ഇതാ ഒരു മായാലോകം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഇതാ ഒരു മായാലോകം Itha Oru Mayalokam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Itha Oru Mayalokam Summary

Itha Oru Mayalokam Summary in Malayalam

ഇതാ ഒരു മായാലോകം Summary in Malayalam
ഇതാ ഒരു മായാലോകം Summary in Malayalam Class 5 1
സ്വാതന്ത്ര്യസമരഭടനായിരുന്ന മണ്ഡപത്തിൽ ശങ്കരൻ നായരുടെ പുത്രനായി 1940 ഫെബ്രുവരി പത്തൊൻപതിന് വൈക്കത്ത് ജനിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ എം. എസ്. സി. ബിരുദം നേടിയതിനുശേഷം കോട്ടയം സി. എം. എസ്. കോളേജിൽ അധ്യാപകനായി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ശിവദാസ് ദീർഘകാലം യുറീക്ക മാസികയുടെ എഡിറ്ററുമായിരുന്നു. ശാസ്ത്രപ്രചാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ, എഡിറ്റർ, പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥകാരൻ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ആരാ മാമാ ഈ വിശ്വമാനവൻ, ശാസ്ത്ര സല്ലാപം, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, ആറ്റം പുരാണം, നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം, കീയോ കീയോ, പുസ്തകക്കളികൾ, വിജയമന്ത്രങ്ങൾ കുട്ടികൾക്ക്, ബുദ്ധിയുണർത്തും കഥകൾ, ജയിക്കാൻ പഠിക്കാം, മണ്ണും മനുഷ്യനും, സ്നേഹക്കഥകൾ സ്വപ്നക്കഥകൾ തുടങ്ങി നൂറ്റിമുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ വഴി മറ്റു ഭാഷകൾക്കും മാതൃകയായതിന് ഭാരത സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ സയൻസ് ടെക്നോളജി കമ്യൂണിക്കേഷന്റെ ദേശീയ അവാർഡ്, ബാലസാഹിത്യത്തിനുള്ള അവാർഡ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, തുടങ്ങി അനേകം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇതാ ഒരു മായാലോകം Summary in Malayalam Class 5

പാഠസംഗ്രഹം

പ്രൊഫസർ എസ്. ശിവദാസന്റ മണ്ണു മനുഷ്യനും എന്ന ലേഖനത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് പാഠഭാഗം. നൂറോളം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. ന്യൂയോർക്ക് സുവോളജിക്കൽ സൊസൈറ്റിയിലെ ശാസ്ത്രജ്ഞനായ ഡോക്ടർ വില്യം ബീബ് പക്ഷികളെ ശേഖരിക്കാൻ ആണ് ബ്രസീലിലെ ബലം എന്ന പ്രദേശത്തിലെ കാട്ടിലെത്തിയത്. അവിടെ കാട്ടുമരങ്ങൾക്കിടയിലൂടെയും വീണു കിടക്കുന്ന ഇലകൾക്ക് മുകളിലൂടെയും കാട്ടരുകളിലൂടെയും ഒക്കെ സഞ്ചരിച്ച് അദ്ദേഹം അവശ്യമായ പക്ഷികളെ ശേഖരിച്ചു. പക്ഷികളെ നിരീക്ഷിക്കുന്ന സമയത്തെല്ലാം കണ്ണ് മരത്തിലായിരുന്നു. അപ്പോഴൊന്നും നിലത്തു നോക്കുവാൻ സമയം കിട്ടിയിരുന്നില്ല.

ഇനി ന്യൂയോർക്കിലേക്ക് തിരിച്ചു പോകണം. അതിന് കാട്ടിൽ നിന്ന് തിരിച്ചിറങ്ങി കടലിലെ ത്തണം. കപ്പലിൽ കയറണം പിന്നെ കുറെ ദിവസങ്ങൾ നീളുന്ന കപ്പൽ യാത്ര നടത്തണം കപ്പലിൽ കാടും മരങ്ങളും പക്ഷികളും ഇല്ലാത്തതിനാൽ നേരം പോക്കിന് വഴിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വില്യം ബീബ് കാട്ടുമണ്ണ് പരിശോധിക്കാം എന്ന ചിന്തയിൽ എത്തി. അതിനായി അദ്ദേഹം കാട്ടുമണ്ണ് ശേഖരിച്ചു. നൂറു വർഷങ്ങൾക്കു മുമ്പ് മണ്ണ് പരിശോധിക്കുന്ന ആശയത്തെപ്പറ്റി ആരും ചിന്തിച്ചിരുന്നില്ല. അഥവാ ആരെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ കിറുക്കാണെന്ന് പറയുമായിരുന്നു. എന്നാൽ നല്ല ശാസ്ത്രജ്ഞന്മാർക്കേ ഇത്തരത്തിൽ മറ്റാർക്കും തോന്നാത്ത ആശയങ്ങൾ തോന്നുകയുള്ളൂ.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 2
അങ്ങനെ ഒരു വലിയ ചാക്കിൽ അദ്ദേഹം മണ്ണ് വാരിയിട്ടു. കാട്ടുമണ്ണ് കുത്തിയിളക്കി വാരാൻ കഴിയില്ല. കാട്ടിലെ മണ്ണിനു മുകളിൽ പാളികൾ ഉണ്ടാവും. അടിഭാഗത്തെ കരിയില ചീഞ്ഞളിഞ്ഞിരിക്കും. ഇത് മണ്ണിനെ മുകളിൽ ഒരു പാടയായി നിലനിൽക്കും.

മണ്ണുമായി കപ്പലിൽ എത്തിയ ഡോക്ടർ വില്യം ബീബ് തന്നെ ചാക്കഴിച്ച് കൂട്ടുകാരുമൊത്ത് മണ്ണ് പരിശോധന ആരംഭിച്ചു. മണ്ണിൽ നിരവധി ജീവികളെ കണ്ട് വില്യം ബീബും കൂട്ടുകാരും അത്ഭുതപ്പെട്ടു. ഇത് കുറച്ചു മണ്ണിൽ ഇത്രയേറെ ജീവികളോ എന്നതാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. ഉറുമ്പുകൾ, ചിതലുകൾ, വണ്ടുകൾ, തേളു കൾ,പുഴുക്കൾ മണ്ണിരകൾ ഒച്ചുകൾ എന്നിങ്ങനെ നിരവധി ജീവികളെ കണ്ട് ഈ മണ്ണിന് ജീവനുണ്ട് എന്ന് അദ്ദേഹം അറിയാതെ പറഞ്ഞു പോയി.

ഇതാ ഒരു മായാലോകം Summary in Malayalam Class 5

തുടർന്ന് ലെൻസ് ഉപയോഗിച്ചുള്ള പരിശോധനയിൽ വെറും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ജീവികളെയും അവർ കണ്ടു. നൂറുകണക്കിന് കൊച്ചു കൊച്ചു ജീവികൾ. ഈ പരിശോധന ദിവസങ്ങൾ നീണ്ടു. ഓരോ ദിവസവും പുതിയ പുതിയ ജീവികളെ കണ്ട് അവർ അത്ഭുതപ്പെട്ടു കൊണ്ടിരുന്നു. “വിശാലമായ ലോകത്തിൽ നിന്ന് കണ്ണുകളെ മണ്ണിനുള്ളിലേക്ക് ചുരുക്കിയപ്പോൾ ഞങ്ങൾ ഒരു മായാലോകത്തെ കണ്ടു ഡോക്ടർ വില്യംബീബും കൂട്ടുകാരും പറഞ്ഞു.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 3
മണ്ണിലെ ഇരുട്ടിൽ ഇര തേടുന്നവർ, കൃഷി നടത്തുന്നവർ, കുമിളുകൾ വണ്ടുകൾ എന്നിങ്ങനെ തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന നൂറുകണക്കിന് ജീവികളുടെ അത്ഭുത ലോകം. ഇങ്ങനെ ഈ അത്ഭുത ലോകത്തെ കണ്ടുകൊണ്ടിരുന്നപ്പോൾ ഡോക്ടർ വില്യം – ബീബും പുറംലോകത്തെപ്പറ്റി മറന്നു പോയി. താനും ചെറുതായി മണ്ണിനുള്ളിലെ മായാ ലോകത്തിൽ അകപ്പെട്ടതുപോലെ തോന്നി. ആലീസ് ഇൻ വണ്ടർലാൻഡ് എന്ന നോവലിൽ മായാ – ലോകത്ത് എത്തിപ്പെടുന്ന ആലീസിനെ പോലെ.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 4

Leave a Comment