By reviewing Std 8 Social Science Notes Pdf Malayalam Medium and പ്രാചീനതമിഴകം Class 8 Social Science Chapter 5 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 5 Notes Malayalam Medium പ്രാചീനതമിഴകം
Ancient Tamilakam Class 8 Notes Malayalam Medium
Question 1.
പ്രാചീന തമിഴക നിലനിന്നിരുന്ന പ്രധാന സ്മാര കരൂപങ്ങൾ ഏതെല്ലാം?
Answer:
- കൽ വളയം
- കല്ലറകൾ
- കമേശ
- മുനിയറ
- തൊപ്പിക്കല്ല്
- കുടക്കല്ല്
- കൽത്തൊട്ടി
- കനാട്ടുകല്ല്
എന്നിവയാണ് പ്രധാന സ്മാരകങ്ങൾ.
Question 2.
പ്രാചീന തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കാ നുള്ള പ്രധാന സ്രോതസ്സുകൾ എന്തെല്ലാമാണ്?
Answer:
ചുവടെ സൂചിപ്പിച്ചിട്ടുള്ള സ്രോതസ്സുകളിൽനിന്നും പ്രാചീന തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കാ
നാകും.
- മഹാശിലാസ്മാരകങ്ങൾ
- പഴന്തമിഴ് പാട്ടുകൾ
- നാണയങ്ങൾ
- സഞ്ചാരക്കുറിപ്പുകൾ
മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ പ്രധാന പ്രദേശങ്ങൾ
പ്രദേശങ്ങൾ – സംസ്ഥാനം
കൊടുമണൽ – തമിഴ്നാട്
അളഗരെ – തമിഴ്നാട്
തിരുക്കാമ്പലിയൂർ – തമിഴ്നാട്
പഴനി – തമിഴ്നാട്
ആദിച്ചനെല്ലൂർ – കേരളം
ചെറുമനങ്ങാട് – കേരളം
മറയൂർ – കേരളം
ഉമച്ചിപൊയിൽ – കേരളം
![]()
Question 3.
ഏതൊക്കെ തരത്തിലുള്ള ഇരുമ്പ് ഉപകരണങ്ങളാണ് മഹാശിലാ സ്മാരക ളിൽനിന്നും ലഭിച്ചിട്ടുള്ളത്?
Answer:
വാൾ, കുന്തം, കത്തി, ചൂണ്ടക്കൊളുത്ത്, വിളക്ക്, ആണികൾ, വിളക്കുകാൽ എന്നിവയാണ് മഹാശി ലാസ്മാരകങ്ങളിൽ നിന്നും ലഭിച്ച ഇരുമ്പുപകര ണങ്ങൾ.
Question 4.
ദക്ഷിണേന്ത്യൻ ചരിത്രത്തിൽ ഇരുമ്പുയുഗമെന്ന് അറിയപ്പെടുന്നത് ഏതു കാലഘട്ടമാണ് ? എന്തുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്?
Answer:
വ്യത്യസ്തതരം ഇരുമ്പുപകരണങ്ങൾ മഹാശിലാ സ്മാരകങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. വാൾ, കുന്തം, കത്തി, ചൂണ്ടക്കൊളുത്ത്, വിളക്ക്, ആണികൾ, വിള ക്കുകാൽ എന്നിവയാണ് അവ. അതിനാൽ മഹാ ശിലാ കാലഘട്ടത്തെ ദക്ഷിണേന്ത്യൻ ചരിത ത്തിൽ ഇരുമ്പുയുഗമെന്ന് കരുതപ്പെടുന്നു.
Question 5.
ഇരുമ്പുപകരണങ്ങളെക്കൂടാതെ മഹാശിലസ്മാര കങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള വസ്തുക്കൾ എന്തെ ല്ലാണ്?
Answer:
മൺപാത്രങ്ങൾ, മുത്തുകൾ എന്നിവ സ്മാരകങ്ങ ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചില സ്മാരകങ്ങ ളിൽ റോമൻ സ്വർണ്ണനാണയങ്ങളും ലഭിച്ചിട്ടുണ്ട്.
Question 6.
മഹാശിലാസ്മാരകങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള മൺപാത്രങ്ങളുടെ നിറം എങ്ങനെയായിരുന്നു
Answer:
അകം കറുത്തതും പുറം ചുവന്നതും
Question 7.
തെക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ധാരാളം മഹാശിലസ്മാരകങ്ങൾ കണ്ടെടുത്തി ട്ടുണ്ട്. ഏതൊക്കെയാണ് ഈ പ്രദേശങ്ങൾ?
Answer:
കൊടുമണൽ, അളഗരൈ, തിരുക്കാമ്പലിയൂർ, പഴനി, ആദിച്ചനെല്ലൂർ, ചെറമനങ്ങാട്, മറയൂർ ഉമി ച്ചിപൊയിൽ തുടങ്ങിയവ ചില പ്രധാനപ്പെട്ട പ്രദേ ശങ്ങളാണ്.
Question 8.
പ്രാചീന തമിഴകത്തിന്റെ വ്യാപ്തി വ്യക്തമാക്കുക.
Answer:
ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ കന്യാകു മാരി വരെയുള്ള കേരളവുമുൾപ്പെടുന്ന പ്രദേശ ത്തെയാണ് പ്രാചീനകാലത്ത് തമിഴകം എന്ന് വിളി ച്ചിരുന്നത്.
Question 9.
പഴന്തമിഴ് പാട്ടുകളും സംഘസാഹിത്യവും തമ്മി ലുള്ള വ്യത്യാസം വിശദമാക്കുക.
Answer:
പ്രാചീന തമിഴകത്തെ മനുഷ്യജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ പഴന്തമിഴ് പാട്ടുകള സഹായിക്കുന്നു. പഴന്തമിഴ് പാട്ടുകളുടെ സമാഹാ രങ്ങൾ സംഘസാഹിത്യം എന്ന് അറിയപ്പെടുന്നു.
Question 10.
ലഭ്യ മായ തിൽ ഏറ്റവും പഴക്കമുള്ള തമിഴ് സാഹിത്യം ഏതാണ്? ഇതിന്റെ കാലഘട്ടം എന്നാ യിരുന്നു?
Answer:
ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള തമിഴ് സാഹി ത്യമാണ് സംഘസാഹിത്യം. ബി.സി.ഇ. – 300 നും സി.ഇ. 300-നും ഇടയിലാണ് ഇവ സമാഹരിക്ക പ്പെട്ടതെന്ന് കണക്കാക്കപ്പെടുന്നു.
Question 11.
ഔവൈയാറിനെപോലെ നിരവധി സ്ത്രീകൾ അക്കാലത്ത് സാഹിത്യമേഖലയിൽ ഉണ്ടായിരുന്നു. അവർ ആരെല്ലാമായിരുന്നു.
Answer:
കവിലർ, പരണർ, മതുരൈ നക്കീരൻ, പാലൈഗ തമനാർ എന്നി വ രാ യി രുന്നു അക്കാലത്ത പ്രധാന കവികൾ.
Question 12.
സംഘകാലത്ത് രചിക്കപ്പെട്ട ചില കൃതികളാണ് ചുവടെ കൊടുത്തിട്ടുള്ളത്. ഇവ ഓരോന്നും ഏതെതു വിഭാഗത്തിൽ ഉൾപ്പെടുന്നു.
1) തിരുക്കുറൽ
2) മതുരൈക്കാഞ്ചി
3) അകനാനൂറ്
4) ചിലപ്പതികാരം
Answer:
1) തിരുക്കുറൽ – പതിനെൺകിഴ്ക്കണക്ക്
2) മതുരൈക്കാഞ്ചി – പത്തുപ്പാട്ട്
3) അകനാനൂറ് – എട്ടുത്തൊക
4) ചിലപ്പതികാരം – മഹാകാവ്യങ്ങൾ
![]()
Question 13.
എട്ടു ത്താകെ വിഭാഗത്തിൽ ഉൾപ്പെടുന്ന സംഘകൃതികൾ ഏതെല്ലാം?
Answer:
അകനാനൂറ് – പുറനാനൂറ്, പതിറ്റപത്ത് എന്നിവ യാണ് എട്ടുത്തൊക്കെ വിഭാഗത്തിൽപ്പെടുന്ന സംഘം കൃതികൾ.
Question 14.
താഴെ പറയുന്നവയിൽ മഹാകാവ്യങ്ങൾ ഏതെ ല്ലാമാണ്?
1) മതുരൈക്കാഞ്ചി
2) മണിമേഖല
3) മുതുമൊഴി കാഞ്ചി
4) ചിലപ്പതികാരം
5) പതിറ്റുപത്ത്
Answer:
മണിമേഖല, ചിലപ്പതികാരം എന്നിവയാണ് മഹാ കാവ്യങ്ങൾ
Question 15.
പ്രാചീന തമിഴകത്തെ തിണകൾ ഏതെല്ലാമായി രുന്നു. ഓരോ തിണയിലേയും സാമൂഹ്യജീവിതം എങ്ങനെയുള്ളതാണ്?
Answer:
കുറിഞ്ചി, മുല്ല, പാല, മരുതം, നെയ്തൽ എന്നിവയാണ് തിണകൾ.
കുറിഞ്ചി – കാടും മലകളും നിറഞ്ഞ കുറഞ്ചി യിലെ ജനങ്ങൾ വനവിഭവങ്ങള ശേഖരിച്ചും വേട്ട യാടിയുമാണ് ജീവിച്ചത്. ചില പാട്ടുകളിൽ അവർ പുനം കൃഷിയിൽ ഏർപ്പെട്ടതിന്റെ സൂചനകളുണ്ട്. ഇവിടെ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്തിരുന്നു.
മുല്ലൈ – പുൽമേടുകളായിരുന്ന മുല്ലയിലെ ജന ങ്ങളുടെ മുഖ്യതൊഴിൽ കന്നുകാലി വളർത്തലാ യിരുന്നു. കാലി സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇതിനെ വെട്ചി എന്നറിയപ്പെട്ടു. പാലൈ വരണ്ട പ്രദേശമായ പാലെ നിലത്തു കാരായിരുന്നു കന്നുകാലി കവർച്ചയിൽ പ്രധാന മായും ഏർപ്പെട്ടിരുന്നു.
മരുതം – നെല്ല, കരിമ്പ് തുടങ്ങിയവ കൃഷിചെ യ്തിരുന്ന വയൽപ്രദേശങ്ങളായിരുന്നു മരുതം. അക്കാലത്തെ കർഷകർ കൊഴുനാക്ക് ഘടിപ്പിച്ച കലപ്പ ഉപയോഗിച്ചതിന് തെളിവുണ്ട്.
നെയ്തൽ – തീരദേശമാണ് ഇത്. ഇവിടത്തെ ജന ങ്ങളുടെ മുഖ്യതൊഴിലുകൾ മീൻപിടുത്തവും ഉപ്പു ണ്ടാക്കലുമായിരുന്നു. പടന്ന (ഉപ്പളം)കളിൽ കെട്ടി നിൽക്കുന്ന കടൽവെള്ളം വറ്റിച്ചാണ് ഉപ്പുണ്ടാക്കി യിരുന്നത്.
Question 16.
തിണകളിലെ സാമൂഹ്യജീവിതം രൂപപ്പെടുത്തുന്ന തിൽ ഭൂപ്രകൃതി വഹിച്ച പങ്ക് എത്രത്തോളം?
Answer:
ഓരോ പ്രദേശത്തെയും ജനജീവിതം അവിടത്തെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓരോ തിണകൾക്കും വ്യത്യസ്തതയുള്ള ഭൂപ്രകൃതി സവിശേഷതകളാണുള്ളത്. ഇവയെ അടിസ്ഥാന മാക്കി തിണകളെ അഞ്ചായി തിരിച്ചിരിക്കുന്നു. കുറിഞ്ചി, മുല്ല, പാലൈ, മരുതം, നയത്ത എന്നിവയാണ് ഈ തിണകൾ ഓരോ തിണകളി ലേയും മനുഷ്യരുടെ ജീവിതവും വ്യത്യസ്തമാ ണ്. കാടും മലകളും നിറഞ്ഞ കുറിഞ്ചിയിലെ ജനങ്ങൾ വനവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടി യുമാണ് ജീവിച്ചത്. ചില പാട്ടുകളിൽ അവർ പുനം കൃഷിയിൽ ഏർപ്പെട്ടതിന്റെ സൂചനകളുണ്ട്.
ഇവിടെ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്തിരുന്നു. പുൽമേടുകളായിരുന്ന മുല്ലയിലെ ജനങ്ങളുടെ മുഖ്യതൊഴിൽ കന്നു കാലി വളർത്തലായിരുന്നു. കാലസമ്പത്ത് വർദ്ധി പ്പിക്കുന്നതിന് കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇതിനെ വെട്ച്ചി എന്നറിയപ്പെട്ടു. വരണ്ട പ്രദേശമായ പാലൈ നില ത്തുകാരായിരുന്നു.
ഇവർ കന്നുകാലി കവർച്ചയിൽ പ്രധാനമായും ഏർപ്പെട്ടിരുന്നു. നെല്ല, കരിമ്പ് തുട ങ്ങി യവ കൃഷിചെയ്തിരുന്ന വയൽപ്രദേശങ്ങളാ യിരുന്നു. മരുതം. അക്കാലത്തെ കർഷകർ കൊഴു നാക്ക് ഘടിപ്പിച്ച കലപ്പ ഉപയോഗിച്ചതിന് തെളി വുണ്ട്. തീരദേശമാണ് ഇത്. ഇവിടത്തെ ജനങ്ങ ളുടെ മുഖ്യതൊഴിലുകൾ മീൻപിടുത്തവും ഉപ്പുണ്ടാ ക്കലുമായിരുന്നു. പടന്ന (ഉപ്പളം) കളിൽ കെട്ടി നിൽക്കുന്ന കടൽവെള്ളം വറ്റിച്ചാണ് ഉപ്പുണ്ടാക്കി യിരുന്നത്.
Question 17.
പ്രാചീന തമിഴകത്തെ അങ്ങാടികൾ എതുവിധ മായിരുന്നു?
Answer:
നൊടുതൽ സമ്പ്രദായ് അഥവാ സാധനങ്ങൾക്കു പകരം സാധനങ്ങൾ നൽകുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. പ്രാചീന തമിഴകത്തെ അങ്ങാടികളായിരുന്നു അല്ലലാവണവും (അന്തി ചന്ത), നാളങ്ങാടി (രാവിലത്തെ ചന്ത) എന്നിവ. വിവിധ തിണകളിലെ ദൈനം ദിന ആവശ്യ ങ്ങൾക്കുള്ള സാധനങ്ങൾ ഇവിടെ ലഭിച്ചിരുന്നു.
Question 18.
പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന വാണിജ്യം, കയറ്റുമതി എന്നിവ ഏതുവിധമായിരുന്നു? വിശദ മാക്കുക.
Answer:
പ്രാചീന തമിഴകത്തെ പ്രധാനപ്പെട്ട കയറ്റുമതി വിഭ വങ്ങളായിരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിനി മയം ഉമണർ വഴിയാണ് നടന്നിരുന്നത്. ഉമണർ നെയ്തൽ പ്രദേശത്തുനിന്ന് ഉപ്പും ഉണക്കമീനും ശേഖരിച്ച് മറ്റു തിണകളിൽ വിതരണം ചെയ്തു. അവയ്ക്കുപകരം കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ, വനവിഭവങ്ങൾ തുടങ്ങിയവ ശേഖരിച്ചു. ഈ വിനി മയം കൂടുതലായി നടന്നിരുന്നത് വേനൽക്കാല ത്തായിരുന്നു.
Question 19.
വിനിമയം കൂടുതലായി നടന്നിരുന്നത് വേനൽക്കാ ലത്തായിരുന്നു. എന്തുകൊണ്ട്?
Answer:
- കാർഷിക വിഭവങ്ങളുടെ വിളവെടുപ്പുകാലം മഴ കഴിഞ്ഞ സമയമാണ്.
- ഉപ്പുണ്ടാക്കുന്നതും ഉണക്കമീനുണ്ടാക്കുന്നതും വേനൽക്കാലത്താണ്.
Question 20.
മഹാശിലാസ്മാകങ്ങളുടെ സവിശേഷതകൾ എന്തൊക്കെ?
Answer:
- ഇവയിലൂടെ പ്രാചീന തമിഴകത്തെക്കുറിച്ചറി യാൻ സാധിക്കുന്നു.
- മഹാശിലാസ്മാരകങ്ങളിൽ മിക്കതും ശവമട ക്കുമായി ബന്ധപ്പെട്ടവയാണ്.
- വ്യാപകമായി ഇരുമ്പ് ഉപയോഗിച്ചിരുന്നവെന്ന് മനസ്സിലാക്കാം.
![]()
Question 21
മഹാശിലാസ്മാരകങ്ങളുടെ സവിശേഷതകൾ എന്തൊക്കെ?
Answer:
- നൊടുതൽ സമ്പ്രദായ് അഥവാ സാധനങ്ങൾക്കു ത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചി രുന്നു.
- മൺപാത്ര നിർമ്മിക്കുകയും ഉപയോഗിക്കു കയും ചെയ്തിരുന്നു.
- ശവമടക്കിനായി പല രീതികൾ ഉപയോഗിച്ചി രുന്നു.
- ശവസംസ്കാരത്തിന്റെ ശാസ്ത്രീയതയാണ് മനസ്സിലാവുന്നത്.
| തിണ | ഭൂപ്രകൃതി | തൊഴിൽ |
| കുറിഞ്ചി | കാടും മലയും | വനവിഭവശേഖര ണം, വേട്ടയാടൽ, പുനംകൃഷി |
| മുലൈ | പുൽമേടുകൾ | കന്നുകാലിവ ളർത്തൽ |
| പാലൈ | വരണ്ടപ്രദേശ ങ്ങൾ | കന്നുകാലി കവർച്ച (വെട്ചി) |
| മരുതം | വയൽ | നെല്ല്, കരിമ്പ് കൃഷി |
| നെയ്തൽ | തീരപ്രദേശം | മീനപിടിത്തം, ഉപ്പുണ്ടാക്കൽ |
മഹാശിലാസംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാ
ക്കാൻ കുട്ടികൾക്ക് പഠനയാത്ര നടത്താവുന്ന സ്ഥലങ്ങൾ,
മറയൂർ – ഇടുക്കി ജില്ല
അരിയന്നൂർ – തൃശ്ശൂർ ജില്ല
ചെമനങ്ങാട് – തൃശ്ശൂർ ജില്ല
പാൽ – തൃശ്ശൂർ ജില്ല
കണ്ടാണശ്ശേരി – തൃശ്ശൂർ ജില്ല
അമ്പലവയൽ മ്യൂസിയം – വയനാട് ജില്ല
Question 22.
പ്രാചിന തമിഴകത്തിൽ നിലനിന്നിരുന്ന വാണി ജ്യവും വിദേശവ്യാപരവും ഏതുവിധമായിരുന്നു? വിശദീകരിക്കുക.
Answer:
പ്രാചീന തമിഴത്തിൽ വാണിജ്യത്തിന് നേതൃത്വം നൽകിയിരുന്നത് ഉമണർ ആയിരുന്നു. കടൽത്തീര പട്ടണങ്ങളിലായിരുന്നു വാണിജ്യ കേന്ദ്രങ്ങൾ നിലനിന്നിരുന്നത്. റോമുമായി വിദേശവ്യാപാരം നില നിന്നി രു ന്നു. മഹാശിലാസ്മാരക ളിൽനിന്നും ലഭിച്ച നാണയങ്ങളിൽനിന്നും ഇത് വ്യക്തമാണ്. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജന ങ്ങളുമായിരുന്നു പ്രധാന ഉൽപന്നങ്ങൾ.
Question 23.
പ്രാചീന തമിഴകത്തെ വാണിജ്യത്തിൽ ഉണർ വഹിച്ച പങ്കെന്തായിരുന്നു?
Answer:
പ്രാചീന തമിഴകത്തെ പ്രധാനപ്പെട്ട കയറ്റുമതി വിഭ വങ്ങളായിരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിനി മയം ഉമണർ വഴിയാണ് നടന്നിരുന്നത്. ഉമർ നെയ്തൽ പ്രദേശത്തുനിന്ന് ഉപ്പും ഉണക്കമീനും ശേഖരിച്ച് മറ്റു തിണകളിൽ വിതരണം ചെയ്തു. അവയ്ക്കുപകരം കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ, വനവിഭവങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നു. ഉമ ണർ ശേഖരിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ കടൽത്തീര പട്ടണങ്ങളിലെ വാണിജ്യകേന്ദ്രങ്ങ ളിൽ വിറ്റിരുന്നു.
അവിടെ നിന്നാണ് വിദേശരാജ്യ ങ്ങളിലേക്ക് അവ കയറ്റി അയച്ചിരുന്നത്. മഹാശി ലാസ്മാരകാവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച നാണ യങ്ങളിൽനിന്നും പ്രധാനമായും ഉല്പന്നങ്ങൾ റോമിലേക്കായിരുന്നു കൊണ്ടുപോയിരുന്നതെന്ന് മനസ്സിലാക്കാം. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജ നങ്ങളുമായിരുന്നു പ്രധാനമായും അവർ കൊണ്ടു പോയിരുന്നത്.
Question 24.
പ്രാചീന തമിഴകത്തെ വാണിജ്യം നിയന്ത്രിച്ചിരു ന്നത് മൂന്ന് പ്രധാന അധികാരകേന്ദ്രങ്ങളായിരു ന്നു. അവർ ഏതൊക്കെ? വിശദമാക്കുക.
Answer:
ചേരർ, പാണ്ഡ്യൻ, ചോളർ എന്നിവരായിരുന്നു അധികാരകേന്ദ്രങ്ങൾ. ഇവരെ മൂവേന്തമാർ എന്നു വിളിച്ചിരുന്നു. ചേരന്മാരുടെ തലസ്ഥാനം മുചി രിയും പാണ്ഡ്യന്മാരുടെ തലസ്ഥാനം മധു രൈയും ചോളന്മാരുടെ തലസ്ഥാനം മുറൈയൂരും. മായിരുന്നു. മുചിരി, തൊണ്ടി, വാക, മാന്ത, കാവേരി പട്ടണം മുതലായവ അക്കാലത്തെ പ്രധാന തുറമുഖ പട്ടണങ്ങളായിരുന്നു.
Question 25.
പ്രാചീന തമിഴകത്തെ സാമൂഹ്യസാമ്പത്തിക ജീവ തത്തെക്കുറിച്ച് മഹാശിലാസ്മാരകങ്ങളിൽനിന്നും പഴന്തമിഴ് പാട്ടുകളിൽനിന്നും ലഭിക്കുന്ന വിവര ങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാർ പേപ്പർ തയ്യാറാക്കുക.
Answer:
മഹാശിലാസ്മാരകങ്ങളിലെ അവശിഷ്ടങ്ങ ളിൽനിന്നും പ്രാചീന തമിഴകത്തെ മനുഷ്യജീവി തത്തെക്കുറിച്ച് ഒട്ടേറെ വസ്തുതകൾ മനസ്സിലാ ക്കാനാകും. അക്കാലത്ത് ഉപയോഗിച്ചിരുന്ന ഉപ കരണങ്ങൾ എങ്ങനെയുള്ളതാണെന്ന് നോക്കാം.
- വൈവിധ്യമാർന്ന ഇരുമ്പുപകരണങ്ങൾ വ്യ ത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരു
- മൺപാത്ര നിർമ്മിക്കുകയും ഉപയോഗിക്കു കയും ചെയ്തിരുന്നു.
- ശവമടക്കിനായി പല രീതികൾ ഉപയോഗിച്ചി രുന്നു.
- ശവസംസ്കാരത്തിന്റെ ശാസ്ത്രീയതയാണ് മനസ്സിലാവുന്നത്.
ഓരോ പ്രദേശത്തെയും ജനജീവിതം അവിടത്തെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓരോ തിണകൾക്കും വ്യത്യസ്തതയുള്ള ഭൂപ്രകൃതി
സവിശേഷതകളാണുള്ളത്. ഇവയെ അടിസ്ഥാന മാക്കി തിണകളെ അഞ്ചായി തിരിച്ചിരിക്കുന്നു. കുറിഞ്ചി, മുല്ല, പാലൈ, മരുതം, നെയൽ എന്നിവയാണ് ഈ തിണകൾ, ഓരോ തിണകളി ലേയും മനുഷ്യരുടെ ജീവിതവും വ്യത്യസ്തമാ ണ്. കാടും മലകളും നിറഞ്ഞ കുറിഞ്ചിയിലെ ജനങ്ങൾ വനവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടി യുമാണ് ജീവിച്ചത്.
ചില പാട്ടുകളിൽ അവർ പുനം കൃഷിയിൽ ഏർപ്പെട്ടതിന്റെ സൂചനകളുണ്ട്. ഇവിടെ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്തിരുന്നു. പുൽമേടുകളായിരുന്ന മുല്ലയിലെ ജനങ്ങളുടെ മുഖ്യതൊഴിൽ കന്നു കാലി വളർത്തലായിരുന്നു. കാലസമ്പത്ത് വർദ്ധി പ്പിക്കുന്നതിന് കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇതിനെ വെട്ചി എന്നറിയപ്പെട്ടു. വരണ്ട പ്രദേശമായ പാലൈ നില ത്തുകാരായിരുന്നു കന്നുകാലി കവർച്ചയിൽ പ്രധാ നമായും ഏർപ്പെട്ടിരുന്നത്. നെല്ല, കരിമ്പ് തുടങ്ങി യവ കൃഷിചെയ്തിരുന്ന വയൽ പ്രദേശങ്ങളായി രുന്നു.
മരുതം. അക്കാലത്തെ കർഷകർ കൊഴു നാക്ക് ഘടിപ്പിച്ച കലപ്പ ഉപയോഗിച്ചതിന് തെളി വുണ്ട്. ഇത് ഒരു തീരദേശമാണ്. ഇവിടത്തെ ജന ങ്ങളുടെ മുഖ്യതൊഴിലുകൾ മീൻപിടുത്തവും ഉപ്പു ണ്ടാക്കലുമായിരുന്നു. പടന്ന (ഉപ്പളം) കളിൽ കെട്ടി നിൽക്കുന്ന കടൽവെള്ളം വറ്റിച്ചാണ് ഉപ്പുണ്ടാക്കി യിരുന്നത്.
കൊടുതൽ സമ്പ്രദായ് അഥവാ mowm ങ്ങൾക്കുപകരം സാധനങ്ങൾ നൽകുന്ന രീതിയാ യിരുന്നു അന്ന് നിലനിന്നിരുന്നത്. പ്രാചീന തമി ഴകത്തെ അങ്ങാടികളായിരുന്നു അല്ലലാവണവും (അന്തിച്ചന്ത), നാളങ്ങാടി (രാവിലത്തെ ചന്ത എന്നിവ.
വിവിധ തിണകളിലെ ദൈനംദിന ആവ ശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇവിടെ ലഭിച്ചിരു ന്നു. പ്രാചീന തമിഴകത്തെ പ്രധാനപ്പെട്ട കയറ്റു മതി വിഭവങ്ങളായിരുന്ന സുഗന്ധവ്യഞ്ജനങ്ങ ളുടെ വിനിമയം ഉമണർ വഴിയാണ് നടന്നിരുന്നത്. ഉമണർ നെയ്തൽ പ്രദേശത്തുനിന്ന് ഉപ്പും ഉണ ക്കമീനും ശേഖരിച്ച് മറ്റു തിണകളിൽ വിതരണം ചെയ്തു.
അവയ്ക്കുപകരം കുരുമുളക്, സുഗന്ധ ദ്രവ്യങ്ങൾ, വനവിഭവങ്ങൾ തുടങ്ങിയവ ശേഖരി ക്കുന്നു. ഉമണർ ശേഖരിച്ചിരുന്ന സുഗന്ധവ്യഞ്ജ നങ്ങൾ കടൽത്തീര പട്ടണങ്ങളിലെ വാണിജ്യകേ ന്ദ്രങ്ങളിൽ വിറ്റിരുന്നത്. അവിടെ നിന്നാണ് വിദേ ശരാജ്യങ്ങളിലേക്ക് അവ കയറ്റി അയച്ചിരുന്നത്.
മഹാശിലാസ്മാരകാവശിഷ്ടങ്ങളിൽനിന്നും ലഭിച്ച നാണയങ്ങളിൽ നിന്നും പ്രധാനമായും ഉല്പന്ന ങ്ങൾ പ്രധാനമായും റോമിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. കുരുമുളകും മറ്റു സുഗന്ധ വ്യഞ്ജനങ്ങളുമായിരുന്നു പ്രധാനമായും അവർ കൊണ്ടുപോയിരുന്നത്.
![]()
Question 26.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| പത്തുപ്പാട്ട് | മതുരൈക്കാഞ്ചി |
| എട്ടുത്തൊക | തൊൽക്കാപ്പിയം |
| പതിനെൺകീഴ്കണക്ക് | പുറനാനൂറ് |
| വ്യാകരണഗ്രന്ഥം | മുതുമൊഴികാഞ്ചി |
Answer:
| A | B |
| പത്തുപ്പാട്ട് | മതുരൈക്കാഞ്ചി |
| എട്ടുത്തൊക | പുറനാനൂറ് |
| പതിനെൺകീഴ്കണക്ക് | മുതുമൊഴി കാഞ്ചി |
| വ്യാകരണഗ്രന്ഥം | തൊൽക്കാപ്പിയം |
Question 27.
ബ്രായ്ക്കറ്റിൽ നിന്നും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക.
a) മഹാശിലാസ്മാരക കാലഘട്ടത്തിലെ പ്രധാന ആയുധങ്ങൾ എന്തുകൊണ്ട് നിർമ്മിച്ചവയാണ്? (ശില, ഇരുമ്പ്, ചെമ്പ്, വെങ്കലം)
b) മഹാശിലാസ്മാരകങ്ങളിൽ നിന്നും ലഭിച്ച സ്വർണനാണയങ്ങൾ ഏത് പ്രദേശത്തെതായി രുന്നു? (ഗീസ്, ഈജിപ്ത്, സ്പെയിൻ, റോം)
c) മഹാ ശിലാ സ് മാ ര ക കാ ലഘട്ട ത്തിലെ മൺപാത്രങ്ങളുടെ പ്രത്യേകത കണ്ടെത്തുക. (അകം കറുത്തത്, പുറം കറുത്തത്, പുറം ചുവ ന്നത്, അകം കറുത്തതും, പുറം ചുവന്നതും)
d) തിരുപ്പതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? (തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, ഒഡീഷ)
Answer:
a) ഇരുമ്പ്
b) റോം
c) അകം കറുത്തതും, പുറം ചുവന്നതും
d) ആന്ധ്രാപ്രദേശ്
Question 28.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| പത്തുപ്പാട്ട് | തിരുക്കുറൾ |
| എട്ടുത്തൊക | ചിലപ്പതികാരം |
| പതിനെൺകീഴ്വണക്ക് | അകനാനൂറ് |
| മഹാകാവ്യങ്ങൾ | തിരുമുരുകാറ്റുപ്പടൈ |
Answer:
| A | B |
| പത്തുപ്പാട്ട് | തിരുമുരുകാറ്റുപ്പടൈ |
| എട്ടുത്തൊക | തിരുക്കുറൾ |
| പതിനെൺകീഴ്വണക്ക് | അകനാനൂറ് |
| മഹാകാവ്യങ്ങൾ | ചിലപ്പതികാരം |
Question 29.
ചുവടെ തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ പര സ്പര ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തി യാക്കുക.
i) a)പതിറ്റുപത്ത് : എട്ടുത്തൊക
b) മണിമേഖല : ………………
ii) a)അന്തിച്ചന്ത : അല്ലലാവണം
b) രാവിലത്തെ ചന്ത : …………………
iii) a)കുറിഞ്ചി : വേട്ടയാടൽ
b) മുല്ലൈ : ………………
iv) a) മരുതം : വയൽ പ്രദേശം
b)പാലൈ : ……………………..
Answer:
(i) മഹാകാവ്യങ്ങൾ
(ii) നാളങ്ങാടി
(iii) കാലിവളർത്തൽ
(iv) വരണ്ട പ്രദേശം
Question 30.
ബ്രായ്ക്കറ്റിൽ നിന്നും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക.
a) നെയ്തൽ നിലത്തിന്റെ പ്രത്യേകത എന്തായി രുന്നു? (വരണ്ട പ്രദേശം, മലതീരപ്രദേശം, വയൽ പ ദേശം)
b) പ്രാചീന തമിഴകത്ത് ഉപ്പ് കൈമാറ്റം ചെയ്തി രുന്ന കച്ചവടസംഘം : (ഉമണർ, പാണ്ഡ്യർ, മൂവേന്തന്മാർ, ചേരർ)
c) വെട്ച്ചി എന്നാലെന്ത്? (ഉപ്പ് കൈമാറ്റം, കാലികളെ പിടിച്ചെടുക്കൽ, ഉണക്കമീൻ വ്യാപാരം, വേട്ടയാടൽ)
d) ചുവടെ തന്നിട്ടുള്ളതിൽ മൂവേന്തൻമാരിൽ ഉൾപ്പെടാത്തത് (പാണ്ഡ്യൻമാർ, ചോളൻമാർ, ചേരൻമാർ, ഉമ)
Answer:
a) തീരപ്രദേശം
b) ഉമണർ
c) കാലികളെ പിടിച്ചെടുക്കൽ
d) ഉമണർ
Ancient Tamilakam Class 8 Notes Pdf Malayalam Medium
- മഹാശില്പസ്മാരകങ്ങൾ നിർമ്മിക്കപ്പെട്ട കാല ഘട്ടം മഹാശിലാ കാലഘട്ടം എന്നറിയപ്പെടുന്നു.
- മഹാശില്പസ്മാരകങ്ങളും പഴന്തമിഴ് പാട്ടുകളും നാണയങ്ങളും സഞ്ചാരക്കുറിപ്പുകളും ചില തമിഴിഖിതങ്ങളുമാണ് പ്രാചീന തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കാനുള്ള പ്രധാന സ്രോതസ്സു
കൾ, - വ്യത്യസ്തതരം ഇരുമ്പുപകരണങ്ങൾ മഹാശില്പ സ്മാരകങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ആയതിനാൽ ഈ കാലഘട്ടം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ ഇരു മ്പുയുഗമാണ് കണക്കാക്കുന്നത്.
- ഇരുമ്പുപകരണങ്ങൾക്കു പുറമെ മൺപാത്രങ്ങൾ, മുത്തുകൾ എന്നിവയും ഈ സ്മാരകങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
- ഈ കാലഘട്ടത്തിൽ അകം കറുത്തതും പുറം ചുവ ന്നതുമായ മൺപാത്രങ്ങളാണ് ഉപയോഗിച്ചിരു ന്നത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ കന്യാകു മാരി വരെയുള്ള കേരളമുൾപ്പെടുന്ന പ്രദേ ശത്തെയാണ് പ്രാചീന കാലത്തെ തമിഴകം എന്ന് വളിച്ചിരുന്നത്. - പഴന്തമിഴ് പാട്ടുകളുടെ സമാഹാരങ്ങൾ സംഘസാ ഹിത്യം എന്ന് അറിയപ്പെടുന്നു.
- നിരവധി സ്ത്രീകൾ അക്കാലത്ത് സാഹിത്യമേഖ ലയിലുണ്ടായിരുന്നു.
- പഴന്തമിഴ് പാട്ടുകളെ അകം പാട്ടുകൾ എന്നും പുറം പാട്ടുകൾ എന്നും തരം തിരിച്ചിട്ടുണ്ട്.
- പ്രാചീന തമിഴകത്തെ സാമൂഹിക ജീവിതം രൂപ പ്പെടുത്തുന്നതിൽ തിണകൾക്ക് പ്രധാന പങ്കുണ്ടാ യിരുന്നു.
- സാധനങ്ങൾക്ക് പകരം സാധനങ്ങൾ ചെയ്യപ്പെടുന്ന സമ്പ്രദായത്തെക്കുറിച്ച് സംഘം പാട്ടുകളിൽ പറഞ്ഞിട്ടുണ്ട്.
- ഉപ്പ് ഒരു പ്രധാന കൈമാറ്റ വിഭവമായിരുന്നു. റോമക്കാർ പ്രാചീന തമിഴികത്തു നിന്ന് പ്രധാന മായും
- കൊണ്ടുപോയിരുന്നത് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു.
- കടൽവഴിയും കരവഴിയും പ്രാചീനതമിഴകത്ത് കച്ച വടങ്ങൾ നടന്നിരുന്നു.
- ചേരർ, പാണ്ഡ്യർ, ചോളർ എന്നിവരായിരുന്നു പ്രാചീന തമിഴകത്തെ അധികാര കേന്ദ്രങ്ങൾ. ഇവരെ മൂവേന്തൻമാർ എന്ന് അറിയപ്പെട്ടു. അക്കാലത്ത് നിരവധി തുറമുഖങ്ങൾ പ്രാചീന തമി ഴകത്ത് നിലനിന്നിരുന്നു.
വെങ്കടമലനിരകൾ
ആന്ധ്രാ പ്രദേശിലെ തിരുപ്പതി എന്ന സ്ഥലത്താണ് വെങ്കടമലനിരകൾ സ്ഥിതിചെയ്യു ന്നത്. ഇവിടെയാണ് പ്രാചീന തമിഴകത്തിന്റെ വടക്കേ അതിർത്തി. തിരുമല മലകളിലെ ഏഴ് കൊടുമുടികളിന്നായ ഇത്. ഇത് പൂർവ്വഘട്ട ത്തിന്റെ ഭാഗമാണ്. 853 മീറ്റർ ഉയരമാണ് വെങ്കട മലനിരകൾക്കുള്ളത്. ഇത് ഒരു ആരാധനാ കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്.
ചേരമങ്ങാട്
തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചേര മങ്ങാടുള്ള കുടക്കൽ പറമ്പ് കേരളത്തിലെ മഹാ ശിലാസ്മാരക കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ്. കുടക്കല്ല്, തൊപ്പിക്കല്ല് തുടങ്ങിയവ ഉൾപ്പെടു ന്ന 70 ഓളം സ്മാരകങ്ങൾ ഇവിടെയുണ്ട്. 1990 കളിലാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെ ഉൽഘനനം ആരംഭിച്ചത്.
ഔവൈയാർ
പരണർ, കപിലർ, തിരുവള്ളൂർ എന്നിവരുടെ സമകാലികയായി പ്രാചീന തമിഴകത്ത് ജീവി ച്ചിരുന്ന കവയത്രിയായിരുന്നു ഔവയാർ. പുറ നാനൂറിലെ നിരവധി കവിതകൾ രചിച്ചത് ഔവ യാർ ആയിരുന്നു. തമിഴകത്തെ മിക്ക രാജാക്ക ന്മാരുടെയും കൊട്ടാരത്തിലെ കവയത്രിയായി രുന്നു ഔവയാർ. തന്റെ യാത്രയിലൂടനീളം അവർ തമിഴ് ദ്രാവിഡ യുവാക്കളെ പ്രോത്സാ ഹിപ്പിക്കുകയും ഇലക്ട്രിക്കൽ പണികൾ ചെയ്ത് ജീവിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു.
തിരുവള്ളുവർ
പ്രശസ്ത തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവരാണ് തിരുക്കുറൾ രചിച്ചത്. 1330 ഈരടികളുടെ സമാഹാരമാണ് തിരുക്കുറൾ. അവയെ 133 ഈരടികൾ വീതമുള്ള 10 വിഭാഗ ങ്ങളായി തിരിച്ചിരിയ്ക്കുന്നു. തിരുവള്ളുവരുടെ ഒരേയൊരു കൃതിയായി തിരുക്കുറൾ കണക്കാക്കപ്പെടുന്നു. ‘തമിഴ് ഭാഷയുടെ ഹോമർ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.