Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam നടക്കുന്തോറും തെളിയും വഴികൾ Notes Questions and Answers improves language skills.
Class 9 Malayalam Adisthana Padavali Unit 1 Notes Question Answer നടക്കുന്തോറും തെളിയും വഴികൾ
Question 1.
യാത്രകൾ എന്തിനെല്ലാം?നേടിയ അനുഭവ പാഠങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:
- അറിവ് നിർമിക്കുന്നതിന്
- സ്വയം തിരിച്ചറിയുന്നതിന്
- ലോകത്തെ അറിയുന്നതിന്
- ജീവിതം എന്താണ് എന്നറിയുന്നതിന്
- പ്രകൃതിയെ പഠിക്കുന്നതിന്
Question 2.
നടക്കുംന്തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:
ദേശസഞ്ചാരത്തിലൂടെ മനുഷ്യരിൽ രൂപപ്പെടുന്ന വിവിധ മൂല്യങ്ങളും മനോഭാവങ്ങളും ഈവരികൾ ഓർമ്മപ്പെടുത്തുന്നു.” യാത്രയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും അനുഭൂതികളുമെല്ലാം സ്വയം തിരിച്ചറിയാനും കൂടുതൽ തെളിച്ചമുള്ള ജീവിതവഴികളിലേക്ക് നയിക്കപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്നു. ജീവിതയാത്രയെക്കുറിച്ചുകൂടി ഈ ശീർഷകം ഓർമ്മിപ്പിക്കുന്നു.
![]()
Question 3.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് . വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.
Question 4.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ്?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തുകാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും. വിശക്കുമ്പോൾ തട്ടുകടയിൽ നിന്ന് കഴിക്കാനും വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും അപരിചിതരോടൊപ്പം യാതൊരു സുരക്ഷാഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങളില്ലത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയായിരുന്നു.
Question 5.
ഈ യാത്ര എല്ലാ അർഥത്തിലും എനിക്കൊരു ഹിമാലയൻ യാത്രയായിരുന്നു. കാട്ടിനുള്ളിലെ ജീവിതത്തിന്റെ താളമൊന്നുവേറെ. അതു സുഖകരമായ അനുഭൂതിയാണ്.
ഇക്കോളജിയേക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി പഠിച്ചതെന്ന് തോന്നുന്നു ഇത്തരം വാക്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രകളെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുക.
Answer:
യാത്രകൾ ജീവിതത്തിൽ തരുന്നത് പുതിയ അനുഭവങ്ങളാണ്. അനുഭവങ്ങൾ വ്യത്യസ്ത പാഠങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നത്. നാം പുസ്തകങ്ങളിൽനിന്ന്സ മ്പാദിക്കുന്നതിനേക്കാളുമുപരിയായി ജീവിതം നേരിൽ കണ്ടു മനസിലാക്കുകയാണ് യാത്രയി ലുടെനീളം. യാത്ര മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ കുറച്ചു ജീവിത യാഥാർത്വങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യനെ സഹായിക്കുന്നു, പ്രകൃതി നൽകുന്ന നയന മനോഹരമായ കാഴ്ചകളും അതിനേക്കാൾ ഉപരി പ്രകൃതി പരസ്പരം ഒരുക്കുന്ന പൊരുത്തപെടലുകളും ജീവിത യാഥർഥ്യങ്ങളെ പഠിപ്പിക്കുന്നു. യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് സമ്മാനിക്കുന്നത് ഹിമാലയം പോലെ പെരുത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. നാടും നഗരവും പോലെയല്ല കാടുകൾ പച്ചപ്പിന്റെ തുരുത്തുകളാണ് അവിടെ. മനുഷ്യായുസിന്റെ ചരിത്രം തുടങ്ങിയ ഇടമാണല്ലോ. ഒരു മനുഷ്യൻ എത്ര മാത്രം മണ്ണോടു ചേരാം അത്രമാത്രം വിനയാന്വിതനാകുന്നു എന്ന് പഠിപ്പിക്കുന്നിടം. എന്തുകൊണ്ടും ജീവിതത്തിൽ യാത്രകൾ അനിവാര്യമാണ്.
Question 6.
അവധിക്കാല അനുഭവങ്ങൾ പങ്കു വെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക ?
Answer:
തീയതി
സ്ഥലം
പ്രിയപ്പെട്ട അനുവിന്
നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്തകങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ. ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും. നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ യെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയുണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ടങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്ര തീരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.
സ്വന്തം അമ്മു
ആമുഖം
നടക്കുംന്തോറും തെളിയും വഴികൾ എന്ന മനോഹരമായ ആശയമാണ് ഈ യുണിറ്റ് നമുക്ക് പ്രധാനം ചെയ്യുന്നത്. തലക്കെട്ടിൽ തന്നെ ഊർജ്ജം തളംകെട്ടി കിടക്കുന്നു. മുന്നോട്ടായാനുള്ള, കുതിക്കാനുള്ള നടക്കാനുള്ള ഇതിനൊന്നും പറ്റാത്തവർക്കോ മനസുകൊണ്ടെങ്കിലും മുന്നോട്ടെന്ന സങ്കല്പത്തെ തൊടാൻ കഴിയുന്ന പാഠഭാഗങ്ങൾ. വാക്കുകളിലും എഴുത്തുകളിലും മനുഷ്യൻ ഇടയ്ക്കൊക്കെ മറന്നു കളയുന്ന ജീവിത സത്വങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനോഹരമായ കൂട്ടിച്ചേർക്കലുകൾ കൊണ്ട് ഒന്നിനൊന്ന് ചേർന്ന് കിടക്കുന്നു ഓരോ പാഠഭാഗങ്ങളും. നടക്കുംന്തോറും തെളിയും വഴികൾ എന്ന ആമുഖ ഭാഗത്തിൽ മുന്നോട്ടു നടക്കാനുള്ള മനുഷ്യ മനസിന്റെ ഊർജ്ജവും ലോകത്തെവിടെ പോയാലും തിരിച്ചു കൂടണയാനുള്ള മനുഷ്യ മനസിന്റെ വ്യഗ്രതയുമാണ് ഈ ചെറിയ കത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
യാത്രകൾ ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്നതിലും എത്രയോ വലിപ്പവും വിലപിടിപ്പുമുള്ളതാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ കത്തിലൂടെ. ഓരോ യാത്രകളും ജീവിതത്തിന്റെ പാഠ പുസ്തകങ്ങളാണ് . അനുഭവങ്ങളുടെ നിധികുംഭങ്ങളാണ്. അനുഭവം ഗുരു എന്ന മഹത് സങ്കൽപത്തെ ആർക്കാണ്, ഏതു കാലത്താണ് തിരുത്താൻ കഴിയുക. ഓരോ യാത്രകളും നൽകിയ അനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നു പോകുമ്പോൾ ഓരോ വായനക്കാരനും അതെ പാഠങ്ങൾ അനുഭവത്തിലേക്ക് പകർത്തുകയാണല്ലോ. ഒരനിയത്തി ചേച്ചിയ്ക്കയക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ പോയാലും തിരിച്ചു വീടണയാനുള്ള മനുഷ്യന്റെ വ്യഗ്രതയും കൊതിയും ഈ കത്തിൽ കാണാം. കത്തുകൾ വികാരങ്ങളുടെ പ്രകടന കേന്ദ്രങ്ങളാണ്. സ്നേഹം, പരിഭവം, ദുഃഖം എന്നിങ്ങനെ നീളുകയാണല്ലോ കത്തുകളുടെ ഉള്ളടക്കങ്ങൾ. കത്തുകൾ മനസിൽ നിന്ന് മനസിലേക്ക് സഞ്ചരിക്കുന്ന സന്ദേശങ്ങളാണ്.
ഇന്നത്തെ കാലത്തു കത്തുകൾക്കു പകരം സന്ദേശ മാർഗങ്ങൾ പലതാണ്. എങ്കിലും കത്തിന്റെ വൈകാരികാനുഭവത്തോളം സ്പർശിക്കാൻ അവയ്ക്കൊക്കെ പൂർണമായും കഴിയുമോ എന്നുറപ്പില്ല. ഇവിടെ യാത്രകൾ ഒരു മനുഷ്യനെ മണ്ണിനേക്കാൾ ചെറുതാക്കുന്നതും ആകാശത്തോളം പാർപ്പുള്ളതാക്കിയും മാറ്റുന്നു എന്ന് യാത്രിക പറയുന്നു. യാത്രയുടെ ഓരോ അനുഭവങ്ങളും നമ്മളെ പുതിയ ഒരു മനുഷ്യനാക്കാൻ സഹായിക്കുകയാണ് എന്ന് എഴുത്തുകാരി പറയുന്നു. ഒപ്പം ജീവിതം ഒരു നിരന്തരമായ യാത്രയാണ് എന്ന് പറയാതെ പറഞ്ഞു വെയ്ക്കുകയാണ് ഈ ലേഖിക.
![]()
പാഠസംഗ്രഹം
എത്ര നാളായി ഞാൻ ഇങ്ങു പോന്നിട്ട്. അത്രമേൽ പ്രിയപ്പെട്ടിടത്തു നിന്നും വിട്ടു പോന്നതിന്റെ വേദനകൾ ഉള്ളിൽ കനം കെട്ടി നിൽക്കുന്ന വാക്കുകളാണ് കത്തിന്റെ തുടക്കത്തിൽ ഉള്ളടക്കമാകട്ടെ ജീവിതം എന്ന യാത്രയുടെ സത്യങ്ങളാണ് ദേശ സഞ്ചാരത്തിലൂടെ മനുഷ്യൻ ആർജിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഈ കത്തിലുൾപെടുത്തിയിരിക്കുന്നത്. ഒരു ഹിമാലയൻ യാത്രയ്ക്കിടയിൽ സുജാത ദേവി തന്റെ ചേച്ചിയായ സുഗതകുമാരിക്ക് അയച്ച കത്താണ് ഇത് രണ്ടുമാസം നീണ്ടു നിന്ന യാത്രയും യാത്രയിലുടനീളം സുജാതദേവിക്കുണ്ടായ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഈ ഭാഗത്തിൽ രേഖപ്പെടുത്തുന്നത്. പന്ത്രണ്ടു വർഷത്തെ സാധരണ ജീവിതത്തിൽ നിന്നും നേടാവുന്നതിലധികം രണ്ടുമാസത്തെ യാത്രകൾ കൊണ്ട് നേടിക്കഴിഞ്ഞു എന്ന് യാത്രിക പറയുന്നു. എല്ലാ അർത്ഥത്തിലും ഇതൊരു ഹിമാലയൻ യാത്ര തന്നെയായിരുന്നു എന്നതാണ് യാത്രിക പറയുന്നത്. എന്തുകൊണ്ടെന്നാൽ അറിവിന്റെ നിറകുടമാണ് ഈ യാത്രയിൽ നിന്ന് ലഭിച്ചത്. വിശക്കുമ്പോൾ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുക, ഉറക്കം വരുമ്പോൾ കടത്തിണ്ണയിൽ കിടന്നുറങ്ങുക, യാത്രയിൽ അപരിചിതർ സഹോദര തുല്യരാകുക തുടങ്ങി ലോകം പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ പകർന്നു തരികയാണ് ഈ ചെറിയൊരു തുറന്നെഴുത്ത് കാഴ്ചകൾ ഇന്ദ്രിയങ്ങളെ നിറച്ചു.കാടും, മലയും, കാട്ടിനുള്ളിലെ ജീവിതവും പകർന്നത് വാക്കുകൾക്കതീതമാണ് എന്ന് എഴുത്തുകാരി പറയുന്നു.
അറിവിലേക്ക്

സുജാതാദേവി (1946 – 2018) എന്ന പേരിൽ കവിതയും സുജാത എന്ന പേരിൽ ഗദ്യവും എഴുതി. പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ വി. കെ. കാർത്ത്യായനി അമ്മയുടെയും മകൾ. കോളേജ് . അധ്യാപികയായിരുന്നു. കൃതികൾ: മൃൺമയി (കവിതാസമാഹാരം), കാടുകളുടെ താളം തേടി യാത്രാ വിവരണം). കാടുകളുടെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് (1999).
ഇല്ലന്റ്
കത്തിടപാടുകൾ നടത്താൻ മുൻകാലങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നു.
