കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 1 Chapter 2 കാട്ടിലെ കളികൾ Kattile Kalikal Notes Questions and Answers Pdf improves language skills.

Kattile Kalikal Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 1 Chapter 2 Kattile Kalikal Question Answer

Class 5 Malayalam Kattile Kalikal Notes Question Answer

ഒന്നിച്ചുചൊല്ലാം കേൾക്കാം രസിക്കാം
Question 1.
‘കാട്ടിലെ കളികൾ’ എന്ന കവിത ചെറുഗ്രൂപ്പുകളായിത്തിരിഞ്ഞ് ചൊല്ലി നോക്കൂ. സമാനമായ ഒരു കവിതാഭാഗം താഴെ കൊടുത്തിട്ടുണ്ട്. രണ്ടും ഒരേ ഈണത്തിൽ ചൊല്ലാൻ കഴിയുന്നുണ്ടോ?
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 1
Answer:
ഗ്രൂപ്പുകളായി തിരിഞ്ഞു ഇഷ്ടമുള്ള ഈണത്തിൽ കവിത ആലപിക്കുക

കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

പദങ്ങളന്വേഷിച്ച്
Question 1.
കാട്ടിലെ കളികൾ എന്ന കവിതയിൽ നിങ്ങൾക്കറിയാത്ത പദങ്ങൾ ഏതെല്ലാമാണ്? അവയിൽ നമ്മൾ സാധാരണ ഉപയോഗിക്കാത്ത പദങ്ങളുമുണ്ടാവും. അത്തരം പദങ്ങൾ കണ്ടെത്തൂ. നിഘണ്ടു ഉപയോഗിച്ച് അവയുടെ അർഥം കണ്ടെത്തി എഴുതുമല്ലോ.
Answer:
അടിയറവ് – തോൽവി
അന്നങ്ങൾ – അരയന്നങ്ങൾ
അന്നൽ – അരയന്നം
അപൂർവത – മുമ്പില്ലാത്ത സ്ഥിതി, അസാധാരണത്വം
അർദ്ധവൃത്താകാരം – പകുതി വൃത്തത്തിന്റെ ആകൃതി
അല – ഓളം
അവിശ്വസനീയം – വിശ്വസിക്കാൻ കഴിയാത്തത്
ആക്കം – ശക്തി
ആർക്കുക – വിളിച്ചുകൂവുക
ആസ്വാദ്യകരം – ആസ്വദിക്കാവുന്നത്
ഇതരം – മറ്റുള്ള
ഉദരം – വയർ
ഉലാത്തുക – അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുക
ഊഴം – അവസരം
എടുപ്പ് – ഉയരമുള്ള കെട്ടിടം
എലിമെന്ററി – പ്രൈമറി
കന്നുകൾ – കന്നുകാലികൾ
കാകൻ – കാക്ക
കാനനം – കാട്, വനം
കിളുന്ന് – ഇളയത്
കുത്തക – പൂർണ്ണാവകാശം
കുരുടിച്ച – കുറുകിയ, വളർച്ചയില്ലാത്ത
കേകി – മയിൽ, മയൂരം

താരതമ്യം ചെയ്യാം
Question 1.
കാട്ടിൽ പോയ കണ്ണനും കൂട്ടുകാരും അവിടെ ഏതെല്ലാം കളികളിലാണ് ഏർപ്പെട്ടത്? നിങ്ങൾ കളിക്കുന്ന കളികളുമായുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ചചെയ്യൂ. താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
മനോഹരമായ ബാല്യത്തിന്റെ കൗതുകവും രസാത്മകതയുമാണ് ചെറുശേരിയുടെ ഈ വരികളിൽ കാണാനാവുക. ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും സ്വായത്തമാക്കാൻ കഴിയാത്ത ഒരുപാടു മനോഹരവും ഹൃദയാനന്ദം നൽകുന്നതുമാണ് അവരുടെ കളികൾ. അരയന്നങ്ങൾ നടക്കുന്ന പിന്നാലെ നടന്നും കാട്ടിലെ മരങ്ങളിൽ കയറിചെന്ന് കുരങ്ങൻമാർ ചാടും പോലെ ചാടി മറിഞ്ഞും കൂട്ടുകാരൊത്തു മരം കേറിയും കരണം മറിഞ്ഞും സ്വയം മറന്നു ഉല്ലസിച്ച ബല്യത്തെ ആണ് നമുക്ക് അവിടെ കാണാൻ സാധിക്കുക, എന്നാൽ ഇന്നത്തെ തലമുറയാകട്ടെ മൊബൈൽ ഗെയിമുകളും, അടച്ചിട്ട മുറിക്കുള്ളിലെ വീഡിയോ ഗെയ്മുകളിലും തങ്ങളുടെ ബല്യത്തെ തളച്ചിടുന്നു പുറത്തിറങ്ങാനോ പണ്ടുകാലത്തെ പോലെ സഹവസിക്കാനോ ഉള്ള സാഹചര്യങ്ങൾ ഇന്നത്തെ കുട്ടികൾക്ക് കുറവാണ്.

കളിയഴക് വരിയഴക്
Question 1.
‘കേകികൾ കൂകുമ്പോൾ കൂകിത്തുടങ്ങിനാർ
കോകിലം പാടുമ്പോൾ പാടുകയും.’
മുകളിൽ കൊടുത്ത വരികൾ വീണ്ടും വായിക്കൂ.
എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ കണ്ടത്?
ഇതുപോലെയുള്ള കൂടുതൽ സന്ദർഭങ്ങൾ കവിതയിൽനിന്നു കണ്ടെത്തുക.
ഇവ നമുക്ക് ക്ലാസിൽ എങ്ങനെയെല്ലാം അവതരിപ്പിക്കാം?
ചിത്രം, അഭിനയം, നൃത്തം… ഇനിയെന്തെല്ലാം?
ടീച്ചറുടെ സഹായത്തോടെ നിങ്ങളുടെ അവതരണങ്ങൾ വീഡിയോ ചെയ്ത് ക്ലാസിൽ പ്രദർശിപ്പിക്കാം.?
Answer:
കണ്ണനും കൂട്ടരും കാളിയാസ്വദിച്ചതിന്റെ വാങ്മയ ചിത്രങ്ങളാണ് ഓരോ വരികളിലും കാണാൻ ആകുക കവിയുടെ വരികൾക്ക് പിന്നാലെ പോയാൽ മനോഹരമായ കാടും മേടും കാട്ടാറും കുയിലിന്റെ കൂകലിന് മറുകുകൽ കൂവി കുയിലിനെ തൊപ്പിക്കുന്ന കൗതുക ബാല്യങ്ങളെ കാണാം.

എന്റെ കളിമോഹങ്ങൾ
Question 1.
നിങ്ങൾ ആഗ്രഹിച്ചിട്ടും കളിക്കാൻ കഴിയാത്ത കളികളുണ്ടോ? ഏതെല്ലാം? എന്തു കൊണ്ടാവും അതിനു കഴിയാത്തത്? നിങ്ങളുടെ കണ്ടെത്തലുകൾ ഓരോരുത്തരായി ക്ലാസിൽ പറഞ്ഞവതരിപ്പിക്കൂ.
‘എന്റെ കളിമോഹങ്ങൾ’ എന്ന ഒരു കുറിപ്പായി എഴുതൂ.?
Answer:
ബാല്യകാലത്തെ കളികൾ കുട്ടികളുടെ മാനസികവും ശാരീരികവും ആയ ഉന്നമനത്തിനും വളർച്ചയ്ക്കും ഒത്തിരി സഹായകം ആകുന്നുണ്ട്, മനുഷ്യരോട് ഇടപെഴകാനും തോൽക്കാനും ജയിക്കാനും പഠിക്കുന്നതും ബാല്യകാലത്തെ കളികളിലൂടെയാണ് .ഇത്തരത്തിൽ തോൽവിയുടെയും ജയത്തിന്റെയും മധുരം അറിഞ്ഞ നിങ്ങളുടെ കാളിയനുഭവങ്ങൾ പങ്കുവെയ്ക്കുക

ഉദാഹരണം
ഞങ്ങൾ വളരെ കുട്ടികൾ ആയിരുന്ന കാലം തോടും മേടും കേറിനടക്കും ഉച്ചയാവോളം, വയ്യോളം, അമ്മയുടെ വിളിയാണ് ഞങ്ങളുടെ കളിയുടെ അവസാന മണി, വിളിച്ചു വിളിച്ചോടുവിൽ വടി എടുക്കും എന്ന് തോന്നുമ്പോളാണ് കളി നിർത്തുക. അങ്ങനെ ഒരിക്കൽ ഞങ്ങൾ വാഴപിണ്ടികൊണ്ട് ആരും അറിയാതെ തോട്ടിൽ ഒരു ചങ്ങാടം കെട്ടി. രണ്ടു മൂന്നു ദിവസത്തെ പ്രയത്നം ആയിരുന്നു. ആരുമറിയാതെ ചങ്ങാടം നീര് തൊടുന്ന ദിവസം വീട്ടുകാർ കണ്ടുപിടിച്ചു, വെള്ളം തൊടാത്ത ആ വള്ളം കളി ഇന്നും ഓർമയിൽ ബാക്കി

കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

തുടർ പ്രവർത്തനങ്ങൾ
Question 1.
വ്യത്യസ്ത ഇനം നാടൻ കളികൾ നിങ്ങളുടെ നാട്ടിൽ ഈ കളിക്കുള്ള പേരുകൾ എന്തെന്നു കണ്ടെത്തുക?
Answer:
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 2
അറിവിലേക്ക്
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 3
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

ഓർത്തിരിക്കാൻ

  • കളികൾ കുട്ടികളുടെ മാനസികവും കായികവും ആയ ആരോഗ്യത്തെ വർധിപ്പിക്കുന്നു
  • ജയവും തോൽവിയും അംഗീകരിക്കുന്നു
  • സമൂഹത്തിനോട് ഇണങ്ങുന്നു,
  • നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്നു
  • കളികൾ ഏകാഗ്രതയ്ക്കും സാമൂഹിക ഐക്യത്തിനും ഉതകുന്നതാണ്

Leave a Comment