Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക്

By reviewing Std 8 Social Science Notes Pdf Malayalam Medium and ഗംഗാസമതലത്തിലേക്ക് Class 8 Social Science Chapter 8 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 8 Social Science Chapter 8 Notes Malayalam Medium ഗംഗാസമതലത്തിലേക്ക്

Towards The Gangetic Plain Class 8 Notes Malayalam Medium

Let us Assess

Question 1.
സപ്തസൈന്ധവ പ്രദേശത്തെത്തിച്ചേർന്ന ആര്യ ന്മാർ നടത്തിയ യുദ്ധങ്ങൾ പ്രധാനമായും കന്നു കാലികൾക്കുവേണ്ടിയായിരുന്നു. ഈ പ്രസ്താവന സാധൂകരിക്കുക.
Answer:
സിന്ധുനദിയും അതിന്റെ അഞ്ചു പോഷകനദിക ളായ ത്സലം, ചിനാബ്, രാവി, ബിയാസ്, സത്ലജ് എന്നിവയും സരസ്വതീ നദിയും ചേർന്ന പ്രദേശ മാണ് സപ്തസൈന്ധവം എന്നറിയപ്പെടുന്നത്. ആര്യന്മാരുടെ പ്രധാന തൊഴിലുകൾ കന്നുകാലി വളർത്തലും കൃഷിയുമായിരുന്നു. കന്നുകാലി കൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി ആര്യന്മാർ നടത്തിയ യുദ്ധങ്ങൾ ഗവിഷ്ഠി എന്നറിയപ്പെടുന്നു.

Question 2.
ഇരുമ്പിന്റെ ഉപയോഗം ആര്യന്മാരുടെ ജീവിതത്തി ലുണ്ടാക്കിയ മാറ്റങ്ങൾ വിശകലനം ചെയ്യുക.
Answer:
ഗംഗാസമതലത്തിലെത്തിയ ആര്യന്മാർ ഇരുമ്പാ യുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിച്ചു. ഇരുമ്പിന്റെ കൊഴു ഘടിപ്പിച്ച കലപ്പകൾ ഉപയോ ഗിച്ച് നിലം ഉഴുതുമറിച്ച് കൃഷിചെയ്തു. കൃഷിയുടെ വ്യാപനത്തോടെ ആര്യന്മാർ സ്ഥിരവാസമുള്ള കാർഷികസമൂഹമായി മാറി. ഗംഗാസമതലത്തിലെ എക്കൽ മണ്ണിനെ ഉഴുതുമറിച്ച് കൃഷിചെയ്യാൻ അവർക്ക് സാധിച്ചു. നാടോടികളായ ജനങ്ങൾ കൃഷിയുടെ വ്യാപനത്തോടെ ചില പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി.

ജനങ്ങൾ സ്ഥിരതാമസമാ ക്കിയ പ്രദേശങ്ങൾ ജനപദം എന്നറിയപ്പെട്ടു. ഗോത്രത്തലവൻ രാജാവായി മാറി. രാജഭരണം പരമ്പരാഗതമായിരുന്നു. ഗോത്ര സഭകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. കൃഷിഭൂമി സംരക്ഷിക്കു ന്നതിനു പകരമായി കർഷകർ രാജാവിന് ഉത്പാ ദനത്തിന്റെ ഒരു പങ്ക് നികുതിയായി നൽകുന്ന രീതി നടപ്പിൽ വന്നു. ബലി, ഭാഗ എന്നീ പേരുക ളിലാണ് ഇത് അറിയപ്പെട്ടത്.

Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക്

Question 3.
സപ്തസൈന്ധവ പ്രദേശത്തുനിന്നും ഗംഗാതട ത്തിലേക്ക് എത്തിച്ചേർന്നപ്പോൾ ആര്യന്മാരുടെ സാമൂഹിക ഘടനയിലുണ്ടായ മാറ്റങ്ങൾ വിശക
ലനം ചെയ്യുക.
Answer:
ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ സാമു ഹിക ഘടനയാണ് ഗംഗാസമതലത്തിൽ ആര്യ ന്മാർക്ക് ഉണ്ടായിരുന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെയായിരുന്നു ഈ സാമൂഹിക ഘടന. ബ്രാഹ്മണർ പുരോഹിതന്മാ രും, ക്ഷത്രിയർ ഭരണാധികാരികളും സേനാനി കളും ആയിരുന്നു. വൈശ്യർ കച്ചവടം, കൃഷി, കന്നുകാലി വളർത്തൽ എന്നീ തൊഴിലുകളിൽ ഏർപ്പെട്ടു. ദാസവൃത്തി ചെയ്തവരായിരുന്നു ശൂദ്രർ.

Question 4.
ജൈന-ബുദ്ധ മതങ്ങളുടെ പൊതുസവിശേഷത കൾ പട്ടികപ്പെടുത്തുക.
Answer:
രണ്ട് മതങ്ങളും അഹിംസയിൽ അധിഷ്ഠിത മാണ്.
മൃഗബലിയെ രണ്ടു മതങ്ങളും നിരാകരിക്കുന്നു.

Question 5.
എ വിഭാഗത്തിനോട് യോജിക്കുന്നവ ബി വിഭാഗ ത്തിൽനിന്നും കണ്ടെത്തി എഴുതുക.

ബി
ഡാരിയസ് ഗോത്രസഭ
അലക്സാണ്ടർ മഹാജനപദം
സഭ മാസിഡോണിയ
മഗധ പേർഷ്യ

Answer:

ബി
ഡാരിയസ് പേർഷ്യ
അലക്സാണ്ടർ മാസിഡോണിയ
സഭ ഗോത്രസഭ
മഗധ മഹാജനപദം

Towards The Gangetic Plain Class 8 Notes Malayalam Medium

Question 1.
ആര്യന്മാരെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുള്ള വസ്തുതകൾ എന്തെല്ലാം?
Answer:

  • ആര്യന്മാർ നാടോടികളായ ഇടയന്മാരായി രുന്നു.
  • കിഴക്കൻ യൂറോപ്പിലെ പോളണ്ട് മുതൽ മധ്യേഷ്യ വരെയുള്ള പുൽപ്രദേശത്ത് താമസി ച്ചിരുന്നു.
  • കാലിവളർത്തലായിരുന്നു മുഖ്യ തൊഴിൽ. കാലികൾക്കാവശ്യമായ പുൽമേടുകളുടെ കുറവും പ്രദേശം വിട്ടുപോകാൻ അവരെ പ്രേരി പ്പിച്ചു.
  • ജനസംഖ്യാവർദ്ധനവ് മറ്റു ദേശങ്ങളിലേക്കു സഞ്ചരിക്കാൻ അവരെ പ്രേരിപ്പിച്ചു.
  • അവർ കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും സഞ്ചരിച്ചു.

Question 2.
ഇംഗ്ലീഷ് ലാറ്റിൻഗ്രീക്ക് സംസ്കൃതം ഫാദർ പാറ്റൂർ മദർ മാറ്റർ പെറ്റർ പിതൃ മെറ്റർ മാതൃ ഉച്ചാരണത്തിലും അർത്ഥത്തിലും സമാനതകൾ ഉള്ള ചില പദങ്ങളാണ് പട്ടികയിൽ നൽകിയിട്ടു ള്ളത്. ഇവ വിശകലനം ചെയ്താൽ മനസ്സിലാ കുന്ന വസ്തുതകൾ എന്തെല്ലാമാണ്?
Answer:
യൂറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗ ങ്ങളിലേക്കു കുടിയേറിയവർ സംസാരിച്ചിരുന്ന ഈ ഭാഷകൾ പൊതുവെ ഇന്തോ-യൂറോപ്യൻ ഭാഷ കൾ എന്നറിയപ്പെടുന്നു. ഫാദർ എന്ന ഇംഗ്ലീഷ് പദത്തിനും മദർ എന്ന ഇംഗ്ലീഷ് പദത്തിനും സമാ നമായ ഉച്ചാരണവും അർത്ഥവുമാണ് ലാറ്റിൻ, ഗ്രീക്ക്, സംസ്കൃതം എന്നീ ഭാഷകളിലും ഉപയോ ഗിച്ചിട്ടുണ്ട്. ഈ ഭാഷകളിൽ ഒന്നായ സംസ്കൃതം സംസാരിച്ചിരുന്നവർ ആര്യന്മാർ എന്നറിയപ്പെടുന്നു.

Question 3.
സംസ്കൃതത്തിൽ രചിച്ച ആദ്യത്തെ കൃതി ഏതാണ്?
Answer:
സംസ്കൃതത്തിൽ രചിച്ച ആദ്യത്തെ കൃതി ഋഗ്വേദമാണ്.

Question 4.
ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ സഞ്ചാരത്തെ വിശദീകരിച്ച് കുറിപ്പ് എഴുതുക.
Answer:
ഏകദേശം മൂവായിരത്തിഅഞ്ഞൂറ് വർഷം മുമ്പ് ആര്യന്മാർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സപ്ത
സൈന്ധവ പ്രദേശത്ത് എത്തിച്ചേർന്നു. ഇതിന് അവരെ സഹായിച്ചത് കുതിരകളും കുതിരകളെ കെട്ടിയ രഥങ്ങളുമായിരുന്നു. അവരുടെ സഞ്ചാര പാതയിൽ നിന്ന് കണ്ടെത്തിയ കുതിരകളുടെ എല്ലുകളും രഥങ്ങളുടെ അവശിഷ്ടങ്ങളും ഇതിനു തെളിവാണ്.

Question 5.
സപ്തസൈന്ധവ പ്രദേശത്തേക്കുള്ള ആര്യന്മാ രുടെ വരവിനെ വിശദീകരിച്ച് നോട്ട് തയ്യാറാക്കുക.
Answer:
ഏകദേശം മൂവായിരത്തിഅഞ്ഞൂറ് വർഷം മുമ്പ് ആര്യന്മാർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സപ്ത സൈന്ധവ പ്രദേശത്ത് എത്തിച്ചേർന്നു. ഇതിന് അവരെ സഹായിച്ചത് കുതിരകളും കുതിരകളെ കെട്ടിയ രഥങ്ങളുമായിരുന്നു. അവരുടെ സഞ്ചാര പാതയിൽ നിന്ന് കണ്ടെത്തിയ കുതിരകളുടെ എല്ലുകളും രഥങ്ങളുടെ അവശിഷ്ടങ്ങളും ഇതിനു തെളിവാണ്.

Question 6.
സപ്തസൈന്ധവപദേശത്തെ ജനജീവിതത്തെക്കു റിച്ചുള്ള വസ്തുതകൾ ഋഗ്വേദത്തിൽ പരാമർശി ക്കുന്നു. അവ എന്തൊക്കെയാണ്?
Answer:

  • ആര്യന്മാർ വിവിധ ഗോത്രങ്ങളായാണ് ജീവി ക്കുന്നത്.
  • ഓരോ ഗോത്രവും നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടതായിരുന്നു.
  • ഗോത്രത്തിലെ മുതിർന്ന അംഗത്തെ ഗോത ത്തലവനായി തിരഞ്ഞെടുത്തിരുന്നു.
  • ഗോത്രത്തലവന്മാരെ സഹായിക്കാൻ ഗോത സഭകൾ ഉണ്ടായിരുന്നു.
  • വിധാത, സഭ, സമിതി എന്നീ പേരുകളിലാണ് ഗോത്രസഭകൾ അറി യപ്പെട്ടിരുന്നത്.
  • ആര്യന്മാരുടെ പ്രധാന തൊഴിലുകൾ കന്നു കാലി വളർത്തലും കൃഷിയുമായിരുന്നു.
  • കുന്നുകാലികൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി യുദ്ധങ്ങൾ നടത്തിയിരുന്നു.

Question 7.
ഋഗ്വേദകാലഘട്ടത്തിലെ സമൂഹം എങ്ങനെയുള്ള തായിരുന്നു?
Answer:
ഋഗ്വേദകാലത്തെ സമൂഹത്തെ തൊഴിലിന്റെ അടി സ്ഥാനത്തിൽ പൊതുവെ മൂന്നായി തിരിച്ചിരി ക്കുന്നു. പുരോഹിതർ, സേനാനികൾ, സാധാര ണക്കാർ എന്നിങ്ങനെയായിരുന്നു ഈ തരംതിരി വ്. യുദ്ധത്തിനുവേണ്ടി യാഗം നടത്തിയ പുരോ ഹിതന്മാരും യുദ്ധം നയിച്ച് ഗോത്രത്തലവന്മാരും കൂടുതൽ സമ്പത്ത് കൈക്കലാക്കി. ഇതിലൂടെ സമ്പത്തിന്റെ നിയന്ത്രണം ഇവരുടെ കൈകളിലാ

Question 8.
ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങളെ അടി സ്ഥാനമാക്കി കുറിപ്പെഴുതുക.
Answer:
ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങൾ ലളി തവും പ്രകൃതി ആരാധനയിലധിഷ്ഠിതവുമായി രുന്നു. ഇന്ദ്രനായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ദൈവം. കൂടാതെ അഗ്നി, വരുണൻ, മരുത്, സൂര്യൻ തുടങ്ങിയ ദൈവങ്ങളെയും അവർ ആരാധിച്ചിരു ന്നു. കാലിസമ്പത്തിന്റെ വർദ്ധനവിനായി പ്രത്യേക പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും അവർ നട ത്തിയിരുന്നു.

Question 9.
സപ്തസൈന്ധവ പ്രദേശത്തെ ആര്യന്മാരുടെ ജീവിതത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.
Answer:
ഋഗ്വേദകാലത്തെ സമൂഹത്തെ തൊഴിലിന്റെ അടി സ്ഥാനത്തിൽ പൊതുവെ മൂന്നായി തിരിച്ചിരിക്കു ന്നു. പുരോഹിതർ, സേനാനികൾ, സാധാരണ ക്കാർ എന്നിങ്ങനെയായിരുന്നു ഈ തരംതിരിവ്. യുദ്ധത്തിനുവേണ്ടി യാഗം നടത്തിയ പുരോഹി തന്മാരും യുദ്ധം നയിച്ച ഗോത്രത്തലവന്മാരും കൂടു തൽ സമ്പത്ത് കൈക്കലാക്കി. ഇതിലൂടെ സമ്പ ത്തിന്റെ നിയന്ത്രണം ഇവരുടെ കൈകളിലായി. ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങൾ ലളി തവും പ്രകൃതി ആരാധനയിലധിഷ്ഠിതവുമായി രുന്നു. ഇന്ദ്രനായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ദൈവം. കൂടാതെ അഗ്നി, വരുണൻ, മരുത്, സൂര്യൻ തുടങ്ങിയ ദൈവങ്ങളെയും അവർ ആരാധിച്ചിരു ന്നു. കാലിസമ്പത്തിന്റെ വർദ്ധനവിനായി പ്രത്യേക പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും അവർ നട ത്തിയിരുന്നു.

Question 10.
സപ്തസൈന്ധവ പ്രദേശത്തുനിന്ന് ആര്യന്മാർ ഗംഗാസമതലത്തിലേക്കു വ്യാപിക്കാൻ തുടങ്ങി യത് എപ്പോഴായിരുന്നു ഈ മാറ്റത്തിന് ഇടയാ ക്കിയ കാരണങ്ങൾ എന്തായിരുന്നു
Answer:
ബി.സി.ഇ. ആയിരത്തോടെയായിരുന്നു ആര്യന്മാർ സപ്തസൈന്ധവ പ്രദേശത്തുനിന്ന് ഗംഗാസമത ലത്തിലേക്കു വ്യാപിക്കാൻ തുടങ്ങിയത്. ഇതിനുള്ള കാരണങ്ങൾ

  • ജനസംഖ്യാവർദ്ധനവ്
  • കൃഷിയുടെ വ്യാപനം
  • ഇരുമ്പിന്റെ കണ്ടുപിടുത്തം
  • ഇരുമ്പായുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കാൻ സാധിക്കുന്നു, എക്കൽ മണ്ണ് ഉഴുതുമറിക്കാൻ സാധിക്കുന്നു.

Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക്

Question 11.
ബി.സി.ഇ. 1000 മുതൽ 600 വരെയുള്ള കാലഘട്ട ത്തിൽ ആര്യന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് ഏതെല്ലാം ഗ്രാമങ്ങളിൽ നിന്നുമാണ്?
Answer:
അഥർവ്വവേദം, സാമവേദം, യജുർവേദം എന്നീ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ബി.സി.ഇ. 1000 മുതൽ 600 വരെയുള്ള കാലഘട്ടത്തിലെ ആര്യന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്.

Question 12.
ആര്യന്മാർ സ്ഥിരവാസമുള്ള കാർഷിക സമൂഹ മായി മാറാനിടയായ സാഹചര്യം എന്തായിരുന്നു?
Answer:
ഗംഗാസമതലത്തിലെത്തിയ ആര്യന്മാർ ഇരുമ്പാ യുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളി ച്ചു. ഇരുമ്പിന്റെ കൊഴു ഘടിപ്പിച്ച കലപ്പകൾ ഉപ യോഗിച്ച് നിലം ഉഴുതുമറിച്ച് കൃഷിചെയ്തു. കൃഷി യുടെ വ്യാപനത്തോടെ ആര്യന്മാർ സ്ഥിരവാസ മുള്ള കാർഷികസമൂഹമായി മാറി.

Question 13.
ഇരുമ്പിന്റെ ഉപയോഗം ആര്യന്മാരുടെ ജീവിതത്തി ലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം?
Answer:
ഗംഗാസമതലത്തിലെത്തിയ ആര്യന്മാർ ഇരുമ്പാ യുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളി ച്ചു. ഇരുമ്പിന്റെ കൊഴു ഘടിപ്പിച്ച കലപ്പകൾ ഉപ യോഗിച്ച് നിലം ഉഴുതുമറിച്ച് കൃഷിചെയ്തു. കൃഷി യുടെ വ്യാപനത്തോടെ ആര്യന്മാർ സ്ഥിരവാസ മുള്ള കാർഷിക സമൂഹമായി മാറി. ഗംഗാസമതല ത്തിലെ എക്കൽ മണ്ണിനെ ഉഴുതുമറിച്ച് കൃഷിചെ യ്യാൻ അവർക്ക് സാധിച്ചു. നാടോടികളായ ജന ങ്ങൾ കൃഷിയുടെ വ്യാപനത്തോടെ ചില പ്രദേശ ങ്ങളിൽ സ്ഥിരതാമസമാക്കി.

ജനങ്ങൾ സ്ഥിരതാ മസമാക്കിയ പ്രദേശങ്ങളെ ജനപദം എന്നറിയപ്പെ ട്ടു. ഗോത്രത്തലവൻ രാജാവായി മാറി. രാജഭരണം പരമ്പരാഗതമായിരുന്നു. ഗോത്ര സഭകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. കൃഷിഭൂമി സംരക്ഷി ക്കുന്നതിനു പകരമായി കർഷകർ രാജാവിന് ഉത്പാദനത്തിന്റെ ഒരു പങ്ക് നികുതിയായി നൽകുന്ന രീതി നടപ്പിൽ വന്നു. ബലി, ഭാഗ എന്നീ പേരുകളിലാണ് ഇത് അറിയപ്പെട്ടത്.

Question 14.
സപ്തസൈന്ധവപ്രദേശത്തെയും ഗംഗാസമതല ത്തിലെയും ജനസമൂഹങ്ങളെ താരതമ്യം ചെയ്യുക.
Answer:
സപ്തസൈന്ധവ പ്രദേശത്തെ ജനസമൂഹത്തെ പുരോഹിതർ, സേനാനികൾ, സാധാരണക്കാർ എന്നിങ്ങനെ മൂന്നായി തിരിച്ചിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തരംതിരിവ്. എന്നാൽ ഗംഗാ സമതലത്തിൽ സമൂഹത്തെ നാലായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രീ യർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെയായിരുന്നു തരം തിരിവ്. ബ്രാഹ്മണർ പുരോഹിതന്മാരും ക്ഷത്രിയർ ഭരണാധികാരികളും സേനാനികളും ആയിരുന്നപ്പോൾ കച്ചവടം, കൃഷി, കന്നുകാലി വളർത്തൽ എന്നിവയായിരുന്നു വൈശ്യരുടെ തൊഴിലുകൾ, ശൂദ്രരുടെ തൊഴിൽ ദാസവൃത്തി യായിരുന്നു.

Question 15.
സപ്തസൈന്ധവപ്രദേശത്തുനിന്ന് ഗംഗാസമതല ത്തിലെത്തിയപ്പോൾ ആര്യന്മാരുടെ ജീവിതത്തി ലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് പരിശോ ധിച്ച്, താഴെ കൊടുത്തിട്ടുള്ള പട്ടിക പൂർത്തിയാ ക്കുക.
Answer:

സപ്ത പ്രദേശം ഗംഗാസമതലം
കന്നുകാലിവളർത്തലായി രുന്നു മുഖ്യതൊഴിൽ കൃഷിയും കന്നുകാലി വളർത്തലും മുഖ്യ തൊഴിൽ
വിധാത, സഭ, സമിതി ജനപദങ്ങൾ
സമൂഹത്തെ മൂന്നു വിഭാഗം ങ്ങളായി തരംതിരിച്ചു. സമൂഹത്തെ നാല് വിഭാഗങ്ങളായി തരംതിരിച്ചു.
രാജാവ്, പുരോഹിതന്മാർ, സാധാരണക്കാർ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ
ലളിതമായ വിശ്വാസരീതി സങ്കീർണ്ണമായ ആരാധനാ രീതികൾ
ഗോത്രം ജനപദം

Question 16.
ഗംഗാസമതലത്തിൽ നഗരങ്ങൾ വികാസം പ്രാപി ക്കാൻ ഇടയായ സാഹചര്യങ്ങൾ എന്തായിരുന്നു
Answer:
മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഇരുമ്പിന്റെ ഉപയോ ഗവും ഗംഗാസമതലത്തെ മികച്ച കാർഷികോൽപ്പാ ദന കേന്ദ്രമാക്കി മാറ്റി. ഇത് മിച്ചോൽപ്പാദനത്തിനും കൈമാറ്റ കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും കാരണ മായി. കൈമാറ്റ കേന്ദ്രങ്ങൾ പിൽക്കാലത്ത് നഗര ങ്ങളായി വളർന്നു. കച്ചവടത്തിനായി ജനങ്ങൾ നഗരങ്ങളിൽ സ്ഥിരതാമസമാക്കി.

Questions 17.
ഗംഗാസമതലത്തിൽ വളർന്നുവന്ന നഗരങ്ങളിൽ പ്രധാനപ്പെട്ടവ ഏതെല്ലാമായിരുന്നു?
Answer:
രാജഗൃഹം, ശ്രാവസ്തി, വൈശാലി, ബനാറസ്, കുശിനഗരം, കൗസംബി എന്നിവയാണ് ഗംഗാസ മതലത്തിൽ വികാസം പ്രാപിച്ച പ്രധാനപ്പെട്ട നഗ രങ്ങൾ.

Question 18.
ഓരോ പ്രദേശത്തും വ്യാപാരകേന്ദ്രങ്ങൾ വളർന്നു വരാൻ ഇടയാക്കിയ ഘടകങ്ങൾ എന്തെല്ലാമാണ്?
Answer:

  • മിച്ചോൽപ്പാദനം
  • പരസ്പരമുള്ള കൈമാറ്റങ്ങൾ
  • രാഷ്ട്രീയ സ്ഥിരതയും സുരക്ഷിതത്വവും
  • അടിസ്ഥാനസൗകര്യങ്ങൾ

Question 19.
ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?
Answer:

  • നാണയങ്ങൾക്ക് വ്യത്യസ്ത ആകൃതിയായി രുന്നു.
  • ചാപ്പകുത്തിയ നാണയങ്ങളായിരുന്നു ഇവ.
  • ചാപ്പകുത്തിയ നാണയങ്ങളിൽ പൊതുവെ അഞ്ച് മുദ്രകൾ ഉണ്ട്.

Question 20.
ഗംഗാസമതലത്തിൽ ഉണ്ടായ സാമൂഹികമാറ്റങ്ങൾ ജനങ്ങളുടെ ചിന്തയിൽ സ്വാധീനം ചെലുത്തി, ബി. സി.ഇ. ആറാം നൂറ്റാണ്ടിലായിരുന്നു ഇത് കൂടുതൽ പ്രകടമായത്. എന്തായിരിക്കാം ഈ മാറ്റങ്ങൾക്ക് പ്രേരിപ്പിച്ച ഘടകങ്ങൾ?
Answer:

  • വർദ്ധിച്ചുവന്ന യാഗങ്ങളും അവയുടെ ഭാഗ മായി നടന്നിരുന്ന മൃഗബലിയും കാർഷികമേ ഖലയുടെ വളർച്ചയ്ക്ക് തടസ്സമായി.
  • ആചാരാനുഷ്ഠാനങ്ങൾ വർദ്ധിച്ചതോടെ അനിയന്ത്രിതമായ കൈക്കലാക്കി.
  • പുരോ ഹി ത ന്മാർ സമ്പത്തും അധികാരവും
  • കച്ചവടവും നഗരങ്ങളും വളർന്നതോടെ വൈശ്യർ സമ്പന്നരായി. സമ്പന്നരായിരുന്നെ ങ്കിലും സാമൂഹിക വ്യവസ്ഥിതിയിൽ താഴ്ന്ന സ്ഥാനമേ അവർക്ക് ലഭിച്ചിരുന്നുള്ളൂ.

Question 21.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ബുദ്ധമത തത ങ്ങൾക്ക് പ്രചാരം ലഭിച്ചു. ഇതിന് അനുകൂലമായ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?
Answer:
ബി. സി. ഇ. ആറാം നൂറ്റാണ്ടിൽ കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായവയായി രുന്നു ബുദ്ധമതതത്വങ്ങൾ. അഹിംസയായിരുന്നു അവയിൽ പ്രധാനം. ശ്രീബുദ്ധൻ കർമ്മത്തിന് വള രെയധികം പ്രാധാന്യം നൽകി. ഭൂമിയിലെ ജീവിതം ദുഃഖപൂർണ്ണമാണെന്നും ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനകളോ യാഗങ്ങളോ ആഗ്രഹ ങ്ങൾക്ക് അറുതിവരുത്തുകയില്ല. അതിനാൽ മത ചടങ്ങുകൾക്കുപകരം ശ്രീബുദ്ധൻ വ്യക്തിയുടെ ധാർമ്മികജീവിതത്തിനാണ് പ്രാധാന്യം നൽകി യത്.

Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക്

Question 22.
ഇന്ത്യക്ക് അകത്തും പുറത്തും ബുദ്ധമതം അതി വേഗം പ്രചരിക്കാൻ ഇടയായത് എന്തുകൊണ്ട്?
Answer:

  • അഹിംസയിലധിഷ്ഠിതമായിരുന്നു ബുദ്ധമത തത്വങ്ങൾ.
  • ബുദ്ധമതം കർമ്മത്തിന് പ്രാധാന്യം നൽകുന്നു.
  • എല്ലാ ദുഃഖങ്ങൾക്കും കാരണം മനുഷ്യന്റെ ആഗ്രഹങ്ങളാണ്.
  • പ്രാർത്ഥനകളിലൂടെയോ യാഗങ്ങളിലൂടെയോ മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അറുതിവരുത്താ നാവില്ല.
  • മനുഷ്യന്റെ ധാർമ്മിക ജീവിതമാണ് ഏറ്റവും പ്രാധാന്യമുള്ളത് ഇത്തരം ആശയങ്ങൾ ഇന്ത്യക്ക് അകത്തും പുറത്തും ജനങ്ങൾക്കിട യിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്.

Question 23.
ത്രിപിടകങ്ങളെ മൂന്നായി കണക്കാക്കാം. അവയെ ഉൾപ്പെടുത്തി ചുവടെ നൽകിയിട്ടുള്ള ചാർട്ട് പൂർത്തിയാക്കുക.
Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക് Img 1
Answer:
സൂത്തപിടകം
അഭിധമ്മപിടകം

Question 24.
ഇന്ത്യയുടെ സംസ്കാരത്തിൽ ബുദ്ധമതം ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്തൊക്കെയാണ് അവ?
Answer:

  • ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ സമൂഹത്തിൽ ജനാധിപത്യ ബോധവും മൂല്യബോധവും വളർത്തുന്നതിനു സഹായകരമായി.
  • ബുദ്ധമതത്തിന്റെ പ്രചരണത്തിനായി രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഹകൾ, ചൈത ന്യങ്ങൾ (ക്ഷേത്രങ്ങൾ), വിഹാരങ്ങൾ (സന്യാ സിമഠങ്ങൾ), സ്തംഭങ്ങൾ എന്നിവ നിർമ്മിച്ചു.
  • ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിൽ വാണി ജ്യ-സാംസ്കാരിക ബന്ധങ്ങൾ വളർത്തുന്ന തിലും ബുദ്ധമതം വലിയ പങ്കുവഹിച്ചു.
  • മ്യാൻമർ, ജപ്പാൻ, ചൈന, ശ്രീലങ്ക, ജാവ, സുമാത്ര തുടങ്ങിയ രാജ്യങ്ങൾ ബുദ്ധമത ത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറി.
  • ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ബുദ്ധവിഹാരങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവ്വ കലാശാലകൾ ബുദ്ധമത പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങ ളായി.

Question 25.
ഇന്ത്യയിൽ ബുദ്ധമതം അധഃപതിക്കാൻ ഇടയാ ക്കിയ കാരണങ്ങൾ എന്തെല്ലാം?
Answer:
ആരംഭത്തിൽ കിട്ടിയതുപോലെ രാജാക്കന്മാ രുടെ പിന്തുണ പിൽക്കാലത്ത് ലഭിച്ചില്ല.
മഹായാനമെന്നും ഹീനയാനമെന്നും രണ്ടായി വിഭജിക്കപ്പെട്ടത് ബുദ്ധമതത്തിന്റെ ആകർഷ ണീയത നഷ്ടപ്പെടുത്തി. വൈദികമതത്തിന്റെ പുനഃരുത്ഥാനവും ബുദ്ധ മ ത ത്തിന്റെ വളർച്ചയെ പ്രതികൂല മായി ബാധിച്ചു.

Question 26.
ഇന്ത്യയുടെ സമൂഹത്തിനും സംസ്കാരത്തിനും ജൈനമതവും ബുദ്ധമതവും നൽകിയ സംഭാവന കൾ പരിശോധിക്കുക.
Answer:

ബുദ്ധമതം നൽകിയ സംഭാവനകൾ ജൈനമതം നൽകിയ സംഭാവനകൾ
ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി രൂപീ കരിച്ച സംഘത്തിന്റെ സമൂഹത്തിൽ ജനാ ധിപത്യബോധവും മൂല്യബോധവും വളർത്തുന്നതിനു സഹായകരമായി.

ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഹ കൾ, ചൈത്യങ്ങൾ (ക്ഷേത്രങ്ങൾ), വിഹാരങ്ങൾ (സന്യാസിമഠങ്ങൾ), സ്തംഭങ്ങൾ എന്നിവ നിർമ്മിച്ചു.

ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിൽ വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ വളർത്തുന്നതിലും ബുദ്ധമതം വലിയ പങ്കുവഹിച്ചു.

മ്യാൻമാർ, ജപ്പാൻ, ചൈന, ശ്രീലങ്ക, ജാവ, സുമാത്ര തുടങ്ങിയ രാജ്യങ്ങൾ ബുദ്ധമത ത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറി.

ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ബുദ്ധവിാഹാരങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവ്വകലാശാലകൾ ബുദ്ധമതപഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായി.

ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരി യായ പ്രവൃത്തി എന്നിവയിലധിഷ്ഠിതമാണ് ശരിയായ ജീവിതം എന്ന് മഹാവീരൻ ജനങ്ങളെ ഉപദേശിച്ചു. കളവ് പറയൽ, കൊലപാതകം, മോഷണം, സ്വത്ത് സമ്പാദനം എന്നിവ ജൈന സന്യാസിമാർക്ക് വിലക്കപ്പെട്ടിരുന്നു. ജീവിതത്തിൽ അവർ ബ്രഹ്മചര്യം അനുഷ്ഠിക്കണമായിരുന്നു.

ശിലാസ്തൂപങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, പ്രതിമ കൾ തുടങ്ങിയവയുടെ നിർമ്മാണത്തെ ജൈനമതം പ്രോത്സാഹിപ്പിച്ചു.

മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ഹിംസി ക്കുന്നത് ജൈനമതം എതിർത്തു.

ബുദ്ധമതത്തെപ്പോലെ വൈദികാചാരങ്ങളെയും ജാതിവ്യവസ്ഥയെയു ജൈനമതം തള്ളിപ്പറഞ്ഞു.

Question 28.
മഹാജനപദങ്ങളിൽ കൂടുതൽ ശക്തമായത് മഗധ യായിരുന്നു. എന്തെല്ലാമായിരിക്കാം അതിന്റെ കാര ണങ്ങൾ?
Answer:

  • ഇരുമ്പിന്റെ നിക്ഷേപം വൻതോതിൽ ആയുധ ങ്ങളും കാർഷിക ഉപകരണങ്ങളും നിർമ്മി ക്കാൻ സഹായിച്ചു.
  • ഗംഗയും പോഷകനദികളും മഗധയെ ഫലഭൂ യിഷ്ഠമാക്കി.
  • ഗംഗാസമതലത്തിലെ നിബിഢ വനങ്ങളിലെ മരങ്ങൾ ഉപയോഗിച്ച് വാണിജ്യ ആവശ്യത്തി നുള്ള വലിയ വഞ്ചികൾ പണിതു.
  • യുദ്ധത്തിൽ ആനകളെ ഉപയോഗിച്ചു.
  • കാർഷിക-വാണിജ്യ പുരോഗതി.
  • നദീജലഗതാഗതം.
  • ശക്തരായ ഭരണാധികാരികളും സുശക്തമായ സൈന്യവും.

Question 29.
പേർഷ്യക്കാരുടെയും മാസിഡോണിയയുടെയും ആക്രമണത്തിന്റെ ഫലങ്ങൾ എന്തെല്ലാമായി
Answer:
Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക് Img 2

Question 30.
പേർഷ്യയുമായും മാസിഡോണിയയുമായുമുള്ള ബന്ധങ്ങൾ ഇന്ത്യയിൽ ചെലുത്തിയ സ്വാധീനം വിലയിരുത്തുക.
Answer:

  • പേർഷ്യയും ഇന്ത്യയും തമ്മിലുള്ള വാണിജ്യം വർദ്ധിച്ചു.
  • ഖരോഷ്ഠി എന്ന പുതിയ ലിപി നിലവിൽ വന്നു.
  • ഇന്ത്യൻ ശില്പകലയെ സ്വാധീനിച്ചു.
  • പേർഷ്യൻ സ്വർണ്ണനാണയങ്ങൾ ഇന്ത്യയിൽ പ്രചരിച്ചു.
  • ഇന്ത്യയിലെ പണ്ഡിതന്മാർക്കും ചിന്ത ക ന്മാർക്കും പേർഷ്യാക്കാരുടെ പ്രോത്സാഹനം ലഭിച്ചു.
  • യൂറോപ്പുമായുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടു. കരയിലും കടലിലുമായി പുതിയ വാണിജ്യപാ തകൾ വികസിച്ചു.
  • ഭൂമിശാസ്ത്രപരമായ അറിവ് വർദ്ധിച്ചു.
  • ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് രാഷ്ട്രീയ ഏകീകരണത്തിന് വഴിതെളിച്ചു. ഗ്രീക്ക്
  • നിർമ്മാണകല ഇന്ത്യയിൽ പ്രചരിച്ചു.

Question 31.
ബ്രായ്ക്കറ്റിൽ നിന്നും ശരിയുത്തരം തിരഞ്ഞെടു ത്തെഴുതുക.
a) ‘ഇന്ത്യ എന്ന വിസ്മയം’ എന്ന ഗ്രന്ഥം രചി (എഡിവിൻ ആർനോൾഡ്, എ.എൽ, ബാഷം അലക്സാണ്ടർ, അരിസ്റ്റോട്ടിൽ)
b) സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യകൃതി (ഋഗ്വേദം, സാമവേദം, യജുർവേദം, അഥർവ്വ വേദം)
c) ചുവടെ തന്നിട്ടുള്ളതിൽ ശ്രമണ വിഭാഗത്തിൽ ഉൾപ്പെടാത്തതിനെ കണ്ടെത്തുക. (ജൈനമതം, ബുദ്ധമതം, ആര്യന്മാർ, ചാർവാ കന്മാർ
d) (ജൈനമതവിശ്വാസമനുസരിച്ച് എത്ര തീർത്ഥ ങ്കരൻമാരാണ് ഉളളത്? (20, 18, 24, 26)
Answer:
a) എ.എൽ, ബാഷം
b) ഋഗ്വേദം
c) ആര്യന്മാർ
d) 24

Class 8 Social Science Chapter 8 Question Answer Malayalam Medium ഗംഗാസമതലത്തിലേക്ക്

Question 32.
തന്നിട്ടുള്ള പട്ടികകമപ്പെടുത്തുക.

A B
ഏഷ്യയുടെ പ്രകാശം സൈറസ്
മാസിഡോണിയ അരിസ്റ്റോട്ടിൽ
പേർഷ്യ അലക്സാണ്ടർ
സംസ് എഡ്വിൻ ആർനോൾഡ്

Answer:

A B
ഏഷ്യയുടെ പ്രകാശം എഡ്വിൻ ആർനോൾഡ്
മാസിഡോണിയ അലക്സാണ്ടർ
പേർഷ്യ സൈറസ്
ഗ്രീസ് അരിസ്റ്റോട്ടിൽ

Question 33.
തന്നിട്ടുളളതിൽ ‘a’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തിയാ ക്കുക.
(i) a)അലക്സാണ്ടർ, : മാസിഡോണിയ
b) ഡാരിയസ് : ……………
(ii) a) ശിശുനാഗൻ : ശിശുനാഗരാജവംശം
b) ബിംബിസാരൻ : ……………..
(iii)a) മഹാപത്മനന്ദൻ : നന്ദരാജവംശം
b) അജാതശത്രു :
(iv)a) ശിശുനാഥൻ ; ശിശുനാഗരാജവംശം
b) കാലശോകൻ : …………………
Answer:
(i) പേർഷ്യ
(ii) ഹര്യങ്കരാജവംശം
(iii) ഹര്യങ്കരാജവംശം
(iv) ശിശുനാഗരാജവംശം

Question 34.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.

A B
ഖരോഷ്ഠി ഗോമതേശ്വര പ്രതിമ
അജാതശത്രു തീർത്ഥങ്കരൻ
ശ്രാവണബെൽഗോളം പേർഷ്യ
ജൈനമതം മഗധ

Answer:
ഖരോഷ്ഠി – ജൈനമതം
അജാതശത്രു – മഗധ
ശ്രാവണബെലഗോള – ഗോമതേശ്വര പ്രതിമ
ജൈനമതം – തീർത്ഥങ്കരൻ

Question 35.
ബ്രായ്ക്കറ്റിൽ നിന്നും ശരിയുത്തരം തിരഞ്ഞെടു ത്തെഴുതുക.
a) ശ്രാവണബൽഗോള സ്ഥിതി ചെയ്യുന്ന സംസ്ഥാനം? (മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, കർണാടകം)
b) ത്രിപിടകങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കു (ബുദ്ധമതം, ജൈനമതം, ചാർവാകന്മാർ, അജീ വികൻമാർ)
c) ആര്യന്മാർ സംസാരിച്ചിരുന്ന ഭാഷ (സംസ്കൃതം, തമിഴ്, പാലി, പ്രാകൃത്)
d) ഭാഗ എന്നാൽ എന്ത്? (കൃഷി, മതം, നികുതി, സംഘം)
Answer:
a) കർണാടകാ
b) ബുദ്ധമതം
c) സംസ്കൃതം
d) നികുതി

Question 36.
തന്നിട്ടുളളതിൽ ‘a’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തിയാ ക്കുക.
i) a) ചൈത്യങ്ങൾ : ക്ഷേത്രങ്ങൾ
b)വിഹാരങ്ങൾ : ……………..

ii) a)ഭരണാധികാരികൾ : ക്ഷത്രിയർ
b) പുരോഹിതർ : …………….

iii) a)ബലി : നികുതി
b) മ്പഭ : …………….

iv) a) ദാസ്യവൃത്തി : ശുദർ
b)കൃഷി : ……………..
Answer:
(i) സന്യാസിമഠങ്ങൾ
(ii) ബ്രാഹ്മണർ
(iii) ഗോത്രസഭ
(iv) വൈശ്യർ

Towards The Gangetic Plain Class 8 Notes Pdf Malayalam Medium

  • യൂറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങ ളിലേക്ക് കുടിയേറിയവർ സംസാരിച്ചിരുന്ന ഭാഷ കൾ പൊതുവെ ഇന്തോ-യൂറോപ്യൻ ഭാഷകൾ എന്നറിയപ്പെടുന്നു.
  • സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കൃതി ഋഗ്വേദമാണ്.
  • ഏകദേശം 3500 വർഷം മുൻപ് ആര്യന്മാർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സപ്തസൈന്ധവ പ്രദേശത്ത് എത്തിച്ചേർന്നു.
  • സപ്ത സവ പ്രദേശത്തെ ജന ജീവി തത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് ഋഗ്വേദത്തിൽ നിന്നാണ്.
    ഋഗ്വേദകാലത്ത് സമൂഹത്തെ തൊഴിലിന്റെ അടി സ്ഥാനത്തിൽ തരംതിരിച്ചിരുന്നു.
  • ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങൾ ലളി തവും പ്രകൃതി ആരാധനയിലധിഷ്ഠിതവുമായി രുന്നു.
  • ബി.സി.ഇ. ആയിരത്തോടെ ആര്യന്മാർ തസൈന്ധവ പ്രദേശത്ത് നിന്ന് ഗംഗാസമതലത്തി ലേക്ക് വ്യാപിക്കാൻ തുടങ്ങി.
  • ബി.സി.ഇ. 1000 മുതൽ 600 വരെയുള്ള കാലഘട്ട ത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് പിൽക്കാലവേ ദങ്ങളായ അഥർവ്വവേദം, സാമവേദം, യജുർവേദം എന്നിവയിൽ നിന്നാണ്.
  • ആര്യന്മാരുടെ കിഴക്കോട്ടുള്ള വ്യാപനത്തിന് പുരാ വസ്തു തെളിവുകൾ ലഭിച്ചിട്ടുണ്ട്.
  • ഗംഗാസമതലത്തിലെത്തിയ ആര്യന്മാർ ഇരുമ്പാ യുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിച്ചു.
  • നാടോടികളായ ജനം സ്ഥിര താമസമാക്കിയ പ്രദേശം ജനപദം എന്നറിയപ്പെട്ടു.
  • സമൂഹം നാല് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടി രുന്നു.
  • ഋഗ്വേദകാലത്ത് ലളിതമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പകരം സങ്കീർണ്ണമായ പല ആരാധനാരീതികളും നിലവിൽ വന്നു.
  • മണ്ണിന്റെ ഫലപുഷ്ടിയും ഇരുമ്പിന്റെ ഉപയോഗവും ഗംഗാസമതലത്തെ മികച്ച കാർഷികോത്പാദന കേന്ദ്രമാക്കി മാറ്റി.
  • ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ വളർന്നുവന്ന കാർഷിക സമ്പത് വ്യവസ്ഥയ്ക്ക് അനുയോജ്യ മായവയായിരുന്നു ബുദ്ധമതത്ത്വങ്ങൾ.
  • ജൈനമതം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് കാരണമായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പതിനാറ് മഹാജന പദങ്ങൾ നിലനിന്നിരുന്നു.
  • മഹാജനപദങ്ങളിൽ കൂടുതൽ ശക്തമായത് മഗധ യായിരുന്നു.
  • പേർഷ്യൻ ഭരണാധികാരികളും മാസിഡോണിയൻ ഭരണാധികാരിയായ അലക്സാണ്ടറും ഇന്ത്യയെ ആക്രമിച്ചു.

ഏ എൽ ബാഷം
പ്രശസ്ത ചരിത്രകാരനും ഇൻഡോളജിസ്റ്റുമാ യിരുന്ന ഏ എൽ ബാഷം ഇംഗ്ലണ്ടിലാണ് ജനി ച്ചത്. 1954 ലാണ് ‘ഇന്ത്യ എന്ന വിസ്മയം’ എന്നത് അദ്ദേഹം രചിച്ചത്. അജീവികൻമാരെ ക്കുറിച്ചാണ് അദ്ദേഹം ഗവേഷണം നടത്തിയത്.

എഡ്വവിൻ ആർനോൾഡ്
പ്രശസ്ത ഇംഗ്ലീഷ് കവിയും പത്രപ്രവർത്തക നുമായിരുന്നു എഡ്വിവിൻ ആർനോൾഡ്. 1832 -ൽ ജനിച്ച അദ്ദേഹം 1904 ലാണ് അന്തരിച്ച ത്.1879ലാണ് ‘ഏഷ്യയുടെ പ്രകാശം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഗൗതമബുദ്ധന്റെ ജീവിതമാണ് ഇതിലെ പരാമർശ വിഷയം. 30 ഓളം ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യ പ്പെട്ടു. ഇതിലെ ആദ്യം 6 അധ്യായങ്ങൾ ബുദ്ധന്റെ ആദ്യകാല ജീവിതവും തുടർന്നുള്ള അധ്യായ ങ്ങൾ ബുദ്ധന്റെ യാത്രകളേയും സന്ദേശങ്ങ ളേയും വിശദമാക്കുന്നു.

ത്രിപിടകങ്ങൾ
ബുദ്ധമത സാഹിത്യത്തിന്റെയും ആശയങ്ങളു ടെയും വ്യാഖ്യാനങ്ങളുടെയും, തത്ത്വങ്ങളു ടെയും സമാഹാരമായിരുന്നു തിപിടകങ്ങൾ. പാലി ഭാഷയിലെ ഈ വാക്കിനർത്ഥം മൂന്ന് ബാസ്ക്കറ്റുകൾ (കൂടകൾ) എന്നാണ്. ബുദ്ധമ തത്തിന്റെ വിശുദ്ധഗ്രന്ഥങ്ങളായാണ് ഇവയെ പരിഗണിക്കുന്നത്. ബുദ്ധമത തത്ത്വങ്ങളാണ് സുതപിടകയിൽ അടങ്ങിയിട്ടുള്ളത്. ബുദ്ധമത ഭിക്ഷുക്കൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കു റിച്ചാണ് വിനയ പിടകം പ്രതിപാദിക്കുന്നത്. ബുദ്ധമതത്തിന്റെ തന്റെ ഏറ്റവും ഉയർന്നതരത്തി ലുള്ളതും തേരവാദബുദ്ധമതവുമായി ബന്ധപ്പെ ഭൂതത്ത്വങ്ങളാണ് അഭിദമ്മ പിടകത്തിലുള്ളത്.

Leave a Comment