിതാനങ്ങളിൽ അടിഞ്ഞു കൂടി കട്ടിയായി അവസാദശില രൂപം കൊ ള്ളുന്നു.
e) അവസാദശിലകളിൽ ഉയർന്ന താപമോ മർദ്ദമോ പ്രയോഗിക്കപ്പെട്ടാൽ കായാന്തരീക രണ പ്രക്രിയയിലൂടെ കായാന്തരിത ശിലകൾ രൂപംകൊള്ളുന്നു.
Question 9.
എന്താണ് അപക്ഷയം? വിവിധതരം അപക്ഷയ ങ്ങൾ ഏതെല്ലാം? പ്രത്യേകതകൾ എന്ത്?
Answer:
ശിലകൾ കാലാന്തരത്തിൽ പലവിധ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. ഇത്തരത്തിൽ ശില കൾ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയയെ അപക്ഷയം എന്നു വിളി ക്കുന്നു. അപക്ഷയം മൂലം ശിലകൾക്ക് രാസപര മായും ഭൗതികമായും മാറ്റങ്ങൾ ഉണ്ടാകുന്നു. അപക്ഷയം പ്രധാനമായും മൂന്നുതരം. ഭൗതിക അപക്ഷയം, രാസിക അപക്ഷയം, ജൈവിക അപ ക്ഷയം എന്നിവയാണ് അവ.
ഭൗതിക അപക്ഷയം : താപത്തിന്റെ ഏറ്റക്കുറച്ചി ലുകൾ കാരണം ശിലാധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോചവും അപക്ഷയത്തിന് കാര ണമാകുന്നു. കൂടാതെ വിള്ളലുകൾക്കുള്ളിൽ ജലം തണുത്തുറയന്നുതുകൊണ്ടും ശിലകൾ പൊടിയാ റുണ്ട്.
രാസിക അപക്ഷയം : ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, ജലം തുടങ്ങിയ ഘടകങ്ങൾ ശിലകളിലെ ധാതുക്കളുമായി രാസപ്രവർത്തനത്തി ലേർപ്പെടുകയും ശിലകളിൽ രാസപരമായ വിഘ ടനത്തിന് കാരണമാവുകയും ചെയ്യുന്നു.
ജൈവിക അപക്ഷയം : സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുകളിലേക്ക് താഴ്ന്നിറങ്ങുന്നതും ചെറുജീവികൾ മാളങ്ങളുണ്ടാക്കുന്നതും സസ്യ ജന്തു അവശിഷ്ടങ്ങളുടെ ജീർണ്ണനവുമൊക്കെ അപക്ഷയത്തിന് കാരണമാകാറുണ്ട്. കൂടാതെ ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളും അപക്ഷയത്തിലേക്ക് നയി ക്കുന്നു.
Question 10.
നിങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് അപക്ഷയത്തിന് കാരണമാകുന്ന മനുഷ്യ പ വർത്തനങ്ങൾ കണ്ടെത്തുക.
Answer:
- കെട്ടിട നിർമ്മാണത്തിനായി പാറക്കോറികൾ പ്രവർത്തിക്കുന്നു.
- കെട്ടിട നിർമ്മാണത്തിനായി ലാറ്ററൈറ്റ് കട്ടകൾ വെട്ടിയെടുക്കുന്നു.
- കുന്നിൻ പ്രദേശങ്ങൾ യന്ത്രങ്ങൾ ഉപയോ ഗിച്ചും അല്ലാതെയും ഇടിച്ചു നിരത്തുന്നു.
- റെയിൽവെ മെറ്റിലുകൾ തയ്യാറാക്കുന്നു.
- ലൈനുകളിലേക്ക് ആവശ്യമായ
- റോഡ് നിർമ്മാണത്തിനായി നടത്തുന്ന അപ ക്ഷയങ്ങൾ.
- പാലങ്ങളുടെ നിർമ്മാണത്തിനായി നടത്തുന്ന അപക്ഷയങ്ങൾ.
Question 11.
അപക്ഷയ പ്രവർ ത്ത ന ങ്ങൾ മനു ഷ്യ ന ഏതൊക്കെ തരത്തിലാണ് സഹായിക്കുന്നത്?
Answer:
- ശിലകളിലെ ധാതുക്കൾ വേർതിരിക്കപ്പെടുന്നു.
- ഖനന പ്രവർത്തനങ്ങളെ സഹായിക്കുന്നു.
- അപക്ഷയം മണ്ണിന്റെ രൂപീകരണത്തിന് കാര ണമാകുന്നു.
Question 12.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങൾ ഏതെല്ലാമാണ്? അവ ഓരോന്നും ഏതു വിധമാണ് സ്വാധീനിക്കപ്പെടുന്നത്?
Answer:
കാലാവസ്ഥ : തണുപ്പേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീകരണം സാവധാനത്തിലായിരിക്കും. ഉയർന്ന താപനിലയിൽ മണ്ണ് രൂപീകരണം വേഗ ത്തിലാകുന്നു.
ഭൂപ്രകൃതി : ചെങ്കുത്തായ ചരിവുകളിൽ മണ്ണിന് കനം കുറവായിരിക്കും. എന്നാൽ നിരക്കാർന്ന പ്രദേശങ്ങളിൽ ഉയർന്ന അളവിൽ മണ്ണിന്റെ നിക്ഷേപം കാണപ്പെടുന്നു.
സസ്യങ്ങളും ജന്തുക്കളും : സസ്യങ്ങളും ജന്തു ക്കളും അഴുകുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലം ശിലകളുടെ അപക്ഷയത്തിന് കാരണമാകുന്നു. സസ്യങ്ങളുടെ വേരുകൾ, മാളമുണ്ടാക്കുന്ന ജന്തു ക്കൾ എന്നിവയും ശിലകളുടെ അപക്ഷയത്തിനും അതുവഴി മണ്ണ് രൂപീകരണത്തിനും കാരണമാ
കുന്നു.
മാതൃശില : മണ്ണിലെ ധാതുക്കളും മണ്ണിന്റെ ഘട നയും അവ ഏത് ശിലകളിൽ നിന്നും രൂപം കൊ ള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മാതൃശി ലയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ മണ്ണിന്റെ നിറത്തെ നിശ്ചയിക്കുന്നു.
സമയം : മണ്ണിന്റെ കനവും ഘടനയും അത് രൂപം കൊള്ളാനെടുക്കുന്ന സമയത്തെ ആശ്രയിച്ചി രിക്കും.
Question 13.
ഇന്ത്യയിലെയും കേരളത്തിലെയും മണ്ണിനങ്ങൾ ഏതൊക്കെ?
Answer:
മണ്ണിനങ്ങൾ | |
ഇന്ത്യ | കോളം |
എക്കൽമണ്ണ് | കേരളത്തിലെ പ്രധാന മണ്ണ് ലാറ്ററൈറ്റാണ്. |
കറുത്തമണ്ണ് | തീരദേശമണ്ണ് |
ചെമ്മണ്ണ് | എക്കൽമണ്ണ് |
ചെങ്കൽമണ്ണ് | കരിമണ്ണ് |
വനമണ്ണ് | വെട്ടുകൽമണ്ണ് (ലാറ്ററൈറ്റ്) |
മരുഭൂമിമണ്ണ് | ചെമ്മണ്ണ് |
മലയോരമണ്ണ് | |
കറുത്ത പരുത്തിമണ്ണ് | |
വനമണ്ണ് |
Question 14.
ജീവന്റെ നിലനിൽപ്പിന് മണ്ണിന്റെ പങ്ക് വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
ഭൂമിയിൽ ജീവനെ സാധ്യമാക്കുന്ന പ്രധാന ഘട കങ്ങളിൽ ഒന്നാണ് മണ്ണ്. സസ്യങ്ങൾ മണ്ണിലെ പോഷകഘടകങ്ങൾ വലിച്ചെടുത്ത് സൂര്യപ്രകാശ ത്തിന്റെ സഹായത്തോടെ ആഹാരം ഉല്പാദിപ്പി ക്കുന്നു. ഈ സസ്യങ്ങളെ മനുഷ്യനും മറ്റ് ജന്തു ജാലങ്ങളും ആഹാരമാക്കുന്നു. സസ്യജന്തുജാല ങ്ങൾക്ക് നാശം സംഭവിക്കു മ്പോൾ അവ മണ്ണിൽ തന്നെ ലയിക്കുന്നു.
Question 15.
മണ്ണിന്റെ ഉപയോഗങ്ങൾ എന്തെല്ലാം? താഴെ കൊടുത്തിട്ടുള്ള പട്ടിക വിപുലപ്പെടുത്തുക.
Answer:
- നിർമ്മാണ പ്രവർത്തനങ്ങൾക്ക്
- കാർഷിക പ്രവർത്തനങ്ങൾക്ക്
- ഇഷ്ടിക പ്രവർത്തനങ്ങൾക്ക്
- മൺപാത്ര നിർമ്മാണത്തിന്
- ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന്
- താഴ്ന്ന പ്രദേശങ്ങൾ നികത്തുന്നതിന്
- ജൈവാവശിഷ്ടങ്ങൾ മറവുചെയ്യുന്നതിന്.
Question 16.
ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മണ്ണിന് ശോഷണം സംഭവിക്കുന്നത്? നിങ്ങളുടെ കണ്ട ത്തൽ താഴെ പട്ടികപ്പെടുത്തുക.
Answer:
താഴെ സൂചിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിലൂടെ മണ്ണിന് ശോഷണം സംഭവിക്കുന്നു.
- വന നശീകരണത്തിലൂടെ
- കുന്നുകൾ ഇടിക്കുന്നത് വഴി
- അശാസ്ത്രീയ കാർഷിക പ്രവർത്തനങ്ങൾ മൂലം
- മണ്ണിൽ നടത്തുന്ന കടുംകൃഷിയുടെ ഫലമായി മണ്ണ് നശിക്കുന്നു
- അമിതമായ കീടനാശിനി പ്രയോഗം
- വൻതോതിലുള്ള കാലിമേച്ചിൽ
- മണ്ണിൽ നിക്ഷേപിക്കുന്ന അജൈവിയ മാലി ന്യങ്ങൾ.
Question 17.
മണ്ണിന്റെ സംരക്ഷണത്തിൽ സസ്യജാലങ്ങളുടെ പങ്ക് എത്രത്തോളം?
Answer:
സസ്യജാലങ്ങളുടെ വേരുകൾ മണ്ണിനെ ഒരു വല കൊണ്ടെന്നപോലെ തടഞ്ഞുനിർത്തുന്നു. അതു കൊണ്ടുതന്നെ സസ്യജാലങ്ങൾ മണ്ണൊലിപ്പ് തട യുന്നതിന് സഹായകമാകുന്നു.
Question 18.
മണ്ണും മനുഷ്യനും തമ്മിൽ ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:
മണ്ണും മനുഷ്യനും : ശക്തമായ കാറ്റും വെള്ള പ്പാച്ചിലും സൃഷ്ടിക്കുന്ന മണ്ണൊലിപ്പിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കുന്നത് വനങ്ങളാണ്. മണ്ണിൽ ഊക്കോടെ പതിക്കുന്ന ജലത്തുള്ളികളുടെ ശക്തി മരച്ചില്ലകൾ കുറയ്ക്കുന്നതുമൂലം മൺത രികൾ ഇളകിപ്പോകുന്നതിന്റെ വേഗവും അളവും കുറയും. ചെറു സസ്യങ്ങളുടെയും വൻമരങ്ങളു ടെയും വേരുപടലവ്യൂഹം അവയോട് ചേർന്ന് മൺതരികളെ ഉറപ്പിച്ചു നിർത്തുന്നു. മണ്ണിന്റെ ഫല പുഷ്ടി കാർഷിക സമൃദ്ധിക്ക് കാരണമാകുന്നു. പ്രകൃതിയിൽ ജൈവപരമായ ജീർണന പ്രക്രിയയ്ക്ക് വിധേയമാകാത്ത പ്ലാസ്റ്റിക് പോലു ള്ളവ മണ്ണിന്റെ മലിനീകരണത്തിന് കാരണമാ കുന്നു.
മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിയ്ക്കു ന്നതിൽ അമിത രാസവളപ്രയോഗം കാരണമാ കുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്ത നങ്ങൾ, ഖനന പ്രവർത്തനങ്ങൾ എന്നിവയും മണ്ണിന്റെ നാശത്തിന് കാരണമാകുന്നു. കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കു ന്നതും മനുഷ്യൻ മണ്ണിൽ നടത്തുന്ന പ്രതികൂല പ്രവർത്തനമാണ്. മനുഷ്യന്റെ ഇടപെടലുകൾ വൻതോതിൽ മണ്ണിലേക്ക് മലിനജലം ഒഴുക്കുന്നു. മണ്ണിന്റെ നാശത്തിന് കാരണമാകുന്ന മറ്റൊരു പ്രവർത്തനമാണ് അമിതമായ കന്നുകാലി മേച്ചിൽ,
Question 19.
മേൽമണ്ണ് നഷ്ടമാകുന്നുവെന്ന് കരുതുക. എന്താ യിരിക്കും ഇതിന്റെ ഫലങ്ങൾ?
Answer:
അവശേഷിക്കുന്നത് ഊഷരഭൂമിയോ പാറനിരപ്പോ ആയിരിക്കാം. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കും. മേൽമണ്ണ് പനഃസൃഷ്ടിക്കാൻ ആയി രക്കണക്കിന് വർഷങ്ങൾ വേണ്ടിവരും.
Question 20.
പ്രകൃതിസംരക്ഷണത്തിനുതകും വിധം നമുക്ക് സ്വീകരിക്കാവുന്ന ബദൽ നിർദ്ദേശങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്തു.
Answer:
ചർച്ചയ്ക്കായി താഴെ സൂചിപ്പിച്ചിട്ടുള്ള വസ്തുത കൾ പരിഗണിക്കുക.
- അമൂല്യമായ മേൽമണ്ണ് സംരക്ഷിക്കപ്പെടുന്ന വിധം കാർഷിക പ്രവർത്തനം നടത്തുക.
- അമിത രാസവളം, കീടനാശിനി പ്രയോഗം ഒഴി വാക്കുക.
- മണ്ണൊലിപ്പ് തടയുക.
- വൃക്ഷങ്ങൾ കൂടുതൽ നട്ടുപിടിപ്പിക്കുക.
- ചരിഞ്ഞ പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി കൃഷിചെയ്യുക.
- ശരിയായവിധം ആസൂത്രണം ചെയ്ത് ഭൂവി നിയോഗം നടത്തുക.
Question 21.
അമൂല്യ മായ മണ്ണിനെ സംരക്ഷിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്?
Answer:
- വനനശീകരണം തടയൽ
- വിളപരിവൃത്തി
- മലഞ്ചെരിവുകളിലെ തട്ടുകൃഷി
- തടയണ നിർമ്മാണം
- മഴക്കുഴികൾ നിർമ്മിക്കൽ
- കാവുകൾ സംരക്ഷിക്കൽ
- കുന്നിടിക്കൽ തടയുക
- ശക്തമായ പ്രതലജല നീരൊഴുക്ക് തടയൽ
Question 22.
ഭൗമപാളികളിൽ മനുഷ്യന് ഏറെ പ്രധാനപ്പെട്ട ഭാഗ മാണ് ഭൂവൽക്കം. ഉദാഹരണങ്ങളിലൂടെ പ്രസ്താ വന സാധൂകരിക്കുക.
Answer:
ഭൂമിയുടെ താരതമ്യേന നേർത്ത പുറന്തോടാണ് ഭൂവൽക്കം. ഖരാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഈ മേഖല നിർമ്മിക്കപ്പെട്ടിട്ടുള്ളത് വ്യത്യസ്ത ധാതു ക്കൾ കൊണ്ടാണ്. ശിലാപദാർത്ഥങ്ങളാൽ നിർമ്മി തമായ ഇവിടെ മനുഷ്യന് ഏറെ പ്രാധാന്യമുള്ള താണ്. കൃഷിക്ക് ആവശ്യമായ മണ്ണ് പ്രദാനം ചെയ്യുന്നു. മണ്ണിൽ ഉൾപ്പെടുന്ന ധാതുക്കൾ മനു ഷ്യന്റെ പുരോഗതിക്ക് സഹായമാകുന്നു.
Question 23.
സൂചനകൾ വായിച്ച് ശില ഏതെന്ന് തിരിച്ചറിയുക. ഓരോന്നിനും ഒന്നുവീതം ഉദാഹരണം എഴുതുക.
a) താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന ശിലാപദാർത്ഥങ്ങൾ കട്ടിപിടിച്ച് രൂപപ്പെടുന്നു.
b) ശിലാദ്രവം തണുത്തുറഞ്ഞ് രൂപപ്പെടുന്നു.
Answer:
a) അവസാദശിലകൾ
b) ആഗ്നേയശിലകൾ
Question 24.
മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെ ത്തുന്ന കാർബൺഡയോക്സൈഡ് പോലുള്ള വാതക ങ്ങൾ അപക്ഷയത്തിന് കാരണമാകുന്നു. ഇത് ഏതുതരം അപക്ഷയമാണ്?
Answer:
രാസിക അപക്ഷയം
Question 25.
അപക്ഷയത്തിലൂടെ രൂപപ്പെടുന്ന ശിലാവസ്തു ക്കൾ ദീർഘകാല പ്രക്രിയയിലൂടെയാണ് മണ്ണായി മാറുന്നത്. പ്രക്രിയ വിശദമാക്കുക.
Answer:
പ്രക്രിയയിലൂടെ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചു ചേർന്നും അതിദീർഘകാലത്തെ പ്രക്രിയകൾ വഴി യുമാണ് മണ്ണ് രൂപംകൊണ്ടിട്ടുള്ളത്. ഒരിഞ്ച് കന ത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം വർഷങ്ങൾ വേണ്ടിവരുന്നു.
Question 26.
മനുഷ്യൻ മണ്ണിനെ ഇഞ്ചിഞ്ചായി കൊല്ലുന്നു. ഈ പ്രസ്താവന വിശകലനം ചെയ്ത് നിഗമനങ്ങൾ രേഖപ്പെടുത്തുക.
Answer:
പ്രകൃതിയിൽ ജൈവപരമായ ജീർണന പ്രക്രിയക്ക് വിധേയമാകാത്ത പ്ലാസ്റ്റിക് പോലുള്ളവ മണ്ണിന്റെ മലിനീകരണത്തിന് കാരണമാകുന്നു. മണ്ണിന്റെ ഘട നയെത്തന്നെ മാറ്റിമറിയ്ക്കുന്നതിൽ അമിത രാസ വളപ്രയോഗം കാരണമാകുന്നു. അശാസ്ത്രീയ മായ നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനപ്രവർത്ത നങ്ങൾ എന്നിവയും മണ്ണിന്റെ നാശത്തിന് കാര ണമാകുന്നു.
കൃഷിഭൂമി കാർഷികേതര ആവശ്യ ങ്ങൾക്കായി ഉപയോഗിക്കുന്നതും മനുഷ്യൻ മണ്ണിൽ നടത്തുന്ന പ്രതികൂല പ്രവർത്തനങ്ങ ളാണ്. മനുഷ്യന്റെ ഇടപെടലുകളാൽ വൻതോ തിൽ മണ്ണിലേക്ക് മലിനജലം ഒഴുക്കുന്നു. മണ്ണിന്റെ നാശത്തിന് കാരണമാകുന്ന മറ്റൊരു പ്രവർത്തന മാണ് അമിതമായ കന്നുകാലി മേച്ചിൽ.
ചോദ്യോത്തരങ്ങൾ
Question 1.
ഭൂമിയുടെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ച് നേരിട്ട് വിവരശേഖരണം നടത്താൻ നമുക്കുള്ള പരിമിതി കൾ എന്തെല്ലാം?
Answer:
ഭൂമിയുടെ ആഴം കൂടുന്നതിനുസരിച്ച് താപവും മർദ്ദവും വർദ്ധിക്കുന്നു. അതിനാൽ ഭൂമിയുടെ ഉള ളറ രഹസ്യങ്ങളെക്കുറിച്ച് നേരിട്ട് വിവരശേഖരണം നടത്താൻ നമുക്ക് പരിമിതികളുണ്ട്.
Question 2.
ഭൂമിയുടെ ഉളളറകളെപ്പറ്റി മനസ്സിലാക്കാൻ സാധി ക്കുന്ന വിവിധ മാർഗ്ഗങ്ങൾ ഏതെല്ലാം?
Answer:
ഭൂമിയുടെ ഉള്ളറകളെ പറ്റി മനസ്സിലാക്കാൻ സാധി ക്കുന്ന മാർഗ്ഗങ്ങളാണ്.
- അഗ്നിപർവ്വത സ്ഫോടനങ്ങളിലൂടെ ഭൗമോപ രിതലത്തിൽ എത്തിച്ചേരുന്ന
- വസ്തുക്കളിൽ നിന്നും വിശകലനം ലഭിക്കുന്ന വിവരങ്ങൾ,
ഖനികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങ ളുടെ അടിസ്ഥാനത്തിൽ. - ഭൂകമ്പ സമയത്തു ണ്ടാ കുന്ന താങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിനിലൂടെ ഭൂമി യുടെ ഉള്ളറകളെപ്പറ്റി മനസ്സിലാക്കാൻ സാധി ക്കുന്നു.
Question 3.
ഭൂമിയുടെ ഉള്ളറയെ എങ്ങിനെയാണ് തരം തിരി ച്ചിരിക്കുന്നത്?
Answer:
ഭൂമിയുടെ ഉള്ളറയെ ഭൂവൽക്കം (Crust), മാന്റിൽ (Mantle), പുറക്കാമ്പ് (Outer core), അകക്കാമ്പ് (Inner core) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
Question 4.
ഭൂവൽക്കത്തിന്റെ സവിശേഷതകൾ വിവരിക്കുക
Answer:
ഭൂമിയുടെ താരതമ്യേന നേർത്ത പുറം തോട് ഭൂവൽക്കം ഏകദേശം 40 കി.മീ. കനമുള്ള ഈ ഭാഗത്തെ വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിങ്ങിനെ രണ്ടായി തിരിച്ചിരിക്കുന്നു.
Question 5.
മാന്റിലിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഭൂവൽക്കകത്തിനു താഴെയായി സ്ഥിതി ചെയ്യുന്ന ഭാഗമാണ് മാന്റിൽ. ഭൂവൽക്ക പാളിക്ക് താഴേ തുടങ്ങി 2900 കി.മീ വരെ കാണപ്പെടുന്ന ഭാഗമാണ് മാന്റിൽ. മാന്റിലിനു രണ്ടു ഭാഗങ്ങളുണ്ട് ഉപരി മാന്റിൽ, അധോമാന്റിൽ. ഉപരിമാന്റിൽ പ്രധാനമായും സിലിക്കൺ പാളികൊണ്ടു നിർമ്മിച്ചിരിക്കുന്നു.
Question 6.
കാമ്പിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഭൂമിയുടെ കേന്ദ്ര ഭാഗമാണ് കാമ്പ്. 2900 കി.മീ. മുതൽ 6371 കി.മീ വരെ വ്യാപിച്ചു കിടക്കുന്ന കാമ്പിന് പുറക്കാമ്പ്, അകകാമ്പ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. പുറക്കാമ്പിലെ വസ്തുക്കൾ ഉരുകിയ അവസ്ഥയിലാണ്. ഭൂമിയുടെ കേന്ദ്രഭാ ഗത്ത് അനുഭവപ്പെടുന്ന ഉയർന്ന മർദ്ദം മൂലം അക ക്കാമ്പ് ഖരാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു. പ്രധാ നമായും നിക്കൽ (Ni) ഇരുമ്പ് .(Fe)എന്നീ ധാതു ക്കളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ഇത് നിഫെ (NIFE) എന്നതും അറിയപ്പെടുന്നു.
Question 7.
എന്താണ് ശിലാമണ്ഡലം?
Answer:
ഭൂവൽക്കത്തേയും മാന്റിലിന്റെ ഉപരിഭാഗത്തേയും ചേർത്ത് ശിലാമണ്ഡലം (Lithosphere)എന്ന് വിളി ക്കുന്നു.
Question 8.
ശിലകൾ എപ്രകാരമാണ് തരം തിരിച്ചിരിക്കുന്നത്?
Answer:
രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാന ത്തിൽ ശിലകൾ ആഗ്നേയ ശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
Question 9.
ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നതെങ്ങിനെ? ഏതാനും ഉദാഹരണങ്ങൾ എഴുതുക.
Answer:
ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ശിലാ ദ്രാവകം ഭൗമോപരിതലത്തിൽ വച്ചോ ഭൂവൽക്ക ത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞു രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
ഉദാ : ഗ്രാനെറ്റ് (Granite) ബസാൾട്ട് (Basalt)
Question 10.
എന്ത് കൊണ്ടാണ് ആഗ്നേയ ശിലകളെ പ്രാഥ മിക ശിലകൾ എന്ന് വിളിക്കുന്നത്?
Answer:
മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്കു രൂപ . ആഗ്നേയ ശിലകൾ മാറ്റം സംഭവിച്ചു രൂപം കൊള്ളുന്നതിനാൽ ഇവയെ പ്രാഥമിക ശിലകൾ എന്നും വിളിക്കുന്നു.
Question 11.
അവസാദ ശിലകൾ രൂപം കൊള്ളുന്നതെങ്ങിനെ? ഏതാനും ഉദാഹരണങ്ങൾ എഴുതുക.
Answer:
കാലാന്തരത്തിൽ ക്ഷയിച്ച് പൊടിയുന്ന ശിലകൾ, താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപി ക്കപ്പെടുന്നു. പിന്നീട് അവ ഉറച്ച് വിവിധ തരം അവ സാദ ശിലകളായി മാറുകയും ചെയ്യുന്നു. ഉദാ : മണൽകല്ല്, (Sandstone) ചുണ്ണാമ്പു കല്ല് (lime- stone)
Question 12.
എന്ത് കൊണ്ടാണ് അവസാദ ശിലകളെ അടുക്കു ശിലകൾ എന്ന് വിളിക്കുന്നത്?
Answer:
പാളികളായി രൂപപ്പെടുന്നതുകൊണ്ട് അവസാദ ശിലകൾ, അടുക്കു ശിലകൾ എന്നും അറിയപ്പെ ടുന്നു.
Question 13.
കായാന്തരിത ശിലകൾ രൂപം കൊള്ളുന്നതെ ങ്ങിനെ? ഏതാനും ഉദാഹരണങ്ങൾ എഴുതുക.
Answer:
ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റത്തിന് വിധേയ മായാണ് കായാന്തരിത ശിലകൾ രൂപം കൊള്ളു ന്നത്.
ഉദാ : മാർബിൾ (marble) സ്റ്റേറ്റ് (slate.)
Question 14.
എന്താണ് അപക്ഷയം?
Answer:
ശിലകൾ കാലാന്തരത്തിൽ പലവിധ മാറ്റങ്ങൾക്ക് വിധേയമായി പൊട്ടിപൊടിയുകയോ വിഘടിക്കു കയോ ചെയ്യുന്ന പ്രക്രിയകളെ അപക്ഷയം എന്ന് വിളിക്കുന്നു.
Question 15.
വിവിധതരം അപക്ഷയങ്ങൾ ഏതെല്ലാം?
Answer:
മൂന്നുതരത്തിൽ അപക്ഷയം സംഭ വിക്കാറുണ്ട്. ഭൗതിക അപക്ഷയം (Physical or mechanical weathering) രാസിക അപക്ഷയം (Chemical weathering) ജൈവിക അപക്ഷയം (biological weathering.)
Question 16.
ഭൗതിക അപക്ഷയം? (physical or mechanical wea thering) ഇവ എന്തെന്ന് വിവരിക്കുക?
Answer:
താപത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലാ ധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോ ചവും മൂലമുണ്ടാകുന്ന അപക്ഷയം ഭൗതിക അപ ക്ഷയം (Physical or mechanical weathering) എന്ന് പറയുന്നു.
Question 17.
എന്താണ് രാസിക അപക്ഷയം (Chemical weath ering)?
Answer:
ഓക്സിജൻ, കാർബൺഡൈഓക്സൈഡ്, ജലം തുടങ്ങിയ ഘടകങ്ങൾ ധാതുക്കളുമായി രാസപ്ര വർത്തനത്തിൽ ഏർപ്പെടുകയും ശിലകളിൽ രാസ പരമായ വിഘടനത്തിനു കാരണമാവുകയും ചെയ്യുന്നു.
Question 18.
എന്താണ് ജൈവികഅപക്ഷയം (biological wea thering?
Answer:
സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുക ളിലേക്ക് ആഴ്ന്നിറങ്ങുന്നതും ചെറു ജീവികൾ മാള ങ്ങൾ ഉണ്ടാക്കുന്നതും സസ്യജന്തു അവശിഷ്ട ങ്ങളുടെ ജീർണവുമൊക്കെ അപക്ഷയത്തിനു കാരണമാവാറുണ്ട്. ഇത്തരം അപക്ഷയമാണ് ജൈവിക അപക്ഷയം.
Question 19.
മണ്ണ് രൂപം കൊള്ളുന്നതെങ്ങിനെ?
Answer:
ശില കൾ പ്രക്രിയയിലൂടെ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചു ചേർന്നും അതിദീർഘകാലത്തെ പ്രക്രിയകൾ വഴി യാണ് മണ്ണ് രൂപം കൊള്ളുന്നത്.
Question 20.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങൾ എന്തെല്ലാം?
Answer:
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങളാണ് കാലാവസ്ഥ (Climate), ഭൂപ്രകൃതി (topography) മാതൃശില (parent rocks.) സമയം Time സസ്യങ്ങളും ജന്തുക്കളും (Plants and animals)
Question 21.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു മണ്ണ് അത്യന്താ പേക്ഷികമാണ് വിശദമാക്കുക.
Answer:
മണ്ണില്ലെങ്കിൽ സസ്യങ്ങളില്ല. അവയെ ആശ്രയി ക്കുന്ന ജന്തുക്കളും ഭൂമിയിൽ ജീവനെ സാധ്യമാ ക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് മണ്ണ്. സസ്യങ്ങൾ മണ്ണിലെ പോഷകഘടകങ്ങൾ വലി ച്ചെറിഞ്ഞ് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ആഹാരം ഉല്പാദിപ്പിക്കുന്നു.
മാർക്ക് ചോദ്യങ്ങൾ
Question 1.
ഭൂമിയുടെ കേന്ദ്ര ഭാഗത്ത് ഏകദേശം……….
താപം അനുഭവപ്പെടുന്നു.
a) 500°C
b) 1500°C
c) 2500°C
d) 5000°C
Answer:
d) 5000°C
Question 2.
ഭൂവൽക്കത്തിന്റെ ശരാശരി കനം :
a) 14 km
b) 24 km
c) 40 km
d) 44 km
Answer:
c) 40 km
Question 3.
അകക്കാമ്പ് ഈ പേരിലും അറിയപ്പെടുന്നു.
a. (നിഫെ) NIFE
b. (ഫെനി) FENI
c. (നൈഫ്) KNIFE
d. (ഫൈൻ) FINE
Answer:
(നിഫെ) NIFE
Question 4.
ഭൂവൽക്കവും അസ്തനോസ്ഫിയരും ചേരുന്ന ഭാഗമാണ്.
a. വായുമണ്ഡലം (Atmosphere)
b. ശിലാമണ്ഡലം (Lithosphere)
c. ജലമണ്ഡലം (Hydrosphere)
d. ജൈവമണ്ഡലം (Biosphere)
Answer:
b. ശിലാമണ്ഡലം (Lithosphere)
Question 5.
ഉപരിമാന്റിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാന മായും …………….. അണ്.
a. സിലിക്കൺ
b. മാംഗനീസ്
c. നിക്കൽ
d. ഇരുമ്പ്
Answer:
സിലിക്കൺ
Question 6.
രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ശില കളെ …………… തരം തിരിച്ചിരിക്കുന്നു.
1. ………… a
2. ………. b
3. ……….. c
4. ……….. d
5 ……….
Answer:
b 3
Question 7.
ബസാൾട് ഏതുതരം ശിലകൾക്ക് ഉദാഹരണമാണ്?
a. ആഗ്നേയ ശിലകൾ
b. അവസാദ ശിലകൾ
c. കായാന്തരിത ശിലകൾ
d. അടുക്കു ശിലകൾ
Answer:
a. ആഗ്നേയ ശിലകൾ
Question 8.
അവസാദ ശിലയ്ക്ക് ഉദാഹരണമാണ്
a. ബസാൾട്ട്
b. ഗ്രാനെറ്റ്
c. മാർബിൾ
d. മണൽ കല്ല്
Answer:
d. മണൽകല്ല്
Question 9.
അവസാദ ശിലകൾ രൂപം കൊള്ളുന്നത്
a. ലാവാ പൊടിഞ്ഞ് മാത്രമാണ്.
b. അവസാദ ശിലകളും, ആഗ്നേയ ശില കളും,കായാന്തരിത ശിലകളും പൊടിഞ്ഞ്.
c. ആഗ്നേയ ശിലകൾ പൊടിഞ്ഞ് മാത്രമാണ്.
Answer:
b. അവസാദ ശിലകളും, ആഗ്നേയ ശില കളും,കായാന്തരിത ശിലകളും പൊടിഞ്ഞ്.
Question 10.
ചുണ്ണാമ്പ് ഏതു തരം ശിലകൾക്ക് ഉദാഹരണ മാണ്.
a. ആഗ്നേയ ശിലകൾ
b. അടുക്കു ശിലകൾ
c. കായാന്തരിത ശിലകൾ
d. പ്രാഥമിക ശിലകൾ
Answer:
b. അടുക്കു ശിലകൾ
Question 11.
ശിലകളുടെ വിള്ളലുകളിൽ ജലം തണുത്തുറയും ന്നതുകൊണ്ടു സംഭവിക്കുന്ന അപക്ഷയം.
a. രാസിക അപക്ഷയം
b. ഭൗതിക അപക്ഷയം
c. ജൈവിക അപക്ഷയം
d. ഇവയെല്ലാം.
Answer:
b. ഭൗതിക അപക്ഷയം
Question 12.
സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുക ളിലേക്ക് ആഴ്ന്നിറങ്ങുന്നതുമൂലമുണ്ടാകുന്ന അപ ക്ഷയമാണ്.
a. രാസിക അപക്ഷയം
b. ഭൗതിക അപക്ഷയം
c. ജൈവിക അപക്ഷയം
d. ഇവയെല്ലാം.
Answer:
c. ജൈവിക അപക്ഷയം
Question 13.
ഏകദേശം ആയിരം വർഷം എടുത്താണ് …………. രൂപം കൊള്ളുന്നത്.
a. ഒരിഞ്ചു കനത്തിൽ മണ്ണ്
b. ഒരു മീറ്റർ കനത്തിൽ മണ്ണ്
c. ഒരു സെന്റിമീറ്റർ കനത്തിൽ മണ്ണ്
d. ഒരടി കനത്തിൽ മണ്ണ്.
Answer:
a. ഒരിഞ്ചു കനത്തിൽ മണ്ണ്
Question 14.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ മണ്ണിന്റെ ശോഷണത്തിനു കാരണമാകാത്ത പ്രസ്താവന കണ്ടെത്തുക.
a. ജൈവപരമായ ജീർണനകൾക്കു വിധേയമാ കാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം.
b. അമിത രാസവള പ്രയോഗം
c. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തന ങ്ങളും ഖനന പ്രവർത്തനങ്ങളും.
d. ശാസ്ത്രീയമായ കൃഷി രീതികൾ.
Answer:
d. ശാസ്ത്രീയമായ കൃഷി രീതികൾ.
Question 15.
മണ്ണ് സംരക്ഷണത്തിന്റെ ശരിയായ രീതി തിര ഞെഞ്ഞെടുക്കുക.
a. വന നശീകരണം
b. വിള പരിവൃത്തി
c. മലഞ്ചരിവുകളിലെ തട്ടുകൃഷി
d. തടയണയുടെ നിർമ്മാണം
Answer:
a. വന നശീകരണം
In Search of Earth’s Secrets Class 8 Notes Pdf Malayalam Medium
ഭൂമിയുടെ ഉള്ളറ
- ഭൂമിയുടെ ഉള്ളറ, രഹസ്യങ്ങളുടെ ഒരു കലവറ യാണ്.
- ഭൂമിയുടെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ച് നേരിട്ട് വിവ രശേഖരണം നടത്താൻ നമുക്കേറെ പരിമിതിക ളുണ്ട്.
അവയാണ് :
- ഭൂമിയുടെ ആഴം കൂടുന്നതിനുസരിച്ച് താപവും മർദ്ദവും വർദ്ധിക്കുന്നു.
- മുകളിലത്തെ പാളികൾ ചെലുത്തുന്ന ഭാരമാണ് താഴേക്ക് പോകും തോറും മർദ്ദവ്യത്യാസത്തിനുളള കാരണം.
- ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം 5000 ഡിഗ്രി സെൽഷ്യസ് ആണ്.
- ഭൂമിയുടെ ഉള്ളറകളെ പറ്റി മനസ്സിലാക്കാൻ സാധി ക്കുന്ന മാർഗ്ഗങ്ങളാണ്.
- സ്ഫോടനങ്ങളിലൂടെ ഭൗമോ പരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കളിൽ നിന്നും.
- ഖനികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങ ളുടെ അടിസ്ഥാനത്തിൽ.
- ഭൂകമ്പ സമയത്തുണ്ടാകുന്ന ചലനം വിശക ലനം ചെയ്യുന്നതിനിലൂടെ ഭൂകമ്പ സമയത്തു സൃഷ്ടിക്കപ്പെടുന്ന തരംഗ ങ്ങളെ വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാന ത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരം തിരിച്ചിരിക്കുന്നു.
ഭൂവൽക്കം (Crust)
മാന്റിൽ (Mantle)
പുറക്കാമ്പ് (Outer core)
അകകാമ്പ്(Inner core)
ഭൂവൽക്കം
- ഭൂമിയുടെ താരതമ്യേന നേർത്ത പുറംതോട്
- ഏകദേശം 40 കി.മീ. കനം
- ഭൂവൽക്കകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. വൻകര, ഭൂവൽക്കം, സമുദ്രഭൂവൽക്കം.
മാന്റിൽ
- ഭൂവൽക്കകത്തിനു താഴെയായി സ്ഥിതി ചെയ്യുന്നു. ഭൂവൽക്ക പാളിക്ക് താഴേ തുടങ്ങി 2900 കി.മീ വരെ,
- രണ്ടു ഭാഗങ്ങൾ ഉപരിമാന്റിൽ അധോമാന്റിൽ ഉപരിമാന്റിൽ പ്രധാനമായും സിലിക്കൺ പാളി കൊണ്ടു നിർമ്മിച്ചിരിക്കുന്നു. ഈ പാളി ഖരാവ
സ്ഥയിലാണ്. - അധോമാന്റിൽ ഉപരി മാന്റിലിനു താഴെയായി സ്ഥിതി ചെയ്യുന്നു. ഈ പാളിയിൽ പദാർത്ഥങ്ങൾ അർദ്ധദ്രവാവസ്ഥയിലാണ്.
കാമ്പ്
2900 കി.മീ. മുതൽ 6371 കി.മീ വരെ രണ്ടുഭാഗങ്ങൾ പുറക്കാമ്പ്, അകക്കാമ്പ് പുറക്കാമ്പിലെ വസ്തുക്കൾ ഉരുകിയ അവസ്ഥ യിലാണ്.
ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയർന്ന മർദ്ദം മൂലം അകക്കാമ്പ് ഖരാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.
പ്രധാനമായും നിക്കൽ (Ni) ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ഇത് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.
ഭൂവൽക്കത്തേയും മാന്റിലിന്റെ ഉപരിഭാഗത്തേയും ചേർത്ത് ശിലാമണ്ഡലം (Lithosphere) എന്ന് വിളി ക്കുന്നു.
ശിലാമണ്ഡലത്തിനു താഴെയായി ശിലപദാർത്ഥ ങ്ങൾ ഉരുകി അർദ്ധദ്രാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം അസ്തനോസ്ഫിയർ (Athenosphere) എന്ന റിയപ്പെടുന്നു.
അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തെ ത്തുന്ന ശിലാദ്രവത്തിന്റെ (Lava) സ്രോതസ്സാണ് അസ്തനോസ്ഫിയർ.
ശിലകൾ (Rocks)
ശിലകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാലാണ് ശിലാമണ്ഡലത്തിന് ആ പേര് ലഭിച്ചത്.
വ്യത്യസ്ത നിറത്തിലും കാഠിന്യത്തിലുമുള്ള ശില കൾ കാണപ്പെടുന്നതിനുള്ള കാരണം അവയില ടങ്ങിയിട്ടുളള ഘടകങ്ങളാണ്.
ശിലകൾ നിർമ്മിച്ചിരിക്കുന്നത് ധാതുക്കളാലാണ് സിലിക്ക, മൈക്ക, ഹേമറ്റൈറ്റ്, ബോക്സ്റ്റ് തുടങ്ങി രണ്ടായിരത്തിലധികം ധാതുക്കൾ ഭൂമി യിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാന ത്തിൽ ശിലകൾ ആഗ്നേയ ശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ആഗ്നേയ ശിലകൾ (Igneous Rocks) ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ശിലാ ദ്രാവകം ഭൗമോപരിതലത്തിൽ വച്ചോ ഭൂവൽക്ക ത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞു രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
ഉദാ : ഗ്രാനെറ്റ് (Granite) ബസാൾട്ട് (Basalt) മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്കു രൂപ മാറ്റം സംഭവിച്ചു. രൂപം കൊള്ളുന്നതിനാൽ ഇവയെ പ്രാഥമിക ശിലകൾ എന്നും വിളിക്കുന്നു.
അവസാദ ശിലകൾ Sedimentary rocks കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ച് പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പാളി കളായി നിക്ഷേപിക്കപ്പെടുന്നു.
പിന്നീട് അവ ഉറച്ച് വിവിധ തരം അവസാദ ശില കളായി മാറുകയും ചെയ്യുന്നു.
ഉദാ : മണൽകല്ല്, (Sandstone) ചുണ്ണാമ്പു കല്ല് (limestone) പാളികളായി രൂപപ്പെടുന്നതുകൊണ്ട് അവസാദ ശിലകൾ, അടുക്കു ശിലകൾ എന്നും അറിയപ്പെ ടുന്നു.
കായാന്തരിത ശിലകൾ Metamorphic rocks ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റത്തിന് വിധേ യമായാണ് കായാന്തരിത ശിലകൾ രൂപം കൊള്ളു ന്നത്.
ഉദാ : മാർബിൾ (marble) സ്റ്റേറ്റ് (slate.) കായാന്തരിത ശിലകളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
ശിലകൾ എക്കാലവും രൂപപ്പെടുന്ന അവസ്ഥയിൽ തന്നെ കാണപ്പെടണം എന്നില്ല.
ശിലകൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള രൂപ മാറ്റം നടക്കുന്നതിനെയാണ് ശിലാചകം എന്നറി യപ്പെടുന്നത്.
ആഗ്നേയ ശിലകൾ അപേക്ഷയത്തിനു വിധേയ മായി ക്രമേണ അവസാദ ശിലകൾ രൂപം കൊള്ളുന്നു.
ആഗ്നേയ ശിലകൾ ഉയർന്ന താപത്തിനും മർദ്ദ ത്തിനും വിധേയമാക്കുമ്പോൾ കായാന്തരിത ശി ലകൾ രൂപം കൊള്ളുന്നു.
അവസാദ ശിലകൾ ഉയർന്ന താപത്തിനും മർദ്ദ ത്തിനും വിധേയമാക്കുമ്പോൾ കായാന്തരിത ശി ലകൾ രൂപം കൊള്ളുന്നു.
അവസാദ ശിലകൾ മാന്റിലിനുള്ളിലേക്കു താ ഉരുകി മാഗ്മയുടെ ലാവയുടെ ഭാഗമാകുന്നു. കായാന്തരിത ശിലകൾ അപക്ഷയത്തിനു വിധേ യമായി ക്രമേണ അവസാദ ശിലകൾ രൂപം കൊള്ളുന്നു.
കായാന്തരിത ശിലകൾ മാന്റിലിനുള്ളിലേക്കു താഴ്ന്നു ഉരുകി മാഗ്മയുടെ / ലാവയുടെ ഭാഗമാ കുന്നു.
ശിലകൾ കാലാന്തരത്തിൽ പലവിധ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും.
ഇത്തരത്തിൽ ശിലകൾ പൊട്ടിപൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയകളെ അപ ക്ഷയം എന്ന് വിളിക്കുന്നു.
അപക്ഷയം മൂലം ശിലകൾക്കു രാസപരമായും ഭൗതികമായും മാറ്റങ്ങൾ ഉണ്ടാകുന്നു.
ശിലകൾക്കു മൂന്നുതരത്തിൽ അപക്ഷയം സംഭ വിക്കാറുണ്ട്. ഭൗതിക അപക്ഷയം (Physical or mechanical weathering) രാസിക അപക്ഷയം (Chemical weathering) ജൈവിക അപക്ഷയം (biological weathering.)
ഭൗതിക അപക്ഷയം
താപത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലാ ധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോ ചവും അപക്ഷയത്തിനു കാരണമാകുന്നു. ശിലകളുടെ വിള്ളലുകളിൽ ജലം തണുത്തുറയു ന്നതുകൊണ്ടും ശിലകൾ പൊടിയാറുണ്ട്.
രാസിക അപക്ഷയം (Chemical weathering)
ഓക്സിജൻ, കാർബൺഡൈഓക്സൈഡ്, ജലം തുടങ്ങിയ ഘടകങ്ങൾ ധാതുക്കളുമായി രാസപ വർത്തനത്തിൽ ഏർപ്പെടുകയും ശിലകളിൽ രാസ പരമായ വിഘടനത്തിനു കാരണമാവുകയും ചെയ്യുന്നു.
ജൈവീക അപക്ഷയം (Biological weathering)
സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുക ളിലേക്ക് ആഴ്ന്നിറങ്ങുന്നതും ചെറു ജീവികൾ മാള ങ്ങൾ ഉണ്ടാക്കുന്നതും സസ്യജന്തു അവശിഷ്ട ങ്ങളുടെ ജീർണനവുമൊക്കെ അപക്ഷയത്തിനു കാരണമാവാറുണ്ട്.
ഇത് കൂടാതെ ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യപ്രവർത്തനങ്ങളും അപക്ഷയത്തിലേക്കു നയിക്കുന്നു.
അപക്ഷയ പ്രവർത്തനങ്ങൾ മനുഷ്യനെ പലതര ത്തിൽ സഹായിക്കാറുണ്ട്.
ശിലകളിലെ ധാതുക്കൾ വേർതിരിക്കപ്പെടുന്നു.
ഖനന പ്രവർത്തനങ്ങളെ സഹായിക്കുന്നു.
അപക്ഷയം മണ്ണിന്റെ രൂപീകരണത്തിന് കാരണ മാകുന്നു.
മണ്ണ് ജനിക്കുന്നു
അപക്ഷയ പ്രകിയ യി ലൂടെ ശില കൾ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചു ചേർന്നും അതിദീർഘകാലത്തെ പ്രക്രിയകൾ വഴി യാണ് മണ്ണ് രൂപം കൊള്ളുന്നത്.
ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തി ലധികം വർഷങ്ങൾ വേണ്ടിവരും.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങളാണ് കാലാവസ്ഥ (Climate), ഭൂപ്രകൃതി (topography) മാതൃശില (parent rocks.) സമയം (Time)സസ്യങ്ങളും ജന്തുക്കളും (Plants and animals)
ചെങ്കുത്തായ ചരിവുകളിൽ മണ്ണിനു കനം കുറ വായിരിക്കും. സസ്യങ്ങളും ജന്തുക്കളും അഴുകു ന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലം ശിലകളുടെ അപക്ഷയത്തിനു കാരണമാകുന്നു.
മണ്ണിലെ ധാതുക്കളും മണ്ണിന്റെ ഘടനയും അവ ഏതു ശിലകളിൽ നിന്നും രൂപം കൊള്ളുന്നു എന്ന തിനെ ആശ്രയിച്ചിരിക്കും.
മണ്ണിന്റെ ഖനവും ഘടനയും അത് രൂപം കൊള്ളാ നെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങളായ ഭൂപ്രകൃതി, കാലാവസ്ത തുടങ്ങിയവ യിലുള്ള അന്തരങ്ങൾ മൂലം വ്യത്യസ്തങ്ങളായ മണ്ണിനങ്ങൾ രൂപപ്പെടുന്നു.
മണ്ണില്ലെങ്കിൽ സസ്യങ്ങളില്ല. അവയെ ആശ്രയി ക്കുന്ന ജന്തുക്കളും ഇല്ല. ഭൂമിയിൽ ജീവനെ സാധ്യ മാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് മണ്ണ്.
സസ്യങ്ങൾ മണ്ണിലെ പോഷകഘടകങ്ങൾ വലി ച്ചെടുത്ത് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ആഹാരം ഉല്പാദിപ്പിക്കുന്നു.
ഈ സസ്യങ്ങളെ മനുഷ്യനും മറ്റു ജന്തു ജാല ങ്ങളും ആഹാരമാക്കുന്നു.
സസ്യജന്തുജാലങ്ങൾക്കു നാശം സംഭവിക്കു മ്പോൾ അവ മണ്ണിൽ തന്നെ ലയിക്കുന്നു.
വനനശീകരണം, കുന്നിടിക്കൽ അശാസ്ത്രീയ കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങൾ മൂലം മണ്ണിനു ശോഷണം സംഭ വിക്കുന്നു.