കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 കടങ്കഥ Kadamkadha Notes Questions and Answers Pdf improves language skills.

Kadamkadha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 5 Kadamkadha Question Answer

Class 5 Malayalam Kadamkadha Notes Question Answer

കടങ്കഥച്ചന്തം
Question 1.
ആനകേറാമലേലാളു കേറാമലേ-
ലായിരം കാന്താരി പൂത്തിറങ്ങി
ഉത്തരം പറയാമോ?
ഈ കടങ്കഥയ്ക്ക് എന്തെല്ലാം സവിശേഷതകളുണ്ട്?
ചർച്ച ചെയ്യാം. ഇതേ താളത്തിൽ ചൊല്ലാവുന്ന വരികൾ വായിക്കൂ.
വെണ്ണയെക്കണ്ടോരു കണ്ണൻ താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചുചൊന്നാൻ
ഇങ്ങനെ ഒരേ താളത്തിൽ ചൊല്ലാവുന്ന കടങ്കഥകളും പഴഞ്ചൊല്ലുകളും കവിതാഭാഗങ്ങളും ശേഖരിക്കൂ.
Answer:
ആകാശത്തിലെ നക്ഷത്രങ്ങൾ
ഈ കടങ്കഥ വായിക്കുമ്പോൾ തന്നെ നമുക്ക് നല്ല താളത്തിലും ഈണത്തിലും വായിക്കാനാവുന്നുണ്ട്. കൂടാതെ ചില അക്ഷരങ്ങൾ ആവർത്തിച്ചുവരുമ്പോൾ ആ ആവർത്തനഭംഗിയും ഈ കടങ്കഥയ്ക്ക് കൈവ രുന്നു.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥപ്പയറ്റ്
Question 1.
കൂടുതൽ കടങ്കഥകൾ ശേഖരിക്കൂ. മുത്തച്ഛനും കുട്ടികളും കൂടി നടത്തിയ കടങ്കഥപ്പയറ്റുപോലെ ക്ലാസ്സിൽ ഒരു കടങ്കഥപ്പയറ്റ് നടത്തു
Answer:

  1. അകത്തറുത്താൽ പുറത്തറിയും – ചക്കപ്പഴം
  2. അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു – കുരുമുളക്
  3. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില – പപ്പടം
  4. അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തി രണ്ട് മുടിക്കയറ് – മത്തൻ
  5. അങ്ങു കിടക്കണ മന്തൻ കാള – റ നീണ്ട മുടിക്കയറ് – മത്തൻ
  6. അച്ഛൻ തന്ന കാളയ്ക്ക് കൊമ്പ് – കിണ്ടി
  7. അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരത്തില്ല – അമ്മിക്കുഴ
  8. അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം, മുക്കിലിരിക്കും – ചൂല്
  9. അകം എല്ലും തോലും പുറം പൊന്തപൊന്തം –
  10. അക്കരെ നിൽക്കും തുഞ്ചാണി,
    ഇക്കരെ നിൽക്കും തുഞ്ചാണി
    കൂട്ടി മുട്ടും തുഞ്ചാണി – കൺപീലി

കഥയിലും കടങ്കഥ
Question 1.
വീട്ടിലെത്തിയ അതിഥിയെ ഗൃഹനാഥൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അതിഥി പറഞ്ഞു.
ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം, ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം, നാലാൾ ചുമക്കണം.
ഈ ആവശ്യങ്ങളെല്ലാം എങ്ങനെ നിറവേറ്റിക്കൊടുക്കുമെന്നോർത്ത് വീട്ടുകാരൻ വിഷമിച്ചു. അപ്പോൾ അയാളുടെ മകൾ പറഞ്ഞു;
അച്ഛൻ വിഷമിക്കണ്ട. എല്ലാം ഞാൻ ശരിയാക്കാം. കുളിച്ചിട്ട് വരാൻ പറയൂ. മക്കൾ എങ്ങനെയാവും അതി ഥിയുടെ ആവശ്യങ്ങൾ സാധിച്ചിട്ടുണ്ടാവുക? അറിയേണ്ടേ? കഥയുടെ ബാക്കി ഭാഗം കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലുണ്ട്. കണ്ടെത്തി വായിക്കൂ.
ആ കഥയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുമല്ലോ.
Answer:
വളരെ ബുദ്ധിമതിയായ ആ മകൾക്ക് അതിഥി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിരുന്നു. നൂറ്റെട്ട് കൂട്ടാൻ വേണമെന്ന് പറഞ്ഞതിന്റെ അർത്ഥം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ട് കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിന് മൂന്ന് പേരെ തിന്നണം എന്ന് പറഞ്ഞ തിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറക്കണം എന്നാണ്. അവസാനം അദ്ദേഹത്തെ നാല് പേര് ചുമക്കണം എന്ന് പറഞ്ഞതിന്റെ സാരം ഊണ് കഴിഞ്ഞാൽ കുറച്ചൊന്നു കിട്ടാതെ അതിനു കട്ടിൽ വേണം എന്നാണ്. ഇക്കാര്യങ്ങളെല്ലാം യുവതി അച്ഛന് വിവരിച്ചു കൊടുത്തു. യുവതിയുടെ ബുദ്ധി സാമർത്ഥ്യത്തിൽ ആകൃഷ്ടനായ അതിഥി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തി കൊടുക്കുകയും ചെയ്തു.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യ പണ്ഡിതൻ ആയിരുന്ന വരരുചി എന്ന ബ്രാഹ്മ ണന് പറയ സമുദായത്തിൽപെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപ്പെറ്റ പന്തരികുലം എന്നറി യപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തു വളർത്തിയ പന്ത്രണ്ട് മക്കളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ധരും ദൈവകജ്ഞരും ആയിരുന്നുവെന്നും ഐതിഹ്യകഥകൾ പറയു ന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള സന്ദേശമാണ് ഈ ഐതിഹ്യം നൽകുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ‘ഐതിഹ്യമാല’ എന്ന ഗ്രന്ഥത്തിലാണ് ഇതെക്കുറിച്ച് രേഖപ്പെടുത്തിയിരി ക്കുന്നത്. ചരിത്രഗവേഷകനായ ശ്രീ. കെ. ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. സമൂഹത്തിൽ നാനാജാതിമത വിഭാഗക്കാർ ഉണ്ടെങ്കിലും അവരെ ല്ലാവർക്കും ഒരേ കർമ്മമാണ് നിർവഹിക്കാൻ ഉള്ളതെന്നും എല്ലാവരും സമാന്മാരാണ് എന്ന സന്ദേശവു മാണ് ‘പറയിപ്പെറ്റ പന്തരികുലം’ സമൂഹത്തിനു നൽകുന്നത്.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥയിലെ ഭാഷ
Question 1.
കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5 1
മുറ്റത്തെ ചെപ്പിനടപ്പില്ല – കിണർ
കൊക്കിരിക്കും കുളം വറ്റി വറ്റി – കൊളുത്തിവച്ച നിലവിളക്കിലെ എണ്ണവറ്റി
മുള്ളുണ്ട് മുരിക്കില്ല, കണ്ട് കാഞ്ഞിരമല്ല – പാവയ്ക്ക (കയ്പക്ക)
മറ്റു ചില കടങ്കഥകളെക്കൂടി ഇങ്ങനെ സാധാരണ ഭാഷയിലെഴുതാമോ
സാധാരണഭാഷയ്ക്കും കടങ്കഥയിലെ ഭാഷയ്ക്കും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ട് ചർച്ച ചെ കണ്ടെത്തൂ.
Answer:
അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു – കുരുമുളക്
അകത്തുപോയപ്പോൾ പച്ച, പുറത്തുവന്നപ്പോൾ ചുവപ്പ് – വെറ്റിലമുറുക്ക്
അകമില്ല, പുറമില്ല, ഞെട്ടില്ല, വട്ടയില – പപ്പടം
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി – കൺപീലി

സാധാരണ ഭാഷ നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതും ലളിതവുമാണ്. എന്നാൽ കടങ്കഥകളിലെ ഭാഷ തീർത്തും വ്യത്യസ്തമാണ്. കടങ്കഥകൾ പറയുമ്പോൾ തന്നെ നല്ല കാവ്യഭംഗി നമുക്കതിനു തോന്നാ റുണ്ട്. ചില കടങ്കഥകളിൽ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതിന്റെയും പ്രാസം ഒപ്പിക്കുന്നതിന്റെയും ഭംഗി നമുക്ക് കാണാം. സാധാരണ ഭാഷയിൽ കാര്യങ്ങൾ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ കടങ്കഥയിൽ കാര്യങ്ങൾ പറയാതെ പറയുന്ന ഭംഗിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മാത്രമല്ല അതിൽ ഒളിച്ചിരിക്കുന്ന വാക്കിന്റെ അല്ലെങ്കിൽ ആശയത്തിന്റെ പൂർണതയിലേക്ക് എത്തുമ്പോൾ, അതും കടങ്കഥയ്ക്ക് അഴക് കൊടുക്കുന്നു.

Leave a Comment