Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 13 എന്റെ അമ്മ Ente Amma Notes Questions and Answers Pdf improves language skills.
Ente Amma Class 5 Notes Questions and Answers
Class 5 Malayalam Kerala Padavali Notes Unit 5 Chapter 13 Ente Amma Question Answer
Class 5 Malayalam Ente Amma Notes Question Answer
കുഞ്ഞുനൊമ്പരം
Question 1.
പൊൻകുന്നം വർക്കി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർക്കുകയാണ്. എന്തെല്ലാം ഓർമ്മ കളാണ് കഥാകാരൻ പങ്കുവയ്ക്കുന്നത്? നിങ്ങളെ ഏറെ സ്പർശിച്ച അനുഭവം ഏതാണ്? പറയൂ.
Answer:
പങ്കുവയ്ക്കുന്ന ഓർമ്മകൾ
- കുട്ടിക്കാലത്ത് അനുഭവിച്ച ഒറ്റപ്പെടൽ.
- വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട്.
- അമ്മയുടെ നിസ്സഹായാവസ്ഥ.
- പണമില്ലാത്തതിനാൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതിരുന്നത്.
കഥയിൽ എന്നെ ഏറെ സ്പർശിച്ച സംഭവം
ഇംഗ്ലീഷ് സ്കൂളിലേക്കയക്കാത്തത് എന്തുകൊണ്ടാണെന്ന് കഥാകാരൻ നിരന്തരം അമ്മയോട് ചോദിച്ച് ശല്യം ചെയ്തപ്പോൾ അമ്മ നല്ലതു നാലെണ്ണം തുടക്കു വച്ചു തന്ന ശേഷം നിർദേശം നൽകി. എന്നാൽ കുട്ടിക്കൊപ്പം ആ അമ്മയും കരയുന്നുണ്ടായിരുന്നു.
എഴുത്തിന്റെ കരുത്ത്
Question 1.
അതുകൊണ്ട് പരുപരുപ്പുകളിൽക്കൂടി ഞങ്ങൾ വളർന്നു.
അടിവരയിട്ട് പ്രയോഗമെന്തിനെയാണ് സൂചിപ്പിക്കുന്നത്?
കുട്ടിക്കാലത്ത് സഹിച്ച കഷ്ടപ്പാടുകൾ….
മറ്റൊരു പ്രയോഗം നോക്കൂ.
ശേഷിയുള്ളത് ശേഷിക്കും എന്ന മട്ടിൽ ഞാൻ വളർന്നുകയറി.
പാഠത്തിൽ ഇതുപോലെയുള്ള പ്രയോഗങ്ങൾ ഇനിയുമുണ്ട്. അവ കണ്ടെത്തി അവയുടെ ആശയം വിശദമാക്കി നോട്ടുപുസ്തകത്തിൽ കുറിക്കുമല്ലോ.
Answer:
- പരുപരുപ്പുകളിൽക്കൂടി – ഈ പ്രയോഗം കുട്ടിക്കാലത്ത് സഹിച്ച കഷ്ടപ്പാടുകൾ സൂചിപ്പിക്കുന്നു. ഒട്ടും എളുപ്പമാല്ലാത്ത ജീവിത സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.
വാക്കുകളുടെ ആവർത്തിച്ചുള്ള പ്രയോഗം അവസ്ഥയുടെ തീവ്രതയെ മനസ്സിലാക്കി തരുന്നു. - ശേഷിയുള്ളത് ശേഷിക്കും – ഈ പ്രയോഗം സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുക എന്നാണ് സൂചിപ്പിക്കുന്നത്.
- ചിരട്ടത്തീ കത്തിക്കുക – ഈ പ്രയോഗം മനസിലേറ്റ വേദനയുടെ തീവ്രതയെ കാണിക്കുന്നു.
![]()
അമ്മയെക്കുറിച്ച്
Question 1.
താഴെ ചേർത്ത കവിതകൾ ഗ്രൂപ്പുകളിൽ വായിച്ച് ചർച്ച ചെയ്യൂ.
Answer:
അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ
അപർണ പറഞ്ഞു
“അമ്മയ്ക്ക് നല്ല മണം”
“എന്തു മണം”
“അമ്മമണം”

അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തെയും അമ്മയുടെ ചാരെ കുഞ്ഞ് അനുഭവിക്കുന്ന കരുതലിന്റെയും ആഴങ്ങളാണ് ഈ വരികളിൽ വിഷ് കരിച്ചിരിക്കുന്നത്. ‘അമ്മ മണം’ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും മണമാണ്. സ്വന്തം ശരീരവും ജീവിതവും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന അമ്മമാരെ ഈ കവിത ഓർമിപ്പിക്കുന്നു.
***
ഞാൻ ആദ്യമായി നീരുറവ കണ്ടത്
എന്റെ അമ്മയുടെ കണ്ണിൽ നിന്നാണ്
ഒരു വെയിലായി എനിക്കതിനെ
വറ്റിക്കാനാവുമോ?’
ഒരു കുട്ടിയുടെ കാഴ്ച്ചയായാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്. കവിതയിൽ അമ്മ അനുഭവിക്കുന്ന വേദനകളുടെ ആഴത്ത അടയാളപ്പെടുത്തുന്നു. അമ്മയുടെ കണ്ണിലെ നീരുവ ജീവിത പ്രശ്നങ്ങളിൽ നിന്നും ഉണ്ടായതാവാം, ഇതിൽ നിന്നെല്ലാം ഒരു മോചനം അമ്മക്ക് നൽകണമെന്ന് കുട്ടി ആഗ്ര ഹിക്കുന്നുണ്ട്. ഒരു വെയിലായി അമ്മയുടെ കണ്ണീരിന്റെ നീരുറവ വറ്റിക്കണമെന്ന് കുട്ടി ആഗ്രഹിക്കുന്നു. അമ്മയുടെ ദുഃഖത്തിൽ വേദനിക്കുന്ന മക്കളുടെ മനസ്സിനേയും അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയും കവിത വരച്ചിടുന്നു.
‘കറിയുപ്പ് തീർന്നു
എങ്കിലും,
വിയർപ്പ് കുറുക്കിയെടുത്ത്
അമ്മ കഞ്ഞിയുണ്ടാക്കി.’

വീട്ടിലും അടുക്കളയിലുമായി ഉരുകി തീരുന്ന അമ്മമാരെ ഈ കവിത ഓർമിപ്പിക്കുന്നു. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി അമ്മമാർ അക്ഷീണം പ്രവർത്തിക്കുന്നു എന്നാൽ അവരെ ആരും ശ്രദ്ധിക്കാറില്ല. സ്വയം ഉരുകി തീർന്നു കൊണ്ടാണ് അമ്മമാർ അവരുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നത്.
***
അടുക്കളക്ക് കറുപ്പുനിറം
പുകയും വിറക്കിന്റെ കറുപ്പുനിറം
എത്ര തിരക്കിലുമെന്നെ കണ്ടാൽ
അമ്മ മനസ്സിൽ മുല്ലനിറം!
അടുക്കളകളിൽ ഒതുങ്ങി പോകുന്ന അമ്മമാരെ ഈ കവിത അടയാളപ്പെടുത്തുന്നു. കുടുംബത്തിന്റെ വിഷമതകൾക്കിടയിലും മക്കളെക്കാണുമ്പോൾ അവർ സന്തോഷം പങ്കിടുന്നു.
താരതമ്യം ചെയ്യാം
ഒരു ലേഖനഭാഗം വായിക്കാം.
സാധാരണ മട്ടിലുള്ള ഒരണുകുടുംബം. പ്രഭാതം. സ്കൂൾ വിദ്യാർഥിയായ മകൻ ഊൺമേശപ്പുറത്ത് പുസ്തകങ്ങൾ നിരത്തിവെച്ചു പഠിക്കുകയാണ്. ഇടയ്ക്കൊരു സമയത്ത് അവൻ അമ്മയെ വിളിച്ചു. ആദ്യം പതുക്കെ. പിന്നെ തെല്ലുറക്കെ. അങ്ങനെ മൂന്നോ നാലോ വട്ടം. അവർ വിളികേട്ടില്ല.
അമ്മ തൊട്ടപ്പുറത്ത് അടുക്കളയിലുണ്ട്. പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് തുടങ്ങിയ പണിയാണ്. തിരക്കോടു തിരക്ക്. വീട്ടിൽ നാലാളുണ്ടെങ്കിൽ അവർക്ക് അഞ്ചുതരം വിഭവം വേണം. ഒരുകെ സിങ്കിലെ പാത്രങ്ങളിൽ, ഒരുകൈ കുക്കിങ് സ്റ്റൗവിൽ, ഒരു ചിരവയിൽ, ഒരുകെ മിക്സിയിൽ അങ്ങനെ ചടുല നർത്തനമാണ്. ഇതൊക്കെ കഴിഞ്ഞു വേണം, കുളിച്ചൊരുങ്ങി ഇറങ്ങി യോടാൻ. ബസ്സു പിടിച്ച് ആപ്പീസിലെത്തേണ്ടേ? ആരും നിർബന്ധിച്ചിട്ടല്ല. സമയത്ത് ജോലിക്കെത്തണമെന്ന ഒരു താൽപര്യം. ഉള്ളിലെ രോഷവും സങ്കടവും മകന്റെ വിളിയെ അവഗണിക്കാൻ അവരെ പ്രേരിപ്പിച്ചു.
![]()
സംഗീതാർദ്രമായ രണ്ടക്ഷരം അശോകൻ ചരുവിൽ
Question 1.
പൊൻകുന്നം വർക്കിയുടേയും അശോകൻ ചരുവിലിന്റേയും രചനകളിലെ അമ്മമാരുടെ ജീവി താവസ്ഥ കാണിച്ച് തരുന്ന ചില സൂചനകൾ നോക്കൂ.
| പൊൻകുന്നം വർക്കിയുടെ അമ്മ | അശോകൻ ചരുവിലിന്റെ രചനയിലെ അമ്മ |
| • പാവപ്പെട്ട കുടുംബം | • ഇടത്തരം അണുകുടുബം |
| • മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. | • താല്പര്യമുണ്ടെങ്കിലും ശ്രദ്ധിക്കാനാവുന്നില്ല |
| • വിദ്യാഭ്യാസമില്ല, കൂലിപ്പണിയെടുക്കുന്നു. | • ഓഫീസ് ജോലിയുണ്ട് |
| • | • |
| • | • |
സൂചനകളുടെയും നിങ്ങൾ കൂട്ടിച്ചേർത്തവയുടെയും സഹായത്തോടെ രണ്ട് അമ്മമാരുടേയും ജീവിതം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
| പൊൻകുന്നം വർക്കിയുടെ അമ്മ | അശോകൻ ചരുവിലിന്റെ രചനയിലെ അമ്മ |
| • പാവപ്പെട്ട കുടുംബം | • ഇടത്തരം അണുകുടുബം |
| • മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. | • താല്പര്യമുണ്ടെങ്കിലും ശ്രദ്ധിക്കാനാവുന്നില്ല |
| • വിദ്യാഭ്യാസമില്ല, കൂലിപ്പണിയെടുക്കുന്നു. | • ഓഫീസ് ജോലിയുണ്ട് |
| • നിസ്സഹായയായ അമ്മ | • ഒറ്റക്കാണ് എല്ലാം ചെയ്യുന്നത്. |
പൊൻകുന്നം വർക്കിയുടെ രചനയിൽ കുടുംബിനിയായ, വിധവയായ ഒരു അമ്മയുടെ ദാരിദ്രാവസ്ഥയും നിസ്സഹായാവസ്ഥയും പറയുന്നു. ഭർത്താവിന്റെ മരണം സാമ്പത്തികാവസ്ഥയെ തകർക്കുകയും മകളുടെ വിദ്യാഭ്യാസ ത്തിന് പോലും സഹചര്യമില്ലാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അശോകൻ ചെരുവിലിന്റെ കഥയിലെ അമ്മ പുതിയകാലത്തിലും അമ്മമാർ നേരിടുന്ന പ്രശ്നങ്ങളെയും ജോലി ഭാരത്തേയും അവതരിപ്പിക്കുന്നു. അമ്മമാർ പുറത്ത് ജോലിയുണ്ടെങ്കിൽ പോലും വീട്ടു ജോലികളുടേയും അടുക്കള പണികളുടേയും കുട്ടികളുടെ പരിപാലനത്തിന്റെയുമെല്ലാം ജോലി അവളിൽ തന്നെ നിലനിൽക്കുന്നു. ഏതു കാലഘട്ടത്തിലും വെന്തുരുകാൻ വിധിക്കപ്പെട്ട സ്ത്രീ അവസ്ഥകളെ രണ്ട് കൃതികളിലും അവതരിപ്പിക്കുന്നു.

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. അച്ഛൻ സി.എ. രാജൻ മാസ്റ്റർ, അമ്മ വി. എ. ചന്ദ്രമോഹൻ, കാട്ടൂർ ഹൈസ്കൂൾ കാറളം ഹൈസ്കൂൾ, നാട്ടിക എസ്. എൻ. കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കുറച്ചുകാലം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് പഞ്ചായത്ത് വകുപ്പിലും രജിസ്ട്രേഷൻ വകുപ്പിലും ഉദ്യോഗം.
സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങൾ, ഒരു രാത്രിക്ക് ഒരു പകൽ, മരിച്ചവരുടെ കടൽ, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം, കാട്ടൂർക്കടവിലെ ക്രൂരകൃത്യം, ആമസോൺ, അശോകൻ ചരുവിലിന്റെ കഥകൾ, തെരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരം) ജലജീവിതം, കടൽക്കരയിലെ വീട് (നോവലെറ്റ്) കങ്കാരുനൃത്തം, കറപ്പൻ (നോവൽ) കഥകളിലെ വീട്, ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം, ദൈവം കഥ വായിക്കുന്നുണ്ട്, കഥയുടെ മറുകര, കഥയറിയാതെ, എഴുത്തിന്റെ വെയിലും നിലാവും (ഉപന്യാസം). ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൂടുതൽ ചോദ്യങ്ങൾ
Question 1.
എന്റെ അമ്മ എന്ന പാഠഭാഗത്തിന് ആസ്വാദനം തയ്യറാക്കുക.
Answer:
പൊൻകുന്നം വർക്കിയുടെ ജീവിതാനുഭവം ആണ് “എന്റെ അമ്മ എന്ന പാഠഭാഗത്ത് വിവരിക്കുന്നത്. കർഷകരുടേയും, തൊഴിലാളികളുടെയും വേദനിക്കുന്നവരുടേയും കഥകളായിരുന്നു അദ്ദേഹം വായനക്കാർക്കായി പകർത്തിയിട്ടത്. സ്വന്തം ജീവിതത്തിൽ എഴുത്തുകാരൻ അനുഭവിച്ച ദാരിദ്രവും, ഒറ്റപ്പെടലും, അനാഥത്വവും എല്ലാം ഈ കഥകളിലും പ്രതിഫലിക്കുകയായിരുന്നു.
എന്റെ അമ്മ എന്ന ഭാഗത്ത് അനാഥത്വവും ദാരിദ്രവും കാരണം വിദ്യാഭ്യാസത്തിനു പോലും അവസരം ലഭിക്കാതെ പോകുന്ന കുട്ടിയെ നാം കാണുന്നു. ജീവിതാനുഭവങ്ങൾ അവനെ സ്വയംപര്യാപ്തനാക്കുന്നു. വേദനിക്കുന്ന ജീവിതാനുഭവങ്ങളെ കഥകളാക്കി മറ്റു കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നിസ്സഹായയായ അമ്മയെയാണ് കഥയിൽ അവതരിപ്പിക്കുന്നത്. ഭർത്താവിന്റെ മരണശേഷം ആ അമ്മയും രണ്ട് മക്കളും പട്ടിണിയിലൂടെയാണ് കടന്നു പോയത്. മക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുവാനാവാത്തതിൽ ആ അമ്മ വേദനിക്കുന്നുണ്ട്.
ദാരിദ്ര്യവും, അനാഥത്വവും അനുഭവിക്കുന്ന കുടുംബങ്ങളിലെ ദയനീയമായ അവസ്ഥകളാണ് ഈ പാഠഭാഗം പറയാൻ ശ്രമിക്കുന്നത്. പരിമിതമായ ജീവിതാവസ്ഥകളിൽ നിന്നും വളർന്നുവന്ന് ഏറെ പ്രശസ്തനായ കഥാകാരന്റെ ജീവിതവും വായനക്കാർക്ക് പ്രചോദനം നൽകുന്നു.
![]()
Question 2.
എന്റെ അമ്മ എന്ന പാഠഭാഗം പൊൻകുന്നം വർക്കിയുടെ ഏത് കൃതിയിൽ നിന്നും എടുത്തിട്ടു ള്ളതാണ് ?
Answer:
ഞാൻ കഥാകാരനായ കഥ
Question 3.
കഥാകൃത്തിന്റെ ജീവിത സാഹചര്യങ്ങൾ വിവരിക്കുക?
Answer:
പാവപ്പെട്ട കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് മരണപ്പെട്ടു. അനുജനും അമ്മയുമടങ്ങിയ ആ കുടുംബം വളരെ കഷ്ടപെട്ടാണ് ജീവിച്ചിരുന്നത്.
Question 4.
ആരുടെ സഹായത്താലാണ് കഥാകാരൻ സ്ക്കൂളിൽ ചേർന്നത്.
Answer:
അയൽവാസിയുടെ
Question 5.
വിദ്യാർത്ഥിയായിരുന്നപ്പോൾ കഥാകാരന്റെ ഹൃദയത്തിൽ ചിരട്ടത്തീ ‘ കത്തിച്ച സംഭവം എന്തായിരുന്നു.
Answer:
ഫീസും ആഹാരവും തരാൻ വിഷാദ ഭാരത്തോടു കൂടി ബുദ്ധിമുട്ടുന്ന അമ്മയുടെ നിസ്സഹായാ വസ്ഥയാണ് ആ സംഭവം.
Question 6.
എന്തുകൊണ്ടാണ് കഥാകൃത്തിന് ഇംഗ്ലീഷ് സ്കൂളിൽ ഉപരിപഠനത്തിനായി പോകാൻ കഴിയാതിരുന്നത്?
Answer:
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇംഗ്ലീഷ് സ്കൂളിൽ ഉപരിപഠനത്തിന് പോകാൻ കഴിയാതിരുന്നത്.
![]()
Class 5 Malayalam Kerala Padavali Notes Unit 5 കടലോളം സ്നേഹം

സനേഹബന്ധങ്ങളിലൂടെ മാനവികതാബോധം വളർത്താൻ ശ്രമിക്കുന്ന കൃതികളാണ് ഈ ഭാഗത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്. പ്രകൃതി വിഭവങ്ങളിലും ജീവന്റെ അടരുകളെ മനസിലാക്കി അവയെ സ്നേഹിക്കുവാനും പരിചരിക്കുവാനുമുള്ള ചിന്തകൾ വളർത്താൻ ഈ കൃതികൾ സഹായിക്കുന്നു. മാതൃസ്നേഹത്തിന്റെയും, പ്രകൃതി മനുഷ്യരുടെ അമ്മയാണെന്നുള്ള തിരിച്ചറിവിന്റെയും ആഴങ്ങൾ ഈ കൃതികളിൽ ഉൾക്കൊള്ളുന്നു. പാരിസ്ഥിതിക ബോധത്തിന്റെ ചിന്തകൾ ഉണർത്തുന്നവയാണിവ. പൊൻകുന്നം വർക്കിയുടെ ‘ഞാൻ കഥാകാരനായ കഥ’ എന്ന കൃതിയിലെ ‘എന്റെ അമ്മ’ എന്ന പി. കുഞ്ഞിരാമൻ അനുഭവക്കുറിപ്പ്, യു. അരവിന്ദാക്ഷന്റെ പ്രകൃതി ഒരു സ്നേഹിത’ എന്ന കഥ, നായരുടെ ‘പട്ടം പറപ്പിക്കട്ടെ’ എന്നീ കൃതികളാണ് ഈ യൂണിറ്റിൽ ഉൾച്ചേർത്തിരിക്കുന്നത്.
പാഠസംഗ്രഹം
ഒരു കുട്ടിയും പൂവും തമ്മിലുള്ള അടുപ്പമാണ് ഈ തുടർക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞ് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിപ്പിക്കുന്നു ഈ കഥ. വിടർന്നു വരുന്ന ഒരു പൂവും, ആ പൂവിന് കിട്ടുന്ന കൂട്ടുകാരിയും ആണ് പ്രധാന കഥാപാത്രങ്ങൾ. പൂവ് കുട്ടിയോട് ഒരുപാട് കഥകൾ പറയുന്നു, മൊട്ടായിരുന്നപ്പോൾ തോന്നിയ വിടരാനുള്ള മോഹത്തെക്കുറിച്ച്, ആരും കേർക്കാതെ അമ്മ പാടുന്ന താരാട്ടിനെക്കുറിച്ച്, ഒരുപാടു കാര്യങ്ങൾ പറയുന്ന കാറ്റിനെക്കുറിച്ച്. സന്ധ്യവരെ കുട്ടിയും പൂവും ഒരുപാട് കഥകൾ പറഞ്ഞു. പറയാത്ത കഥകൾ ഇനിയും ഉണ്ടായിരുന്നു. കുട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ തിരികെയെത്തി പൂവിനെ നോക്കിയ കുട്ടി കണ്ടത് അത് പൊഴിഞ്ഞു കിടക്കുന്നതായാണ്. അവൾക്ക് ഒരു പാട് സങ്കടമായി അമ്മച്ചെടി അവളെ സമാധാനിപ്പിച്ചു. കഥകൾ പറയാൻ ഇനിയും ചിലരുണ്ട് എന്ന് അമ്മച്ചെടി ആശ്വസിപ്പിച്ചു. പുതിയ പൂമൊട്ടുകൾ അത് ശരിവച്ചു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അടുപ്പത്തെ ഈ കഥ പകർത്തിയെഴുതുന്നു. പ്രകൃതി മനുഷ്യനു വേണ്ടി ചൊരിയുന്ന മാതൃസ്നേഹത്തിന്റെയും കരുതലിന്റെയും ആഴങ്ങളാണ് കഥയുടെ ഭാഷ. ഒരു ജീവന്റെ ജനനവും മരണവും അതിനിടയിൽ നാം ചെയ്തു തീർക്കേണ്ട കടമകളെക്കുറിച്ചും കഥ ഓർമപ്പെടുത്തുന്നു.
![]()
പ്രവേശക പ്രവർത്തനം
Question 1.
കുട്ടിയുടെ സങ്കടം തീർക്കാൻ അമ്മച്ചെടി പറഞ്ഞതെന്താണ്?
Answer:
‘കരയരുത്, കഥകൾ പറഞ്ഞു തരാൻ പൂവ് ചിലരെയൊക്കെ ഏൽപ്പിച്ചിട്ടുണ്ട്’ ഇതാണ് കുട്ടിയുടെ സങ്കടം തീർക്കാൻ അമ്മച്ചെടി പറഞ്ഞത്.
Question 2.
മൊട്ടുകൾ കുട്ടിയോട് പിന്നീട് പറഞ്ഞ കഥകൾ എന്തൊക്കെയാവാം?
Answer:
ഇളം കാറ്റിന്റെ തലോടലിനെ പറ്റി, ശക്തമായ കാറ്റിൽ ചെടികൾ ആടിയുലയുന്നതിനെ പറ്റി, ചില്ലകൾ ഒടിയുന്നതിനെപ്പറ്റി, ചിത്രശലഭങ്ങളും വണ്ടുകളും വന്ന് തേൻ കുടിക്കുന്നതിനെ പറ്റി, ചെറു പ്രാണികളും പുഴുക്കളും വന്ന് ഇലകളും പൂക്കളും തിന്നുന്നതിനെ പറ്റി, പൂവുകൾ കായുകൾ ആയും പിന്നീട് അവ വിത്തുകളായും വിത്തിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നതിനെയും പറ്റി.