കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കീർത്തിമുദ്ര Keerthimudra Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Keerthimudra Summary

കീർത്തിമുദ്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തു കാരാനാണ് ഉണ്ണികൃഷ്ണൻ പുതൂർ. 1933-ൽ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു. ഗുരു വായൂരിലാണ് വളർന്നത്. ആത്മസംഘർഷങ്ങളുടെ കഥാകാരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അറുന്നൂറില ധികം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 16 നോവലുകളും ഒരു കവിതാ സമാഹാരവും ജീവച രിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

  • പ്രധാന കൃതികൾ
    ബലിക്കല്ല്, നാഴികമണി, ആനപ്പക, ആട്ടുകട്ടിൽ, അമൃ തമഥനം, ധർമ്മചക്രം, എന്റെ നൂറ്റൊന്നു കഥകൾ, പാവക്കിനാവ്, ജലസമാധി ആത്മവിഭൂതി
  • പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി അവാർഡ്, ജി.സ്മാ രക അവാർഡ്., പത്മപ്രഭാ പുരസ്കാരം, ഓടക്കു ഴൽ അവാർഡ്
    2014 ഏപ്രിൽ 2-ന് നിര്യാതനായി.

ആമുഖം
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച ഒരു കലാകാരൻ. സ്വന്തം ജീവൻ തൃജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്രയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കൃഷ്ണനാട്ടം എന്ന കലാരൂപത്തി ലൂടെ അണിയറയിലും അരങ്ങിലും ഒരു പോലെ ശോഭിച്ച അതുല്യപ്രതിഭ. വ്യത്യസ്ത രൂപഭാവങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ജീവിതം കലയ്ക്ക് വേണ്ടി ഒഴിഞ്ഞുവച്ച കളിയരങ്ങ് ദൈവസന്നിധിയായി കണ്ട കലോപാസകൻ. യൗവനത്തുടിപ്പിലുള്ള സ്വയം വര കൃഷ്ണനായും അവസാനകാലം കൗര്യത്തിന്റെ മുഖമുള്ളവനായും അദ്ദേഹം ആടി കാണികളുടെ മനം കവർന്നു. ഈ കലാകാരൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറുന്നു. താങ്ങാനാവാത്ത ഹൃദയഭാരം ആയിരിക്കാം അന്ത്യത്തിന് കാരണം.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

പാഠസംഗ്രഹം

കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവ സാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാ മത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് ജീവി ക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടു കൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നട പ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്.

ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്താ യാലും പ്രായാധിക്യത്താൽ രോഗങ്ങളാൽ ഇനി വേഷ ത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ചതെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞുലക്ഷ്മിയെ തനിക്കു ലഭിച്ചില്ല. ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീകൃഷ്ണ വേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയ ത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഇങ്ങനെ പല കഥകളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയറയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീകൃഷ്ണനായി നിറഞ്ഞു നിന്ന ആശാന് പിന്നീട് ലഭിച്ചത് യവനന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതി യാനം ആശാനെ വേദനിപ്പിച്ചിരുന്നു. അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടി ക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്ന ത്. അണിയറയിലെ കോപ്പുകളാണ് കൺമുന്നിലെത്തി.

കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവ ണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് കുട്ടിക്ക് ഇരിക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്കണ്ടാൽ എല്ലാ വരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് കുട്ടിയ്ക്കായി കിടന്നു. യവനന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം.

അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറ പ്പെടാൻ ഒരുങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്ക പിന്നിൽ പ്രത്യക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കുന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യത്തോടെയുള്ള ഗർജ്ജനവും ഏറ്റു മുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവ നൻ അരങ്ങുതകർത്തു. പടവെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാരണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുകഴിഞ്ഞി രുന്നു. മൂക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തി മുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവസാ നിപ്പിച്ചിരിക്കുന്നു.

അർത്ഥം
അരങ്ങേറ്റം – കലയോ, അഭ്യാസമോ സഭ യിൽ ആദ്യമായി പ്രദർശിപ്പിക്കു ക.
ചുട്ടി – അരിമാവുകറി
നാഴിക – നാഴ്ച (ഏകദേശം 2 മണിക്കൂർ) ഒരു പഴയ സമയ ഏകകം
ധിക്കാരം – നിന്ദ
സന്നദ്ധത – ഒരുങ്ങിയ (തയ്യാറായ)
കാസശ്വാസം – ശ്വാസകോശരോഗം (വലിവ്)
വലയം ചെയ്യുക – വളയുക
തന്മയത്വം – താദാത്മ്യം
ശൂരത – ശൗരമുള്ള അവസ്ഥ
വ്യതിയാനം – മാറ്റം
മനയോല – മഞ്ഞനിറത്തിലുളള ഒരു ധാതു
ഏകാദശി – വാവ് കഴിഞ്ഞുള്ള 11-ാം പൊക്കം
ധ്യാനനിമഗ്നൻ – ധ്യാനത്തിൽ മുഴുകിയവൻ
നവോന്മേഷം – പുത്തൻ ഉണർവ്
ഉറുമാൽ – കൈലേസ്, തൂവാല
സ്‌പതവർണങ്ങൾ – ഏഴ് നിറങ്ങൾ
ശ്രുതി – വാദ്യങ്ങൾ യോജിക്കു മാറ് ശബ്ദം പുറപ്പെടുവിക്കുക
ഉച്ചസ്ഥായി – ഏറ്റവും ഉയർന്ന അവസ്ഥ
തിരശ്ശീല – (കഥകളിക്കും മറ്റും) മുൻവ ശത്തു പിടിക്കുന്ന തുണി
കളിവിളക്ക് – കഥകളി, കൂടിയാട്ടം എന്നി വയ്ക്കു മുന്നിൽ കത്തിച്ചു വയ്ക്കുന്ന വലിയ വിളക്ക്
ശോണിമ – ചുമപ്പ്
ക്രൗര്യം – ക്രൂരത
ഗർജനം – അലർച്ച
ഇച്ഛിക്കുക – ആഗ്രഹിക്കുക
പിന്നാമ്പുറം – പിൻവശം
(ഘാണിച്ച് – മണത്ത്
പ്രഹരിക്കുക – തല്ലുക
മിത്രം – സുഹൃത്ത്
പരസഹസം – ആയിരക്കണക്കിന്
അനിഷേധ്യൻ – നിഷേധിക്കാൻ ആവാത്തവൻ
ഗത്യന്തരമില്ലാതായപ്പോൾ – മറ്റ് മാർഗമില്ലാതായപ്പോൾ
മെയ്വഴക്കം – ശരീരത്തിന്റെ വഴക്കം
യവനൻ – ഗീസ് ദേശത്തുള്ളവൻ
പാദാരവിന്ദം – പാദകമലം (താമരപൂവുപോലെ യുള്ള പാദം)

പര്യായം
തിരശ്ശീല – യവനിക, തിരസ്കരണി
മനയോല – മനശ്ശീല, ഗോള
ശിഷ്യൻ – ഛാതൻ, അന്തേവാസി
ശ്രീകൃഷ്ണൻ – മാധവൻ, ഗോവിന്ദൻ
മയിൽപ്പീലി – ബർഹം, പിം
കിരീടം – മുടി, മകുടം
വാൾ – അസി, കൃപാണം
പരിച – ഫലം, ഫലകം
തലമുടി – പുരികുഴൽ, കുഴൽ
യുദ്ധം – രണം, ആയോധനം
വിരൽ – അംഗുലി, കരശാഖ

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

സന്ധികണ്ടെത്താം
അരങ്ങേറ്റം – അരങ്ങ് + ഏറ്റം (ലോപസന്ധി)
ജീവിതത്തെ – ജീവിതം + എ (ആദേശസന്ധി)
കളിപ്പെട്ടി – കളി + പെട്ടി (ദ്വിത്വ സന്ധി)
കിട്ടിയില്ല – കിട്ടി + ഇല്ല (ആഗമസന്ധി)
ചാരിയിരുന്നു – ചാരി ഇരുന്നു (ആഗമസന്ധി)
മയിൽപ്പീലി – മയിൽ + പീലി (ദ്വിത്വ സന്ധി)
തെല്ലൊരാശ്വസം – തെല്ല് + ഒരാശ്വാസം (ലോപസന്ധി)
നാളങ്ങൾ – നാളം + കൾ (ആദേശസന്ധി)
വായിവിൽ – വായു + ഇൽ (ആഗമസന്ധി)

സമാസം കണ്ടെത്താം
ദൈവസന്നിധി – ദൈവത്തിന്റെ സന്നിധി (സംബന്ധികാ, തൽപുരു ഷൻ)
ശ്രീകൃഷ്ണ പരമാത്മാവ് – ശ്രീകൃഷ്ണൻ എന്ന പര മാത്മാവ് (നിർദ്ദേശികാ തൽപുരുഷൻ)
വേഷക്കൊഴുപ്പിൽ – വേഷത്തിന്റെ കൊഴു പ്പിൽ ( സംബന്ധികാ തൽപുരുഷൻ)
ശത്രുസംഹാരകൻ – ശത്രു സംഹരിക്കുന്ന തൽപുരുഷൻ)
മിത്ര രക്ഷകൻ – മിത്രത്തെ രക്ഷിക്കുന്ന തൽപുരുഷൻ)
മയിൽപ്പീലി – മയിലിന്റെ പീലി (സംബ ന്ധികാ തൽപുരുഷൻ)
ധ്യാനനിമഗ്നായി – ധ്യാനത്തിൽ നിമഗ്നായി (ആധാരികാ തൽപുരു ഷൻ)
കളിപ്രഭാന്തൻ – ക്ഷമ ഇല്ലാത്തവനായി (അവയ്യീഭാവൻ)
ക്രോധാഗ്നി – ക്രോധത്തിൽ അഗ്നി (പ യോജികാ തൽ പുരു ഷൻ)
പാദാരവിന്ദം – അരവിന്ദം പോലെയുള്ള പാദം (ഉപമാ തൽപുരു ഷൻ)
കീർത്തിമുദ്രാദാനം – കീർത്തിമുദ്രയുടെ ദാനം (സംബന്ധികാ തൽപുരു ഷൻ)

വിപരീത പദം
അവസാനം × ആദ്യം
നിത്യം × അനിത്യം
പിന്നാമ്പുറം × മൂന്നാം പുറം
ശാശ്വതം × നശ്വരം
ശത്രു × മിത്രം

Leave a Comment