Class 8 Social Science Question Paper Set 3 Malayalam Medium

After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 3 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 3 Malayalam Medium

സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)

Question 1.
മാലി സാമ്രാജ്യത്തിലെ ശക്തനായ ഭരണാധികാരി ആരായിരുന്നു?
a) ചെങ്കിസ്ഖാൻ
b) മൻസ കങ്കൻ മൂസ
c) അബ്ദുൽ അബ്ബാസ്
d) ഉമവിയ്യ
Answer:
b) മൻസ കങ്കൻ മൂസ

Question 2.
ചേരുംപടി ചേർക്കുക.

A B
1. എസ്. കെ. പൊറ്റെക്കാട്ട് A. ലോക രാജ്യങ്ങളുടെ വികസന സൂചിക
2. യൂറോപ്പിന്റെ വിസ്തീർണ്ണം B. 1955-ൽ പ്രസിദ്ധീകരിച്ച കൃതി
3. മാനവ വികസന സൂചിക C. 1,03,55,000 ചതുരശ്ര കി.മീ.
4. ഇന്നത്തെ യൂറോപ്പ് D. മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ

a) 1-A, 2-D,3-C,4-B
b) 1-D, 2-A, 3-B, 4-C
c) 1-D, 2-C, 3-A, 4-B
d) 1-C, 2-D, 3-A, 4-B
Answer:
c) 1-D, 2-C, 3-A, 4-B

Class 8 Social Science Question Paper Set 3 Malayalam Medium

Question 3.
പ്രസ്താവന I: രാജവാഴ്ചയിൽ, രാജാവിൽ/രാജ്ഞിയിൽ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്റെ എല്ലാ അധികാരവും
പ്രസ്താവന II: സ്വേച്ഛാധിപത്യത്തിൽ, രാഷ്ട്രത്തിന്റെ എല്ലാ അധികാരങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടും.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന I മാത്രം ശരിയാണ്
b) പ്രസ്താവന II മാത്രം ശരിയാണ്
c) രണ്ട് പ്രസ്താവനകളും ശരിയാണ്
d) രണ്ട് പ്രസ്താവനകളും ശരിയല്ല
Answer:
c) രണ്ട് പ്രസ്താവനകളും ശരിയാണ്

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. ഓപ്ഷനുകൾ:
പ്രസ്താവന(A):ഡ്രോൺ സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുന്നത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാരണം(R):വർധിച്ചുവരുന്ന ലോകജനസംഖ്യ, കാലാവസ്ഥാവ്യതിയാനം, സാങ്കേതികവിദ്യയുടെ വളർച്ച എന്നിവയ്ക്കനുസരിച്ച് കാർഷികപ്രവർത്തനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.

ഓപ്ഷനുകൾ:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, എന്നാൽ R തെറ്റാണ്.
d) A തെറ്റാണ്, എന്നാൽ R ശരിയാണ്.
Answer:
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല.

5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)

Question 5.
A. സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
ബോൾഷെവിക്കുകൾ
മെൻഷെവിക്കുകൾ

അല്ലെങ്കിൽ

B. ‘ബോക്സർ ലഹള’ എന്നാലെന്ത്?
Answer:
വിദേശശക്തികളുടെ വർധിച്ചുവന്ന ഇടപെടൽ ചൈനയിലെ ജനങ്ങൾക്കിടയിൽ അവരോടുള്ള വെറുപ്പ് വർധിപ്പിച്ചു. ഇതിന്റെ ഫലമായി ചൈനയിൽ ധാരാളം രഹസ്യസംഘടനകൾ രൂപം കൊണ്ടു. അങ്ങനെ രൂപം കൊണ്ട ഒരു രഹസ്യസംഘടന ആയിരുന്നു ബോക്സർമാർ. ഇവരുടെ ചിഹ്നം ബോക്സർമാരുടെ മുഷ്ടി ആയിരുന്നു. യൂറോപ്യൻ അധിനിവേശത്തിനെതിരെ ഇവർ നടത്തിയ ചെറുത്തുനിൽപ്പാണ് ‘ബോക്സർ ലഹള’ എന്നറിയപ്പെടുന്നത്.

Question 6.
കരോലിൻ ജിയൻ ശൈലി എന്നാലെന്ത്?
Answer:
ബൈസാന്റയിൻ ശൈലിയും പ്രാചീനറോമൻ ശൈലിയും സംയോജിപ്പിച്ച ശൈലിയായിരുന്നു കരോലിൻജിയൻ ശൈലി. കമാനാകൃതിയിലുളള വാതിലുകളും താഴികക്കുടങ്ങളും മൊസൈക് തറകളും ഇതിന്റെ സവിശേഷതകളാണ്.

Question 7.
മഴമറ കൃഷിയുടെ പ്രാധാന്യം എന്താണ്?
Answer:
സുതാര്യമായ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര ഒരുക്കുന്ന ഈ കൃഷിരീതി, അമിതമായ മഴയിൽ നിന്നും വിളകൾക്ക് സംരക്ഷണം നൽകുന്നു. പ്രതികൂല കാലാവസ്ഥയിലും വർഷം മുഴുവൻ ഉയർന്ന ഉൽപാദനം സാധ്യമാക്കുന്നു.

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)

Question 8.
A. മെഡിറ്ററേനിയൻ കടൽ യൂറോപ്പിന്റെ തെക്ക് അതിർത്തിയിൽ വഹിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പങ്ക് എന്താണ്?
Answer:
ഭൂമിശാസ്ത്രപരം: തെക്കൻ യൂറോപ്പിലെ രാജ്യങ്ങൾക്ക് മിതമായ മെഡിറ്ററേനിയൻ കാലാവസ്ഥ നൽകുന്നു. ഇത് കപ്പൽ ഗതാഗതത്തിനും കൃഷിക്കും അനുകൂലമാണ്.
ചരിത്രപരം: പുരാതന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു മെഡിറ്ററേനിയൻ പ്രദേശം. ഈ കടൽ യൂറോപ്പിനെ വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്ന വാണിജ്യത്തിന്റെ പ്രധാന പാത ആയിരുന്നു. ഇത് യൂറോപ്പിന്റെ സാംസ്കാരികവും രാഷ്ട്രീയപരവുമായ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.

അല്ലെങ്കിൽ

B. യൂറോപ്പും ഏഷ്യയും തമ്മിൽ കിഴക്കുള്ള അതിർത്തി പങ്കിടുന്നത് എങ്ങനെയാണ്? ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്ത്?
Answer:
യൂറോപ്പിന്റെ കിഴക്ക് ഭാഗത്ത് ഏഷ്യ സ്ഥിതി ചെയ്യുന്നു. ഇവ രണ്ടും ചേർന്ന് യുറേഷ്യ എന്ന വലിയ ഭൂഭാഗമാണ്. ഇവ തമ്മിൽ ഒരു ഭൂഖണ്ഡാതിർത്തി പങ്കിടുന്നു. ഈ അതിർത്തി പ്രധാനമായും (യുറൽ പർവതനിരകളും യുറൽ നദിയും) ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ഒരു പരിവർത്തന മേഖല ആയി വർത്തിക്കുന്നു. ഈ അതിർത്തി യൂറോപ്പിൻറെ കിഴക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയത്തിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.

Class 8 Social Science Question Paper Set 3 Malayalam Medium

Question 9.
ഗ്രീസിൽ നിലനിന്ന ജനാധിപത്യത്തെ വിശകലനം ചെയ്യുക.
Answer:
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ തീരുമാനവും എടുത്തിരുന്നത് പൗരർ നേരിട്ടാണ്.
സൈനിക മേധാവികളെയും ന്യായാധിപരെയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്തിരുന്നു.
ഇങ്ങനെ ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പ്രത്യക്ഷ ജനാധിപത്യം എന്നു വിളിക്കുന്നു.

Question 10.
പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
തിരുവിതാംകൂർ ദിവാൻ ആയിരുന്ന സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെയും ഉത്തരവാദഭരണം സ്ഥാപിക്കുന്നതിന് വേണ്ടിയുമായിരുന്നു ഈ സമരം. ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും നടന്ന സമരമായതിനാൽ ഇത് പുന്നപ്ര – വയലാർ സമരം എന്നറിയപ്പെടുന്നു. 1946-ൽ കർഷകരും തൊഴിലാളികളും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് ഈ സമരം നടത്തിയത്.

Question 11.
ധാതുക്കളെ തരംതിരിച്ചിരിക്കുന്ന മൂന്ന് വിഭാഗങ്ങൾ ഏതൊക്കെയാണ്?
Answer:
ഇരുമ്പ് അടങ്ങിയ ലോഹ ധാതുക്കൾ
ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹ ധാതുക്കൾ
ജൈവ, അജൈവ ധാതുക്കൾ

12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4സ്കോർ വീതം. (2 × 4 = 8)

Question 12.
A. സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.
Answer:
നിയന്ത്രണങ്ങളുടെ അഭാവത്തിൽ സ്വാതന്ത്ര്യം പൂർണ്ണമല്ല. അതുകൊണ്ട് വ്യക്തികൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില നിർദേശങ്ങളും ചട്ടങ്ങളും സാമൂഹ്യജീവിതത്തിന് ആവശ്യമാണ്. ഇത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ നിയന്ത്രിക്കുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു വ്യവസ്ഥയിൽ മാത്രമേ സ്വാതന്ത്ര്യം എന്ന മൂല്യം അർഥപൂർണ്ണമാകുകയുള്ളു. സ്വന്തം അഭിപ്രായങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരുടേതിനേക്കാൾ പ്രബലമാണെന്നുള്ള ധാരണ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിയമപരവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങൾ ആവശ്യമായിവരുന്നു.

അല്ലെങ്കിൽ

B. മന്ത്രിസഭയെ നിയന്ത്രിക്കാൻ പാർലമെന്റിന് കഴിയുന്ന നാല് വഴികൾ ഏതൊക്കെയാണ്?
Answer:
അടിയന്തരപ്രമേയം
ചോദ്യോത്തരവേള
ശ്രദ്ധക്ഷണിക്കൽ പ്രമേയം
ശൂന്യവേള

Question 13.
മനുഷ്യചരിത്രത്തിലെ ചില പ്രധാന സംഭവങ്ങളാണ് മൗലികാവകാശങ്ങൾ എന്ന ആശയത്തിലേക്ക് നയിച്ചത്. പട്ടിക പൂർത്തിയാക്കുക.
Class 8 Social Science Question Paper Set 3 Malayalam Medium 1
Answer:
a) മാഗ്ന കാർട്ട – 1215
b) യുണൈറ്റഡ് സ്റ്റേറ്റ്സ് ബിൽ ഓഫ് റൈറ്റ്സ് – 1789
c) ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള മനുഷ്യാവകാശ പ്രഖ്യാപനം (മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം – 1789
d) ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം – 1948

14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദികരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 14.
A. കാർഷിക വിപണനം നേരിടുന്ന വെല്ലുവിളികൾ എഴുതുക.
Answer:
വിളപരിവർത്തനത്തെ അവഗണിക്കുന്നു
വിള പരാജയം/വിളനാശം
കാർഷികകടം
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്
കാർഷിക ഗവേഷണത്തിലെ അപര്യാപ്തത
വായ്പാലഭ്യതയും തിരിച്ചടവും
കാർഷിക ഉൽപന്നങ്ങളുടെ കുറഞ്ഞ വില
യന്ത്രവൽക്കരണത്തിന്റെ അപര്യാപ്തത
കാലാവസ്ഥാവ്യതിയാനം

അല്ലെങ്കിൽ

B. കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി രാജ്യത്തെ വിവിധ തരം കാർഷിക വിപണികളെക്കുറിച്ച് വിവരിക്കുക.

സൂചനകൾ:
സംഘടിത കാർഷിക വിപണിയും അസംഘടിത കാർഷിക വിപണിയും.
ഗ്രാമീണ പ്രാഥമിക വിപണികൾ
മൊത്തവ്യാപാര വിപണികൾ അല്ലെങ്കിൽ ദ്വിതീയ മൊത്തവ്യാപാര വിപണികൾ
Answer:
ഘടനാപരവും പ്രവർത്തനക്ഷമവുമായ വിപണികൾ കാർഷിക മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണ്. സംഘടിത കാർഷിക വിപണി എന്നും അസംഘടിത കാർഷിക വിപണി എന്നും കാർഷിക വിപണിയെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഗവൺമെന്റിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുന്നവയാണ് സംഘടിത കാർഷിക വിപണികൾ. പ്രധാനമായും എ.പി.എം.സി. നിയമങ്ങൾക്കനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേക ഘടനയില്ലാതെ പ്രവർത്തിക്കുന്നവയാണ് അസംഘടിത കാർഷിക വിപണികൾ. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്ന വിപണികളാണ് ഗ്രാമീണ പ്രാഥമിക വിപണികൾ. ചെറിയ ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതും, ഗ്രാമത്തിലെ വ്യക്തികൾ പ്രധാന വില്പനക്കാരും ഉപഭോക്താക്കളുമായുള്ള കൈമാറ്റ സംവിധാനമാണ് ഗ്രാമീണ പ്രാഥമിക വിപണികൾ. വിപണികൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തുറസ്സായ സ്ഥലങ്ങളിലാണ് കൂടുന്നത്. ഉദാ: ഗ്രാമീണ ചന്തകൾ, ഹാറ്റുകൾ.

കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപണികളാണിവ. ഉൽപാദകരായ കർഷകർ തന്നെയാണ് ഇവിടേക്ക് കാർഷിക ഉൽപന്നങ്ങൾ എത്തിക്കുന്നത്. ജില്ലാ തലസ്ഥാനങ്ങളിലോ റെയിൽവേ സ്റ്റേഷന് സമീപമോ ഉള്ള വിപണന കേന്ദ്രങ്ങളാണിവ. ഗ്രാമീണ കർഷകരും മൊത്ത വ്യാപാരികളും തമ്മിലാണ് ഇവിടെ കച്ചവടം നടക്കുന്നത്. മറ്റ് വിപണികളിൽ നിന്നും ഇവിടേക്ക് സാധനങ്ങൾ എത്തിക്കാറുണ്ട്. ഉദാ: മണ്ഡികൾ സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങളുടേയും കർഷക ഉൽപാദന സംഘങ്ങളുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് കാർഷിക വിപണനം നടക്കുന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിപണന ശൃംഖലയിലൂടെയാണ് ഇത് സാധ്യമാകുന്നത്. കേരളത്തിലെ മൊത്തവ്യാപാര വിപണികളിൽ മൂന്നെണ്ണം നഗരപ്രദേശത്തും മൂന്നെണ്ണം ഗ്രാമപ്രദേശത്തും പ്രവർത്തിക്കുന്നു. ഇവ കൂടാതെ അഞ്ച് ജില്ലാ സംഭരണ വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ കേരള സർക്കാരിന്റെ വിപണി നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇ-നാം (E- Nam)ന് കീഴിൽ ആറ് മൊത്തവ്യാപാര വിപണികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ വിവിധതലങ്ങളിലുള്ള പ്രാദേശിക വിപണനകേന്ദ്രങ്ങൾ നേരിട്ടും കർഷക കൂട്ടായ്മകൾ വഴിയും കാർഷിക ഉൽപന്നങ്ങൾ സമാഹരിച്ച് വിപണം സാധ്യമാക്കുന്നുണ്ട്. ഉൽപാദന കേന്ദ്രങ്ങളിൽ വി.എഫ്.പി.സി.കെ. സ്ഥാപിച്ച സ്വാശ്രയകർഷകസമിതികളുടെ വിപണന സംവിധാനത്തിൽ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് വിപണനം നടത്തുന്നു.

Class 8 Social Science Question Paper Set 3 Malayalam Medium

Question 15.
ആർട്ടിക്, ഉപ-ആർട്ടിക് കാലാവസ്ഥാ മേഖലകളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ആർട്ടിക് കാലാവസ്ഥ/ടൺഡ്ര കാലാവസ്ഥ
യൂറോപ്പിന്റെ ആർട്ടിക് പ്രദേശങ്ങളിൽ ടൺഡ്ര കാലാവസ്ഥ അനുഭവപ്പെടുന്നു. തണുപ്പുള്ള ഹ്രസ്വമായ വേനൽക്കാലവും വളരെ ദൈർഘ്യമുള്ള കഠിനമായ ശൈത്യകാലവുമാണ് ആർട്ടിക് കാലാവസ്ഥയുടെ പ്രത്യേകത. വേനൽക്കാലത്തെ താപനില 10°C വരെ ഉയരുമ്പോൾ ശൈത്യകാലതാപനില -25°C മുതൽ – 40°C വരെ താഴുന്നു. ശൈത്യകാലത്ത് 5 മുതൽ 6 മാസം വരെ സൂര്യപ്രകാശമില്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ടൺഡ്ര കാലാവസ്ഥയിലെ സസ്യജാലങ്ങളുടെ കുറവ് ഇവിടെയുള്ള ജന്തുജാലങ്ങളുടെ എണ്ണത്തെയും ബാധിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിയുന്ന കട്ടിയുള്ള രോമങ്ങളുള്ള ചെന്നായ, റെയിൻഡിയർ, ധ്രുവക്കരടി, ആർട്ടിക് കാട്ടുമുയൽ പോലുള്ള വളരെ കുറച്ചു മൃഗങ്ങളെ മാത്രമേ ഇവിടെ കാണാൻ സാധിക്കുകയുള്ളൂ.

ഉപ ആർട്ടിക് കാലാവസ്ഥടെ കാലാവസ്ഥ
ടൺഡ പ്രദേശങ്ങളോട് ചേർന്ന് തെക്ക് ഉപആർട്ടിക് പ്രദേശങ്ങളിൽ ടൈഗെ കാലാവസ്ഥ അനുഭവപ്പെടുന്നു. ഹ്രസ്വമായ വേനൽക്കാലം ഇളം ചൂടുള്ളതാണെങ്കിലും ശൈത്യം ആർട്ടിക് കാലാവസ്ഥയിലേതു പോലെ കഠിനമാണ്. വർഷത്തിൽ അഞ്ച് മുതൽ ഏഴ് മാസം വരെ താപനില 0°Cന് താഴെയായിരിക്കും. ടൈഗെ കാലാവസ്ഥയിൽ വർഷണം പൊതുവെ മഞ്ഞ് രൂപത്തിൽ ആയിരിക്കും. സ്തൂപികാഗ്ര വൃക്ഷങ്ങൾ നിറഞ്ഞ നിത്യഹരിത വനങ്ങളാണ് ടൈ കാലാവസ്ഥയിലെ പ്രധാന സസ്യസമ്പത്ത്. പൈൻ, ദേവദാരു എന്നിവയാണ് പ്രധാന വൃക്ഷങ്ങൾ. രോമങ്ങൾ നിറഞ്ഞ കാട്ടുപൂച്ച, എർമൈൻ, വെള്ളി കുറുക്കൻ എന്നിവയാണ് പ്രധാന മൃഗങ്ങൾ.

Leave a Comment