ഗോട്ടി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഗോട്ടി Gotti Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Gotti Summary

Gotti Summary in Malayalam

ഗോട്ടി Summary in Malayalam

കഥാസാരം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ടി. പത്മനാഭൻ എഴുതിയ കഥയാണ് ഗോട്ടി
അപ്പുക്കുട്ടന്റെ കൗതുക ലോകവും ചിന്തകളുമാണ് ഈ കഥയിൽ വിവരിക്കുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയും, ഭ്രമാത്മക ഭാവനകളും ഈ കഥയെ മനോഹരമാക്കുന്നു.

തന്റേതായ ഒരു സ്വപ്നലോകത്താണ് അപ്പു ജീവിക്കുന്നത് എപ്പോഴും ചിന്തകളുടെ ചിറകിലേറി യാണ് അവന്റെ യാത്ര ഇതിനിടയിലാണ് പീടിക യിലെ അലമാരയിൽ നിരത്തി വച്ചിരിക്കുന്ന ഒരു പുതിയ ഭരണി അവന്റെ ശ്രദ്ധയിൽ പെടുന്നത്. ഭരണി നിറയെ ഗോട്ടികളാണ്. പച്ചനിറത്തിൽ വരകളോടു കൂടിയ വെളുത്തുരുണ്ട ഗോട്ടികൾ, പിന്നീട് അവന്റെ ചിന്തകൾ ആ ഗോട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു.. ഒരു മായിക ലോകത്തിലൂടെ തെല്ലിട അവൻ സഞ്ചരിച്ചു. ചിന്തകൾക്കിടയിൽ അവന്റെ അച്ഛനെ കുറിച്ചും, നഷ്ടപ്പെട്ടു പോയ അനുജത്തിയെ കുറിച്ചുമുള്ള ചില ഓർമകളാം അവനിലേക്ക് കടന്നു വരുന്നു.

ഗോട്ടി Summary in Malayalam Class 6

സ്ക്കൂളിൽ താമസിച്ചാണ് അവൻ അന്ന് എത്തിയത്. സ്കൂളിൽ എത്തിയിട്ടു അവന്റെ ചിന്തകൾ ആ ഗോട്ടിയിൽ ഉടക്കി നിന്നു. കുട്ടികളുടെ ഇടയിൽ ഏറ്റവും നന്നായി ഗോട്ടി കളിക്കുന്ന ജോർജിനെ യാണ് അവൻ അന്വേഷിച്ചത്. പനി കാരണം ജോർജ്ജ് അന്ന് സ്കൂളിൽ വന്നിരുന്നില്ല. അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോഴും അപ്പുവിന്റെ ചിന്തകൾ ഗോട്ടിയിലായിരുന്നു. അതുകൊണ്ടുതന്നെ ക്ലാസിൽ ശ്രദ്ധിക്കാതെ ഇരുന്ന അപ്പുവിനെ ടീച്ചർ ശിക്ഷിക്കുന്നു. ഒടുവിൽ സ്കൂൾ ഫീസ് അടക്കുവാൻ കൊടുത്ത ഒരു റുപ്പികയും എട്ടണയു ഗോട്ടി വാങ്ങാനായി അപ്പു ചിലവഴിക്കുന്നു. കുറേ അതികം ഗോട്ടികൾ കടലാസിന്റെ പൊതിയിൽ പൊതിഞ്ഞ് അത് അടുക്കിപ്പിടിച്ച് വേപ്പുമരങ്ങളുടെ നിഴലിലൂടെ അവൻ നടന്നു.
ഗോട്ടി Summary in Malayalam Class 6 1
ഇടക്ക് കൗതുകം കൊണ്ട് കടലാസു പൊതിയുടെ കെട്ടഴിക്കാൻ ശ്രമിച്ചപ്പോൾ ഗോട്ടികൾ മുഴുവൻ റോഡിൽ വീണു തന്റെ സ്ക്കൂൾ സഞ്ചിയിലേക്ക് അവൻ അതെല്ലാം പെറുക്കിയെടുക്കുന്നതിനിടയിൽ ഒരു കാർ അവനു മുന്നിൽ സഡൺ ബ്രേക്കിട്ടു അവന്റെ ശ്രദ്ധ മുഴുവൻ ഗോട്ടിയിലായിരുന്നതിനാൽ ആ അപകടം അവൻ ശ്രദ്ധിച്ചിരുന്നില്ല. ഡ്രൈവറുടെ സമയോജിതമായ പ്രവൃത്തികൊണ്ട് അപകടം ഒഴിവായി ദേഷ്യത്തോടെ കുട്ടിയെ നോക്കിയ അയാൾക്കു മുന്നിൽ നിഷ്കള കമായി ആ ഗോട്ടികളുടെ ഭംഗിയെ കുറിച്ച് സംസാരി ക്കുകയാണ് അപ്പു ചെയ്തത്. ഡ്രൈവറുടെ ദേഷ്യം ഇല്ലാതായി.

അപ്പു വീട്ടിലേക്ക് നടന്നു.അവൻ അന്ന് സ്ക്കൂൾ വിട്ട് വരാൻ വൈകിയത് കൊണ്ട് പരിഭ്രമിച്ച് നിൽക്കുകയാ യിരുന്നു അമ്മ. അവൻ പൂമുഖത്തെ ബെഞ്ചിലേക്ക് സ്ലേറ്റും പുസ്തകവും വലിച്ചെറിഞ്ഞ് ഓടിചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയെ അവന് വലിയ ഇഷ്ടമായിരുന്നു. കളിചിരിയോടെ ആ ഗോട്ടി സഞ്ചി അവൻ അമ്മക്ക് കാണിച്ചു കൊടുത്തു. ഇത്രയും ഗോട്ടി വാങ്ങാൻ പണം ലഭിച്ചത് എങ്ങിനെയെന്ന് അമ്മ ചോദിച്ചപോൾ അച്ഛന്റെ ഫോട്ടോക്ക് നേരെ ചൂണ്ടി കൊണ്ട് ഫീസ് അടക്കാൻ തന്ന പണമാണെന്ന് പറഞ്ഞു.

അമ്മ മൂക്കത്തു കൈവച്ചു. എന്നാൽ അവനൊപ്പം കളിക്കാൻ ആ വീട്ടിൽ ആരും ഇല്ല എന്ന ചിന്ത അമ്മയെ സങ്കടപ്പെടുത്തി. അവരുടെ കണ്ണു നിറഞ്ഞു . ഇത് കണ്ട അപ്പുവിനും സങ്കടം തോന്നി. അമ്മക്ക് ഗോട്ടി ഇഷ്ടമായില്ല എന്ന് അവൻ കരുതി. എന്നാൽ അമ്മ ആ ചിന്തയെ തിരുത്തി തനിക്കും ഗോട്ടി ഇഷ്ടമായി എന്നും നല്ല രസമുണ്ട് കാണാൻ എന്നും പറഞ്ഞ് അവനെ ആശ്വ സിപ്പിച്ചു. അവന്റെ ഹൃദയത്തിൽ അപ്പോൾ സന്തോഷം വഴിഞ്ഞൊഴുകി. ഒരു കുട്ടിയുടെ ഇഷ്ടങ്ങളേയും കൗതുകങ്ങളേയും ഹൃദയസ്പർശിയായി എഴുത്തികാരൻ അവതരിപ്പിക്കുന്നു ഈ കഥയിൽ അവക്കൊപ്പം തന്നെ അച്ഛനും കുഞ്ഞ് അനുജത്തിയും നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ ഒറ്റപ്പെടലും, വേദനകൾ എല്ലാം കടിച്ചമർത്തി മകനു വേണ്ടി സന്തോഷത്തിന്റെ ലോകം തീർക്കാൻ ശ്രമിക്കുന്ന അമ്മയുടെ സ്നേഹ ത്തിന്റെയും കരുതലിന്റെയും ആഴവും കഥ വരച്ചിടുന്നു.

ഗോട്ടി Summary in Malayalam Class 6

അർത്ഥം

അണ – പഴയ ഒരു നാണയം (ആറു പൈസക്കു തുല്യം)
അശ്രു – കണ്ണീർ
ഉറുപ്പിക – രൂപ
ഗദ്ഗദം – ഇടറിയ വാക്ക്
പയ്യ – പതുക്കെ
വഴിഞ്ഞൊഴുകുക – കവിഞ്ഞൊഴുകുക.,
ശൈശവ ഭാവന – കുട്ടികളുടെ ഭാവന
സന്തോഷഭരിതം – സന്തോഷം നിറഞ്ഞ
സമാഹരിക്കുക – ശേഖരിക്കുക

Leave a Comment