Students can use 5th Standard Malayalam Kerala Padavali Notes and എന്റെ അമ്മ Ente Amma Summary in Malayalam to grasp the key points of a lengthy text.
Class 5 Malayalam Ente Amma Summary
Ente Amma Summary in Malayalam
എന്റെ അമ്മ Summary in Malayalam

1910 ജൂലായ് 1-ാം തിയതി ആലപ്പുഴ ജില്ലയിലെ വർക്കി ജോസഫിന്റെയും അന്നമ്മയുടേയും മകനായി ജനിച്ചു. പിന്നീട് കുടുംബത്തോടൊപ്പം കോട്ടയം പൊൻകുന്നത്തേക്ക് താമസം മാറ്റുകയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മലയാളഭാഷയിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് ആലാം പള്ളി സ്കൂളിൽ അദ്ധ്യാപകനായി. 1939-ൽ എഴുതിയ തിരുമുൽക്കാഴ്ച എന്ന ഗദ്യകവിതയാണ് ആദ്യകൃതി. കർഷകരുടേയും, ദുഃഖിതരുടേയും ജീവിതങ്ങൾ അദ്ദേഹത്തിന്റെ കൃതികൾക്ക് വിഷയമായി. പുരോഗമന ചിന്താഗതിയിലൂടെ സമൂഹത്തെ നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004 ജൂലായ് 2-ാം തിയതി തന്റെ 94-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
![]()
കഥകൾ
- കഥകൾ,
- ഹൃദയാനന്ദം,
- മോഡൽ,
- ശബ്ദിക്കുന്ന കലപ്പ,
- ഡെമോക്രസി,
- ദാഹം
- ദൈവത്തേക്കാൾ ഞാൻ പേടിക്കുന്നത്,
- പൊട്ടിയ ഇഴകൾ,
- നാട്ടുവെളിച്ചം…
നാടകങ്ങൾ
- കതിരുകാണാക്കിളി,
- ഞാൻ ഒരധികപ്പറ്റാണ്,
- അൾത്താര,
- ഭർത്താവ്,
- വിശറിക്കു കാറ്റുവേണ്ട,
- സ്വർഗം നാണിക്കുന്നു,
- കർണൻ,
പുരസ്കാരങ്ങൾ
സ്വാതന്ത്ര്യസമര സേനാനിക്കുള്ള താമ്രപത്രം നേടി. കേരള സാഹിത്യഅക്കാദമി അവാർഡ്, വള്ളത്തോൾ സമ്മാനം, കലാദർശന അവാർഡ്, കൊടുപ്പുന്ന സ്മാരക പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, ലളിതാംബിക അന്തർജനം അവാർഡ്, മദ്രാസ് സർവകലാശാല പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം.
കഥാസാരം
പൊൻകുന്നം വർക്കിയുടെ ആത്മകഥാംശമുള്ള കൃതിയാണ് “ഞാൻ കഥാകാരനായ കഥ’ അതിലെ ഒരു ഭാഗമാണ് “എന്റെ അമ്മ’ എന്ന പാഠഭാഗം. ഇതിൽ അദ്ദേഹം തന്റെ കുട്ടിക്കാല അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്രായത്തിൽ പിതാവ് മരണപ്പെട്ടു, അദ്ദേഹവും അനുജനും, മാതാവും അനാഥരായി, ജീവിത പ്രാരാബ്ധങ്ങൾ മൂലം മാതാവിൽ നിന്നും ലാളനയോ വാത്സല്യമോ അദ്ദേഹ ത്തിന് ലഭിച്ചിട്ടില്ല. ദാരിദ്രത്തിന്റെയും, ഒറ്റപ്പെടലിന്റെയും തിക്തമായ അനുഭവങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.

അയൽക്കാരന്റെ സഹായത്താലാണ് അദ്ദേഹം സ്കൂളിൽ ചേർന്നത്. വിദ്യാർത്ഥിയായിരുന്നപ്പോൾ ഫീസും ആഹാരവും തരാൻ ബുദ്ധിമുട്ടുന്ന അമ്മയുടെ നിസ്സഹായാവസ്ഥ ആ കുട്ടിയുടെ കൊച്ചു ഹൃദയത്തിൽ ചിരട്ടത്തീ പോലെ കത്തിനിന്നു. ബാല്യകാലത്ത് മുഴുവൻ അനുഭവിച്ച വേദനയുടെയും, ദാരിദ്രത്തിന്റെയും, ഒറ്റപ്പെടലിന്റെയും അനുഭവകഥകൾ അദ്ദേഹം കൂടുകാരോട് പറയുമായിരുന്നു. നാലാം ക്ലാസ് ജയിച്ചശേഷം മറ്റ് കുട്ടികൾ ഇംഗ്ലീഷ് സ്കൂളിലേക്ക് പഠനത്തിനായി പോയി, തന്നെ ഇംഗീഷ് സ്കൂളിലേക്കയക്കാത്തത് എന്തുകൊണ്ടാണെന്ന് അമ്മയോട് ചോദിച്ച് നിരന്തരം ശല്യം ചെയ്തപ്പോൾ അടിക്കുകയും “പോയി വല്ല ജോലിയും നോക്ക് ‘, എന്നുമാണ് അമ്മ പറഞ്ഞത്. അടികൊണ്ട് ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരുന്നപ്പോൾ തനിക്കൊപ്പം കരയുന്ന സ്നേഹ ഗംഭീരയായ അമ്മയേയും ആ കുട്ടി കണ്ടു.
അർത്ഥം
നിപുണർ – മിടുക്കർ
പരമാർത്ഥം – വാസ്തവം, ഏറ്റവും ശരിയായത്
ലാളന – ഓമനിക്കൽ
വിഷാദം – സങ്കടം
സ്നിഗ്ധഭാവം – സ്നേഹം നിറഞ്ഞ ഭാവം
സ്നേഹ ഗംഭീര – സ്നേഹവും ഗാംഭീര്യവും നിറഞ്ഞവൾ
സ്വാധീനശക്തി – സ്വാധീനിക്കാനുള്ള കഴിവ്
![]()
പര്യായം
അമ്മ – മാതാവ്, ജനനി, തായ
പുത്രൻ – തനയൻ, മകൻ, സുതൻ
പിതാവ് – താതൻ, ജനകൻ, അച്ഛൻ
വിപരീതം
ദരിദ്രമായ × സമ്പന്നമായ
ജനനം × മരണം
സമ്മതിക്കുക × വിസമ്മതിക്കുക.
ശക്തം × അശക്തം
മാതൃകപോലെ എഴുതുക
- കർഷകകുടുംബം – കർഷകരുടെ കുടുംബം
- സ്നിഗ്ധഭാവങ്ങൾ – സ്നിഗ്ധമായ ഭാവങ്ങൾ
- പരിഹാസ നിപുണൻ – പരിഹാസത്തിൽ നിപുണനായിട്ടുള്ളവൻ
- നിസ്സഹായാവസ്ഥ – നിസ്സഹായമായ അവസ്ഥ