By reviewing Std 8 Social Science Notes Pdf Malayalam Medium and മഗധ മുതൽ താനേശ്വരം വരെ Class 8 Social Science Chapter 9 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 9 Notes Malayalam Medium മഗധ മുതൽ താനേശ്വരം വരെ
From Magadha to Thaneswar Class 8 Notes Malayalam Medium
Let Us Assess
Question 1.
മൗര്യന്മാരുടെ കേന്ദ്രീകൃത ഭരണവ്യവസ്ഥയ്ക്ക് സപ്താംഗങ്ങൾ എന്ന ആശയം എത്രമാത്രം സഹായകമായി?
Answer:
ഒരു രാഷ്ട്രത്തിന് അനിവാര്യമായ ഏഴു ഘടക ങ്ങളെക്കുറിച്ച് കൗടില്യൻ അർത്ഥശാസ്ത്രത്തിൽ പറയുന്നു. അവയെ സപ്താംഗങ്ങൾ എന്നറിയ പ്പെടുന്നു. രാജാവ്, മന്ത്രി, ഖജനാവ്, നീതിന്യാ യം, സൈന്യം, സഖ്യങ്ങൾ, പ്രദേശം എന്നിവ യാണ് സപ്താംഗങ്ങൾ. സപ്താംഗങ്ങളെ അടി സ്ഥാനമാക്കിയുള്ള ഒരു ഭരണവ്യവസ്ഥയാണ് ചന്ദ്ര ഗുപ്തമൗര്യൻ സ്ഥാപിച്ചത്. യുദ്ധങ്ങളിലൂടെ രാജ്യ ത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. പല രാജ്യങ്ങളു മായി സഖ്യം സ്ഥാപിച്ചു. ഭരണത്തിന്റെയും നീതി ന്യായത്തിന്റെയും തലവൻ ചന്ദ്രഗുപ്തമൗര്യനാ യിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായി ക്കാൻ മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരുമുണ്ടാ യിരുന്നു.
Question 2.
മൗര്യകാലഘട്ടത്തിലെ സാമ്പത്തിക-സാമൂഹിക ജീവിതത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കീഴടക്കിയ പ്രദേശങ്ങളിൽ ചക്രവർത്തിയുടെ നിയ ന്ത്രണത്തിൽ കൃഷി ആരംഭിച്ചു. കാർഷിക പുരോ ഗതിക്കായി ചക്രവർത്തിമാർ ജലസേചനസൗക ര്യങ്ങളൊരുക്കി. കൃഷിയുടേയും ഗ്രാമങ്ങളുടെയും വളർച്ച കച്ചവടപുരോഗതിക്ക് കാരണമായി. കച്ച വടത്തിന്റെ പുരോഗതിക്കായി ചക്രവർത്തിമാർ നിരവധി പാതകൾ നിർമ്മിക്കുകയും പാതയ്ക്കി രുവശവും വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും സാധ നങ്ങൾ ഇറക്കിവയ്ക്കാൻ അത്താണികൾ നിർമ്മിക്കു കയും ചെയ്തു. വൈശാലി, കപിലവസ്തു, പാടലീപുത്രം തുട ങ്ങിയ നഗരങ്ങളെ വിദൂരദേശങ്ങളുമായി ബന്ധി പ്പിക്കുന്ന പാതകൾ നിർമ്മിച്ചു. ഇത് മറ്റു പ്രദേശ ങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ സഹാ യകമായി.
Question 3.
ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയെ അശോകന്റെ ധമ്മനയത്തിൽ കാണാൻ കഴിയും. പ്രസ്താവന സമർത്ഥിക്കുക.
Answer:
ധമ്മ പ്രചരിപ്പിക്കുന്നതിനായി അശോകൻ ഉദ്യോ ഗസ്ഥരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും അയച്ചു. തന്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും സിലോ ണിലേക്ക് അയച്ചു. ബുദ്ധന്റെ ശരീരഭാഗങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത സ്തൂപങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. സ്തൂപങ്ങൾ അക്കാലത്തെ കലാമേ മയ്ക്കുള്ള ഉദാഹരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം സാഞ്ചി സ്തൂപമാണ്. മൗര്യസാമ്രാജ്യ ത്തിലും ധമ്മ പ്രചരിച്ച പ്രദേശങ്ങളിലും സാമൂ ഹിക സംഘർഷങ്ങളും വിഭാഗനീയ ചിന്തകളും ഇല്ലാതായി.
Question 4.
ശതവാഹന കാലഘട്ടത്തിലെ ഭൂദാന ത്തിൽനിന്നും ഗുപ്തകാലഘട്ടത്തിലെ ഭൂദാനത്തി നുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
Answer:
ശതവാഹന കാലഘട്ടത്തിൽ ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ എന്നിവർക്ക് ഭൂമി ദാനമായി നൽകി. കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയായി രുന്നു ലക്ഷ്യം. ക്രമേണ ഈ ഭൂമിയുടെ ഭരണാധി കാരവും ഇവർക്ക് നൽകി. എന്നാൽ ഗുപ്തകാല ഘട്ടത്തിൽ ജൈനസന്യാസിമാർ, ബുദ്ധസന്യാസി മാർ, ബ്രാഹ്മണർ, കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ എന്നിവർക്കും ക്ഷേത്രങ്ങൾക്കും വ്യാപകമായി ഭൂമി ദാനം നൽകി. ഭൂമി ലഭിച്ചവർക്ക് അവ റാനുള്ള അധികാരം ഉണ്ടായിരുന്നു. അവർ ഭൂമി യിൽ കർഷകരെക്കൊണ്ട് പണിയെടുപ്പിച്ചു. കർഷ കർക്ക് ഭൂമിയിൽ ഒരവകാശവും ഉണ്ടായിരുന്നില്ല. കൃഷി വ്യാപകമായെങ്കിലും കർഷകർക്ക് ഭൂമിയിൽ ഒരവകാശവും ഉണ്ടായിരുന്നില്ല. കർഷകരുടെ അവസ്ഥ പരിതാപകരമായിരുന്നു.
Question 5.
ഗാന്ധാര ശില്പകലയുടെ സവിശേഷതകൾ വ്യക്തമാക്കുക.
Answer:
കനിഷ്കന്റെ കാലത്ത് ഇന്ത്യയിൽ വളർന്നു. വിക സിച്ച ശില്പ കലാരൂപമാണ് ഗാന്ധാര കല ഗ്രീക്കോ-റോമൻ ശില്പകലയും ഇന്ത്യൻ ശി കലയും തമ്മിൽ കൂടിച്ചേർന്നതിന്റെ ഫലമായാണ് ഈ ശില്പകലാശൈലി രൂപംകൊണ്ടത്. യവന ബൗദ്ധ കല എന്നും ഇതിനെ വിളിക്കാറുണ്ട്. ഗാന്ധാര കലയുടെ മുഖ്യകേന്ദ്രം പെഷവാറായി രുന്നു. ഗാന്ധാരശില്പകലയുടെ മറ്റു സവിശേഷ തകളാണ്
- ബുദ്ധന്റെ ശില്പം.
- അപ്പോളോ ദേവന്റെ മാതൃകയിൽ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു.
- മനുഷ്യശരീരത്തെ യഥാർത്ഥമായി ചിത്രീകരിച്ചി രിക്കുന്നു.
- വസ്ത്രത്തിന്റെ ചുളിവുകൾ പോലും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു.
Question 6.
ചുവടെ തന്നിട്ടുള്ള പട്ടികയിലെ എ വിഭാഗവും ബി വിഭാഗവും തമ്മിലുള്ള ബന്ധം പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.
എ | ബി |
കാളിദാസൻ | കുമാരസംഭവം |
? | മൃച്ഛഘടികം |
ആര്യഭടൻ | ? |
? | അമരകോശം |
Answer:
എ | ബി |
കാളിദാസൻ | കുമാരസംഭവം |
ശുദ്രകൻ | മൃച്ഛഘടികം |
ആര്യഭടൻ | ആര്യഭടീയം |
അമരസിംഹൻ | അമരകോശം |
From Magadha to Thaneswar Class 8 Notes Malayalam Medium
Question 1.
മൗര്യസാമ്രാജ്യത്തിലെ സാമ്പത്തിക പ്രവർത്തന ങ്ങളെ ഏതുവിധമാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നത്?
Answer:
കീഴടക്കിയ പ്രദേശങ്ങളിൽ ചക്രവർത്തിയുടെ നിയ ന്ത്രണത്തിൽ കൃഷി ആരംഭിച്ചു. കാർഷിക പുരോ ഗതിക്കായി ചക്രവർത്തിമാർ ജലസേചനസൗക ര്യങ്ങളൊരുക്കി. കൃഷിയുടെയും ഗ്രാമങ്ങളുടെയും വളർച്ച കച്ചവടപുരോഗതിക്ക് കാരണമായി. കച്ച വടത്തിന്റെ പുരോഗതിക്കായി ചക്രവർത്തിമാർ നിരവധി പാതകൾ നിർമ്മിക്കുകയും പാതയ്ക്കി രുവശവും വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും സാധ നങ്ങൾ ഇറക്കിവയ്ക്കാൻ അത്താണികൾ (ചുമട് താങ്ങികൾ) നിർമ്മിക്കുകയും ചെയ്തു. വൈശാ ലി, കപിലവസ്തു, പാടലീപുത്രം തുടങ്ങിയ നഗ രങ്ങളെ വിദൂരദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകൾ നിർമ്മിച്ചു. ഇത് മറ്റു പ്രദേശങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ സഹായകമായി.
Question 2.
കാർഷികമേഖലയുടെ വളർച്ചയ്ക്കായി മൗര്യസാ മ്രാജ്യം സ്വീകരിച്ച നടപടികൾ എന്തെല്ലാമായി രുന്നു?
Answer:
കീഴടക്കിയ പ്രദേശങ്ങളിൽ ചക്രവർത്തിയുടെ നിയ ന്ത്രണത്തിൽ കൃഷി ആരംഭിച്ചു. കാർഷിക പുരോ ഗതിക്കായി ചക്രവർത്തിമാർ ജലസേചന സൗക ര്യങ്ങളൊരുക്കി.
Question 3.
കച്ചവടത്തിന്റെ പുരോഗതിക്കായി മൗര്യഭരണം കൈക്കൊണ്ട് പരിഷ്കാരങ്ങൾ എന്തെല്ലാം?
Answer:
- നിരവധി പാതകൾ നിർമ്മിച്ചു.
- പാതയ്ക്കിരുവശവും വൃക്ഷങ്ങൾ വച്ചുപിടി പ്പിച്ചു.
- സാധനങ്ങൾ ഇറക്കിവയ്ക്കാൻ അത്താണികൾ (ചുമട് താങ്ങികൾ) നിർമ്മിച്ചു.
- വൈശാലി, കപിലവസ്തു, പാടലീപുത്രം തുട ങ്ങിയ നഗരങ്ങളെ വിദൂര ദേശങ്ങളുമായി ബന്ധിപ്പിച്ചു.
Question 4.
മൗര്യകാലഘട്ടത്തിൽ ഏതെല്ലാം പ്രദേശങ്ങളു മായി വ്യാപാരബന്ധം നിലനിന്നിരുന്നു.?
Answer:
ഈജിപ്ത്, ബാബിലോൺ, ബാക്ട്രിയ, പേർഷ്യ, പാടലീപുത്രം, കാബൂൾ
Question 5.
മൗര്യ കാലഘട്ടത്തെ വിശദീകരിച്ച് കുറിപ്പെഴു തുക.
Answer:
കച്ചവടത്തിനും ഉദ്യോഗസ്ഥർക്കു ശമ്പളം നൽകാനും മുദിതനാണയങ്ങൾ ഉപയോഗിച്ചു. ഖനികളുടെയും ലോഹ വിദ്യയുടെയും നിയ ന്ത്രണം ഭരണകൂടത്തിനായിരുന്നു. കച്ചവടക്കാ രിൽനിന്ന് നികുതി പിരിക്കുകയും അളവുതൂക്ക സമ്പ്രദായത്തിന്റെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചുമ തലകൾ. വൻ സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദ ത്തെയും നിലനിർത്താൻ ഭരണാധികാരികൾക്ക് ധാരാളം സമ്പത്ത് ആവശ്യമായിരുന്നു. ഭരണചെ ലവിനായി പണം കണ്ടെത്തുന്നതിനായി പലതരം നികുതികൾ പിരിച്ചു.
Question 6.
അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന നികുതി കൾ ഏതെല്ലാം? വിശദമാക്കുക.
Answer:
- ഭാഗ, ബലി, ഉദകഭാഗ, ശുക എന്നിവയാണ് ചില പ്രധാന നികുതികൾ.
- പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതിയാണ് ബലി.
- അക്കാലത്തെ ജനനികുതിയാണ് ഉദകഭാഗ.
- കയറ്റുമതിയുടെയും ഇറക്കുമതിയുടെയും മേലുള്ള നികുതിയാണ് ശുൽ,
Question 7.
മൗര്യന്മാരുടെ കേന്ദ്രീകൃതഭരണം അവിടത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ സ്വാധീനിച്ചതെങ്ങ നെയെന്ന് പരിശോധിക്കുക.
Answer:
കച്ചവട ത്തിനും ഉദ്യോഗസ്ഥർക്കു ശമ്പളം നൽകാനും മുദ്രിതനാണയങ്ങൾ ഉപയോഗിച്ചു. ഖനികളുടെയും ലോഹവിദ്യയുടെയും നിയ ന്ത്രണം ഭരണകൂടത്തിനായിരുന്നു. കച്ചവടക്കാ രിൽനിന്ന് നികുതി പിരിക്കുകയും അളവുതൂക്ക സമ്പ്രദായത്തിന്റെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചുമ തലകൾ. വൻ സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദ ത്തെയും നിലനിർത്താൻ ഭരണാധികാരികൾക്ക് ധാരാളം സമ്പത്ത് ആവശ്യമായിരുന്നു. ഭരണ ലവിനായി പണം കണ്ടെത്തുന്നതിനായി പലതരം നികുതികൾ പിരിച്ചു.
Question 8.
മൗര്യഭരണകാലത്ത് നിലനിന്നിരുന്ന വർണ്ണസമ്പ ദായത്തെ വിശദീകരിച്ച് കുറിപ്പെഴുതുക.
Answer:
തൊഴിലിനെ അടിസ്ഥാനമാക്കിയായിരുന്നു മൗര്യ ഭരണകാലത്ത് വർണ്ണസമ്പ്രദായം നിലനിന്നിരുന്ന ത്. മൗര്യഭരണകാലത്ത് കൃഷി കൂടുതൽ വ്യാപക മായതോടെ കൃഷിയെ അടിസ്ഥാനമാക്കിയുള്ള കൈത്തൊഴിലുകൾ രൂപംകൊണ്ടു. ഇത് തൊഴി ലിനെ അടിസ്ഥാനമാക്കിയുള്ള വർണ്ണസമ്പ്രദായം കൂടുതൽ ശക്തമാകുന്നതിന് ഇടയാക്കി.
Question 9.
മെഗസ്തനീസിന്റെ അഭിപ്രായത്തിൽ മൗര്യഭരണ കാലത്ത് സമൂഹത്തിൽ ഏഴു വിഭാഗങ്ങൾ നില നിന്നിരുന്നു. ഏതെല്ലാമായിരുന്നു ഈ വിഭാഗ
ങ്ങൾ?
Answer:
- കർഷകർ
- തത്വചിന്തകൾ
- സൈനികർ
- രാജാവിന്റെ ഉപദേശകർ
- ന്യായാധിപന്മാർ
- കൈത്തൊഴിലുകാരും കച്ചവടക്കാരും
- കാലിമേയ്ക്കുന്നവരും വേട്ടയാടുന്നവരും
Question 10.
കൃഷിയുടെ വ്യാപനം സാമൂഹിക അസമത്വ ങ്ങൾക്ക് കാരണമായി. പ്രസ്താവനയെ സാധൂക രിച്ച് കുറിപ്പെഴുതുക.
Answer:
മൗര്യഭരണകാലത്ത് കൃഷി കൂടുതൽ വ്യാപകമാ യതോടെ കൃഷിയെ അടിസ്ഥാനമാക്കിയുള്ള കൈത്തൊഴിലുകൾ രൂപംകൊണ്ടു. ഇത് തൊഴി ലിനെ അടിസ്ഥാനമാക്കിയുള്ള വർണ്ണസമ്പ്രദായം കൂടുതൽ ശക്തമാകുന്നതിന് ഇടയാക്കി. മെഗസ്ത നീസിന്റെ അഭിപ്രായത്തിൽ സമൂഹത്തിൽ ഏഴു വിഭാഗങ്ങൾ നിലനിന്നിരുന്നു. കർഷകർ, തത്വചി കർ, സൈനികർ, രാജാവിന്റെ ഉപദേശകർ, ന്യായാധിപന്മാർ, കൈത്തൊഴിലുകാരും കച്ചവട ക്കാരും, കാലിമേയ്ക്കുന്നവരും വേട്ടയാടുന്നവരും, അർത്ഥശാസ്ത്രത്തിൽ ദാസന്മാർ എന്ന് വിളിച്ചി രുന്ന അടിമകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
Question 11.
ഗാന്ധാരശില്പത്തിന്റെ സവിശേഷതകൾ എന്തെ ല്ലാമായിരുന്നു?
Answer:
- ബുദ്ധന്റെ ശില്പം
- അപ്പോളോ ദേവന്റെ മാതൃകയിൽ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു.
- മനുഷ്യശരീരത്തെ യഥാർത്ഥമായി ചിത്രീകരി ച്ചിരിക്കുന്നു.
- വസ്ത്രത്തിന്റെ ചുളിവുകൾപോലും സൂക്ഷ്മ മായി ചിത്രീകരിച്ചിരിക്കുന്നു.
Question 12.
ഗാന്ധാരശില്പകലയുടെ വളർച്ചയ്ക്കു മഹായാ നബുദ്ധമതം ഏതുവിധം സഹായകമായി.
Answer:
കുഷാനഭരണകാലത്ത് ഇന്ത്യയിലേക്കു വന്ന ശില്പികൾ ധാരാളം ബുദ്ധ പ്രതിമകൾ നിർമ്മി ച്ചു. ഗ്രീക്കുകാരുടേയും റോമാക്കാരുടേയും ശില്പ വിദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശില്പവി ദ്യയും ചേർന്ന് പുതിയ ശൈലി അക്കാലത്ത് രൂപ പ്പെട്ടു. അത് ഗാന്ധാരശില്പകല എന്നറിയപ്പെട്ടു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ (ഗാ സാരം) എന്ന പ്രദേശത്താണ് ഇത്തരം ശില്പ ങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്നത്. ബുദ്ധന്റെ പ്രതിമകളെ ബുദ്ധമതത്തിലെ ഒരു വിഭാഗമായ മഹായാന ബുദ്ധമതക്കാർ ആരാധിച്ചു.
Question 13.
ചുവടെ പേരു നൽകിയിട്ടുള്ളവരിൽ ആരായിരുന്നു മഹായാന ബുദ്ധമതത്തെ രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ഭരണാധികാരി?
a) ബിന്ദുസാരൻ
b) കനിഷ്കൻ
c) ഗൗതമീപുത്ര ശതകർണി
d) ഹർഷവർധനൻ
Answer:
b) കനിഷ്കൻ
Question 14.
മൗര്യകാലഘട്ടത്തിനുശേഷം മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ശക്തിപ്രാപിച്ച ഭരണാ ധികാരികൾ ശതവാഹനന്മാരായിരുന്നു. ഇവരുടെ ഭരണകാലം വിലയിരുത്തി കുറിപ്പെഴുതുക.
Answer:
ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിലായിരുന്നു ശതവാ ഹനൻ ഭരണം നടത്തിയിരുന്നത്. പ്രതിഷ്ഠാന മായിരുന്നു ഇവരുടെ ആസ്ഥാനം (ഇന്നത്തെ മഹാ രാഷ്ട്രയിലെ പൈതാൻ), ഗൗതമീ പുത്ത കർണി, വസിഷ്ഠപുത്രൻ തുടങ്ങിയ രാജാക്കന്മാർ ശതവാഹനരാജ്യത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിപ്പിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള കച്ചവട ക്കാരും ജൈന-ബുദ്ധ-ബ്രാഹ്മണത പ്രചാരകരും ദക്ഷിണേന്ത്യയിലേക്കു വന്നു. ഇത് തെക്കും വടക്കും തമ്മിലുള്ള സാംസ്കാരികമായ വിനിമ യത്തിനു കാരണമായി. ശതവാഹന ഭരണാധികാ രികൾ ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ എന്നി വർക്ക് ഭൂമി ദാനമായി നൽകി. കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഇത്തരം ഭൂദാനങ്ങളുടെ പ്രധാന ലക്ഷ്യം. ഈ കാലഘട്ടത്തിൽ റോമാസാമ്രാജ്യവുമായി ഇന്ത്യക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. അക്കാലത്തെ റോമൻ സ്വർണ്ണനാണയങ്ങൾ ഇന്ത്യയുടെ പല ഭാഗ ത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
Question 15.
സമുദ്ര ഗുപ്തന്റെ ആക്രമണങ്ങളെ ക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് മനസ്സിലാക്കാൻ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്?
Answer:
- നഗരങ്ങൾ കേന്ദ്രീകരിച്ച് വിവിധതരം കലക ളുടെയും തൊഴിലുകളുടെയും ആവിർഭാവം.
- ലോഹനിർമ്മാണം, പട്ടുവ്യവസായം എന്നിവ ഇത്തരം നഗരങ്ങളിൽ വികാസം പ്രാപിച്ച തൊഴിലുകളാണ്.
- ഉൽപാദനത്തെയും വിതരണത്തേയും നിയ ന്തിച്ചിരുന്ന ഗിൽഡുകൾ എന്ന കച്ചവട സംഘ ടങ്ങളുടെ രൂപപ്പെടൽ.
- പണത്തിന്റെ നിക്ഷേപം സ്വീകരിക്കൽ, വായ്പ കൾ നൽകൽ എന്നീ പ്രവർത്തനങ്ങൾ ഏറ്റെ ടുത്തു നടത്തപ്പെട്ടു.
Question 16.
വ്യാപാരത്തിന്റെ വളർച്ച ഗിൽഡുകളുടെ രൂപീക രണത്തിന് വഴിതെളിച്ചതെങ്ങനെ?
Answer:
ലോഹനിർമ്മാണം, പട്ടുവ്യവസായം എന്നിവ നഗ രങ്ങൾ കേന്ദ്രീകരിച്ച് വികാസം പ്രാപിച്ച് തൊഴി ലുകളാണ്. ഉൽപ്പാദനത്തെയും വിതരണത്തേയും നിയന്ത്രിച്ചിരുന്ന ഗിൽഡുകൾ എന്ന കച്ചവട സംഘങ്ങളും ഇവിടങ്ങളിൽ രൂപപ്പെട്ടു. ഉൽപ്പാദന പ്രക്രിയകൾ നടത്താനായി പണം ആവശ്യമാണ്. ഉല്പാദകർക്ക് പണം വായ്പയായി നൽകാൻ ഗിൽഡുകൾ എപ്പോഴും സജ്ജരായിരുന്നു. അതു പോലെ ലാഭമായി ലഭിച്ച പണം മിച്ചം പിടിക്കു കയും ആ തുക ഗിൽഡുകൾ നിക്ഷേപമായി സ്വീക രിക്കുകയും ചെയ്തു.
Question 17.
മൗര്യഭരണകാലത്തെ അപേക്ഷിച്ച് ശതവാഹന കാലഘട്ടത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?
Answer:
മൗര്യഭരണകാലം
മൗര്യഭരണകാലത്ത് കൃഷി കൂടുതൽ വ്യാപക മായി.
കൃഷിയെ അടിസ്ഥാനമാക്കി കൈത്തൊഴിലുകൾ രൂപംകൊണ്ടു.
വർണ്ണസമ്പ്രദായം കൂടുതൽ ശക്തമായി.
ശതവാഹന ഭരണകാലം
ഗാന്ധാര ശില്പകലയുടെ വികാസം.
മഹായാന ബുദ്ധമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ വടക്കും തെക്കും തമ്മിൽ സാംസ്കാരിക വിനിമയം.
ബുദ്ധസന്യാസിമാർക്കും ബ്രാഹ്മണർക്കും ഭൂമി ദാനമായി നൽകി.
ഭൂദാനത്തിലൂടെ കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.
റോമുമായി വ്യാപാരബന്ധം പുലർത്തിനാണയവ്യവസ്ഥ.
ലോഹനിർമ്മാണവും പട്ടുവ്യവസായവും,ഗിൽഡുകളുടെ രൂപീകരണം.
Question 18.
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം പാട ലീപുത്രം ആസ്ഥാനമാക്കി ഗംഗാസമതലത്തിൽ വളർന്നുവന്ന ശക്തമായ സാമ്രാജ്യം ഏതാണ്? കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തി കുറിപ്പെഴു തുക.
Answer:
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം പാടലീപുത്രം ആസ്ഥാനമാക്കി ഗംഗാസമതല ത്തിൽ വളർന്നുവന്ന ശക്തമായ സാമ്രാജ്യം ഗുപ്തസാമ്രാജ്യമായിരുന്നു.
പാടലീപുത്രമായിരുന്നു ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനം.
ഈ സാമ്രാജ്യത്തിലെ ആദ്യത്തെ ഭരണാധി കാരി ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്നു.
Question 19.
ഗുപ്ത സാമ്രാജ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി കുറിപ്പെഴുതുക.
Answer:
ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്ന ഗുപ്ത വർഷ ത്തിനു തുടക്കം കുറിച്ചത്.
സമുദ്രഗുപ്തനായിരുന്നു ഗുപ്തസാമ്രാജ്യ ത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചത്.
സമുദ്രഗുപ്തന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഹരിസേനൻ എന്ന കവി തയ്യാറാക്കിയ പ്രശ സ്തിയിൽനിന്നും സമുദ്രഗുപ്തന്റെ ആക്രമണ ങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.
ചന്ദ്രഗുപ്തൻ രണ്ടാമനായിരുന്നു സമുദ്രഗുപ്ത നുശേഷം ഗുപ്തസാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചത്.
ഗുപ്തസാമ്രാജ്യത്തിന്റെ ആസ്ഥാനം പാടലീ പുത്രത്തിൽനിന്നും ഉജ്ജയിനിയിലേക്ക് സമു ദ്രഗുപ്തൻ മാറ്റി.
Question 20.
സമുദ്ര ഗുപ്തന്റെ ആക്രമണങ്ങളെ ക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് മനസ്സിലാക്കാൻ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്?
Answer:
സമുദ്രഗുപ്തൻ ഉത്തരേന്ത്യൻ രാജ്യങ്ങളെ കീഴട ക്കുകയും ദക്ഷിണേന്ത്യൻ പ്രദേശങ്ങളെ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് മേഖല സമുദ്രഗുപ്തന്റെ നിയ ന്ത്രണത്തിലായിരുന്ന പ്രദേശമായിരുന്നു. പടി ഞ്ഞാറുള്ള പ്രദേശങ്ങൾ സമുദ്രഗുപ്തൻ കീഴടക്കി. കീഴടക്കിയ മറ്റു പ്രദേശങ്ങൾ വടക്കു-കിഴക്ക് മേഖ ലയായിരുന്നു. കിഴക്കുഭാഗം തന്റെ നിയന്ത്രണത്തി ലാക്കി.
Question 21.
ഗുപ്തസാമ്രാജ്യം കാണിക്കുന്ന ഭൂപടം താഴെ തന്നിരിക്കുന്നു.
Answer:
പ്രദേശം – സമുദ്രഗുപ്തൻ കീഴടക്കിയ സ്ഥലങ്ങൾ/നിയന്ത്രണത്തി ലായിരുന്ന പ്രദേശങ്ങൾ
വടക്കുപടിഞ്ഞാറ് – നിയന്ത്രണത്തിലായിരുന്ന പ്രദേശം
പടിഞ്ഞാറ് – സമുദ്രഗുപ്തൻ കീഴടക്കിയ സ്ഥലങ്ങൾ
വടക്കുകിഴക്ക് കിഴക്ക് – കീഴടക്കിയ സ്ഥലങ്ങൾ
Question 22.
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ഉണ്ടാ യിരുന്ന നവരത്നങ്ങളുടെ പേരുകൾ എഴുതുക.
Answer:
കാളിദാസൻ, ഘടകർപ്പരൻ, ക്ഷപണകൻ, വരരു ചി, വേതാളഭട്ടൻ, വരാഹമിഹിരൻ, അമരസിംഹൻ, ശങ്കു, ധന്വന്തരി എന്നീ ഒമ്പതുപേർ ചേരുന്നതാണ് നവരത്നങ്ങൾ.
Question 23.
ചന്ദ്രഗുപ്തൻ രണ്ടാമനുശേഷം അധികാരത്തിൽ വന്ന പ്രധാന ഗുപ്തരാജാക്കന്മാർ ആരെല്ലാം?
Answer:
കുമാരഗുപ്തൻ, സ്കന്ദഗുപ്തൻ എന്നിവരായി രുന്നു ചന്ദ്രഗുപ്തൻ രണ്ടാമനുശേഷം അധികാര ത്തിൽ വന്ന പ്രധാന ഗുപ്തരാജാക്കന്മാർ.
Question 24.
ഗുപ്തകാലഘട്ടത്തിൽ നിലനിന്നിരുന്ന ഭൂദാനവും ശതവാഹനകാലഘട്ടത്തിൽ നിലനിന്നിരുന്ന ഭൂദാ നവും താരതമ്യം ചെയ്തു കുറിപ്പെഴുതുക.
Answer:
ശതവാഹന കാലഘട്ടത്തിൽ ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ എന്നിവർക്ക് ഭൂമി ദാനമായി നൽകി. കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയായി രുന്നു ലക്ഷ്യം. ക്രമേണ ഈ ഭൂമിയുടെ ഭരണാധി കാരവും ഇവർക്ക് നൽകി. എന്നാൽ ഗുപ്തകാലഘട്ടത്തിൽ ജൈനസന്യാസി മാർ, ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ, കൊട്ടാര ത്തിലെ ഉദ്യോഗസ്ഥർ എന്നിവർക്കും ക്ഷേത്ര ങ്ങൾക്കും വ്യാപകമായി ഭൂമി ദാനമായി നൽകി. ഭൂമി ലഭിച്ചവർക്ക് അവ കൈമാറാനുള്ള അധി കാരം ഉണ്ടായിരുന്നു. അവർ ഭൂമിയിൽ കർഷക രെക്കൊണ്ട് പണിയെടുപ്പിച്ചു. കർഷകർക്ക് ഭൂമി യിൽ ഒരവകാശവും ഉണ്ടായിരുന്നില്ല. കൃഷി വ്യാപ കമായെങ്കിലും കർഷകർക്ക് ഭൂമിയിൽ ഒരവകാ ശവും ഉണ്ടായിരുന്നില്ല. കർഷകരുടെ അവസ്ഥ പരിതാപകരമായിരുന്നു.
Question 25.
റോമാസാമ്രാജ്യത്തിന്റെ അധഃപതനം ഗുപ്തസാ മാജ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാമാ യിരുന്നു?
Answer:
ഗുപ്തന്മാരുടെ വ്യാപാരത്തിൽ തകർച്ച സംഭ വിച്ചു.
കച്ചവടത്തിന്റെ തകർച്ചയെ തുടർന്ന് ജനങ്ങൾ കൃഷിയിലേക്കു കൂടുതലായി കടന്നുവന്നു.
നഗരങ്ങൾക്ക് അവയുടെ പ്രാധാന്യം നഷ്ട പ്പെട്ടു.
അധികാരം ഭൂവുടമകളിൽ കേന്ദ്രീകരിക്കപ്പെട്ടു. രാജവാഴ്ച ദുർബലമായി.
വർണ്ണസമ്പ്രദായം കൂടുതൽ ശക്തമായി.
വൈഷ്ണവിഭാഗത്തെയും ശൈവ വിഭാഗ ത്തെയും രാജാക്കന്മാർ പ്രോത്സാഹിപ്പിക്കുകയും നിരവധി
ക്ഷേത്ര ങ്ങൾ നിർമ്മിക്കു കയും ചെയ്തു.
Question 26.
ഗുപ്തകാലഘട്ടത്തിൽ വിവിധ മേഖലകളിലു ണ്ടായ മാറ്റങ്ങൾ വിശദീകരിച്ച് കുറിപ്പെഴുതുക.
Answer:
സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളിൽ നിര വധി കൃതികൾ ഈ കാലഘട്ടത്തിൽ രചിക്കപ്പെ ട്ടിരുന്നു. കാളിദാസൻ, ശുദ്രകൻ എന്നിവർ സാഹി ത്യത്തിലും വരാഹമിഹിരൻ, ആര്യഭടൻ എന്നിവർ ശാസ്ത്രത്തിലും സംഭാവനകൾ നൽകി. അഭി ജ്ഞാന ശാകുന്തളം, വിക്രമോർവശീയം, മാളവി കാഗ്നിമിത്രം, കുമാരസംഭവം എന്നിവ കാളിദാസൻ രചിച്ച കൃതികളാണ്. മൃച്ഛഘടികം എന്ന കൃതി രചിച്ചത് ശുദ്രകൻ ആയിരുന്നു. വിശാഖദത്തൻ രചിച്ച കൃതികളാണ് മുദ്രരാക്ഷസം, ദേവീചന്ദ്ര ഗുപ്തം എന്നിവ.
ശാസ്ത്രരംഗത്ത് സംഭാവനകൾ നൽകിയിവരായി രുന്നു വരാഹമിഹിരനും ആര്യഭടനും. പഞ്ചസി ദ്ധാന്തിക, ലഘുജാതകം, ബൃഹദ് ജാതകം എന്നിവ വരാഹമിഹിരൻ രചിച്ച കൃതികളായിരുന്നു. ആര്യ ഭടന്റെ കൃതിയായിരുന്നു ആര്യഭടീയം. അമര കോശം എന്ന ഭാഷാനിഘണ്ടു അമരസിംഹൻ രചിച്ചു.
Question 27.
മൗര്യകാലഘട്ടത്തിനുശേഷം ജനജീവിതത്തിന്റെ വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സെമിനാർ പേപ്പർ തയ്യാറാക്കുക.
Answer:
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം ഇന്ത്യ യുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ പല ജനവിഭാഗങ്ങളും ഇന്ത്യയിലേക്കുവന്നു. അവ യിൽ പ്രധാനപ്പെട്ടവർ കുഷാനന്മാരായിരുന്നു. കുഷാനന്മാരിലെ ശ്രദ്ധേയനായ ഭരണാധികാരി യാണ് കനിഷ്കൻ. അദ്ദേഹം സി.ഇ. 78-ൽ ശക വർഷം ആരംഭിച്ചു. ബുദ്ധമതത്തിന്റെ വ്യാപന ത്തിന് അദ്ദേഹം നിരവധി സംഭാവനകൾ നൽകി. അശ്വഘോഷൻ, വസുമിത്രൻ തുടങ്ങിയ ബുദ്ധമ തപണ്ഡിതന്മാർ അദ്ദേഹത്തിന്റെ കൊട്ടാരത്തിലു ണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണനാ ണയങ്ങൾ പുറത്തിറക്കിയത് കുഷാനന്മാരായിരു ന്നു. വൈദ്യശാസ്ത്രത്തിന് നിരവധി സംഭാവന കൾ നൽകിയ ചരകനും ശുശ്രുതനും അക്കാല ത്താണ് ജീവിച്ചിരുന്നത്. ഗാന്ധാര ശില്പകലയുടെ വികാസം
ഈ കാലഘട്ടത്തിലായിരുന്നു. മഹാ യാന ബുദ്ധമത്തെ ഔദ്യോഗിക മതമായി പ്രഖ്യാ പിച്ചു. ഇന്ത്യയുടെ വടക്കും തെക്കും തമ്മിൽ സാംസ്കാരിക വിനിമയത്തിനു സാധിച്ചു. ബുദ്ധ സന്യാസിമാർക്കും ബ്രാഹ്മണർക്കും ഭൂമി ദാന മായി നൽകി. ഭൂദാനത്തിലൂടെ കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു. റോമുമായി ഇക്കാലത്ത് വ്യാപാരബന്ധം നിലനിന്നിരുന്നു. ഇക്കാലത്ത് നിലനിന്നിരുന്ന മറ്റൊന്നായിരുന്നു നാണയവ്യ വസ്ഥ. വൻനഗരങ്ങൾ കേന്ദ്രീകരിച്ച് വിവിധതരം കലകളുടെയും തൊഴിലുകളുടെയും ആവിർഭാവം ലോഹനിർമ്മാണത്തിനും പട്ടുവ്യവസായത്തിനും പ്രാധാന്യം നൽകി. ഗിൽഡുകൾ എന്ന കച്ചവട സംഘങ്ങളുടെ രൂപീകരണം.
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം പാടലീ പുത്രം ആസ്ഥാനമാക്കി ഗംഗാസമതലത്തിൽ വളർന്നുവന്ന ശക്തമായ സാമ്രാജ്യം ഗുപ്തസാ മാജ്യമായിരുന്നു. പാടലീപുത്രമായിരുന്നു ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനം. ഈ സാമ്രാജ്യ ത്തിലെ ആദ്യത്തെ ഭരണാധികാരി ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്നു.
സമുദ്രഗുപ്തൻ ഉത്തരേന്ത്യൻ രാജ്യങ്ങളെ കീഴടക്കു കയും ദക്ഷിണേന്ത്യൻ പ്രദേശങ്ങളെ തന്റെ നിയ ന്ത്രണത്തിലാക്കുകയും ചെയ്തു. ഇന്ത്യയുടെ വട ക്കുപടിഞ്ഞാറ് മേഖല സമുദ്രഗുപ്തന്റെ നിയന്ത്രണ ത്തിലായിരുന്ന പ്രദേശമായിരുന്നു. പടിഞ്ഞാറുള്ള പ്രദേശങ്ങൾ സമുദ്രഗുപ്തൻ കീഴടക്കി. കീഴടക്കിയ മറ്റ് പ്രദേശങ്ങൾ വടക്കു-കിഴക്ക് മേഖലയായിരുന്നു. കിഴക്കുഭാഗം തന്റെ നിയന്ത്രണത്തിലാക്കി. സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളിൽ നിര വധി കൃതികൾ ഈ കാലഘട്ടത്തിൽ രചിക്കപ്പെ ട്ടിരുന്നു. കാളിദാസൻ, ശുദ്രകൻ എന്നിവർ സാഹി ത്യത്തിലും വരാഹമിഹിരൻ, ആര്യഭടൻ എന്നിവർ ശാസ്ത്രത്തിലും സംഭാവനകൾ നൽകി.
അഭി ജ്ഞാന ശാകുന്തളം, വിക്രമോർവശീയം, മാളവി കാഗ്നിമിത്രം, കുമാരസംഭവം എന്നിവ കാളിദാസൻ രചിച്ച കൃതികളാണ്. മൃച്ഛഘടികം എന്ന കൃതി രചിച്ചത് ശുദ്രകൻ ആയിരുന്നു. വിശാഖദത്തൻ രചിച്ച കൃതികളാണ് മുദ്രരാക്ഷസം, ദേവീചന്ദ്രഗു പ്തം എന്നിവ.
ശാസ്ത്രരംഗത്ത് സംഭാവനകൾ നൽകിയവരായി രുന്നു വരാഹമിഹിരനും ആര്യഭടനും. പഞ്ചസി ദ്ധാന്തിക, ലഘുജാതകം, ബൃഹദ് ജാതകം എന്നിവ വരാഹമിഹിരൻ രചിച്ച കൃതികളായിരുന്നു. ആര്യഭടന്റെ കൃതിയായിരുന്നു ആര്യഭടീയം. ഗുപ്തന്മാർക്കുശേഷം പ്രാചീന ഇന്ത്യയിൽ നില നിന്ന് ശക്തമായ ഭരണം താനേ ശ്വരത്തിലെ വർധന രാജാക്കന്മാരുടേതാണ്. ഹർഷവർധനനാ യിരുന്നു ഇവരിൽ പ്രധാനി. ബുദ്ധമതത്തിന്റെ പ്രചാരത്തിനായി അദ്ദേഹം നിരവധി സഹായ ങ്ങൾ നൽകി. അദ്ദേഹം നളന്ദ സർവ്വകലാശാല യുടെ ഉന്നമനത്തിനായി പല നടപടികൾ കൈക്കൊണ്ടു.
Question 1.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
A | B |
മെഗസ്തനീസ് | ശകവർഷം |
കൗടില്യൻ | അലഹബാദ് പ്രശസ്തി |
കനിഷ്കൻ | ഇൻഡിക |
ഹരിസേനൻ | അർത്ഥശാസ്ത്രം |
Answer:
A | B |
മെഗസ്തനീസ് | ഇൻഡിക |
കൗടില്യൻ | അർത്ഥശാസ്ത്രം |
കനിഷ്കൻ | ശകവർഷം |
ഹരിസേനൻ | അലഹബാദ് പ്രശസ്തി |
Question 2.
ബ്രായ്ക്കറ്റിൽ നിന്നും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക.
a) മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആര്? (മെഗസ്തനീസ്, ചന്ദ്രഗുപ്തമൗര്യൻ, കനി ഷ്കൻ, കൗടില്യൻ)
b) സപ്താംഗ സിദ്ധാന്തത്തിന്റെ വക്താവ്? (കൗടില്യൻ, മെഗസ്തനീസ്, സെലൂക്കസിക്ക റ്റർ, അശോകൻ)
c) മൗര്യ ഭരണത്തിന്റെ ആസ്ഥാനം? (ഉജ്ജയിനി, താനേശ്വരം, പൈതാൻ, പാടലീ
d) ധമ്മ നടപ്പിലാക്കിയ ഭരണാധികാരി (ചന്ദ്രഗുപ്ത മൗര്യൻ, കൗടില്യൻ, അശോകൻ, സമുദ്രഗുപ്തൻ)
Answer:
a) ചന്ദ്രഗുപ്തമൗര്യൻ
b) കൗടില്യൻ
c) പാടലീപുത്രം
d) അശോകൻ
Question 3.
തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തിയാക്കുക.
(i) a) സ്വാമി : രാജാവ്
b) ദണ്ഡ : …………..
(ii) a) അമാത്യൻ : മന്ത്രി
b) മിത്രം : …………….
(iii) a) കോസ് : ഖജനാവ്
b) ജനപദം : …………..
(iv)a) ഭാഗ : ഭൂനികുതി
b) ഉദകഭാഗ : ………….
Answer:
(i) നീതിന്യായം
(ii) സഖ്യങ്ങൾ
(iii) പ്രദേശം
(iv) ജലനികുതി
Question 4.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തി ലാക്കുക.
ശകവർഷത്തിന്റെ ആരംഭം
വർധന ഭരണത്തിന്റെ ആരംഭം
ഗുപ്ത വർഷത്തിന്റെ ആരംഭം
മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപനം
Answer:
- മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപനം (ബി.സി.ഇ. 321)
- ശകവർഷത്തിന്റെ ആരംഭം (സി.ഇ. 78)
- ഗുപ്ത വർഷത്തിന്റെ ആരംഭം (സി.ഇ. 320)
- വർധന ഭരണത്തിന്റെ ആരംഭം
Question 5.
ചുവടെ തന്നിട്ടുള്ളതിൽ ബ്രായ്ക്കറ്റിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക.
a) ശതവാഹനൻമാരുടെ ആസ്ഥാനം കണ്ടത്തുക. (പാടലീപുത്രം, ഉജ്ജയിനി, പ്രതിഷ്ടാന കാണ്ടഹാർ)
b) അലഹബാദ് പ്രശസ്തിയിൽ പ്രതിപാദിക്കുന്ന ഗുപ്തരാജാവ്. (ചന്ദ്രഗുപ്തൻ I, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ II, കുമാര ഗുപ്തൻ
c) ഗുപ്തന്മാരുടെ തലസ്ഥാനം പാടലീപുത ത്തിൽ നിന്നും ഉജ്ജയിനിയിലേക്ക് മാറ്റിയ ഭര ണാധികാരി : (ചന്ദ്രഗുപ്തൻ I, ചന്ദ്രഗുപ്തൻ II, സമുദ്രഗു പൻ, സ്കന്ദ ഗുപ്തൻ)
d) ‘നവരത്നങ്ങൾ ‘ ജീവിച്ചിരുന്നത് ഏത് ഗുപ്ത രാജാവിന്റെ കാലത്താണ്? (ശ്രീഗുപ്തൻ, ചന്ദ്രഗുപ്തൻ I, കുമാര ഗുപ്തൻ, ചന്ദ്രഗുപ്തൻ II,
Answer:
a) പ്രതിഷ്ത്താന
b) സമുദ്രഗുപ്തൻ
c) ചന്ദ്രഗുപ്തൻ II
d) ചന്ദ്രഗുപ്തൻ II
Question 5.
തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തിയാക്കുക.
(i) a) ഫാനിയൻ : ഗുപ്തരാജവംശം
b) ഹുയാൻസാങ് : ……………..
(ii) a) മൃച്ഛഘടികം : ശൂദ്രകൻ
b) രത്നാവലി : …………………
(iii) a) കുമാരസംഭവം ; കാളിദാസൻ
b) മുദ്രരാക്ഷസം : ……………
(iv) a) പ്രിയദർശിക : ഹർഷവർധനൻ
b) മാളവികാഗ്നിമിത്രം : ……………
Answer:
a) വർധന രാജവംശം
b) ഹർഷവർധനൻ
c) വിശാഖദത്തൻ
d) കാളിദാസൻ
Question 7.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
A | B |
ആര്യഭടീയം | വിക്രമോർവശീയം |
അമരകോശം | കാളിദാസൻ |
പഞ്ചസിദ്ധാന്തിക | അമരസിംഹൻ |
വരാഹ മിഹിരൻ | ആര്യഭടൻ |
Answer:
A | B |
ആര്യഭടീയം | ആര്യഭടൻ |
അമരകോശം | അമരസിംഹൻ |
പഞ്ചസിദ്ധാന്തിക | വിക്രമോർവശീയം |
വരാഹ മിഹിരൻ | കാളിദാസൻ |
From Magadha to Thaneswar Class 8 Notes Pdf Malayalam Medium
- ഒരു രാഷ്ട്രത്തിന് അനിവാര്യമായ ഏഴു ഘടകങ്ങ ളെക്കുറിച്ച് (സ്പതാംഗങ്ങൾ) കൗടില്യൻ അർത്ഥ ശാസ്ത്രത്തിൽ പറയുന്നു.
- സ്പതാംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭര ണവ്യവസ്ഥയാണ് ചന്ദ്രഗുപ്ത മൗരന്യൻ സ്ഥാപി
ച്ചത്. - ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമെന്ന പദവി നേടിക്കൊടുത്ത നിരവധി ഘടകങ്ങൾ മൗര്യരാ ജ്യത്തിന് ഉണ്ട്.
- അശോകൻ ധമ്മ എന്ന ആശയം നടപ്പിലാക്കി. അശോകൻ തന്റെ ആശയങ്ങളും കല്പനകളും ജനങ്ങളിലെത്തിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാസനങ്ങൾ സ്ഥാപിക്കുകയും പാറ കളിൽ കൊത്തിവയ്ക്കുകയും ചെയ്തു.
- അശോകശാസനങ്ങളെ വലിയ ശിലശാസനങ്ങൾ, ചെറിയ ശിലാശാസനങ്ങൾ, സ്തംഭശാസനങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
- ധമ്മ പ്രചിരിപ്പിക്കുന്നതിനായി അശോകൻ ഉദ്യോ ഗസ്ഥരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും അയച്ചു. മൗര്യസാമ്രാജ്യത്തിലെ സാമ്പത്തിക പ്രവർത്തന ങ്ങളെ ഭരണകൂടം നിയന്ത്രിച്ചിരുന്നു.
- കച്ചവടത്തിനും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനും മുദ്രിതനാണയങ്ങൾ ഉപയോഗിച്ചു.
- അർത്ഥശാസ്ത്രത്തിൽ അക്കാലത്ത് നിലനിന്നി രുന്ന വിവിധതരം നികുതികളെക്കുറിച്ച് പരാമർശി ക്കുന്നുണ്ട്.
- മൗര്യഭരണകാലത്ത് കൃഷി കൂടുതൽ വ്യാപകമാ യതോടെ കൃഷിയെ അടിസ്ഥാനമാക്കിയുള്ള
കൈത്തൊഴിലുകൾ രൂപം കൊണ്ടു. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയി ലൂടെ പലജനവിഭജനങ്ങളും ഇന്ത്യയിലേക്ക് വന്നു. - കുഷാനമ്മാരിലെ ശ്രദ്ധേയനായ ഭരണാധികാരി യാണ് കനിഷ്കൻ
- മഗധ മുതൽ താനേശ്വരം വരെ ബി. സി. ഇ. 78 ആണ് കനിഷ്കൻ ശകവർഷം ആരംഭിച്ചത്.
- ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ശില്പവി ദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശില്പവിദ്യയും ചേർന്ന് ഗാന്ധാര ശില്പകല എന്ന ഒരു പുതിയ ശൈലി രൂപപ്പെട്ടു.
- മൗര്യകാലഘട്ടത്തിനു ശേഷം മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ശക്തി പ്രാപിച്ച ഭരണാ ധികാരികൾ ശതവാനഹന്മാരായിരുന്നു.
- ശതവാഹന ഭരണാധികാരികൾ ബുദ്ധ സന്യാസി മാർ, ബ്രാഹ്മണർ എന്നിവർക്ക് ഭൂമി ദാനമായി നൽകി.
മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം പാട ലീപുത്രം ആസ്ഥാനമാക്കി ഗംഗാസമതലത്തിൽ വളർന്നുവന്ന ശക്തമായ സാമ്രാജ്യം ഗുപ്തന്മാരു ടേതാണ്. - സമുദ്രഗുപ്തന് ശേഷം ഗുപ്ത സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമ നാണ്.
ചന്ദ്രഗുപ്ത രണ്ടാമന്റെ കൊട്ടാരത്തിലാണ് വിവിധ മേഖലകളിൽ പ്രശസ്തരായിരുന്ന നവരത്നങ്ങൾ ജീവിച്ചിരുന്നത്. - ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഗുപ്ത കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ചു. ഗുപ്തകാലഘട്ടത്തിലും ഭൂദാനം നിലനിന്നിരുന്നു. കർഷകർക്ക് ഭൂമിയിൽ ഒരവകാശവും ഉണ്ടായിരു ന്നില്ല.
- റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തെത്തുടർന്ന് ഗുപ്തന്മാരുടെ വ്യാപാരത്തിൽ തകർച്ച സംഭവിച്ചു. അധികാരം ഭൂവുടമകളിൽ കേന്ദ്രീകരിക്കപ്പെട്ടു. ഗുപ്തകാലത്ത് സമൂഹത്തിൽ നിരവധി വിവേച നങ്ങൾ നിലനിന്നിരുന്നു. ഗുപ്ത ശാസ്ത്ര ണ്ടായി.
- കാലഘട്ടത്തിൽ സാഹിത്യരംഗത്തും രംഗത്തും ശ്രദ്ധേയമായ പുരോഗതിയു ഗുപ്ത രാജാക്കന്മാർക്കു ശേഷം പ്രാചീന ഇന്ത്യ യിൽ നിലനിന്ന ശക്തമായ ഭരണം താനേശ്വര ത്തിൽ വർധന രാജാക്കന്മാരുടേതാണ്. ഹർഷവർധനനായിരുന്നു വർധനരിൽ പ്രധാനി.
സാഞ്ചിസ്തൂപം
മധ്യപ്രദേശിൽ ഭോപാലിനടുത്താണ് സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ബുദ്ധമ തതീർത്ഥാടന കേന്ദ്രമാണ്. മൗര്യ രാജാവായ അശോകനാണ് ഇത് നിർമ്മിക്കാൻ അനുമതി നൽകിയത്. നിരവധി ബുദ്ധസ്മാരങ്ങളുടെ ഒരു കേന്ദ്രമാണ് ഇത്. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടി ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 59 അടി ഉയര മുള്ള ഈ സ്തൂപത്തിന് ചുറ്റിലും വേലിയും സ്ഥാപിച്ചിട്ടുണ്ട്. അണ്ഡ, ഹർമിക യഷ്ടി, മതി എന്നിവയാണ് സ്തൂപങ്ങളുടെ പ്രധാന ഭാഗങ്ങൾ. ഭോപ്പാൽ ഭരണാധികാരികളായിരുന്ന ഷാജഹാൻ ബീഗം, സുൽത്താൻ ജഹാൻ ബീഗം എന്നിവരാണ് സാഞ്ചി സ്തൂപത്തെ സംരക്ഷി ക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
ഗാന്ധാര ശില്പകല
ഗ്രീക്ക് ശില്പകലയും ബുദ്ധശില്പകലയും തമ്മി ലുള്ള സമ്മേളനത്തിലൂടെ രൂപപ്പെട്ടതാണ് ഗാന്ധാര ശില്പകല. ബുദ്ധന്റെ ശില്പങ്ങളാണ് ഇതിൽ പ്രധാനമായും നിർമ്മിക്കപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാ ഭാഗത്താണ് ഗാന്ധാര ശില് പങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത്. ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിനും സി.ഇ. ഏഴാം നൂറ്റാണ്ടിനും ഇട യിൽ ഇന്നത്തെ പാക്കിസ്ഥാൻ, അഫ് ഗാനിസ്ഥാൻ എന്നി വി ട ങ്ങ ളി ലാണ് ഗാന്ധാര ശില്പങ്ങൾ നിർമ്മിക്കപ്പെട്ടത്. റോമൻ ശില്പകലയുമായും ഇതിന് ബന്ധമുണ്ടായിരു ന്നു. ഗാന്ധാരം പ്രാചീനകാലത്ത് വ്യാപാരത്തി ന്റെയും സംസ്കാരത്തിന്റെയും വിനിമയ കേന്ദ്ര മായിരുന്നു.