Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ Notes Questions and Answers improves language skills.
Class 9 Malayalam Adisthana Padavali Unit 3 Notes Question Answer ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ
ആമുഖം
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാകുന്നത്. മനസ്സിനും ശരീരത്തിനും ശരിയായ ആരോഗ്യമുണ്ടായാൽ മാത്രമാണ് മനുഷ്യന് ശരിയായ രീതിയിൽ ജീവിക്കാനാവുക.നല്ല ആരോഗ്യത്തിനു നല്ല ആഹാരം അനിവാര്യമാണ്, നല്ല ആഹാരം മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്, ഇന്നത്തെക്കാലത്ത് വിശപ്പിനു മാത്രമല്ല ആൾക്കാർ ഭക്ഷണം കഴിക്കുന്നത്, രുചികൾ അറിയുന്നതിനും ഭക്ഷണം ആസ്വദിക്കുന്നതിനും ആൾക്കാർ ഭക്ഷണം കഴിക്കുന്നുണ്ട്, ഇത്തരത്തിൽ രണ്ടു കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രമാണ് കൊളാഷിൽ തന്നിരിക്കുന്നത്
![]()
ഈ കൊളാഷ് പങ്കു വെയ്ക്കുന്ന ആശയ തലം ചർച്ച ചെയ്യുക ?

രണ്ടു കാലഘട്ടങ്ങൾ തമ്മിലുള്ള രുചി വ്യത്യാസങ്ങളാണ് ഈ ചിത്രത്തിൽ കാണാനാവുക. പണ്ടുകാലത്ത് ഭക്ഷണം പുറത്തുനിന്നും കഴിക്കുന്നത് വളരെ കുറവായിരുന്നു. വീടുകളിൽ തന്നെ വളരെ ലളിതമായ ഭക്ഷണ രീതികളാണ് തുടർന്ന് പൊന്നിരുന്നത്. എന്നാൽ ഇന്നാകട്ടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് കുറഞ്ഞു വരികയാണ്. പുറത്തു നിന്നുമുള്ള രുചികൾ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറകൾ. വീട്ടിൽ ഇരുന്നു കൊണ്ട് ഇഷ്ടപ്പെട്ട കടകളിൽ നിന്നും ഭക്ഷണം വരുത്തിച്ചു കഴിക്കാനുള്ള സൗകര്യവും ഇന്നുണ്ട്, രണ്ടു കാലഘട്ടങ്ങളുടെ രുചിഭേദങ്ങളാണ് ഈ ചിത്രത്തിൽ കാണുന്നത്. നെയ്യപ്പം, കേക്ക്, ഉണ്ണിയപ്പം, പഴംപൊരി തുടങ്ങിയ നാടൻ രുചികളിൽ നിന്ന് മാറി ഷവർമ, ബർഗർ, മന്തി, സാൻഡ്വിച്ച് തുടങ്ങിയ വിഭവങ്ങളിലേക്കു രുചികൾ മാറികൊണ്ടിരിക്കുന്നു.