കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kaliyachan Janikkunnu Summary

കളിയച്ഛൻ ജനിക്കുന്നു Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8 1
മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസ ഞ്ചാരിയായിരുന്ന അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസ ങ്കൽപ്പങ്ങൾ എന്നിവയുടെ സൗന്ദര്യം തന്റെ കവിതകളി ലേക്കാവഹിച്ചു.

1905 ഒക്ടോബർ 4-ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ ജനിച്ചു. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. പത്രപ്രവർത്തകർ എന്ന നിലയിലും പല സ്ഥാപനങ്ങ ളിൽ ജോലി ചെയ്തു. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗ ങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു.

താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി., കവിത കൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നു കിടക്കുന്നു. ആത്മകഥാപരഗ്രന്ഥങ്ങളായ, കവിയുടെ കാൽപ്പാടു ‘എന്നെ തിരയുന്ന ഞാൻ’ ‘നിത്യ കന്യകയെ ത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948-ൽ നീലേ ശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു. 1955 -ൽ കളിയച്ഛന് മദിരാശി സർക്കാർ അംഗീകാരം, 1959 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. 1978 മെയ് 27 ന് തിരുവനന്തപുരത്തെ സി.പി. സതത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്ത രിച്ചു.

കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

പാഠസംഗ്രഹം

മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാ മൻ നായരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവിതയാണ് കളിയച്ഛൻ. ‘കളിയച്ഛൻ’ എന്ന കവിതയുടെ രചനാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവുമാണ് ‘കളിയച്ഛൻ ജനിക്കുന്നു’ പാഠഭാഗം

ഒറ്റപ്പാലത്തു നടന്ന സാഹിത്യപരിഷത് സമ്മേ ളനത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പാഠഭാഗം ആരം ഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മഹാകവി വള്ള ത്തോളിന്റെ മംഗളപത്ര പാരായണവും ഡോക്ടർ രാധാ കൃഷ്ണന്റെ ഇംഗ്ലീഷിലുള്ള പ്രസംഗവും അത് മലയാ ളത്തിലേക്ക് തർജ്ജമ ചെയ്ത് എൻ.വി. കൃഷ്ണവാരി യരുടെ കഴിവിനെയും പി.കുഞ്ഞിരാമൻ നായർ പ്രശം സിക്കുന്നു. പിന്നീട് മഹാകവി ജി.യും വൈലോപ്പി ള്ളിയും, ഒളപ്പമണ്ണയുമെല്ലാം അവരുടെ കവിതകൾ അവ തരിപ്പിച്ചു.
കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8 2
പിറ്റേന്ന് കവിത വായിക്കേണ്ടത് താനാണെന്ന് പി. കുഞ്ഞിരാമൻ നായർ ഓർക്കുന്നു. സന്ധ്യക്ക് ലക്കിടി യിൽ വണ്ടിയിറങ്ങി. ഭാരതപ്പുഴയുടെ തീരത്തു കൂടെ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെ ഉണർത്താൻ ആ കാഴ്ചകൾക്കൊന്നും കഴിഞ്ഞില്ല.

സൂര്യനുദിക്കുന്നതിനു മുൻപ് കവിത എഴുതിയേ തീരൂ. പക്ഷേ മനസ്സിൽ മറ്റു പല കഥാപാത്രങ്ങളും കയറിയിരിപ്പാണ്. യാത്രകൾക്കിടയിൽ കവിതയെഴുതി യിരുന്ന, അഞ്ചുമിനിറ്റിൽ ഇരുന്നൂറുവരി കവിതയെഴു തിയിരുന്ന തന്റെ കഴിവ് ഇപ്പോൾ എവിടെപ്പോയി എന്ന് ലേഖകൻ അത്ഭുതപ്പെടുന്നു. ഇതിനുമുൻപും ചില സമ്മേളനങ്ങളിൽ കയ്യിൽ കവിതയില്ലാതെ ചെന്നപ്പോൾ തോന്നിയത് പാടിയിട്ടുണ്ടെങ്കിലും ഇത്തവണ അത്രയും മഹാന്മാർക്കുമുന്നിൽ അങ്ങനെ ചെയ്യാൻ കഴിയില്ല. പുഴ യിലെ ഓളങ്ങളും, പാതിരാക്കാറ്റുമെല്ലാം തന്നോട് കവി തയെപ്പറ്റി ചോദിക്കുന്നതായി അദ്ദേഹത്തിന് തോന്നു ന്നു. കഴിഞ്ഞ ദിവസം കൂട്ടാളി വലിയ നമ്പ്യാർ പറഞ്ഞ കഥകളിലൂടെയും വേഷത്തിന്റെയും കാര്യം ലേഖകൻ ഓർക്കുന്നു.

ഒരു മിന്നൽ പോലെ മനസ്സിലേക്ക് ആ കഥ ഓടിയെത്തി. ഇടിയും മിന്നലുമായി പെയ്യുന്ന മഴയുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ മനസ്സിലെ കവിത കട ലാസിൽ അക്ഷരങ്ങളായി രൂപം പ്രാപിച്ചു. ‘കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനു ഷ്യനും ഒന്നിക്കുന്നതിന്റെ സൗന്ദര്യം കൂടിയാണ് നവോ ദയം, ‘നവോന്മേഷം, അഭിനയവികാസം, പഞ്ചവർണ കിളികളുടെ മധുരകാകളി, കൺമുന്നിലെങ്ങും കാമനീയ കാവ്യപ്രപഞ്ചം. തന്റെ മനസ്സിലെ അനുഭൂതികളെ പ്രകൃ തിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണി ക്കുന്നത്

തീവണ്ടികയറി അദ്ദേഹം ഒറ്റപ്പാലത്തേക്ക് യാത്ര തിരിക്കുന്നു. വീണ്ടും സാഹിത്യപരിഷത്ത് സമ്മേളന വേദിയിലേക്കാണ് ലേഖകൻ നമ്മെ കുട്ടിക്കൊണ്ടുപോ കുന്നത്. കവിതാപരായണത്തിനുള്ള സമയമായി. സദ സ്സിന്റെ മുൻനിരയിൽ സന്നിഹിതനായിരുന്ന വള്ളത്തോ ളിന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്ക്കരിച്ചാണ് ലേഖകൻ വേദിയിലേക്ക് കയറിയത്. കേരളത്തിന്റെ സംസ്കാരത്തിന്റെയും, സൗന്ദര്യത്തിന്റെയും, സന്ദേശത്തിന്റെയും, പുളകമണിഞ്ഞ് പൂർണ്ണചന്ദ്രപ്രഭ യെയാണ് വള്ളത്തോളിനെ ലേഖകൻ വിവരിക്കുന്നത്. കവിത വായിച്ചു കഴിഞ്ഞപ്പോൾ സദസ്സ് മുഴുവൻ കരാ ഘോഷം മുഴക്കി. വേദിയിൽ നിന്നിറങ്ങിയപ്പോൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എൻ.വി. കൃഷ്ണ വാരിയർ ലേഖകനോട് ആ കവിത പ്രസിദ്ധീകരിക്കാ നായി, ആവശ്യപ്പെടുന്നു. ആ കവിതയുടെ പേര് “കളി യച്ഛൻ’ എന്നായിരുന്നു. “ഒരു ഗന്ധർവ ഗായകനെ പ്പോലെ കുഞ്ഞിരാമൻ നായർ രംഗവേദിയിൽ വിളങ്ങി എന്ന് ഒരു പ്രതത്തിൽ ആ കവിത അദ്ദേഹം പാരായണം ചെയ്ത രംഗത്തെ വർണ്ണിച്ചെഴുതിയതു ഓർത്തു കൊണ്ട് ലേഖനം അവസാനിക്കുന്നു.

അർത്ഥം
ഉള്ളംകൈ – കൈയുടെ അകം
ആചരിക്കുക – വെള്ളം കുറച്ച് കുടിക്കുക
അഗസ്ത്യൻ – ഒരു മഹർഷി (സമുദ്രം കുടിച്ചു വറ്റിച്ചു എന്ന് ഐതിഹ്യം)
കൂസലില്ലാതെ – ഭയമില്ലാതെ
ആവാഹിക്കുക – സമീപത്തുവരുത്തുക
അജ്ഞത – അറിവില്ലായ്മ
തർജ്ജമ – പരിഭാഷ (വിവർത്തനം, ഭാഷാന്തരം)
പനിനീർപ്പൂവ് – റോസാപ്പൂവ്
അലൗകികാനുഭൂതി – അസാധാരണമായ അനുഭൂതി
അരുണോദയം – സൂര്യോദയം
വൈരപ്പൊടി – വൈര്യത്തിന്റെ പൊടി
മിന്നൊളി – മിന്നലിന്റെ ശോഭ
പാളുക – തെന്നുക
ദർശനം – കാഴ്ചപ്പാട്
കരട് – അസ്സൽ എഴുതുന്നതിനു മുമ്പെഴുതിയ പകർപ്പ് (നക്കൽ)
കല്ലോലം – തിരമാല
മോന്തിക്കുടിക്കുക – മുഖത്ത് ചേർത്ത് വായിൽ തൊടുവിച്ച് വലിച്ചു കുടിക്കുക)
നവോദയം – പുതിയ ഉദയം
നവോന്മേഷം – പുതിയ ഉണർവ് (പുതിയ ഉന്മേഷം)
അഭിനവ വികാസം – പുതിയ വികാസം
കമനീയം – മനോഹരം
വൈരക്കല്ല് – ഒരു രത്നം
തമസ്സ് – ഇരുട്ട്
നിർവ്യതി – ആനന്ദം, സുഖം
ലയം – ലയിക്കുക
കടാക്ഷം – നോട്ടം
സാഷ്ടാംഗം – കൈകൾ, കാലുമുട്ടുകൾ, തോളുകൾ, നെഞ്ച്, നെറ്റി എന്നിവ നിലത്തു തൊട്ടു കൊണ്ടുള്ള നമസ്ക്കാരം

കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

പര്യായം
അസ്ത്രം – അമ്പ്, ബാണം
പുഞ്ചിരി – സ്മിതം, സ്‌ചേരം
മനുഷ്യൻ – മനുജൻ, മാനവൻ
ദിവസം – ദിനം, വാസരം
വാൾ – അസി, കൃപാണം
മിന്നൽ – ക്ഷണപ്രഭ, വിദ്യുത്
ഇടി – മേഘനാദം, മേഘ നിർഘോഷം
മഴ – മാരി, വർഷം
ആകാശം – ഗഗനം, വ്യോമം
വിഭാതം – ഉഷസ്, വിഭാതം
സ്വർണം – കാഞ്ചനം, ഹേമം
പാമ്പ് – നാഗം, ഉരഗം

സന്ധികണ്ടെത്താം
മുറ്റത്തെ – മുറ്റം + എ (ആദേശസന്ധി)
വേദിയിൽ – വേദി + ഇൽ (ആഗമസന്ധി)
സ്വന്തമായി – സ്വന്തം + ആയി (ആദേശസന്ധി)
ചെമ്പകപ്പൂവും – ചെമ്പക + പൂവും (ദ്വിത്വ സന്ധി)
വൈരപ്പൊടി – വൈര + പൊടി (ദ്വിത്വസന്ധി)
എന്തായി – എന്ത് + ആയി (ലോപസന്ധി)
ഒറ്റപ്പാലം – ഒറ്റ + പാലം (ദ്വിത്വസന്ധി)
ചെന്നാവാം – ചെന്ന് + ആവാം (ലോപസന്ധി))
മുങ്ങിത്തപ്പി – മുങ്ങി + തപ്പി (ദ്വിത്വ സന്ധി)
നെറ്റിയിൽ – നെറ്റി + ഇൽ (ആഗമസന്ധി)
കളിയച്ഛൻ – കളി + അച്ഛൻ (ആഗമസന്ധി)

സമാസം കണ്ടെത്താം
സ്വർണ്ണമായ – സ്വർണ്ണം കൊണ്ട് മാല (ഗതി തൽപുരുഷൻ)
മഹാസദസ്സിന്റെ – മഹത്തായ സദസ്സിന്റെ (കർമ്മധാരകൻ)
ചാട്ടയടി – ചാട്ടകൊണ്ട് അടി (ഗതി തൽപുരുഷൻ)
അലൗകികാനുഭൂതി – അലൗകികമായ അനുഭൂതി (കർമ്മധാരകൻ)
ദർശനീയരംഗം – ദർശനീയമായ രംഗം (കർമ്മധാരകൻ)

വിപരീത പദം
ലൗകികം × അലൗകികം
സുഖം × ദുഃഖം
അനുഗ്രഹം × നിഗ്രഹം
കയ്ച് × ഇനിപ്പ്
മധുരം × തിക്തം

Leave a Comment