വിടില്ലഞാനീരശ്മികളെ Notes Question Answer Class 9 Kerala Padavali Unit 5

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam വിടില്ലഞാനീരശ്മികളെ Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 5 വിടില്ലഞാനീരശ്മികളെ Question Answer Notes

Question 1.
അശരണരായ സഹജീവികളെക്കുറിച്ച് കരുതലുള്ളവരാണോ നമ്മൾ എല്ലാവരും പ്രതികരിക്കുക.?
Answer:
അശരണരായ ജനതയ്ക്കു നേരെ തിരിച്ചു വെച്ച് മനസ്സിന്റെ വിങ്ങലുകളും തിരിച്ചറിവുകളുമാണ് ആൺ നദി എന്ന കവിതാസമാഹാരത്തിലൂടെ വിജയരാജമല്ലിക അവതരിപ്പിക്കുന്നത്. സ്വയമുള്ള തിരിച്ചറിവാണീകവിത. തെരുവ് ജീവിതത്തിൽ നിന്നുമുള്ള നീറുന്ന അനുഭവങ്ങളാണ് ഈ പാഠം പങ്കുവെയ്ക്കുന്നത്. തന്റെ ജീവിതത്തിലേക്ക് സമൂഹവും സമൂഹത്തിൽ നിന്നും ജീവിതത്തിലേക്കും പകർന്നു കിട്ടിയ പാഠങ്ങളാവാം കവി പുതുതലമുറക്കായി പങ്കുവെയ്ക്കുന്നത്. അന്തമില്ലാത്ത ദുരിത കയത്തിൽ നിന്നും കരകയറാത്ത മനുഷ്യർക്ക് ആരാണ് ആശ്വാസം ആകുക എന്ന ആകുലതയാണ് കവി എവിടെ പങ്കു വെയ്ക്കുന്നത്. നൈമിഷികമായ ജീവിത സുഖങ്ങളിൽ മതിമറന്നു പോകാതെ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്കും ചുറ്റുവട്ടത്തേക്കും കണ്ണോടിച്ചാൽ നാം സ്വയം തിരിച്ചറിവുകളിലേക്ക് സഞ്ചരിക്കുന്നവരാകും എന്ന് ഈ പ്രവേശകം പങ്കുവെയ്ക്കുന്നു.
വിടില്ലഞാനീരശ്മികളെ
മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവയിത്രിയാണ് തൃശൂർ ജില്ലയിലെ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക.

ജീവിതരേഖ
1985 ൽ തൃശൂർ ജില്ലയിലെ മുതുവറയിൽ കണിയാംകോണത്ത് വീട്ടിൽ കെ.എസ്.ബി-യിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ. തൃശ്ശൂർ മണ്ണുത്തി സ്വദേശിയും പാരാലീഗൽ വോളൻഡിയറും ഫ്രീലാൻസ് സോഫ്റ്റ് വെയർ എൻജിനീയറുമായ ജാഷിമാണ് ഭർത്താവ്. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഇവരുടെ പ്രണയവിവാഹം നടന്നത്. തൃശ്ശൂരിലെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ വെച്ചായിരുന്നു വിവാഹം. മനു ജയകൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്.

പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും രണ്ടാം റാങ്കോടെ ബിരുദം. 2009 ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. തൃശൂർ ലീഗൽ സർവീസ് സൊസൈറ്റിയിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ. 2022 ൽ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് വിജയരാജമല്ലിക.

കൃതികൾ

  • ദൈവത്തിന്റെ മകൾ (50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം)
  • ആൺനദി (60 കവിതകൾ അടങ്ങിയ കവിതാ സമാഹാരം)
  • ലിലിത്തിന് മരണമില്ല (കവിതാ സമാഹാരം)
  • മല്ലികാവസന്തം (ആത്മകഥ)

പാഠ്യപദ്ധതിയിൽ
വിജയരാജമല്ലികയുടെ “ദൈവത്തിന്റെ മകൾ’ എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സർവകലാശാലയുടെ എം എ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്. തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് “ദൈവത്തിന്റെ മകൾ’ എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നുണ്ട്.

ഇതേ പുസ്തകത്തിലെ “മരണാനന്തരം’ എന്ന കവിത എം ജി സർവകലാശാലയും “നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കാലടി സർവകലാശാലയിൽ എം എ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വിൽ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.

വിടില്ലഞാനീരശ്മികളെ Notes Question Answer Class 9 Kerala Padavali Unit 5 2
ആമുഖം

മനുഷ്യവംശത്തിന്റെ ചരിത്രം അതിജീവനത്തിന്റേതുകൂടിയാണ്. ജൈവികമായ പരിമിതികളെ മറികടക്കാൻ ഉൽക്കടമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ജീവിത ചുറ്റുപാടുകളോട് നിരന്തരം ഏറ്റുമുട്ടുകയും ചെയ്തതിന്റെ ഫലമാണ് നാഗരികതയും സംസ്കാരവും. നല്ല നാളെ സ്വപ്നം കാണാനും, ആ ലക്ഷ്യം സാക്ഷാത്കരിക്കാനും സാമൂഹ്യജീവിയായ മനുഷ്യന്റെ പ്രേരണയും പ്രചോദനവും ചെറുതല്ല. പ്രകൃതിയും സമൂഹവും മനുഷ്യന്റെ അതിജീവനത്തിന് നിതാന്തമായ പിന്തുണ നൽകുന്നു. എല്ലാക്കാലത്തും ജീവികൾക്ക് നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. മനുഷ്യനും അതിൽനിന്ന് വ്യത്യസ്തനല്ല. പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിനു മുന്നിൽ വിസ്മയം തീർത്ത നിരവധി വ്യക്തികൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. പരസ്പരം കൈകോർത്ത് മുന്നേറേണ്ട ഈ ലോകത്തിൽ പ്രതിസന്ധികളിൽ കൈപിടിച്ചുയർത്താൻ ആരുമില്ലാതെ സ്വയം രക്ഷകരായി മാറേണ്ടി വരുന്നവരും ഉണ്ട്. അത്തരക്കാർക്ക് ജീവിതം അതിജീവനത്തിനായുള്ള പോരാട്ടമാകും.

ഇത്തരം വിഷയങ്ങൾ ആവിഷ്കരിക്കുന്ന ജീവിതഗന്ധിയായ സാഹിത്യം എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നുണ്ട്. ലളിതമായ പ്രമേയങ്ങൾ കൊണ്ടു തന്നെ അസാധാരണമായ ഉൾക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന കഥാകാരിയാണ് ഗ്രേസി. ഈ യൂണിറ്റിലെ ആദ്യ പാഠമായ “തത്തക്കൂട്ട്’ ഗ്രേസിയുടെ ശ്രദ്ധേയമായ ചെറുകഥകളിൽ ഒന്നാണ്. വാർധക്യജീവിതത്തിന്റെ ഏകാന്തതയിൽ വൃദ്ധദമ്പതിമാരായ കുട്ടികൃഷ്ണനും ഭാഗ്യലക്ഷ്മിക്കും കൂട്ടായെത്തുന്ന തത്തയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ലോകസിനിമയിൽ ജീവിതംകൊണ്ടും അഭിനയം കൊണ്ടും സ്വയം അടയാളപ്പെടുത്തിയ ചാർളി ചാപ്ലിന്റെ ഒരു ഭാഗമാണ് ചിരിയുടെ അരങ്ങേറ്റം. യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സന്തോഷ് ഏച്ചിക്കാനത്തിന്റെ അനുഭവക്കുറിപ്പായ മധുരക്കിഴങ്ങിന്റെ രുചിയാണ് മൂന്നാമത്തെ പാഠം.

Leave a Comment