Practicing with Class 8 Malayalam Kerala Padavali Notes Pdf and കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Notes Questions and Answers improves language skills.
കളിയച്ഛൻ ജനിക്കുന്നു Question Answer Notes Std 8 Malayalam Kerala Padavali Chapter 12
Class 8 Malayalam Kerala Padavali Unit 4 Chapter 12 Notes Question Answer Kaliyachan Janikkunnu
Class 8 Malayalam Kaliyachan Janikkunnu Notes Questions and Answers
Question 1.
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കാ നെത്തിയ കവികളെ പാഠഭാഗത്ത് എങ്ങ നെ യൊക്കെ അവതരിപ്പിച്ചിരിക്കുന്നു?
Answer:
എൻ.വി.കൃഷ്ണവാരിയരെയാണ് ആദ്യം പി.കു ഞ്ഞിരാമൻ നായർ വായനക്കാർക്ക് മുന്നിൽ അവ തരിപ്പിക്കുന്നത്. ഉള്ളം കൈയ്യിൽ സമുദ്രമെടുത്ത് ആ ചമിച്ച് അഗസ്ത്യനായി വാരിയർ വേദിയിൽ ജ്വലിച്ചു എന്നാണ് പി. പറയുന്നത്. തുടർന്ന് ആദ്യ കവിത ചൊല്ലിയ ജി.ശങ്കരക്കുറുപ്പിനെ അന്തസ്സുള്ള മനുഷ്യൻ, കഴിവുള്ള കവി, ആഴമുള്ള കവിത എന്ന് വിശേഷിപ്പിക്കുന്നു. വൈലോപ്പിള്ളിയും ഒളപ്പ മണ്ണും അവരുടെ കവിതകൾ അവതരിപ്പിച്ച ശേഷം പനിനീർപ്പൂവും ചെമ്പകപ്പൂവും ആ വേദിയിൽ ചിതറി എന്നാണ് പി. വിശേഷിപ്പിക്കുന്നത്. വളള ത്തോളിന്റെ വിശേഷിപ്പിക്കുന്നതാകട്ടെ കേരള ത്തിന്റെ സംസ്കാരം, സൗന്ദര്യം, സന്ദേശം ഈ മൂന്നിന്റെ പുളകമണിഞ്ഞ പൂർണ ചന്ദ്ര പ്രഭ എന്നാണ്.
Question 2.
കളിയച്ഛൻ എന്ന കവിത പിറന്ന മുഹൂർത്തം കവി ആവിഷ്കരിക്കുന്നത് എങ്ങനെ?
Answer:
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ അവതരിപ്പി ക്കാനുളള കവിത എഴുതാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പി.കുഞ്ഞിരാ മൻനായർ, പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ ഒരു വിഷയം അദ്ദേഹത്തിന് കവിത രചിക്കാനുള്ള ഉൾവെളിച്ചം ഏകുന്നു.
“കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം-കഥക ളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു മിന്നൊളിയായി മനസ്സിൽ പാളി. ജീവിതമാകെ തിളങ്ങി ഏതോ ദർശനമുണ്ടായി.”
മിന്നലും ഇടിയും മഴയും ഒപ്പം വിഷുവും ഭാവ നയും രചനാശില്പവും വരികളും ഒപ്പം ഒരു ഇട വപ്പാതി മഴ. ആകാശം കടലിരമ്പമായി എന്നാൽ ഭൂമിക്ക് ചില വെള്ളത്തുള്ളികൾ മാത്രം.”
“നനഞ്ഞ മഴ ആ മാറാല മുറിക്കുള്ളിൽ കവി ചൊല്ലി. പേന പകർത്തി. കരിമ്പുഴുപോലെ ഇഴ യുന്ന അക്ഷരങ്ങൾ”
“മെഴുകുതിരി മൂന്നെണ്ണം എന്നെ രക്ഷിക്കാൻ ആത്മഹൂതി ചെയ്തു. നാലാം മെഴുകുതിരി മരിക്കും മുമ്പ് കരടു പകർത്തി. ഇരുട്ടിൽ മുങ്ങി അപ്പി മനസ്സിനൊരു മുത്തുമണി കിട്ടി”
“കളിയച്ഛൻ” എന്ന കവിത പിറന്ന മുഹൂർത്തത്തെ അദ്ദേഹം ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്.”
![]()
Question 3.
• നിളാകല്ലോലങ്ങൾ ആ കാവ്യ സുവർണകാന്തി മോന്തികുടിക്കുന്നു.
• ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറുന്നു.
• മഞ്ഞുതുള്ളി വൈരക്കല്ലെന്ന് പേരെടുക്കുന്നു.
“കളിയച്ഛൻ” ജനിക്കുന്നു എന്ന പാഠഭാഗത്തെ ആസ്വാദ്യമാക്കുന്ന ചില സവിശേഷ പ്രയോഗ ങ്ങളാണിത്. ഇത്തരം പ്രയോഗങ്ങൾ പി.കുഞ്ഞി രാമൻ നായരുടെ ഗദ്യത്തെ എത്രത്തോളം താഹരമാക്കുന്നു എന്ന് പാഠഭാഗത്തെ അടിസ്ഥാനമാക്കി വിവരിക്കുക.
Answer:
പ്രകൃതിയാണ് പി.കുഞ്ഞിരാമൻ നായർക്ക് എന്നും പ്രചോദനമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അതി നാൽ തന്നെ ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതികളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണി ക്കുന്നത്.
പ്രകൃതിയിലെ ഓരോ ദൃശ്യവും തന്റെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കുന്നുവെന്നും, ഈ അനു ഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറ ത്തേക്കു വരുന്നത് എന്നുമദ്ദേഹം ഈ വർണ്ണനക ളിലൂടെ നമ്മോടു പറയുന്നു.
‘കളിയച്ഛൻ’ എന്ന കവിത പിറന്ന ശേഷമുള്ള പ്രഭാ തത്തെ അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്. “കതകുതുറന്നു പുതിയ പ്രഭാതം. സ്വർണം വിള യുന്ന കിഴക്കേ ദിക്ക്. ചെങ്കതിർമാല ചൊരിയുന്ന ഉദയസൂര്യപ്രഭ. നിളാകല്ലോലങ്ങൾ ആ കാവ്യസു വർണ്ണ കാന്തി, മോന്തിക്കുടിക്കുന്നു”. ഗദ്യഭംഗി യുടെ ഉയർന്നതലമാണ് ഇവിടെ നാം കാണുന്നത്.
നീലരാത്രി, വൈരപ്പൊടി ചിതറിയ ആകാശം, ദൂരെ മങ്ങിയ മലനിരകൾ, പുഴയുടെ ഏകാന്തശാന്തസം ഗീതം എന്നിങ്ങനെയുള്ള വർണ്ണനകൾ നിരവധി യാണ്. ‘കവിയുടെ കാൽപ്പാടുകൾ’ എന്ന ആത്മ കഥയെ ഗദ്യത്തിലെഴുതി കവിതയാക്കി മാറ്റുന്നത് ഇത്തരം പ്രയോഗങ്ങളാണ്.
Question 4.
“പ്രകൃതിസൗന്ദര്യത്തിൽ ആനന്ദിക്കുന്ന കവി.”
“പ്രകൃതിയെ ആരാധിക്കുന്ന കവി.”
“പ്രകൃതിയിൽ ഭാവം കലർത്തുന്ന കവി.”
‘കളിയച്ഛൻ’ ജനിക്കുന്നു എന്ന പാഠഭാഗം മുൻനിർത്തി “പ്രകൃതിയും പി.കുഞ്ഞിരാമൻ നായ രുടെ കവിതയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതിയും പി.കുഞ്ഞിരാമൻ നായരുടെ കവി തയും
കവിതയുടെ മധുരക്കടലായി മലയാളത്തിൽ ഒഴുകി നിറഞ്ഞ വാക്കുകൾ, കവിതയ്ക്കു മാത്രമായി ഒരു ജന്മം അതായിരുന്നു പി.കുഞ്ഞിരാമൻ നായർ ഭാഷ കൊണ്ട് പ്രകൃതിയെയും ഉത്സവങ്ങളെയും പ്രണ യത്തെയും അത്രമേൽ സ്നേഹിച്ച കവിയായി രുന്നു. പി. കേരളത്തിന്റെ പച്ചപ്പ് നിറച്ച നിരവധി കവിതകൾ സംഭാവന ചെയ്യാൻ ഇദ്ദേഹത്തിന് കഴി ഞ്ഞു. ഭാരതപ്പുഴയും പ്രകൃതിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന കാവ്യലോകമാണ് അദ്ദേഹത്തിന്റേത്. പ്രകൃതിയെ ഉപാസിക്കുന്ന കവിയാണ് അദ്ദേഹം എന്ന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ആത്മകഥാ ഭാഗവും തെളിയുന്നു. അതിൽ മനുഷ്യജീവിത ത്തെയും അനുഭവങ്ങളെയും പി.കുഞ്ഞിരാമൻ നാ യർ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു. ഡോ.രാ ധാകൃഷ്ണന്റെ പ്രസംഗം അദ്ദേഹത്തിന് വെള്ള ച്ചാട്ടമാണ്. വൈലോപ്പിള്ളിയും ഒളപ്പമണ്ണും കവി തകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേ ഷം, അഭിനയവികാസം, പഞ്ചവർണകിളികളുടെ മധുരകാകളി, കണ്മുന്നിലെങ്ങും കമനീയ കാവ്യ പ്രപഞ്ചം, തന്റെ മനസ്സിലെ അനുഭൂതികളെ പ്രക തിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണിക്കുന്നത്.
പ്രകൃതി സൗന്ദര്യാസ്വാദകൻ മാത്രമായിരുന്നില്ല പി. പ്രകൃതിക്ക് മേൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഓരോ മുറിവും പി. കവിതയിലൂടെ ആവിഷ്കരിച്ചു. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ ഓർക്കാൻ പി. യുടെ കവിതകൾ മാത്രം വായിച്ചാൽ മതി. അദ്ദേ ഹത്തിന്റെ പ്രകൃതി വർണ്ണനയുടെ സൗന്ദര്യാത്മ കതയിൽ ഭ്രമിച്ച് കവിതകളിൽ അദ്ദേഹം ചൂണ്ടി ക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു.
പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതി ഭാവവും നൽകിയ കവിയായിരുന്നു പി. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേ ഹത്തിന്റേത്. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. അതിനാൽ തന്നെയാവാം പ്രകൃതിയുടെ അപാരതയിൽ കവിതയുടെ ആഴം തേടി അലഞ്ഞ അദ്ദേഹത്തെ ‘കാളിദാസന് ശേഷം പിറന്ന കവി’ എന്ന് സുകുമാർ അഴിക്കോട് വിശേ ഷിപ്പിച്ചത്.
Question 5.
പു ഴ യ ല ക ൾ എത്തി നോക്കി അന്വേഷിച്ചു. “എന്തായി കവി”? ദേഷ്യം വന്നു മിണ്ടിയില്ല. പാതിരാക്കാറ്റ് കതകുമുട്ടി. “ഉറക്കത്തിൽപ്പെടരുത്, വേഗമാകട്ടെ.”
തലേ ദിവസം കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം – കഥകളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു, മിന്നൊളിയായി മനസ്സിൽ പാളി. മുകളിൽ കൊടുത്ത ഭാഗത്തുള്ള ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാ ക്കുക.
Answer:

Question 6.
‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകത്തിന്റെ ഔചിത്യം ചർച്ച ചെയ്യുക.
Answer:
മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാ മൻനായരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവിതയാണ് ‘കളിയച്ഛൻ’. ‘കളിയച്ഛൻ എന്ന കവിതയുടെ രചനാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവും വിവരിക്കുന്ന അദ്ദേ ഹത്തിന്റെ ആത്മകഥയുടെ ഭാഗത്തിന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകം തികച്ചും അനുയോ ജ്യമാണ്.
കളിയച്ഛൻ
കൊട്ടാനും പാടാനും ആടാനും മാത്രമല്ല, പൊട്ടി ക്കരയ്ക്കാനും വിയർപ്പു വിഴുപ്പുണക്കാനും ചുമ ടുചുമക്കാനും തനിക്കുതാൻ മാത്രം തുണപോരുന്ന കളിവട്ടമൊന്നുണ്ട്; പഴഞ്ചനിൽ പഴഞ്ചനെങ്കിലും പൂത്ത നിൽപ്പൂത്തനായി എന്നെന്നും വിളികൊ ള്ളുന്ന ആ കഥകളിയോഗത്തിന് മാലോകർ വിളിച്ച മറ്റൊരു കുറ്റപ്പേരുകൂടിയുണ്ട്; ജീവിതം? നവരസ പരിസരകളിടവിടാതെ കരയോരത്തത്തോട്ടു തലോടുന്ന ജീവിതം! അനാദ്യന്തവും അത്യത്ഭുത കരവും ആയ പ്രപഞ്ചജീവിതം.
മൗനശില്പം കളിക്കോപ്പു പുതുക്കുകെ-
ന്നാനന്ദ ഹേമന്ത സന്ധ്യകൾ ചൊൽകിലും;
വിണ്ടലമേറിയ താരകൾ നിൻ കളി
വീണ്ടുമരങ്ങേറുകെന്നറിയിക്കിലും;
‘പൊന്നിൻ മലരുതരികന്നുഷസ്സുകൾ
തെന്നൽക്കുറിപ്പുകൾ വീണ്ടുമയയ്ക്കിലും;
‘സോത്സാഹമാരായുകെന്നു’ നിരന്തര-
പ്രോത്സാഹനമലയാഴിയേകീടിലും
‘ആശാമനോജ്ഞകവനമതിക്കൊടും-
ക്ലേശനിരാശ’ യെന്നാറു പാടീടിലും
ഒക്കില്ലൊരിക്കലും മേലിലിനിയ്ക്കിനി-
യിക്കളിവട്ടത്തിലൊത്തു കളിക്കുവാൻ
സ്മേരമനോഹര വേഷങ്ങൾ കച്ചുപോയ്
ഘോരഗുരുശാപകാമിലബാധയാൽ
താവിത്തുളുമ്പും സഭാകമ്പമേല്ക്കയാൽ
മെയ് വിയർക്കുന്നു; തുട വിറയ്ക്കുന്നു മേ!
സുരുരോഷസ്സു മലരിനെയെന്ന പോ-
ലിന്നു മധുരമയ വിറക്കുന്നു ഞാൻ;
ദേശികവര്യൻ തിരുമിഴിക്കോണിനാൽ
ദേഹമുഴിഞ്ഞ സുരഭിലവാസരം
ആശാന്റെ തൃക്കരപ്പൊന്മുടി ചൂടിയ-
ന്നാദ്യം കളിയരങ്ങേറിയ വാസരം!
ഫുല്ലാനേതത്താൽത്തഴുകിയന്നൊന്നിച്ചു
ചെല്ലമായ്ച്ചെല്ലും ചെറുക്കനെ ശ്രീഗുരു
ഒക്കില്ലൊരിക്കലും മേലിലിനിക്കിനി-
യിക്കളിയച്ഛനോടൊത്തു കളിക്കുവാൻ
‘ദുർമ്മുഖം കാണേണ്ടനി’ ക്കോതി ദേശികൻ
ദുർമ്മ്യതിഘോരഗ്രഹണമാം ശാപമായ്!
കുരമിടിത്തിയിൽ വെന്തുപോയി; കോശ-
ഭാരകിരീടമണിയേണ്ട മസ്തകം!
പോവാതെയായന്നുതൊട്ടു ഞാൻ; പൊന്നണി-
ക്കോവിലിലുത്സവപ്പന്തൽക്കളികളിൽ!
വ്യഗ്രനാമെന്നെത്തുടർന്നെത്തി പന്തലി-
ലുഗഗുരുത്വപ്പിഴതൻ കരിനിഴൽ!
ചൂടും വീർപ്പോടുമേകാന്തവിശ്രമം
തേടി വലഞ്ഞിരുൾമൂടുമീയന്തിയിൽ,
മാടിവിളിക്കുന്നു പൊൻ താഴികക്കുടം
ചൂടിയ കോവിലിൽ ഗോപുരവീഥികൾ;
ലോലമയവിറക്കുന്നു കരൾത്തട-
മാലും കുളവുമായാൽത്തറകളും!
സ്മേരം ഗുരുവിൻമുഖം കറുത്തീടവേ
ഘോരതമസ്സിലേക്കൊട്ടൊട്ടു നീങ്ങി ഞാൻ
ഇന്നൊരു വേഷവും കിട്ടാതുഴന്നുപോ-
യൊന്നാം കിടക്കാരനാരനാകാൽ മുതിർന്നവൻ!
ഉച്ചഗർവ്വമൊരുങ്ങീല വൻകളി-
യച്ഛന്റെയിച്ഛയ്ക്കു വേഷമെടുക്കുവാൻ
പൂർണ്ണാധികാരമുണ്ടാവണ; മന്നന്നു
തോന്നിയ വേഷങ്ങൾ കെട്ടി നടക്കുവാൻ
ആദ്യവസാനത്തിനെന്നെ ക്ഷണിക്കാത്തൊ-
രാശാനിലാശങ്ക വാരിയെറിഞ്ഞു ഞാൻ!
ഇച്ഛകൾക്കൊക്കെക്കടിഞ്ഞാണിടും, കളി-
യച്ഛന്റെ നേർക്കു തെറിവാക്കു തുപ്പി ഞാൻ
തോപ്പിൽക്കിളർത്തു കളിയച്ഛനോടു ഞാൻ
മാപ്പിരക്കില്ലെന്ന ഭീകരമുൾച്ചെടി
വേഷത്തിനാരും ക്ഷണിക്കാതെയായ വന്ന
നേരത്തു കോപ്പുകളേറ്റിത്തുടങ്ങവേ;
പോംവഴിയില്ലിനി വേഗം പെരുംകളി-
![]()
യോഗത്തിൽ നിന്നുമൊഴിയുകയെന്നിയേ!
കാളിമപൂശുന്നു വന്ന മൂവന്തികൾ;
കേളികൊട്ടുമ്പോൾ നടുങ്ങുന്നു മാനസം!
കോലം ചുളുങ്ങി; യിലയില്ലപോല-
ശാലയ്ക്കകത്തെക്കഥകളിപ്പന്തിയിൽ!
കൂട്ടരോടൊത്തു ചിരിക്കാൻ കളിക്കുള്ള
ചൊട്ടിക്കരയ്ക്കാനൊരിക്കലും വയ്യമേ.
പിച്ച വെറും പിച്ച, സാക്ഷാൻപെരും കളി-
യച്ഛൻമായിട്ടിടഞ്ഞ കാലങ്ങളിൽ
പിച്ചനെപ്പോലെയായ്പ്പോയി ഞാനെൻ പെട്ടി
വെച്ചു കളിയാടിയിൽ നടക്കണം!
തോറ്റു തുലഞ്ഞു ഹാ വയ്യെനിക്കിപ്പടു-
കൂറ്റൻ കഥകളിപ്പെട്ടികളേറ്റുവാൻ!
പോരുമിക്കാഴ്കളി; വീട്ടിലേക്കൊന്നിനി
പോയിവരുവാൻ മുതിരുന്നു മാനസം.
മൂടി മാറാലയിൽച്ചാടി കയങ്ങളിൽ
വീടിനെത്തേടിയൊരോർമ്മകൾ കൂടിയും!
ഭാഗത്തിലോഹരി കിട്ടിയ വീടന്നു
തീരുവിറ്റിക്കളിവട്ടത്തിലെത്തവേ;
ഒട്ടുരസിക്കുവാൻ ഭീരുവിന്റെ വേഷങ്ങൾ
കെട്ടി കമാലൊരു ഭീരുവായ് വന്നു ഞാൻ;
ചുമ്മാ പല പല വേഷങ്ങൾ കെട്ടിയി-
ന്നാത്മസ്വരൂപത്തെയോരാതെയായി ഞാൻ;
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്ക
മീതെയായ് ഘോരവിപത്തെന്തു ഭൂമിയിൽ?
വേദനാ പൂർണ്ണമാണിക്കഥ; രാവണ-
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്!
ആശാപരമ്പരാദർശം തകർന്നുപോയ്;
കാര്യം മറന്ന് വെറും കളിക്കാരനായ്
നിപമിക്കളിക്കോപ്പു ചുമന്നുകൊ-
ണ്ടത പടികൾ കയറിയിറങ്ങി ഞാൻ!
മുറ്റുമിദുർല്ലഭ ജീവിതമങ്ങിങ്ങു
ചുറ്റിയലഞ്ഞു വലഞ്ഞു കഴിഞ്ഞുപോയ്!
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര
ത്തെന്നൽക്കുറുനിരയൊന്നു മുകരണം
മുന്തിരിച്ചാറു പിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടയിലിത്തിരി മോന്തണം
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം;
വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ
വാനത്തു മോഹപ്പുകക്കോട്ട കെട്ടണം!
മേലാ, ഗുരുപദം പിൻപറ്റിയിക്കലാ-
ലോലമാം ജീവിതകാലം തുലയ്ക്കുവാൻ!
ധാടിയും മോടിയുമാർന്ന ഞാനെങ്ങനെ
താടി നരച്ച ദുർവാശിക്കു കീഴ്പ്പെടും?
മെച്ചം തഴച്ചവ; നാരു ഞാനിക്കളി-
യച്ഛന്റെ മുമ്പിലോച്ഛാനിച്ചു നില്ക്കുവാൻ
മേളത്തിലങ്ങനെ ഭാവനാഹുതി
കാളസർപ്പം പോലിഴഞ്ഞു നടക്കവേ;
തോഴനാം കൊച്ചുമിടുക്കന്റെർവ്വശീ-
വേഷമിരുട്ടത്തു കണ്ടു മിരണ്ടനാൾ;
കോലവും കെട്ടു; കൈമിട്ടുപോയക്കൂട്ടരും
‘കാലവിചാരത്തിലുൾപ്പെട്ട ധൂർത്തന!
കച്ചു കളിപ്പന്തൽ, കൂടിക്കലർത്തി ഞാൻ
പച്ചയിലിച്ഛയാ കത്തിയും താടിയും!
ആരാലരങ്ങു മുഷിപ്പിച്ചു കഷ്ടമി-
ങ്ങാരുമെടുക്കാത്ത വേഷമെടുത്തു ഞാൻ!
വല്ലനേരത്തും പതിഞ്ഞ പദം നിന്നു-
ചൊല്ലിയാടുമ്പോളുറക്കം വരുന്നു മേ;
മേളക്കൊഴുപ്പിലിണങ്ങീല മുദ്രകൾ
താളം പിഴച്ചു തരിച്ചു ചവിട്ടടി
ലോലമാം കൈവള രോഷാലിടഞ്ഞുപോയ്;
കാലിലെപ്പൊന്മണിച്ചാർത്തു ചെറുത്തുപോയ്;
വാങ്ങിക്കളിക്കെക്കിടയ്ക്കും പുറത്തുടൻ
ചേങ്ങലക്കോലിന്റെ വീക്കുകളെങ്കിലും
മെച്ചം മുറുക്കും പുറപ്പാടുവേളയിൽ
മെയ്യും മിക്കയ്യും മയങ്ങുന്നു മൂർച്ഛയിൽ!
വട്ടംതിരിയുന്നു പന്തൽ; അടരുന്നു
ചൊട്ടി; കിരീടം ചെരിയുന്നു മേല്ക്കുമേൽ;
കോപ്പില്ല വേഷത്തിനാർപ്പുവിളിയാകെ
മാറ്റൊലിക്കൊണ്ടു; മുരണ്ടുകല്ലേറുകൾ!
പൊട്ടിത്തെറിച്ചു പ്രതിഷേധഭാഷിതം
“കെട്ടേണ്ട വേഷം മുഖശ്രീ തൊടാത്തവൻ”!
ചൂളുന്നു ലജ്ജയാലെൻ മുഖം കാൺകവേ,
പാളിക്കളിക്കും കളിവിളക്കിൻ തിരി
തക്കത്തിൽനിന്നൊന്നലറവേ, തങ്ങളിൽ
നോക്കിച്ചിരിപ്പു മറ പിടിക്കുന്നവർ
പൊട്ടിത്തഴച്ചു പ്രതിഷേധഗീരുകൾ
“കെട്ടേണ്ട വേഷമിച്ചൊട്ടിയടരുമോൻ”!
നാലുഭാഗത്തുമലച്ചുപൊങ്ങി; “തിര-
ശ്ശീല തൊടേണ്ടാ കിരീടം ചെരിഞ്ഞവൻ”
ശ്യാമളവാനിൻ തിരുമിഴി ചോന്നു പോയ്
താമസമില്ലിനി നേരം പുലരുവാൻ
മെല്ലെത്തിരിക്കുകയായിതാ നക്ഷത്ര-
മുല്ലമലരുകൾ ചൂടിയ യാമിനി-
വ്യോമ രജതദീപത്തിലണഞ്ഞുപോയ്
ഹേമന്ത രാത്രിതൻ ശീതളമുത്സവം
ഇന്നിപ്പുരാതനക്ഷേത്ര നടയിലെ-
യുത്സവകാലക്കളിയവസാനമായ്!
രാകാശശാങ്കൻ തിരിച്ചുപോയ കാന്ത,
മൂകശോകത്തിൽ ധനാശിയടുത്തുപോയ്.
ഭോഷൻ ശ്രമിച്ചുനോക്കുന്നു പുതിയൊരു
വേഷവുമായിട്ടരങ്ങത്തു കേറുവാൻ
പൊട്ടിത്തെറിച്ചു പ്രതിഷേധഗർജ്ജിതം
“കെട്ടേണ്ട വേഷം ഗുരുശാപമേറ്റവൻ!
ചെത്തവും ചൂരുമടങ്ങി, പടുതിരി
കത്തിക്കരിഞ്ഞു കളിവിളക്കിൻ മുഖം
അന്ധകാരത്തിൽക്കളി കഴിഞ്ഞാടുന്ന
പന്തലുപോലെ കുഴയുന്നു വിണ്ടലം;
പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം
ചേങ്ങലംപോലെ മയങ്ങുന്നു ഭൂതലം
തോടും പുഴയുമുറക്കമായ് മുറ്റത്തു
വാടിത്തളർന്നു കിടക്കുന്നു താരകൾ
നീങ്ങുന്നു ദൂരെ കഥകളിപ്പെട്ടികൾ;
നീലാഭമേചകമേഘങ്ങൾ പോലവേ;
കൂട്ടുകാരൈക്യം മുറുക്കിപ്പിരികയായ്,
നോട്ടമില്ലാർക്കുമെൻ നേർക്കെന്നു നിർണ്ണയം
നാണിച്ചു തൻമുഖം താഴ്ത്തുന്നു കണ്ടവ-
രോണപ്പുടവ തടവിയ കൂട്ടുകാർ
വേവിച്ചു തീവാനുതാപം, മരങ്ങ
വേണ്ടവിധമൊന്നു ചൊല്ലിയാടീല ഞാൻ
ചിത്തതമോഗർവ്വദുർഗ്ഗം തകർന്നിരു-
മുത്തുമണികളടർന്നു തെറിക്കവെ.
അവ്യക്തമാരോ മധുരമനോഹര-
ദിവ്യസ്വരത്തിൽക്കുഴലൂതി നില്ക്കയായ്;
തോടിന്നലയാഴിയായ കലവറ
തോടയം തേടുമരങ്ങിന്നണിയറ;
‘സമ്പൂർണ്ണത തന്നണിയറക്കാഴ് പ്രതി-
ബിംബമരത്തെ’ന്ന സത്യം മറന്നു നീ;
ഒന്നാമതായിട്ടണിയറയ്ക്കുള്ളിൽ നീ
ചെന്നുടൻ പറ്റിയ തെറ്റു തിരുത്തുകിൽ,
വിട്ടുപോകേണ്ട നീ യോഗം കരയേണ്ട
മാറ്റിത്തമെല്ലാമെരിചാമ്പലാം സ്വയം
നിക്കൊല്ല ചിന്തിച്ചരങ്ങത്തുനിന്നെത്തി-
നോക്കുകണിയറവാതില്ക്കലേക്കു നീ.
പൊങ്ങും പരിവേഷവായിൽത്തിളങ്ങുന്നു
മങ്ങിയെരിയും നിലവിളക്കിൽ തിരി
ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാം മഹാ-
ജ്യോതിസ്സാരൂപനെക്കാണുന്നതില്ലയോ?
ആർതൻ കരുണയാൽ ആദ്യമായ് നീ ചോടു-
വെച്ചത് ഭൂമിയി, ലകൃപാവാരിധി,
തെറ്റുകളെന്തും പൊറുത്തികരംഗത്തു
തോറ്റവർക്കും കളിയച്ഛ നല്ലയോ?
മോഹാന്ധകാരം തിരുത്തുമീ സൽഗുരു
ദാഹിക്കഭയമരുളുമി പ്രേമവാൻ
ഭഗ്നസർവ്വസ്വനാം നിന്നിലൊരു മണി-
കണ്ണുനീർ തുകുമാ നീലകാളാംബുദം
വൈകേണ്ടൊരുങ്ങിയിരിപ്പൂ നിറുകയിൽ-
കൈവച്ചനുഗ്രഹദൃഷ്ടി ചൊരിയുവാൻ
ദുഷ്ടമാം ദുർഗ്ഗർവ്വരൂക്ഷക്കരിമ്പാറ
പൊട്ടിക്കരഞ്ഞു ശരണം വിളിക്കവേ,
അന്ധകാരാദി തകർക്കും ഹിമാംശുവായ്-
പുഞ്ചിരി ക്കൊണ്ടെടുത്തെത്തുമാമവൻ
ആർത്തിഹരൻതൻ പാദമുഴിഞ്ഞാലുമി
കീർത്തിക്കു നീ കുമ്പിൾ കുത്തിയ കൈകളാൽ
പട്ടുപോലുള്ളാപ്പവിത്ര പാദങ്ങളിൽ
മുട്ടിക്ക് പൊന്മുടി വീണ ശിരസ്സിനെ
ശിഷ്ടഗുരുവിൽ വിരലിൻ തലപ്പൊന്നു
തൊട്ടാലകലും തിമിരമശേഷവും
കഷ്ടമിങ്ങെന്തിനു ശങ്കിച്ചു? കാരുണ്യ
ഭിക്ഷ തരുവാനുഴറുന്നു സത്ഗുരു
ഊരി വലിച്ചെറിഞ്ഞേക്കുക, ഭോഷ, നീ-
ന്നാത്മ സമർപ്പണ വിഘ്നമിക്കഞ്ചുകം-
ഭാസുരഭാവിക്കു രാഹുവാണീ ഭക്തി-
ഭാവം തളിക്കാത്തൊരുന്മത്ത ഗൗരവം
ദേശികശാപത്തിൽ നട്ട കളിപ്പന്ത-
ലോരോന്നുമോരോ നരക ദുർഗ്ഗങ്ങളാം
വിശ്വവിജയപ്പടി തുറക്കാ ദൃഢം
ദേശികൻ കണ്ണുമിഴിക്കും വരേയ്ക്കുമേ
സുന്ദരരം ഗുരുവനേൽക്കുകി-
ലന്നു വിടരുമീ ബ്രഹ്മാണ്ഡമണ്ഡലം
ബുദ്ധിഭ്രമമാം തമസ്സൊഴിയും കളി-
യന്നു വന്ന മുഷിച്ചലൊഴിയുകിൽ
മെച്ചം ലഭിച്ചു നിനക്കിപ്പെരുംകളി-
യച്ഛന്റെയിയ്ക്കു കീഴ്പ്പെട്ടിരിക്കുകിൽ
കാണായ തോൽവിയെന്തെന്നോ, ഗുരുവിന്റെ
കാലുപിടിക്കാതരങ്ങത്തു പോയി നീ
സർവ്വപരാധം പൊറുക്കേണമെന്നൊരു
സാഷ്ടാംഗവീഴ്ച വിജയിയാപൊങ്ങി നീ
ബ്രഹ്മസ്വരൂപൻ ഗുരു കുനിഞ്ഞീടുകിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൽകളിപ്പന്തൽ താൻ
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണു
ലക്ഷ്യം-ഗുരുവരാനുഗ്രഹ പ്രീണനം.
കൈ മെയ് മറന്നു നീ വീഴുക; ചൂടുക
കോമളപാദകമലദളങ്ങളെ
മന്ദപവനൻ തഴുകവേ കൂരിരുൾ
ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസമാം
രാവു വെളിച്ചം വിതറും പ്രഭാതമാം!
![]()
Question 7.
‘കളിയച്ഛൻ’ എന്ന കവിതയ്ക്ക് ഒരു ആസ്വാദനം തയ്യാറാക്കുകം
Answer:
പുണ്യം, പാവം എന്നിവയെക്കുറിച്ചുള്ള ചിന്ത കവി മനസ്സിനെ നിരന്തരം അലട്ടിയിരുന്നു. മല യാളത്തിലെ മറ്റൊരു കവിയ്ക്കും അനുഭവപ്പെട്ടി ട്ടില്ലാത്തവിധത്തിലുളള പാപബോധ സാന്നിധ്യം പി. കവിതകളിൽ കാണാം. ആത്മദുഃഖമെന്നോ ആത്മസംഘർഷമെന്നോ വിളിക്കാവുന്ന മാനസി കാവസ്ഥയാണ് കളിയച്ഛന്റെ മുഖമുദ്ര.
ആത്മനൊമ്പരങ്ങളുടെ ചിതയാണ് പി. കവിത മാപ്പുലഭിക്കാത്ത ഗുരുനിന്ദ, പിതൃനിന്ദ, ഈശ്വര നിന്ദയുടെ ഫലമായി; വലിയ ദുഃഖവും പേറി അ ലഞ്ഞുതിരിയേണ്ടിവന്ന ഒരു കഥകളി നടന്റെ മന സ്സിനെ, കവി മനസ്സിനെയാണ് കവിതയിലൂടെ പി. അവതരിപ്പിക്കുന്നത്. കഠിനമായ ദുഃഖത്താൽ നീറി പിടയുമ്പോഴും അകലെ ഒരു വെളിച്ചം, പ്രത്യാ ശ, നടനെ, കവിയെ നയ്ക്കുന്നു. ചെയ്ത തെറ്റു കൾക്കെല്ലാം പ്രായശ്ചിത്തമായി സർവ്വേശ്വരനെ കുമ്പിടുമ്പോൾ, പ്രായം വാർദ്ധക്യത്തിന് വഴിപ്പെ ടുമ്പോൾ ഏതൊരാളുടെ മനസ്സും ആത്മീയതയി ലേയ്ക്ക് ചായുമെന്ന് കവി വ്യക്തമാക്കുന്നു.
പിതാവിനോട് ഗുരുവിനോട് പിണങ്ങി നാടുചു റ്റേണ്ടിവന്നത് തന്റെ കർമ്മഫലമാണെന്ന് കവി മന സ്സിലാക്കുന്നു. ജീവിതത്തെ ധൂർത്തടിച്ച ഒരു മനു ഷ്യന്റെ പശ്ചാത്താപം കളിയച്ഛന്റെ അടിസ്ഥാന മാണ്. പി. തന്നെത്തന്നെ പ്രതിരൂപമായിക്കണ്ട് എഴുതിയ കവിത പി.യുടെ തന്നെ ഉത്തമ കവിത കളിലൊന്നാണ്.
കൂടുതൽ അറിയാം
കൈരളിയുടെ കളിയച്ഛൻ
ഈ അറിവ് എന്ന ദർശനത്തെ അറിയുകയും വർണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. കാന്ത ദർശിയാവണം കവി. അങ്ങനെ വരുമ്പോൾ ഋഷി തുല്യനാകുന്നു ഓരോ കവിയും. ഓരോ കവിയും തന്റേതായ ഒരു ഭാവനാലോകത്തെ സങ്കൽപ്പിക്കു കയും സൃഷ്ടിക്കുകയും ചെയ്യുന്നു.
ആത്മദുഃഖത്തിനോടൊപ്പം അപരദുഃഖവും മന സ്സിലാക്കുന്നവനാകുന്നു യഥാർത്ഥ കവി. അതു പോലെതന്നെ ഈ പ്രപഞ്ചത്തെയും അതിലടങ്ങി യിരിക്കുന്ന പ്രകൃതിയെയും ഒരുപോലെ സ്നേഹി ക്കാനും വിശ്വപ്രേമമാണ് ഏറ്റവും വലിയ മത മെന്നും ദർശിക്കാൻ സാധിക്കുന്ന ഒരാളെ മാത്രമേ കവിയെന്ന പദത്തിൽ അറിയപ്പെടാൻ അർഹത യുള്ളൂ. “നീല വിണ്ടലമൊരൊറ്റ മേൽപ്പുരയുള്ള വീട് ലോകം. കെടാവിളക്കോ വിശ്വപ്രേമം” എന്നുപാടിയ ഒരവധൂതനായ ഒരു മഹാകവി നമു ക്കുണ്ടായിരുന്നു. “പി” യെന്ന ഒരൊറ്റ വാക്കിൽ വലിയൊരു അർത്ഥത്തെ ഒളിപ്പിച്ചുവെച്ച് സമാ രാധ്യനായ പി.കുഞ്ഞിരാമൻ നായർ എന്ന മല യാളത്തിന്റെ മഹാകവി, വാക്കുകളുടെയും ബിംബ ങ്ങളുടെയും കാലടികളിൽ സ്വന്തം കവിതകൾ അമർന്നുപോയതുകൊണ്ടാവാം പിയെ വാക്കുക ളുടെ മഹാബലിയെന്നു കെ.ജി.ശങ്കരപ്പിള്ള വിശേ ഷിപ്പിച്ചത്.
പി. യുടെ ജീവിതം ഒരു യാത്രയായിരുന്നു. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ചെളിയും അടി യൊഴുക്കും നിറഞ്ഞ പുഴ പോലെയൊരു യാത് യായിരുന്നു അത്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും തുടങ്ങിയ ജീവിതയാത്ര അവസാനിച്ചത്. ഇങ്ങ് തെക്കേയറ്റത്തെ ഒരു സത്രത്തിലെ കുടു സ്സുമുറിയിൽ. തിരുവന്തപുരത്തെ സി.പി. സത ത്തിലെ പതിനൊന്നാം നമ്പർ മുറിയിൽ നിന്നും ഭൂഗോളമുറിയുടെ താക്കോൽക്കൂട്ടം തിരിച്ചേ പിച്ചു ഭൂധാത്രിയോട് വിടചൊല്ലി പോയ കവി ബാക്കിവച്ചത് കല്പനകളും ഭാവനകളും പദാവ ലികളും കൊണ്ട് സമ്പന്നമായ ഒരുകൂട്ടം പൂമര ങ്ങളാകുന്ന കവിതകളായിരുന്നു. അവയുടെ നിറ ച്ചാർത്തിലും സൗരഭ്യത്തിലും കാവ്യകൈരളി ക്കെന്നും ഓണനാളുകളായി. ജീവിതത്തിന്റെ വലി യൊരളവുവരെ നിത്യകന്യകയെ തേടിയലഞ്ഞ വ്യർത്ഥകാമുകനായിരുന്നു പി. കാലദേശാന്തര ങ്ങൾ താണ്ടി. എന്തിനോവേണ്ടിയലഞ്ഞ ഒരവധ തൻ. ഭക്തിയും പ്രകൃതിയും കാൽപനികതയും അവസ്ഥാന്തരങ്ങളും കവിതകൾ നിറച്ചുകൊണ്ട് കാലത്തിനൊപ്പം നടന്നവനായിരുന്നു പി. പക്ഷേ കാലിടറി വീണ വഴികളിൽ കൈപ്പിടിച്ചുനടത്താൻ കാലം പോലും മടിച്ചുനിന്നിരുന്നു. കവിയുടെ ജീവിതത്തിൽ പ്രണയരസം തേടി.
പൂവുകളിൽ നിന്നും പൂവുകളിലേക്ക് പാറിനടന്ന വണ്ടായിരു ന്നു പി. പക്ഷേ ഒരു പൂവ് പോലും താനാഗ്രഹിച്ച പ്രണയരസം കവിക്ക് നൽകിയില്ല. സംബന്ധങ്ങൾ രചിച്ച കവിതകൾ അസംബന്ധങ്ങളായപ്പോൾ, അശാന്തിയാൽ ഉഴറുന്ന മനസ്സിന് ശാന്തിക്കിട്ടാ നായി ദേശാന്തരങ്ങൾ തോറും അലഞ്ഞുതി രിഞ്ഞു നടന്ന കവിക്ക് ജീവിതാവസാനം വരെ അതുമാത്രം കിട്ടിയില്ല. കുയിലും മയിലും കുഞ്ഞി രാമൻ നായരും കൂടുക്കുട്ടാറില്ലയെന്നു കവി. ശങ്ക രകുറിപ്പ് പറഞ്ഞത് ഇതുകൊണ്ടായിരുന്നു. കവി തയ്ക്കായി ജീവിതം അലച്ചിലാക്കി മാറ്റിയ കവി യുടെ ജീവിതം അടുക്കും ചിട്ടയുമില്ലാത്തൊരു കവിതയായിരുന്നുവെങ്കിൽ അതിൽ നിന്നും ഗർഭം ധരിച്ച കവിതകൾ എങ്ങനെ ഇത്രമേൽ അതിസു ന്ദരങ്ങളായി? ആധുനിക കവികളിൽ അടിമുടി കവി യായ ഒരാളേയുള്ളൂ.. അതാണ് പി.കുഞ്ഞിരാമൻ നായർ എന്ന കവിതയുടെ കളിയച്ഛൻ.
പി.യുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് കളിയച്ഛൻ. കവിയുടെ ആത്മകഥാംശപരമായ ഈ കവിത ലോകാനുഭവം ആസ്പദമാക്കി രചി ച്ചതാണ്. തന്റെ ജീവിതയാത്രയുടെ കയ്പനീർ മുഴു വനും പദങ്ങളായി, അനുഭവിച്ചറിഞ്ഞ ജീവിത ത്തിന്റെ വ്യർത്ഥതയെ വാക്കുകളായി, അനുഭവ ത്തിൽ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങളെ കോർത്തെടുത്തപ്പോൽ കൈരളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ചൊരു കാവ്യനുഭവമായി രുന്നു. പ്രത്യക്ഷത്തിൽ സിദ്ധിമാനായിരുന്നിട്ടും ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടന്റെ ആത്മവിലാപമാണ് ഈ കവിതയുടെ ഇതിവൃത്തം.
ഗുരുനിന്ദയുടെ ഉമിത്തീയിൽ സ്വയം വെന്തുനീ റുന്ന ശിഷ്യന്റെ ഹൃദയവ്യഥയെ ഈ കവിതയിൽ ആവിഷ്ക്കരിക്കുമ്പോൾ കവി സ്വയം പിതൃനിന്ദ യുടെ ഉമിത്തീയിൽ നീറിപിടഞ്ഞുപോയിരിക്കാം.
“ഒക്കില്ലൊരിക്കലും മേലിലെനിക്കിനി, ഇക്കളിയോ ഗത്തിലൊത്തു കളിക്കുവാൻ” എന്ന വ്യക്തിത്വ വാദത്തിൽ തുടങ്ങുന്ന കവിത പിന്നീടു കാട്ടിത്ത രുന്നത് സ്വന്തം നിയോഗം മറന്നു ആർക്കോ വേണ്ടി പല വേഷങ്ങൾ കെട്ടി ജീവിതത്തിൽ നിറ ഞ്ഞാടിയ ഒരു കഥകളി നടന്റെ തിരിച്ചറിവുകളാണ്. പി.യുടെ ജീവിതവും അങ്ങനെ തന്നെയായി രുന്നു. കാവ്യസിദ്ധി വേണ്ടുവോളമുണ്ടായിട്ടും ജീവിതരസം ആവോളം നുകരാനായി പല വേഷ ങ്ങൾ കെട്ടി. പല ബന്ധങ്ങളിൽ രമിച്ചു ഒന്നിലും തൃപ്തനാകാതെ കയ്യിൽ നിറയെ പണമുണ്ടാ യിട്ടും കയ്യിലൊന്നും ബാക്കിയില്ലാതെയായ ഓട്ട ക്കയ്യൻ, കളിയച്ഛൻ എന്ന കവിതയിലെ കഥ കളി ശിഷ്യനിലെ മുഷ്ക് ഇന്നും നമ്മളിൽ ഓരോ രുത്തരിലുമുണ്ട്. തനിക്കിഷ്ടപ്പെട്ട വേഷം കെട്ടാൻ സമ്മതിക്കാത്ത കളിയച്ഛനെ ധിക്കരിച്ചു. കളി യോഗം വിട്ടുപോകുന്ന ശിഷ്യൻ അവസാനം കുറ്റ ബോധത്താൽ തിരിച്ചറിയുന്നു. താൻ ചെയ്ത ഗുരു നിന്ദയുടെ ആഴം. എന്നിരുന്നാലും തിരികെ വന്നു കളിയാശാനോട് മാപ്പപേക്ഷിക്കാൻ കഴിയാത്തത് തന്റെ സിദ്ധികളിൽ ഉള്ള അമിതമായ അഹന്തയോ അതോ പശ്ചാതാപത്താൽ ഉദയം ചെ ലജ്ജയോ ആവാം.
അതുകൊണ്ട് തന്നെയാണ് ഭാഷയുള്ളടത്തോളം കാലം കളിയച്ഛൻ എന്ന ഈ കാവ്യം നിലനിൽക്കുമെന്നതിന്റെ പൊരുളും. സ്വന്തം അച്ഛനുമായുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തെ ദ്വന്ദ്വാത്മക മായി വരച്ചുകാട്ടുന്ന കവി ഈ കവിതയിൽ ബിംബമായി ചേർത്തിരിക്കുന്നതോ ഗുരുശിഷ്യ ബന്ധത്തെയും, മകന് പിതാവിനോടുള്ള ബന്ധ ത്തിലെ വിശുദ്ധിപോലെ അത്യന്താപേക്ഷിതമാണ്. ഒരു കലാകാരന് ഗുരുത്വം കുഞ്ഞിരാമൻ എന്ന ഈ ശിഷ്യൻ ധൂർത്തടിച്ച് നശിപ്പിക്കുന്നത് തന്റെ സിദ്ധിയും ജീവിതവുമാണ്. കവിയായ കുഞ്ഞി രാമൻ ധൂർത്തനായി നശിപ്പിച്ചത് സ്വജീവിതവും… അരങ്ങിനു പുറത്തുള്ള ഈ കളിയിൽ ഇരു കുഞ്ഞിരാമന്മാർക്കും നഷ്ടങ്ങൾ മാത്രമായി രുന്നു കൈമുതൽ. ഗുരുത്വക്കേടിന്റെ ആത്മസം ഘർഷ മഹാകാവ്യമാകുന്നു കളിയച്ഛൻ എന്ന കവിത. അതുപോലെതന്നെ പൊരുത്തക്കേടിന്റെ ജീവിതസംഘർമാകുന്നു കവിയുടെ ആകെയുള്ള ജീവിതം.
ജീവിച്ച കാലത്തെ മുഴുവൻ തന്റെ വ്യക്തിത്വ ത്തിന്റെ ഭാവപകർച്ചകൾ കളിയരങ്ങിലെത്തിച്ച കൈരളിയുടെ കളിയച്ഛനാണ് പി.കുഞ്ഞിരാമൻ നായർ. ഇരുന്നിടം ഇരിപ്പിടമാക്കിയും കിടന്നിടം കിടപ്പാടമാക്കിയും നേട്ടങ്ങൾ നഷ്ടങ്ങളാക്കിയും അനുഭവങ്ങളെ കാവ്യങ്ങളാക്കിയും ജീവിതത്തെ കടംങ്കഥയാക്കിയ അവധൂതൻ അതായിരുന്നു പി.
![]()
പ്രകൃതിയും പി. കുഞ്ഞിരാമൻ നായരുടെ കവി തയും
മലയാള കവിതകളിൽ ഏറ്റവും ശ്രദ്ധേയനാണ് പി. കുഞ്ഞിരാമൻ നായർ, അദ്ദേഹത്തിന്റെ കവിതകൾ കേരള സംസ്കാരവും പ്രകൃതിഭംഗിയും ഒപ്പിയെ ടുത്തവയാണ്. പ്രകൃതിപൂജയും സൗന്ദര്യ പൂജ യുമാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കേര ളത്തിന്റെ പ്രകൃതിഭംഗി വിടർന്നു വിലസുന്ന കൃതി കളാണ് പി.കുഞ്ഞിരാമൻ നായർ എഴുതിയിട്ടുള്ള ത്. പ്രകൃതി ഇല്ലാതെ ഈ കവിക്ക് ഒന്നും എഴു താൻ കഴിയില്ല. പ്രകൃതി ഉപാസിക്കുന്ന കവിയാണ് അദ്ദേഹമെന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന ആത്മകഥാഭാഗവും തെളിയിക്കുന്നു.
മനുഷ്യ ജീവിതത്തെയും അനുഭവത്തെയും പി. കുഞ്ഞിരാമൻ നായർ പ്രകൃതിയുമായി ബന്ധിപ്പി ക്കുന്നു. ഡോ.രാധാകൃഷ്ണന്റെ പ്രസംഗം അദ്ദേ ഹത്തിന് വെള്ളച്ചാട്ടമാണ്. വൈലോപ്പിള്ളയും ഓളപ്പമണ്ണയും കവിതകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ഭാരതപ്പുഴ അദ്ദേ ഹത്തിന് വറ്റാത്ത കവിതയാണ്. കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നുചേരുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേഷം അഭിനയവികാസം പഞ്ച വർണ്ണക്കിളികളുടെ മധുരകാകളി കണ്മുന്നിലെയും കമനീയ കാവ്യാ പ്രപഞ്ചം തന്റെ മനസ്സിലെ അനു ഭൂതികളെ പ്രകൃതിയിലേക്ക് പകരുന്ന വൈദ്യ നെയാണ് എവിടെ കാണുന്നത്. പുലർദീപ്തി തോറ്റ് ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറു ന്നു. മഞ്ഞുതുള്ളി വൈരക്കല്ലെന്നു പേരെടു ക്കുന്നു ഉള്ളുണർന്ന പറവകൾ അപരതയിൽ ചിറകുവിരിച്ചുയർന്നു പോയ വാസിക്കെല്ലാം സംഗീതം വിതറുന്നു. ഇങ്ങനെയെല്ലാം എഴുതാൻ പി.കുഞ്ഞിരാമൻ നായർക്ക് പ്രകൃതി സത്യവും ശിവവും സുന്ദരവുമായി ഈ കവിക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ മാനസിക ഭാവങ്ങൾ കവി പ്രകൃതിക്കു പകർന്നു നൽകുന്നു. പ്രകൃതി ഭംഗി കാവ്യന്മാകമായി ഓരോ വാക്കിലും വന്നു നിറയുന്നു.
പി.കുഞ്ഞിരാമൻ നായർ എപ്പോഴും പ്രകൃതിയുടെ മടിത്തട്ടിലാണ്. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അകലെ കാവ്യനിർവൃതി ലയം പോലുള്ള തിരുവില്വാമല ക്ഷേത്രം മനസ്സ് താമരപ്പൂവായി അങ്ങനെ താമര പൂവായി മാറുന്ന മനസ്സാണ് കവിക്കുള്ളത്. പ്രകൃതി ഭംഗി അദ്ദേഹത്തിന്റെ ഉള്ളിൽ പൂക്കൾ വിരിയിക്കുന്നു.
കവിതയെന്നും ഗദ്യമെന്നും പി.കുഞ്ഞിരാമൻ നായർക്ക് വ്യത്യാസമില്ല എല്ലാം കവിതയാണ്. ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് കേരളീയ പ്രകൃതിയാണ്. പ്രകൃതിയോട് ചേർന്നുനിന്നാണ് അദ്ദേഹം ഓരോ വാക്കും എഴുതുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ ആരാധകനാണ് അദ്ദേഹം. പി.കുഞ്ഞിരാമൻ നായരുടെ ഓരോ കവിതയിലും പ്രകൃതിഭംഗി തുളുമ്പിനിൽക്കുന്നു. പ്രകൃതിഭംഗി യുടെ പൂക്കളാണ് അദ്ദേഹത്തിന്റെ കവിതകൾ. പ്രകൃതിയെയാണ് ഈ കവി പൂജിക്കുന്നത്. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ മനസ്സിലാ ക്കാൻ പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ നോക്കിയാൽ മതി.