Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 ജീവനുള്ള പാട്ട് Jeevanulla Pattu Notes Questions and Answers Pdf improves language skills.
Jeevanulla Pattu Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 2 Chapter 5 Jeevanulla Pattu Question Answer
Class 6 Malayalam Jeevanulla Pattu Notes Question Answer
വായിക്കാം പറയാം
Question 1.
കാട്ടുപുൽത്തണ്ട് എന്നു വിശേഷിപ്പിക്കുന്നതെ ന്തിനെയാണ്?
Answer:
ഓടക്കുഴലിനെയാണ് കാട്ടുപുൽത്തണ്ട് എന്ന് വിശേഷിപ്പിക്കുന്നത്.
Question 2.
ഗന്ധർവബാലന്റെ നാദധാര കേൾവിക്കാരിയെ എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്?
Answer:
ഓടക്കുഴലിൽ ഗന്ധർവബാലകൻ തീർക്കുന്ന അത്ഭുതകരമായ പാട്ടുകേട്ട് പെൺകുട്ടി എല്ലാം മറന്ന് മുഖം കുനിച്ചു നിന്ന് പോകുന്നു. അളക്കാ നാവാത്ത ആത്മനിർവൃതി പുൽകി നിൽക്കുന്ന ആ സമയത്ത് അവൾ മറ്റൊന്നും കാണാറില്ല. ആ ഗാനം അകന്നകന്നു അന്തിവാനിൽ അലിഞ്ഞു ചേരുമ്പോളും അവളുടെ കൗതുകം നിറഞ്ഞ മനസ്സ് ഗന്ധർവബാലകന്റെ ചുറ്റും പ്രദക്ഷിണം വയ്ക്ക ന്നു. അത്ര മനോഹരമാണ് ആ നാദധാര
Question 3.
“ഈ ജനാലതൻ മുന്നിലരക്ഷണം
മൂകനായൊന്നു നിന്നിട്ടു പോകണേ!”
മൂകനായി ഒന്നു നിൽക്കണമെന്ന് പെൺകുട്ടി പറയാൻ കാരണമെന്ത്?
Answer:
കാട്ടു പുൽത്തടിൽ നിന്ന് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് സൃഷ്ടിക്കുന്ന ഗന്ധർവ ബാലകനെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കു കയാണ് പെൺകുട്ടി, ആ ഗായകനെ അവൾ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഗായകനെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ്. ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകൂ എന്നവൾ യാചിക്കുന്നത്.
വിശകലനം ചെയ്യാം
Question 1.
“താവകോജ്ജ്വല ഗാനത്തിൽ നിന്നു ഞാൻ വേർതിരിഞ്ഞൊന്നു കാണട്ടെ നിൻമുഖം.”
പെൺകിടാവ് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്തു കൊണ്ട്?
ചർച്ചചെയ്ത് എഴുതുക.
Answer:
ഗന്ധർവബാലകന്റെ പാട്ടുമാത്രമേ ആ പെൺകുട്ടി കേട്ടിട്ടുള്ളു. ആ പാട്ടുകേൾക്കുമ്പോൾ തന്നെ അവൾ അതിൽ ലയിച്ചു സ്വയം മറന്നു നിൽക്കും. മറ്റൊന്നും അവൾക്കു ശ്രദ്ധിക്കാൻ കഴിയുന്നില്ല. അവന്റെ മുഖം പോലും ആ മുഖം ഒരു നോക്ക് കാണാൻ വേണ്ടിയാണ് ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകു എന്നവൾ യാചിക്കുന്നത്.
കാവ്യഭംഗി
Question 1.
“കാട്ടുപുലത്തണ്ടിലദ്ഭുതോദാരമാം
പാട്ടുണർത്തുന്ന ഗന്ധർവബാലകാം!”
വരികളിലെ സൗന്ദര്യം ചർച്ച ചെയ്തു. ഇതുപോ ലുള്ള മറ്റുവരികൾ കണ്ടെത്തു.
Answer:
നാമെല്ലാം സംഗീതം ആസ്വദിക്കുന്നവരാണ് വെറു മൊരു മുളം തണ്ടിൽ നിന്ന് പോലും സംഗീത ത്തിന്റെ മാസ്കരികത സൃഷ്ടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. ഈ കവിതയിലും വെറും ഒരു കാട്ടുപുൽ തണ്ടിൽ നിന്നാണ് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് ഗന്ധർവബാലകൻ സൃഷ്ടി ക്കുന്നത്
ഈ കവിതയിലെ സമാനമായ വരികൾ
ലോലമാകുമപ്പുല്ലാങ്കുഴലിലെ
നാദലോക മഹാദ്ഭുതധാരയിൽ
സമാനമായ മറ്റു വരികൾ
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവനേ
– പി.ഭാസ്കരൻ
വണ്ടുകൾ തളച്ച് പുലത്തണ്ടുകളിൽ
ഞങ്ങളിൽ വീണ്ടുമൊരു പാട്ടായ് വരു നീ
– ഒ.എൻ.വി. കുറുപ്പ്
ആസ്വാദനക്കുറിപ്പ്
Question 1.
കവിതയുടെ ആശയം, പദചേർച്ച, പ്രയോഗഭംഗി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാം.
Answer:
ജി. കുമാരപിള്ളയുടെ ‘ജീവനുള്ള പാട്ട്’ എന്ന കവിതയിലൂടെ വേണുമൂതുന്ന ഒരു ഗന്ധർവഗാ യകന്റെ ഗാനത്തിൽ മതിമറന്നിരിക്കുന്ന ഒരു പെൺകുട്ടിയെ നമുക്ക് കാണാം. നാമെല്ലാം സംഗീതം ആസ്വദിക്കുന്നവരാണ്. വെറുമൊരു മുളം തണ്ടിൽ നിന്ന് പോലും സംഗീതത്തിന്റെ മാസ്മ രികത സൃഷ്ടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. ഈ കവിതയിലും വെറും ഒരു കാട്ടുപുൽത്തണ്ടിൽ നിന്നാണ്. അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് ഗന്ധർവബാലകൻ സൃഷ്ടിക്കുന്നത്. എന്നും ആ ഗായകന്റെ പാട്ടു അവൾ കേൾക്കാറുണ്ട ങ്കിലും ആ പാട്ടിന്റെ സൗന്ദര്യത്തിന്റെ ലയിച്ചു മിഴി കൾ താഴ്ത്തി നിൽക്കുന്നതുകൊണ്ട് ആ ഗായ കനെ ഒരിക്കൽ പോലും അവൾക്കു കാണാൻ കഴി ഞ്ഞിട്ടില്ല. ഗാനത്തിലൂടെ മാത്രം താനനുഭവിച്ച സൗന്ദര്യത്തെ നേരിൽ കാണാൻ അവളാഗ്രഹിക്കു കയാണ്. ഗായകനെ ഒന്ന് കാണാൻ വേണ്ടി ജനാ ലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗന മായി ഒന്ന് നിന്നിട്ടു പോകു എന്നവൾ യാചിക്കു കയാണ്. നാദത്തിൽ നിന്ന് രൂപത്തെ വേർതിരി ക്കാനുള്ള അവളുടെ ശ്രമം ഹൃദയസംഘർഷത്തി ലേക്ക് നയിക്കുന്നു.
മനോഹരമായ ആ നാദത്തിനു പിന്നിൽ സുന്ദര മായ ഒരു മുഖം സ്വപ്നം കാണുന്ന പെൺകുട്ടി യുടെ ഹൃദയവഥകൾ കവി ഭാവാത്മകമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
എന്തിനെക്കുറിച്ചാണ് ഈ കവിത?
Answer:
ആരെയും ആകർഷിക്കുന്ന സംഗീതത്തിന്റെ മാസ്മരിക ശക്തിയെ കുറിച്ചാണ് ഈ കവിത. ഒരു കാട്ടുപുൽത്തണ്ടിൽ നിന്നുപോലും മനം മയക്കുന്ന സംഗീതമുണ്ടാകും എന്നും കവിതയിൽ സൂചിപ്പി ക്കുന്നു.
Question 2.
ഏതു സമയത സമയത്താണ് കവിതയിലെ സംഭവങ്ങൾ നടക്കുന്നത്? ആ സമയത്ത് പ്രകൃതിയിലുണ്ടാ കുന്ന മാറ്റങ്ങൾ കവിതയിൽ നിന്ന് കണ്ടെത്തി എഴുതുക?
Answer:
എല്ലാ വൈകുന്നേരങ്ങളിലും ഗന്ധർവ്വ ബാലകൻ തന്റെ ഓടക്കുഴലിൽ ദിവ്യമായ സംഗീതം പൊഴി ച്ചുകൊണ്ട് വഴിയിലൂടെ നടന്നു നീങ്ങുന്നു എന്നാണ് കവിതയിൽ എഴുതിയിരിക്കുന്നത്. കവി തയിലെ സംഭവങ്ങൾ നടക്കുന്നത് വൈകുന്നേര മാണ് ഈ വരികളിൽ നിന്ന് വ്യക്തമാണ്. ഗന്ധർവ്വ ബാലകന്റെ സംഗീതത്തിൽ ജനാലക്കരികിലെ പെൺകുട്ടി സർവ്വവും മറന്ന് ലയിച്ചു പോകുന്നു. അവനെ കാണാൻ അവൾക്കു കൊതി തോന്നു ന്നു. മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും മയക്കു ന്നതാണ് അവന്റെ ദിവ്യമായ സംഗീതം അവന്റെ ഗാനം അമൃത് പോലെ ചുവന്ന ആകാശത്ത് അലിഞ്ഞു ചേരുന്നു. പ്രകൃതിയും അവന്റെ മാസ്മ രിക സംഗീതത്തിൽ ലയിച്ചു പോകുന്നു.
Question 3.
സന്ധ്യകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. വശ്യ മായ ആ ഭംഗി വേണ്ടുവോളം ആസ്വദിച്ചിട്ടുമു ണ്ട്. കാട്ടുമുളം തണ്ടിൽ നിന്നും കരളലിയിക്കു ഗാനം പൊഴിക്കുന്ന ഗന്ധർവ ബാലൻ ആ ഗാനത്തിൽ
സ്വയം മറന്നപെൺകുട്ടി അന്തിമേഘങ്ങൾ……………എല്ലാം ചേർന്ന സുന്ദ രമായ ഒരു സന്ധ്യയെ മനസ്സിൽ കണ്ടു നോക്കൂ. അതിനെക്കുറിച്ച് ഒരു വർണന തയ്യാറാക്കൂ.
Answer:
സൂര്യൻ പടിഞ്ഞാറു മയങ്ങി. അന്തിമാനത്തിന്റെ ചുമപ്പ് എങ്ങും വ്യാപിച്ചു. സ്വയം മറന്ന് ഒരു പെൺകുട്ടി നടന്നുപോകുന്നു. അന്തിമാനം അവ ളുടെ കവിളിണ തുടുപ്പിച്ചിരിക്കുന്നു. അകലെ നിന്ന് ഒഴുകി വരുന്ന സംഗീതം അതിനു പിറകേ യാണ് അവൾ നടന്നു നീങ്ങുന്നത്. അന്തിമേഘ ങ്ങൾ കുടപിടിക്കുന്ന ഒരു പുഴക്കരയിൽ ഒരു ഇട യബാലൻ പുല്ലാങ്കുഴൽ വായിക്കുന്നു. സ്വയം മറ ന്നുള്ള ആ പുല്ലാങ്കുഴൽ വായനയിൽ പ്രകൃതി പോലും സ്വയം മറന്ന് ചലിക്കാതെ നിൽക്കുക യാണ്.