കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 കാട്ടിലെ മഴ Kattile Mazha Notes Questions and Answers Pdf improves language skills.

Kattile Mazha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 2 Kattile Mazha Question Answer

Class 5 Malayalam Kattile Mazha Notes Question Answer

കണ്ടെത്താം പറയാം എഴുതാം
Question 1.
‘പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു’
‘മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി
‘കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കു മേഘങ്ങൾ’
മഴ കാട്ടിലുണ്ടാക്കുന്ന കാഴ്ചകളാണ് ഈ വാക്യങ്ങളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപോലെയുള്ള വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തൂ. അവയുടെ ആശയം ക്ലാസിൽ പറഞ്ഞവ തരിപ്പിക്കൂ. എഴുതിവയ്ക്കുകയും വേണം.
Answer:

  • പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു?
    വേനലിൽ വറ്റിവരണ്ടു കിടന്ന പുഴ ആദ്യ മഴയിൽ ഉയിർത്തെണീറ്റു. ജീവനില്ലാത്ത മെലിഞ്ഞുണങ്ങി ക്കിടന്ന പുഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയത് ആദ്യമഴ പെയ്തപ്പോഴാണ്.
  • മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി?
    കാട്ടിലെ കന്നിമഴയോടൊപ്പം രാത്രിയിൽ നിലാവും പരന്നു മഴത്തുള്ളിയോടൊപ്പം നിലാവും പെയ്തി റങ്ങി എന്നാണ് ലേഖകൻ വർണ്ണിക്കുന്നത്. നിലാവുള്ള രാത്രിയിൽ ആദ്യമഴയുടെ സുന്ദരദൃശ്യമാണ് ഇവിടെ കാണുന്നത്.
  • കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കുമേഘങ്ങൾ
    കുസൃതികൾ കാണിക്കുന്ന ആനക്കൂട്ടത്തെപ്പോലെയാണ് ആകാശത്ത് മഴമേഘങ്ങൾ കടന്നുവരുന്ന തെന്ന് എഴുത്തുകാരൻ വർണ്ണിക്കുന്നു. കറുത്ത നിറമുള്ള മഴമേഘങ്ങൾ ആനക്കൂട്ടത്തെപ്പോലെയാണ്. ആനകൾ കുസൃതി കാണിക്കുന്നതുപോലെ അവ എപ്പോഴും ചലിച്ചു കൊണ്ടിരിക്കും.
  • ഇടിമിന്നൽ ചാലുകൾ ഇടയ്ക്ക് കാട്ടിലേക്ക് വന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു. കാട്ടിലെ ആദ്യമഴയോടൊപ്പം ഇടിമിന്നലുണ്ടായി. ആ ഇടിമിന്നലിന്റെ വെളിച്ചം മരത്തിനിടയിലൂടെ കാട്ടിലേക്കു കടന്നുവെന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു എന്ന് പറഞ്ഞിരിക്കുന്നു.
  • പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയാകുന്നു
    പുഴയുടെ സൗന്ദര്യം വെള്ളമാണ് വരണ്ടുണങ്ങിയ പുഴയ്ക്ക് ഭംഗിയല്ല. ആദ്യമഴ കൊണ്ടു തന്നെ വെള്ളം കടന്നുവെന്ന് പുഴ ഒരു ദിവസം കൊണ്ട് സുന്ദരിയായി തീർന്ന് എന്നാണ് ലേഖകൻ പറയുന്നത്.

മഴയഴക്
Question 1.
മഴ വന്നപ്പോൾ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ നോക്കൂ.
‘എണ്ണ കണ്ടു മാമലകൾ
പണക്കാരായ് പറമ്പുകൾ
മരുന്നുവെച്ചു മുറികൾ
കെട്ടീ, വെട്ടേറ്റ കാടുകൾ’
പി. കുഞ്ഞിരാമൻ നായർ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഴ പെയ്തപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം പി. കുഞ്ഞിരാമൻ നായർ വർണ്ണിച്ചിരിക്കുന്നത് വായിച്ചല്ലോ.
ആദ്യമായി വേനൽമഴ പെയ്തപ്പോൾ നിങ്ങളുടെ വീടിനു ചുറ്റും എന്തെല്ലാം മാറ്റങ്ങളുണ്ടായി? ആ മാറ്റ ങ്ങളെക്കുറിച്ച് ഒരു വർണ്ണന തയ്യാറാക്കൂ.
Answer:
കടുത്തചൂടിൽ മണ്ണ് ഉണങ്ങിവരണ്ടു കിടക്കുകയായിരുന്നു. എങ്ങും പൊടിക്കാറ്റ് ഇലകൾ വാടിക്കരിഞ്ഞ് ചെടികളും മരങ്ങളും നിന്നു. പുതുമഴത്തുള്ളികൾ മണ്ണിൽ പതിച്ചപ്പോൾ മണ്ണിൽ നിന്ന് പ്രത്യേക ഗന്ധം ഉയർന്നുപൊങ്ങി. മഴയുടെ വരവറിയിച്ച് സന്തോഷത്തോടെ തവളകൾ കരഞ്ഞു. കിളികൾ ചിലച്ചുക്കൊണ്ട് മരക്കൊമ്പിൽ ഇരുന്നു. മരങ്ങളും ചെടികളുമൊക്കെ കാറ്റിലും മഴയിലും മെല്ലെ ഇളകി. വാടിയ ഇലക ളൊക്കെ പുതു ജീവൻ കിട്ടിയപ്പോലെ ഉണർന്നു. പെയ്തിറങ്ങിയ മഴത്തുള്ളികൾ തീർത്ത നീർച്ചാലുകൾ മുറ്റത്തു കൂടി ഒഴുകി.

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

ഒറ്റയ്ക്കും കൂട്ടായും
Question 1.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിച്ചിരിക്കാൻ ഒരിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
ഈ വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് ചർച്ച ചെയ്യൂ.
Answer:
കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തി ‘ആദ്യത്തേതിൽ ഒളിച്ചിരിക്കാൻ ഒരിടം’ എന്നും രണ്ടാമത്തേതിൽ ‘ഒളിയിടം’ എന്നുമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഒളിയിടം’എന്നതിനെ പിരിച്ചെ ഴുതിയതാണ് ‘ഒളിച്ചിരിക്കാൻ ഒരിടം’എന്ന്.

‘കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടക്കണക്ക്’ കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടങ്ങ ളുടെ കണക്കിന്
“കാറ്റിൽ മഴയിരമ്പം കേട്ടപ്പോൾ
കാറ്റിൽ മഴയുടെ ഇരമ്പം കേട്ടപ്പോൾ
“മരങ്ങൾ ഒടിഞ്ഞ മരുന്നതിന്റെ ശബ്ദം”
മരങ്ങൾ ഒടിഞ്ഞു അമരുന്നതിന്റെ ശബ്ദം
“നിലാനിറമാർന്ന മഴയ്ക്ക്”
നിലാവിന്റെ നിറമാർന്ന മഴയ്ക്ക്

മിണ്ടിയും പറഞ്ഞും
Question 1.
കടുത്ത വേനലിനു ശേഷം വന്ന മഴ കാടിനെ മനോഹരമാക്കി. മഴയും കാടും തമ്മിൽ എന്തെല്ലാം വർത്ത മാനങ്ങൾ പറഞ്ഞിട്ടുണ്ടാകും? എഴുതി നോക്കൂ.
Answer:
കാറ്റ് : ഇത്രനാൾ എവിടെയായിരുന്നു മഴയേ നീ…….?
നിന്നെ ഞാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്.
മഴ : ഇപ്പോഴാണ് എനിക്ക് പെയ്തിറങ്ങാൻ സമയമായി. ഇപ്പോൾ നിന്നെ കാണാനും നല്ല മനോഹരി
യായി
കാട് : അത് നിന്റെ ആഗ്രഹം കൊണ്ടാണ്. നീ കനിഞ്ഞ് വെള്ളം കൊണ്ടാണ് ഞാനിങ്ങനെ പച്ചപ്പ ണിഞ്ഞു നിൽക്കുന്നത്.
മഴ : നിന്റെ വടക്കേ അറ്റത്തുള്ള പുഴ ഒഴുകാറായില്ലേ?
കാട് : ഇല്ല, അതിന് കുറച്ചു കൂടെ മഴ ലഭിക്കേണ്ടതുണ്ട്. പാവം, ഒരിറ്റു വെള്ളമില്ലാതെ വറ്റി വരണ്ടിരി പ്പായിരുന്നില്ലേ. ഇനി ശരിയാവും.
മഴ : തീർച്ചയായും, പുഴകളും ആറുകളും ഒഴുകി നടക്കുന്നത് കാണുമ്പോഴാണ് എനിക്കും സന്തോഷം

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
മറക്കാനാവാത്ത മഴക്കാല അനുഭവക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു മഴക്കാലം എനിക്കൊരു മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു സമ്മാനിച്ചത്. സ്കൂൾ തുറക്കാൻ ആവേശത്തോടെ കാത്തിരുന്ന ഒരു കുട്ടിയെപോലെ മഴയും വന്നെത്തി. സ്കൂൾ തുറന്ന് ഒരാഴ്ച പിന്നി ട്ടിട്ടും മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. പുതിയ യൂണിഫോം ബാഗും കുടയും ആയി ഞാൻ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. മഴയായതിനാൽ റോഡ് മുഴു വൻ ചെളിവെള്ളം ഉണ്ടായിരുന്നു. കുട ചൂടിയിട്ടുണ്ടെങ്കിലും എന്റെ ബാഗും യൂണിഫോമുമെല്ലാം നനഞ്ഞു കുതിർന്നിരുന്നു. പെട്ടെന്ന് ഒരു ബൈക്ക് അത് വഴി കടന്നുപോയതും എന്റെ യൂണിഫോമിൽ ചെളി വെള്ളം തെറിച്ചതും ഒരുമിച്ചായിരുന്നു. അന്ന് ഞാൻ സ്കൂളിൽ പോകാതെ തിരികെ വീട്ടിലേക്ക് പോയി. ഞാൻ സ്കൂളിൽ പോകുന്നത് തടഞ്ഞ അന്നത്തെ മഴയോട് എനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. പിന്നെ ആ സംഭവം കൂട്ടുകാരുമൊത്ത് പറഞ്ഞു ചിരിക്കുന്ന ഒരു തമാശയായി മാറി.

Question 2.
നിങ്ങൾ ഇഷ്ടപ്പെടുന്ന മഴയ്ക്ക് ഒരു കത്ത് തയ്യാറാക്കുക.
Answer:

അമ്പിളിക്കാവ്
8/8/24

സ്നേഹം നിറഞ്ഞ മഴയ്ക്ക്,
നീ ഇടയ്ക്കിടെ എത്തുമ്പോൾ എന്തൊരാശ്വാസമാണെന്ന് പറയാതെ വയ്യ. നീ ഞങ്ങളുടെ വീട്ടിലെ വിരു ന്നുകാരനാണ്. ജൂൺമാസമാകാറുമ്പോൾ എല്ലാവരും മഴ ചീത്ത വിളിക്കും. സ്കൂളിൽ ഞാൻ പോകു മ്പോൾ മഴ നനയുന്നത് എനിക്ക് വളരെയധികം ഇഷ്ടമാണ്. നീ എത്തേണ്ട സമയം എത്തിയില്ലെങ്കിൽ ഞങ്ങളുടെ കൃഷിയെല്ലാം കരിഞ്ഞുപോകും. വെള്ളമില്ലാതെ കറന്റുണ്ടാവില്ലല്ലോ. മഴ ചിലപ്പോൾ ഞങ്ങൾക്കു ശല്യമായിത്തോന്നുമെങ്കിലും നീ ഞങ്ങൾക്കു ഏറെ ഉപകാരിയാണ്. അത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ഇനിയും നീ എത്തുന്നതും കാത്ത് ഞങ്ങൾ ഇരിക്കുന്നു.

സ്നേഹപൂർവ്വം
ഇന്ദു

മഴപ്പാട്ടുകൾ

ചെറുമഴ
1. മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴത്തൂടെ നടന്നു ഞാൻ
പോം പോം തവളകൾ പാടി
ചെറുമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ വന്നേ
മഴ മേളത്തിൽ മേളത്തിൽ പൊടി പൂരം

2. ഹായ് മഴ
മഴ മഴ മഴ മഴ ചാറ്റൽ മഴ
മഴ മഴ പെയ്തതു പെരുമഴയായ്
മഴയുടെ കൂട്ടായ് ഇടിമിന്നൽ
ചുഴലിക്കാറ്റും വീശുന്നു
മഴ മഴ മഴ മഴ പെരുമഴയിൽ
പുഴ വഴി മാറി പലവഴിയായ്

3. മുത്തു മഴ
ചിന്നിത്തെറിക്കും നറുമുത്തുമഴ
നീളുന്ന വെള്ളിത്തെളി നൂലുപോലെ
ആകാശഗംഗാ പ്രസരങ്ങൾപോലെ
യാഹാ! പതിച്ചു പുതുവർഷതോയം?

4. മഴ
ഒരു മഴ പെയ്തു
ഭൂമി കുളിർത്തു
ഒരു കതിർ നീണ്ടു
ഭൂമി പൊലിച്ചു

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

മഴ സിനിമാഗാനങ്ങളിൽ
1. മഴയോ മഴ തൂമഴ പുതുമഴ
മാനം നിറയെ തേന്മഴ
മനസ്സു നിറയെ പൂമഴ
താമരക്കുരുവീ താമരക്കുരുവി
താനെയിരിക്കുമ്പോൾ തണുക്കുന്നു

2. തുലാവർഷമേളം
തുടിപ്പാട്ടിൻ താളം
ചെല്ലച്ചിറകുണർന്നു
പളുങ്കു ചൊരിയും അമൃതജലധാര
അവ ആയിരം പീലി നിർത്തി നിന്നേ

3. മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിന്റെ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി

മഴച്ചൊല്ലുകൾ

  1. ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി
  2. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
  3. തുലാപത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമി രിക്കാം
  4. ഇടവലത്തിൽ മഴ ഇടവഴി നീളെ
  5. അന്തിക്ക് വന്ന മഴയും വിരുന്നും അന്ന് പോകില്ല
  6. കർക്കിടത്തിന് പത്ത് വെയിൽ
  7. മകരത്തിന് മഴപെയ്താൽ മലയാളം മുടിയും
  8. മഴ നിന്നാലും മരം പെയ്യും
  9. തിരുവാതിരയിൽ തിരു തകൃതി
  10. ആയിരം വെയിലാവാം, അര മഴ വയ്യ

Leave a Comment