കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 3 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Question Answer Notes

Question 1.
അധ്വാനത്തിന്റെ മഹത്വത്തെ കാണിക്കുന്ന ഉദ്ധരണികൾ ശേഖരിക്കുക?
Answer:
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 1

Question 2.
അധ്വാനവുമായി ബന്ധപ്പെട്ട പഴം ചൊല്ലുകൾ ശൈലികൾ എന്നിവ ശേഖരിക്കുക
Answer:

  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  • മണ്ണിൽ പൊന്നു വിളയുക
  • സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാപത്തു തിന്നാം കൂടുതൽ പഴംചൊല്ലുകൾ കണ്ടെത്തി എഴുതുക.

കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

ആമുഖം

മനുഷ്യന്റെ നിലനിൽപ്പിനാധാരം പ്രപഞ്ചത്തിന്റെ സുസ്ഥിരമായ വികസനമാണ് എന്ന വലിയ സത്യത്തെ തുറന്നു വച്ച് പാഠഭാഗങ്ങളാണ് കഴിഞ്ഞ അധ്യായത്തിൽ നാം കണ്ടത്. എന്നാൽ ഒരു മനുഷ്യൻ അവന്റെ സുന്ദരമായ ജീവിതത്തെ എങ്ങനെ ആണ് അതിജീവിക്കേണ്ടത് എന്ന് പഠിപ്പി ക്കുകയാണ് ഇനി വരുന്ന പാഠഭാഗങ്ങൾ. എത്ര മനോഹരമായാണ് ജീവിതത്തിന്റെ സത്യങ്ങളെ ഈ പാഠഭാഗങ്ങൾകൊണ്ട് വരച്ചു കാട്ടുന്നത് എന്ന് ഈ പുസ്തകത്തിലൂടെ കടന്നു പോകുന്ന ഓരോ കുഞ്ഞുങ്ങൾക്കും തിരിച്ചറിയാൻ കഴിയും വിധത്തിലാണ് ഇവയുടെ ക്രമീകരണം. മുന്നോട്ട് പോകുന്ന ഓരോ വഴിയിലും പ്രകാശമാകേണ്ടതെങ്ങനെ എന്ന് മലയാളസാഹിത്യത്തിലെ ഈ സുന്ദര രചനകൾ പറഞ്ഞുതരുന്നു.

കഠിന പ്രയത്നം ജീവിതത്തിൽ തെളിക്കുന്ന വെളിച്ചം എത്ര മനോഹരവും സ്ഥിരത ഉള്ളതുമാണ് എന്നാണ് ഇതിൽ നിന്നെല്ലാം നാം ഉൾക്കൊള്ളേണ്ടത്. കാലം എത്ര തന്നെ പുരോഗമിച്ചാലും മാറ്റങ്ങൾ അനിവാര്യമാണ് എങ്കിലും അധ്വാനത്തിന്റെ മഹത്വത്തിനും പ്രാധാന്യത്തിനും മാറ്റം ഒന്നും സംഭവിക്കുന്നില്ല. നമ്മുടേതായ മേഖലകളിൽ എല്ലാം തന്നെ നാം നമ്മാൽ ആകും വിധം പ്രയത്നിച്ചാൽ വിജയം സുനിശ്ചിതമാണ് എന്ന പരമമായ സത്യമാണ് ഈ പാഠഭാഗങ്ങൾ സംവദിക്കുന്നത്. അധ്വാനത്തിന് വലിപ്പ ചെറുപ്പം ഇല്ല എന്നും എല്ലാ തൊഴിലുകൾക്കും അതിന്റെതായ മാന്യത ഉണ്ട് എന്നും ശരീരത്തിലെ വിയർപ്പു തുള്ളികൾ നല്ല നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവുമാണ് ഈ പാഠഭാഗത്ത് നിന്ന് കാണാൻ പറ്റുന്നത്.

പാരസംഗ്രഹം

ഈ ചിത്രം മനസ്സിലുണർത്തുന്ന ചിന്തകൾ എന്തെല്ലാം ?
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 2
മനുഷ്യൻ അവന്റെ നല്ലൊരു ശതമാനം ഊർജവും ചിലവാക്കുന്നത് തൊഴിലിടങ്ങളിലാണ് അധ്വാനമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വിജയ പരാജയങ്ങളെ നിയന്ത്രിക്കുന്നത്. ഒരു മനുഷ്യൻ നിരന്തരം കർമനിരതനായിരിക്കുക എന്നതാണ് അവന്റെ ജീവിതത്തിന്റെ ഏറ്റവും മർമ പ്രധാനമായ കാര്യം എന്ന് തന്നെ പറയാം. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ നിങ്ങൾ ഓർക്കുന്നില്ലേ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോ രാത്രം പ്രയത്നിച്ച വ്യക്തിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മാത്രം പ്രയത്നഫലം ആണോ സ്വാതന്ത്ര്യം എന്ന സത്യം ഇന്ന് നാം അനുഭവിക്കുന്നതിനു കാരണമായത്.

അദ്ദേഹത്തോടൊപ്പം നിന്ന വലിയ ഒരു ജനതയുടെ കൂടെ പ്രയത്നമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതുപോലെ തന്നെ നാം ഏതു മേഖല യിലാണോ പ്രവർത്തിക്കാൻ ഇഷ്ടപെടുന്നത് അതിനായി അഹോരാത്രം അധ്വാനിക്കുക. അധ്വാനം മനുഷ്യന്റെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനു കാരണമാവുന്നുണ്ട്. ആത്മനിന്ദ ഇല്ലാതെ സ്വതന്ത്ര്യമായി ജീവിക്കുന്നതിനും പരോപകാരത്തിനും എല്ലാം അധ്വാനം ആവശ്യമാണ്. അധ്വാനത്തിനും തൊഴിലിനും വലിപ്പ ചെറുപ്പം ഇല്ല എന്നും എല്ലാ തൊഴിലിനും തുല്യ പ്രാധാന്യം ഉണ്ട് എന്ന തിരിച്ചറിവുമാണ് നമുക്കുണ്ടാകേണ്ടത്.

കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

അറിവിലേക്ക്
അധ്വാനത്തിന്റെ വിജയ രഹസ്യം പങ്കുവെയ്ക്കുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൾകലാമിന്റെ ആത്മകഥ വായിക്കുക.
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 3
ഓർത്തിരിക്കൻ

  • അധ്വാനിക്കുന്നതാണ് മഹത്വം.
  • മനുഷ്യ ജീവിതത്തിന്റെ വിജയം അധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് .
  • തുടർച്ചയായുള്ള അധ്വാനം വിജയത്തിൽ എത്തിക്കും.
  • തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ്.

Leave a Comment