Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 12 Question Answer Notes കാണുന്നുണ്ടനേകമക്ഷരങ്ങൾ
9th Class Malayalam Kerala Padavali Unit 4 Chapter 12 Notes Question Answer Kanunnundanekamaksharangal
Class 9 Malayalam Kanunnundanekamaksharangal Notes Questions and Answers
Question 1.
“കാണുന്നുണ്ടിങ്ങനെ
ഓരോരോ മാറ്റങ്ങൾ
കാണുന്നിടത്തൊക്കെ.”
സാമൂഹിക ജീവിതത്തിലുണ്ടായ എന്തെല്ലാം മാറ്റങ്ങളാണ് കവിതാഭാഗത്ത് സൂചിപ്പിക്കുന്നത്? വിശകലനം ചെയ്യുക.?
Answer:
അടിസ്ഥാനജന വിഭാഗത്തിന്റെ മാറിയ ജീവിതസാഹചര്യങ്ങളും, വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ പ്രധാന്യവും വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്കുണ്ടായ പരിവർത്തനങ്ങളും ആണ് ഈ വരികളിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
Question 2.
“മെഴുക്കെല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും
കറിച്ചട്ടികളും;
അരികിലായ്
ചാഞ്ഞുകിടക്കും
ചിരട്ടത്തവികളും….”
ഇത്തരത്തിലുള്ള വാങ്മയചിത്രങ്ങൾ കവിതയിൽ ഇനിയുമുണ്ടല്ലോ. അവ കണ്ടെത്തി വരകളിലും വർണ്ണങ്ങളിലും ആവിഷ്കരിക്കുക?
Answer:
മുറ്റത്തിനരികിൽ പൂത്തുനിൽക്കുന്ന ഇലഞ്ഞിമരം. വഴിക്കണ്ണുമായി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. വെയിലത്ത് ഇരുന്നുണങ്ങി മിനുങ്ങുന്ന കഞ്ഞിക്കലവും കറിച്ചട്ടികളും അരികിൽ ചാഞ്ഞു കിടക്കുന്ന ചിരട്ടത്തവികളും,
ഈ വാങ്മയ ചിത്രങ്ങൾ കുട്ടികളുടെ ഭാവനയിൽ ചിത്രങ്ങളായി വരയ്ക്കുക
Question 3.
‘കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്റെ
ചരിത്രങ്ങൾ’
എന്റെ വംശത്തെപ്പറ്റി…
(പൊയ്കയിൽ അപ്പച്ചൻ
ഈ കവിതാഭാഗത്തെ ആശയം ‘കാണുന്നുണ്ടനേകമക്ഷരങ്ങൾ’ എന്ന കവിതയുടെ പ്രമേയത്തെ സ്വാധീനിക്കുന്നതെങ്ങനെ? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.?
Answer:
അക്കാലത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതാവസ്ഥകളാണ് പൊയ്കയിൽ അപ്പച്ചൻ തന്റെ കവിതയിൽ സൂചിപ്പിക്കുന്നത്. വായിച്ചുപോയ ചരിത്രങ്ങളിലൊന്നും തന്റെ വംശത്തിന്റെ ചരിത്രം കണ്ടില്ലെന്നും മറ്റനേകം വംശത്തിന്റെ ചരിത്രങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചരിത്രപരമായി അവഗണിക്കപ്പെട്ടുപോയ ഒരു ജനസമൂഹത്തിന്റെ ആകുലതകളെയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
രേണുകുമാറിന്റെ ‘കാണുന്നുണ്ടനേകമക്ഷരങ്ങൾ’ എന്ന കവിത പൊയ്കയിൽ അപ്പച്ചന്റെ കവിതയോട് ചരിത്രപരമായി പ്രതികരിക്കുന്നുണ്ട്. പൊയ്കയിൽ അപ്പച്ചൻ ആശങ്കപ്പെടുന്ന ജനവിഭാഗത്തിന്റെ ഇന്നത്തെ പ്രസാദാത്മകമായ ജീവിതത്തെയാണ് എം. ആർ. രേണുകുമാർ വരച്ചു കാണിക്കുന്നത്. അവരുടെ ജീവിതത്തിൽ വന്ന പരിവർത്തനങ്ങൾ കേരളത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന സമര ങ്ങളുടെ പരിണതഫലം കൂടിയാണ്.
Question 4.
“ആരാണിങ്ങനെ
അലങ്കോലമായിക്കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്!
ആരാണിങ്ങനെ
മണ്ണിൽരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്ന കുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പൂവുകളാക്കിയത്!”
അടുക്കിപ്പെറുക്കി വെടിപ്പാക്കൽ, കുഞ്ഞുങ്ങളെ പുഞ്ചിരി തൂകുന്ന പൂവുകളാക്കൽ തുടങ്ങിയ പ്രയോഗങ്ങൾ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നുണ്ടോ? വിശദമാക്കുക.?
Answer:
അടുക്കിപ്പെറുക്കി വെടിപ്പുള്ളതാക്കുക’ എന്ന പ്രയോഗത്തിലൂടെ ജീവിതാവസ്ഥകളിൽ വന്ന പുരോഗമനപരമായ മാറ്റങ്ങൾ. വൃത്തിയും വെടിപ്പും അന്തസ്സുമുള്ള വീട്ടുമുറ്റങ്ങൾ (ജീവിതസാഹചര്യങ്ങൾ). “പുഞ്ചിരി തൂകുന്ന പൂവുകൾ’ എന്ന പ്രയോഗം കുഞ്ഞുങ്ങളെ പൂവുകളായി കല്പിച്ചിരിക്കുന്നതിലെ ഔചിത്യം വ്യക്തമാക്കുന്നു. പുഞ്ചിരി തൂകുന്ന എന്ന പ്രയോഗം അവരുടെ മുഖത്തെ ആഹ്ലാദം പ്രകടമാക്കുന്നു. അടിസ്ഥാന ജനവിഭാഗത്തിലെ കുഞ്ഞുങ്ങളുടെ പ്രസാദാത്മകമായ ജീവിതാന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. ഒരു കാലത്ത് അവർക്ക് അപ്രാപ്യമായിരുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും സാമൂഹ്യ ജീവിതാവസ്ഥകളും നേടിയെടുത്തതിന്റെ സന്തോഷം വ്യക്തമാക്കുന്നു.
Question 5.
ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ചരിത്രസംഭവം ഏതാണ്? പ്രസ്തുത സംഭവം കേരളീയ നവോത്ഥാനപ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നതെങ്ങനെ? വിശകലനം ചെയ്യുക. കേരളത്തിൽ നടന്ന സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ‘കേരളീയ നവോത്ഥാനവും സാമൂഹികനീതിയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുക.
Answer:
കേരളത്തിൽ നടന്ന നവോത്ഥാനകാല സമരങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെ ദൃശ്യാവിഷ്കാരം ആണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. താഴ്ന്ന വിഭാഗത്തിൽ പെട്ട കർഷകരുടെയും അടിയാളന്മാരുടെയും മക്കൾക്കു വിദ്യാഭ്യാസമോ സഞ്ചാര സ്വാതന്ത്ര്യമോ ഇല്ലായിരുന്നു. ഇത്തരത്തിലുള്ള അവകാശ നിഷേധങ്ങൾക്കെതിരെ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ സമര ചരിത്രത്തിന്റെ ചിത്രമാണിവിടെ കാണുന്നത്. തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യസം നൽകിയില്ല എങ്കിൽ കാണായ പാടത്തൊക്കെ മുട്ടിപ്പുല്ലുകിളിപ്പിക്കും എന്ന വിപ്ലവകരമായ ആഹ്വാനം ആണ് അയ്യൻകാളി നടത്തിയത്. രണ്ടുകൊല്ലം കൃഷിഭൂമികൾ തരിശ്ശ് കിടക്കുകയുണ്ടായി. പഞ്ചമി എന്ന കുട്ടിയെ പള്ളിക്കൂടത്തിലേക്കു ആക്കാൻ കൊണ്ട് പോകുന്ന ചരിത്ര നിമിഷമാണ് പുസ്തകത്തിൽ കാണുന്നത്.
Question 6.
അയ്യൻകാളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക?
Answer:
അടിസ്ഥാന വിഭാഗക്കാരുടെ ഉന്നമനത്തിന്നുവേണ്ടി പ്രയത്നിച്ച സാമൂഹിക പരിഷ്കർത്താവ്. 1863 ആഗസ്റ്റ് 23ന് തിരുവിതാംകൂറിലെ വെങ്ങാനൂരിൽ ജനിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വില്ലുവണ്ടി സമരം നടത്തി. വെങ്ങാനൂരിൽ അയ്യങ്കാളി സ്ഥാപിച്ച പള്ളിക്കൂടം അന്നത്തെ ഉന്നതകുലജാതരായ പ്രമാണിമാർ അഗ്നിക്കിരയാക്കി. ജാതിവിവേചനമില്ലാതെ എല്ലാ ജനതയ്ക്കും വിദ്യാലയത്തിൽ പ്രവേശനം നടത്താമെന്ന് 1907ൽ തിരുവിതാംകൂർ സർക്കാർ ഉത്തരവിറക്കുന്നു. പഞ്ചമി എന്ന ബാലികയെ തിരുവനന്തപുരത്തിനടുത്തുള്ള ഊരുട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിച്ചു കൊണ്ട് അയ്യങ്കാളി ഈ ഉത്തരവ് നടപ്പിലാക്കുന്നു. അന്നത്തെ പ്രമാണിമാർ ഊരുട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കുന്നു. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ മുട്ടിപ്പുല്ല മുളയ്ക്കും എന്ന അയ്യങ്കാളിയുടെ പ്രഖ്യാപനം കേരളത്തിന്റെ നവോത്ഥാന സമരചരിത്രത്തിലെ നാഴികക്കല്ലാണ്.
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969 ൽ ജനിച്ചു. കൊതിയൻ, പച്ച കുപ്പി, വശക്കായ (കവിതാ സമാഹാരം) അരസൈക്കിൾ, കൂട്ടുകൂടുന്ന കഥ (ബാലസാഹിത്യം) അയ്യങ്കാളി ജീവിതവും ഇടപെടലുകളും (ജീവ ചരിത്രം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. കൊതിയൻ എന്ന കവിതാസമാഹാരത്തിന് 2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.