Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

By reviewing Std 8 Social Science Notes Pdf Malayalam Medium and സമ്പദ്ശാസ്ത്ര ചിന്തകൾ Class 8 Social Science Chapter 7 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 8 Social Science Chapter 7 Notes Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Economic Thought Class 8 Notes Malayalam Medium

Question 1.
നിങ്ങൾക്ക് ചുറ്റും നടക്കുന്ന ഉൽപ്പാദനപ്രക്രിയ കൾക്ക് ചില ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുക.
Answer:
സാധനങ്ങളുടെ ഉൽപാദനം

  • ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം
  • വാഹനങ്ങളുടെ ഉൽപാദനം
  • കെട്ടിടനിർമ്മാണവസ്തുക്കളുടെ ഉല്പാദനം
  • ഫർണീച്ചറുകൾ
  • ഇലക്ട്രോണിക് ഉൽപന്നങ്ങൾ
  • പാത്രങ്ങൾ
  • ഇലക്ട്രിക്കൽ ഉല്പന്നങ്ങൾ
  • വസ്ത്രങ്ങൾ
  • പാർപ്പിടങ്ങൾ

സേവനങ്ങളുടെ ഉല്പാദനം

  • അധ്യാപകർ നൽകുന്ന സേവനങ്ങൾ ആരോഗ്യമേഖലയിൽ ലഭ്യമാക്കുന്ന സേവന
  • പോലീസ് ഉദ്യോഗസ്ഥർ ലഭ്യമാക്കുന്ന സേവ നങ്ങൾ
  • പട്ടാളക്കാർ നൽകുന്ന സേവനങ്ങൾ വക്കീലന്മാരുടെ സേവനം
  • ബാങ്കുകൾ നൽകുന്ന സേവനം
  • ഇൻഷുറൻസ് സ്ഥാപനങ്ങൾ നൽകുന്ന സേവനം
  • നിർമ്മാണ തൊഴിലാളികൾ നൽകുന്ന സേവനം

Question 2.
ഉൽപാദനഘടകങ്ങൾ ഏതെല്ലാം? അവയ്ക്ക് ലഭി ക്കുന്ന പ്രതിഫലങ്ങൾ എന്തെല്ലാം?
Answer:
ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവ യാണ് ഉല്പാദനഘടകങ്ങൾ, ഇവയ്ക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ യഥാക്രമം വാടക, കൂലി, പലിശ, ലാഭം അഥവാ നഷ്ടം എന്നിവയാണ്.

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 3.
വിതരണം സമ്പദ്വ്യവസ്ഥയിൽ പ്രാധാന്യമർഹി ക്കുന്ന ഒന്നാണെന്നു പറയുന്നതെന്തുകൊണ്ട്?
Answer:
ഉല്പാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്കുള്ള പ്രതിഫലം അവ യുടെ പങ്കിനനുസരിച്ച് വിതരണം ചെയ്യപ്പെടണം. നീതിപൂർവ്വമായ വിതരണം സാമ്പത്തിക വികസ നത്തെ ത്വരിതപ്പെടുത്തും.

Question 4.
ഉൽപ്പാദനം, വിതരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ പര സ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തമാക്കുക.
Answer:
മനുഷ്യൻ തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കു ന്നത് സാധനങ്ങളുടേയും സേവനങ്ങളുടേയും ഉപ ഭോഗത്തിലൂടെയാണ്. ഉൽപ്പാദനപ്രക്രിയയിൽ പങ്കെടുക്കുന്നതുമൂലം ലഭിക്കുന്ന പ്രതിഫലമാണ് ഉപഭോഗത്തിനുവേണ്ടി ചെലവഴിക്കുന്നത്. അതി നാൽ ഉൽപ്പാദനം, വിതരണം, ഉൽപ്പന്നങ്ങളു ടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

Question 5.
സാമ്പത്തിക ശാസ്ത്രത്തിന് ഒരു വിശദീകരണം എഴുതുക.
Answer:
വിവിധ സാമ്പത്തിക പ്രവർത്തനങ്ങളും ഉൽപ്പാദ നം, വിതരണം, ഉപഭോഗം എന്നിവയും പഠനവി ധേയമാക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം,

Question 6.
സാമ്പത്തിക പ്രവർത്തനത്തിന്റെ പ്രസക്തി നിശ്ച യിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. ഏതെല്ലാമാണ് അവി?
Answer:
സമൂഹം ഏതൊരു സാമ്പത്തിക പ്രവർത്തനം നട ത്തുമ്പോഴും സ്വാഭാവികമായി മൂന്ന് ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എത്ര അളവിൽ എങ്ങനെ ഉല്പാദിപ്പിക്കാം? ആർക്കുവേണ്ടി? എന്നിവയാണ് അവ.

Question 7.
എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എത്ര അളവിൽ എന്നചോദ്യം സാമ്പത്തിക ശാസ്ത്രത്തിൽ അനി വാര്യമാകുന്നതെന്തുകൊണ്ട്?
Answer:
വിഭവങ്ങൾ പരിമിതമായതിനാൽ ലഭ്യമായ വിഭ വങ്ങൾ ഉപയോഗിച്ച് സമൂഹത്തിന് ഗുണകരമായ രീതിയിൽ എന്ത് ഉൽപ്പാദിപ്പിക്കണം എന്നത് ഏറ്റവും പ്രധാനമാണ്. സമൂഹത്തിന്റെ മുന്നിൽ ആവശ്യങ്ങൾ നിരവധിയാണുള്ളത്. എല്ലാവരു ടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിനാവശ്യ മായ വിഭവങ്ങൾ ലഭ്യമല്ലല്ലോ. അതുകൊണ്ടാണ് എന്ത് ഉൽപ്പാദിപ്പിക്കണം എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നത് അതുമാത്രമല്ല അവ എത്ര അള വിൽ ഉൽപ്പാദിപ്പിക്കണം എന്നും തീരുമാനിക്കേ ണ്ടതുണ്ട്.

Question 8.
സമൂഹത്തിന്റെ ആവശ്യവും ഉല്പന്നത്തിന്റെ അളവും തമ്മിൽ ഒരു സന്തുലിതാവസ്ഥ പാലി ക്കേണ്ടതാണ്. എന്തുകൊണ്ട്?
Answer:
ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ ആവശ്യം സമൂഹത്തി നുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ഉല്പാദനം ഈ ആവശ്യം പരിഹരിക്കാൻ പര്യാപ്തമായ വിധ മാവണം. അതിനാലാണ് സമൂഹത്തിന്റെ ആവ ശ്യവും ഉല്പന്നത്തിന്റെ അളവും തമ്മിൽ ഒരു സന്തുലിതാവസ്ഥ പാലിക്കണമെന്ന് പറയുന്നത്.

Question 9.
എന്തിന്റെ അടിസ്ഥാനത്തിലാണ് എങ്ങനെ ഉല്പാ ദിപ്പിക്കാം എന്ന തീരുമാനം എടുക്കുന്നത്?
Answer:
സമൂഹത്തിൽ ലഭ്യമായ വിഭവങ്ങളെയും സാങ്കേ തികവിദ്യയേയും അടിസ്ഥാനപ്പെടുത്തിയാണ് എങ്ങനെ ഉല്പാദിപ്പിക്കാം എന്ന് തീരുമാനിക്കേ ണ്ടത്. ഉദാഹരണത്തിന് നിലമൊരുക്കൽ വിത്തു വിതയ്ക്കൽ, കളപറിക്കൽ, വളമിടൽ, കൊയ്ത്ത്, മെതിക്കൽ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ തൊഴിലാളികളെ ഉപയോഗിച്ചോ ആധുനിക കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ചോ നടത്താ വുന്നതാണ്. ഇതിൽ ഏതുമാർഗമാണ് സ്വീകരി ക്കേണ്ടത് എന്ന് ആ പ്രദേശത്തിലെ ലഭ്യമായ വിഭ വങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ഉല്പാദനത്തിന്റെ രീതിയിൽ വ്യത്യസ്തത ഉണ്ടാകാറുണ്ട്.

Question 10.
ഉല്പാദനം കൊണ്ടു ഉദ്ദേശിക്കുന്നതെന്ത്?
Answer:
സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാകണം ഉല്പാദനം നടത്തേണ്ടത്. മനു ഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. ഓരോ ആവ ശ്യവും നിറവേറുമ്പോഴേക്കും പുതിയ ആവശ്യ ങ്ങൾ കടന്നുവരും. ഇത്തരം ആവശ്യങ്ങൾ നിറ വേറ്റപ്പെടുന്നത് ഉദാന പ്രക്രിയയിലൂടെയാണ്.

Question 11.
ഉല്പാദന പ്രവർത്തനം ആസൂത്രണം ചെയ്യു മ്പോൾ പരിഗണിക്കേണ്ട വസ്തുതകൾ എന്തെ ല്ലാം?
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. ഓരോ ആവ ശ്യവും നിറവേറുമ്പോഴേക്കും പുതിയ ആവശ്യ ങ്ങൾ കടന്നുവരും. എന്നാൽ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാനുള്ള വിഭവങ്ങൾ നമുക്ക് ഉണ്ടാ യിക്കൊള്ളണമെന്നില്ല. അതിനാൽ ഉല്പാദന പ്രവ ർത്തനം ആസൂത്രണം ചെയ്യുമ്പോൾ ആവശ്യങ്ങ ളുടെ മുൻഗണന നിശ്ചിയിക്കേണ്ടത് അനിവാര്യ മാണ്.

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 12.
ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിങ്ങനെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾ ഏതുവി ധമാണ് അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളു മായി ബന്ധപ്പെട്ടിരിക്കുന്നത്?
Answer:
സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാകണം ഉൽപ്പാദനം നടത്തേണ്ടത്. മനു ഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. ഓരോ ആവ ശ്യവും നിറവേറുമ്പോഴേക്കും പുതിയ ആവശ്യ ങ്ങൾ കടന്നുവരും. ഇത്തരം ആവശ്യങ്ങൾ നിറം വേറ്റപ്പെടുന്നത് ഉല്പാദനപ്രക്രിയയിലൂടെയാണ്. എന്നാൽ എല്ലാ ആവശ്യങ്ങളും പൂർത്തികരിക്കാ നുള്ള വിഭവങ്ങൾ നമുക്ക് ഉണ്ടായിക്കൊള്ളണമെ ന്നില്ല. അതിനാൽ ഉല്പാദനപ്രവർത്തനം ആസൂ ത്രണം ചെയ്യുമ്പോൾ ആവശ്യങ്ങളുടെ മുൻഗണന നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. ഉൽപ്പാദനത്തിൽ നിന്നുള്ള വരുമാനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് നോക്കാം. മുതൽമുടക്കിന്റെ പലിശ, സംഘാടകന്റെ ലാഭം, തൊഴിലാളിയുടെ വേതനം, ഭൂമിയുടെ വാടക (പാ ട്ടം) എന്നിവയ്ക്കായി വരുമാനം വിതരണം ചെയ്യു.

Question 13.
ലെസേഫെയർ സിദ്ധാന്തം എന്തെന്ന് വ്യക്തമാ ക്കുക.
Answer:
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണ മെന്നുമുള്ള ആശയമാണ് ആഡം സ്മിത്ത് മുന്നോ ട്ടു വച്ചത്. ഇത് ഫെയർ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.

Question 14.
വ്യക്തികളുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവണമെന്റ് ഇടപെടേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കുക.
Answer:
ആധുനിക സാമ്പത്തികാശാസ്ത്രത്തിന്റെ പിതാ വായ ആഡംസ്മിത്ത് മുതലാളിത്ത സമ്പദ് വ്യവ സ്ഥയുടെ വക്താവാണ്. അദ്ദേഹത്തിന്റെ പ്രായത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണം മെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാ ന്യം നൽകണമെന്നുമാണ്. എന്നാൽ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ജനക്ഷേമ പ്രവർത്തന ങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. അതു കൊണ്ടുതന്നെ വ്യക്തികളുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റ് ഇടപെടേണ്ടതു ണ്ട്. അല്ലാത്തപക്ഷം രാജ്യത്തെ സമ്പത്ത് ചലകൈളിൽ കേന്ദ്രീകരിക്കപ്പെടാനിടയുണ്ട്.

Question 15.
കാൾ മാക്സ് സാമ്പത്തിക ആ ശ യ ങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയ സാഹചര്യം എന്താ യിരുന്നു?
Answer:
വ്യവസായവിപ്ലവത്തിന്റെ ഫലമായി പുതിയ വ്യ വസായശാലകളും തൊഴിലാളികളുടെ കൂട്ടായമ കളും ഉണ്ടായി. സാങ്കേതിക വിദ്യയിലും ഉൽപ്പാ ദനപ്രക്രിയയിലും മാറ്റങ്ങളുണ്ടായി. ഇതാണ് കാൾ മാർക്സ് എന്ന സാമ്പത്തിക ശാസ്ത്രത്ത ജ്ഞന്റെ ആശയങ്ങൾ രൂപപ്പെടുവാനുണ്ടായ സാഹചര്യം.

Question 16.
മാക്സിയൻ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന ആശ യങ്ങൾ എന്തെല്ലാം?
Answer:
” ഉൽപ്പാദനപ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാ ളിത്തത്തിന് പ്രാധാന്യം നൽകുന്നു.
ഉൽപാദനത്തിന്റെ അടിസ്ഥാനം തൊഴിലാളിക ളുടെ അധ്വാനമാണ്.
തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാണ് ഉല്പാദനത്തിന്റെ വില.
തൊഴിലാളികളുടെ അധ്വാനത്തിന്റെ ഒരു ഭാഗം മാത്രം തൊഴിലാളിക്കു പ്രതിഫലമായി നൽകു കയും ബാക്കി സിംഹഭാഗവും മുതലാളി ലാഭ മാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനെ മിച്ചമൂല്യം എന്ന് വിശേഷിപ്പിച്ചു.

Question 17.
ആൽഫ്രഡ് മാർഷലിന്റെ സാമ്പത്തിക ആശയം എന്തായിരുന്നു?
Answer:
സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തി നു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിനു പ്രാധാ ന്യം നൽകുന്നതായിരിക്കണമെന്നും മാർഷൽ തന്റെ സാമ്പത്തികശാസ്ത്ര തത്വങ്ങൾ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു.

Question 18.
സാമ്പത്തികശാസ്ത്ര തത്വങ്ങൾ എന്ന പുസ്തക ത്തിൽ അവതരിപ്പിച്ചിട്ടുള്ള സാമ്പത്തിക ആശയം എന്താണ്?
Answer:
സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തി നു വേണ്ടിയായിരിക്കാമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിനു പ്രാധാ ന്യം നൽകുന്നതായിരിക്കണമെന്നും ആണ് മാർഷൽ തന്റെ സാമ്പത്തികശാസ്ത്ര തത്വങ്ങൾ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

Question 19.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകജ നസംഖ്യ 160 കോടിയായിരുന്നു. ജനസംഖ്യ അനു ദിനം വർധിച്ചുവരുന്നു.
a) ഈ സാഹചര്യത്തിൽ ലയണൽ റോബിൻസ് എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ ഏതൊക്കെയാണ്?
b) ഈ ചോദ്യങ്ങളിൽനിന്നും റോബിൻസ് മുന്നോട്ട് വെച്ച ആശയങ്ങൾ എന്തായിരുന്നു?
Answer:
a) ഇത്രയും ജനങ്ങൾക്കാവശ്യമായ വിഭവങ്ങൾ ഉല്പാദിപ്പിക്കാൻ നമുക്കു കഴിയുന്നുണ്ടോ? പരിമിതമായ വിഭവങ്ങൾ എങ്ങനെയാണ് ഫല പ്രദമായി ഉപയോഗിക്കുന്നത്?

b) വർദ്ധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവ ങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തി ലേക്കു നയിച്ചു. പരിമിതമായ വിഭവങ്ങൾ ഫല പ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യ ങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ടതാണെന്ന് റോബിൻസ് വ്യക്തമാക്കി.

Question 20.
ചോർച്ചാസിദ്ധാന്തം എന്തെന്ന് വിശദീകരിച്ച് കുറി പ്പെഴുതുക.
Answer:
ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത് ദാദാഭായ് നവറോജിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ അറി യപ്പെടുന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധനായി രുന്നു ദാദാഭായ് നവറോജി. ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെ ന്നും, ഇത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പ ത്തിക തകർച്ചയിലേക്കും നയിച്ചു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ചോർച്ചാ സിദ്ധാന്തം എന്നിറയപ്പെടുന്നു.

Question 21.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ സമ്പത്തിന്റെ ചോർച്ചക്കുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാ മായിരുന്നു?
Answer:
ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകൽ.
> ഇന്ത്യയിലെ അസംസ്കൃത വസ്തുക്കൾ തുച്ഛ മായ വില നൽകി ശേഖരിച്ച് അതുകൊണ്ടു ണ്ടാക്കിയ ഉൽപ്പന്നങ്ങൾ കൂടിയ വിലയ്ക്ക് ഇന്ത്യൻ കമ്പോളത്തിൽ തന്നെ വിറ്റഴിക്കൽ.
> ബ്രിട്ടന്റെ സാമ്രാജ്യത്വ വികസനത്തിനുവേണ്ടി ഇന്ത്യൻ സമ്പത്ത് കൊള്ളയടിക്കൽ,
> ഇന്ത്യൻ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും കാർഷിക, വ്യവസാ യിക ഉൽപ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റിയ യ്ക്കുകയും ചെയ്യൽ.

Question 22.
അർത്ഥശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പ്രധാന സാമ്പത്തിക ആശയങ്ങൾ എന്തെല്ലാമാണ്?
Answer:
ഫലപ്രദമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭാവം ഒരു രാജ്യത്തെ നാശത്തിലേക്ക് നയി ക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ശരിയായ നിയമങ്ങളുടെ പ്രാധാന്യം ചാണക്യൻ അർത്ഥശാസ്ത്രത്തിൽ പറയുന്നു. ഇത്തരം നയ ങ്ങളിലൂടെ സർക്കാരിന് വരുമാനനഷ്ടം തടയാൻ കഴിയുന്നതാണ്.

Question 23.
ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളുടെ പ്രത്യേകതകൾ എന്ത്?
Answer:
ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകുന്നു. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയാണ് ഗാന്ധിജി ആവിഷ്കരി ച്ചത്. ഇതിനെ ട്രസ്റ്റീഷിപ്പ് എന്ന് അറിയപ്പെടുന്നു.

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 24.
മഹാത്മജിയുടെ സാമ്പത്തിക ശാസ്ത്രചിന്തകളെ ക്രോഡീകരിച്ചിരിക്കുന്നത് ഏതുവിധം?
Answer:
> കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.
> കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന
> സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.
> സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേ ശിക സമ്പദ്വ്യവസ്ഥ

Question 25.
ആധുനിക ലോകത്ത് ഗാന്ധിജിയുടെ സാമ്പത്തി കശാസ്ത്രചിന്തകളുടെ പ്രസക്തി എത്രത്തോളം വിലയിരുത്തുക.
Answer:
ഗാന്ധിജി വിഭാവനം ചെയ്ത സാമ്പത്തിക ആശ യമാണ് ട്രസ്റ്റീഷിപ്പ്. സത്യത്തിലും അഹിംസ യിലും അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാ ണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. സത്യത്തിനും നീതിക്കും ധാർമ്മികതയ്ക്കും പ്രാധാന്യം നൽകാത്ത സമകാലിക ലോകത്ത് ട്രസ്റ്റീഷിപ്പിന് വളരെയേറെ പ്രസക്തിയുണ്ട്. അതുപോലെ ബഹുരാഷ്ട്രകമ്പനികൾ സമ്പദ് വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് ഗാന്ധിജിയുടെ സ്വപ്നമായ കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്കുള്ള പ്രാധാന്യം, കുടിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള പരിഗണന. സ്വയംപര്യാ പവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്വ്യ വസ്ഥ എന്നിവയും പ്രാധാന്യം അർഹിക്കുന്നു.

Question 26.
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൽ അമർത്യ സെൻ നൽകിയ സംഭാവനകൾ എന്താണ്?
Answer:
1998-ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പ ത്തികശാസ്ത്രജ്ഞനാണ് അമർത്യസെൻ. മനുഷ്യ ക്ഷേമം, സാമ്പത്തിക അസമത്വം, വികസനം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച് ഗ്രന്ഥങ്ങൾ ലോകസാമ്പത്തിക ശാസ്ത്രചിന്ത കൾക്ക് മുതൽക്കൂട്ടായി. ദാരിദ്ര്യരേഖ നിർണ്ണയി ക്കുന്നതിലെ അപാകത അമർത്യസെൻ ചൂണ്ടി ക്കാട്ടി. ദാരിദ്ര്യം, അസമത്വം, ക്ഷാമം തുടങ്ങിയവ യ്ക്കാണ് തന്റെ പഠനങ്ങളിൽ അദ്ദേഹം പ്രാധാ ന്യം നൽകിയത്.

Question 27.
ഉത്പാദനത്തിന്റെ ഘടകങ്ങൾ എന്തെല്ലാം?
Answer:
ഉത്പാദനത്തിന്റെ ഘടകങ്ങളാണ് ഭൂമി. തൊഴിൽ, മൂലധനം, സംഘാടനം എന്നിവ.

Question 28.
നീതിപൂർവകമായ വിതരണം സാമ്പത്തിക വിക സനത്തെ ത്വരിതപ്പെടുത്തും. വിശദമാക്കുക?
Answer:
ഉത്പാദന ഘടകങ്ങളുടെ പങ്കിനനുസരിച്ചാണ് പ്രതിഫലം വിതരണം ചെയ്യപ്പെടുന്നത്. അതു കൊണ്ടു വിതരണം സമ്പദ്വ്യവസ്ഥയിൽ പ്രാധാ ന്യമർഹിക്കുന്ന ഒന്നാണ്. അതിനാൽ നീതിപൂർവ കമായ വിതരണം സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തും.

Question 29.
ഉത്പാദനം, വിതരണം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിവരി
ക്കുക.
Answer:
ഉത്പാദനപ്രക്രിയയിൽ പങ്കെടുക്കുന്നതുമൂലം ലഭി ക്കുന്ന പ്രതിഫലമാണ് ഉപഭോഗത്തിനുവേണ്ടി ചിലവഴിക്കുന്നത്. അതിനാൽ ഉത്പാദനം, വിത രണം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ പരസ്പരം ബന്ധപ്പെട്ടിരി ക്കുന്നു.

Question 30.
സാമ്പത്തികശാസ്ത്രം എന്താണെന്ന് നിർവചി ക്കുക
Answer:
വിവിധ സാമ്പത്തിക പ്രവർത്തനങ്ങളും ഉത്പാദ നം, വിതരണം, ഉപഭോഗം എന്നിവയും പഠനവി ധേയമാക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം.

Question 31.
എങ്ങിനെയാണ് സാമ്പത്തിക തീരുമാനങ്ങൾ രൂപ പ്പെടുത്തന്നത്?
Answer:
രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾ രൂപപ്പെ ടുത്തുന്നത് സമ്പദ്ഘടനയിലെ അടിസ്ഥാന പ്രശ്നങ്ങൾ വിശകലനം ചെയ്താണ്.

Question 32.
സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്നങ്ങൾ എന്തെല്ലാം?
Answer:
എല്ലാ സാമ്പത്തിക പ്രവർത്തനവുമായി ബന്ധ പ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്നങ്ങളാണ് ഉള്ളത്. എന്താണ് ഉല്പാദിപ്പിക്കേണ്ടത് ? എത്ര അളവിൽ എങ്ങിനെ ഉൽപ്പാദിപ്പിക്കാം? ആർക്കുവേണ്ടി?

Question 33.
പുതിയ വ്യവസായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചാൽ ആസൂത്രണം ചെയ്യേണ്ട കാര്യ ങ്ങൾ പട്ടികപ്പെടുത്തുക?
Answer:
പുതിയ വ്യവസായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചാൽ ഏതെല്ലാം വ്യവസായങ്ങളാണ് തുടങ്ങേണ്ടത് എത്ര യൂണിറ്റുകൾ ആരംഭിക്കണം എന്നെല്ലാം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

Question 34.
ആവശ്യങ്ങളുടെ മുൻഗണന നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. വിശദീകരിക്കുക.
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. ഓരോ ആവശ്യവും നിറവേറ്റിക്കഴിയുമ്പോൾ അടുത്ത ആവശ്യം കടന്നുവരും. എന്നാൽ എല്ലാ ആവശ്യ ങ്ങളും പൂർത്തീകരിക്കുവാനുള്ള വിഭവങ്ങൾ നമുക്ക് ഉണ്ടായി കൊള്ളണം എന്നില്ല. വിഭവങ്ങൾ പരിമിതമായതുകൊണ്ടു ആവശ്യങ്ങളുടെ മുൻഗ ണന നിശ്ചയിക്കേണ്ടത് അനിവാര്യമാണ്.

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 35.
നമ്മൾ എങ്ങിനെയാണ് ഉല്പാദന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്?
Answer:
സമൂഹത്തിൽ നിരവധി പേർക്ക് ഗുണം ലഭി ക്കുന്നതരത്തിലാവണം ഉല്പാദന പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.

Question 36.
ഉല്പാദനഘടകങ്ങൾക്കുള്ള പ്രതിഫലം വിത രണം ചെയ്യപ്പെടുന്നത് എപ്രകാരമാണ്?
Answer:
ഉല്പാദനത്തിൽ നിന്നുള്ള വരുമാനം, മുതൽമുട ക്കിന്റെ പലിശ, സംഘാടകന്റെ ലാഭം, തൊഴിലാ ളികളുടെ വേതനം, ഭൂമിയുടെ വാടക (പാട്ടം) എന്നി വയ്ക്കായി വിതരണം ചെയ്യുന്നു.

Question 37.
ആദം സ്മിത്ത് സാമ്പത്തികശാസ്ത്രത്തെ എങ്ങി നെയാണ് വിവരിച്ചത്?
Answer:
സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തിക ശാസ്ത്രം എന്നാണ് സാമ്പത്തികശാസ്ത്രത്തെ ആദം സ്മിത്ത് വിവരിച്ചത്

Question 38.
എന്താണ് ലാസേഫയർ സിദ്ധാന്തം?
Answer:
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റ് ഇട പെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാത ന്ത്യത്തിന് കൂടുതൽ പ്രാധാന്യം നല്കണമെ ന്നുള്ള ആശയമാണ് ആദം സ്മിത്ത് മുന്നോട്ടു വച്ചത്. ഇത് ലാസേഫയർ സിദ്ധാന്തം (‘Laissez Faire’) എന്നാണ് അറിയപ്പെടുന്നത്.

Question 39.
മിച്ച മൂല്യത്തിന്റെ ആശയം വ്യക്തമാക്കുക.
Answer:
ഉല്പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളിക ളുടെ അധ്വാനമാണ്.തൊഴിലാളികളുടെ അധ്വാന ത്തിന്റെ പ്രതിഫലമാണ് ഉല്പന്നത്തിന്റെ വില. മാർക്സിന്റെ അഭിപ്രായത്തിൽ തൊഴിലാളികൾക്ക് ഇതിന്റെ ഒരു പങ്കുമാത്രം ലഭിക്കുകയും ബാക്കി സിംഹഭാഗവും മുതലാളി ലാഭമാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനെ മിച്ച് മൂല്യം (surplus value) എന്നു വിളിക്കുന്നു.

Question 40.
ആൽഫ്രഡ് മാർഷലിന്റെ കാഴ്ചപ്പാട് എന്തായി രുന്നു?
Answer:
ആൽഫ്രഡ് മാർഷൽ, സാമ്പത്തിക ശാസ്ത്രത ത്വങ്ങൾ എന്ന കൃതിയിലൂടെ നിരവധി നൂതന ആശയങ്ങൾ അവതരിപ്പിച്ചു. സമ്പത്ത് ആത്യന്തി കമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരി ക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യ ക്ഷേമത്തിന് പ്രാധാന്യം നല്കുന്നതുമായി രിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Question 41.
ലയൺ റോബ്ബിൻസ് നിർദ്ദേശച്ചതെന്താണ്?
Answer:
ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രഞ്ജനായ ലയൺ റോബ്ബിൻറെ ആശയങ്ങളാണ് വർദ്ധിച്ച ആവശ്യ ങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലേക്കു നയിച്ചത്. നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേ ണ്ടതാണെന്നു ലയൺ റോബിൻസ് വ്യക്തമാക്കി.

Question 42.
ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് പോൾ എ.സാമുൽസൺ എന്ന അമേരിക്കൻ സാമ്പ ത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായം എന്തായി
രുന്നു?
Answer:
പോൾ എ. സാമുൽസൺ എന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭ വവിനിയോഗത്തിന്റെയും ഫലമാണ്.

Question 43.
രാഷ്ട്രവും സാമ്പത്തിക പ്രവർത്തനങ്ങളും സംബ ന്ധിച്ച ചാണക്യന്റെ കാഴ്ച്ചപ്പാട് എന്തായിരുന്നു?
Answer:
ഫലപ്രദമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭാവം ഒരു രാജ്യത്തെ നാശത്തിലേക്കു നയി ക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു ശരിയായ നയങ്ങളുടെ പ്രാധാന്യം ചാണക്യൻ എടുത്തു പറയുന്നു. ഇത്തരം നയങ്ങൾ രാജ്യത്തിന് വരുമാന നഷ്ടം ഉണ്ടാക്കുന്നു എന്നദ്ദേഹം അഭി പ്രായപ്പെട്ടു.

Question 44.
ദാദാഭായ് നവറോജിയുടെ അഭിപ്രായത്തിൽ ബ്രിട്ടിഷ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസ ന്ധിക്കും ദാരിദ്യത്തിനുമുള്ള കാരണം എന്തായി രുന്നു?
Answer:
ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും, ഇത് ഇന്ത്യയെ ദാരിദ്ര്യ ത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയി ച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 45.
ദാദാഭായ് നവറോജിയുടെ അഭിപ്രായത്തിൽ ഇന്ത്യ യുടെ സമ്പത്ത് ചോരുവാനുള്ള കാരണങ്ങൾ എന്തെല്ലാം?
Answer:
ദാദാഭായ് നവറോജിയുടെ അഭിപ്രായത്തിൽ ചോർച്ചകാക്കുള്ള പ്രധാനകാരണങ്ങളാണ്. ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോ ഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകൽ. ഇന്ത്യയിലെ അസംസ്കൃത വസ്തുക്കൾ തുച്ഛമായ വില നൽകി. ശേഖരിച്ച് അതുകൊണ്ടുണ്ടാക്കിയ ഉത്പ ന്നങ്ങൾ കൂടിയ വിലയ്ക്ക് ഇന്ത്യൻ കമ്പോളങ്ങ ളിൽ തന്നെ വിറ്റഴിക്കൽ. ബ്രിട്ടന്റെ സാമ്രാജ്യവിക സനത്തിനുവേണ്ടി ഇന്ത്യൻ സമ്പദ് കൊള്ളയടി ക്കൽ. ഇന്ത്യൻ തൊഴിലാളികളെ അടിമകളെ പോലെ പണിയെടുപ്പിക്കുകയും കാർഷിക വ്യാവ സായിക ഉൽപ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയ്ക്കുകയും ചെയ്യൽ.

Question 46.
ഗാന്ധിജിയുടെ സ്റ്റീഷിപ് ആശയം എന്തെന്ന് വിശദീകരിക്കുക?
Answer:
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് ട്രസ്റ്റീഷിപ് എന്നതി ലൂടെ ഗാന്ധിജി ലക്ഷ്യമിട്ടത്. ഗാന്ധിജിയുടെ സാമ്പത്തിക ചിന്തകൾ ഇങ്ങിനെ ക്രോഡീക രിക്കാം. കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യംകുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന സമത്വത്തിൽ അടിയുറച്ച സമ്പദ് വ്യവ സ്ഥയുടെ രൂപീകരണം. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ് വ്യവസ്ഥ.

Question 47.
ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങളാൽ സ്വാധീ നിയ്ക്കപ്പെട്ട പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പേരുകൾ പട്ടികപ്പെടുത്തുക.
Answer:
ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങളാൽ സ്വാധീ നിയ്ക്കപ്പെട്ട പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരാണ് കെ.സി. കുമരപ്പ്, ശ്രീമാൻ നാരായൺ, ധരംപാൽ തുടങ്ങിയവർ.

മാർക്ക് ചോദ്യങ്ങൾ

Question 1.
മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്രക്രി യയാണ്.
a. വിതരണം
b. ഉപഭോഗം
c. സേവനം
d. ഉത്പാദനം
Answer:
d. ഉത്പാദനം

Question 2.
ഉല്പാദന പ്രക്രിയയിൽ പങ്കെടുക്കുന്നതുമൂലം ലഭി ക്കുന്ന പ്രതിഫലം ചെലവഴിക്കുന്നത്……………… ണ്ടിയാണ്.
a. വിതരണം
b. ഉപഭോഗം
c. സേവനം
d. മുകളിൽ പറഞ്ഞതെല്ലാം.
Answer:
b. ഉപഭോഗം

Question 3.
വിവിധ സാമ്പത്തിക പ്രവർത്തനങ്ങളും ഉത്പാ ദനം വിതരണം ഉപഭോഗം എന്നിവയും പഠനവി ധേയമാക്കുന്ന ശാസ്ത്രശാഖയാണ്.
a. എർഗോണോമിക്സ്
b. രാഷ്ട്രമീമാംസ
c. സാമ്പത്തിക ശാസ്ത്രം
d. സമൂഹ ശാസ്ത്രം
Answer:
c. സാമ്പത്തിക ശാസ്ത്രം

Question 4.
ഉത്പാദനഘടകങ്ങൾക്കുളള പ്രതിഫലമാണ്.
a. വാടക, വേതനം, പലിശ, ലാഭം
b. വാടക, വേതനം, നികുതി, ലാഭം
c. വാടക, വേതനം, പലിശ, നികുതി,
d. വാടക, നികുതി, പലിശ, ലാഭം
Answer:
a. വാടക, വേതനം, പലിശ, ലാഭം

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 5.
സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ………… അടിസ്ഥാനപ്രശ്നങ്ങൾ ആണുള്ളത്.
a. രണ്ട്
b. മൂന്ന്
c. നാല്
d. അഞ്ച്
Answer:
b. മൂന്ന്

Question 6.
എങ്ങിനെ ഉല്പാദിപ്പിക്കണം എന്ന് തീരുമാനിക്കു ന്നതിന് അടിസ്ഥാനം :
a. ഭൂമിയുടെ ലഭ്യതയുടെ അടിസ്ഥാനത്തിൽ.
b. കമ്പോളത്തിൽ നിന്നുള്ള ആവശ്യത്തിനനുസ രിച്ച്
c. വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച്
d. പണത്തിന്റെ ലഭ്യതയ്ക്കനുസരിച്ച്
Answer:
c. വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച്

Question 7.
ഉല്പാദന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേ ണ്ടത്
a. ഉത്പന്നങ്ങളുടെ ആവശ്യത്തിനനുസരിച്ച്,
b. വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച്
c. ഗവൺമെന്റിന്റെ തീരുമാനത്തിനനുസരിച്ച്
d. സമൂഹത്തിൽ പരമാവധി പേർക്ക് ഗുണം ലഭി ക്കുന്ന തരത്തിൽ.
Answer:
d. സമൂഹത്തിൽ പരമാവധി പേർക്ക് ഗുണം ലഭി ക്കുന്ന തരത്തിൽ

Question 8.
ഉല്പാദനത്തിൽ നിന്നുള്ള വരുമാനം
a. ഉല്പാദനഘടകങ്ങൾക്കായി വിതരണം ചെയ്യു
b. സർക്കാരിലേക്ക് അടയ്ക്കുന്നു.
c. സംഘാടകർ എടുക്കുന്നു.
d. വീണ്ടും ഉല്പാദത്തിനായി ഉപയോഗിക്കുന്നു.
Answer:
a. ഉല് പാദന ഘ ട ക ങ്ങൾക്കായി വിതരണം ചെയ്യുന്നു.

Question 9.
എല്ലാ സാമ്പത്തിക പ്രവർത്തനവുമായി ബന്ധ പ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്നങ്ങളാണ്.
a. എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എങ്ങിനെ ഉൽപ്പാദിപ്പിക്കാം? എപ്പോഴാണ് ?
b. എന്താണ് ഉല്പാദിപ്പിക്കേണ്ടത് ? ആർക്കു വേണ്ടി? എപ്പോഴാണ് ഉല്പാദിപ്പിക്കേണ്ടത്?
c. എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എങ്ങിനെ ഉൽപ്പാദിപ്പിക്കാം? ആർക്കുവേണ്ടി?
d. എപ്പോഴാണ്? ഉല്പാദിപ്പിക്കേണ്ടത്?എങ്ങിനെ ഉൽപ്പാദിപ്പിക്കാം? ആർക്കുവേണ്ടി?
Answer:
c. എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എങ്ങിനെ ഉൽപ്പാദിപ്പിക്കാം? ആർക്കുവേണ്ടി?

Question 10.
a. മനുഷ്യന്റെ ആവശ്യങ്ങളും വിഭവങ്ങളും പരി മിതമാണ്.
b. മനുഷ്യന്റെ ആവശ്യങ്ങൾ പരി മി ത മ ല്ല. എന്നാൽ വിഭവങ്ങൾ പരിമിതമാണ്.
c. മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമാണ്. എന്നാൽ വിഭവങ്ങൾ പരിമിതമല്ല.
d. മനുഷ്യന്റെ ആവശ്യങ്ങളും വിഭവങ്ങളും പരി മിതമല്ല.
Answer:
b. മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. എന്നാൽ വിഭവങ്ങൾ പരിമിതമാണ്.

Question 11.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
a. ലയൺ റോബിൻസ്
b. ആൽഫ്രഡ് മാർഷൽ,
c. ആദം സ്മിത്ത്
d. കാൾ മാർക്സ്
Answer:
c. ആദം സ്മിത്ത്

Question 12.
നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത് ഓഷൻസ് (Nature and causes of the wealth of Nations) ആരുടെ കൃതിയാണ്?
a. ലയൺ റോബിൻസ്
b. ആദം സ്മിത്ത്
c. ആൽഫ്രഡ് മാർഷൽ,
d. കാൾ മാർക്സ്
Answer:
b. ആദം സ്മിത്ത്

Question 13.
മാർക്സിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതി യാണ്?
a. ദാസ് ക്യാപിറ്റൽ
b. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
c. പ്രിൻസിപ്പൽസ് ഓഫ് ഇക്കണോമിക്സ്
d. വെൽത്ത് ഓഫ് നേഷൻസ്
Answer:
a . ദാസ് ക്യാപിറ്റൽ

Class 8 Social Science Chapter 7 Question Answer Malayalam Medium സമ്പദ്ശാസ്ത്ര ചിന്തകൾ

Question 14.
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നല്കണ മെന്നുള്ള ആശയം അറിയപ്പെടുന്നത്…. എന്നാണ്.?
a. മൗലിക അവകാശങ്ങൾ
b. മുതലാളിത്തം
c. സോഷ്യലിസം
d. ലാസേഫയർ
Answer:
d. ലാസേഫയർ

Question 15.
സാമ്പത്തിക പ്രവർത്തനങ്ങൾ മനുഷ്യക്ഷേമം മുൻനിർത്തിയാകണം എന്നത് ആരുടെ അഭി പ്രായം ആയിരുന്നു?
a. ലയൺ റോബ്ബിൻസ്
b. ആൽഫ്രഡ് മാർഷൽ,
c. ആദം സ്മിത്ത്
d. കാൾ മാർക്സ്
Answer:
b. ആൽഫ്രഡ്, മാർഷൽ

Question 16.
മൗര്യ കാലഘട്ടത്തിൽ രചിക്കപ്പെട്ടതും ഇന്ത്യൻ സമ്പദ് ശാസ്ത്രചിന്തകൾ ഉൾക്കൊള്ളുന്നതുമായ അർത്ഥ ശാസ്ത്രം രചിച്ചത്?
a. ചന്ദ്രഗുപ്ത മൗര്യൻ
b. സമുദ്രഗുപ്തൻ
c. ചാണക്യൻ
d. അശോകൻ
Answer:
c. ചാണക്യൻ

Question 17.
ചോർച്ചാ സിദ്ധാന്തം എന്ന ആശയം മുന്നോട്ടുവ ച്ചത്?
a. രമേശ് ചന്ദ്രദത്ത്
b. ദാദാഭായ് നവറോജി
c. മഹാത്മാഗാന്ധി
d. അമർത്യസെൻ
Answer:
b. ദാദാഭായ് നവറോജി

Question 18.
ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങൾ ………….. എന്നാണ് അറിയപ്പെട്ടിരുന്നത്.
a. നയി തലം
b. വേദപ്ലാൻ
c. ഹിന്ദ് സ്വരാജ്
d. ട്രസ്റ്റീഷിപ്
Answer:
d. ട്രസ്റ്റീഷിപ്

Question 19.
സാമ്പത്തികശാസ്ത്രത്തിനുള്ള ………….. സമ്മാനം അമർത്യസെന്നിന് ലഭിച്ചത്
a. 1989
b. 1998
c. 1987
d. 2008
Answer:
b. 1998

Question 20.
ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങൾ അദ്ദേഹ ത്തിന്റെ ആദ്യകൃതിയായ ………………. കാണാവുന്നതാണ്.
a. ഹിന്ദ് സ്വരാജ്
b. യങ് ഇന്ത്യ
C. ഹരിജൻ
d. എന്റെ സത്യാന്വേഷണ പരീക്ഷകൾ
Answer:
a. ഹിന്ദ് സ്വരാജ്

Economic Thought Class 8 Notes Pdf Malayalam Medium

  • മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതി നുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്രക്രിയയാണ് ഉത്പാദനം.
  • ഉത്പാദനത്തിന്റെ ഘടകങ്ങളാണ് ഭൂമി. തൊഴിൽ, മൂലധനം, സംഘാടനം എന്നിവ
    ഉത്പാദന ഘടകങ്ങളുടെ അവയുടെ പങ്കിനനു സരിച്ചാണ് പ്രതിഫലം വിതരണം ചെയ്യപ്പെടു ന്നത്.
  • നീതിപൂർവകമായ വിതരണം സാമ്പത്തിക വിക സനത്തെ ത്വരിതപ്പെടുത്തും.
  • മനുഷ്യൻ തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കു ന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപ ഭോഗത്തിലൂടെയാണ്. (consumption) ഉത്പാദനപ്രക്രിയയിൽ പങ്കെടുക്കുന്നതുമൂലം ലഭി ക്കുന്ന പ്രതിഫലമാണ് ഉപഭോഗത്തിനുവേണ്ടി ചിലവഴിക്കുന്നത്.
  • അതിനാൽ ഉത്പാദനം, വിത രണം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവ പരസ്പരം ബന്ധപ്പെട്ടിരി ക്കുന്നു.
  • വിവിധ സാമ്പത്തിക പ്രവർത്തനങ്ങളും ഉത്പാദ നം, വിതരണം, ഉപഭോഗം എന്നിവയും പഠനവി ധേയമാക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം.
  • രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾ രൂപപ്പെ ടുത്തുന്നതിൽ സമ്പദ്ഘടനയിലെ അടിസ്ഥാന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നത് സഹായക രമാണ്.
  • സമ്പദ്ഘടനയുമായി ബന്ധപ്പെട്ട മൂന്ന് അടി സ്ഥാന പ്രശ്നങ്ങൾ ആണുള്ളത്.
  • എല്ലാ സാമ്പത്തിക പ്രവർത്തനവുമായി ബന്ധ പ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്നങ്ങളാണ്. എന്താണ് ഉല്പാദിപ്പിക്കേണ്ടത്? എത്ര അളവിൽ എങ്ങിനെ ഉൽപ്പാദിപ്പിക്കാം? – ആർക്കുവേണ്ടി?
  • സമ്പദ് ശാസ്ത്ര ചിന്തകൾ വിഭവങ്ങൾ പരിമിതമായതിനാൽ ലഭ്യമായ വിഭ വങ്ങൾ ഉപയോഗിച്ച് സമൂഹത്തിനു ഗുണകരമായ രീതിയിൽ എന്ത് ഉല്പാദിപ്പിക്കണം എന്നത് ഏറ്റ വും പ്രധാനമാണ്.
  • പുതിയ വ്യവസായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചാൽ അത് എത്രമാത്രം അളവിൽ വേണം എന്നതും പ്രസക്തമാണ്.
  • പുതിയ വ്യവസായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചാൽ ഏതെല്ലാം വ്യവസായങ്ങളാണ് തുടങ്ങേണ്ടത് എത്ര യൂണിറ്റുകൾ ആരംഭിക്കണം എന്നെല്ലാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഭക്ഷണം,
  • പാർപ്പിടം, വസ്ത്രം, ആശുപത്രികൾ, സ്കൂളുകൾ എന്നിവ ഉണ്ടാകേണ്ടത് സമൂഹ ത്തിന്റെ ആവശ്യത്തിനനുസരിച്ചാണ്.
  • സമൂഹത്തിന്റെ ആവശ്യവും ഉല്പന്നത്തിന്റെ അളവും തമ്മിൽ ഒരു സന്തുലിതാവസ്ഥ പാലി ക്കേണ്ടതാണ്.
  • എന്താണ് ഉല്പാദിപ്പിക്കേണ്ടത്, അത് എത്രമാത്രം എന്നത് തീരുമാനിക്കപ്പെട്ടാൽ അതെങ്ങനെ എന്ന രണ്ടാമത്തെ പ്രസ്തമായ ചോദ്യം ഉയർന്നുവരും. സമൂഹത്തിൽ ലഭ്യമായ വിഭവങ്ങളെയും സാങ്കേ തികവിദ്യയേയും ഉപയോഗപ്പെടുത്തിയാണ് എങ്ങിനെ ഉൽപ്പാദിപ്പിക്കാം എന്നുതീരുമാനിക്കു ന്നത്.
  • വിഭവങ്ങളുടെ ലഭ്യതക്കനുസരിച്ച് ഉല്പാദന ത്തിന്റെ രീതിയിൽ വ്യത്യസ്തത ഉണ്ടാകാറുണ്ട്.
  • സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാകണം ഉത്പാദനം നടത്തേണ്ടത്.
  • മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമല്ല. ഓരോ ആവശ്യവും നിറവേറ്റിക്കഴിയുമ്പോൾ അടുത്ത ആവശ്യം കടന്നുവരും. എന്നാൽ എല്ലാ ആവശ്യ ങ്ങളും പൂർത്തീകരിക്കുവാനുള്ള വിഭവങ്ങൾ നമുക്ക് ഉണ്ടായി കൊള്ളണം എന്നില്ല. വിഭവങ്ങൾ പരിമിതമായതുകൊണ്ടു ആവശ്യങ്ങ ളുടെ മുൻഗണന നിശ്ചയിക്കേണ്ടത് അനിവാര്യ മാണ്.
  • സമൂഹത്തിൽ നിരവധി പേർക്ക് ഗുണം ലഭി ക്കുന്നതരത്തിലാവണം ഉല്പാദന പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.
  • ഉല്പാദനത്തിൽ നിന്നുള്ള വരുമാനം എങ്ങിനെ വിതരണം ചെയ്യപ്പെടുന്നു എന്നതും പ്രധാനമാണ്.
  • മുതൽമുടക്കിന്റെ പലിശ സംഘാടകന്റെ ലാഭം, തൊഴിലാളികളുടെ വേതനം, ഭൂമിയുടെ വാടക (പാട്ടം) എന്നിവയ്ക്കായി വിതരണം ചെയ്യുന്നു.
  • സാമ്പത്തിക ശാസ്ത്രപഠനം, കേവലം, സമ്പത്തി നെക്കുറിച്ചുളള പഠനം മാത്രമല്ല, മനുഷ്യനെക്കു റിച്ചും സമൂഹത്തെക്കുറിച്ചുമുള്ള പഠനം കൂടി യാണ്.
  • വിവിധ കാലഘട്ടങ്ങളിൽ സാമ്പത്തിക ചിന്തക ന്മാരുടെ സംഭാവനകൾ സാമ്പത്തിക ശാസ്ത്ര ത്തിന്റെ വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന
  • ആദംസ്മിത്ത് (1723-1790) സാ മ്പത്തിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
    ആദം സ്മിത്ത് തന്റെ ‘നേച്ചർ ആൻഡ് കോസ് ഓഫ് ദി വെൽത്ത് ഓഫ് നേഷൻസ്’ (” Causes of the Wealth of Nations”) agm (komim ഗ്രന്ഥത്തിലൂടെയാണ്.
  • സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തിക ശാസ്ത്രം എന്ന് അദ്ദേഹം പറഞ്ഞു.
  • സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റ് ഇട പെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാത ന്ത്യത്തിന് കൂടുതൽ പ്രാധാന്യം നല്കണമെ ന്നുമുള്ള ആശയമാണ് ആദം സ്മിത്ത് മുന്നോട്ടു വച്ചത്. ഇത് ലാസേഫയർ സിദ്ധാന്തം (Laissez Faire’) എന്നാണ് അറിയപ്പെടുന്നത്.
  • വ്യവസായ വിപ്ലവത്തിന്റെ ഫലമായി പുതിയ വ്യവ സായശാലകളും തൊഴിലാളികളുടെ കൂട്ടായ്മയും ഉണ്ടായി.
  • കാൾ മാർക്സിന്റെ സിദ്ധാന്തങ്ങൾ രൂപപ്പെട്ടത് സാങ്കേതിക വിദ്യയിലും ഉല്പാദന പ്രക്രിയയിലും മാറ്റങ്ങൾ ഉണ്ടായി എന്ന ആശയത്തിൽ നിന്നാണ്. ഉല്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാ
  • ളിത്തത്തിനാണ് മാർക്സ് പ്രാധാന്യം നൽകിയത്. ഉല്പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളിക ളുടെ അധ്വാനമാണ്.തൊഴിലാളികളുടെ അധ്വാന ത്തിന്റെ പ്രതിഫലമാണ് ഉല്പന്നത്തിന്റെ വില.
  • മാർക്സിന്റെ അഭിപ്രായത്തിൽ തൊഴിലാളികൾക്ക് ഇതിന്റെ ഒരു പങ്കുമാത്രം ലഭിക്കുകയും ബാക്കി സിംഹഭാഗവും മുതലാളി ലാഭമാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനെ മിച്ച് മൂല്യം (surplus value.) എന്നും വിളിക്കുന്നു.
  • ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസ ങ്ങളില്ലാത്ത സമൂഹമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം, മൂലധനം (Das Capital) എന്ന കൃതിയി ലൂടെയാണ് മാർക്സ് തന്റെ ആശയങ്ങൾ പ്രചരി പ്പിച്ചത്.
  • ആൽഫ്രഡ്, മാർഷൽ, സാമ്പത്തിക ശാസ്ത്രത ത്വങ്ങൾ എന്ന കൃതിയിലൂടെ നിരവധി നൂതന ആശയങ്ങൾ അവതരിപ്പിച്ചു.
  • സമ്പത്ത് ആത്യന്തി കമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരി ക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിന് പ്രാധാന്യം നല്കുന്നതുമായി രിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
  • ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രഞ്ജനായ ലയൺ റോബ്ബിന്റെ ആശയങ്ങളാണ് വർദ്ധിച്ച ആവശ്യ ങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലേക്കു നയിച്ചത്. നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേ ണ്ടതാണെന്നു ലയൺ റോബിൻസ് വ്യക്തമാക്കി.
    പോൾ എ.
  • സാമുൽസൺ എന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭ വവിനിയോഗത്തിന്റെയും ഫലമാണ്.

സാമ്പത്തിക ശാസ്ത്രരംഗത്ത് ഇന്ത്യ ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്ര ആശയ ങ്ങൾക്ക് മൗര്യ സാമ്രാജ്യത്തോളം പഴക്കമുണ്ട്. ചന്ദ്രഗുപ്ത മൗര്യന്റെ മുഖ്യ ഉപദേഷ്ടാവായ ചാണക്യൻ എഴുതിയതാണ് അർത്ഥശാസ്ത്രം.

അർത്ഥ ശാസ്ത്രം ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഫലപ്രദമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭാവം ഒരു രാജ്യത്തെ നാശത്തിലേക്കു നയി ക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു ശരിയായ നയങ്ങളുടെ പ്രാധാന്യം ചാണക്യൻ എടുത്തു പറയുന്നു. ഇത്തരം നയങ്ങൾ രാജ്യത്തിന് വരുമാന നഷ്ടം ഉണ്ടാക്കുന്നു എന്നദ്ദേഹം അഭി പ്രായപ്പെട്ടു.

മഗധയെന്ന രാജ്യത്തെ ഒരു വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയതിൽ ചാണ്യകന്റെ പങ്കു വലു
താണ്.

ബ്രിട്ടീഷ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പ ത്തിക വിദഗ്ദ്ധനായിരുന്നു ദാദാഭായ് നവറോജി. ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും, ഇത് ഇന്ത്യയെ ദാരിദ്ര്യ ത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയി ച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദാദാഭായ് നവറോജി മുന്നോട്ടുവച്ച ആശയം ചോർച്ച സിദ്ധാന്തം എന്നറിയപ്പെടുന്നു. ദാദാഭായ് നവറോജിയുടെ അഭിപ്രായത്തിൽ ചോർച്ചക്കുള്ള പ്രധാനകാരണങ്ങളാണ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകൽ.

ഇന്ത്യയിലെ അസംസ്കൃത വസ്തുക്കൾ തുച്ഛ മായ വില നൽകി ശേഖരിച്ച് അതുകൊണ്ടു ണ്ടാക്കിയ ഉത്പന്നങ്ങൾ കൂടിയ വിലയ്ക്ക് ഇന്ത്യൻ കമ്പോളങ്ങളിൽ തന്നെ വിറ്റഴിക്കൽ. ബ്രിട്ടന്റെ സാമ്രാജ്യ വികസനത്തിനു വേണ്ടി ഇന്ത്യൻ സമ്പദ് കൊള്ളയടിക്കൽ.

ഇന്ത്യൻ തൊഴിലാളികളെ അടിമകളെപോലെ പണിയെടുപ്പിക്കുകയും കാർഷിക വ്യാവസാ യിക ഉൽപ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയ്ക്കുകയും ചെയ്യൽ സമ്പദ് ശാസ്ത്ര ചിന്തകൾ ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് രമേശ് ചന്ദ്ര ദത്ത് എന്ന സാമ്പത്തിക ശാസ്ത്രകാരന്റെ പാ നവും സാമ്പത്തിക ശാസ്ത്ര ചിന്തകൾക്ക് കരു ത്തേകി.

ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങിനെ ഇന്ത്യയെ തകർത്തുവെന്ന് സാമ്പത്തിക ശാസ്ത്രപഠനങ്ങളിലൂടെ രമേശ് ചന്ദ്രദത്ത് വിശ ദീകരിക്കുന്നു.

ദാദാഭായ് നവറോജിക്കു ശേഷം ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രത്തിനു തനതായ സംഭാവ നകൾ നൽകിയത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയായിരുന്നു.

1909-ൽ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ ആദ്യപു സ്തകമായ ഹിന്ദ് സ്വരാജിൽ തന്നെയാണ് അദ്ദേ ഹത്തിന്റെ സാമ്പത്തിക ശാസ്ത്രാശയങ്ങളുടെ തുടക്കവും ഗാന്ധിജിയുടെ ട്രസ്റ്റീഷിപ് എന്ന മഹത്തായ ആശയം സമ്പദ് ശാസ്ത്രരംഗത്ത് പുതിയ ചിന്ത കൾക്ക് വഴി തെളിച്ചു.

സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് ട്രസ്റ്റീഷിപ് എന്നതി ലൂടെ ഗാന്ധിജി ലക്ഷ്യമിട്ടത്.

ഗാന്ധിജിയുടെ സാമ്പത്തിക ചിന്തകൾ ഇങ്ങനെ ക്രോഡീകരിക്കാം.

കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന .

സമത്വത്തിൽ അടിയുറച്ച സമ്പദ് വ്യവസ്ഥയുടെ രൂപീകരണം.

സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേ ശിക സമ്പദ് വ്യവസ്ഥ.

ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങളാൽ സ്വാധീ നിയ്ക്കപ്പെട്ട പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരാണ് കെ.സി. കുമരപ്പ, ശ്രീമാൻ നാരായൺ, ധരംപാൽ തുടങ്ങിയവർ.

കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായ ങ്ങൾക്കും മുൻഗണന നൽകുന്ന വികസനമാണ് സ്വാതന്ത്ര്യ ഇന്ത്യ സ്വീകരിക്കേണ്ടത് എന്ന ആശ യമാണ് ഇവർ മുന്നോട്ടു വച്ചത്.

1998-ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പ ത്തിക ശാസ്ത്രജ്ഞനാണ് അമർത്യസെൻ. ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിൽ അപാകത അമർത്യസെൻ ചൂണ്ടിക്കാട്ടി.

ദാരിദ്ര്യം, അസമത്വം, ക്ഷാമം തുടങ്ങിയ വ യ്ക്കാണ് തന്റെ പഠനങ്ങളിൽ അദ്ദേഹം പ്രാധാന്യം നൽകിയത്.
1961 ഫെബ്രു വരി 21-ന് ഇന്ത്യ യിലെ മുംബൈയിൽ ജനിച്ച അഭിജിത്ത് ബാനർജി, ഒരു ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്, അദ്ദേഹം തന്റെ സഹപ് വർത്തകരായ എസ്തർ ഡഫ്ലോ, മൈക്കൽ കാർ എന്നിവർക്കൊപ്പം ആഗോളം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നൂതനമായ പരീക്ഷ ണാത്ത സമീപനം വികസിപ്പിക്കുന്നതിന് സഹാ യിച്ചതിന് 2019-ലെ സാമ്പത്തിക ശാസ്ത്രത്തി നുള്ള നോബൽ സമ്മാനം നേടി. പതിറ്റാണ്ടുക ളായി ഈ മൂവരും, ദാരിദ്ര്യത്തിന് കാരണമായ താരതമ്യേന ചെറുതും നിർദ്ദിഷ്ടവുമായ പ്രശ്ന ങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത ഫീൽഡ് പരീക്ഷണങ്ങളി ലൂടെ മികച്ച പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തു.

Leave a Comment