പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam പദം പദം ഉറച്ചു നാം Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer പദം പദം ഉറച്ചു നാം

Question 1.
ചിത്രവും വരികളും വിശകലനം ചെയ്യുക. ലഭിച്ച ആശയങ്ങൾ വിവിധ വ്യവഹാരരൂപങ്ങളിൽ ആവിഷ്കരിക്കുക.?
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 1
Answer:

  • കവിതയുടെ പശ്ചാത്തലത്തിൽ കാണുന്ന ചിത്രം നോക്കി നിങ്ങളുടെ മനസിൽ വരുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു കവിതയോ കഥയോ, മറ്റു ചിത്രങ്ങളോ ആവിഷ്ക രിക്കുക
  • കവിതയ്ക്കു ഉചിതമായ തലക്കെട്ട് നിർമിക്കുക,
  • ആശയങ്ങൾ കാവ്യത്മകമായി അവതരിപ്പിക്കുക
  • കഥയ്ക്ക് അനുകൂലമായ തലക്കെട്ടും സന്ദർഭവും നൽകി അനുയോജ്യമായ ഭാഷയിൽ എഴുതുക
  • ചിത്രങ്ങൾ വരയ്ക്കുക ആശയം വിപുലമാക്കുക

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Question 2.
ജി യുടെ കവിതകൾ കണ്ടെത്തി ക്ലാസ്സിൽ അവതരി പ്പിക്കുക?
Answer:
നക്ഷത്രഗീതം
എരിയും സ്നേഹാർദ്രമാ-
മെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടേ
ദിവ്യമാം ദുഃഖജ്വാല;

എങ്കിലും, നെടുവീർപ്പിൻ
ചുമരേഖയാൽ നൂനം
പങ്കിലമാക്കില്ലെന്നും
ദേവമാർഗ്ഗമാം വാനം;

എങ്കിലും മദീയാത്മ
വ്യാപിയാമുഷ്മാവാർക്കും
പങ്കിടില്ലാജന്മാന്തം
ഞാനതിലെരിഞ്ഞാലും.

എൻചിതയിങ്കൽത്തന്നെ
യാണു ഞാനെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ
പഥികൻ ദർശിക്കുന്നു.

വീണു ഞാനാകാശത്തി-
ന്നത്യാഗാധതയിങ്കൽ
ത്താണുപോയേക്കാം മൂർച്ഛ-
ധീനമായ; ല്ലെന്നാകിൽ,

ഭസ്മമായേക്കാം; തീരെ
ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം-
എന്നാലുമിതു സത്യം

ജീവിതമെനിക്കൊരു
ചൂളയായിരുന്നപ്പോൾ,
ഭൂവിനാ വെളിച്ചത്താൽ
വെന്മ ഞാനുളവാക്കി.

ആമുഖം

ജി യുടെ കവിതകൾ എല്ലാം പരിസ്ഥിതി സൗന്ദര്യത്തിൽ മുങ്ങി ആറാടി നിൽക്കുന്ന കവിതകളാണ് പരിസ്ഥിതിയുടെ സ്പർശനങ്ങളെ ജീവിതത്തിന്റെ പൊരുളാക്കി തീർക്കാൻ ജിയുടെ കവിതകൾക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു കൃതിയാണ് നക്ഷത്രഗീതവും. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മവാർഷിക ദിനമാണ് ജൂൺ 3. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. മനോഹരമായ പദങ്ങളിൽക്കൂടി മഹത്തായ ആശയങ്ങൾ പകർന്നു നൽകാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റു കവികളിൽനിന്ന് വ്യത്യസ്ഥനാക്കി, മേഘത്തിനേയും മഴവില്ലിനേയും മറ്റും ആധാരമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന പല മിസ്റ്റിക് അനുഭൂതികൾക്കും ആവിഷ്ക്കാരം നൽകി. ഇത് പുതിയൊരു കാവ്യ സംസ്ക്കാരത്തിന്റെ ആവിർഭാവം കൂടിയായിരുന്നു. ഒറ്റ വായനയ്ക്ക് എന്നതിലുമുപരി യഥാർത്ഥ കവിതയ്ക്ക് അനവധി ആസ്വാദന തലങ്ങളും, അർത്ഥതലങ്ങളുമുണ്ടെന്ന് ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവുനൽകുന്നു.

പാഠാപഗ്രഥനം

യാത്ര ജീവിതമാകുന്നതും ജീവിതം യാത്രയാകുന്നതുമായ അനുഭവത്തിലൂടെയാണ് നാം കടന്നു വന്നത് .ഇവിടെ ജി യുടെ രണ്ടു വരിക്കവിതയിലുൾക്കൊള്ളിച്ചിരിക്കുന്നതു ജീവിതത്തിന്റെ മറ്റൊരു അനുഭവ തലമാണ്. ജീവിതത്തിൽ എന്നും സന്തോഷവും സുഖവും ആയിരിക്കണമെന്നില്ലല്ലോ .ജീവിതം എന്ത് തന്നെ സമ്മാനിച്ചാലും അതിനെ കൈനീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. കഠിനമായതെല്ലാം അതിജീവിക്കുകയും വേണമെന്ന തത്വമാണ് ഈ രണ്ടുവരിയുടെ പൊരുൾ എന്നു കാണാം

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

അറിവിലേക്ക്
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 2
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 – ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. 17-ാം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളതെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.

  • 1901 ജൂൺ മൂന്നിന് ജനനം
  • 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
  • 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
  • 1931ൽ വിവാഹം, സഹധർമ്മിണി : സുഭദ്ര അമ്മ
  • 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
  • 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 1965 ജ്ഞാനപീഠം
  • 1978 ഫെബ്രുവരി രണ്ടിന് മരണം

ഓർത്തിരിക്കൻ

  • മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠ അവാർഡ് ലഭിച്ചത് ജി. ശങ്കര കുറുപ്പിനാണ്
  • മലയാളത്തിലെ മിസ്റ്റിക് കവിയാണ് ജി
  • പ്രകൃതി തത്വങ്ങൾ ജീവിതത്തിനോട് ചേർത്തുവെച്ച കൃതികൾ ആണ് ജി യുടേത്
  • ബഷീറിന്റെ നാടകമായ കഥാബീജത്തിന്റെ ആമുഖഗാനം ജി യുടെ നക്ഷത്ര ഗീതങ്ങളിലെ ഈ വരികളായിരുന്നു.

Leave a Comment