ദയ Notes Daya Question Answer Class 9 Adisthana Padavali Chapter 5

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ദയ Daya Notes Question and Answer improves language skills.

Daya Notes Question Answer Class 9 Malayalam Adisthana Padavali Chapter 5

9th Class Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Daya

Class 9 Malayalam Daya Notes Questions and Answers

Question 1.
ദയ (താണസ്വരത്തിൽ “ഒരു യുദ്ധത്തിലെ തോൽവി അങ്ങ് മറക്കും. കളിയിലെ തോൽവി കയ്പായി മനസ്സിൽ നിൽക്കും എന്ന് എനിക്ക് ബോധമായത് കൊണ്ട്.”
രാജാവുമായുള്ള ഈ സംഭാഷണത്തിൽ നിന്നും ദയ എന്ന കഥാപാത്രത്തെ ക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങളാണ് മനസ്സിലാക്കാ നാവുന്നത്?പാഠഭാഗത്തെ മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് ദയ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
Answer:
അങ്ങേ അറ്റം ബുദ്ധിയും ലക്ഷ്യത്തെ കുറിച്ചുള്ള ധാരണയുമുള്ള പെൺകുട്ടിയാണ് ദയ എന്ന് ഈ സന്ദർഭത്തിൽ നിന്നും തന്നെ മനസിലാക്കാൻ സാധിക്കും. താൻ മത്സരിക്കുന്നത് ആരോടാണ് എന്നും എന്തിനു വേണ്ടിയാണു എന്നും ദയക്കു വളരെ കൃത്യമായി അറിയാം. ആരോട് ഏതു തരത്തിൽ പെരുമാറണം എന്നും നന്നായ് അറിയാവുന്ന ആളാണ് ദയ. ഒരു യുദ്ധത്തിൽ തോൽക്കുന്നതു രാജാവിന്റെ മനസിനെ സാരമായി ബാധിക്കണം എന്നില്ല. എന്നാൽ കളിയിൽ തോൽക്കുക അതും ബുദ്ധി കൊണ്ടുള്ള കളിയിൽ അടിയറവു പറയുക എന്നത് രാജാവിന്റെ ഹൃദയത്തിൽ ഒരു കയ്പ്പേറിയ ഓർമയാണ് ജനിപ്പിക്കുക.ആ കയ്പ്പേറിയ ഓർമയിൽ രാജാവിനോടൊപ്പം കളിക്കുന്ന തന്നോട് കൂടി ദേഷ്യമാകും അതുകൊണ്ടാണ് രാജാവിനെ തോൽക്കാൻ അനുവദിക്കാതെയും സ്വയം തോൽക്കാതെയും ദയ സമാസമം എന്ന നിലയിൽ കരുക്കൾ നീക്കിയത് ദയയുടെ ബുദ്ധി സാമർത്ഥ്യമാണ് ഈ കഥയിലുടനീളം കാണാനാവുക. ഒരാളെ മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും ബുദ്ധി കൊണ്ടും കീഴ്പ്പെടുത്താൻ ഉള്ള കലാ വൈഭവം ദയക്കുണ്ട്

Question 2.
ബുദ്ധിശക്തിയിലും സാമർഥ്യത്തിലും ഭരണ നൈപുണിയിലും ലിംഗവ്യത്യാസം ഇല്ലെന്ന് ‘ദയ’യിലൂടെ മനസ്സിലാക്കിയല്ലോ. പിന്നെ എന്തുകൊണ്ടാണ് അവൾക്ക് വേഷപ്പകർച്ച നടത്തേണ്ടി വന്നത്. ഇക്കാലത്തായിരുന്നെങ്കിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ദയയ്ക്ക് വേഷം മാറേണ്ടി വരുമായിരുന്നോ? വിമർശനാത്മകമായി പരിശോധിക്കുക?
Answer:
താൻ ഒരു സ്ത്രീ ആയി ചെന്നാൽ തനിക്കു അവസരങ്ങൾ പലതും നഷ്ടമാകുകയും തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള അവസരം ലഭ്യമാകുകയുമില്ല. അതുകൊണ്ടാണ് ദയ വേഷപ്പകർച്ച നടത്തി മത്സരങ്ങളിലും മറ്റും പങ്കെടുത്തത്. ഒരു കാലഘട്ടത്തെ ഒരു പ്രത്യേക സംസ്ക്കാരത്തെ കൂടി പ്രതിനിധീകരിക്കുന്ന സിനിമയാണ് ദയ. ആ കാലഘട്ടത്തിൽ സ്ത്രീകൾ ആരും പുറത്തു ഇറങ്ങി ആയുധവിദ്യകൾ ഒന്നും പ്രദർശിപ്പിക്കുകയോ തന്റെ കഴിവുകൾ തെളിയിക്കാൻ വേദികൾ തിരയുകയൊ ചെയ്തിരുന്നില്ല. എന്നാൽ ഒതുങ്ങി കൂടുന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല ദയ അതുകൊണ്ടാണ് തന്റെ മുന്നിൽ വരുന്ന വെല്ലു വിളികളെ അറിവ് കൊണ്ടും ബുദ്ധി കൊണ്ടും കീഴ്പ്പെടുത്താൻ അവൾ തയ്യാറാകുന്നത്. എന്നാൽ ഈ ഒരുകാല ഘട്ടത്തിലാണെങ്കിൽ ദയ എന്ന പെൺകുട്ടിക്ക് അത്തരത്തിൽ വേഷം മാറേണ്ട അവസ്ഥവരുമായിരുന്നില്ല.ആർക്കും തങ്ങൾക്കുള്ള കഴിവുകൾ പ്രദർശിപ്പിക്കുന്നതിലോ തങ്ങൾക്കനുകൂലമായ അവസരങ്ങൾ വിനിയോഗിക്കുന്നതിലോ ലിംഗ പരമായ വേർതിരിവുകൾ ഒന്നും തന്നെ ഇന്നത്തെ സമൂഹം പിന്തുടരുന്നില്ല. ഭരണ രംഗത്തും, വിദ്യഭ്യസ രംഗത്തും മറ്റു നിരവധി മേഖലകളിലും ഇന്ന് സ്ത്രീകൾ അവരുടേതായ മികച്ച ഇടപെടൽ കാഴ്ചവെക്കുന്നുണ്ട്

ദയ Notes Daya Question Answer Class 9 Adisthana Padavali Chapter 5

Question 3.
പതുക്കെപ്പതുക്കെ രാജാവിന്റെ മുഖത്ത് ആശ്വാസം പതുക്കെ പതുക്കെ എന്നതിനുപകരം പതുക്കെപ്പതുക്കെ എന്ന് ചേർത്തു പറഞ്ഞപ്പോൾ ഉണ്ടായ ഭാഷാപരമായ പ്രത്യേകത വ്യക്തമാക്കുക. ഇത്തരം കൂടുതൽ പദങ്ങൾ കണ്ടെത്തി വാക്യത്തിൽ ചേർത്ത് അവയുടെ സവിശേഷതകൾ (മാറ്റങ്ങൾ) വ്യക്തമാക്കു.?
Answer:
പതുക്കെ പതുക്കെ എന്ന് പറയുന്നത് ഈ സന്ദർഭത്തിനു അനുയോജ്യമല്ല വളരെ സാവധാനത്തിൽ എന്ന അർത്ഥമാണ് അങ്ങനെ ചേർക്കുന്നതിൽ നിന്നും സ്ഫുരിക്കുന്നത്. പതുക്കെപ്പതുക്കെ എന്ന് പറയുമ്പോൾ സാവധാനം എങ്കിലും കുറച്ചുകൂടെ വേഗത്തിൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഇവിടെ പ ഇരട്ടിച്ചു രണ്ടാമത്തെ പതുക്കെയിൽ ‘പ’ വരുന്നു.

  • പതുക്കെപ്പതുക്കെ
  • പമ്മിപ്പമ്മി
  • തെന്നിത്തെന്നി
  • പയ്യെപ്പയ്യ
  • പതുങ്ങിപ്പതുങ്ങി

Question 4.
പ്രതിബന്ധങ്ങളെ കരുത്തോടെ നേരിടുന്ന ദയയുടെ ആത്മവിശ്വാസവും കരുത്തും നമ്മൾ കണ്ടല്ലോ. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടാകും. അത്തരത്തിലുള്ളവരെ കണ്ടെത്തി അഭിമുഖം തയ്യാറാക്കുക?
Answer:
നമുക്കു ചുറ്റും പ്രതിസന്ധികളെ വളരെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു ജീവിതത്തെ വിജയത്തിൽ എത്തിച്ച ധാരാളം വ്യക്തികൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള വ്യക്തികളെ കണ്ടെത്തി അഭിമുഖം നടത്തുന്നതും അവരുടെ ജീവിത കഥകൾ കേൾക്കുന്നതും നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും പ്രോത്സാഹനത്തിനും വഴിയൊരുക്കുന്നു. അഭിമുഖത്തിനുള്ള ചോദ്യാവലികൾ താഴെ ചേർക്കുന്നു

  • നമസ്ക്കാരം,താങ്കളുടെ പേരും സ്ഥലവും ഒന്ന് പറയാമോ?
  • താങ്കൾ ഏതു മേഖലയിലാണ് തൊഴിൽ ചെയ്യുന്നത് ?
  • താങ്കളുടെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്? എന്തെല്ലാം പ്രതിസന്ധികളാണ് താങ്കൾ നേരിടേണ്ടി വന്നത്?
  • പ്രതിസന്ധികളെ തരണം ചെയ്യാൻ താങ്കൾ ഏതെല്ലാം മാർഗങ്ങളാണ് സ്വീകരിച്ചത്?
  • പ്രതിസന്ധികളിൽ തളരുക എന്നത് വളരെ സാധാരണമാണ്. എന്നാൽ പ്രതിസന്ധികളിൽ പൊരുതുക എല്ലാവർക്കും അസാധ്യവും പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു നൽകാനുള്ള ഉപദേശം എന്താണ്

Question 5.
സീൻ 61 പകൽ.
വൃത്തങ്ങൾക്കുള്ളിൽ വൃത്തങ്ങൾ. പല വർണ്ണങ്ങളിൽ. കാഹളം മുഴങ്ങുന്നു. മൈതാനത്തിലേക്ക് വന്ന ദയയ്ക്ക് സേനാപതി വില്ലും ആവനാഴിയും കൊടുക്കുന്നു. മുകളിലും ചുറ്റും ഒക്കെയായി കാഴ്ചക്കാർ. രാജാവ് എഴുന്നള്ളുന്നു. രാജാവ് രാജ്ഞി, പതിനഞ്ചുകാരി മകൾ. അവർ പീഠങ്ങളിലിരുന്നപ്പോൾ പിന്നിൽ അംഗരക്ഷകരും ചില ഉപദേശകരും സ്ഥാനം പിടിക്കുന്നു. സേനാപതി ദയയോട് എന്തോ പറയുന്നുണ്ട്, അവൾ തലയാട്ടുന്നു. തിരക്കഥാഭാഗം ശ്രദ്ധിച്ചല്ലോ. ദൃശ്യാവിഷ്കാരത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് കണ്ടെത്താനാവുന്നത്?
• ദൃശ്യവിന്യാസം
• സ്ഥലം, സമയം
• കഥാപാത്രസ്വഭാവം
Answer:
• കഥാപത്രങ്ങളുടെ സംഭാഷണം
• അഭിനയസാധ്യത

Question 6.
തിരക്കഥയുടെ സവിശേഷതകൾ പരിചയപ്പെട്ടല്ലോ. ‘പ്രതിസന്ധികളിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറാം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു ഹ്രസ്വചിത്രം തയ്യാറാക്കാം?
Answer:

  • ഹ്രസ്വ ചിത്രം തയ്യറാക്കാൻ അനുയോജ്യമായ കഥ തിരഞ്ഞെടുത്തു സ്ക്രിപ്റ്റ് തയ്യാറാക്കുക
  • അഭിനേതാക്കളെ തിരഞ്ഞെടുക്കുക
  • ലൊക്കേഷൻ തീരുമാനിക്കുക
  • ക്യാമറ അനുബന്ധ ഉപകരണങ്ങൾ സജ്ജീകരിക്കുക
  • വസ്ത്രങ്ങൾ, അനുയോജ്യമായ വേഷങ്ങൾ എന്നിവ തീരുമാനിക്കുക
  • സമയക്രമം കൃത്യമായി ഉപയോഗിക്കുക
  • തിരക്കഥയൊരുക്കി ദൃശ്യങ്ങൾ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് ഹ്രസ്വചിത്രനിർമ്മാണം പൂർത്തിയാക്കാം.

Question 7.
തുടർന്ന് സ്കൂളിൽ ഒരു ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കാം. ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനാവശ്യമായ ബ്രോഷർ, സിനോപ്സിസ്, പോസ്റ്റർ, നോട്ടീസ് എന്നിവ തയ്യാറാക്കും.?
Answer:
ഹ്രസ്വ ചലച്ചിത്രമേളയും പ്രദർശനവും

പ്രിയപെട്ടവരെ ..
നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, തിരക്കഥ, സംഭാഷണം, അഭിനയം എന്നിവ നിർവഹിച്ച ഹ്രസ്വചലച്ചിത്രങ്ങളുടെ പ്രദർശനവും കുട്ടികൾ സംഘടിപ്പിക്കുന്ന മേളയും നമ്മുടെ വിദ്യലയത്തിൽ വെച്ച് 20/7/25 -ൽ സംഘടിപ്പിക്കുന്ന വിവരം സ്നേഹ പൂർവം അറിയിക്കുകയാണ്. എല്ലാവരും മേളയിൽ പങ്കാളികളാകുകയും കുട്ടികളുടെ കഴിവുകളെ പ്രോത്സഹിപ്പിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവം അപേക്ഷിക്കുന്നു.
ഉദ്ഘാടനം പ്രശസ്ത സിനിമാ താരം, മഞ്ജു വാര്യർ
സമയം 20/7/25 ഉച്ചയ്ക്ക് 2 p.m. സ്കൂൾ ഓഡിറ്റോറിയത്തിൽ

Question 8.
സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കപ്പെട്ടിട്ടുള്ള കൃതികൾ പരിചയപെടുത്തുക?
Answer:

  • ചെമ്മീൻ
  • പഴശ്ശിരാജാ
  • ബാല്യകാലസഖി
  • വിധേയൻ
  • ആടുജീവിതം

ദയ Notes Daya Question Answer Class 9 Adisthana Padavali Chapter 5

Question 9.
സിനിമയും സാഹിത്യവും കുറിപ്പ് തയ്യാറാക്കുക ?
Answer:
വായനക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രണ്ടു മേഖലകളാണ് സിനിമയും സാഹിത്യവും. ഹൃദയഹാരിയും കാമ്പുള്ള തുമായ കഥാതന്തുക്കൾ സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കുന്നത് കാലങ്ങളായി നടക്കുന്നതാണ്. നല്ല സിനിമകൾ നല്ല സാഹിത്യരൂപവും നല്ല സാഹിത്യരൂപങ്ങൾ നല്ല സിനിമയ്ക്കുള്ള സാധ്യതയും ഒരുക്കുന്നുണ്ട്

Question 10.
ദയ എന്ന കഥാപാത്രം തരുന്ന സന്ദേശം എന്താണ്?
Answer:
ഏതു പ്രതിസന്ധിയിലും തങ്ങളുടെ ബുദ്ധിയും കഴിവും ശരിയായ രീതിയിൽ വിനിയോഗിച്ചു മുന്നേറാൻ സാധിക്കും എന്ന വലിയ സന്ദേശമാണ് ദയ എന്ന പെൺകുട്ടി നൽകുന്നത്

Question 11.
‘തീരമണയും തിരമാലകൾ ആഴങ്ങളിലെ അലയൊലികൾ ‘ വരികളുടെ ആശയം വിശദമാക്കുക
Answer:
മനുഷ്യ ജീവിതം പ്രതിസന്ധികളുടെ സമുദ്രമാണ്.ഒന്നൊഴിയുമ്പോളൊന്നായി കടലിലെ തിരമാലകൾ പോലെ അത് മനുഷ്യനെ പിന്തുടരുന്നു. തിരമാലകൾ തീരം തൊടാനണയുന്നു എങ്കിലും അവ വീണ്ടും സമുദ്രത്തിലേക്ക് പിൻവാങ്ങുന്നു . വീണ്ടും കൂടുതൽ ഊർജത്തോടെ പുതിയൊരു തിരയായി തിരിച്ചു വരുന്നു. ദയ എന്ന പെൺകുട്ടിയും തന്റെ പ്രതിസന്ധികൾ കൂടുതൽ കൂടുതൽ ഊർജ്ജത്തോടെ തിരിച്ചു വരികയാണ്.

Leave a Comment