കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

Practicing with Class 8 Malayalam Kerala Padavali Notes Pdf and കവിതയോട് Kavithayodu Notes Questions and Answers improves language skills.

കവിതയോട് Question Answer Notes Std 8 Malayalam Kerala Padavali Chapter 13

Class 8 Malayalam Kerala Padavali Unit 4 Chapter 13 Notes Question Answer Kavithayodu

Class 8 Malayalam Kavithayodu Notes Questions and Answers

Question 1.
കവി അമ്മയായി സങ്കൽപ്പിച്ചിരിക്കുന്നതാരെ? വിശ കലനം ചെയ്ത കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രകൃതിയെന്ന ലോകമാതാവിനെ ആണ് കവി അമ്മ യായി സങ്കൽപ്പിച്ചിരിക്കുന്നത്. കവിയെന്ന നിലയിൽ തന്റെ പിറവിക്ക് കാരണമായ കാവ്യമാതാവിനെ ഭൂമിയിലാകെ കവി അന്വേഷിച്ചു നടന്നു. പ്രഭാതം, സന്ധ്യ, വിൺതട്ട്, കുയിലുകളുടെ പാട്ട്, പൂഞ്ചോ ലകളുടെ ഓളങ്ങൾ, ചെമ്പനീർപൂവുകൾ തുടങ്ങി എല്ലായിടത്തും പ്രകൃതിമാതാവിന്റെ സൗന്ദര്യംശ ങ്ങളെ കണ്ട് തൃപ്തനാവാതെ കവിക്ക് പറ്റുന്നുള്ളൂ. എങ്കിലും തനിക്ക് പൂർണദർശനം നൽകി തന്റെ കാണിക്കയേറ്റു വാങ്ങി ആഗ്രഹം പൂർത്തിയാക്ക ണമെന്ന് അഭ്യർത്ഥിക്കുകയാണ് കവി.

Question 2.
ചമൽക്കാരഭംഗി വിവരിക്കുക
“വാർമഴവില്ലാകും നിൻ
മാണിക്യമാലയും പൊൻമിന്നൽക്കാഞ്ചിയും കണ്ടേൻ”
Answer:
പ്രകൃതിമാതാവിനെ അന്വേഷിച്ചു ആകാശമാവുന്ന തട്ടിൻപുറത്തും കവി എത്തുന്നു. അവിടെ മഴവി ല്ലാകുന്ന മാണിക്യമാലയും പൊൻ മിന്നലാകുന്ന കാഞ്ചിയുമാണ് കണ്ടത്. മഴവില്ലിനെ പ്രകൃതിമാതാ വിന്റെ മാണിക്യമാലയായും മിന്നലിനെ അരഞ്ഞാ ണവുമായാണ് കവി ഇവിടെ വർണ്ണിക്കുന്നത്.

നവരത്നങ്ങളിൽ ഒന്നാണല്ലോ മാണിക്യം. മനോ ഹരവും വിലപ്പിടിപ്പുള്ളതുമായ നിരവധി മാണിക്യ ങ്ങൾ ചേർന്ന മാല എത്ര സുന്ദരമാണ്. അതിനാ ലാണ് ഏഴുനിറങ്ങളാൽ അർദ്ധവൃത്താകാരത്തി ലുള്ള മഴവില്ലിന്റെ അഴകിനെ മാണിക്യമാലയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. പൊന്ന് മിന്നൽപോലെ തിളക്കമാർന്നതാണ്. അതിനാലാണ് കവി മിന്നലിനെ പൊന്നരഞ്ഞാണമായി കാണുന്ന ത്. ഇത്തരം ചമൽക്കാരഭംഗി നിറഞ്ഞ വരികൾ കവിതയ്ക്ക് കൂടുതൽ മിഴിവും വായനക്കാരന്റെ ഹൃദ യ ങ്ങ ളിൽ ആഴത്തിൽ പതിക്കാനുള്ള ശേഷിയും നൽകുന്നു.

കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

Question 3.
കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ടി.ഉബൈദിന്റെ കവിത യോട് എന്ന കവിത കവി യെന്ന നിലയിൽ തന്റെ പിറവിയ്ക്ക് കാരണമായ കാവ്യമാതാവിനെ തേടിയലഞ്ഞുള്ള യാത്രയാണ്. നിന്റെ മകനായ എന്റെ മുൻപിലെത്താൻ എന്തി നാണ് അമ്മേ ഇത്രയും താമസിക്കുന്നത് എന്ന് കവി പ്രകൃതി മാതാവിനോട് ചോദിക്കുകയാണ്. അല ങ്കാരഭംഗിയോട് കൂടിയാണ് കവി പ്രപഞ്ചചൈത ന്യത്തെ വർണ്ണിക്കുന്നത്.

ആറ്റുനോറ്റുണ്ടായ സൂര്യനാകുന്ന തങ്കക്കുമാരനെ പൊൻചാറിൽ മുക്കി മുക്കി പുലരിയുടെ മടിത്ത ട്ടിൽക്കിടത്തി പ്രകൃതി മാതാവ് ഓമനിക്കുന്ന നേരത്ത് അമ്മയെ തേടി നടന്ന കവിക്ക് ആ മണി മുറ്റത്ത് പുഞ്ചിരിയുടെ ശോഭയല്ലാതെ യാതൊന്നു കാണാൻ കഴിയാതെ നിരാശനായി മടങ്ങേണ്ടി വന്നു.

പടിഞ്ഞാറേ തടാകത്തിലിറങ്ങി കുളിച്ച് പൊൽ പട്ടുടുത്ത് സന്ധ്യാദീപവും കൈയിലെടുത്ത് സന്ധ്യയാകുന്ന പെൺകൊടി പ്രാർത്ഥനയ്ക്കായി എത്തുന്ന പൂന്തോട്ടത്തിലും കവി അമ്മയെ തിര ത്തി. (സന്ധ്യാവന്ദനത്തിന് നമ്മുടെ വീടുക ളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാ ലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്ക പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിളക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്). പാവപ്പെട്ട കർഷകന് നല്കാൻ ലോകമാതാവ് ആനന്ദത്തോടെ സംഭരിച്ച രത്നങ്ങൾ നിറച്ച ഇരുമ്പുപെട്ടിയും പത്തായങ്ങ ളുമെല്ലാം നിറച്ചുവെച്ച ആകാശമാകുന്ന തട്ടിൻ മുക ളിലുമെല്ലാം കവി അമ്മയെ തേടിയലഞ്ഞു.

അവിടെ ലോകമാതാവിന്റെ, പ്രകൃതിയുടെ മിന്നലാകുന്ന അരഞ്ഞാണവും മഴവില്ലാകുന്ന മാണിക്യമാലയു മാണ് കവിക്ക് കാണാൻ കഴിഞ്ഞത്. പ്രഭാതത്തിലെ കുയിലിന്റെ ഗാനങ്ങളിൽ കവി പ്രകൃത്യംബികയുടെ താരാട്ടാകുന്ന തേനൊലി സംഗീതവും കുളിർപൂ . ഞ്ചോലയുടെ ഓളങ്ങളിൽ അമ്മയുടെ മൃദുലമായ കരഘോഷങ്ങളുടെ പ്രതിധ്വനിയും കേട്ടു. സുന്ദ രവും മനോഹരവുമായ ചെമ്പനീർപുഷ്പങ്ങളിൽ അമ്മയുടെ പാദപദ്മത്തിന്റെ പാടുകളും കവി കാണുന്നു. എന്നിട്ടും കവിക്ക് അമ്മയെ കണ്ട ത്താൻ കഴിയുന്നില്ല. നിന്റെ ഉണ്ണിയായ എന്നെ കൈവിട്ടു മാഞ്ഞുപോവുകയാണോ എന്ന് കവി ചോദിക്കുകയാണ്.

കവിയെന്ന നിലയിൽ തന്റെ പിറവിക്ക് കാരണമായ കാവ്യമാതാവിനെ അത് പ്രകൃതി തന്നെയാണ് അന്വേഷിക്കുന്ന കവിതയാണ് ഇത്. ആ അമ്മയുടെ പൂർണ്ണത ദർശിക്കണമെന്ന
അന്വേഷിക്കുന്ന കവിക്ക് അമ്മയുടെ സൗന്ദര്യാം ശങ്ങളെക്കണ്ട് തൃപ്തനാവാനേ പറ്റുന്നുള്ളൂ. എങ്കിലും തനിക്ക് പൂർണദർശനം നൽകി തന്റെ കാണിക്കയേറ്റുവാങ്ങി ആഗ്രഹം പൂർത്തിയാക്കണ മെന്ന് അഭ്യർത്ഥിക്കുകയാണ് കവി.

Question 4.
“പശ്ചിമ തടാകത്തിലിറങ്ങി സ്നാനം ചെ പൊൽപട്ടുടുത്തർക്കദീപവും കൈയ്യിലേന്തി പ്രാർത്ഥനയ്ക്കായിച്ചെല്ലും സന്ധ്യയാം പൊൺ കൊടി” കവി സന്ധ്യയെ വർണ്ണിക്കുന്നതിലെ സവിശേഷ തകൾ കണ്ടെത്തി വിശദീകരിക്കുക. ഇതുപോലെ കാവ്യപ്രയോഗങ്ങളുള്ള മറ്റു വരികൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ അസ്തമി ക്കുന്ന ചിത്രമാണ് കവി ഇവിടെ മനോഹരമായ വർണ്ണിക്കുന്നത്.. സന്ധ്യാവന്ദനത്തിന് നമ്മുടെ വീടു കളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാ ലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്ക പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിളക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്. സൂര്യാസ്തമയത്തിന്റെ ശോഭയും കാന്തിയും ഒരു മനോഹരഭാവനയാൽ വര്ചുകാണിക്കുകയാണ് കവി.

“പൂർവാശയാറ്റു നോറ്റു സമ്പാദിച്ചൊരു തങ്ക-
പൂങ്കുമാരനെയങ്ങു പൊൽച്ചാറിൽ മുക്കി മുക്കി
നീരാട്ടി മടിത്തട്ടിൽക്കിടത്തിത്താലോലിക്കും-
നേരത്തു നിന്നെത്തേടിയങ്ങു ഞാൻ നടക്കവേ”
സൂര്യോദയം എന്ന മനോഹരദൃശ്യത്തെയാണ് കവി ഈ വരികളിലൂടെ വർണ്ണിക്കുന്നത്. പ്രഭാത ത്തിൽ അമ്മയെ അന്വേഷിച്ചു നടന്ന കവി കാണുന്ന കാഴ്ചയാണ് ഇത് അവതരിപ്പിക്കുന്നത്. ആറ്റുനോറ്റുണ്ടായ സൂര്യനാകുന്ന തങ്കക്കുമാരനെ പൊന്നിൽ ചാരിൽ മുക്കിക്കുളിപ്പിച്ച് പുലരിയുടെ മടിത്തട്ടിൽക്കിടത്തി പ്രകൃതിമാതാവ് ഓമനിക്കുന്ന തായാണ് കവിക്ക് തോന്നുന്നത്. മാതൃത്വവും, ഓമ നത്വവും, സൗന്ദര്യവും എല്ലാം തുളമ്പുന്ന വാക്കു കളിലൂടെ സൂര്യോദയത്തെ വർണ്ണിക്കുന്ന കാവ്യകൽപ്പന ഏറെ സുന്ദരമാണ്.

Question 5.
സെമിനാർ സംഘടിപ്പിക്കുക
എങ്ങു മനുഷ്യൻ ചങ്ങല കൈകളി-
ലങ്ങൻ കൈയുകൾ നൊന്തീടുകയാ-
ങ്ങോ മർദ്ദനവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എഴുന്നേൽക്കാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ.
(ആഫ്രിക്ക എൻ.വി.കൃഷ്ണവാര്യർ)

ലോകത്തെങ്ങും അടിച്ചമർത്തപ്പെടുന്ന മനുഷ്യരോ ടുള്ള ഐക്യദാർഢ്യമാണല്ലോ, ഈ വരികളിൽ തെളിയുന്നത്. കലയും സാഹിത്യവും മാനവരാ ശിക്ക് അളവില്ലാത്ത ആനന്ദവും ആശ്വാസവും പക രുന്ന അതിജീവനോപാധികളാണ് എന്നും. “കല മാനവികതയുടെ മഹാഗാഥകൾ’ എന്ന വിഷ യത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പി ക്കുക.

അവതരണത്തിന് മുൻപ്

  • വിദ്യാർത്ഥികളെ സംഘങ്ങളായി തിരിക്കുക.
  • ഓരോ സംഘങ്ങൾക്കും വിഷയങ്ങൾ നൽകുക.
  • ഓരോ ഗ്രൂപ്പും അവരുടെ വിഷയത്തിനാവശ്യ മായ വിവരങ്ങൾ ശേഖരിക്കണം.
  • പ്രബന്ധങ്ങൾ തയ്യാറാക്കണം
  • അവതാരകൻ, മോഡറേറ്റർ, സംഘാടകസമിതി എന്നിവരെ തിരഞ്ഞെടുക്കണം.
  • പരസ്യങ്ങൾ തയ്യാറാക്കണം – നോട്ടീസ്,

പോസ്റ്റർ, ക്ഷണക്കത്ത് തുടങ്ങിയവ.

  • സ്വാഗതം – സംഘാടകസമിതി കൺവീനർ
  • ആമുഖം – മോഡറേറ്റർ
  • പ്രബന്ധങ്ങളുടെ അവതരണം – ഓരോ അവതരണത്തിനുശേഷവും ചർച്ച നട ക്കേണ്ടതാണ്.
  • ചർച്ചക്കുറിപ്പുകൾ രേഖപ്പെടുത്തൽ
  • മോഡറേറ്ററുടെ ക്രോഡീകരണം

അവതരണത്തിന് ശേഷം

  • ചർച്ചാക്കുറിപ്പ് വികസിപ്പിച്ച് വ്യക്തിഗത പ്രബ ന്ധങ്ങൾ തയ്യാറാക്കൽ (ആശയവിപുലനം)
  • സെമിനാർ റിപ്പോർട്ട് തയ്യാറാക്കൽ
  • സെമിനാർ വിലയിരുത്തൽ

കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

മാതൃകാ പ്രബന്ധം
എൻ.വി. കൃഷ്ണവാരിയർ എന്നും വിമോചന പക്ഷത്തു നിലയുറപ്പിച്ച കവിയായിരുന്നു. എവിടെയൊക്കെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നു വോ, എവിടെയൊക്കെ മനുഷ്യർ എഴുന്നേൽക്കാൻ വേണ്ടി പിടയുന്നുവോ അവിടെയൊക്കെ ജീവി ക്കുന്ന “പോരാളി’ എന്ന് കവി എന്ന വാക്കിന് ഒരു പര്യായം എൻ.വി. സൃഷ്ടിച്ചുവെച്ചു. ആഫ്രിക്ക യിലായാലും ഇന്ത്യയിലായാലും അടിച്ചമർത്തപ്പെ ടുന്ന മനുഷ്യൻ ഒരാൾ തന്നെ. മനുഷ്യത്വത്തിന്റെ ഈ സഹോദരഭാവമാണ് വിശ്വമാനവികത, കലയെ മാനവികതയുടെ മഹാഗാഥയാക്കി മാറ്റിയത് എൻ. വി.യും, കെ. കേളപ്പനും, ജോസഫ് മുണ്ടശ്ശേരിയും, ഇടശ്ശേരിയും, ചെറുകാടും, വയലാറുമടക്കം എത്രയോ ഉൽപതിഷ്ണുക്കളായ സംസ്കാരനാ യകന്മാരുടെ മനുഷ്യസ്നേഹം തന്നെയാണ്.

അടിച്ചമർത്തപ്പെടുന്ന മനുഷ്യരോടുള്ള ഐക്യ ദാർഢ്യവും, ക്രോധവും കൂടിച്ചേരുമ്പോൾ കലാ കാരന്റെ സൃഷ്ടികൾ അവർക്കുള്ള പ്രചോദനവും സാന്ത്വനവും പടവാളുമൊക്കെയായി മാറുന്നു. ഒരാ ളിൽ നിന്നൊരാളിലേക്കും അങ്ങനെ ആയിരങ്ങളി ലേക്ക് പടരാനും ചെന്നയിടം രൂപം മാറി സ്വന്തം ഇടമാക്കാനും ഇത്തരം സൃഷ്ടികൾക്കു കഴിയും. ‘അയ്യോ’ എന്ന വാക്കു കൊണ്ട് അപ്പം ചൂടാനാ വില്ല. പക്ഷേ, അപ്പം കരിയുന്നുവെന്ന് ലോകത്ത് അറിയിക്കാനാകും എന്ന പ്രയോഗം കവികളു ടെയും സാഹിത്യകാരന്മാരുടെയും ശബ്ദം മാന വി ക ത യുടെയും നന്മ യുടെയും ഒപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു. അടിച്ചമർത്തപ്പെട്ടവന്റെ വേദന ലോകത്തെല്ലായി ടത്തും ഒരുപോലെയാണ്. ജാതിയുടെയും, നിറ ത്തിന്റെയും, വംശത്തിന്റെയും, അതിർവരമ്പുകൾ ഉള്ളിടത്തെല്ലാം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടു കലാകാരന്മാർ നിലകൊ ണ്ടിട്ടുണ്ട്.

യുദ്ധങ്ങൾക്കും കലാപങ്ങൾക്കും എതിരെ, പട്ടി ണിയ്ക്കും ദാരിദ്ര്യത്തിനുമെതിരെ, അടിച്ചമർത്ത ലുകൾക്കും വിമോചനങ്ങൾക്കുമെതിരെ മാനവി കതയെന്ന ലക്ഷ്യം മനസ്സിലേന്തി കലയെന്ന ആയുധം പടവാളാക്കി പോരാടുക എന്നത് തന്നെ യാണ് കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം. നന്മയുടെ വെളിച്ചം നിറഞ്ഞുനിൽക്കുന്ന സുന്ദരമായ ലോകം എന്ന ലക്ഷ്യം ഏറെ ദൂരെ യല്ല എന്ന പ്രതീക്ഷ ഓരോ മനുഷ്യന്റെ ഉള്ളിലും നിറയ്ക്കാൻ മാനവികതയിലൂന്നിയുള്ള കലാസ ഷ്ടികൾക്ക് കഴിയും.

Leave a Comment