Students can use 5th Standard Malayalam Kerala Padavali Notes and കടങ്കഥ Kadamkadha Summary in Malayalam to grasp the key points of a lengthy text.
Class 5 Malayalam Kadamkadha Summary
Kadamkadha Summary in Malayalam
കടങ്കഥ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പത്രപ്രവർത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരുപോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ. കെ. ശ്രീകുമാർ. സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. മലയാള സംഗീത നാടകചരിത്രം, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, നാരദൻ, ഗണപതി, സാഹിത്യരചന കൾക്ക് കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്കാ രങ്ങൾക്ക് പുറമേ അബുദാബി ശക്തി അവാർഡ്, ഭീമബാലസാഹിത്യ പുരസ്കാരം, കടമനാട് പുരസ്കാരം, കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് തുടങ്ങിയ നിരവധി ബഹുമതി കൾ നേടിയിട്ടുണ്ട്. 23 വർഷത്തെ പത്രപ്രവർത്തനത്തിനു ശേഷം 2016-ൽ ശ്രീകുമാർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ സാഹിത്യപ്രവർത്തകനായി.
പാഠസംഗ്രഹം
ജീവിതാനുഭവങ്ങളുടെ കയ്പ് മധുരമാക്കാൻ വേണ്ടി കടങ്കഥകളിലെ നർമ്മം പങ്കു വയ്ക്കുകയാണ് ഇവിടെ. വാമൊഴിയുടെ തലമുറകളായി കൈമാറിയ ഭാഷാവ്യവഹാര രൂപമാണ് കടങ്കഥ. രൂപം കൊണ്ടു തന്നെ ചിന്താപ്രക്രിയ ഉറപ്പാക്കുന്ന ഭാഷാ വ്യവഹാര രൂപമാണിത്. ഉന്നയിക്കുന്ന ചോദ്യത്തിന്റെ ഉത്തരം തിരിച്ചറിയുമ്പോഴാണ് കടങ്കഥയുടെ കാവ്യഭംഗി ആസ്വദിക്കാനാവുക. നേരിട്ട് പറയാതെ ഒരു വസ്തു വിനെക്കുറിച്ച് ചുരുക്കം സൂചനകൾ ഇവിടെ പറയു ന്നതിനാൽ കടങ്കഥയ്ക്ക് കവിതയോട് രൂപപരമായ അടുപ്പമുണ്ട്. കടങ്കഥ വടക്കൻ പാട്ടിന്റെ രീതിയിൽ ചൊല്ലാവുന്നതാണ് വടക്കൻ പാട്ടിന്റെ രീതിയിൽ ധാരാളം കവിതകൾ മലയാളത്തിലുണ്ട്. മുത്തച്ഛനും കുട്ടികളും തമ്മിൽ നടക്കുന്ന കടങ്കഥകേളിയാണ് നർമ്മ മധുരമായി കടങ്കഥ എന്ന കഥയിൽ അവതരിപ്പിക്കുന്നത്.
കരയെ കാണാൻ തിരയും തിരയും
മീനു നിറഞ്ഞാൽ വലയും വലയും
ഇവിടെ അടിവരയിട്ട പദങ്ങൾ വ്യത്യസ്ത അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഉത്തരം പറ എന്ന മുത്തച്ഛൻ പറയുമ്പോഴും വാക്കിന് വ്യത്യസ്ത അർത്ഥ സാധ്യതകൾ നൽകുന്ന ഭംഗിയാണ് ഈ കഥയിൽ ഹാസ്യം ഉണ്ടാക്കുന്നത്. ഹാസ്യസാഹിത്യത്തിൽ കടങ്കഥകൾക്കും ഒരുസ്ഥാനം ഉണ്ടെന്ന വസ്തുതയും ഈ കഥ ഓർമ്മി പ്പിക്കുന്നു.
അർത്ഥം
ഞെട്ട് – ഇലയുടെ തണ്ട്
ചെപ്പ് – അടപ്പുള്ള പാത്രം
ഉപ്പി – തലയുടെ മധ്യഭാഗം
ശങ്കിച്ചു – സംശയിച്ചു
വിരുതൻ – സമർത്ഥൻ