കഥകളതിമോഹനം Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 1 Chapter 1 കഥകളതിമോഹനം Kathakalathimohanam Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Kathakalathimohanam Summary

Kathakalathimohanam Class 10 Summary

Class 10 Malayalam Kerala Padavali Unit 1 Chapter 1 കഥകളതിമോഹനം Summary

ഗ്രന്ഥകാരപരിചയം
കഥകളതിമോഹനം Summary in Malayalam Class 10 Malayalam Kerala Padavali 1
പ്രാചീന കവിത്രയത്തിലെ ഒരു അംഗമായ എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിലാണ് ജീവി ച്ചിരുന്നത്. മലപ്പുറം ജില്ലയിൽ, തിരൂർ താലൂക്കിൽ, ഇപ്പോൾ തുഞ്ചൻപറമ്പ് എന്നറിയപ്പെ ടുന്ന സ്ഥലത്താണ് എഴുത്തച്ഛൻ ജനിച്ചത്. ആധുനിക മലയാളഭാഷയുടെ പിതാവ്, കിളി പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ, ലിപി പരി ഷ്ക്കർത്താവ് എന്നിങ്ങനെ ബഹുമുഖമായ കീർത്തി മുദ്രകളുണ്ടായിരുന്ന അതുല്യനായ കവിയായിരുന്നു അദ്ദേഹം. സദാചാരപരമായി അധഃപതിച്ചു കിടന്നിരുന്ന ഒരു ജനതയെ എഴുത്തച്ഛൻ ഭക്തിമാർഗ്ഗത്തിലൂടെ നന്നാക്കി അപഥമാർഗ്ഗത്തിൽ നിന്നും കേരളീയരെ കൈപിടിച്ചു യർത്തിയ സാമൂഹിക പരിഷ്ക്കർത്താവും കൂടിയായിരുന്നു അദ്ദേഹം. മലയാള കവിതയ്ക്ക് മാനക മായ ഒരു കാവ്യഭാഷ സൃഷ്ടിക്കുന്നതിൽ എഴുത്തച്ഛൻ വിജയിച്ചു. എഴുത്തച്ഛന്റെ കാവ്യശൈലി ആകർഷ കവും പ്രസാദാത്മകവുമായിരുന്നു.

കൃതികൾ:- അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകളാണ് എഴുത്തച്ഛന്റേതെന്ന് വ്യക്തമായി ബോദ്ധ്യം വന്നിട്ടുളള കൃതികൾ. ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം, ഹരിനാമകീർത്തനം മുതലായ കൃതികൾ എഴുത്തച്ഛന്റേതാണെന്ന് കരുതുന്നവരുണ്ട്.

പ്രാചീന കവിത്രയത്തിൽ പ്രമുഖനായ എഴുത്തച്ഛന്റെ മഹാഭാരതം കിളി പാട്ടിലെ ദ്രോണപർവ്വം’ എന്ന ഭാഗത്തുനിന്നുദ്ധരിച്ചിട്ടുളള ഒരു ഖണ്ഡ മാണ് നമ്മുടെ പാഠഭാഗം. ഭീഷ്മപിതാമഹന്റെ സാരഥ്യത്തിൻ കീഴിൽ പത്ത് ദിവസം കുരുക്ഷേത്രയുദ്ധം അരങ്ങേറി. കൗരവപ്പടയുടെ സേനാപതിയാ യിരുന്നു ഭീഷ്മർ. പത്താം ദിവസം അദ്ദേഹം ശരശയ്യയിലായി. സ്വച്ഛന്ദമൃ തുവായ ഭീഷ്മർ സ്വയം പരാജയം ഏറ്റുവാങ്ങിയതായിരുന്നു. അടുത്ത കൗരവസേനാപതിയായി ആരെയാണ് നിയമിക്കേണ്ടത് എന്ന ആലോചന യിൽ ദുര്യോധന മഹാരാജാവ് മുഴുകി. തന്റെ അംഗരാജ്യത്തിന്റെ അധിപ നും, വിശ്വസ്തനും, വില്ലാളിവീരനുമായ കർണ്ണനെ സേനാധിപതിയായി നിയോഗിക്കാമെന്ന് തീരുമാനിച്ച് കർണ്ണനോട് ഇക്കാര്യം അറിയിക്കാൻ ദുര്യോധനൻ തയ്യാറാവുന്നതും അതിന് കർണ്ണന്റെ പ്രതികരണവുമാണ് പാഠഭാഗം.
കഥകളതിമോഹനം Summary in Malayalam Class 10 Malayalam Kerala Padavali 2

കഥകളതിമോഹനം Summary in Malayalam Class 10 Malayalam Kerala Padavali

പാഠസംഗ്രഹം

സാധാരണ ചെയ്യാറുളളതുപോലെ കിളിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് എഴുത്തച്ഛൻ ദ്രോണ പർവ്വം’ ആരംഭിക്കുന്നത്. അല്ലയോ പഞ്ചവർണ്ണക്കിളി പെൺകിടാവേ, നീ എന്റെ കർണ്ണങ്ങൾക്ക് കുളിർമ്മയു ണ്ടാകത്തക്കവിധം സന്തോഷത്തോടെ കഥ പറയുക. നിനക്ക് ഞാൻ കൊഴുപ്പ് കൂടിയ പാൽ, പഞ്ചസാരപ്പൊടിയും ചേർത്ത് കാച്ചികുഴമ്പാക്കി ഒരു വെള്ളിക്കിണ്ണത്തിൽ വച്ചിട്ടുണ്ട്. കൂടാതെ നല്ല കദളിപ്പഴം നന്നായി ഉടച്ച് അതിൽ ശർക്കരയും വെല്ലവും മറ്റും ചേർത്ത് മറ്റൊരു വെള്ളിത്തളികയിൽ വച്ചിട്ടുണ്ട്. നിനക്ക് അതെടുത്ത് ഭക്ഷിക്കാം. നിനക്ക് ദാഹം തോന്നിയാൽ കുടിക്കാനായി നല്ല നീലക്കരിമ്പിന്റെ ചാറും, കരിക്കിൻ വെളളവും പാലും തേനു മൊക്കെ തയ്യാറുണ്ട്.

വളരെ സമർത്ഥരും, ശക്തരുമായ ശത്രുസമൂഹത്തോടേറ്റു മുട്ടി ഭീഷ്മർ ശരശയ്യയിൽ വീണപ്പോൾ യുദ്ധത്തിൽ പരാജയമേ റ്റുവാങ്ങിയ ദുര്യോധനാദികൾ പിന്നെ എന്താണ് ചെയ്തതെന്ന് അല്ലയോ കിളിമകളേ, നീ എന്നോട് പറഞ്ഞാലും. അക്കാര്യം ഞാൻ കഴിയുന്നതും സംഗ്രഹിച്ച് പറയാം.
കഥകളതിമോഹനം Summary in Malayalam Class 10 Malayalam Kerala Padavali 3
ശരശയ്യയിൽ ഭീഷ്മർ വീണപ്പോൾ വീരനായ കർണ്ണനോട് തന്റെ സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുക്കാൻ ദുര്യോധനൻ പറഞ്ഞു. കർണ്ണൻ അപ്പോൾ ചിരിച്ച് കൊണ്ടുപറഞ്ഞു. പാഴ് വാക്കു കൾ പറഞ്ഞ് ഞാൻ ആരെയും സന്തോഷിപ്പിക്കാറില്ല.ഇവിടെ വീര നായ ദ്രോണാചാര്യൻ ഉളളപ്പോൾ സേനാപതിയാകാൻ മറ്റൊരാളെ അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലയോ ദുര്യോധന മഹാരാ ജാവേ, അങ്ങ് കേൾക്കുക, ഭരദ്വാജന്റെ മകനായ ദ്രോണർക്ക് തുല്യ നായ ഒരു യോദ്ധാവ് വേറെ നമുക്കില്ല. ദ്രോണർക്ക് ശേഷം സേനാ പതിയാകാൻ ഞാൻ തയ്യാറാണ്. രാജാവേ, ദ്രോണർ സേനാപതി യാവുകയാണെങ്കിൽ അങ്ങയ്ക്ക് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. ഈ വാക്കുകൾ കേട്ടപ്പോൾ അഭിമാനിയായ ദുര്യോധനൻ ദ്രോണാ ചാര്യനോട് സേനാപതിയാകാൻ ആവശ്യപ്പെടുകയും തുടർന്ന് അദ്ദേഹത്തെ സേനാപതിയാക്കി അഭിഷേകം ചെയ്യുകയും ചെയ്തു. ഇതാണ് പാഠഭാഗത്തിന്റെ ഉളളടക്കം.

കഥകളതിമോഹനം Summary in Malayalam Class 10 Malayalam Kerala Padavali

കഠിന പദങ്ങളും അർഥവും

എഞ്ചെവി – എന്റെ ചെവി
നെഞ്ചം – നെഞ്ച്, ഹൃദയം
പഞ്ചതാര – പഞ്ചസാര
വെല്ലം – ശർക്കരയുടെ വകഭേദം (നേരിട്ട് കഴിക്കാം)
ഭുജിക്കുക – തിന്നുക
ഇച്ഛ – ആഗ്രഹം
ഭീഷ്മസമാനം – വളരെ വലിയ (പേടിയുണ്ടാക്കുന്ന)
അരിനിവഹം – അതുസമൂഹം
അരി – ശത്രു
ശരശയനം – അമ്പുകൾകൊണ്ടുണ്ടാക്കിയ കിടക്ക
സുയോധനാദികൾ – ദുര്യോധനൻ മുതലായവർ
കർണ്ണസുഖം – പുകഴ്ത്തിപ്പറച്ചിൽ
ആചാര്യൻ – ഗുരു
പടനിർത്തുക – പടനയിക്കുക
ഭരദ്വാജനന്ദനൻ – ഭരദ്വാജന്റെ മകൻ – ദ്രോണർ
പ്രബലാധിപൻ – പ്രബലന്മാരുടെ അധിപൻ
മാനി – അഭിമാനമുളളവൻ
ആശു – പെട്ടെന്ന്

Leave a Comment