Students can use Class 6 Malayalam Kerala Padavali Question Answer and ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Hamelinile Kuzhaloothukaran Summary
Hamelinile Kuzhaloothukaran Summary in Malayalam
ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുന്നു
സാമൂഹിക പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കവയിത്രിയും പ്രത പ്രവർത്തകയുമായ റോസ്മേരി 1956 ജൂൺ 22ന് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. ഇന്ത്യൻ സാഹിത്യ രംഗത്ത് മലയാളത്തിന്റെ യശ്ശസ്സുയർത്തിയ പ്രമുഖ എഴുത്തുകാരി. കമലാദാസ് തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് റോസ്മേരി എന്ന അനുഗ്രഹീത സാഹിത്യകാരിയെയാണ്. വാക്കുൾ ചേക്കേറുന്നിടം, വേനലിൽ ഒരു പുഴ, ചാഞ്ഞു പെയ്യുന്ന മഴ, വൃശ്ചികക്കാറ്റ് വീശുമ്പോൾ ഇവിടെ ഇങ്ങനെയു മൊരാൾ, തുടങ്ങിയ പ്രധാനകൃതികളാണ്.
പാഠസംഗ്രഹം
വെമ്പർ നദിയുടെ തീരത്താണ് മനോഹരമായ ഹാമെലിൽ പട്ടണം. എന്തുകൊണ്ടും ഐശ്വര്യ പൂർണമായ ഒരിടമായിരുന്നു അത്. പക്ഷേ, നാം പിടിച്ച എലികൾ കാരണം ജനജീവിതം ദുസ്സ ഹമായിത്തീർന്നു.
എലികളെ കൊണ്ട് ആളുകൾ പൊറുതിമുട്ടി. എല്ലാവരും ചേർന്ന് നഗരപിതാവായ മേയർക്ക് ഒരു നിവേദനം സമർപ്പിച്ചു. അതു വായിക്കാതെ തന്നെ മേയർക്ക് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാവുന്നുണ്ടായിരുന്നു. അദ്ദേഹം ജനപ്രതിനിധി കളെ വിളിച്ചുകൂട്ടി ഒരു ആലോചനായോഗം നടത്തി.
എലികളെ നശിപ്പിക്കാൻ പലരും പല പ്രതി വിധികളും നിർദ്ദേശിച്ചു. ഓരോന്നും പരീക്ഷിച്ചു നോക്കി. പക്ഷെ, എലികൾ പെരുകുന്നതല്ലാതെ ഒന്നും കുറയുന്നില്ല. ഒടുവിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. എലികളെ എന്നേക്കുമായി തുരത്തുന്നവർക്ക് ആയിരം പൊൻപണം സമ്മാനമായി നല്കും.
ഒരു ദിവസം മേയറുടെ മുമ്പിൽ വിചിത്ര വേഷ ധാരിയായ ഒരാൾ ഹാജരായി. അയാൾ ഒരു കുഴലൂത്തുകാരനായിരുന്നു.
എലികളെ തുരത്തിയാൽ ആയിരം പൊൻ പണം പ്രതിഫലമായി തരുമോ എന്ന് അയാൾ ചോദിച്ചു. ആയിരമല്ല, പതിനായിരം പണം തരാൻ തയ്യാർ എന്നു മേയർ പറഞ്ഞു.
മേയറുടെ ഓഫീസിന്റെ പടിക്കെട്ടുകൾ ഇറങ്ങിയ ഉടനെ അയാൾ തന്റെ കുഴൽവാദ്യം ചുണ്ടോടടുപ്പിച്ചു. അത്ഭുതമായൊരു ഈണം പുറപ്പെട്ടു. മായികമായ പ്രത്യേകരാഗം, എങ്ങും നിശ്ശബ്ദത പരന്നു. എലികൾ ഈണം പുറപ്പെടുന്ന ദിക്കറിയാൻ ചെവികൾ കൂർപ്പിച്ചു. പിന്നീട് അവ കൂട്ടം കൂട്ടമായി കുഴൽ വാദ്യം പുറപ്പെട്ട ദിക്കിലേക്കു പാഞ്ഞു.
ആളുകൾ ആ കാഴ്ച കണ്ട് അന്തം വിട്ട് നിൽക്കുകയാണ്. തെരുവുകൾ പിന്നിട്ട് മുന്നോട്ടു പോയി. എലികൾ ഒന്നടങ്കം അയാളെ പിന്തുടർന്നു കുഴലൂത്തുകാരൻ മുന്നിൽ.
ലക്ഷോപലക്ഷം എലികൾ തെരുവീഥിയുടെ ഇരു വശത്തും ഈ കാഴ്ച കാണാൻ ജനങ്ങൾ തടിച്ചുകൂടി. കുഴലൂത്തുകാരൻ വെമ്പർ നദിയുടെ കരയിലത്തി. എന്നിട്ടു നദിയിൽ ഇറങ്ങി. മൂന്ന് നാല് കാലടികൾ മുന്നോട്ട് വച്ചു.
എലികളും പുഴയിലേക്ക് എടുത്തു ചാടി. അവ ഒന്നോടെ ആ പെരുവെള്ളത്തിൽ മുങ്ങിച്ചത്തുപോയി. ജനങ്ങൾ സന്തോഷത്തോടെ ആർപ്പുവിളിച്ചു. കുട്ടികൾ തുള്ളിച്ചാടി, കുഴലൂത്തുകാരൻ മേയറുടെ ഓഫീസിൽ ചെന്ന് ആയിരം പൊൻപണം ആവശ്യപ്പെട്ടു. മേയറുടെ മുഖം മാറി. പുഞ്ചിരിയുടെ സ്ഥാനത്ത് ധിക്കാരം നിറഞ്ഞ ഭാവം. ആയിരം പൊൻപണമോ? വെറുതെ ഈ കുഴലെടുത്ത് ഒന്നൂത് കേൾപ്പിച്ചതിനോ അമ്പതു പൊൻപണം തരാം. വേണമെങ്കിൽ കുപ്പായത്തിന്മേൽ ഒരു ബഹുമതിചിഹ്നം കൂടി കുത്തി തരാം ഇതായി രുന്നു മേയറുടെ മറുപടി. പറഞ്ഞുറപ്പിച്ച പണം കിട്ടു കയില്ല എന്നുറപ്പായപ്പോൾ കുഴലൂത്തുകാരൻ ഒന്നും പറയാതെ പുറത്തിറങ്ങി. അയാൾ പട്ടണത്തിന്റെ പ്രധാന വീഥിയിൽ എത്തി. ഒരിക്കൽകൂടി കുഴൽവാദ്യം ചുണ്ടോടു ചേർത്തു. അപ്പോൾ ഒഴുകി വന്ന മനോഹര ഗാനം കേട്ട ആ പട്ടണത്തിലെ എല്ലാ കുട്ടികളും കൈ കോർത്ത് നൃത്തം ചെയ്തുകൊണ്ട് കുഴലൂത്തുകാരന്റെ പിന്നാലെ കൂടി. അച്ഛനമ്മമാർ ശ്രമിച്ചിട്ടും അവരെ പിന്തിരിപ്പിക്കാനായില്ല.
കുഴലൂത്തുകാരനും കുട്ടികളും ചെങ്കുത്തായ ഒരു മല ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. മലയുടെ മുന്നിലെ ത്തിയപ്പോൾ അയാൾ പുതിയൊരു രാഗം പൊഴിച്ചു. അപ്പോൾ മലയുടെ ചരിവിലായി ഒരു ചെറുവാതിൽ തുറന്നു വന്നു. അയാൾ കുട്ടികളെ അതിനുള്ളിലേക്ക് ആനയിച്ചു.
മുടന്തനായ ഒരു പിഞ്ചുബാലൻ മാത്രം പിന്നിൽ അവശേഷിച്ചു. അവൻ നോക്കി നിൽക്കെ ഗുഹവാതിൽ അടഞ്ഞു. ആ വാതിലും മറഞ്ഞുപോയി. ഇപ്പോഴും മലയുടെ ചരിവിൽ കുട്ടികളുടെ ചിരിമുഴക്കങ്ങളും കുഴലൂത്തിന്റെ ഈണവും ഇടയ്ക്കിടെ കേൾക്കാറു ണ്ടെന്ന് ചിലരൊക്കെ പറയുന്നു. എന്തായാലും അതിനുശേഷം ഒറ്റ എലിപോലും ഹാമെലിന്റെ പട്ടണ ത്തിൽ പ്രവേശിച്ചിട്ടില്ല എന്നത് ഉറപ്പാണ് എന്ന് പറയപ്പെടുന്നു.
പദപരിചയം
സർവത – എല്ലായിടത്തും
അലമാര – സാധനങ്ങൾ വയ്ക്കാനുള്ള തട്ടുകളോടുകൂടിയ ഒരു ഉപ കരണം.
അടുക്കള – ആഹാരം പാചകം ചെയ്യാനുള്ള മുറി
കലവറ – സാധനങ്ങൾ ശേഖരിച്ച് വയ് ക്കുന്ന മുറി
പലവ്യഞ്ജനം – കറികൾക്കു രുചിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ
മൂഷികൻ – എലി
മനോജ്ഞമായ – മനോഹരമായ
ഫലഭൂയിഷ്ഠമായ – ഫലത്തിൽ അധികമുള്ള
അധ്വാനികൾ – കഠിനമായി ജോലി ചെയ്യു ന്നവർ
സച്ചരിതർ – സദാചാരം പാലിക്കുന്നവർ (നല്ല മനുഷ്യർ), ഐശ്വര്യ പൂർണമായ സമ്പൽ സമൃദ്ധി യുള്ള
താറുമാറാക്കുക – കുഴഞ്ഞു മറിയുക
സ്വസ്ഥത – ആശങ്കകളും ദുഃഖങ്ങളും ഇല്ലാത്ത അവസ്ഥ
കുണ്ടാമണ്ടികൾ – കുസൃതികൾ
ഒപ്പിക്കുക – ശരിയാക്കുക, സംഘടിപ്പിക്കുക
നിരത്ത് – വഴി
ഉടൽ – ശരീരം
കോലാഹലം – പല ശബ്ദങ്ങൾ ചേർത്ത ബഹളം
നഗരപിതാവ് – നഗരസഭയുടെ അദ്ധ്യക്ഷൻ
നിവേദനം – അധികാരികളുടെ മുന്നിൽ ബോധിപ്പിക്കുന്ന പരാതി
ദുരിതം – കഷ്ടപ്പാട്, ക്ലേശം, ബുദ്ധിമുട്ട്
പൊറുതിമുട്ടുക – ജീവിക്കാൻ കഴിയാതാകുക
പ്രതിവിധി – തടയാനുള്ള മാർഗം, പരി ഹാരം
നിവാസികൾ – താമസിക്കുന്നവർ
അഭ്യാസം – പരിശീലനം
പയറ്റിനോക്കുക – എതിർക്കാൻ ശ്രമിക്കുക
വിളംബരം – രാജകീയമായ പരസ്യം, പ്രഖ്യാ പനം
തുരുത്തുന്നവർ – തോൽപ്പിച്ചോടിക്കുന്നവർ, ആട്ടിപ്പായിക്കുന്നവർ
ആഗതൻ – വന്നു ചേർന്നവൻ, അതിഥി
വിചിത്രവേഷധാരി – പല നിറത്തിലുള്ള വസ്ത്രാഭര ണങ്ങൾ അണിഞ്ഞവൻ
സമക്ഷത്ത് – കൺമുമ്പിൽ
ഉറുമാൽ – കൈലേസ്, തൂവാല
മന്ദഹാസം – പുഞ്ചിരി
സാവധാനത്തിൽ – ശ്രദ്ധയോടുകൂടി, തിടുക്ക മില്ലാതെ
വിഷാദവാദൻ – ദുഃഖിതൻ
നിശ്ശബ്ദത – ശബ്ദമില്ലാത്ത അവസ്ഥ
നിലവറക്കുണ്ട് – തറയ്ക്ക് താഴെയുള്ള മുറിയുടെ കുഴി
മച്ചിൻ പുറം – പലക പാകിയ തട്ടിന്റെ മേൽ ഭാഗം
അന്തംവിടുക – അത്ഭുതപ്പെടുക
വശ്യത – ആകർഷിച്ചു കീഴ്പ്പെടുത്തുന്ന അവസ്ഥ
അനുസ്യൂതം – ഇടവിടാതെ, തുടർച്ചയായി
ഒന്നടങ്കം – മുഴുവനായി
ലക്ഷോപലക്ഷം – ലക്ഷത്തിലധികം, അനവധി ലക്ഷം
അവിശ്വസനീയം – വിശ്വസിക്കാനാകാത്തത്
നരകതുല്യം – നരകത്തിനു സമമായ, കഷ്ടപ്പാടുകൾ നിറഞ്ഞത്
ചത്തൊടുങ്ങുക – മരണത്തോടെ അവസാനി ക്കുക
ആർപ്പുവിളിക്കുക – സന്തോഷംകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക
ധിക്കാരം – അവഗണനയോടുകൂടിയ പെരു മാറ്റം
ബഹുമതി – ആദരവിനു നൽകിയ പദവി
ചിഹ്നം – അടയാളം
അണിയണിയായി – നിരനിരയായി
പിരിച്ചെഴുതുക
കുളിപ്പുര – കുളി + പുര
ആയിരക്കണക്കിന് – ആയിരം + കണക്കിന്
കളിത്തൊട്ടിൽ – കളി + തൊട്ടിൽ
എലിക്കെണികൾ – എലി + കെണികൾ
ചുണ്ടെടടുപ്പിച്ചു – ചുണ്ടോട് + അടുപ്പിച്ചു
കൂട്ടിച്ചേർക്കുക
നദി + കര – നദിക്കര
വശ്യത + ആർന്ന – വശ്യതയാർന്ന
മുങ്ങി + ചത്തു – മുങ്ങിച്ചത്തു
ഒന്ന് + ഒഴിയാതെ – ഒന്നൊഴിയാതെ
പറഞ്ഞു + ഉറപ്പിച്ചു – പറഞ്ഞുറപ്പിച്ചു
നിങ്ങൾ + എനിക്കു – നിങ്ങളെനിക്കു
അണി + അണിയായി – അണിയണിയായി
മുന്നിൽ + എത്തി + അപ്പോൾ – മുന്നിലെത്തിയപ്പോൾ
പൊട്ടി + ചിരികൾ – പൊട്ടിച്ചിരികളുതിർത്തു കൊണ്ട്
തേങ്ങി + കരഞ്ഞു – തേങ്ങിക്കരഞ്ഞു
പര്യായം
എലി – മൂഷികൻ, ആവു
പട്ടണം – നഗരം, പത്തനം
മണ്ണ് – മുത്ത്, മുത്തിക
ദിവസം – ദിനം, വാസരം
മുകം – അങ്കണം, അജിരം
ആഹാരം – ഭക്ഷണം, ഭോജനം
തല – ശിരസ്സ്, ഉത്തരാംശം
ഉടൽ – ശരീരം, മേനി
രാത്രി – നിശ, നിശീഥിനി
ഉറക്കം – നിദ്ര, സുഷുപ്തി
മനസ്സ് – മനം. ചിത്തം
വിരൽ – അംഗുലി, കരശാഖ
കണ്ണ് – നേത്രം, നയനം
പുഴ – തടിനി, വാഹിനി
നാദം – ശബ്ദം, രവം
കൈ – കരം, പാണി, ഭുജം
മാല – ഗിരി, ശൈലം
വിപരീതപദം
ശുദ്ധം × അശുദ്ധം
പൂർണം × അപൂർണം
സ്വസ്ഥത × അസ്വസ്ഥത
ആവശ്യം × അനാവശ്യം
പ്രധാനം × അപ്രധാനം
ശക്തി × അശക്തി
വിജയം × പരാജയം
സാധാരണം × അസാധാരണം
വിശ്വസനീയം × അവിശ്വസനീയം
ലക്ഷ്യം × അലക്ഷ്യം