എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Ente Gurunathan Summary

എന്റെ ഗുരുനാഥൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 1

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡല ത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണ മേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടു സർഗ്ഗാ ത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവി യായിരുന്നു വള്ളത്തോൾ നാരായണമേനോൻ. മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. വിവർത്തനം കൊണ്ട് കേരള വാല്മീകിയെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ കേരള ടാഗോർ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 18ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1908ൽ രോഗബാധയെതുടർന്ന് ബധിരനായി. ഇതേ തുടർന്ന് ബധിരവിലാപം എന്ന കവിത അദ്ദേഹം രചിച്ചു. എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചു സീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്രയോഗം തുടങ്ങിയവ പ്രധാന കൃതികളാണ്. പത്മഭൂഷൺ, പത്മവിഭൂഷൺ, കവിതിലകൻ തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1958 മാർച്ച് 13ന് 79-ാം വയസ്സിൽ അന്തരിച്ചു.

വള്ളത്തോളിന്റെ സാഹിത്യമഞ്ജരി
ഭാവകവിതയുടെ ചാരുതയും വികാരത്തുടിപ്പും സമഞ്ജസമായി മേളിച്ചു നിൽക്കുന്ന കൃതിയാണ് സാഹിത്യമഞ്ജരി. സാഹിത്യമഞ്ജരികളിലെ ഓരോ കവിതയും മലയാള കവിതയുടെ പൂപ്പന്തലായി വിശേഷിപ്പിക്കാം. ആ കവിതകളുടെ ഭാവസ്ഫുടതയും ആർജവവും പ്രത്യേകം ശ്രദ്ധാർഹം. ഒരു വർഗത്തിന്റെ മാത്രം കവിയായി വള്ളത്തോൾ ഒരിക്കലും നില ക്കൊണ്ടിട്ടില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യരു ടെയും ആശ്രയവും നിരാശയും വേദനയും അന്തർ ഭാവവും അദ്ദേഹം മനസ്സിലാക്കി. ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി എന്ന കവിതയിലൂടെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഉത്തമ ചിത്രമാണ് വള്ളത്തോൾ വരച്ചു കാണിക്കുന്നത്.

ദേശീയ കവിത
തികഞ്ഞ ഒരു ദേശീയവാദിയുടെ പ്രബുദ്ധത, വള്ള ത്തോളിന്റെ ദേശീയകവിതകളിൽ തുടിച്ചു നിൽക്കുന്നും സ്വന്തം ജീവരക്തത്തിന്റെ വീര്യം ഉൾക്കൊണ്ട് അക്കവിതകൾ ജനതയെ പ്രബുദ്ധരും കർമ്മനിരത രുമായ എന്റെ ഗുരുനാഥൻ എന്ന കവിതയിൽ ഗാന്ധിജിയെ ഇന്ത്യൻ ദേശീയത്വത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു

“പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതാ ദേവിയുടെ തൃപ്പതാകകൾ”
എന്നിങ്ങനെ ദേശീയപതാകയുടെ മഹത്വം ഉദ്ഗാനം ചെയ്യുന്ന കവി ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമര ഭൂമിയിലേക്ക് ആനയിക്കുകയാണ്.

‘ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ’
ഈ വരികളിൽ ജ്വലിച്ചു നിൽക്കുന്ന ദേശസ്നേഹം കാലത്തെ അതിജീവിക്കുന്നു.

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പാഠസംഗ്രഹം

മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിത ദർശനങ്ങളും വിശ്വാമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്. ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കു കയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കു കയുമാണ് കവി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പ്രസ്താവിച്ച് മഹാത്മജിയെ സകല ആദർശങ്ങളു ടെയും മനുഷ്യരൂപമായി കവി കാണുന്നു. ഗാന്ധിജി യുടെ വ്യക്തിമഹിമകൾ വർണിച്ചുകൊണ്ടു തുടങ്ങുന്ന കവിതയിൽ ലാളിത്യം, കർമനിരത, ആദർശാത്മക ജീവതം തുടങ്ങിയ വിശദാംശങ്ങളിലൂടെ ഗാന്ധിജി യുടെ വ്യക്തി സ്വരൂപം വരച്ചുകാട്ടുന്നു.

ആദർശസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടു ത്തുന്നത്.
എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8 2
ഈ കവിതയിൽ ഒരു ഭാഗത്തു ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല. എങ്കിൽ തന്നെയും ഈ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ് ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരുനാഥൻ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കു ന്നവനാണ്. ഔഷധമില്ലതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്റെ വൃതം അഹിംസയാണ് . ശാന്തിയാണ് അദ്ദേഹത്തിന്റെ . പരദേവത, അഹിംസയാകുന്ന അദ്ദേഹത്തിന്റെ പടച്ചട്ട മതി ഏതു കൊടിയ വാളിന്റെയും വായ്ത്തല മടക്കുവാൻ. ഗംഗയൊഴുക്കുന്ന നാട്ടിൽ മാത്രമേ ഇതു പോലെ ഒരു നന്മ നിറഞ്ഞ കല്പവൃക്ഷം തളിർത്തുവരികയുള്ളൂ എന്ന് വള്ളത്തോൾ എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.

താഴയെ ഉന്നതിയായും ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുക്കുന്നു മഹാനദിയായാണ് കവി വരച്ച് കാട്ടുന്നത് അഹിംസ യുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമ ല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന “എന്റെ ഗുരുനാഥൻ’ കുട്ടികളിൽ ദേശിയ ബോധവും അഹിംസയോടുള്ള ഇഷ്ട മനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

അർത്ഥം
കൂടിത്തൻ – കൂടി, തന്റെ
അഭ്യുന്നതി – ഉയർച്ച
താഴ്ച – വിനയം, താഴ്ച
യോഗവിത്ത് – മഹായോഗിവര്യൻ
താരകം – നക്ഷത്രം
കാറണി – കറുത്ത
ഇല്ലിഹ – ഇവിടെയില്ല
സംഗം – താൽപര്യം
ലേപം – പുരട്ടുന്നത്
സമസ്വച്ഛം – എപ്പോഴും ശാന്തമായത്
വിഹായസ്സ് – ആകാശം
സംഗരം – യുദ്ധം (സമരം)
പുണ്യാധ്യാപനം – പുണ്യമായ അദ്ധ്യാപനം
ഔഷധമെന്യേ – ഔഷധമില്ലാതെ
ദോഷമെന്യ – ദോഷം ഇല്ലാതെ
ശാശ്വതം – എല്ലാകാലത്തും ഉള്ളത്
കൊടുവായ്ത്തല – ക്രൂരമായ വായ്ത്തല
പരിത്യാഗം – ഉപേക്ഷിക്കൽ
ധർമ്മരക്ഷോപായം – ധർമ്മത്തെ ജയിക്കാനുള്ള ഉപായം (ധീരത)
അഹിംസ – ഒന്നിനേയും കൊല്ലരുതെന്ന വാദം
സ്ഥൈര്യം – സ്ഥിരമായ നിശ്ചയം
ദൃഢം – കടുപ്പമുള്ളത്
കർമ്മയോഗി – ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്ത യോഗിവര്യൻ
ഹിമവിന്ധ്യാചലം – ഹിമാചലം മുതൽ വിന്ധാചലം വരെ
മദ്ധ്യപ്രദേശം – മദ്ധ്യേയുള്ള പ്രദേശം
നേട്ടം – മനോവികാരങ്ങളുടെ ശാന്തി
ഇത്തരം – ഇതുമാതിരി
കല്പപാദപം – കല്പവൃക്ഷം

എന്റെ ഗുരുനാഥൻ Ente Gurunathan Summary in Malayalam Class 8

പര്യായം
നക്ഷത്രം – താരകം, താരം
സിംഹം – ഹരി, കേസരി
സംഗരം – യുദ്ധം, പോര്
പർവ്വതം – അദി, ഗിരി

ഗാന്ധിജിയെ ഉപമിക്കുന്ന മഹത്തുക്കൾ
ക്രിസ്തു,കൃഷ്ണൻ,ബുദ്ധൻ, ശങ്കരാചാര്യർ, രതിദേവൻ, ഹരിശ്ചന്ദ്രൻ, മുഹമ്മദ്

Leave a Comment