Practicing with Class 8 Malayalam Kerala Padavali Notes Pdf and എന്റെ ഗുരുനാഥൻ Ente Gurunathan Notes Questions and Answers improves language skills.
എന്റെ ഗുരുനാഥൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 7
Class 8 Malayalam Kerala Padavali Unit 3 Chapter 7 Notes Question Answer Ente Gurunathan
Class 8 Malayalam Ente Gurunathan Notes Questions and Answers
Question 1.
ഗാന്ധിജിയിൽ അപൂർവ്വഗുണവിശേഷണങ്ങളുടെ സമ്മേളനമുണ്ടെന്ന് വള്ളത്തോൾ സമർത്ഥിക്കു ന്നത് എങ്ങനെ?
Answer:
ആർഷസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടുത്തുന്നത്. ഭൂമിയിലെ സർവ്വചരാചര ങ്ങളേയും കുടുംബാംഗങ്ങളായാണ് ഗാന്ധിജി കണ്ടത്. ത്യാഗം നേട്ടമായും വിനയത്തെ ഉന്നതി യായും അദ്ദേഹം കണ്ടു. കർമയോഗത്തിൽ മുഴുകിയ മഹാത്മാവ് മറ്റുള്ളവരുടെ നന്മയെ സാക്ഷ്യമാക്കിയാണ് പ്രയത്നിച്ചത്. ബഹുമാന ത്തേയും തിരസ്കാരത്തേയും ഒരു പോലെ ഉൾകൊണ്ട് ഗാന്ധിജിയുടെ ഹൃദയവിശാലതയെ ആകാശത്തോടെയാണ് കവി സാദൃശ്യപ്പെടുത്തി യിരിക്കുന്നത്. ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തി വിജയം നേടുകയും പുസ്തകമില്ലാതെ അറിവ് പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയും ബലിയില്ലാതെ യാഗം നടത്തുകയും ചെയ്ത മഹാത്മാവാണ് ഗാന്ധിജി.
ശാശ്വതമായ അഹിംസ വ്രതമായും ശാന്തിയെ ദൈവമായും അദ്ദേഹം കണ്ടു. അഹിംസയാകുന്ന പടച്ചട്ട ഏതു കൊടുവാളിന്റേയും വായ്ത്തല മടക്കും എന്നാണ് അദ്ദേഹത്തിന്റെ വചനം. ക്രിസ്തുദേവന്റെ പരിത്യാഗശീലവും ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മരക്ഷോപദേശവും ശ്രീബു ദ്ധന്റെ അഹിംസയും, ശ്രീ ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രതിദേവന്റെ ദയാവാം ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ് നബിയുടെ സ്ഥിരനിശ്ചയവും തുടങ്ങി ലോകത്ത് ജീവിച്ചിരു ന്നിട്ടുള്ള എല്ലാ മഹാത്മക്കളുടേയും മൂല്യങ്ങൾ ഗാന്ധിജിയിൽ ഒത്തുചേർന്നിരിക്കുന്നതായി കവി പറയുന്നു. ഭീരുവിനേയും ക്രൂരനേയും പിശുക്ക നേയും അലസനേയും ഏഷണിക്കാരനെയു മെല്ലാം തന്റെ സാമിപ്യം കൊണ്ട് തന്നെ നല്ലവനാക്കി മാറ്റാൻ ഗാന്ധിജിക്ക് കഴിയുമെന്ന് കവി വിശ്വസി ക്കുന്നു. ഇങ്ങനെ ഗാന്ധിജിയെ സകല ആദർശ ങ്ങളുടെയും മനുഷ്യരൂപമായി കാണുകയാണ് കവി.
Question 2.
പ്രയോഗങ്ങളുടെ ആശയഭംഗി കണ്ടെത്തുക
താഴ്മതാനഭ്യുന്നതി
Answer:
എളിമയുടേയും ലാളിത്യത്തിന്റേയും പ്രതീകമായി രുന്നു ഗാന്ധിജി. സ്വഭാവമഹിമകൾ കൊണ്ട് ഉന്നത നായിരുന്നെങ്കിലും എളിമയാണ് ഏറ്റവും വലിയ ഔന്നത്യം എന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങളെ വിളിച്ചോതുന്ന പ്രയോഗ മാണ് “താഴ്മതാനഭ്യുന്നതി’. താഴ്മയെ അത്യുന്ന തിയായി കണ്ട് ലളിതമായി ജീവിക്കാനും വിനയ ത്തോടെ പെരുമാറാനും കഴിഞ്ഞതാണ് ഗാന്ധിജി യുടെ മഹത്വമുയർത്തിയത്. വിനയശീലർക്ക ഉന്നതിയിലെത്താനാവൂ എന്ന ആശയം ലളിതമായി അവതരിപ്പിക്കുന്നതാണ് ഈ പ്രയോഗം.
ത്യാഗമെന്നതേ നേട്ടം
Answer:
ജീവിതത്തിൽ എല്ലാ വെട്ടിപിടിക്കുന്നതിലല്ല, മറിച്ച് ത്യജിക്കുന്നതിലാണ് വിജയം എന്ന് ഗാന്ധിജി തന്റെ ജീവിതം കൊണ്ട് തെളിച്ചു. ത്യാഗത്തെ നേട്ടമായി കണ്ട ഗാന്ധിജി, ഇന്ത്യയുടെ സ്വതന്ത്ര്യ ത്തിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വച്ചു. ഗാന്ധിജിയുടെ ഈ സ്വഭാവഗുണങ്ങൾ എല്ലാം വിശേഷിപ്പിക്കുന്ന പ്രയോഗമാണ് ത്യാഗമെന്നതേ നേട്ടം’ എന്നത്.
Question 3.
താഴെ കൊടുത്ത വരികൾ വിശകലനം ചെയ്ത് ഗാന്ധിജിയുടെ സവിശേഷതകൾ വ്യക്തമാക്കുക.
“ശാസ്ത്രമെനിയ ധർമ്മസംഗരം നടത്തുന്നോൻ, പുസ്തകമെന്യേ പുണ്യാധ്യാപനം പുലർത്തു ന്നോൻ.
ഔഷധമെന്യ രോഗം ശമിപ്പിപ്പവൻ,ഹിംസാ ദോഷമെന്നിയേ യജ്ഞം ചെവി നന്നാചാര്യൻ
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെടു ക്കാതെ അഹിംസ മാർഗത്തിലൂടെ ധർമ്മയുദ്ധം നടത്തി വിജയം നേടിയ ആളാണ് ഗാന്ധിജി. ശത്രു വിന്റെ ആയുധബലത്തെ അദ്ദേഹം ഭയപ്പെട്ടി രുന്നില്ല. പുസ്കതങ്ങളിലൂടെയല്ല. ഗാന്ധിജി മറ്റുള്ളവർക്ക് ജീവിതപാഠങ്ങൾ പഠിപ്പിച്ചു നൽകിയത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഉറക്കെ പറഞ്ഞ ഗാന്ധിജി തന്റെ ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവൻ നന്മയു ടേയും സത്യത്തിന്റേയും അഹിംസയുടേയും പാഠങ്ങൾ പഠിപ്പിച്ചു. ഔഷധം കൂടാതെ രോഗം ശമിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തന്റെ ജീവിതചര്യകളിലൂടെ തെളിയിച്ചു. അഹിംസയുടെ മാർഗത്തിൽ നിന്ന് തരിമ്പു പോലും ഗാന്ധിജി വ്യതിചലിച്ചിരുന്നില്ല. ഹിംസയിലൂടെ നേരിടുന്ന തൊന്നും നേട്ടമല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഇങ്ങനെ ഗാന്ധിജിയുടെ മഹത്വങ്ങളെല്ലാം ഈ വരികളിലൂടെ വള്ളത്തോൾ നമ്മോടു പറയുന്നു.
Question 4.
“താരകാമണിമാല ചാർത്തിയാലതും കൊള്ളാം!
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ സമസ്വച്ഛ
മല്ലയോ വിഹായസ്സാവണ്ണമെൻ ഗുരുനാഥൻ”
ഈ വരികളിലെ ആകർഷണമാക്കുന്ന ഘടകങ്ങൾ കണ്ടെത്തി കുറിപ്പു തയ്യാറാക്കുക.
Answer:
ഗാന്ധിജിയുടെ ഹൃദയവിശാലതും മഹത്വത്തെയു മാണ് ഈ വരികളിലൂടെ വള്ളത്തോൾ വിശദമാ ക്കുന്നത്. നക്ഷത്രങ്ങൾ നിറഞ്ഞാലും ശോകമൂക മായകാർമേഘം മൂടി നിന്നാലും വിശാലമായ ആകാശം ഇതെല്ലാം ഓരേ മനോഭാവത്തോടെ യാണ് ഉൾകൊളളുന്നത്. സന്തോഷത്തിന്റേയും ബഹുമാനത്തിന്റേയും നക്ഷത്രമാലകൾ സ്വീകരി ക്കുന്നത് പോലെ ഗാന്ധിജിയും തിരസ്കാര ത്തിന്റെയും വിമർശനങ്ങളുടെയും കാർമേഘങ്ങ ളാകുന്ന കറുത്ത ചളിയേയും ഹൃദയവിശാലത യോടെ ഉൾകൊണ്ടു. ഒന്നിനോടും കൂടുതൽ പ്രതി പത്തിയില്ലാതെ സമചിത്തതയോടെ ഉൾ കൊള്ളുന്ന തന്റെ ഗുരുനാഥനെ ആകാശത്തിന് തുല്യമായി കാണുകയാണ് കവി. ആകാശ ത്തേയും ഗാന്ധിജിയേയും താരതമ്യപ്പെടുത്തുന്ന തിലൂടെ ഏതു സാഹചര്യങ്ങളേയും അഭിമുഖി കരിക്കാനുള്ള സമയചിത്തതയും, പരിപക്വതയും നമുക്ക് ദർശിക്കാം.
Question 5.
ഗാന്ധിജിക്ക് ലോകം എന്തുപോലെയാണെന്നാണ് കവി പറയുന്നത്.?
Answer:
തറവാട്
Question 6.
എന്താണ് നേട്ടമായി ഗാന്ധിജി കരുതുന്നത്?
Answer:
ത്യാഗം
Question 7.
ചെടികളെയും പുല്ലുകളെയും പുഴുക്കളെയും ഗാന്ധിജി എന്തായാണ് കാണുന്നത്?
Answer:
കുടുംബത്തിലെ അംഗങ്ങളായി
Question 8.
അഭ്യുന്നതിക്ക് (ഉയർച്ചക്ക് കാരണമാകുന്നത് എന്താണ്?
Answer:
താഴ്ച
Question 9.
സുഖഭോഗങ്ങൾക്ക് നേരേ ഗാന്ധിജി എന്തു മനോഭാവമണ് പുലർത്തുന്നത്?
Answer:
നിസ്സംഗത (വിരക്തമായ ഒന്നിനോടും പറ്റിച്ചേ രാത്ത അവസ്ഥ)
Question 10.
താരകാമണിമാല എന്നത് കൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
Answer:
അഭിനന്ദനങ്ങളും സ്തുതികളും
Question 11.
കാറണിച്ചെളി നിളെപ്പുരണ്ടാലതും കൊള്ളാം കാറണിച്ചെളി എന്ന പദം സൂചിപ്പിക്കുന്നതെന്ത്?
Answer:
തിരസ്കാരങ്ങളും വിമർശനങ്ങളും
Question 12.
ഗാന്ധിജി എങ്ങനെയാണ് യുദ്ധം ചെയ്തത് ?
Answer:
ആയുധമില്ലാതെ
Question 13.
ഗാന്ധിജി വ്രതമായി കണ്ടതെന്തായിരുന്നു?
Answer:
അഹിംസ
Question 14.
ആകാശത്തോട് ഗാന്ധിജിയെ സാദൃശ്യപ്പെടു ത്തിയതിന്റെ ഔചിത്യം വിശദമാക്കുക
Answer:
നക്ഷത്രങ്ങൾ മിന്നി തിളങ്ങി നിന്നാലും കാർമേഘം പരന്നാലും ആകാശം എല്ലാത്തിനേയും സമചിത്ത തയോടെയാണ് കാണുന്നത്. ആകാശത്തിന് ഭാവഭേദമില്ലാത്തതുപോലെ സുഖദുഃഖങ്ങളോ സ്തുതിനിന്ദകളോ ഗാന്ധിജിയിൽ ഒരു ഭാവ ഭേദവും ഉണ്ടാക്കുന്നില്ല.
Question 15.
ഗാന്ധിജി അധ്യാപനം നടത്തിയിരുന്നത് എപ്രകാര മായിരുന്നു?
Answer:
പുസ്തകം ഇല്ലാതെ തന്നെ പുണ്യത്തിൽ അധിഷ്ഠിതമായ പാഠങ്ങൾ പകർന്നു കൊടുത്തു.
Question 16.
ഏതു കൊടിയ വാളിന്റേയും വായ്തല മടക്കാൻ പ്രാപ്തിയുള്ളതെന്തിന്?
Answer:
അഹിംസയാകുന്ന പടചട്ടയ്ക്ക്
Question 17.
ഗാന്ധിജിയുടെ കാലടികൾ ഒരിക്കൽ ദർശിക്കാൻ സാധിച്ചാൽ ആ വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?’
Answer:
ഭീരു ധീരനായി മാറും, കർക്കശൻ ദയാലുവായി മാറും, പിശുക്കൻ ദാനശീലനാകും, ഏഷണിക്കാരൻ നല്ലതു പറയുന്നവനും, അശുദ്ധൻ ശുദ്ധനും, മടിയൻ പ്രയത്നശീലനമുള്ളവനും ആകും.
Question 18.
ഏതൊക്കെ മഹാത്മാക്കളുടെ ഗുണങ്ങളാണ് ഗാന്ധിജിയിൽ സമ്മേളിച്ചിരിക്കുന്നത്?
Answer:
ക്രിസ്തുദേവന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധർമ്മരക്ഷോപായം, ബുദ്ധന്റെ അഹിംസ, ശങ്കരാചാര്യരുടെ ബുദ്ധിശക്തി, രതിദേവന്റെ ദയാവായ്പും ഹരിചന്ദ്രന്റെ സത്യം, മുഹമ്മദിന്റെ സൈര്യം എല്ലാം ഗാന്ധിജിയിൽ സമ്മേളിക്കുന്നു.
Question 19.
ഗാന്ധിജിയുടെ ഈ അപൂർവ്വ വ്യക്തിത്വം രൂപ പ്പെടുന്നതിന് കാരണമായി കവി പറയുന്നത് എന്താണ്?
Answer:
ഒട്ടേറെ ഋഷിമാർക്ക് ജന്മം നൽകിയ പുണ്യ ഭൂമിയാണ് ഭാരതം. പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ഈ മണ്ണിലാണ് പിറന്നത്. ഇങ്ങനെ സാംസ്കാരിക വിശേഷണങ്ങളുള മണ്ണിൽ പിറന്നാണ് ഗാന്ധിജിയുടെ അപൂർവ വ്യക്തിത്വം രൂപപ്പെടാൻ കാരണം എന്നാണ് കവി പറയുന്നത്.
Question 20.
അഹിംസമണിച്ചട്ട് എന്ന പദം അഹിംസയാകുന്ന മണിച്ചട്ട് എന്നു മാറ്റിയെഴുതാം ഇതുപോലെ താഴെ പറയുന്ന പദങ്ങൾ മാറ്റിയെഴുതുക
Answer:
- ധർമ്മരക്ഷോപായം – ധർമ്മരക്ഷക്കുള്ള ഉപായം
- താരകാമണിമാല – താരകമാകുന്ന മണിമാല
Question 21.
ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രതിദേവന്റെ ദയാവായ്പും – ഈ വരികളിലെ ഭാഷാപരമായ രണ്ടു പ്രത്യേകതകൾ എഴുതുക.
Answer:
- ആദ്യത്തെ അക്ഷരം ആവർത്തിക്കുന്നു (ആദിപ്രാസം)
- രണ്ടാമത്തെ അക്ഷരവും ആവർത്തിക്കുന്നു (ദ്വിതിയ പ്രാസം)
Question 22.
ഔഷധമെന്യ രോഗം ശമിപ്പിക്കാൻ, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്തവനെന്നാചാര്യൻ ആരെക്കുറിച്ചാണ് കവി ഇവിടെ പറയുന്നത് ?
Answer:
മഹാത്മാഗാന്ധി
Question 23.
“അർദ്ധനഗ്നനായ ഫക്കീർ” എന്ന് ഗാന്ധിജിയെ വിളിച്ചത് ആരായിരുന്നു?
Answer:
വിൻസ്റ്റൺ ചർച്ചിൽ
Question 24.
“തികച്ചും നാടകീയമാണ്” “എന്റെ ഗുരുനാഥൻ” എന്ന കവിതയിൽ വള്ളത്തോൾ ഗാന്ധിജിയെ ആവിഷ് കരിച്ചിരിക്കുന്നത്. ഈ പ്രസ്താവന വിലയിരുത്തുക?
Answer:
ആമുഖമൊന്നും കൂടാതെ ഗാന്ധിജിയുടെ വ്യക്തിത്വമഹിമകൾ വർണ്ണിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. എന്നാൽ കാവ്യത്തിന്റെ ഒരു ഭാഗത്ത് ഗാന്ധിജിയുടെ പേര് പരാമർശിക്കുന്നില്ല. പക്ഷെ ഗാന്ധിജിയുടെ ജീവിതവും എളിമയും ത്യാഗവുമെല്ലാം മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞുവരുന്നു.
Question 25.
ഗീതയ്ക്ക് മാതാവായ ഭൂമി എന്ന് ഭാരതഭൂമിയെ വിശേഷിപ്പിച്ചതിന്റെ ഔചിത്യം വിശദമാക്കുക?
Answer:
ഭഗവത്ഗീതയ്ക്ക് ജന്മം നൽകിയത് ഭാരത ഭൂമിയാണ്. അതുകൊണ്ടാണ് ഗീതയ്ക്ക് മാതാ വായ ഭൂമി എന്നു വിശേഷിപ്പിച്ചത്. ഭാരത ഭൂമിയുടേയും ഇവിടുത്തെ പുരാതന സംസ്കാര ത്തിന്റെയും മഹിമയെ ഉദ്ഘോഷിക്കുന്ന കവി അതിലൂടെ രാജ്യസ്നേഹം ഉണർത്തുകയാണ്.
Question 26.
എന്റെ ഗുരുനാഥൻ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക?
Answer:
ഗാന്ധിജിയുടെ വിശ്വമാനവികതയും മഹത്തായ ജീവിതദർശനങ്ങളും ആവിഷ്കരിക്കുന്ന കവിത യാണ് വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ. ഈ കവിതയിൽ ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹ ത്തിന്റെ വ്യക്തിത്വമഹിമകൾ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ലോകത്തെ മഹാന്മാരുടെ സദ്ഗു ണങ്ങൾ സമ്മേളിച്ച ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിച്ചുകൊണ്ട് രചിച്ച കവിതയായതിനാൽ ഈ ശീർഷകം കവിതയ്ക്ക് ഉചിതമാണ്.
കൂടുതൽ അറിയാം
• മഹാത്മാഗാന്ധിയെ സംബന്ധിച്ച് പ്രത്യേക പതിപ്പ് തയ്യാറാക്കാം
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മ ഗാന്ധി (1869 ഒക്ടോബർ 2- 1948 ജനുവരി 30) ഇന്ത്യൻ സ്വതന്ത്ര്യസമരത്തിന്റെ നേതാവും വഴികാ ട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു. അഹിംസ യിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തി ലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേ ക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റു ന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവതത്വശാസ്ത്ര ങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധ ത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽ നൂറ്റുണ്ടാക്കിയ ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധികരണത്തിനും പ്രതിഷേധ ത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോളതലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽ പെടുന്നു. ഭാരതിയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശിയ അവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യഗ്രഹം എന്ന പേരിൽ ഗാന്ധിയൻ ആശയ
ത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും (2007 മുതൽ) പ്രഖ്യാപിച്ചിട്ടുള്ളത്.
ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറു ത്തിരുന്ന ഇന്ത്യാ വിഭജനം അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദു:ഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര്യം ആഘോഷി ച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരത വിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമ പാകിസ്ഥാനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിക്കുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റം ബർ 4ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരിയിലും ഇതേപോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരം ആരംഭിച്ചു. സമുദായ നേതാക്കളും ലഹളക്ക് നേത്യത്വം കൊടുത്തവരും ഒത്തീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.
1948 ജനുവരി 30-ന് വെള്ളിയാഴ്ച 5.17 ന് ഡൽഹി യിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന മത ഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15 ന് നാഥുറാം ഗോഡ്സേയെ തൂക്കിലേറ്റി. രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥ മായി സ്വതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേ ണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങ ളിലല്ല കുടിലുകളിലാണെന്നു ഗാന്ധി വിശ്വസി ച്ചിരുന്നു.
ഗാന്ധി ദർശനങ്ങൾ
• സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിം സയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ‘സത്യം, ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്യത്തവനോട് ക്ഷമിക്കാനുള്ള സന്നദ്ധതയും കൂടിയാണ്.
• സത്യം
ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷ ണങ്ങളും ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹാ യിച്ചു. അദ്ദേഹം തന്റെ ആത്മകഥയ്ക്ക് പേരിട്ടത് തന്നെ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നാണ്.
ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വര സാക്ഷാൽക്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തിക മാക്കുവാൻ സാധിക്കുകയില്ല.
ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾ ക്കൊള്ളുന്ന വാക്യമായി “ദൈവം സത്യമാണ്” “എന്നത് ഉപയോഗിക്കുകയും പിന്നീട് അത് “സത്യം ദൈവമാണ്” എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്.
• അഹിംസ
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേ ഹമാണ് സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാ തിരിക്കുവാൻ സ്വയം മരിക്കുവാൻ തയ്യാറാകുന്ന മനഃസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ, ഒരുവൻ അഹിംസയിലേക്ക് തിരി യുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാ വേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു.
ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹൂദ, ബുദ്ധ മതചിന്തകളിലും വളരെ യധികം അടിസ്ഥാനമുള്ളതാണ്. അഹിംസാ സിദ്ധാന്തം അതിനാൽ അഹിംസ എന്ന തത്ത്വ ത്തിന്റെ ഉപജ്ഞാതാവ് ഗാന്ധിയല്ല എങ്കിലും രാഷ്ട്രീയ രംഗത്ത് അത് വലിയ തോതിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്.
തന്റെ അഹിംസസിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പുറകിലേക്ക് പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽ പോലും ഫലവത്താണ് എന്ന് വിശ്വസി ച്ചിരുന്നു. അതുകൊണ്ട് ഗാന്ധി അഹിംസയില ധിഷ്ഠതമായ ഒരു സർക്കാർ എന്നല്ല പട്ടാളവും പോലിസും പോലും ഫലവത്താവുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.
• ബ്രഹ്മചര്യ
ഗാന്ധിക്ക് 16 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗ ബാധിതനായ പിതാവിനെ എല്ലാ സമയവും ശുശ്രൂ ഷിച്ചു. ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകി കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാ സക്തി കീഴടക്കി.എന്നാൽ അൽപ്പ സമയത്തിന് ശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി. താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലു മായില്ല. “ഇരട്ട നിന്ദ’ എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മുപ്പത്തിയാറാം വയസ്സിൽ വിവാഹിതനായിരിക്ക തന്നെ ബ്രഹ്മചാരി യാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധിനം ഉണ്ടായിരുന്നു.
ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത ആത്മികവും ശാരീരികവുമായ ശുദ്ധത വളരെയധികം സ്വാധിനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാ നമായും ബ്രഹ്മചര്യത്തെ കണ്ടു. കാമിക്കുക എന്ന തിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണ മെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. “ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം’ എന്നാണ് ഗാന്ധി, ബ്രഹ്മചര്യ എന്നതിന് അർത്ഥം കൽപ്പിച്ചത്.
• ലാളിത്യം
സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചു വിശ്വസിച്ച് ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച് പാശ്ചാത്യ ജീവിതരീതി ത്യജിച്ചു കൊണ്ടാ യിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. തന്നെ തന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യ ങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴി വാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യ കൾ എത്തി നിന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു.
സംസാരത്തിൽ നിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മൗനം….. ശാന്തി…….., എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസ്സുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താ പത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു. പ്രക്ഷുബ്ധ മായ ലോക കാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താകുഴപ്പത്തിന് കാരണമാ കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീകമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകു
തരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽ കൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന്പ്രോ ത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽ രഹിതരായിരിക്കെ ഇന്ത്യക്കാർ, ബ്രിട്ടീഷ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിന്നാ യിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യ ക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമ്മിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തിക മായ പ്രഹരമേൽപ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഫലിപ്പിക്കാൻ കറങ്ങുന്ന ചർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
• സർവ്വോദയം
എല്ലാവരുടേയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയു ടേയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നും ഗാന്ധിജി സിദ്ധാന്തിച്ചു. സർവ്വോദയമെന്ന ആശയം ഗാന്ധിജിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടുദിസ് ലാസ്റ്റ് (ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്. സർവ്വോദയം കൈവച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കും
• ആരോഗ്യം
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയ ത്തിലും ഗാന്ധിക്ക് തന്റെതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരിക്കുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരി പദാർത്ഥങ്ങൾ, പുകയില, ചായ, കാപ്പി എന്നിവ യുടെ ഉപയോഗങ്ങൾ ലൈംഗികത, തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. 1906 ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തി നായി അദ്ദേഹം എഴുതി തുടങ്ങിയ ആരോഗ്യത്തി നുള്ള മാർഗനിർദ്ദേശങ്ങൾ പിൽക്കാലത്ത് കൂടു തൽ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതൽ 44 വരെ പൂനയിലെ ആഗാഖാൻ കൊട്ടാര ത്തിലെ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതുകയുണ്ടായി.
• മതവിശ്വാസം
ഹൈന്ദവ കുടുംബത്തിൽ ജനിച്ച ഗാന്ധി ജീവിത കാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹ ത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽ നിന്നെടുത്തതാണ്. അതേ സമയം എല്ലാ മതങ്ങ ളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു. മറ്റ് വിശ്വസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു. മതജിജ്ഞാ സുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളെക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയെകുറിച്ച് ഇങ്ങനെ പറഞ്ഞു.
“എനിക്കാറിയാവുന്ന ഹൈന്ദവത എന്റെ ആത്മാ വിനെ പൂർണമായും തൃപ്തിപ്പെടുത്തുന്നു….. സംശയങ്ങൾ എന്നെ വേട്ടയാടു മ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാ വുമ്പോൾ ഞാൻ ഭഗവത്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിപ്പിക്കുവാ നാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിത ത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാ വവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളാണ്. ഗാന്ധി ഗുജറാത്തിയിൽ ഭവവദ്ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധികരിക്കപ്പെട്ടു.
എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർ ഗികത്വത്തേയും സ്വമത ശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി.
ഇതര മതങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:
“എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തിലെ ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച, അമിത വളർച്ച പ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ് ? അവ ഈശ്വര ചരിതമാണെങ്കിൽ എന്തു കൊണ്ട്
ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂടെ ? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വസിക്കുന്നവനാക്കാൻ ഒരു പോലെ ശ്രമി ച്ചിട്ടുണ്ട് അബ്ദുള്ള സേട് ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പി ച്ചിരുന്നു.
ഇസ്ലാമിന്റെ സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു.”
(ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്)
“മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധി കളാണ്. മുസ്ലിങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും”- അദ്ദേഹം പറഞ്ഞു.
ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയാ യിരുന്നു;
“അതേ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലിമും യഹൂദ നുമാണ്”
മനുഷ്യന്റെ അന്തസത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാൽ കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യ
നീതിയും അർത്ഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തിക ലക്ഷ്യമായ ആത്മാവിഷ് കാരത്തിന് ഇണങ്ങു ന്നതും അതിനെ സഹായിക്കുന്നതുമാവണം. ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ ഇതാണ്.
സ്മാരകങ്ങൾ
• രാജ് ഘട്ട്
രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
പുസ്തകങ്ങൾ
• എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ ( English: The Story of My Experiments with Truth), ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തുള്ള ഗ്രന്ഥമാണിത്. ഇന്ത്യയി ലാകെ പ്രതിവർഷം രണ്ടുലക്ഷത്തിലധികം പ്രതി കൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കുന്നത്.
1927 -ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.
പ്രതങ്ങൾ
- യങ് ഇന്ത്യ
- ഹരിജൻ
- ഇന്ത്യൻ ഒപ്പീനിയൻ
- നവജീവൻ
ഗാന്ധിയെക്കുറിച്ച്
- മഹാത്മാ ലൈഫ് ഓഫ് മോഹന്ദാസ് കരംചന്ദ് ഗാന്ധി :- തെണ്ടുൽക്കർ, ഡി.ജി
- മഹാത്മഗാന്ധി :-പ്യാരിലാൽ, സുശീല നായർ ഗാന്ധി എ ലൈഫ് : കൃഷ്ണ കൃപലാനി
- The life of Mahathma Gandhi – Louis Fischer
മലയാള പുസ്തകങ്ങൾ
• ഹേ റാം മലയിൻകീഴ് ഗോപാലകൃഷ്ണൻ
മലയാളവിവർത്തന ഗ്രന്ഥങ്ങൽ
- മഹാത്മഗാന്ധി ഒരു കർമ്മയോഗി – ലൂയി ഫിഷർ
- അമൂല്യ പൈത്യകം – സുമിത്രാഗാന്ധി കൂൽക്കർണി
- ഗാന്ധി – ആചാര്യ കൃപലാനി
- ഗാന്ധി നവഖാലിയിൽ – കെ. ഭീൻ നായർ
- ഗാന്ധി ജീവിതവും സന്ദേശവും – കെ. അരവിന്ദാക്ഷൻ
- ഗാന്ധിജിയുടെ ആത്മകഥ – വിവ. രാമചന്ദ്രൻ നായർ.കെ
- ഗാന്ധിജിയുടെ ജീവിതകഥകൾ – ഫാ. ആന്റണി എലവം കൂടി
- ബാപ്പുവിന്റെ ജീവിതത്തിലെ കഥകൾ – ഉമാശങ്കർ ജോഷി
- ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം
- എന്റെ ജീവിതം എന്റെ സന്ദേശം – നാരായൺ ദേശായി
- മഹാത്മാഗാന്ധി 100 വർഷങ്ങൾ -ഡോ.എസ് രാധാകൃഷ്ണൻ(എഡിറ്റർ)
ഗാന്ധിയെ പറ്റി ചിലർ
ജവഹർലാൽ നെഹ്റു മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചു കൊണ്ട് രാഷ്ട്രത്തോടു
നടത്തിയ പ്രഭാഷണത്തിൽ നിന്ന് “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്, എനിക്കു തെറ്റുപറ്റി ഒരു സാധാരണ പ്രകാശി ച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരാ യിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും“
ആൽബർട്ട് ഐസ്റ്റീൻ
“ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെ യൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല”
ഹോ ചി മിൻ
“ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായി രിക്കാം, പക്ഷെ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ”
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
“ഗാന്ധിയിൽ നിന്ന് ഒളിച്ചോടി കൊണ്ട് മനുഷ്യ രാശിക്ക് പുരോഗമനം സാധ്യമല്ല, മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സിൽ കണ്ട് അതിൽ നിന്ന് ഈർജ്ജം ഉൾകൊണ്ട് കൊണ്ടാണ് അദ്ദേഹം ജീവിക്കുകയും ചിന്തിക്കുകയും പ്രവൃത്തിക്കു കയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെ തന്നെയാകും ബാധിക്കുക.”
“കിരാതമായ ഹിംസ മാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് മറ്റാരേക്കാളും അധികമായി തെളിയിച്ചത് മഹാത്മഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ എന്ന സ്ഥാനത്തിലും ഉപരിയാണ്.)”
രവീന്ദ്രനാഥ ടാഗോർ
“ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്നു നിന്നു അവരിൽ ഒരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റ് ആർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി.”
ജോർജ്ജ് ഓർവെൽ
“ഗാന്ധിയെന്നു കേൾക്കുമ്പോൾ ഒരു തരം രുചിക്കേട് (Aesthetic distaste) തോന്നുന്നവർ എന്നെപോലെ മറ്റു പലരും ഉണ്ടാകാം. അദ്ദേ ഹത്തെ പുണ്യവാളനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങൾ പലർക്കും ബോദ്ധ്യമായി ല്ലെന്നു വരാം. പുണ്യവാളത്തം എന്ന ആശയമേ സ്വീകാര്യമല്ലാത്ത പലരും ഗാന്ധിയുടെ അടി സ്ഥാന ലക്ഷ്യങ്ങളെ തന്നെ മാനവികതാ വിരുദ്ധവും പിന്തിരിപ്പനുമായി കണ്ടേക്കാം. എന്നാൽ വെറും ഒരു രാഷ്ട്രീയക്കാരനായി പരിഗണിച്ച് നമ്മുടെ കാലഘട്ടത്തിലെ മറ്റ് മുൻനിരയിലെ രാഷ്ട്രിയ നേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ എത്ര ശുദ്ധമായ ഗന്ധമാണ് അദ്ദേഹം അവശേഷിപ്പിച്ച് പോയത് എന്നോർത്ത് അത്ഭുദപ്പെടാതിരിക്കാൻ ആവില്ല.” സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം (The great Soviet Encyclopedia) “വാണിയജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മക്കളെ അനുകരിച്ചു. ജനപ്രീണനത്തി നായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണ ക്കുകയും ബ്രിട്ടീഷുക്കാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വങ്ങളെ വൻ തോതിൽ ചൂഷണം ചെയ്യുകയും ചെയ്തു.”
മറ്റു ദേശങ്ങളിലെ ഗാന്ധിമാർ
തന്റെ സന്ദേശങ്ങളും കർമ്മസാധനകളും തനിക്കു ശേഷവും നിലനിൽക്കുമ്പോഴാണ് ഒരു മഹാ പുരുഷന്റെ മാറ്റ് തിരിച്ചറിയപ്പെടുന്നത്. മഹാ ഗാന്ധി അക്കാര്യത്തിൽ അനുഗ്രഹീതനാ യിരുന്നു. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സമർത്ഥിച്ചു തന്നു പോയ ആദർശങ്ങളെ പിൻ തുടരുന്നവർ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. അവരുടെ കർമ്മങ്ങളിലൂടെ ഗാന്ധി കാലാന്തരങ്ങളിലേക്ക് പ്രവഹിക്കുന്നു. ഈ ജീവിതശൈലി പിൻതുടർന്ന് പലദേശത്തും ഗാന്ധിമാർ ഉണ്ടായി. അവരിൽ ചിലർ താഴെ പറയുന്നവരാണ്.
അമേരിക്കൻ ഗാന്ധി
വർണ്ണത്തിന്റെ പേരിൽ നിരന്തരം ഇരയായി കൊണ്ടിരിക്കുന്ന കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ വംശീയ വിദ്വേഷത്തി നെതിരെ പൊരുതിയ ആളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആണ് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്.
ദക്ഷിണാഫ്രിക്കൻ ഗാന്ധി
വർണ്ണത്തിന്റെ പേരിൽ നിരന്തരം ഇരയായി കൊണ്ടിരുന്ന ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു.
കെനിയൻ ഗാന്ധി
പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച് ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോമോ കെനിയാറ്റയാണ് കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്. കെനിയാറ്റ എന്ന വാക്കിനു സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ് അർത്ഥം.
അതിർത്തി ഗാന്ധി
ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും ഗാന്ധിയൻ ആശയങ്ങളിലുള്ള അടിയുറച്ച ജീവിതമാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ എന്ന വ്യക്തിയെ അതിർത്തി ഗാന്ധി എന്ന അപരനാമധേ യത്തിനർഹനാക്കിയത്.
ശ്രീലങ്കൻ ഗാന്ധി
ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ “അഹംഗമാഖേ തുടർ അരിയരത്ന’ (Ahangamage Tudor Ariyaratna) യാണ് ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധമത വിശ്വാസിയാണ്. സമാ ധാന പ്രവർത്തനങ്ങളേയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളേയും മുൻ നിർത്തി ഇന്ത്യ ഗവൺമെന്റ് ഇദ്ദേഹത്തിന് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി.
ആധുനിക ഗാന്ധി
ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ ബാബാ ആംതെയാണ് ആധുനിക ഗാന്ധി എന്നറിയ പ്പെടുന്നത്.
Question 27.
മുകളിൽ കൊടുത്ത ആശയങ്ങളും കവിതയിലെ ആശയങ്ങളും ഉൾപ്പെടുത്തി “ഗാന്ധിയൻ ആദർശ ങ്ങളുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയ ത്തിൽ പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യസദസ്സിന് വന്ദനം,
സത്യത്തിന്റെയും ധർമ്മത്തിന്റെയും അഹിംസയു ടെയും സത്യഗ്രഹത്തിന്റെയും പാതയിലൂടെ ഒരു മഹാസാമ്രാജ്യത്തെ കീഴടക്കാമെന്ന് നമ്മുക്ക് കാട്ടി തന്ന ഗാന്ധിജിയുടെ ആശയങ്ങളുടെ സമകാലീന പ്രസക്തിയെക്കുറിച്ചാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. അശോകനും ബുദ്ധനും ശങ്കരാചാര്യനും മറ്റും അഗ്നി പകർന്ന മണ്ണിൽ ജ്വലിക്കുന്ന ശക്തിയായി തീർന്ന വ്യക്തിയാണ ദ്ദേഹം. തന്റെ ആദർശങ്ങൾ സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കുക കൂടി ചെയ്തു എന്നതാണ് ഗാന്ധിജിയുടെ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത്. ശ്രീനാരായണഗുരുവിന്റെ വാക്കുകൾ കടം എടുത്തു പറഞ്ഞാൽ ആ ജ്ഞാനം എന്നാൽ അവനവനെ തന്നെ അറിയുക എന്നതാണ്. ആത്മ ജ്ഞാനം നേടിയ ഒരാൾക്കേ സ്വന്തം സുഖങ്ങൾ ത്യജിച്ച് മറ്റുള്ളവർക്കായി ജീവിക്കാൻ സാധിക്കൂ. അത്തരം ഒരാൾക്കേ എന്റെ ജീവിതം എന്റെ സന്ദേശം’ എന്നു പറയാനുള്ള ധൈര്യം ഉണ്ടാകൂ.
ഗാന്ധിജിയുടെ സിദ്ധാന്തങ്ങളായ സത്യം, അഹിംസ തുടങ്ങിയവയുടെ പ്രസക്തി ദിനങ്ങൾ കഴിയുന്തോറും ഏറി വരുന്നു. ഇന്നത്ത കാലഘട്ടത്തിൽ മിക്കവരും സത്യത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ഏതു മേഖലയിലും അസത്യത്തിന്റെയും അഴിമതിയുടേയും കടന്നാ ക്രമണം നമുക്ക് കാണാൻ കഴിയും. ഉപദ്രവിക്കാ തിരിക്കുക എന്ന അർത്ഥത്തിൽ അഹിംസ ഒതുങ്ങു ന്നില്ല. മറ്റുള്ളവരെ വാക്കുകൾ കൊണ്ടു പോലും വേദനിപ്പിക്കാതിരിക്കുക എന്നും അതിന് അർത്ഥ മുണ്ട്. എന്നാൽ ഇന്നത്തെ ലോകത്തിൽ എന്താണ് നടക്കുന്നത് ?. ലോക ജനതയ്ക്ക് മുൻപിൽ വെല്ലു വിളിയായി തീവ്രവാദ പ്രവർത്തനങ്ങളും, യുദ്ധ ങ്ങളും ഒക്കെ നില നിൽക്കുന്നു. ഗാന്ധിജി വിനയ ത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. നാം ചവിട്ടി നടക്കുന്ന മണൽത്തരികളേക്കാൾ വീനിത രാകണം നാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ഗുണത്തിന്റെ അഭാവം ഇന്നത്തെ ലോകത്തിൽ നിഴലിക്കുന്നുണ്ട്.
ചുരുക്കത്തിൽ ജീവിതത്തിന്റെ സമസ്തമേഖല കളിലും ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി ഏറി വരുന്നു. ലോകത്തെ മുഴുവൻ ഒരു തറവാ ടായും അതിലെ സർവ്വചരാചരങ്ങളേയും കുടും ബാംഗങ്ങളായും കണ്ട ഗാന്ധിജിയുടെ ആദർശ ങ്ങൾ നമുക്ക് പിന്തുടരാം. ഒരു നവലോകം കെട്ടിപ്പ
ടുക്കാനായി.
നന്ദി, നമസ്കാരം.
Class 8 Malayalam Kerala Padavali Notes Unit 3 അന്യജീവനുതകി സ്വജീവിതം
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുക എന്നത് നിസ്സാര കാര്യമല്ല ത്യാഗമുള്ളവർക്കേ അത് സാധിക്കൂ. ഈ ത്യാഗബോധമാണ് മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ നാം കാണുന്നത്. ഇന്ത്യയിലെ കോടിക്കണക്കിനായ ജനങ്ങളുടെ ക്ഷേമത്തിനും സ്വാതന്ത്യത്തിനും സർവ്വോപരി അവരുടെ ഉയർച്ചയ്ക്കും വേണ്ടി ചിന്തിക്കുകയും പേരാടുകയും ചെയ്ത മഹാത്മാവായ മഹാത്മാഗാന്ധിയുടെ ചരിത്രം ഒന്നാമതായി നാം പഠിയ്ക്കേണ്ടതുണ്ട്. ഏതൊരു സാമൂഹ്യപരിഷക്കർത്താക്കളും ഇത്തരത്തിൽ സമൂഹത്തിനുവേണ്ടി ജീവിച്ചവരാണ്. കാലത്തിന്റെ സൃഷ്ടിയാണ് ഇത്തരം മഹാത്മാക്കളെന്നതും ഈ അവസരത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. എല്ലാ കാലത്തുമുള്ള ജനങ്ങൾക്ക് മാതൃകയായും ആവേശമായും ഇവരുടെ പ്രവർത്തനങ്ങൾ ഇന്നും ജ്വലിച്ച് നിൽക്കുന്നു. അത്തരത്തിൽ അനവധി മഹാത്മാക്കൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. അവരിൽ ആദ്യം പറയപ്പെടേണ്ട പേര് മഹത്മാഗാന്ധിയുടേതാണ്. ഒരു കാലത്ത് ചിന്തിക്കുന്ന മനുഷ്യരെ മുഴുവുനും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിലെത്തിച്ചത് ആ പ്രതിഭാസ വിലാസമാണ്. ബ്രിട്ടിഷ് സാമ്രാജ്യത്തിനുപോലും പ്രിയപ്പെട്ടവനായി ഒടുവിൽ ഗാന്ധിജി മാറിയിട്ടുണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ലോകത്ത് സജിവമാണ്.
പ്രവേശക പ്രവർത്തനം
ബ്രീട്ടീഷ് പ്രധാമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് വൈസ്രോയി മുഖാന്തരം മഹാത്മാ ഗാന്ധി അയച്ച ഒരു കത്താണ് പാഠപുസ്തകം പേജ് 31-ൽ നൽകിയിരുക്കുന്നത്. “അർധ നഗ്നനായ (പൂർണ്ണമായി മറയ്ക്കപ്പെടാത്ത ശരീരത്തോടു കൂടിയ ഫക്കീർ” എന്ന് വിൻസ്റ്റൺ ചർച്ചിൽ പരിഹ സിച്ചിനു മറുപടിയാണ് ഗാന്ധിജിയുടെ ഈ കത്ത്. ഫക്കീർ എന്ന വാക്കിന്റെ അർത്ഥം “ഭിക്ഷ
എന്നാണ്.
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു വിൻസന്റ് ചർച്ചിൽ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്യത്തിനു വേണ്ടി നടന്ന സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. 1874 നവംബർ 30-ന് ഇംഗ്ലണ്ട് ഓക്സ്ഫഡ്ഷയറിലെ ബ്ലെൻ ഹൈം കൊട്ടാരത്തിലാണ് ചർച്ചിൽ ജനിച്ചത്. സൈന്യത്തിൽ കുതിരപ്പടയുടെ ഓഫീസമായി പൊതുജീവിതം ആരംഭിച്ചു. തുടർന്ന് ബ്രീട്ടീഷ് നാവികസേനയുടെ രാഷ്ട്രീയമേധാവിയായി 1940-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു 1965 ജനുവരിയിൽ അന്തരിച്ചു.
ഗാന്ധിജിയുടെ മറുപടി
പരിഹാസത്തെപ്പോലും തോൽപ്പിക്കുന്ന വ്യക്തി പ്രഭാവമായിരുന്നു മഹാത്മാഗാന്ധിയുടേത് അതിനുദാഹരണമാണ് അർദ്ധഗ്നനായ ഫക്കീർ എന്ന ബ്രട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ചതിന് ഗാന്ധിജി നൽകിയ മറുപടി.
ഇന്ത്യ
17.07.1945
പ്രിയപ്പെട്ട പ്രധാനമന്ത്രി,
എളിയ ഈ “നഗ്നനായ ഫഖീറി’നെ – താങ്കൾ എന്നെ അങ്ങനെ വിശേഷിപ്പിച്ചതായി പറയപ്പെടുന്നു. തകർക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടെന്ന് അറിയുന്നു. ഒരു ഫഖീറായിരി ക്കാൻ, നഗ്നനായ ഒരു ഫഖീറായിരിക്കാൻ വളരെക്കാലമായി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കൂടി പ്രയാസ മുള്ള ഒരു ഉദ്യമമാണ് അത്. അതിനാൽ ആ പ്രയോഗത്തെ ഒരു ബഹുമതിയായി ഞാൻ ഗണിക്കുന്നു; താങ്കൾ അങ്ങനെ ഉദ്ദേശിച്ചിരിക്കുകയില്ലെങ്കിലും, ആ നിലയിൽത്തന്നെ താങ്കളെ ഞാൻ സമീപിക്കുന്നു. താങ്കളുടെയും എന്റെയും നാട്ടിലെ ജന തകൾക്കുവേണ്ടിയും തദ്വാരാ ലോകജനതയ്ക്കു വേണ്ടിയും എന്നെ വിശ്വസിക്കാനും പ്രയോജനപ്പെടുത്താനും താങ്കളോട് ഞാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
താങ്കളുടെ ആത്മാർഥ സുഹൃത്ത്
എം.കെ. ഗാന്ധി
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് വൈസ്രോയി മുഖാന്തരം മഹാത്മജി അയച്ചതാണ് ഈ കത്ത്
Question 1.
ഗാന്ധിജിയുടെ മഹത്ത്വം വ്യക്തമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഈ കത്തിലുള്ളത് വിശദമാക്കുക?
Answer:
തന്നെ “അർദ്ധനഗ്നനായ ഫഖീർ” എന്ന് വിളിച്ച് അപമാനിക്കാൻ ശ്രമിച്ച വിൻസ്റ്റൺ ചർച്ചിലിനോട് ഒരു രീതിയിലുള്ള ദേഷ്യവും പ്രകടിപ്പിക്കാതെ യാണ് ഗാന്ധിജി കത്ത് എഴുതിയിരിക്കുന്നത് പ്രിയപ്പെട്ട പ്രധാനമന്ത്രി എന്ന് തുടങ്ങുന്ന അഭിസംബോധനയുടെ താങ്കളുടെ ആത്മാർത്ഥ സുഹൃത്ത് എന്നു പറഞ്ഞു കത്ത് അവസാനി പ്പിക്കുന്നതും എല്ലാം ഇതിനുദാഹരണമാണ്.
നഗ്നനായ ഫക്കീർ എന്ന പ്രയോഗത്തെ ഒരു ബഹുമതിയായാണ് താൻ കാണുന്നതെന്ന് ഗാന്ധിജി പറയുന്നു. എന്റെയും താങ്കളുടെയും നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കായി തന്നെ വിശ്വസിക്കാനും പ്രയോജനപ്പെടുത്തുവാനും പറയുന്നതിലൂടെ ലോകത്തെ എല്ലാ ജനങ്ങ ളുടെയും നന്മയാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് പോലും സ്നേഹത്തോ ടെയും സമചിത്തതയോടെയും പ്രതികരിക്കുന്ന ഗാന്ധിജിയുടെ മഹത്വം ഈ കത്തിൽ നമുക്ക് കാണാം.
Question 2.
ഗാന്ധിജിയെക്കുറിച്ച് വേറെയും കവിതകളുണ്ട് അവ താഴെ ചേർക്കുന്നു.
Answer:
ബാപ്പുജിയെന്നൊരു മുത്തച്ചൻ
നമ്മൾക്കൊണ്ടൊരു മുത്തച്ഛൻ
നന്മയെഴുന്നൊരു മുത്തച്ഛൻ
നമ്മുടെ നാടിനു സ്വതന്ത്ര്യം
നേടിതന്നൊരു മുത്തച്ഛൻ
നല്ലതു മാത്രം ചെയ്യാനും
നല്ലവരായിത്തീരാനും
വഴികാണിച്ചു മുത്തച്ചൻ
ഒരു ജനനായകൻ
ഒന്നാമനായവൻ
ഒന്നിച്ചുനിന്നവൻ
ഒന്നുമില്ലാത്തവൻ
ഒന്നിച്ചൊരിന്ത്യയെ
ഉയിരോടു ചേർത്തവൻ
ഒരു വെടിയുണ്ടയിൽ
ഉയിരു വെടിഞ്ഞവൻ
ഒരു കാലവും നമ്മെ
വേർപിരിയാത്തവൻ
പകരമില്ലാത്തവൻ
(സിപ്പി പള്ളിപ്പുറം)
മുട്ടോളമെത്തുന്ന മുണ്ടുടുത്ത് വടി
കുത്തിനടന്നൊരു മുത്തച്ഛൻ.
മുൻവരിപ്പല്ലു രണ്ടില്ലേലും
പുഞ്ചിരിച്ചേലുള്ള മുത്തച്ഛൻ.
സ്വാതന്ത്ര്യത്തിരുമന്ത്രം നമ്മുടെ
നാവിൽ കുറിച്ചതു ചൊല്ലിച്ചു
നമ്മെ പിച്ച് നടത്തിച്ചു
നമ്മൾക്കായ് വെടികൊണ്ടു മരിച്ചു?
നമ്മൾ മറക്കരുതൊരുനാളും!…
(ഒ.എൻ.വി.)
സൂര്യനെപ്പോലെയൊരപ്പൂപ്പൻ
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും
മൊട്ടത്തലയും തെളിഞ്ഞ കണ്ണും
മുൻവരിക്കല്ലില്ലാപ്പുഞ്ചിരിയും
വെൺനരച്ചൂഴും വിരിഞ്ഞ മാറും
നീളൻ വടിയൂന്നി നിന്നു ചൊല്ലി
ദേവനെപ്പോലെയൊരപ്പൂപ്പൻ
തങ്ങളിൽ സ്നേഹിക്ക നമ്മളെന്നും
തങ്ങളിൽ സേവിക്ക് നമ്മളെന്നും
സത്യം പറയേണം നമ്മളെന്നും
മക്കളേ നന്നായി വരേണമെന്നും
(സുഗതകുമാരി)