Kerala Plus One Malayalam Board Model Paper 2021 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Board Model Paper 2021 to improve time management during exams.

Kerala Plus One Malayalam Board Model Paper 2021 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 1.
‘സന്ദർശന’ ത്തിൽ പ്രണയകാലത്തെ സൂചിപ്പിക്കുന്ന രണ്ടു കല്പ നകൾ തിരഞ്ഞെടുത്തെഴുതുക.
• കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ
• നരകരാത്രികൾ, സത്രച്ചുമരുകൾ
• കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകൾ
• മരണവേഗത്തിലോടുന്ന വണ്ടികൾ
Answer:
• കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ
• കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകൾ

Question 2.
‘മത്സ്യം’ എന്ന പ്രതീകത്തിന് ചേരുന്ന രണ്ട് ആശയങ്ങൾ എഴുതുക.
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• വായ്ത്തലയാൽ മുറിവേറ്റയാൾ
• ഏകാകിയായ പോരാളി
• വലക്കണ്ണികളിൽ കുടുങ്ങുന്നയാൾ
Answer:
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• ഏകാകിയായ പോരാളി

Question 3.
‘കഴിഞ്ഞതെല്ലാം മറന്നെനിക്കു കേറിപ്പറ്റാൻ
കതകുതുറക്കുമോ? വിളക്കു കൊളുത്തുമോ?
കവി ഇങ്ങനെ അഭ്യർത്ഥിക്കുന്നത് ആരോടെല്ലാമാണ്?
• പ്രേമവേദന പാകി മറയുന്ന ഋതുക്കളോട്.
• കവിതാസമാധിയിലുറച്ച മലകളോട്.
• ആധുനിക മനുഷ്യനോട്.
• സുഹൃത്തുക്കളോട്.
Answer:
• പ്രേമവേദന പാകി മറയുന്ന ഋതുക്കളോട്
• കവിതാ സമാധിയിലുറച്ച മലകളോട്

Question 4.
കവിതയിലെ പദങ്ങൾക്കുണ്ടാവണമെന്നു എം.എൻ. വിജയൻ പറ യുന്ന രണ്ടു സവിശേഷതകൾ തിരഞ്ഞെടുത്തെഴുതുക.
• അനേകം അർത്ഥങ്ങളെ നിർമ്മിക്കണം.
• വാക്കിന് ഒരർത്ഥമേ ആകാവൂ.
• എല്ലാവരും ഒരേ പോലെ കാണാത്ത സിംബലുകളാവണം.
• എല്ലാ കാലത്തും ഒരേ അർത്ഥത്തെ നിർമ്മിക്കണം.
Answer:
• അനേകം അർഥങ്ങളെ നിർമ്മിക്കണം.
• എല്ലാവരും ഒരേപോലെ കാണാത്ത സിംബലുകളാവണം.

Question 5.
‘കായലരികത്ത്’ എന്ന ഗാനം ആദ്യകാല സിനിമാഗാനങ്ങളിൽ വേറിട്ടു നിൽക്കുന്നതിനുള്ള രണ്ടു കാരണങ്ങൾ എഴുതുക.
• കേരളീയത തുളുമ്പുന്ന ലളിതവരികൾ
• പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനം
• മാപ്പിളപ്പാട്ടിന്റെ ഈണവും താളവും
• സംസ്കൃത പദപ്രയോഗങ്ങൾ
Answer:
• കേരളീയത തുളുമ്പുന്ന ലളിത വരികൾ
• മാപ്പിളപ്പാട്ടിന്റെ ഈണവും താളവും.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 6.
അറബിമലയാള സാഹിത്യത്തിൽ ‘മുദ്ദീൻമാല’യെ വ്യത്യസ്ത മാക്കുന്ന രണ്ടു ഘടകങ്ങൾ കണ്ടെത്തിയെഴുതുക.
• കാലം കൃത്യമായി രേഖപ്പെടുത്തിയ കൃതി
• കത്തുപാട്ട് വിഭാഗത്തിൽപ്പെടുന്നു.
• സുഫിശ്രേഷ്ഠന്റെ അപദാനങ്ങൾ വാഴ്ത്തുന്നു.
• കേരളീയ പശ്ചാത്തലമാണ്.
Answer:
• കാലം കൃത്യമായി രേഖപ്പെടുത്തിയ കൃതി
• സൂഫി ശ്രേഷ്ഠന്റെ അപ ദാനങ്ങൾ വാഴ്ത്തുന്നു.

7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണ ത്തിന് 1 – 2 വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം.

Question 7.
മറ്റു കടൽക്കാക്കകളിൽ നിന്നു ജോനാഥൻ വ്യത്യസ്തനാകുന്ന തെങ്ങനെ? രണ്ടു സൂചനകൾ എഴുതുക.
Answer:
ജീവിക്കുന്നതിന് ഒരു ന്യായമുണ്ടാവണം എന്ന് ജോനാഥൻ വിശ്വ സിച്ചു. തന്റെ ജനം ഇരുളിനെ കീറിമുറിച്ച് പറക്കുന്ന സ്വപ്നമാ യിരുന്നു ജോനാഥന്റെ മനസ് നിറയെ.

Question 8.
‘മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും’
സന്ദർശനത്തിലെ ഈ വരികളിൽ തെളിയുന്ന ഭാവമെന്ത്?
Answer:
വേർപിരിഞ്ഞിട്ടും അണയാത്ത പ്രണയത്തിന്റെ സാന്നിദ്ധ്യമാണ് നെഞ്ചിടിപ്പിന്റെ താളം മുറുകലും ശ്വാസത്തിലെ സംഗീതവും ഇനിയൊരിക്കലും പഴയ പ്രണയിതാക്കളാവാൻ കഴിയില്ലെന്നറി യുമ്പോഴും കവി അവളെ അഗാധമായി സ്നേഹിക്കുന്നു.

Question 9.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധയുടെ ജീവിത ത്തിന്റെ തുടർച്ചയാണ് പെൺകുട്ടിയെയും കാത്തിരിക്കുന്നതെന്നു സൂചിപ്പിക്കുന്ന ഒരു സന്ദർഭമെഴുതുക.
Answer:
വൃദ്ധയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തന്റെ മുറിയിലെത്തിയ പെൺകുട്ടി കണ്ണാടിക്കു മുന്നിൽ നിന്ന് തന്നെത്തന്നെ തിരയു മ്പോൾ മുറിയിലേക്ക് വന്ന ഭർത്താവ് അർഹിക്കുന്ന ആദരവ് കിട്ടാത്ത യജമാനന്റെ ഈർഷ്യതയോടെയാണ് അവളോട് പെരു മാറുന്നത്. വൃദ്ധയും ഭർത്താവുമായുണ്ടായിരുന്ന അടിമ ഉടമ ബന്ധത്തിന്റെ തുടർച്ചയാണിതിലും കാണുന്നത്.

Question 10.
‘മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും
മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും’.
ഊഞ്ഞാലിൽ എന്ന കവിതയിലെ ഈ വരികളിൽ തെളിയുന്ന ആശയമെന്താണ്?
Answer:
കാലവും രീതികളും മാറിയാലും മനുഷ്യൻ എന്നും ജീവിതത്തെ പ്രസാദാത്മകമായി നേരിടുകയും ജീവിതത്തിൽ സന്തോഷവും സ്നേഹവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഏത് ദുരിത ത്തെയും അതിജീവിക്കാൻ മനുഷ്യന് കഴിയുന്നത് അവന്റെ ഈ പ്രസാദാത്മകത കൊണ്ടാണ്.

Question 11.
‘ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം’ എന്ന പ്രയോഗത്തിലൂടെ ബഷീർ പങ്കുവയ്ക്കുന്ന ചിന്തകളെക്കുറിച്ച് കുറിപ്പെഴുതുക.
Answer:
നർമ്മ മധുരമാണ് ബഷീറിന്റെ സാഹിത്യം. വായനക്കാർക്കും സുഹൃത്തുക്കൾക്കും നർമ്മം പങ്കുവച്ചപ്പോഴും അവരൊന്നും അറിയാതെ ബഷീറിന്റെ ഉള്ളിൽ ദുഃഖങ്ങളുടെ നെരിപ്പോട് എരി യുന്നുണ്ടായിരുന്നു. സന്തോഷം പങ്കിട്ടും ദുഃഖം ഉള്ളിലൊതു ക്കിയും ജീവിച്ചയാളാണ് ബഷീർ.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 12.
‘വേരുകൾ നഷ്ടപ്പെടുത്തുന്നവർ’ എന്ന പാഠഭാഗത്തിൽ മര ങ്ങൾക്കും വേരുകൾക്കുമൊക്കെ മനുഷ്യഭാവം കല്പിക്കുന്ന ഏതെങ്കിലും ഒരു സന്ദർഭം എഴുതുക.
Answer:
പുഴക്കരയിൽ നിൽക്കുന്ന മരങ്ങൾ പുഴയിലേക്ക് വേരുകൾ നീട്ടി യിട്ടിരുന്ന് പുഴയോട് കഥ പറയുന്നു. കാൽ നീട്ടിയിട്ടിരുന്ന് കഥ പറയുന്ന മുത്തശ്ശിയുടെ ഭാവമാണ് പുഴയിലേക്ക് വേര് നീട്ടിയി രുന്ന് പുഴയോട് കഥ പറയുന്ന മരങ്ങൾക്ക് നസീർ നൽകുന്നത്.

Question 13.
‘സ്വാതന്ത്രലബ്ധിയ്ക്കു ശേഷം യാതനയുടെ വേതനവും പറഞ്ഞു മുന്നോട്ടു വന്ന കൂട്ടത്തിലൊന്നും ദേവിബഹനെ കണ്ടി രുന്നില്ലല്ലോ’ എന്നു പറയുന്നത് എന്തുകൊണ്ടാവാം?
Answer:
സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കാളിത്തമൊന്നും ഇല്ലാത്തവർ പോലും സ്വാതന്ത്ര്യാനന്തരം സമരസേനാനി എന്ന ലേബലിൽ പണവും സ്ഥാനമാനങ്ങളും നേടി. എന്നാൽ യഥാർത്ഥ പോരാ ളികളായ ദേവി ബഹനെപ്പോലുള്ളവർ അത്തരം ഒരു സ്ഥാനമാ നവും നേടിയെടുക്കാൻ ശ്രമിക്കാതെ സാമൂഹിക സേവനം ചെയ്യു കയാണുണ്ടായത്.

Question 14.
‘അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ
എന്ന് അനുകമ്പാദശകത്തിൽ പറയുന്നതിന്റെ പൊരുളെന്ത്?
Answer:
മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ഉള്ളിലെ അനുകമ്പാ ണ്. അതില്ലാത്തവൻ അസ്ഥിയും തോലും സിരകളുമുള്ള ഒരു വെറും ശരീരം മാത്രമാണ്. അവനെ മനുഷ്യനായി കരുതാനാവിമ്ല.

15 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണ ത്തിന്അ രപ്പുറത്തിൽക്കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വിതം. (5 × 4 = 20)

Question 15.
‘സമൂഹത്തെ ഗുണപരമായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നവരെയാണ് ചരിത്രം ഓർത്തുവയ്ക്കുന്നത്’.
ഈ പ്രസ്താവന ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്ക യുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നതാണോ? കുറിഴുതുക.
Answer:
അമേരിക്കൻ നോവലിസ്റ്റ് റിച്ചാർഡ്ബാഷിന്റെ ജോനാഥൻ എന്ന കടൽകാക്ക എന്ന വിശ്രുത കൃതിയിൽ ജോനാഥൻ പാരമ്പര്യങ്ങ ളുടെ ചങ്ങലകൾ പൊട്ടിച്ച് പുതിയ ആകാശം തേടി പറന്നവനാ ണ്. ജീവിക്കുന്നതിന് ഒരു ന്യായമുണ്ടാവണം എന്ന് വിശ്വസിച്ച ജോനാഥൻ തന്റെ വംശക്കാരെല്ലാം ഇരുട്ടിനെ കീറിമുറിച്ച് പറ ക്കുന്ന വലിയ സ്വപ്നം കണ്ടു. പഴഞ്ചൻ ആചാരങ്ങളുടെ വില ക്കുകൾ തകർത്ത് പറക്കൽ വിദ്യ പഠിച്ച അവൻ തന്റെ കടൽത്തീ രത്ത് പറക്കാനറിയുന്ന കടൽക്കാക്കകളുടെ പുതിയ തലമുറയെ വളർത്തിയെടുത്തു. ഇങ്ങനെ സമൂഹപരിവർത്തനം നടത്തുന്ന വരാണ് ചരിത്രം സൃഷ്ടിക്കുന്നത് അവരെയാണ് ചരിത്രം ഓർത്ത് വയ്ക്കുന്നതും.

Question 16.
‘പ്രണയത്തിന്റെ നഷ്ടം ‘സന്ദർശന’ത്തിലെ നായകനിൽ വരു ത്തിയ മാറ്റത്തെക്കുറിച്ച് ലഘുകുറിപ്പെഴുതുക.
Answer:
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിതയിലെ നായകന് പ്രണയഭരിതമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. പ്രണയ നഷ്ടത്തിന് ശേഷമുള്ള അയാളുടെ ജീവിതം അലച്ചിലി ന്റെയും അരാജകത്വത്തിന്റെയും ആയിരുന്നു. ആ നരക രാത്രി കൾ തള്ളിനീക്കിയത് മദ്യത്തിൽ മനസ് മുങ്ങി മരിച്ചും പുകവ ലിച്ചും ആണ്. അന്ന് കവിത പോലും അയാളെ വിട്ടുപോയി. തീരാത്ത അലച്ചിലും നഗരത്തിലെ ലോഡ്ജ് മുറികളിലെ ജീവി തവുമായി ആ ദിനങ്ങൾ അയാൾ കഴിച്ചുകൂട്ടി. പ്രണയത്തിൽ നിന്നും വീട്ടിൽ നിന്നും പുറന്തള്ളപ്പെട്ടവനായിരുന്നു അന്നയാൾ.

Question 17.
‘കവിതയിലെ ഈ നൃത്തം മുഖ്യമായി ശബ്ദത്തിന്റേതല്ല, അർത്ഥ ത്തിന്റേതാണ്. കാവ്യകലയെക്കുറിച്ചുള്ള എം എൻ വിജയന്റെ ഈ നിരീക്ഷണം വിശദമാക്കുക.
Answer:
സ്വരങ്ങൾ കൊണ്ട് ഗായകൻ ഗാനം സൃഷ്ടിക്കും പോലെ കല്ലു കൊണ്ട് ശില്പി ശില്പം തീർക്കും പോലെ വാക്കുകൾ കൊണ്ട് കവി ഒരുക്കുന്ന നൃത്തമാണ് കവിത എന്ന് എം.എൻ. വിജയൻ അഭിപ്രായപ്പെടുന്നു. അത് കേവലം ശബ്ദസൗന്ദര്യം കൊണ്ട് ഉണ്ടാ ക്കുന്ന ഭംഗിയല്ല. വായിച്ച് കേൾക്കാൻ ഇമ്പമുള്ളത് നല്ല കവിത ആവണമെന്നില്ല. അർത്ഥഭംഗിയാണ് കവിതയെ സുന്ദരമാക്കുന്ന ത്. കവിതയിലെ വാക്കുകൾ ബഹ്വർത്ഥസാദ്ധ്യതയുള്ള സൂചക ങ്ങളാണ്. അത്തരം സൂചകങ്ങൾ കവി സശ്രദ്ധം തിരഞ്ഞെടുത്ത് കവിതയിൽ ഉപയോഗിക്കുന്നു. അപ്പോൾ കവിത അർത്ഥത്തിന പുറത്തെ അർത്ഥം ഉല്പാദിപ്പിക്കുന്നു. അങ്ങനെ അർത്ഥഭംഗി സൃഷ്ടിക്കുന്ന പദങ്ങളുടെ നൃത്തമാണ് കവിത.

Question 18.
‘ഭൂതകാലവും വർത്തമാനകാലവും ഇരു ചില്ലകളാകുന്ന മരത്തി ലാണ് ‘ഊഞ്ഞാലിൽ’ എന്ന കവിതയുടെ ഊഞ്ഞാൽ കെട്ടിയിരി ക്കുന്നത്’. ഈ പ്രസ്താവനയോട് യോജിക്കാനാവുമോ? കുറിപ്പെ ഴുതുക.
Answer:
വൈലോപ്പിള്ളിയുടെ പ്രണയോപനിഷത്ത് എന്ന് വിശേഷിപ്പി ക്കപ്പെടുന്ന കവിതയാണ് ഊഞ്ഞാലിൽ, വൃദ്ധ ദമ്പതികൾ ആയി രയെ വരവേറ്റുകൊണ്ട് മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ രാവെളുക്കുവോളം ഒന്നിച്ചിരുന്ന് ഊഞ്ഞാലാടുന്നു. പ്രണയദരി തമായ ആ ദാമ്പത്യത്തിന്റെ വർത്തമാന കാലത്തിൽ നിന്ന് ഭൂത കാലത്തിലേക്കും തിരിച്ചും ഒരുഞ്ഞാലാട്ടം പോലെ അവർ ദാമ്പ ത്വദിനങ്ങൾ അനുസ്മരിക്കുന്നു. മുപ്പതുകൊല്ലം മുൻപ് ഒന്നി ച്ചുള്ള ജീവിതം തുടങ്ങിയ നാളിന്റെ മധുരം ഇന്നുമവർ ഓർക്കു ന്നു. ഭൂത വർത്തമാനങ്ങൾക്കിടയിൽ ഓർമ്മകളിലൂടെയുള്ള ഈ സഞ്ചാരം ഒരുഞ്ഞാലാട്ടം പോലെ കവിതയിൽ ആവർത്തിക്കു ന്നു. അതുകൊണ്ടാണ് ഭൂതകാലവും വർത്തമാന കാലവും ഇരു ചില്ലകളാകുന്ന മരത്തിലാണ് ‘ഊഞ്ഞാലിൽ’ എന്ന് വിലയിരുത്തി യിട്ടുള്ളത്.

Question 19.
‘അനർഘനിമിഷ’ത്തിൽ ബഷീർ സംവദിക്കുന്ന അജ്ഞാതനായ ‘ന് നൽകുന്ന അർത്ഥതലങ്ങൾ എന്തൊക്കെയാവാം?
Answer:
ബഷീറിന്റെ അനന്യമായ രചനയാണ് അനർഘനിമിഷം എന്ന നാട കീയ സ്വാഗതാഖ്യാനം. പ്രത്യക്ഷാർത്ഥത്തിൽ പ്രണയിനിയോട് വിട പറഞ്ഞു പോകുന്ന പ്രണയിതാവിന്റെ വാക്കുകളായി കവിത ആസ്വദിക്കാം. പക്ഷേ, നിന്നെ പിരിഞ്ഞ് ഇല്ലായ്മയിൽ ലയിക്കാൻ പോകുന്നു. നാദബ്രഹ്മത്തിൽ ലയിക്കാൻ പോകുന്നു. കഴിഞ്ഞു പോയ അനന്തകോടി ഇന്നലെകളിൽ ലയിക്കാൻ പോകുന്നു തുട ങ്ങിയ പരാമർശങ്ങൾ കവിതയ്ക്ക് ഒരു ദാർശനിക മാനം നൽകു ന്നു. ആഴത്തിൽ സ്നേഹിച്ചിരുന്ന ജീവിതത്തോട് വിട പറഞ്ഞ് മരണത്തെ പുൽകാൻ ഒരുങ്ങുന്നവന്റെ വാക്കുകളായി കവിത ആസ്വദിക്കാം. ജീവിതത്തോടുള്ള യാത്ര പറയലായോ പ്രകൃതി യോടുള്ള യാത്ര പറയലായോ ഭൂമിയോടുള്ള യാത്ര പറയലായോ ഒക്കെ ബഹ്വർത്ഥങ്ങളിൽ അനർഘനിമിഷത്തിലെ വിട പറയലി നെയും വ്യാഖ്യാനിക്കാം.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 20.
ആഗ്രഹമുണ്ടായിട്ടും തങ്കം നായർക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണ് ? അഭിപ്രായക്കു റിപ്പ് എഴുതുക.
Answer:
ലളിതാംബിക അന്തർജനത്തിന്റെ അഗ്നി സാക്ഷി എന്ന നോവലിലെ കഥാപാത്രങ്ങളാണ് ദേവി ബഹനും തങ്കം നായരും. മുഴുവൻ ഇന്ത്യക്കാരുടെയും ക്ഷേമത്തിന് വേണ്ടി ജീവിച്ച ദേവി ബഹന്റെ നേരേ മറുവശത്താണ് അവനവനു വേണ്ടി മാത്രം ജീവിച്ച തങ്കം നായർ നിൽക്കുന്നത്. ബ്രിട്ടീഷ് സർക്കാരിൽ തന്റെ ഭർത്താവിനുള്ള ഉന്നത ഉദ്യോഗം, മക്കളായ അപ്പുവിന്റെയും മധു വിന്റെയും പഠനം, അല്ലലും അലട്ടുമില്ലാത്ത സുഖജീവിതം ഇതൊന്നും കൈവിട്ടുകളയാൻ തങ്കം നായർക്കാവില്ല. സുഖ മെന്ന മാരക ലഹരിക്കടിപ്പെട്ട് ജീവിക്കുന്ന അവർക്ക് സ്വാതന്ത്ര്യ സമരത്തോട് അനുഭാവമുണ്ടെങ്കിലും താൻ അനുഭവിക്കുന്ന സുഖങ്ങൾ ഉപേക്ഷിക്കാനാവില്ല. തന്റെ സ്വാർത്ഥ ജീവിതത്തെ ക്കുറിച്ച് ആത്മനിന്ദ ഉണ്ടെങ്കിലും സുഖലഹരിയിൽ മുഴുകിക്കഴി യാനേ അത്തരം വ്യക്തിത്വങ്ങൾക്ക് കഴിയൂ.

Question 21.
ജനപ്രിയസിനിമകളെക്കുറിച്ചുള്ള പഠനം, അത് പ്രവർത്തിക്കുന്ന സമൂഹത്തെക്കുടി മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ടോ? ‘സിനിമയും സമൂഹവും’ എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിശ മാക്കുക.
Answer:
ജനപ്രിയ സിനിമകൾ ഉത്തമ കലാസൃഷ്ടികൾ ഒന്നുമല്ല. പല പ്പോഴും അവ ഭ്രമകല്പനകളോ യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമോ ആണ് താനും. ഉത്തമകലയുടെ ഉന്നത് മൂല്യങ്ങളൊന്നും അത്തരം സിനിമകളിൽ ആരും പ്രതീക്ഷിക്കു ന്നുമില്ല. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അവ ആകർഷിക്കുന്നു എന്ന യാഥാർത്ഥ്യം മറക്കാനാവില്ല. അതിന് കാരണം സമൂഹത്തിന്റെ ഏതെല്ലാമോ മാനസികാവശ്യങ്ങൾ അത്തരം സിനിമകൾ തൃപ്തിപ്പെടുത്തുന്നു എന്നതാണ്. അതു കൊണ്ട് നമ്മൾ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പഠിക്കാൻ ജന പ്രിയ സിനിമകളുടെ ജനപ്രിയതയുടെ കാരണം അന്വേഷിക്കേ ണ്ടതുണ്ട്. ജനപ്രിയ സിനിമകളെ ഗൗരവത്തോടെ പഠിക്കുന്നത് സമൂഹശാസ്ത്ര പഠനം തന്നെയാണെന്ന് ഒ.കെ. ജോണി സമർത്ഥി ക്കുന്നു.

Question 22.
എത്രത്തോളം ഹൃദ്യവും സൂക്ഷ്മവുമായിട്ടാണ് കൃഷ്ണന്റെ ബാല്യകാല സ്മരണകൾ ‘പീലിക്കണ്ണുകൾ’ എന്ന പാഠഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്? ഏതെങ്കിലും രണ്ടു സന്ദർഭത്തെ മുൻനിർത്തി കുറിപ്പെഴുതുക.
Answer:
കൃഷ്ണഗാഥയുടെ ഏറ്റവും വലിയ സൗന്ദര്യമാണ് ഉണ്ണിക്കണ്ണന്റെ ബാലലീലകൾ. കാളിന്ദി തീരത്തെ കാനനത്തിൽ കളിച്ചു നടന്ന ബാല്യകാലത്തിന്റെ ഓർമ്മകൾ മധുരയിൽ രാജാവായ ശേഷവും കൃഷ്ണന്റെ മനസിനെ വിട്ടൊഴിഞ്ഞില്ല. നന്ദഗോപനോട് യാത്ര പറയുമ്പോൾ അമ്പാടിയിൽ യശോദമ്മയുമൊത്തുള്ള ജീവിത ത്തിന്റെ മധുരം കൃഷ്ണൻ ഓർമ്മിക്കുന്നു. അമ്മ വെറ്റില തിന്ന് ചൊരുക്കി ബോധം മറഞ്ഞപ്പോൾ കണ്ണൻ പെട്ടെന്ന് അമ്മയെ കെട്ടിപ്പിടിച്ച് വീഴാതെ കാത്തതും പിന്നീട് അമ്മ അതിന് സമ്മാനം കൊടുത്തതും ഹൃദയസ്പർശിയായ ഓർമ്മയാണ്. പിള്ളാരെ നുള്ളിയതിന് അമ്മ മയിൽപ്പീലി കൊണ്ടടിച്ചതിന് പിണങ്ങിയിരുന്ന കണ്ണന് സമ്മാനം നൽകി അമ്മ പിണക്കം മാറ്റിയതും ഹൃദ്യവും സൂക്ഷ്മവുമായ ബാല്യാനുഭവമായി കൃഷ്ണഗാഥയിൽ അവത രിപ്പിക്കുന്നു.

Question 23.
കളവു ചീത്തയാണെന്നും തന്റെ തൊഴിലും താവഴിയും മാറ്റു ന്നതാണ് നല്ലതെന്നും ഇക്കണ്ടക്കുറിപ്പ് ചിന്തിക്കാനിടയായ സാഹ ചര്യം വ്യക്തമാക്കുക.
Answer:
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ചെറുകഥയായ വാസനാ വികൃതിയിലെ കഥാപാത്രമാണ് ഇക്കണ്ടക്കുറുപ്പ്. അച്ഛൻ വഴിയ്ക്കും അമ്മാവൻ വഴിക്കും മോഷണവാസനയുള്ള കഥാ പാത്രം. നാട്ടിൽ നടത്തിയ ഒരു മോഷണം കൊലപാതകത്തിൽ അവസാനിച്ചപ്പോൾ പിടിക്കപ്പെടാതിരിക്കാൻ മദിരാശിക്ക് വണ്ടിക യറി. കുറെക്കാലത്തേക്കെങ്കിലും മോഷ്ടിക്കില്ലെന്ന് ശപഥമെടു ത്തു. പക്ഷേ വാസനാബലം അയാളെ ചതിച്ചു. അന്വേഷണ ഉദ്യോ ഗസ്ഥനെത്തന്നെ പോക്കറ്റടിച്ച് പിടിക്കപ്പെട്ടു. മർദ്ദനവും ജയിൽ ശിക്ഷയും അപമാനവും ഏറ്റുവാങ്ങേണ്ടി വന്നു. ഈ സാഹചര്യ ത്തിലാണ് പാരമ്പര്യമായിക്കിട്ടിയ മോഷണവാസന ഉപേക്ഷിക്കാൻ ഇക്കണ്ടക്കുറുപ്പ് തീരുമാനിച്ചത്.

Question 24.
അരികുവൽക്കരിക്കപ്പെടുന്ന സ്ത്രീജീവിതത്തിന് ആത്മബലം നൽകാനാണോ സംക്രമണത്തിൽ കവി ശ്രമിക്കുന്നത് ? അപ്രത ഥന കുറിപ്പെഴുതുക.
Answer:
ആറ്റൂർ രവിവർമ്മയുടെ സംക്രമണം എന്ന കവിത സ്ത്രീവിമോ ചനത്തിനുള്ള പ്രകടമായ ആഹ്വാനം ഉൾക്കൊള്ളുന്നു. വീട്ടിലും സമൂഹത്തിലും സ്ത്രീ അനുഭവിക്കുന്ന അവഗണനയും പരിഹാ സവും പീഡനവും കവി മനസിനെ ഒരൊഴിയാബാധയായി നോവി ക്കുന്നു. കുറ്റിച്ചൂലുപോലെ, നാറത്തേക്ക് പോലെ, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം പോലെ ഉപയോഗിച്ചുപേക്ഷിക്കപ്പെടുന്ന സ്ത്രീയുടെ മോചനം അവളിലൂടെ മാത്രമേ നടക്കൂ. അതിന വൾക്ക് കരുത്ത് പകരുന്ന ആഭിചാരക്രിയയാണ് സംക്രമണം എന്ന കവിത. വിദ്യാഭ്യാസവും ആത്മബോധവും ആത്മവിശ്വാ സവും ഇല്ലാതെ ഇരയാക്കപ്പെടുന്ന, പാർശ്വവത്കരിക്കപ്പെടുന്ന പെണ്ണിന് കടുവയുടെ കരുത്തും ചെന്നായയുടെ ശൗര്യവും കാട്ടു തിയുടെ വന്യതയും സൂര്യന്റെ തീക്ഷ്ണതയും പകരുകയാണ് സംക്രമണം എന്ന കവിത.

Kerala Plus One Malayalam Board Model Paper 2021 with Answers

25 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും അ ഇത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ (5 × 6 = 30)

Question 25.
‘ജീവിതത്തെ വർണാഭമാക്കുന്ന മൂല്യവത്തായ അനുഭവങ്ങളിൽ ഒന്നാണ് പ്രണയം’. സന്ദർശനം എന്ന കവിതയെ വിലയിരുത്തി ലഘുപന്യാസം തയ്യാറാക്കുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കു ന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെയാ ണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്യത്യസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.

കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവതരി പ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മ കൾ ദുസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേറുന്നതു പോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്ത മനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നെടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.

പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണു വാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്ര ഹിച്ച് ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.

കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന ത്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.

അനർഗ്ഗമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത “രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.

സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദ ങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീ സൗന്ദര്യ ത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാല ത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.

പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാ രുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.

കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ച പ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.

കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Question 26.
‘പെണ്ണായാൽ ചോറും കറീം വയ്ക്കണം, പെറണം…’ (ഓർമ്മ യുടെ ഞരമ്പ് സ്ത്രീകളുടെ അവസ്ഥ സമകാലിക സമൂഹ ത്തിലും ഇതുതന്നെയാണോ? അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളത്തിലെ പെണ്ണെഴുത്തിന്റെ കരുത്തുള്ള ശബ്ദമാണ് കെ.ആർ. മീരയുടെത്. കുടുംബിനി. എഴുത്തുകാരി, സാമൂഹികജീവി എന്നീ നിലകളിൽ പെണ്ണിന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും ആണ ധികാരത്തിന് കീഴിൽ ചവിട്ടിമെതിക്കപ്പെടുന്നതെങ്ങനെ എന്ന് വെളിപ്പെടുത്തുന്ന കഥയാണ് മീരയുടെ ഓർമ്മയുടെ ഞരമ്പ് പ്രതിഭാശാലിയായ എഴുത്തുകാരി ആയിട്ടും കുടുംബിനിയുടെ വേഷത്തിലേക്ക് ഒതുക്കപ്പെട്ട സ്ത്രീയുടെ കഥയാണ് ഓർമ്മയുടെ ഞരമ്പ്. പെണ്ണ് കഥയും കവിതയും എഴുതിയിട്ട് കുടുംബത്തി നെന്ത് പ്രയോജനം. പെണ്ണായാൽ ചോറും കറീം വയ്ക്കണം, പെറണം എന്ന പൊതുബോധമാണ് കഥയിലെ വൃദ്ധയുടെ ജീവി തത്തെ തളച്ചിടുന്നത്. കുട്ടികളെ പെറ്റുപോറ്റിയും തൊഴുത്തിലെ കന്നുകാലികളെ സംരക്ഷിച്ചും പരേതർക്ക് വിളക്കു കൊളു ത്തിയും ചുരുങ്ങിപ്പോയ അവർ എഴുത്തിലൂടെ നിശ്ശബ്ദമായി കലഹിക്കുന്നുണ്ടെങ്കിലും അത് അവരുടെ ഉള്ളിൽ മാത്രം സംഭ വിക്കുന്ന പോരാട്ടമാണ്.

വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റങ്ങൾ കേരളീയ സ്ത്രീ ജീവി തത്തെ കുറെയൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും ഇന്നും വീട്ടമ്മ എന്ന നിലയിൽ തളയ്ക്കപ്പെട്ട ജീവിതത്തിൽ നിന്ന് അവൾ മുക്തയല്ല. വിദ്യാഭ്യാസവും തൊഴിലും വരുമാനവും ഉള്ള സ്ത്രീകൾ പോലും വീട്ടമ്മയുടെ പ്രാരാബ്ധങ്ങൾ ചുമക്കണം, ആണധികാരത്തിന് വഴങ്ങി കുടുംബം നിലനിർത്തണം എന്നതാണ് സ്ഥിതി.

വായനയും എഴുത്തും പൊതുജീവിതവുമൊക്കെ കുടുംബ ജീവിതത്തിനൊപ്പം കൊണ്ടുപോകാൻ അധിക സഹനങ്ങൾ അല്ലാതെ ഇന്നും പെണ്ണിന് വഴിയില്ല. ഓർമ്മയുടെ ഞരമ്പിലെ വൃദ്ധയുടെ ജീവിതത്തിൽ നിന്ന് ഏറെയൊന്നും മുന്നേറാൻ ഇന്നും കേരളീയ സ്ത്രീകൾക്ക് കഴിയുന്നില്ല.

വൃദ്ധയുടെ വാക്കുകളിൽ തെളിയുന്ന വേദന എക്കാലത്തേയും സ്ത്രീകൾ അനുഭവിക്കുന്നവയാണ്. ഭർത്താവിനെ പാണിഗ്ര ഹണം ചെയ്യുന്നതോടെ ഭാര്യയ്ക്കുണ്ടാകുന്ന സാഫല്യവും സന്തോഷവും ഭർത്താവിനോടൊപ്പം ജീവിച്ചു കൊണ്ട് നേടുവാ നാണ് സ്ത്രീ ആഗ്രഹിക്കുന്നത്. ഇതിന് തടസ്സമായി നിൽക്കുന്നത് സ്ത്രിക്ക് മാത്രമായി സമൂഹം കാലങ്ങളായി നൽകിയിരിക്കുന്ന വീട്ടിലെ പണികളാണ്. പിന്നെ ആചാര മര്യാദകളും.

വീട്ടിൽ പശുവുണ്ടായാൽ പണി പെണ്ണിനാണ്. മരിച്ചവരുടെ അസ്ഥിത്തറ യു ണ്ടെങ്കിൽ അതിൽ വിളക്കു വയ്ക്കുന്നത് സ്ത്രീയാണ്. രാമനാമം ജപിക്കേണ്ടതും രാമായണം വായിക്കേ ണ്ടതും സ്ത്രീകളാണ്. അടുക്കളയുടെ ചുമരുകൾക്കിടയിൽ സ്ത്രീ നടന്നു തീർക്കുന്ന കാലടികൾകൊണ്ട് ഈ ഭൂഗോളം എ വട്ടം ചുറ്റാമെന്ന് ആർക്കും കണക്കുകൂട്ടുവാൻ കഴിയില്ല. ഇതെല്ലാം സ്ത്രീയുടെ നിത്യതൊഴിലുകളാണ്. മുടങ്ങാതെ ചെയ്യു ന്നവയാണ്. അത് സ്ത്രീകൾക്ക് നൽകിയിരിക്കുന്നതാണ്. ഭർത്താവ് കുട്ടികളേയും അമ്മയേയും ഡൽഹിക്ക് കൊണ്ടുപോ യപ്പോൾ ഭാര്യയെ വീട്ടിൽ നിർത്തുന്നത് പുരുഷനായ ഭർത്താ വിന്റെ തിരുമാനമാണ്.

കുടുംബത്തിനകത്ത് ഒരു അധികാരവ്യവസ്ഥിതിയുണ്ട്. അത് അച്ഛനായ പുരുഷന്റെ അധികാര വ്യവസ്ഥിതിയാണ്. ‘തള്ള വളർത്തിയാൽ തൊള്ള വളരു’ എന്നത് മക്കളെ വളർത്തുന്ന തിൽ സ്ത്രീകൾക്ക് പരിപക്വതയില്ലെന്ന് അറിയിക്കുന്ന പഴയ തലമുറയുടെ മനോഭാവമാണിത്. ‘പെൺബുദ്ധി പിൻബുദ്ധിയു മാണ്’ത്രേ. ഇന്ന് കാണുന്ന കുടുംബവ്യവസ്ഥിതിക്ക് മുമ്പുണ്ടാ യിരുന്ന ഗോത്രവ്യവസ്ഥിതിയിൽ മാത്രമേ അമ്മയ്ക്ക് ശക്തി ഉണ്ടാ യിരുന്നുള്ളൂ. അന്ന് അച്ഛൻ ഉണ്ടായിരുന്നില്ല. നീണ്ട ശൈശവമുള്ള മനുഷ്യനെ കൊച്ചിലേ രക്ഷിച്ചതും, വളർത്തിയതും അമ്മയായിരുന്നു. ഗോത്രത്തിൽ നിന്നും മാറി മനുഷ്യൻ കുടും ബജീവിതം ആരംഭിച്ചപ്പോൾ അച്ഛൻ കുടുംബത്തിലെ കേന്ദ്രമായി മാറി. അമ്മ വീട്ടിനകത്ത് മക്കളെ സംരക്ഷിക്കു ന്നവരും അച്ഛൻ പുറത്തു പോയി പണിയെടുക്കുന്നവരും ആയി മക്കളേ……അമ്മ അ വന്നാൽ നല്ല അടികൊള്ളും എന്ന് ഒരച്ഛനും പറയില്ല. അച്ഛൻ വന്നാൽ നിങ്ങളുടെ തുണി അലക്കിത്തരുമെന്ന് ഒരു അമ്മയും പറയില്ല. ഇതാണ് കുടുംബത്തിലെ പുരുഷാധികാരം.

‘ഓർമ്മയുടെ ഞരമ്പിൽ’ ഭർത്താവിന്റെ അമ്മയാണ് പശുവിനെ നോക്കുന്നതിനും, അച്ഛന്റെ അസ്ഥിത്തറയിൽ വിളക്കു വയ്ക്കു ന്നതിനും മരുമകളോട് ആവശ്യപ്പെടുന്നത്. വൃദ്ധയുടെ ഓർമ്മയിൽ ഭർത്താവിന്റെ അമ്മയുടെ അധികാരം കൂടി കാണുന്നുണ്ട്. അത് മകനോടൊപ്പം നിൽക്കുന്ന അമ്മയുടെ അധികാരമാണ്. വ്യക്ത മായിപ്പറഞ്ഞാൽ ഒത്തിരി വികാര സമ്മർദ്ദങ്ങൾ (ഫ്രസ്ട്രേഷൻസ്) അനുഭവിക്കുന്ന ഒരു അമ്മായിയമ്മയുടെ അധികാരമാണിവിടെ “കാണുന്നത്. പശുക്കളെ ആരു നോക്കുമെന്നത് പഴയ തലമുറ യുടെ ചോദ്യമാണ്. ഒരു പക്ഷേ സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യാതെ വീട്ടിനകത്തുള്ള പണികൾ ചെയ്തിരുന്ന പഴയ കാർഷി കാലത്തിന്റെ പൊതുസ്വഭാവമായിരുന്നു. വൃദ്ധ അന്ന് ഒതുങ്ങി പോയിരുന്നു.

കഥയിലെ നവവധുവായ പെൺകുട്ടിക്ക് വൃദ്ധയോട് ആദ്യമുണ്ടാ യിരുന്നത് പുച്ഛമായിരുന്നു.തുടർന്ന് വൃദ്ധയുടെ സംസാരത്തിൽ പ്രകടമായ സ്വാതന്ത്ര്യദാഹം മനസ്സിലായപ്പോൾ പെൺകുട്ടിയുടെ പുച്ഛം മാറിപ്പോയി. തന്റെ അവസ്ഥകൾക്ക് വൃദ്ധയുടെ ജീവിത ത്തോട് സാദൃശ്യം തോന്നുകയും വൃദ്ധയോടുള്ള ബഹുമാനത്തി ലേക്കും ഒടുവിൽ മരണം കൊണ്ട് പ്രതിരോധിക്കുന്ന ജീവിത പാഠ ത്തിലേക്കും വളരുകയും ചെയ്യുന്നു.

ആ കുടുംബത്തിനകത്തെ പദവിയിൽ വൃദ്ധയിൽ നിന്ന് പെൺകു ട്ടിക്ക് ചില വ്യത്യാസങ്ങളുണ്ട്. കല്ല്യാണത്തിന് പോകാത്തത് ഇഷ്ട പ്പെടാത്തവർ ആ വീട്ടിലുണ്ടെന്നത് പെൺകുട്ടി ഒരു വിഷയമാ ക്കു ന്നില്ല. ഭർത്താവിന്റെ ഈർഷ്യയോട് പ്രതികരിക്കുന്നില്ല.

ഈ കഥയിലെ ഒരു പ്രതീക സൂചന പെൺകുട്ടിയുടെ തലമുറയിലെ സ്ത്രീത്വത്തിന്റെ പദവി കാട്ടിത്തരുന്നതാണ് സീമ ന്തരേഖയിലെ സിന്ദൂരം വിയർപ്പിൽ മുങ്ങി ഒരു രക്തത്തുള്ളി പോലെ താഴേക്ക് വീണ് മരിച്ചതും ഒരു പ്രതീകമാണ്. ഇത് പെൺകുട്ടിയുടെ തലമുറയുടെ വ്യത്യസ്ത മനോഭാവത്തെ കാണി കടുത്ത വിയർപ്പിൽ സ്ത്രീയുടെ കടുത്ത അനുഭവങ്ങൾ മരിച്ചു വീഴുന്നത് ദൃഢമായ ഭർത്തബന്ധം കാണിക്കുന്ന സിന്ദൂരമാണ്. വിയർപ്പിൽ മുങ്ങിയപ്പോൾ സിന്ദൂരം ഒരു രക്തത്തുള്ളിയായി മാറി. വിയർക്കുന്ന അനുഭവത്തിലൂടെ അതിന് ജീവൻ വയ്ക്കുകയും മരിച്ചു വീഴുകയും ചെയ്തു. അതുപോലെ കഥാന്ത്യത്തിൽ പെൺകുട്ടിയുടെ ഭർത്താവിന് യജ മാനന്റേതു പോലുള്ള ഈർഷ്യ വന്നത് അർഹിക്കുന്ന ആദരം ഭാര്യ കൊടുക്കാഞ്ഞതു കാരണമായിരുന്നു. ഈ വിഷയത്തിൽ പെൺകുട്ടിയുടെ ഭർത്താവും വൃദ്ധയുടെ ഭർത്താവും ഒരേ പുരു ഷാധിപത്യത്തിന്റെ അധികാരികൾ തന്നെയാണ്.

നമുക്കൊന്ന് വഴിമാറി ചിന്തിക്കാം. തലമുറകൾ മാറി വരുന്നത് എങ്ങനെ അറിയാം? വിവിധങ്ങളായ വിഷയങ്ങളോട് വിഭിന്ന തല മുറകൾ സമീപിക്കുന്ന രീതികളും അവരുടെ പ്രതികരണങ്ങളും നിരീക്ഷിച്ചാൽ ഇതറിയുവാൻ സാധിക്കും. വൃദ്ധ പഴയ കാല ത്തിന്റെ പുരുഷാധികാര കേന്ദ്രത്തിനു കീഴിൽ ഒതുങ്ങിക്കൂടിയെ ങ്കിൽ പെൺകുട്ടി സ്വന്തം തീരുമാനത്തിന് മൂല്യം കൽപ്പിക്കുന്നു. ഓരോ തലമുറകളിലും ഉണ്ടാകുന്ന നവീനമായ ചിന്തകളും ആശ യങ്ങളും എഴുത്തുകാരിലൂടെ സംക്രമിച്ചും കലകളിലൂടെ വ്യാപിച്ചും സംസ്കാരങ്ങൾ പരസ്പരം ഇടകലർന്നും ചെറിയ തോതിലുള്ള നവോത്ഥാന പ്രവണതകൾ ഉണ്ടാക്കും. ജനകീയ സമരങ്ങളും സംഘടനാ പ്രസ്ഥാനങ്ങളും എല്ലാം ഈ നവോത്ഥാ നങ്ങൾക്ക് ഇടയാക്കുന്നു. അങ്ങിനെ കുടുംബം മുതൽ സമു ഹത്തിലുള്ള എല്ലാ സംവിധാനങ്ങളിലും ഇടപെടലുകൾ നട ക്കും. തൽഫലമായി സമൂഹം കൂടുതൽ അപ്ഡേറ്റ് (പരിഷ്ക്കരി ക്കൽ) ആകും.

വൃദ്ധയുടേയും പെൺകുട്ടിയുടേയും കുടുംബത്തിനകത്തെ പദ വികളിൽ കാണുന്ന വ്യതിയാനം തലമുറകളുടേതാണ്. വൃദ്ധയുടെ യൗവ്വനകാലം ആവിഷ്ക്കാര സ്വാതന്ത്ര്യവും സഞ്ചാരസ്വാത ന്ത്ര്യവും നിഷേധിക്കപ്പെട്ടതും പ്രതികരണങ്ങൾ പോലും നിഷേ ധിക്കപ്പെട്ടതുമായിരുന്നു. കല്യാണത്തിന് പോകാതിരിക്കുന്ന പെൺകുട്ടിയുടെ തീരുമാനം കുടുംബത്തിന്റെ തീരുമാനത്തിന് എതിരായി വരുന്നു. ഈ തീരുമാനം കൊണ്ടൊന്നും കഥയിലെ സ്ത്രീയുടെ അടിസ്ഥാന അവകാശമായ സ്വാതന്ത്ര്യത്തിലേക്കുള്ള വിടുതൽ ഉണ്ടാകുന്നില്ല. എങ്കിലും പുരുഷാധിപത്യത്തിന്റെ ശക്തിക്ക് ക്ഷീണം സംഭവിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാ യിരിക്കുന്നു.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 27.
‘വേരുകൾ നഷ്ടപ്പെടുത്തുന്നവർ’ എന്ന ശീർഷകം പ്രകൃതി ചൂഷ ണത്തെയും മനുഷ്യജീവിതത്തെയും ഒരുപോലെ ആവിഷ്ക്കരി ക്കുന്നുണ്ടോ? വിശകലനം ചെയ്യുക,
Answer:
എൻ. എ. നസിർ കേരളത്തിലെ വനാന്തരങ്ങളിലൂടെ മുപ്പത്ത ഞ്ചോളം വർഷങ്ങളായി ക്യാമറയുമായി അന്വേഷണത്തിലാണ്. വയനാടൻ മലകളും പറമ്പിക്കുളവും തേക്കടിയും ചിന്നാറും ഇര വിക്കുളവും അദ്ദേഹത്തിന്റെ കരുതലോടെയുള്ള പാദസ്പർശ മേറ്റ കാടുകളാണ്. നസീർ പറയുന്നുണ്ട്. നമ്മുടെ പാദങ്ങൾ സ്പർശിക്കുവാൻ പോലും പാടില്ലാത്ത ചില വനസ്ഥലികൾ ഉണ്ട്. ഗവേഷണത്തിന്റെയോ ഫോട്ടോഗ്രാഫിയുടേയോ ടൂറിസത്തി ന്റേയോ പേരിൽ അശുദ്ധമാക്കുവാൻ പാടില്ലാത്ത വിശുദ്ധ സ്ഥല ങ്ങൾ….. (കാടിനെ ചെന്നു തൊടുമ്പോൾ എന്ന പുസ്തകത്തിൽ നിന്നും) നസിർ കേവലമൊരു ഫോട്ടോഗ്രാഫറല്ല; പ്രകൃതിസ്നേ ഹിയും മൃഗസ്നേഹിയുമാണ്.

അതിനാൽ മരങ്ങളുടെ വേരുക ളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ മനുഷ്യരുടെ പ്രകൃതി ബോധത്തിന്റെ അടിസ്ഥാനങ്ങൾ കണ്ടെത്തുന്നതായി കാണാം. ഈ പാഠഭാഗത്തിന്റെ ആദ്യവരി തന്നെ വിസ്മയകരമായ കണ്ട ലാണ്. പ്രകൃതിയും ഭൂമിയും പാരസ്പര്വത്തിൽ കഴിയുന്ന തിനെ തന്റെ കാട് കണ്ട് ഉൾക്കണ്ണിലൂടെ വിശദീകരിച്ചപ്പോൾ അതൊരു കണ്ടെത്തലിന്റെ വിസ്മയം ഉണ്ടാക്കുന്നു. നെഞ്ചോട് അണച്ചു പിടിച്ചതു പോലെയായിരിക്കാം ഭൂമി ഓരോ വൃക്ഷ ത്തേയും തന്നിലേക്ക് ചേർത്തു വച്ചിരിക്കുന്നത്. വേര് ഭൂമിയിൽ പടർന്നതിനെക്കുറിച്ചുള്ള ഈ വ്യാഖ്യാനം എൻ എ നസീറിന്റെ പ്രകൃതിബോധത്തിന്റെ സ്ഫുരണങ്ങളാണ്.

വേരുകളെക്കുറിച്ച് നസീർ കണ്ടെത്തുന്നത് തികച്ചും നൂതനമായ അറിവുകളായി നമുക്ക് മനസ്സിലാക്കാം. മഴക്കാടുകളുടെ അടി ആട്ടുകൾ ഉടനീളം വേരുപടലങ്ങളാണെന്നത് നമുക്ക് വിസ്മയം തോന്നാം. കേരളത്തിന്റെ ചരിവ് പ്രതലം അറബിക്കടലിലേക്ക് ഇറ ങ്ങിക്കിടക്കുന്നതാണ്. നമ്മുടെ മരങ്ങൾ മുറിഞ്ഞു വീഴുന്തോറും നശിച്ചുപോകുന്നത് നമ്മുടെ മണ്ണിന്റെ ബലമാണ്. മണ്ണിനെ പിടി ച്ചു നിർത്തുന്നവയാണ് വേരുകൾ വേരുകളടക്കം മരങ്ങളെ പിഴു തെടുക്കുമ്പോൾ ഭൂമിയെ ഭദ്രമായി കെട്ടിവെച്ചിരിക്കുന്ന വേരു കളാണ് ഒന്നൊന്നായി അറുത്തുമാറ്റിക്കൊണ്ടിരിക്കുന്നത്. അപ്പോൾ കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന കേരള ത്തിന്റെ മണ്ണിന്റെ ബലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതും നമ്മുടെ നാട്ടു വൃക്ഷങ്ങളുടെ വേരുകൾക്ക് ഭൂമിയിലെ ഈർപ്പത്തെ നിലനിർത്താനും ജലം ശേഖരിച്ചു വയ്ക്കാനുമുള്ള കഴിവുണ്ട്. റോഡുവക്കത്ത് നിന്നിരുന്ന ഈ മരങ്ങളൊക്കെ പിഴുതു കളഞ്ഞ് വർണ്ണച്ചെടികൾ വളർത്തുമ്പോൾ ഭൂമിയിലെ ജലശോഷണം വർദ്ധിക്കുകയാണ്.

വേരുകൾ നഷ്ടപ്പെടുന്ന മണ്ണിന്, ദയയില്ലാത്ത ഉരുൾപൊട്ടലു കളോട് മല്ലിട്ടു നിൽക്കുവാൻ സാധ്യമല്ലെന്നും എൻ.എ. നസീർ പറയുന്നു.

മഴക്കാടിന്റെ അടിത്തട്ടുകൾ മുഴുവൻ വേരുകളാണ്. അവയെ പുതഞ്ഞ് കറുത്ത മണ്ണുണ്ട്. അതിനു മുകളിൽ അടുക്കി കുഴ പുരൂപത്തിലുള്ള മരിച്ച ഇലകളാണ്. അതിനു മുകളിൽ പഴയ ഇലകളുടേയും പൊടിഞ്ഞ ഇലകളുടേയും അടുക്ക്. അതിനു മുകളിൽ പൊടിഞ്ഞു കൊണ്ടിരിക്കുന്ന ദ്രവിച്ച ഇലകളുടെ അടു ക്ക് ഏറ്റവും മുകളിൽ പൊഴിയുന്ന ഇലകൾ. ഈ ഇലയടരുക യളെല്ലാം വീണ്ടും വേരുകൾ തേടി പോവുകയാണ്. വേരു കളിലൂടെ വീണ്ടും വൃക്ഷത്തിലെത്തി പുനർജ്ജനിക്കാൻ. നസി റിന്റെ വിവരണം മണ്ണിന്റെ ചുരും ചളിയും തൊട്ടും കണ്ടും അനു ഭവിച്ചും അറിഞ്ഞ ഒരു വലിയ പ്രകൃതി സ്നേഹിയുടെ കണ്ട തലാണ്.

വേരുകളിലേക്ക് നോക്കാതെ കാട്ടിലെ മരക്കൂട്ടങ്ങൾ കാണുന്ന വരാണ് പൊതുവെയുള്ള പ്രകൃതി സ്നേഹികൾ. എൻ.എ.നസീർ ഇവരിൽ നിന്നും വ്യത്യസ്തനാണ്. മണ്ണിൽ മറഞ്ഞു കിടക്കുന്ന കാണാനാകാത്ത ദൃശ്യങ്ങളുടെ യാഥാർത്ഥ്യമാണ് നസീർ പറഞ്ഞു തരുന്നത്. മാമരങ്ങളെ ഭൂമിയിൽ പിടിച്ചു കെട്ടി നിർത്തുന്ന വേരു കളുടെ നിലനിൽപ്പ് മനുഷ്യരുടേയും പ്രകൃതിയുടേയും നില നിൽപ്പിന് അത്യാന്താപേക്ഷികമാണെന്ന അറിവും നെറിവുമാണ് ഈ പാഠഭാഗം.

വേരുകളുടെ വ്യത്യസ്തങ്ങളായ പ്രവൃത്തികളും ഗുണങ്ങളും നസീർ വെളിപ്പെടുത്തുന്നുണ്ട്. പാറ തുരന്നു പോകുന്ന വേരു കളുണ്ട്. ദ്വീപുകളെ നിലനിർത്തുന്ന വേരുകൾ. വയനാട്ടിലെ കുറ വാദ്വീപ് ഇത്തരത്തിൽ വേരുകളിൽ സംരക്ഷിക്കപ്പെടുന്നതാ ണെന്ന് പ്രകൃതിയുടെ രഹസ്യമാണ്.

ചീനിമരത്തിന്റെ വേരുകളെക്കുറിച്ച് നസീർ പറയുന്നത് കൗതു കകരമാണ്. തായ്ത്തടിയിൽ നിന്നും ചുറ്റിനും പടർന്ന് ഉയരത്തിൽ ഭിത്തിപോലെ നിൽക്കുന്ന ഈ വേരുകൾക്കിടയിൽ കാടുകൂവ യിലകൾ മെത്തയാക്കി രാത്രികളിൽ ഉറങ്ങിയത് നസീർ ഓർക്കു ന്നു. രാവിലെ ആകാശത്തെ വൃക്ഷത്തലപ്പുകളുടെ കുടക്കീഴിൽ നിന്നു നോക്കുമ്പോൾ ഓരോ വൃക്ഷവും വേരുകളിലൂടെ ആകാ ശത്തോളം ഉയർന്നു നിൽക്കുന്നതിന്റെ കാഴ്ച ലഭിക്കണമെങ്കിൽ മനുഷ്യൻ വേരുകളോളം താഴണമെന്ന് പ്രകൃതി സ്നേഹിയുടെ ആത്മാർത്ഥമായ സ്വരം നാം കേൾക്കുന്നു.

വേരുകളിലെ ഔഷധങ്ങൾ ആദിവാസി ഗോത്രങ്ങളിലെ സാധാ രണക്കാരായ മനുഷ്യർ കണ്ടെത്തിയിരുന്നു. അടിച്ചിൽ തൊട്ടി മുതു വക്കുടിയിലെ കാണിക്കാരൻ അരുണാചലം വേരുകളിൽ നിന്നും ചികിത്സ നടത്തിയിരുന്നു. അതുപോലെ ഉടുമ്പ് മാരിക്കും ഇത് അറിവുണ്ടായിരുന്നു. ചിന്നാറിലെ കാടുകളിലേക്ക് ഔഷധമുള്ള കിഴങ്ങുകൾ തേടി തമിഴ്നാട്ടിലെ വൈദ്യന്മാർ വന്നിരുന്നു.

അരുവികളിലെ വെള്ളത്തിനടിയിൽ കാണുന്ന ചുവന്ന വേരുക ളിൽ ഒഴുകുന്നത് അമൃതാണ്. അത് കുടിച്ച് ഊർജ്ജസ്വമാകുന്ന വരുടെ ആയുരാരോഗ്യം പ്ലാസ്റ്റിക് കുപ്പിയിൽ ജീവനില്ലാത്ത മിന റൽ വാട്ടർ കുടിക്കുന്നവർക്ക് നിഷിദ്ധമാണ്.

വേരുകളുടെ അന്വേഷണം പ്രകൃതി ജ്ഞാനമാണ് വെളിപ്പെടു ത്തുന്നത്.

Question 28.
വ്യവസ്ഥയോട് സമരം ചെയ്യുന്ന ‘മസ്വം’ ചെറുത്തുനിൽക്കുന്ന മനുഷ്യന്റെ പ്രതീകമായി മാറുന്നുണ്ടോ? വിശകലനക്കുറിപ്പെഴു തുക.
Answer:
ടി.പി. രാജീവിന്റെ മത്സ്യം ആവിഷ്ക്കരിക്കുന്നത് മത്സ്യത്തിന്റെ ജീവിതമല്ല. അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരൂ പമായ ഒരു കഥാപാത്രമാണ്. അതിജീവനത്തിന്റെ സാഹസിക തയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാ ണെന്ന് പറയാം.

‘മത്സ്യം’ – കവിതയിൽ മനുഷ്യ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥിതി യിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ യത്നിക്കുന്നതായി കാണാം. വേലിയേറ്റവും വേലിയിറക്കവും വലക്കണ്ണികളും ചുണ്ട് കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും ഉപ്പും വയലുകളും ധ്രുവങ്ങളും കഥകളും അക്വേറിയങ്ങളും ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഈ ഘടക ങ്ങൾ മനുഷ്യന്റെ ലോകത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുവാൻ ഈ കവിതയ്ക്ക് സാധിക്കുന്നു. വേലിയേറ്റവും വേലിയിറക്കവും മനുഷ്യ സമൂഹത്തിലെ സാംസ്ക്കാരികമായ ജീർണ്ണതകളോ വലക്കണ്ണികളും നവോത്ഥാന ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തിക ശക്തികളാകാം.

ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്ക് വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നു കയറ്റങ്ങൾ ആയിരിക്കാം. ധ്രുവങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകളിൽ പിടികൊടുക്കപ്പെടുന്നതിന് ഈ കവിതയിൽ പുതിയൊരു ചിന്ത കൈവരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തമാണ് ഇവിടെ അറിയിക്കുന്നത് ഒരു വ്യക്തിയെ ആൾ ദൈവമാക്കുന്നത് കഥകളാണ്. ഈ കഥകളാണ് മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നത്. അക്വേറിയങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്ത ഇല്ലാതാക്കുന്ന പണത്തിന്റെ ആധിപത്യങ്ങളാണ്. ഒരു പക്ഷെ മനു ഷ്യന്റെ ആവാസത്തിൽ ഈ പാരതന്ത്ര്യ ഘടകങ്ങൾ വളരെ സ്വാഭാ വികമായിട്ടായിരിക്കാം തടസ്സങ്ങൾ സൃഷ്ടിക്കുന്നതും തടയണകൾ തീർക്കുന്നതും.

മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ പ്രതി കാത്മകമായി മത്സ്വത്തിന് സംഭവിക്കുന്നുണ്ട്. പരുന്തിന്റെ ആക മണവും ഉപ്പളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് നിലനിൽപ്പ് ആപത്തിലാ ക്കുന്നതും കാണുന്നു. പരുന്തിനെ ശത്രുക്കളായി കാണാം. ഉഷ ളങ്ങളിൽ കാണാവുന്നത് വ്യാവസായിക പുരോഗതിയിൽ സംഭ വിക്കാവുന്ന മാറ്റിപ്പാർപ്പിക്കലുകൾ ആയിരിക്കാം. കൂടങ്കുളവും നർമ്മദയും നന്ദിഗ്രാമും എല്ലാം സ്വന്തം ആവാസത്തിൽ നിന്നും മനുഷ്യനെ പുറന്തള്ളി വ്യാവസായിക ഭീമന്മാരുടെ അമിത ലാഭം ഉണ്ടാക്കുന്നവയാണ്.

സ്വന്തം സ്ഥലത്തുതന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ചില വലക്കണ്ണികൾ അവനെ കുരുക്കിലിടാൻ ശ്രമിക്കുന്നു. കോർപ്പ റേറ്റ് ഭീമന്മാരും മുതലാളിത്വവും സർക്കാരിന്റെ കണ്ണുകളും വ്യക്തി സ്വാതന്ത്ര്വത്തെ കുരുക്കുന്നതായിരിക്കാം ഇവിടെ സൂച നയായിത്തീരുന്നത്.

ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകൾ കാണുന്നു. വിഴുങ്ങുവാൻ വരുന്ന വായ്പ ല ക ളും കാണുന്നുണ്ട്. മനുഷ്യന്റെ ധനപരമായ പ്രലോഭനങ്ങൾക്കു മീതെയാണ് മുതലാളിത്തത്തിന്റെ പരുന്തുകൾ പറക്കുന്നത്.

സംസ്ക്കാരത്തിന്റെ ബാക്കിപത്രമായി സ്വീകരിക്കാവുന്ന കഥക ളിൽ കുടുങ്ങിപ്പോകാവുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ട്. പച്ച യായ ജീവിതത്തിന് കഥയായി മാറുമ്പോൾ ചില വ്യതിയാനങ്ങൾ വരാം.. ചിലവയെല്ലാം മറയ്ക്കപ്പെടും. ചിലതെല്ലാം കുട്ടി ചേർത്തും അയാൾ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്തപ്പെടുമായിരുന്നു.

ചന്തകളിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ നാണം കെട്ട് വിലകെട്ട വസ്തുവായി (സാധനമായി) അയാൾ മാറുമായിരുന്നു. കടലിനും ഭ്രാന്തുപിടിച്ച് കഴിഞ്ഞിരുന്നു. രക്ഷ തേടാൻ ഈ മത്സ്യത്തെ ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെയാക്കിത്തീർത്തി രുന്നു. അകം ശാന്തമാകാത്ത ഒരു ജന്മമാക്കി മാറ്റിയിരുന്നു.

മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറ്റവും വലിയ ഭീഷണി വരുന്നത് സ്വന്തം ആവാസത്തിൽത്തന്നെയാണ്. ജീവിക്കുന്ന ഇടം കവിതയിൽ കടൽ മത്സ്യത്തെ മനുഷ്യജീവിയുടെ പ്രതിരൂപ മായി സങ്കൽപ്പിച്ചാൽ ഭൂമി തന്നെ ഇല്ലാതാകുകയാണ്. ആ ഇടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അതാകട്ടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അടുത്തു തന്നെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോൽ തന്നെ വിജയം കൈവരിക്കാൻ സാധി ക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്വമായ ഒരു ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.

“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”

മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് മ ണൽത്തരിയോളം, ഭൂമിയോളം തന്നെത്തന്നെ ശൂന്യവൽക്കരി ക്കുന്നതുപോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതു കയാണ്. കടലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാ തെ, തലകുനിയ്ക്കാതെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെ യാണ് വ്യത്യസ്തയുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ച രിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടി യുള്ള പൊരുതലാണ്. വെല്ലുവിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യവും, സൈര്യവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും നേടുവാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവിയുമാകില്ല. അതിരറ്റ സാഹസി കത് ചിലപ്പോൾ ദുർബലമായ ഒന്നിനേയും വിജയതീരത്തേക്ക് അടുപ്പിക്കാം.

‘അടൂർ ഗോപാലകൃഷ്ണന്റെ’ കഥാപുരുഷൻ’ എന്ന ക്ലാസ്സിക് ചിത്രം ആരംഭിക്കുന്നത് ഒരു കഥപറച്ചിലോടുകൂടിയാണ്. ഒരു മുത്തശ്ശിക്കഥ. കഥയിൽ ശക്തനായ രാക്ഷസൻ വില്ലൻ. രാജകു മാരൻ കോമളൻ നായകൻ. രാജകുമാരിയും രാജകുമാരനും സന്തോഷത്തിന്റെ തേരിൽ യാത്രചെയ്യുമ്പോൾ രാക്ഷസൻ രാജ കുമാരിയെ തട്ടിയെടുക്കുന്നു. അതിശക്തനായ രാക്ഷസന്റെ മുന്നിലേക്ക് ഉടവാളുമായി ചാടിയിറങ്ങുന്ന ദുർബലനായ രാജ കുമാരനെ നോക്കി രാക്ഷസൻ പരിഹസിക്കുന്നു. പ്രണയത്തിന്റെ രക്ഷകനായി വാളെടുത്ത രാജകുമാരൻ പറഞ്ഞു “നമുക്ക് പൊരുതാം. എപ്പോഴും ജയം നിന്റെ പക്ഷത്തു മാത്രമാകുമെന്ന് എന്താണുറപ്പ്”.

അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തി വിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത – ജീവിതത്തിലായാലും, സാഹിത്യത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത, പോരാട്ട വീര്യം അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.

ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണ ക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അളവുകോ ലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിപ്പിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമ വാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടു വ, നമ്മെ ഞെട്ടിപ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റയാനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരി മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.

വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കൂടുതലിന്റെ ആശങ്കകൾ ഇല്ല. കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെ ടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉല യുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സ്വത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ അറിയിക്കാതെ രഹസ്യങ്ങ ളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകുന്നതിന്റെ ഈ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരുപക്ഷത്തും ചേരാതെ, ….. വലിയ രൂപങ്ങളുടെ മറവിൽ സ്വൈര്യം വിഹരി ക്കുന്നു.

വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാണവൻ. അടിമത്വത്തിന്റെ അസ്വാതന്ത്ര്വത്തിന്റെ മരണത്തിന്റെ കെണി കൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ, അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു.

ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ് കരുത്തിന്റെ കണ്ണു കൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കുടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടി രുന്നു.

ഭ്രാന്തുപിടിച്ച് കടലിന്റെ രക്തം, തിളച്ചു മറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങി, ചുരുങ്ങി വരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാ തിരിക്കാനാണീ പാച്ചിൽ പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തി പ്പെടുത്താൻ.

സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാ കുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചനയോ ടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭി ക്കുന്നത്. ഈ അധികവായന (അതിതവായന) വായനക്കാരന്റെ അവകാശമാണ്.

ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായത്തമാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ. വായ്ത്തലകളേ ക്കാൾ വേഗമുള്ളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോ ജനങ്ങൾക്കും കീഴടക്കാത്തവൻ, വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോകത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടി രിക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.

ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെക്കു ന്നു. അധിക വായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്. ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പകരുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവ ട്ടിൽ അമരാതെ, ഉപകരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീക മായി മാറുന്നുണ്ട് കവിതയിലെ മത്സ്യം, ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവ സ്ഥതന്നെയാണ്. സ്വാതന്ത്ര്യത്തെ വളർത്തുന്നതും, തളർത്തു ന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞുപോകുന്ന അനുഭവം മത്സ്യത്തി ലുണ്ട്. എന്തുതന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 30.
മരണത്തിന്റെ ഇരുണ്ട ഗുഹാമുഖം ദർശിക്കുന്ന മനുഷ്യന്റെ മാന സികവിഭ്രമവും ദുഃഖവും ‘അനർഘനിമിഷ’ത്തിൽ പ്രതിപാദിക്കു ന്നുണ്ടോ? നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
വൈക്കം മുഹമ്മദ് ബഷീറിന്റെ അസാധാരണവും അനന്യവുമായ കൃതിയാണ് അനർഘ നിമിഷം എന്ന രചന. ഇതിനെ കഥപോ ലൊരു കവിതയെന്നോ കവിത പോലൊരു കഥയെന്നോ വിശേ ഷിപ്പിക്കാം. അനർഘനിമിഷം എന്ന നാടകീയ സ്വാഗതാഖ്യാനം പ്രത്യക്ഷാർത്ഥത്തിൽ തന്റെ പ്രണയിനിയോട് യാത്ര പറഞ്ഞ് പോകുന്ന പ്രണയിതാവിനെ അവതരിപ്പിക്കുന്നു. പക്ഷേ ജീവി തത്തിന്റെയും മരണത്തിന്റേയും ഇടയിലെ നേർത്ത വരമ്പിൽ കാലിടറി നിൽക്കുന്ന മനുഷ്യന്റെ സന്ത്രാസവും ഈ കവിതയിൽ നിന്ന് വായിച്ചെടുക്കാം. വർത്തമാന കാലത്തിനും ഭൂതകാല ത്തിനും ഇടയിലെ നേർത്ത നിമിഷത്തിൽ ഭൂതകാലത്തിൽ ലയി ക്കാൻ ഒരുങ്ങി നിൽക്കുകയാണയാൾ.

വേർപാടിന്റെ വേദനയും ഭയവും അയാളെ വേട്ടയാടുന്നുണ്ട്. അനന്തകോടി ഇന്നലെക ളിൽ ലയിക്കാൻ പോകുന്നു എന്നും നാദബ്രഹ്മത്തിൽ ലയിക്കാൻ പോകുന്നു എന്നും ഇല്ലായ്മയിൽ ലയിക്കാൻ പോകുന്നു എന്നും മാറി മാറിപ്പറയുന്നത് മരണത്തിന്റെ അവ്യാഖയത വ്യക്ത മാക്കുന്നു. അത് മരണാസന്നനായ മനുഷ്യനിൽ ആകാംക്ഷയും ഭയവും നിറയ്ക്കുന്നു. തന്റെ ജീവിതം മരണശേഷം എങ്ങനെ വിലയിരുത്തപ്പെടും എന്ന ആശങ്കയും അയാൾക്കുണ്ട്. ജീവി തത്തെ ആഴത്തിൽ സ്നേഹിച്ചതു കൊണ്ടുതന്നെ വേർപാട് ഏറെ വേദനാഭരിതമാണ്. വ്യാഖ്യാനത്തിന് വഴങ്ങാത്ത മരണം എന്ന യാഥാർഥ്യം കൺമുൻപിൽ കാണുമ്പോൾ മനുഷ്യൻ അനുഭവി ക്കുന്ന ഭയവും വേർപാടിന്റെ വേദനയും അനർഘനിമിഷം എന്ന രചനയിൽ വളരെ പ്രകടമാണ്.

നമ്മൾ നിത്യവും കാണുന്നവരെ അതേപോലെ കൃതികളിലും കണ്ടെത്തുന്ന ബഷീറിയൻ രചനാരീതിയിൽ നിന്നും വ്യത്യസ്തമാ യൊരു കാവ്യഭംഗിയോടെയാണ് അനർഘനിമിഷം രചിച്ചിരിക്കു ന്നത്. ജീവിതത്തിന്റെ ചക്രവാളത്തിൽ നിന്നും ഒരാൾ ഇരുട്ടിലേക്ക് പോകുന്നു. അത് ബഷീറാണ്. ഇന്നലെയിലേക്ക് പൂർണ്ണമായും ലയിക്കാറായ ഇന്നിൽ നിന്നും താൻ മാത്രം പോകുകയാണ്.

ബഷീറിന്റെ അനർഘനിമിഷത്തിൽ നാം കാണുന്ന വേർപിരിയൽ അംഗീകരിക്കപ്പെട്ട സത്വമാണ്. ബഷീർ തയ്യാറെടുത്തു കഴിഞ്ഞു. എങ്കിലും തീവ്രമായ വേദനയുടെ ആന്തരികമായ ഹൃദയതാളം ഈ വരികളിൽ കാണുന്നു.

ജീവിതത്തിന്റെ ഒഴുക്കിൽ വിഘ്നം സംഭവിക്കുന്ന സമയങ്ങളെ ബഷീർ തൊട്ടറിയുകയാണ്. മരണം വരികയായി, അത് മരണമെ ന്നതിനേക്കാൾ ഇല്ലായ്മയിലേക്കുള്ള യാത്രയായി ബഷീർ അറി യുന്നു. ഈ പ്രപഞ്ചവും ഈശ്വരനും തന്റെ കൂടെ ഉണ്ടായിരുന്ന യാഥാർത്ഥ്യം ഇനി ഇല്ല. താൻ മാത്രം പോകുകയാണ്.

പ്രപഞ്ചത്തെ തൊട്ടും കണ്ടും രുചിച്ചും അറിഞ്ഞവയെല്ലാം ഇവിടെ ഇല്ലാതാക്കുന്നതിന്റെ അമ്പരപ്പ് ഏത് മനുഷ്യനും അഭി മുഖീകരിക്കുന്നതാണ്. പ്രായമാകുന്തോറും കാലം പോയതിനെ ക്കുറിച്ചുള്ള യാഥാർത്ഥ്യം മനസ്സിൽ വിങ്ങലുകൾ ആരംഭിക്കുക യായി. മനുഷ്യജീവിതത്തിന്റെ അനസ്യൂതമായ ഒരു യാത്ര ഈ പ്രപഞ്ചത്തിൽ കാണുന്നു. അത് ജനിച്ച് പ്രപഞ്ചത്തെ അറിഞ്ഞ് വരുമ്പോഴേക്കും പിടിവിടുവിച്ച് ഈ ലോകത്തുനിന്നും യാത്ര യാക്കുന്നു.

മനുഷ്യജീവിതത്തിന്റെ നിസ്സാരതയും അതിന്റെ മഹത്വവും ബഷീർ കാണുന്നു. പ്രപഞ്ചം അപാരതയാണ്. അപാരമായ കാരു ണ്യത്തോടെ കാലം എന്നെയും സഹിച്ചു. എന്നെ കൊണ്ടുവന്ന വൻ നീയാണ്. നിനക്ക് എന്നെപ്പറ്റി എല്ലാം അറിയാം. പക്ഷേ ഞാൻ പ്രപഞ്ചത്തെ അറിഞ്ഞുവരുന്നേയുള്ളു.

അപാരതയോടുള്ള അമ്പരപ്പ് മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കു ന്നു. ഈ അമ്പരപ്പിൽ ദുഃഖമുണ്ട്. എങ്കിലും മറ്റുള്ളവരെ രസിപ്പി ക്കുമ്പോൾ അവർ ഇത് അറിയുന്നില്ല.

ഇന്നലെയിലേക്ക് ലയിച്ചു ചേരുവാനുള്ളതാണ് ഇന്ന് എന്നത് ബഷീറിന്റെ മനസ്സിൽ മുഴങ്ങുന്നു. ജീവിതത്തിന്റെ നിസ്സാരതയാണ് ബഷീർ അറിയുന്നത്. എന്തോ ഉണ്ടായതിനും യാത്രയായി മര യാൻ പോകുന്ന ഇല്ലായ്മയും തമ്മിലുള്ള അന്തരമാണ് അനർഘനിമിഷമായി ബഷീർ കാണുന്നത്.

ജീവിതം അനർഘമാകുന്നത് പ്രപഞ്ചത്തിന്റെ കരുതലിലാണ്. കാലമിത്രയും കാലം തന്നെ സഹിച്ചു എന്നതിൽ ഈ കരുതൽ കാണുന്നു.

കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മാങ്കൊസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നിയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നീയെന്ന് വിളിച്ച് നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാ തനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിചയ മുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയെ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്. ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേ ക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ വിശ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്. പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ യാത്ര യാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു, അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗ ങ്ങളും ഇന്നലെകളിൽ ലയിച്ചു പോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു.

ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട വാങ്ങലാണ്. പ്രപഞ്ചത്തിൽ ലയിച്ചു ചേരലാണ്. അതായത് ഇന്നലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കു ന്നത് പ്രപഞ്ചം മാത്രമാണ്.

സ്നേഹിച്ചും, വെറുത്തും, ദേഷ്യപ്പെട്ടും കഴിഞ്ഞ മനുഷ്യജീവിത ത്തിന്റെ നിസ്സാരതയാണ് ബഷീർ ഇവിടെ ആവിഷ്ക്കരിക്കുന്നത്. ഈ നിസ്സാരതയുടെ സ്വാഭാവികമായ പരിമിതികൾക്കുള്ളിൽ നിന്നും സ്നേഹപൂർവ്വം പ്രപഞ്ചത്തോട് വിടപറയുന്ന ഒരു ജീവന്റെ ആത്മഗതിയാണ് അനർഘനിമിഷം.

Question 31.
ഒരു കാലഘട്ടത്തിന്റെ രണ്ടുമുഖങ്ങളായി ദേവകി മാനമ്പള്ളിയും 9 തങ്കം നായരും മാറുന്നതെങ്ങനെ? ലഘുപന്യാസം തയ്യാറാക്കുക.
Answer:
തങ്കവും ദേവിബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ച റിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്ന തിനു മുമ്പ് ഇരിക്കെപ്പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേ ടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകുവാ നായി നൽകിയ മംഗല്യസൂത്രവും നൽകുവാൻ പരിശ്രമിക്കുക യാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവി ബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി യേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാ ണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇര യായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവീബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.

എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം ‘സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത യാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടി യേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസ മരസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാ ണ്. ലാത്തികൊണ്ട് ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കു മ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തിക ളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പത്ര ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി . വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി . രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.

വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹ്യമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രീയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ ത്തവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.

ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധി പത്വത്തിൽ സമരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പത്രങ്ങൾക്ക് ശക്തി യുണ്ട്. അതുകൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കു ന്നുണ്ട്. തമ്മിലും അതിസങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹ നത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.

ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയിക്കു ന്നത്ദേ വീബഹനെപ്പോലുള്ളവരാണ്.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 32.
‘വിധിയും സമൂഹവും ഒരുപോലെ വേട്ടയാടുന്ന സാധാരണക്കാ എന്റെ നൊമ്പരങ്ങളും പ്രത്യാശകളും നിറഞ്ഞ ജീവിതമാണ് ‘ബൈസിക്കിൾ തീവ്സിന്റെ പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്. അപഗ്രഥന കുറിപ്പു തയ്യാറാക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോയും 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബാന്റ്
സൈക്കിളിന്റേതു മാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാ നന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലി പ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ. ഈ സിനിമയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

ചലച്ചിത്രത്തിന്റെ ആരംഭത്തിൽ എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥൻ പേരു വിളിക്കുമ്പോൾ ഊഴവും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം അവ രുടെ മുറുമുറുപ്പുകൾ, തൊഴിലിനായി ഒച്ചവയ്ക്കൽ എല്ലാം അത്യ പ്തമായ ഒരു സമൂഹത്തിന്റെ പ്രതികരണങ്ങളാണ്. സുഹൃത്ത് റിച്ചി യെത്തേടി ആൾക്കൂട്ടത്തിൽ നിന്നും വരുന്നിടത്തുനിന്നും തുട ങ്ങുന്നു റിച്ചിയും ആൾക്കൂട്ടവും തമ്മിലുള്ള പൊരുത്തക്കേട്.

വെള്ളമെടുക്കുവാൻ വരുന്ന മരിയക്കു മുന്നിലും കുടുംബിനി കളുടെ ആൾക്കൂട്ടമുണ്ട്. ബക്കറ്റിൽ വെള്ളമെടുത്തു വരുന്ന മരി യയെ റിച്ചി സഹായിക്കുന്നു. തൊഴിൽ ലഭിച്ച സന്തോഷത്തേ ക്കാൾ പണയം വച്ച സൈക്കിളുണ്ടെങ്കിലെ ജോലിക്കു പോകാ നാകു എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ 6100 ലിറയ്ക്ക് താൻ എന്ത് ചെയ്യും എന്ന വേവലാതിയാണ് റിച്ചിക്ക് പ്രാവിൻ കുടു കൾപോലെ അവർക്ക് ചുറ്റും അപ്പാർട്ടുമെന്റുകൾ നിരന്നു നിൽക്കുന്നുണ്ട്. വെളളം നിറഞ്ഞ നദിയിലേക്ക് താൻ ചാടിയെന്ന് റിച്ചിക്കു തോന്നുന്നു. ആൾക്കൂട്ടത്തിന്റെ അസുഖകരമായ അനു രീക്ഷത്തിൽ നിന്നും കുടുംബത്തിന്റെ സാന്ത്വനത്തിലേക്ക് റിച്ചി യെത്തുമ്പോൾ ഭാര്യ മരിയയുടെ ഉചിതവും തന്ത്രപരവുമായ ഇട പെടൽ നാം കാണുന്നു. തന്റെ വീട്ടിലെ കിടക്ക വിരിപ്പുകൾ മുഴു വനുമെടുത്ത് വെടിപ്പാക്കി അവർ പണപ്പെടുത്തുന്നു. അവി ടെയും ആൾക്കൂട്ടത്തെ കാണാം.

7500 ലിറയ്ക്ക് പുതപ്പുകൾ പണയം വെച്ച് 6100 ലിറയ്ക്ക് സൈക്കിളിന്റെ ബാധ്യത വീട്ടിലേക്ക് വരുന്നു. ഭാരക്കുറവുള്ള മെച്ചപ്പെട്ട മോഡലായ Fides ബ്രാന്റ് സൈക്കിൾ ചുമലിലും വച്ചു നടക്കുന്ന റിച്ചി. ആ സൈക്കിൾ എത്ര പ്രിയപ്പെട്ടതാണെന്നു നമ്മെ അറിയിക്കുന്നു. എംപ്ലോയ്മെന്റ് ആഫീസിലെ ഉദ്യോഗസ്ഥൻ ആ സൈക്കിൾ താഴെ വയ്ക്കെടോ എന്നു പറയുമ്പോഴാണ് അയാളാ വസ്തു താഴെ വയ്ക്കുന്നത്. മരിയ ദർശനക്കാരിയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴും ആൾക്കൂട്ട മുണ്ട്. ആതുരതകൾ, ദാരിദ്ര്യം ദുഃഖം ഇതെല്ലാം തന്നെ ആത്മിയ തയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ദർശനക്കാരിക്ക് 50 രൂപ ഭാര്യ കൊടുക്കുമ്പോൾ മുഖം ചുളിക്കുന്ന റിച്ചി പിന്നീട് സൈക്കിൾ മോഷ്ടിക്കുമ്പോൾ ദർശനക്കാരിയുടെ തിരക്കിലേക്ക് ഓടിവരുന്നത് വിരോധാഭാസമായി തോന്നാം.

എന്നാൽ സാമു ഹിക അവസ്ഥയുടെ ശരിപ്പകർപ്പാണത്. ആൾക്കൂട്ടത്തിൽനിന്നും റിച്ചി വീട്ടിലെത്തുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. സന്തോഷം പങ്കി ടുന്നത് അയാളുടെ കുടുംബത്തിലാണ്. ഭാര്യയെ നോക്കിച്ചിരി ക്കുന്നതിലും കുസൃതി വിളമ്പുന്നതിലും അയാൾ കാണിക്കുന്ന താൽപ്പര്യം ആൾക്കൂട്ടത്തിലേക്കു പോകുമ്പോൾ ഇല്ലാതാകുന്നു. തൊഴിലിന്റെ ആദ്യദിനത്തിൽ കുട്ടിയോടൊപ്പം അയാൾ തിരിക്കു ന്നു. തെരുവുകൾ തിരക്കുള്ളതാകുന്നു. തിരക്കിനിടെ സൈക്കി ളുകൾ, ട്രാമുകൾ, തിരക്കു നിറഞ്ഞ ബസ്സുകൾ ക്യൂവിൽ കാത്തു

നിൽക്കുന്ന ജനങ്ങൾ എന്നിവ പ്രേക്ഷകനെ ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. പരസ്യക്കമ്പനിയുടെ ഓഫീസിൽ നിന്നും ലഭിച്ച കോണിയും തോളിലേറ്റി സൈക്കിളിൽ ഏറെ ആയാസത്തോടെ റിച്ചി പോകുന്നു. അയാൾ മാത്രമല്ല കൂട്ടിന് വേറെയുമുണ്ട് ആളു കൾ. നഗരവീഥികളിലെ തിരക്കിനിടയിലൂടെ അയാൾ ഊളിയിടു ന്നു. ആൾക്കൂട്ടങ്ങളുടെ വിഹ്വലതകളെ സൂചിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും സൈക്കിളുകൾ. ചിലതിന്റെ സമീപദൃശ്യ ങ്ങൾ. ചിലതിന്റെ വേഗത്തിൽ തിരിയുന്ന ചക്രങ്ങൾ. ചിലത് അരി കിലേക്ക്. മറ്റു ചിലത് അകലേക്ക്. പാതയുടെ ഒരരികിൽ നിന്നും റിച്ചി നോക്കുമ്പോൾ അപ്പുറത്ത് തിരക്കില്ല. അവിടെ മരങ്ങൾ വരി വരിയായി നിൽക്കുന്നു. ഇവിടെ സംഗീതം പശ്ചാത്തലത്തിലുണ്ട്. റിച്ചി ഊളിയിട്ട് ആൾക്കൂട്ടത്തിൽ നിന്നും ജീവിത പ്രതീക്ഷകൾ നെയ്തെടുക്കാമെന്നത് അയാളുടെ മനസ്സിന്റെ ആഖ്യാനമായി കാണാം.

പോസ്റ്റർ എങ്ങനെയൊട്ടിക്കണമെന്ന് റിച്ചിയെ പരസ്യക്കമ്പനിയിലെ ജോലിക്കാരൻ പഠിപ്പിക്കുന്നു. ഒരു മാദകനടിയുടെ ചിത്രമുള്ള പര സ്വമാണ്. ഈ സമയത്ത് പശ്ചാത്തലത്തിൽ ഒരു ക്ലാരനറ്റ് സംഗീത മുണരുന്നു. ഭിക്ഷക്കാരായ രണ്ടു കുട്ടികളെ കാണാം. ഒരാളുടെ കയ്യിലെ ക്ലാരിനറ്റിൽ നിന്നാണ് സംഗീതം. അടുത്ത് വരുന്ന കുട്ടിയെ നിർദ്ദയം ചവിട്ടുന്ന പരസ്യക്കമ്പനിത്തൊഴിലാളിയിലുടെ കമ്പോള വ്യവസ്ഥിതിക്ക് സ്തുതിപാടുന്ന സമൂഹം ദാരിദ്ര്യത്തെ എപ്രകാരമാണ് മെതിച്ചുകൂട്ടുന്നതെന്നു കാണാം. ഈ പശ്ചാത്തല ത്തിൽ ശാന്തമാണ് തെരുവോരം. എന്നാൽ റിച്ചി പരസ്യം പതിക്കുന്ന ഫ്ളോറിഡയിൽ ആൾക്കൂട്ടം വീണ്ടും വില്ലനായി വരുന്നു.

സൈക്കിൾ കള്ളന്മാർ റിച്ചിയുടെ സൈക്കിളിൽ നോട്ടമിടുകയും തന്ത്രപൂർവ്വം മോഷ്ടിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടം ഈ കളവു കാണുന്നില്ല. കള്ളന്റെ സൈക്കിൾ വേഗത്തെ സഹായി ക്കാനെന്നോണം റിച്ചി ചാടിക്കയറിയ മോട്ടോർകാർ വേഗം കുറ യ്ക്കുന്നു. റിച്ചിയുടെ നേരെ പരിഹസിക്കുന്ന ആൾക്കൂട്ടം. കള്ളന്റെ കൂട്ടാളിയുടെ തന്ത്രത്തിൽ പെട്ട് റിച്ചിയുടെ സൈക്കിൾ നഷ്ടപ്പെ ടുന്നു.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന റിച്ചിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ നിസ്സാരമായി വെറുമൊരു സൈ ക്കിളോ എന്നു ചോദിക്കുമ്പോൾ, അയാളുടെ മനസ്സ് തകർന്നു പോകുന്നു. വേലിതന്നെ വിളവു തിന്നുന്നത് കണ്ട വേദനയിൽ പുറത്തേക്കുവരുന്ന റിച്ചിക്കു മുമ്പിൽ തിരക്കിൽ പുളയുന്ന നഗ രവീഥി. അതേ ആൾക്കൂട്ടം. സാന്ധ്യ ശോഭയുടെ പശ്ചാത്തല ത്തിൽ റിച്ചിയുടെ ദൃശ്യങ്ങൾ വീണ്ടും ഇരുൾ വീണ മനസ്സിനെ കാണിക്കുന്നു. കുട്ടിയോടു നുണ പറഞ്ഞ് സുഹൃത്തിനെ തേടിയെത്തുന്ന റിച്ചി. രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കുന്ന റിച്ചി, തന്റെ കൂട്ടുകാരന്റെ ഗായകസംഘത്തിന്റെ കഴുത സംഗീതവും, കാതടപ്പിക്കുന്ന രാഷ്ട്രീയനേതാവിന്റെ പൊള്ളയായ പ്രസംഗവും ഒരുപോലെയാണെന്ന് തിരിച്ചറിയുന്നു. സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു.

കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്. റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതി നെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിള ഷിച്ച് അയാൾ പുറപ്പെടുന്ന മുനിസിപ്പാലിറ്റിയുടെ മാലി ന്യനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുളള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോ യിലും, പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു. തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാ വുന്നതിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രെയിമിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്.

പോലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അയാളെ അധിക്ഷേപിക്കുന്ന വാണിഭ ക്കാരനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തിരമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടി യുലഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ നിശ്ചലമാകുന്ന ആൾക്കൂട്ടം മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രാ വീഴുന്ന രംഗം ഏറെ സ്വാഭാവിക മായി തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവിതക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയെ നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റപ്പെട്ടപ്പോഴാകാം.

മഴ മാറുന്നതോടെ അവർ നിന്നിരുന്ന കെട്ടിടത്തിന്റെ ഗേറ്റിനുമു ന്നിൽ മോഷ്ടാവ് ഒരു വൃദ്ധനോടു സംസാരിക്കുന്നതു കാണു ന്നു. അയാളെ കണ്ടപാടെ റിച്ചി അയാൾക്കു പിന്നാലെ ഓടുന്നു. ഇവിടെ ആൾക്കൂട്ടമില്ല. വിജനമായിത്തീരുന്നു നഗരം ആരും സഹായിക്കാനില്ലാതെ നിറയെ കെട്ടിടങ്ങളും വഴികളും ചെറുവ ഴികളും നിറഞ്ഞ് റിച്ചിയെ കുഴയ്ക്കുന്നു. ബ്രൂണോയുടെ മാത്രം സഹായമുണ്ട്. നഗരമൊരു പ്രഹേളികയാകുന്നു. കള്ളനുമായി സംസാരിച്ച വൃദ്ധനെ നോക്കി നടന്നു നടന്ന് ഒരു കെട്ടിടത്തിനു ള്ളിലേക്ക് കടക്കുന്നു. പള്ളിയാണത്. ക്ഷൗരം ചെയ്യാൻ വരിയായി നിൽക്കുന്ന വൃദ്ധരായ മനുഷ്യരാണ് അവിടെ അധികവും. മേൽനോട്ടം നടത്തുന്നവരുടെ അന്വേഷണങ്ങൾക്ക് റിച്ചി ചെവി കൊടുക്കുന്നില്ല. ഇവിടെയും ആൾക്കൂട്ടമുണ്ട്. ദാരിദ്ര്യം നിറഞ്ഞ നാട്ടിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായെത്തിയവരാണ വർ. പക്ഷേ ഭക്ഷണം ലഭിക്കണമെങ്കിൽ പള്ളിയിലെ ശുശ്രൂഷക ളിൽ പങ്കെടുക്കണം. വൃദ്ധൻ ഭക്ഷണത്തിനായി പള്ളിയിൽ വന്ന താണ്. റിച്ചി വൃദ്ധനുവേണ്ടിയും. റിച്ചിക്കു മുന്നിൽ വൃദ്ധന്റെ ദൃശ്യം മാത്രം വൃദ്ധനു പിന്നിൽ വലിയൊരു ജനക്കൂട്ടവും.

ഇതിനിടയിൽ പള്ളിയിൽ പാട്ടുപാടുന്നത് പശ്ചാത്തലത്തിൽ കാണാം. ആരും പേജിൽ with my soul എന്നും തുടങ്ങുന്ന പാട്ട് ഒരു തര ത്തിൽ വിരോധാഭാസം പോലെ തോന്നിയേക്കാം. തമ്മിൽ തമ്മിലുള്ള സംസാരത്തിൽ നിന്ന് ഉച്ചയ്ക്ക് പാസ്തയും ഉരുളക്കിഴങ്ങു കറി യുമാണെന്നറിയുന്നു. ‘ദാരിദ്വാർത്തിയോളം വരില്ലൊരാർത്തിയും’ എന്ന കവി വാക്യത്തെ ഈ രംഗങ്ങൾ ശരിവയ്ക്കുന്നു. വൃദ്ധനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മോഷ്ടാവ് Via della -യിലെ 15-ാ നമ്പർ അപ്പാർട്ടുമെന്റിലാണെന്നു മനസ്സിലാക്കി. എന്നാൽ അയാളെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഇട ‘വെച്ച് വൃദ്ധൻ ഒളിച്ചുകടന്നു. ഊണു കഴിക്കണമെന്നയാൾ നുണ പറഞ്ഞു. ഭക്തർ പുറത്തുപോകാതിരിക്കാൻ അടച്ചു പൂട്ടിയ പള്ളിയിൽ നിന്നും റിച്ചി പിൻവാതിലിലൂടെ പള്ളി ഭാരവാഹികളുടെ ജല്പനങ്ങൾക്കിടയിൽ കടന്നുവരുമ്പോൾ, പിൻവാതിലിനോടു ചേർന്ന മുറിയിൽ കുട്ടിയിട്ട രൂപങ്ങൾ കണ്ട് ബ്രൂണോ ഒരു നിമിഷ ത്തേക്ക് അതിശയിക്കുന്നുണ്ട്. വിലയില്ലാതെ ആർക്കും വേണ്ടാത്ത വരായിക്കിടക്കുന്ന വിശുദ്ധ രൂപങ്ങൾ.

നിരാശനായി അച്ഛനു പിന്നാലെ കൂടെ നടക്കുന്ന ബ്രൂണോ റിച്ചി യോട് അയാളെ ഊണുകഴിക്കാൻ വിട്ടതുകൊണ്ടല്ലേ അയാൾ പോയ തെന്ന ചോദ്യം റിച്ചിയെ ചൊടിപ്പിക്കുന്നു. ബ്രാക്ക് ചെകിട്ടത്ത് തന്നെ അടി കിട്ടി. ബ്രൂണോ കരഞ്ഞു. അവർ പിണങ്ങി പാതയുടെ രണ്ടുവശങ്ങളിലായി നടന്നു. വൃദ്ധൻ പുഴ കടന്നുപോയി എന്നു ചിന്തിച്ച് അയാൾ പുഴവക്കിൽ തിരയാൻ ഒരുമ്പെട്ടു. ബ്രൂണോയോട് പാലത്തിൽ കാത്തു നിൽക്കാൻ പറഞ്ഞ് പുഴവക്കത്തു നിൽക്കു മ്പോൾ ആരോ പുഴയിൽ വീണെന്ന് ആരവം അയാൾ കേൾക്കു ന്നു. പാലത്തിനരികെ കാത്തുനിൽക്കുന്ന മകനെപ്പറ്റി ആകുലനായി റിച്ചി ഓടിവരുന്നു. മകൻ വെളളത്തിൽ വീണുപോയെന്ന ആശങ്ക യിൽ വരുമ്പോൾ പാലത്തിനരികിലെ പടി ചവിട്ടിക്കയറി വരുന്ന ബ്രൂണോയെ കാണുന്നു.

കുടുംബസ്നേഹിയായ വാത്സല്യനിധി യായ റിച്ചി മകനെയും കൂട്ടി ഹോട്ടലിലേക്കു പോകുന്നു. തെരു വിൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് ജയ് വിളിച്ചു പോകുന്ന ആരാധ കർ നിറഞ്ഞ ട്രക്കുകൾ കാണുന്നു. ഹോട്ടലിൽ അച്ഛനും മകനും ഭക്ഷണത്തിനിരിക്കുന്നു. തൊട്ടപ്പുറത്തൊരു ധനിക കുടുംബം ഭക്ഷണം കഴിക്കുന്നു. അവരിൽ ബ്രൂണോയുടെ സമപ്രായക്കാര നായൊരു കുട്ടിയുണ്ട്. അവൻ കഴിക്കുന്ന അതേ ഭക്ഷണം റിച്ചി ബ്രൂണോയ്ക്കുവേണ്ടി ഓർഡർ ചെയ്യുന്നു. മോസറെല്ല സാന്റ്വിച്ച് കഴിക്കുമ്പോഴുള്ള ബ്രൂണോയുടെ അപരിചതത്വം അത്തരം ഭക്ഷ ണപദാർത്ഥങ്ങൾ അവനു ശീലമില്ലെന്നും, അവന്റെ നിസ്വമായ പ്രകൃ തത്തെക്കുറിച്ചും പ്രേക്ഷകനു ബോധ്യപ്പെടും. ഈ ഭോജനശാലയിലെ ഗായകരുടെ സാന്നിദ്ധ്യം സാധാരണക്കാർക്ക് അന്യമായ വിനോദത്തെ സുചിപ്പിക്കുന്നു.

ഹോട്ടലിലെ ഭക്ഷണവും കഴിഞ്ഞ് ഇനിയെന്തു ചെയ്യുമെന്ന ചിന്ത യിൽ പുറത്തു നിൽക്കുന്ന റിച്ചി ദർശനക്കാരിയുടെ അരികി ലേക്കു പോകാനുറയ്ക്കുന്നു. അവിടെ ആൾക്കൂട്ടങ്ങൾക്കിട യിൽ ദർശനക്കാരിയുടെ അരുളപ്പാടുകളും പണത്തോടുള്ള ആസക്തിയും വ്യക്തമാകുന്നു. ക്യൂ തെറ്റിച്ച് മുന്നോട്ടു കയറാൻ ബ്രൂണോ കാണിക്കുന്ന മിടുക്ക് ആരെയും രസിപ്പിക്കും. ഇപ്പോൾ കിട്ടിയാൽ കിട്ടും അല്ലെങ്കിൽ നോക്കേണ്ടെന്ന ദർശനക്കാരിയുടെ അരുൾകേട്ട് റിച്ചി വിഷണ്ണനാകുന്നു. പിന്നീട് പുറത്തിറങ്ങി അപ്പാർട്ടുമെന്റുകൾക്കിടയിലൂടെ നടക്കുമ്പോൾ പാതകൾ വിജ നമാണ്.

പെട്ടെന്ന് മോഷ്ടാവ് റിച്ചിയുടെ മുന്നിൽ വന്നുപെടുന്നു. അയാൾ ഓടി വേശ്യാലയത്തിലേക്ക് ഓടിക്കയറുന്നു. പിന്നാലെ റിച്ചിയും. സമയം കഴിഞ്ഞെന്നും പുറത്തുപോകണമെന്നുമുള്ള നിർദ്ദേശ ങ്ങളെ റിച്ചി വകവെയ്ക്കുന്നില്ല. പല മുറികളിലും നോക്കി അവ സാനം മോഷ്ടാവിനെ പിടികൂടി പുറത്തേക്കു കൊണ്ടുവന്നു. ആൾക്കൂട്ടം വലുതാകാൻ തുടങ്ങി. മോഷ്ടാവിന്റെ അമ്മ ഇടപെട്ടു. കളവിന് കൂട്ടുനിന്നവനും വന്നു. ആൾക്കൂട്ടം റിച്ചിക്കെതിരായി. എല്ലാവരും റിച്ചിക്കെതിരെ വാളോങ്ങുന്നതിനിടയിൽ ബ്രൂണോ പോലീസിനെ വിളിച്ചുകൊണ്ടുവന്നു. ഇവിടെ ആൾക്കൂട്ടം റിച്ചിക്കു മുന്നിൽ കള്ളനെ സംരക്ഷിക്കാനായി വരുന്നു. കള്ളന്റെ മോഹാ ലസ്യപ്പെട്ട അവസ്ഥയ്ക്ക് റിച്ചിയാണ് കാരണമെന്നും അവർ ആരോ പിക്കുന്നു. പോലീസ് റിച്ചിയെയും കുട്ടി കള്ളന്റെ വീട് പരിശോധി ക്കുന്നതിനായി പുറപ്പെടുന്നു.

അവിടെ നിന്നും സൈക്കിളോ അതിന്റെ ഭാഗങ്ങളോ കണ്ടെടുക്കാനായില്ല. പോലീസും നിസ്സഹാ യനാകുന്നു. അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി ബ്രൂണോയും റിച്ചിയും ആൾക്കൂട്ടത്തിൽ നിന്നും പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിനരികിലെത്തുന്നു. ആരവങ്ങൾ മുറു കുന്നു. റിച്ചിയുടെ മാനസിക സംഘർഷം നിരത്തി അനേകം സൈക്കിളുകൾ മുന്നിലൂടെ വേഗത്തിൽ പായുന്നു. കറങ്ങുന്ന ചക്രങ്ങൾ, ഇതെല്ലാം റിച്ചിയുടെ മനോനിലയെ സൂചിപ്പിക്കുന്നു. കപടലോകത്തിൽ താൻ മാത്രം ആത്മാവും ഹൃദയവുമായി നട ന്നാൽ അധിക്ഷേപിക്കപ്പെടുമെന്ന് റിച്ചിക്കു തോന്നിത്തുടങ്ങി. തെരു വോരത്ത് ഒറ്റയ്ക്കു വച്ച സൈക്കിളിൽ അയാൾ നോട്ടമിട്ടു. ഒരു ദുർബ്ബല നിമിഷത്തിൽ ബ്രൂണോയെ ബസ്സിൽ പോകാൻ നിർബ ന്ധിച്ച് അല്പസമയത്തിനുള്ളിൽ അയാൾ സൈക്കിളെടുത്ത് പാഞ്ഞു. ആൾക്കൂട്ടം അയാൾക്കു പിന്നാലെ പാഞ്ഞു.

റിച്ചിയേൽക്കുന്ന ദുരന്തം അയാളുടെ സൈക്കിൾ മോഷ്ടിക്കപ്പെ ട്ടപ്പോൾ ആരും സഹായിക്കാനില്ലാതായി. അയാൾ മോഷ്ടിച്ച പ്പോൾ ആൾക്കൂട്ടം അയാൾക്കു നേരെ ഒന്നടങ്കം തിരിഞ്ഞു. തന്റെ അച്ഛൻ സൈക്കിളുമായി പിടിക്കപ്പെട്ടതുകണ്ട് ബ്രൂണോ അച്ഛ നോടു ചേർന്ന് ആൾക്കൂട്ടത്തോടും യാചന ചെയ്യുന്നു. അഭിമാനം തകർന്നവനായി, എല്ലാം നഷ്ടപ്പെട്ടവനായി റിച്ചി തന്റെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് തിരിക്കുന്നു. അയാൾക്കരികിലൂടെ സൈക്കി ളുകൾ പായുന്നു. തിക്കിക്കയറുന്ന ബസ്സുകൾ അയാളുടെ മന സ്സിന്റെ അവസ്ഥയെ കാണിക്കുന്നു. വേഗമാർന്ന തെരുവിന്നരി കിലൂടെ പുതിയൊരു നാളെയെ വരവേൽക്കാമെന്ന ചിന്തയോടെ അവർ നീങ്ങുന്നു.

ഈ സിനിമയിൽ ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹ ത്തിന്റെ സ്വഭാവ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരത്തെ സമൂഹത്തിന്റെ സംരക്ഷണത്തിനുപ യോഗിക്കാതെ വരുമ്പോൾ നിയമവാഴ്ച അലങ്കോലപ്പെടുന്നു. മോഷണം സാമ്പത്തികത്തട്ടിപ്പുകൾ (മതത്തിന്റെ പേരിൽ നടക്കു ന്നതാണെങ്കിലും) കൈക്കൂലി എല്ലാം പെരുകുന്ന സമൂഹം റിച്ചി യെപോലുള്ളവർ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി നില നിൽക്കുന്നു. ഉത്തമനായൊരു കുടുംബ നാഥനാവാൻ അയാൾക്കു കഴിയുന്നു.

മനുഷ്യമനസ്സിന്റെ ഒരു പ്രതീകമായി സൈക്കിൾ ഈ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ തോളിൽ സുരക്ഷിതമാക്കുന്ന സൈക്കിൾ പോലെത്തന്നെയാണ് റിച്ചിയുടെ മനസ്സും. പട്ടണ ത്തിന്റെ കാപട്യങ്ങൾക്കിടയിൽ മാദകനടിയുടെ ചിത്രമൊട്ടിക്കുമ്പോ ഴാണ് അയാൾക്കത് നഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിന്റെ അപഹാ സ്വതയെയും രൗദ്രമായ ഭാവത്തെയും ഇതേ സൈക്കിളുകൾ ഓർമ്മ പ്പെടുത്തുന്നു. അസ്വസ്ഥമാവുന്ന സമൂഹമനസ്സ് പലപ്പോഴും തലങ്ങും വിലങ്ങുമായി പായുന്ന സൈക്കിളുകളിലൂടെ ഡിസിക്ക ഓർമ്മപ്പെടുത്തുന്നു.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 33.
സ്വന്തം കാലിനടിയിലെ മണ്ണ് നാം പോലുമറിയാതെ ചോർന്നു പോകുന്നതിന്റെ ആശങ്കയല്ലേ ‘കൈപ്പാട്, കേൾക്കുന്നുണ്ടോ?’ എന്നീ ചലച്ചിത്രങ്ങളിൽ കാണാനാകുന്നത്? സ്വാഭിപ്രായമെഴുതുക.
Answer:
‘കൈപ്പാട്’ ‘കേൾക്കുന്നുണ്ടോ’ എന്നീ ചിത്രങ്ങളെ പ്രമേയതല ത്തിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളെന്തെല്ലാമാണ്?

‘കൈപ്പാട്’ ‘കേൾക്കുന്നുണ്ടോ’ എന്നീ ഹ്രസ്വചിത്രങ്ങൾ വറ്റിയിട്ടി ല്ലാത്ത മനുഷ്യനന്മയേയും നിഷ്ക്കളങ്കമായ ജീവൽ പ്രേരണക ളേയും പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നു. അകളങ്കിതമായ കൈപ്പാടുനിലങ്ങളിൽ പാടി വരുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോ ലെ. ഇരുട്ടിന്റെ ലോകത്ത് നിറയെ പ്രകാശം പരത്തുന്ന ഭാവന യുടെ വർണ്ണലോകമാണ് ഹസ്നയെന്ന നഴ്സറിക്കാരിയിൽ കാണാൻ കഴിയുന്നത്. നിസർഗ്ഗ സുന്ദരമായ ഭാവനയുടെ ലോക മെങ്കിലും നാമെല്ലാവരും സ്വപ്നം കാണുന്ന പ്രപഞ്ചത്തിന്റെ കാഴ്ച യാണ് ഹസ്നയുടെ അകക്കണ്ണിൽ തെളിയുന്നത്. കൈപ്പാടിലാ കട്ടെ തെളിമയുള്ള അകളങ്കിതമായ ഭൂമിയുടെ ഒരു തുണ്ട് പ്രക തിക്കൊരു നിവേദ്യമായി സ്വാഗതമരുളി നിൽക്കുന്നു.

കൈപ്പാട് ഉണർത്തുപാട്ടാണ്. പ്രകൃതിയിലേക്ക് മടങ്ങാനും, അതിനെ ആ ഷിക്കാനും, നമുക്കു ചുറ്റും വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹത്തിന്റേയും, ജീവനത്തിന്റേയും ഓർമ്മപ്പെടുത്തലുകൾ കൈപ്പാടിലുണ്ട്. സ്നേഹത്തിന്റെ ഒരു തുരുത്തായി ഹസ്നയെന്ന പെൺകിടാവ് ‘കേൾക്കുന്നുണ്ടോ?’യിൽ അവതരിപ്പിക്കപ്പെടുന്നു. എല്ലാ ശബ്ദങ്ങളും ഗന്ധങ്ങളും അവളിൽ രൂപങ്ങളുണർത്തുന്നു. ബാല്യനിൽനിവേഷമായ ഭാവനയുടെ ലോകം അവൾക്കു മുന്നിൽ അതരിപ്പിക്കുന്നു. ആരോടും പരിഭവമില്ലാത്ത, നന്മകൾ മാത്രം നിറഞ്ഞ നിറച്ചാർത്തുകൾ ഭാവനയുടെ വസന്തം ചാർത്തുന്ന ബാല്യകുതൂഹലങ്ങളുടെ ലോകം. ഈ വർണ്ണങ്ങൾ നമുക്കു മു ന്നിൽ ജീവത്തായ അനുഭവമായി അവതരിപ്പിക്കുന്നത് കൈപ്പാടി ലാണ്. നീർക്കാക്കയും, കുഞ്ഞുമീനുകളും താലിക്കിളികളും പങ്കുവെക്കുന്ന ജീവൽ പ്രകൃതി അകളങ്കിത മാണ്.

പരസ്പരാശ്രയത്വത്തിന്റെ സുഗന്ധവാഹിയായൊരു തെന്നൽ കൈപ്പാടിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ് മണ്ണിനെ ഫലഭൂ യിഷ്ടമാക്കുന്ന മണ്ണിരകളും മീനും ഓലഞ്ഞാലിയും നെല്ലോലയും തെങ്ങോലയും കീടങ്ങളും ദേശാടനക്കിളികളും എല്ലാം ആശ്രിത ത്വത്തിന്റെ പാഠങ്ങൾ പകരുന്നു. കേൾക്കുന്നുണ്ടോ? എന്ന ചോദ ത്തിന് ഉണ്ടെന്ന് ഉത്തരം പറയാം അല്ലെങ്കിൽ നിശ്ശബ്ദമായിരിക്കാം. ഉണ്ടെന്നു കേൾക്കാൻ കാതോർത്തിരിക്കുന്ന ഹസ്നയെ നാം മറ ന്നുപോകുന്നു. അമ്മുവിനും ബിജുവിനും സ്നേഹപൂർവ്വം കൊടു ക്കാൻ സുക്ഷിച്ചിരിക്കുന്ന ജെംസ് മിഠായിക്കു വേണ്ടി വിളിക്കു മ്പോഴും അവൾക്ക് നിശ്ശബ്ദതയാണ് ഉത്തരമായി ലഭിക്കുന്നത്. നന്മയെ തിരിച്ചറിയാനാകാത്ത കല്ലിച്ച മനുഷ്യമനസ്സുകൾക്കിടയിൽ ഹസ്നയ്ക്ക് വർക്ക്ഷോപ്പ് തൊഴിലാളി ചാക്കോയാണ് പരിഗണന നൽകുന്നത്. സഹജീവികളോടുള്ള മനുഷ്വന്റെ നിർദ്ദയമായ പ്രതി കരണത്തിന്റെ കാലുഷ്യങ്ങൾ ‘കേൾക്കുന്നുണ്ടോ?’യിൽ വളരെ പ്രകടമാണ്. അമ്മയ്ക്കുപോലും കുഞ്ഞിനോട് സഹിഷ്ണുത പുലർത്താനോ ക്ഷമയോടുകൂടി പെരുമാറാനോ കഴിയുന്നില്ല.

മാത്യു എന്ന വർക്ക്ഷോപ്പ് ഉടമയുടെ പെരുമാറ്റം ലാഭക്കൊതിയ നായ ഒരു മുതലാളിയുടേതായി മാറുന്നു. മാറുന്ന ഉപഭോഗസം സ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാധിച്ചതിനാലാകാം 16 വരി റോഡിന്റെ അരികിലുള്ള വർക്ക്ഷോപ്പ് നല്ല വിലയ്ക്ക് വിൽക്കു ന്നതിന് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛനെ പഴിച്ചു കൊണ്ടുള്ള സംസാരവും മറ്റൊരു രീതിയിലേക്കല്ല നീങ്ങുന്നത്. ഈ ആശങ്കകൾ ഒരു വിധത്തിലും കൈപ്പാടിൽ കടന്നുവരുന്നില്ല. എന്നാൽ അസുലഭമായ ഈയൊരു തുണ്ടുഭൂമിയെ മണ്ണിന്റെ യാച ന ലഘുചിത്രം കാഴ്ചക്കാരനു നൽകുന്നു. ഹസ്നയെ ആൾകൂട്ട ത്തിനിടയിൽ കാണാതാവുന്നതും തിരിച്ചുകിട്ടുമ്പോൾ മുതലാളി പറ യുന്നതുമായ കാര്വങ്ങൾ മനുഷ്യത്വം മരവിച്ചു തുടങ്ങിയ ഒരു സമു ഹത്തിൽ നിന്നു മാത്രമേ കേൾക്കു.

കൈപ്പാട് ഭൂമിയ്ക്ക് സമാനമായ തരളവും ലഘുവുമായ ഒരു ജൈവാന്തരീക്ഷം ഹസ്നയുടെ മനസ്സിലുണ്ട്. സ്വാർത്ഥ നായ പുച്ച താൻ ചെയ്ത അബദ്ധത്തെ തിരിച്ചറിയുന്നതിലെ ഫലിതത്തെ ചാക്കോയോട് കേൾപ്പിക്കുന്നതിലെ നിസ്വമായ ഭാവത്തെ നോക്കുക. കഥ ചൊല്ലലിന്റെ മാധുര്യം ഉൾക്കണ്ണിന്റെ ഭാവനയിൽ ഉണ്ടൻകണ്ണുള്ള ഈച്ചയായും പൊട്ടാറായ വലിയ വയറുള്ള പൂച്ച യായും മാറുന്നു. സമ്പത്തും സന്തോഷവും പങ്കിടുന്നതിലെ അസുഖത്തെക്കുറിയ്ക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ കൈപ്പാടിലേക്ക് ചേക്കേറുമ്പോൾ അവിടെ സഹകരണത്തി ന്റെയും സാഹോദര്വത്തിന്റേയും പാഠങ്ങൾ പഠിക്കുന്നു. ഓല ഞ്ഞാലിക്കിളികൾ അനേകായിരം ഇലകൾ കോർത്ത് കൂടുകെ ട്ടുന്നു. സന്തോഷം ചിലമ്പുന്ന കുഞ്ഞുങ്ങളുണ്ടാകുന്നു. ജീവി തപാഠമാകുന്നു. നാം കൊയ്തെടുക്കുമ്പോൾ വീഴുന്ന നെന്മണി കളെ കൊത്തുന്ന പക്ഷികൾക്കും നമ്മോടു തോന്നുന്ന സ്നേഹത്തെ തിരിച്ചറിയുന്നു.

ഹസ്ന പങ്കുവെയ്ക്കുന്ന ആശങ്കകൾ അവളെക്കുറിച്ചുള്ളതല്ല മറിച്ച് ഈ ലോകത്തെ എല്ലാവരെക്കുറിച്ചുമുള്ളതാണ്. അവളുടെയു ള്ളിലെ പുച്ചയും ഈച്ചയും പശുവും ചെറുക്കനും വടിയും മനു ഷ്വസ്വഭാവങ്ങളുടെ ഓരോ പതിപ്പുകളാണ്. അവളുടെ ഉള്ളിലെ വർണ്ണച്ചിറകുകളുള്ള തത്ത പൂച്ചയോട് എങ്ങോട്ടാ നീ പോകുന്ന തെന്നു ചോദിക്കുമ്പോൾ പൂച്ച പറയുന്നത് താൻ ഒച്ചുകളുള്ളിട ത്തേക്ക് പോകുന്നുവെന്നാണ്. പ്രതികരണം നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് ഒരർത്ഥത്തിൽ നയോട വൾ പറയുന്നു. വരാൻ പോകുന്നത് വലിയ കാര്യങ്ങളാണെന്നും തങ്ങളെപ്പോലെ ചെറുതുകൾക്ക് ഈ സമൂഹത്തിൽ സ്ഥാനമി ല്ലെന്നും കാലിന്നടിയിലെ മണ്ണ് ചോർന്നുപോകുന്നതറിയണമെന്ന് ചാക്കോ പറയുന്നതിലെ ആപൽസന്ദേശങ്ങൾ തന്നെയാണ് കൈപ്പാ ടിന്നവസാനം പങ്കു വയ്ക്കപ്പെടുന്നത്.

Question 34.
ഇനിയും അറ്റുപോയിട്ടില്ലാത്ത സ്നേഹത്തിന്റെ, പൊക്കിൾക്കൊടി ബന്ധത്തിന്റെ ഹൃദ്വമായ ആവിഷ്ക്കരണമായി ശസ്ത്രക്രിയ’ എന്ന കഥയെ വിലയിരുത്താനാവുമോ? ലഘുപന്വാസം തയ്യാറാക്കുക.
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാ ണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ കാരൻ ശസ്ത്രക്രിയ’ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസ ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെ ടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും സ്വീകരിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയി ലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ താൽപ്പ ര്വത്തിനായി സത്വം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദാർഹ മായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ല പ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ.

അമ്മ എന്ന യാഥാർത്ഥ്യം അനുഭവ ത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്. അവിടെ സകല സൗന്ദര്യ ശാസ്ത്രവും പകച്ചുനിൽക്കുന്നു. അമ്മ യുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വിശ്വസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാ ലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു. പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുവീഴുന്നതു പോലെയായിരുന്നു നിമിഷ ങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങനെയും ഒരു താള മുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാ കാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലിപോലും വല്ലാത്തൊരു വച്ചു കെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാ നുള്ള സ്വാതന്ത്ര്വവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്. അതി ലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മ രിക്കുന്നു.

പെട്ടെന്ന് മറന്നുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തു ന്നപോലെയാണ് ‘വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്’ എന്ന വാചകത്തോടെ കഥാകാരൻ കഥ യിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. അമ്മയെ ഓപ്പറേ ഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹെപ്പോ ക്രാറ്റസിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മന സ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അര മുറിഞ്ഞു വീണപ്പോൾ ഞാൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനു ശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹ പൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥ യാണിത്.

ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടിസ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടുപ്പമാണ് ‘ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നുന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക യയുടെ ദിവസം നിശ്ചയിച്ച നാൾതുടങ്ങി പ്രകടിപ്പിച്ചുകൊണ്ടി രുന്നത് എന്ന് തുടങ്ങിയാണോ ബാല്യത്തിലേയ്ക്ക് നാൽപ്പ അഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായത് അന്ന് തുടങ്ങി ലോകജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനു ഭവിച്ച് തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാകുന്നത്. അക്ഷ രാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഗർഭാശയം നീക്കം ചെയ്യുന്ന ഓഷ റേഷൻ തിയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാ ത്തൊരുമാറ്റം പ്രകടമാകുന്നത് മകന്റെ മനോദൃഷ്ടിയിൽ പ്രകട മാക്കുന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടുപേർ മാത്ര മാണ്.

അമ്മയും മകനും അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറ യുന്നത് മകൻ മാത്രമായി മാറുന്നു. അതോടുകൂടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ ഇത് നിർന്നിമേഷമാകുന്നുവെന്നതെന്ന് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടുകൂടി ഒരുവട്ടം കൂടി ബാല്വാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങി നിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ അമ്മ ഇത്രയേറെ തന്നെ സൂക്ഷിച്ചുനോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ സ്മരിക്കുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരുന്നുവെന്ന് അയാൾ മനസ്സിലാക്കു ന്നത് ഈ തിരിച്ചറിവിലാണ്. അതും അമ്മയുടെ ഉള്ളിലെ ഗർഭ പാത്രം ഉള്ളപ്പോൾ അത് എന്തുകൊണ്ടാണ് തന്നെ സ്നേഹിക്കാ തിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല.

ഇത് നഷ്ടപ്പെ ടുന്നത് തന്റെ മകന്റെ ബാല്യത്തെ കുടി നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴ സുഖം രസകരമായ അനുഭൂതിയാണെന്ന് നാൽ അഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടുകൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കുന്നു. അങ്ങനെ അയാൾ സമ യത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്നതു പോലെയാണെന്ന് കണ്ടെത്തുന്നു. ഇത് ബാല്യ ത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറിഞ്ഞു. അമ്മയുടെ ഗന്ധ ത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരി ച്ചറിവിലേക്ക് എത്തുന്നത്. മരണത്തിന്റെ നിരന്തരമായ ഓർമ്മപ്പെ ടുത്തലാണ് നിഴലുകളായി ജീവിതത്തിൽ കൂടെ നടക്കുന്ന തെന്നും അയാൾ തിരിച്ചറിഞ്ഞു. ഇനിയും അറി യ ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു.

അക്ഷരാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്. അമ്മയുടെ ഗന്ധവും, അനുഭവവും ആശയുമായിരുന്നു ആ നാളുകളി ലൊക്കെ അയാളെ കൊണ്ട് നടത്തിച്ചുകൊണ്ടിരുന്നത്. എ യെത്ര ബാല്വാനുഭവങ്ങളുടെ പ്രസന്നതയാണ് ഈ നാലുദിനം കൊണ്ട് കഥാനായകൻ അനുഭവിച്ചത്. അവസാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേ ഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവികമായ പരിവേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പറേഷൻ ടേബിളിന്റെ താഴെവെച്ച തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു. അപ്പോൾ ആ തൊട്ടിയിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം. താൻ തന്റെ സത്വത്തെ രൂപപ്പെടുത്തിയതും മൗനമായി എന്റെ അമ്മയും അച്ഛനും എന്നോട് സംവദിച്ചതുമായ ഇടം. പരിചരണയോടുകൂടി തന്നെ രൂപപ്പെടുത്തിയ ഗർഭപാത്രം മുറിഞ്ഞ് വീണപ്പോൾ താനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവയവത്തെ മനസാവരിക്കുകയാണ് അദ്ദേഹം. ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുരക്ഷിതത്വം, സ്നേഹം, പരിഗണന എല്ലാം. അതില്ലാതെ താനില്ല എന്ന സത്യവും അയാൾ തിരിച്ചറി യുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഈ കഥ ജീവിക്കുന്നതു തന്നെ ആ പ്രതീകത്തിന്റെ ശക്തിയിൽ ആണ്.

കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ വന്ന മാറ്റമാണ് സ്വാഭാ വികമായും ഈ പ്രശ്നത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം നമ്മുടെ സംസ്ക്കാരത്തിലും മൗനം സംഭവിച്ചുകൊണ്ടിരുന്നു. നമുക്ക് ജോലിയോടും വിദ്യാഭ്യാസ ത്തോടും ജീവിതത്തിനോടുമുള്ള മനോഭാവത്തിനു മാറ്റം സംഭ വിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ അനന്തരഫലമായാണ് വൃദ്ധ ജനങ്ങളോട് അവഗണനാമനോഭാവം രൂപപ്പെട്ടുതുടങ്ങിയത്. പൊതുവേ വിദേശ ജോലി ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം യുവാക്കളും തൊഴിൽ തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കൂട്ടത്തിൽ അവരുടെ കുടുംബാംഗങ്ങളും ആ വഴിക്ക് സഞ്ചരി ക്കുമ്പോൾ നമ്മുടെ സംസ്ഥാനം പ്രായമായവരുടെ ആവാസകേ ന്ദ്രമായി മാറുന്നു.

പ്രായമായവരോടുള്ള അവഗണനാമനോഭാവം കാരണം അവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. അതി നാൽ തന്നെ ഒറ്റപ്പെടലിന്റെ സ്വഭാവത്തോടുകൂടിയാണ് ഇക്കൂട്ടർ ജീവിക്കുന്നത്. ഏത് കമ്പോളവും വൃദ്ധർമാരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നില്ല അവരുടെ ഇഷ്ടങ്ങളെ പരിഗണിക്കാത്ത ഒരു സമൂഹമാണിത്. ഇക്കാരണം കൊണ്ടായിരിക്കാം പ്രായമായവർ സ്വന്തം സ്ഥാനം പിൻനിരയിലേയ്ക്ക് അറിഞ്ഞുകൊണ്ട് മാറ്റുന്നത്. രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള സാങ്കേതിക വസ്തുക്കളുടെ ഉപയോഗം കാരണം അവ പ്രയോഗവൈഭവം ഇല്ലാത്ത ഈ വൃദ്ധ സമൂഹം ഒറ്റപ്പെടലിന്റെ വക്കത്തെത്തി.

കൂട്ടുകുടുംബ വ്യവസ്ഥതയ്ക്ക് കൈവരുന്ന പരാജയം പ്രായ മായവർ കുടുംബത്തിൽ ഒറ്റപ്പെടാൻ കാരണമായി. കുടുംബ ത്തിൽ പ്രായമായവരെ നോക്കേണ്ട ത്വാഗമനോഭാവം നമ്മുടെ ഉത്തരവാദിത്വമല്ലെന്ന കാഴ്ചപ്പാട് ഇതിലൂടെ രൂപപ്പെട്ട ഒന്നാണ് ഇങ്ങനെ ഒറ്റപ്പെട്ടവരെ അടിസ്ഥാനപ്പെടുത്തി പുതിയ ബിസിനസ്സ് ശൃംഖല രൂപപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. അവരെ നോക്കാനും മരണംവരെ പരിചരിക്കാനും അവരുടെ മരണാനന്തര ക്രിയകൾ ചെയ്യാനും ധാരാളം സ്ഥാപനങ്ങൾ ഇന്ന് നിലവിൽ വന്നിട്ടുണ്ട്. പകൽവീടുകൾ തുടങ്ങിയ അനേകം വ്യവസായസംരംഭങ്ങളിൽ പങ്കാളികളാകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ ഇല്ല. ഇതിനെ കമ്പോളവൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം വളർന്നു കൊണ്ടിരിക്കുന്നു.

തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ഉയർന്ന ചിന്താഗ തിയുടെയും പിന്നിലുള്ളവർ നമുക്ക് മുൻപ് ജീവിച്ച വൃദ്ധരാണ്. നാം ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒട്ടുമിക്കതും കണ്ടുപിടിച്ചി ട്ടുള്ളതും അതിന്റെ ചിന്താഗതിയെ സാധാരണ മനുഷ്യരിലേയ്ക്ക് എത്തിച്ചതും അവർ തന്നെയാണ്. ഭാഷ, സംസ്ക്കാരം, കല, വിദ്യാ ഭ്വാസം, സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, ശാസ്ത്രസാഹിത്വം എന്നിവ യെല്ലാം അവരുടെ പരിശ്രമഫലമായാണ് ഉണ്ടായത്. ലോകം അത്ഭു തപൂർവ്വം നോക്കുന്ന ലോകാത്ഭുതങ്ങളെല്ലാം തന്നെ അവരുടെ കണ്ടുപിടുത്തത്തിന്റെ ഫലമായാണ്. ഇതിനെ പുതിയ തലമുറയുട ക്കമുള്ളവർ അത്ഭുതത്തോടെ നോക്കുന്നുവെങ്കിലും നമുക്ക് ജീവനും വളർച്ചയും തന്ന മാതാപിതാക്കളെ സഹിഷ്ണുതയോടെ നോക്കാൻ ആരും ക്ഷമ കാണിക്കുന്നില്ല എന്നത് വേദനാജനകമാ ണ്. സകല കുറ്റവും പുതിയ തലമുറയ്ക്ക് ചാരിവെയ്ക്കുകയല്ല മറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുക യാണ്.

Kerala Plus One Malayalam Board Model Paper 2021 with Answers

35 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 35.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധയ്ക്കും പെൺകു ട്ടിക്കും സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണ് ? ഉപന്യാസം തയ്യാറാക്കുക.
Answer:
കെ.ആർ. മീര മലയാളത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്. പതിവു ഫെമിനിസ്റ്റ് രീതികളിൽനിന്ന് വ്യത്യസ്തമായിട്ടാണ് അവർ കഥാരചന നിർവ്വഹിക്കുന്നത്. തന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീപക്ഷ ഭാവങ്ങളെ പൂർണ്ണമായി എതിർപക്ഷ ത്തിനു നേരെ തൊടുക്കുന്ന അമ്പുകളായിട്ടല്ല അവർ അവതരി പ്പിക്കുന്നത്. വ്യക്തികളിലേക്ക് അവരുടെ വികാരങ്ങളിലേക്ക്, നേർത്തു പോകുന്ന ബന്ധങ്ങളുടെ അതിർവരമ്പുകളിലേക്ക് ആഴ്ന്നിങ്ങാൻ ഒരു പ്രത്യേക വൈഭവം തന്നെ കെ.ആർ. മീര യ്ക്കുണ്ട്. സ്ത്രീയുടെ പ്രശ്നങ്ങളെ ഒരു പുതിയ രീതിയിൽ നോക്കി കാണാൻ അവർ ശ്രമിക്കുന്നു. പഴയ അവസ്ഥകളിൽ നിന്നുള്ള ഒരു മാറ്റം. ഈ മാറ്റത്തിന് ആധുനികതയുടെ എല്ലാ രൂപഭാവങ്ങളും പകർന്നു നൽകുന്നതോടെ, വളരെ വ്യത്യസ്ത മായ ഒരു തലത്തിൽ അവർ ഉയർന്നു നിൽക്കുന്നു.

‘ഓർമ്മയുടെ ഞരമ്പിലേക്ക്’ വരുമ്പോൾ നമുക്ക് മുന്നിൽ ഓർമ്മ യുടെ അവ്യക്തമായ മൂടുപടങ്ങൾ മാത്രമല്ല ഉള്ളത്. വളരെ വ്യക്ത മായ ഒരു മുഖം നമുക്ക് തെളിഞ്ഞു കാണാം. മുഖത്തിന്, ഛായക്ക് വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ വ്യക്തിസ്വത്വമാണത്. വ്യക്തിത്വ ത്തിന്റെ അടിസ്ഥാനം. ഈ കഥയിൽ വൃദ്ധയുടെ മുഖം പലപ്പോഴും അരോചകത്വം സൃഷ്ടിക്കുന്ന അൽപ്പം വെറുപ്പുതന്നെ ഉയർത്തുന്ന ഒന്നായി അവതരിപ്പിച്ചിരിക്കുന്നു. യുവത്വവും, വാർദ്ധക്യവും പര സ്പരം ഒത്തു നോക്കുന്ന കാഴ്ച എത്രതന്നെ ശ്രമിച്ചാലും അനുഭ വങ്ങളുടെ ആഴവും, പരപ്പും, ചുക്കിച്ചുളിവുകളായി വാർദ്ധക്യത്തിൽ നിഴലിച്ചു കാണാൻ കഴിയും. യൗവ്വനത്തിന്റെ അതിരുകളിൽ നിന്നു കൊണ്ട് വാർദ്ധക്യത്തിന്റെ ജല്പനങ്ങളിലേക്ക്, പുലമ്പലുകളിലേക്ക് കാതോർക്കുന്ന പെൺകുട്ടി. നരച്ച ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന വൃദ്ധ. ഓർമ്മകളുടെ പടലങ്ങൾ നീങ്ങുന്തോറും അവ ക്തത കുറയുകയാണ്. അപരിചിതത്വം മാറുകയാണ്.

‘തുരുമ്പുപിടിച്ച വിജാഗിരി ഇളകുന്നതുപോലെയാണ് അവരുടെ ശബ്ദം’ – കഥ തുടങ്ങുന്നു. തുടക്കത്തിൽ തന്നെ കാണിക്കുന്ന ജീർണ്ണത മുഖ്യ കഥാപാത്രത്തെ, കഥാകേന്ദ്രമായ വൃദ്ധയെ പ്രതി കവൽക്കരിക്കാൻ ഏറ്റവും ഉചിതമാണ്. വയലറ്റ് നിറമുള്ള ഒരു ഞരമ്പ് – കഥാരംഭത്തിലെ നമ്മുടെ ശ്രദ്ധയെ പ്രത്യേകം ആകർഷി ക്കും. ‘വയലറ്റ് നിറത്തിനു മാത്രമാണ് അവിടെ സവിശേഷത. ബാക്കിയെല്ലാം തുരുമ്പു പിടിച്ചതും, ചുക്കിച്ചുളിഞ്ഞതും പഴയ തുമാണ്. ഒരു പഴയ ഭാണ്ഡം പോലെ, ഉപേക്ഷിക്കപ്പെട്ടത്, അല്ലെ ങ്കിൽ ഒരു മൂലയിൽ ഒതുക്കപ്പെട്ടത്. ആ ഞരമ്പുമാത്രം ഒരു അക്ഷരത്തെറ്റു പോലെ വായനക്കാരന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നു.

ഇരുട്ടും വെളിച്ചവും ഒളിച്ചു കളിക്കുന്ന ആ മുറിയിൽ, വല്ല പ്പോഴും വരുന്ന ഒരു അതിഥിയുടെ മുന്നിൽ ഔപചാരികതകൾ കാട്ടാൻ വൃദ്ധ തയ്യാറാവുന്നില്ല. ഓർമ്മകളുടെ ആൽബങ്ങൾ തയ്യാറാണ്. അതൊന്നു മറിച്ചു ഉണ്ടാക്കാൻ ഇതാ ഒരാളെത്തിയി രിക്കുന്നു.

രണ്ടുപേർ തമ്മിൽ കാണുന്നു. പക്ഷേ സംസാരിക്കുന്നതു മുഴു വൻ വൃദ്ധ മാത്രമാണ്. ഇടയ്ക്ക് മാത്രം ചില പൂരിപ്പിക്കലുകൾ മാത്രമാണ് പെൺകുട്ടി നിർവ്വഹിക്കുന്നത്. പലപ്പോഴും ആ കുട്ടി ച്ചേർക്കലുകൾ ആണ് കഥയുടെ മുന്നോട്ടുള്ള പോക്കിനു വേഗം കുട്ടുന്നത്. ഇടയ്ക്ക് മുറിഞ്ഞുപോകുന്ന വൃദ്ധയുടെ വിവരണ ത്തിനത് ഒഴുക്കുണ്ടാക്കി നൽകുന്നു.

‘സ്വാതന്ത്ര്യം – എന്ന വാക്കിന് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീകമായി മാറാൻ കഴിയുന്നുണ്ട്. ‘സ്വാതന്ത്ര്യം എന്ന വിശാലമായ അർത്ഥത്തിനു പലപ്പോഴും വ്യക്തി യിലേയ്ക്ക് മാത്രമായി അൽപ്പം ചുരുങ്ങേണ്ട അവസ്ഥാവിശേ ഷവും വന്നുചേരുന്നുണ്ട്.

എന്താണ് സ്വാതന്ത്ര്യം? – സ്വാതന്ത്ര്യം എന്ന വാക്ക് വൃദ്ധ ഉച്ചരി ക്കുമ്പോഴേക്കും പെൺകുട്ടി അസഹ്യതയോടെ മുഖം തിരിക്കു ന്നുണ്ട്. വൃദ്ധയുടെ വെപ്പുപല്ലുകളുടെ സെറ്റ് ആ വാക്കുച്ചരി ക്കുന്നതിന്റെ ശക്തിയിൽ അറപ്പുളവാക്കുംവിധം അകത്തേക്കും പുറത്തേക്കും തള്ളപ്പെടുന്ന കാഴ്ച പെൺകുട്ടിയിൽ വെറുപ്പു ളവാക്കി; അസഹത സൃഷ്ടിച്ചു. അതൊരു സൂചന തന്നെയാ ണ്. ഏത് ആശയവും അതിന്റെ പ്രയോഗസമയത്ത് ഉൽകൃഷ്ട വും, പിന്നീട് പഴകി പഴകി, ഉദ്ദേശ്യശുദ്ധിയിൽ നിന്ന് അകന്ന് ശുഷ്കിച്ചു പോകുന്നത് സാധാരണമാണ്. വൃദ്ധ ‘സ്വാതന്ത്ര്യം’ എന്ന പദത്തെ മഹനീയമായി കാണുന്നു. ഏറ്റവും സമ്പന്നമായ ഒരു ഭൂത കാലത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വാക്കാണത്. അതിലൂടെ ഒരു കാലഘട്ടത്തെ മുഴുവൻ രേഖപ്പെടുത്തിയിട്ടുണ്ട്. ‘സ്വാതന്ത്ര്യം’ എന്ന പദത്തിന് മറ്റുള്ളവർ കൊടുത്ത ആ വലിയ വിശാലമായ അർത്ഥത്തിനുപരി, വ്യക്തി സ്വാതന്ത്ര്യം എന്ന ഒരു ഭേദഗതി വരു ന്നത് നമുക്കിവിടെ കാണാം.

നൈലോണും, നൈലക്സുമൊക്കെ കത്തിച്ചു കളയുന്ന ആ സ്വാതന്ത്ര്യസമരകാലത്ത്, സാരിയുടുക്കേ ണ്ടത് ഫാഷന്റെ ഭാഗം കുടിയാണെന്ന് വൃദ്ധ കണ്ടെത്തുന്നുണ്ട്. സ്വാതന്ത്ര്വത്തിന്റെ വിവിധ തലങ്ങളിലേക്ക് ‘ഓർമ്മയുടെ ഞരമ്പ് വെളിച്ചം വീശുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ച് അവളുടെ സ്വാത ഞങ്ങൾ പണ്ടുമുതലേ പകുത്തു നൽകപ്പെടുന്നവയായിരുന്നു. മനുസ്മൃതിയുടെ കാലം മുതൽ അത് നമ്മുടെ സമൂഹത്തിൽ വേരുറച്ച് പോയിരുന്നു. പകുത്തു നൽകിയിരുന്ന സ്വാതന്ത്ര്യം. ഓരോ കാലഘട്ടങ്ങളിലും, അവളുടെ സ്വാതന്ത്യത്തിനു ഓരോ കാവൽക്കാർ ഉണ്ടായിരുന്നു. വളർച്ചയുടെ ഓരോ കാലഘട്ടങ്ങ ളിലും പിതാവും, ഭർത്താവും, പുത്രനും അത് യഥാവിധി പങ്കിട്ട്, കൃത്യമായ അളവുകോലുകൾ നിർമ്മിച്ച് അവരത് നിർവ്വഹിച്ചു. സഹസ്രാബ്ദങ്ങളായി തുടർന്നുകൊണ്ടു പോരുന്ന, സമൂഹ ത്തിന്റെ ആചാരകീഴ്വഴക്കങ്ങളുടെ ഭാഗമായ ശീലങ്ങൾ.

വൃദ്ധ ഇവിടെ മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യം, മൂന്നു തരത്തിൽ കഥയിൽ പ്രകാശിതമാകുന്നു.

(1) വ്യക്തിഗതം (2) ദേശപരം (3) ആവിഷ്ക്കാരസ്വാതന്ത്ര്യം വ്യക്തി ഗതമായ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയിൽ നിന്നാവണം രാജ്യസ്വാ തന്ത്യം പൂർത്തിയാക്കേണ്ടത്. വ്യക്തിപരമായ സ്വാതന്ത്ര്യം, – സ്ത്രീ സ്വാതന്ത്ര്യം – വൃദ്ധയുടെ വാക്കുകളിലൂടെ പൂർണ്ണമാകാ അതാകണം ഒപ്പം സ്വാതന്ത്ര്യദാഹം പതിയെ തെളിഞ്ഞു വരുന്നു ണ്ട് മക്കൾക്ക് പേര് നിർദ്ദേശിക്കുമ്പോൾ തഴയപ്പെടുന്ന മാതൃത്വം. കഠിനമായ പേറ്റുനോവിനപ്പുറം, വലിയ സ്വാതന്ത്ര്വം പകർന്നുകൊ ണ്ടാണ് ഓരോ ജനനവും, എന്നിട്ടും അമ്മയുടെ – സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്യത്തിനു വിലങ്ങിട്ടുകൊണ്ടുതന്നെയാണ് അവരുടെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുന്നത്. തന്റെ ഇഷ്ട ത്തിനു വിപരീതമായി, ഭർത്താവിന്റെ നിർദ്ദേശം നടപ്പിൽ വരു മ്പോൾ സ്വയം സമാധാനിച്ച് വിധേയപ്പെടുകയാണ് അവർ.

പിന്നീട് ഒന്നു പൊരുതാൻ പോലും ശ്രമിക്കാതെ, രണ്ടാമത്തെ മകളുടെ പേരിടൽ പൂർണ്ണമായും ഭർത്താവിന്റെ ഇഷ്ടത്തിനും ആഗ്രഹ ത്തിനും വിട്ടുകൊടുക്കുന്ന പരിപൂർണ്ണമായ കീഴടങ്ങൽ തന്നെ യാണത്. പിന്നീട് എം.പിയായി ഡൽഹിയിൽ ഭരണ സിരാകേന്ദ്ര ത്തിലേക്ക് ഭർത്താവ് യാത്രയായപ്പോൾ അവർ സ്വയം വീടിനു ള്ളിൽ ഒതുങ്ങുകയാണ്. അമ്മായിയമ്മയ്ക്കും, കുട്ടികൾക്കും ഒപ്പം ഡൽഹി കാണാൻ പോകുന്നതിൽനിന്ന് ഭാരിച്ച ഉത്തരവാദി ത്വങ്ങൾ തടസ്സമായി. അവിടെയും സ്ത്രീ സ്വാതന്ത്ര്യം വിലങ്ങ ണിയുന്നു. ഒപ്പം ആ വിധിയുമായി താദാത്മ്വം പ്രാപിക്കാൻ ശ്രമി ക്കുന്ന അവസ്ഥയും കാണാം. സ്വയം സമാധാനിച്ചുകൊണ്ടുള്ള കീഴടങ്ങൽ.

(ഒടുവിൽ പെൺകുട്ടിയും സ്വാതന്ത്ര്യം എന്ന വാക്ക് സ്വയം ഉച്ച രിക്കുവാൻ ഭയപ്പെടുകയാണ്.)
അവസാനം ഈ വാർദ്ധക്യത്തിലും വൃദ്ധ വീണ്ടും അസ്വാതന്ത്ര്യ ത്തിന്റെ തടവറയിൽ തന്നെയാണ്. സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മുടപ്പെട്ട അവസ്ഥയിൽ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന കബളി.

പ്പിക്കലുകൾ അറിയാതെ ജീവിത സായാഹ്നത്തിൽ, ഓർമ്മകളുടെ ഞാമ്പുകൾ തേടുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം ഈ കഥയിലെ ശക്തമായ ഒരു മിടിപ്പാ ണ്. ഓർമ്മകളിലൂടെ വൃദ്ധ പുറത്തുകൊണ്ടുവരുന്ന പഴയ ചിത്ര ങ്ങൾ, അവിചാരിതമായി മാത്രം ലഭിക്കുന്ന അവസരങ്ങൾ. സ്വാത സ്വസമരങ്ങളുടെ തീക്ഷ്ണമായ സാഹചര്വങ്ങളിലൊന്നിൽ മുന്നിൽ ഒമ്പതാം വയസ്സിൽ അവർ പക്വതയാർന്ന് അവതരിപ്പിച്ച കവിത ഒരു സമ്മേളനത്തിന്റെ ഏറ്റവും വലിയ ആകർഷണമായിതീർന്നു. ആ ആത്മാവിഷ്ക്കാരത്തിനു ലഭിച്ച വലിയ പ്രോത്സാഹനം ഓർമ്മ യുള്ളിടത്തോളം അവരിൽ തങ്ങിനിൽപ്പുണ്ടായിരുന്നു. പിന്നീട് ജീവി തത്തിന്റെ തിരിച്ചടികളാകാവുന്ന അവഗണനകളിൽ, പതറാതെ മുന്നോട്ടുപോകാൻ അവർക്ക് തുണയായത് ഈ ഉൽക്കടമായ അഭി വാഞ്ഛകൊണ്ടുതന്നെയാണ്.

ചുവന്ന ചട്ടയുള്ള പുസ്തകത്തിലാണ് വൃദ്ധ തന്റെ ഭൂതകാലത്തെ കുറിച്ചുവെച്ചിരുന്നത്. ഏകാന്തതകളിൽ ആരുമില്ലാതെ ഒറ്റയ്ക്കാ കുമ്പോൾ അവർക്ക് കൂട്ട് ഈ നോട്ടുബുക്കുകളായിരുന്നു. ആദ്യത്തെ കഥകൾ സ്വാതന്ത്ര്യത്തെക്കുറിച്ച് തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്ന സ്ത്രീ. സത്വത്തിൽ ആ സ്ത്രീ വൃദ്ധ തന്നെയാണ്. സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഏതു രീതിയിൽ നിങ്ങൾ ആ പദത്തിനെ സ്വീകരിക്കുന്നു, ഉള്ളിലേക്ക് ആവാഹിക്കുന്നു എന്നതിനെ ആശ്രയിച്ച് അതിന്റെ അർഥ വ്യാപ്തിയും മാറുന്നു. സ്വാതന്ത്ര്വം ചിലർക്ക് വിധേയത്വമാണ്, അനുസരണയാണ്, അച്ചടക്കമാണ്. ഇരുമ്പഴികളാണ്. ഇവിടെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലല്ല, തന്നിലൂടെ, തന്റെ നിസ്വാർത്ഥ മായ പിൻവാങ്ങലിലൂടെ മറ്റുള്ള വർക്ക് ആഹ്ലാദ ത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്നു. (ഉദാ: ഡൽഹിയാത്)

ആവിഷ്ക്കാരം പലപ്പോഴും ഒരു കളവിന്റെ ബാക്കിപ്രതമാകുന്ന കാഴ്ച വൃദ്ധയുടെ രണ്ടാം കഥ കാണിച്ചുതരുന്നു. ഈ ഘട്ടമെ ത്തുമ്പോഴേക്കും, പെൺകുട്ടിയുടെ വെറുപ്പുകലർന്ന അനിഷ്ടം, ഇഷ്ടത്തിലേക്ക് വഴിമാറുന്നുണ്ട്. നരച്ച മുടിയിഴകൾക്കിടയിൽ ചില കറുത്ത മുടികൾ ഇനിയും ബാക്കിയുണ്ട്. എന്ന് അവൾ കണ്ട ത്തുന്നു. ഈ അവശതകൾക്കിടയിലും പെൺകുട്ടിയുടെ സ്വാത് ന്ത്ര്യദാഹത്തെ ഉത്തേജിപ്പിക്കാനുള്ള ഓജസ്സും, ഊർജ്ജവും വൃദ്ധ ബാക്കിവെയ്ക്കുന്നുണ്ട്. സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം പലപ്പോഴും പുരുഷന്റെ കാൽച്ചുവട്ടിൽ, അവന്റെ ദയക്കുവേണ്ടി കാത്തുനിൽക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുന്നു. സ്വന്തം കഥ പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേര് ചാർത്താൻ പോലും സാധിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ് അവർ പിന്നെ എഴുതിയത്. ഒടുവിൽ സമ്മാനം ലഭിച്ചപ്പോൾ, ഈ പ്രശസ്തി അംഗീ കാരം എല്ലാം തന്നെ, ഒട്ടും ദയയില്ലാതെ തന്നെ അവളുടെ ഭർത്താവ് സ്വയം നെറ്റിപ്പട്ടമായി ശിരസ്സിൽ അണിയുകയാണ്. ആ സമയത്ത് തീർച്ചയായും ജനലഴികളിൽ പിടിച്ച് കഥാനായിക തന്റെ അസ്വാതന്ത്ര്യത്തിന്റെ കയ്പ് കുടിച്ചിട്ടുണ്ടാകും.

മരണത്തിനു മുന്നിൽപോലും സ്വാതന്ത്ര്യം ലഭിക്കാതെ പരാജയ പ്പെടാനായിരുന്നു സ്ത്രീ എന്ന നിലയിൽ വൃദ്ധയുടെ യോഗം. ആ ആദിമ ആവിഷ്ക്കാര രീതിയും (തൂങ്ങിമരണം), തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ അവർക്കു മുന്നിൽ നിഷ്ക രുണം കൊട്ടിയടച്ചു. ജീവിതത്തിന്റെ ഇരുമ്പഴികൾക്കുള്ളിൽ നിന്നുള്ള മനോഹരമായ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയായിരുന്നു വൃദ്ധയെ സംബന്ധിച്ചിടത്തോളം ‘മരണം’. ആ ഒരു അവസരം കുടി നിഷേധിക്കപ്പെട്ടതോടെ, ഓർമ്മതെറ്റുകൾക്കിടയിൽ അവർ ഒറ്റയ്ക്കാവുന്നു. കൂട്ടിന് അവർ കുത്തിവരച്ചുവെന്ന് വൃദ്ധമാത്രം വിശ്വസിച്ചുപോന്ന കുറച്ചു പഴയ നോട്ടുബുക്കുകളും. കാടുക യറുന്ന ഈ ജല്പനങ്ങൾക്കു നടുവിൽ മാത്രമാണ്. യഥാർത്ഥ തടവാണെങ്കിൽ പോലും ആ വൃദ്ധയ്ക്കു ശരിയായ സ്വാതന്ത്യം ലഭിക്കുന്നത്.

പെൺകുട്ടിയിലൂടെ വായനക്കാരൻ മനസ്സിലാക്കുന്ന ആധുനി കമായ സത്യമിതാണ്. വ്യക്തി സ്വാതന്ത്ര്യം (സ്ത്രീ) ആവിഷ്ക്കാര സ്വാതന്ത്ര്യം ഇവ രണ്ടും യോജിക്കുന്ന പൂർണ്ണത യിൽ മാത്രമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം മഹനീയമായി പാറിപ്പ റക്കുന്നത്.

കല്യാണത്തിനു പോകാതെ പുതുപ്പെണ്ണ് ഈ വയസ്സിത്തള്ളയുടെ ഇരുട്ടുനിറഞ്ഞ മുറിയിൽ എന്തെടുക്കുകയാണ് എന്ന് ഈ കഥ യിലെ പത്മാക്ഷി എന്ന കഥാപാത്രം ചിന്തിക്കുന്നുണ്ട്. ഭർത്താവ് നിർബന്ധിച്ചിട്ടും, ഈ വൃദ്ധയുടെ ഭ്രാന്ത് കേൾക്കാൻ മടിയില്ലാതെ ഇരിക്കുന്ന പെൺകുട്ടിയെ അവർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കുത്തിക്കുത്തി അതിനെക്കുറിച്ച് ചോദിക്കു മ്പോഴും പെൺകുട്ടി മൗനം ദീക്ഷിക്കുകയാണ്. ഈ ചോദ്യവും, പെൺകുട്ടിയുടെ മൗനവും വൃദ്ധയെ മാത്രം ചിരിപ്പിക്കുന്നു.

അനിഷ്ടം നിറഞ്ഞ മനസ്സോടെ, അസഹ്യതയോടെ വൃദ്ധയുടെ മുറിയിൽ ആദ്യ സമയത്ത് ചിലവഴിച്ച പെൺകുട്ടി പുറത്തിറങ്ങു ന്നത് സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ്. ഒരു ബോധോദയം അവിടെ സംഭവിക്കുന്നുണ്ട്. ഒരു തിരിച്ചറിവ്. ഒരു ഘട്ടത്തിൽ സ്വാതന്ത്ര്യം എന്ന് ഉച്ചരിക്കുമ്പോൾ തന്റെ പല്ലും ഇ കുന്നുണ്ടോ എന്ന് പെൺകുട്ടി ഭയത്തോടെ പരിശോധിക്കുന്നു ണ്ട്. പലപ്പോഴും സ്വാതന്ത്ര്യങ്ങൾ നഷ്ടങ്ങളായിരിക്കും പകരം തരിക എന്ന തിരിച്ചറിവും, ഒപ്പം ഒരു താദാത്മ്യം പ്രാപിക്കലും ഇവിടെ നടക്കുന്നുണ്ട്. ചില അനുഭവങ്ങളോട്, ഏറ്റവും ആത്മാർത്ഥമായി ചേർന്നു നിൽക്കുമ്പോൾ, ആ സംഭവിച്ചത് തന്നിൽ തന്നെയാണോ എന്നൊരു അയഥാർത്ഥമായ സാങ്കല്പിക ചിന്ത പലപ്പോഴും മനുഷ്യ മനസ്സിൽ ഉദിക്കാറുണ്ട്.

കടന്നു വന്ന ക്രൂരമായ അനുഭവങ്ങളെ കൃത്യമായി പട്ടികപ്പെടുത്തി വൃദ്ധ, ഒരു പാഥേയം പോലെ യുവതിയുടെ മനസ്സിൽ കെട്ടിപ്പൊതിഞ്ഞല്പി ക്കുകയാണ്. ജീവിതയാത്രയിൽ എപ്പോഴെങ്കിലും, ഈ അനുഭ വത്തിന്റെ കനലുകൾ വെളിച്ചമേകുമെന്ന പ്രാർത്ഥനയോടെ കണ്ണാടിക്കു മുന്നിൽ തന്റെ വരവിലും ഒട്ടും ശ്രദ്ധയില്ലാതെ നിൽക്കുന്ന ഭാര്യ, തന്റെ സർവ്വാധികാരത്തിന്റെ മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുമെന്ന് ശ്രീജിത്തിനു തോന്നുന്നു. ‘ഓർമ്മ യുടെ ഞരമ്പ്’ അങ്ങനെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പടരുകയാണ്. നീണ്ടു പോവുകയാണ്. തനിയാവർത്തനം!

കാലഘട്ടങ്ങൾ മാറുന്നുണ്ടാകാം. ഒരു സ്വാതന്ത്ര്യ സമരത്തിനു പകരം പല സമരങ്ങളും അരങ്ങേറുന്നുണ്ടാകാം. പക്ഷേ ജീവിത സമരത്തിന് സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങൾക്ക് ഇന്നും, എന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്ന ദുഃഖകരമായ സത്വം മാത്രം അവശേഷിക്കുന്നു. അതന്തികമായ സ്വാതന്ത്വം, വ്യക്തികേന്ദ്രീകൃതവും, ആവിഷ്ക്കാര പ്രാധാന്യവും ഒത്തുചേർന്ന് ഉൾക്കൊണ്ടിട്ടുള്ള ഒന്നാണെന്ന്, പുരുഷകേന്ദ്രീകൃതമായ സമൂഹം തിരിച്ചറിയുന്ന കാലം വിദൂരം തന്നെയാണെന്ന്, ഇങ്ങനെയുള്ള രചനകൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

പിന്നാവാം, പിന്നാവാം എന്നു പറഞ്ഞ് കാലം കടന്നുപോവുന്നു. കഥയിലേതു പോലെ. യഥാർത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ സാഹിത്യത്തിലെങ്കിലും മുളപൊട്ടുന്നുണ്ട് എന്നത് ആശ്വാസപ്രദ മാണ്.

തുരുമ്പുപിടിച്ച പഴയ കാലവും, തിളക്കത്തിന്റെ പുതുമോടിയി ലലിഞ്ഞ ആധുനിക മുഖവും ഈ ഒരു സത്യത്തിന് മുന്നിൽ ഒന്നാ കുന്നു. ആ അർത്ഥത്തിൽ വൃദ്ധയുടെ ആ പഴയ പൊടിപിടിച്ച മുറി, ഒരു പുതുപ്പിറവിയുടെ ഗർഭഗൃഹമായി മാറുന്ന ചിന്ത യുടെ – കാഴ്ചയും ഈ കഥ പകർന്നുതരുന്നു.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 36.
പ്രകൃതിയുടെ നേരറിവിൽ നിന്ന് സ്വാംശീകരിച്ച പാഠങ്ങളാണ് ‘വേരുകൾ നഷ്ടപ്പെടുത്തുന്നവർ’ എന്ന പാഠഭാഗത്ത് കാണുന്ന ത്. വിശദമാക്കുക.
Answer:
വിസ്മയകരമായ വനബോധം ഉണർത്തുന്ന രചനാനുഭവങ്ങളാണ് എൻ.എ.നസീർ നൽകുന്നത്. വനഭംഗി മാത്രമല്ല ആ ക്യാമറക്ക ണ്ണുകൾ കണ്ടെത്തുന്നത്. പ്രകൃതിയുടെ അനന്യമായ നില നിൽപ്പിന്റെ ആധാരം, അടിസ്ഥാനം എങ്ങനെയെന്ന് അദ്ദേഹം അറിയിക്കുന്നു.

കാട് കണ്ട വ്യക്തി തന്റെ രചനകളിലൂടെ ആ കാട് നമുക്ക് കാണിച്ചു തരുന്നു. കാടിന്റെ വ്യത്യസ്തങ്ങളായ നിറങ്ങളും പ്രത ലങ്ങളും ജീവവൈവിധ്യങ്ങളും നസീർ കാണുന്നു. കാടു മറന്ന് നഗരം പണിത് മാലിന്യങ്ങൾക്കു മുകളിൽ കഴിയുന്ന പരിഷ്കൃത മനുഷ്യരെ കാട്ടറിവുകൾ നൽകി ഉദ്ബോധിപ്പിക്കുന്നു. പ്രകൃതി യുമൊത്ത് ജീവിക്കുന്നതിന്റെ ആരോഗ്യവും ശാന്തിയും പകർന്നു തരുന്നു. പ്രകൃതിയുടെ ഒരു അംശമാണ് മനുഷ്യൻ എന്നത് അറി യിക്കുന്നു.

മഴക്കാടുകളുടെ അടിയിലെ കാഴ്ചകളാണ് ചോദ്യത്തിലെ ആദ്യ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മഴക്കാടുകൾക്കടിയിലെ വേരുസമൂഹങ്ങൾക്കു മുകളിലെ അടുക്കുകൾ …….. പഴകിയ ഇലകളും മരിച്ച ഇലകളും ദ്രവിച്ച ഇലകളും പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ഇലകളും പുതയിട്ട് മഴക്കാടുകളിലെ അടിമ ണ്ണിൽ ജീവൻ വീണ്ടും തുടിക്കുന്നത് നാം കാണുന്നു. വേരു കൾക്കു മുകളിൽ വീഴുന്ന ഇലയടരുകളെല്ലാം വീണ്ടും ദ്രവിച്ചും ചീഞ്ഞും വേരുകൾ തേടിക്കൊണ്ടിരിക്കുകയാണ്. മരങ്ങൾക്കു മുകളിൽ വീണ്ടും ഇലകളായി പുനർജനിക്കുവാൻ വേണ്ടി വരു കൾ തേടിക്കൊണ്ടിരിക്കുകയാണ്.

ഇലകൾ ചീഞ്ഞ് വേരുകൾ വഴി അവയുടെ അംശങ്ങൾ മരങ്ങൾ ആഹരിക്കുന്നതിനെ എത്രയോ സുന്ദരമായി ആവിഷ്ക്കരിക്കുന്നു. ഇലകൾ ചീഞ്ഞു വീഴുന്നത് വീണ്ടും മരങ്ങളിലെത്തി പുനർജനി ക്കുവാൻ വേണ്ടിയാണെന്ന് നസീറിന്റെ രചന മരണമെന്ന രഹ സ്വത്തെ മറ്റൊരു വീക്ഷണത്തിൽ നോക്കുന്നു. ഇലയുടെ ചീയൽ വളരെ സ്വാഭാവികമായി പ്രകൃതിയുടെ ജീവന്റെ ആവർത്തന ങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ പുനർജന്മവിശ്വാസം പോലെ…കാട് കണ്ട് കാട്ടിൽ ജീവിച്ച എൻ.എ.നസീറിന് ഈ പ്രകൃതി നൽകിയ വലിയ പാഠമാണത്.

മാത്രമല്ല മനുഷ്യരുടെ ഇടപെടലുകൾകൊണ്ടും ചുഷണം കൊണ്ടും മരുഭൂമിയായിക്കൊണ്ടിരിക്കുന്ന വനങ്ങളുടെ തിരി ച്ചുള്ള ജന്മത്തിന് ഈ പാഠഭാഗം നല്ലൊരു മാർഗ്ഗരേഖയാണ്. ചെടി കളെ വെട്ടിയൊരുക്കി മരങ്ങൾക്കു താഴെയുള്ളതെല്ലാം കിളച്ചു വൃത്തിയാക്കി വളമിട്ട് അവയെ വളർത്തുന്ന മനുഷ്യരാശിയുടെ കൃഷിരീതികളിൽ നിലനിൽക്കുന്നതല്ല കാടിന്റെ വളർച്ചയും വ്യാപ നവും. മനുഷ്യന്റെ പാദസ്പർശമേൽക്കാതെയും ഇടപെടലുകൾ ഇല്ലാതെയും സ്വാഭാവികമായി സ്വതന്ത്രമായി വളരുന്നതും വ്യാപി ക്കുന്നതുമാണ് കാട്. മണ്ണിൽ പുതയിട്ടു കിടക്കുന്ന ഇലയടക്കു കൾ തന്നെയാണ് അവരുടെ വേരുകളിലൂടെ വീണ്ടും മരങ്ങളിൽ ഇലകളായി പുനർജനിക്കുന്നത്. എത്രയോ കാവ്യാത്മകമായ പ്രകൃതി ജീവിതം!

ചോദ്യത്തിലെ രണ്ടാംഭാഗത്ത് കാണുന്നത് എൻ.എ. നസീറിന്റെ കാടിന്റെ കാഴ്ചയിൽ നിന്നും ലഭിച്ച നെറിവാണ്. മനുഷ്യന്റെ അഹങ്കാരത്തിനേൽക്കുന്ന പ്രഹരം പോലെയാണത്. സൃഷ്ടിക ളിൽ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യൻ. (സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ) എന്നൊരു സങ്കൽപ്പത്തിലാണ് ക്രിസ്ത്യൻ, യഹൂദ, മുസ്ലീം മതങ്ങളായ സെമിറ്റിക് സംസ്കാരം വളരുന്നത്. ഈ മനോ ഭാവത്തിൽ നിന്നുമായിരിക്കാം പ്രകൃതിയെന്നത് മനുഷ്യന്റെ പാദ ങ്ങൾക്കു കീഴിലായിരിക്കണമെന്നും പ്രകൃതിയെ മനുഷ്യന് ചൂഷണം ചെയ്യാമെന്നുമുള്ള മനോഭാവങ്ങൾ രൂപപ്പെട്ടത്. പ്രകൃതി ചൂഷണം മനുഷ്യനെ കൊണ്ട് എത്തിയിരിക്കുന്നത് ഇന്നത്തെ പാരിസ്ഥിതിക ദുരന്തങ്ങളിലാണ്. കാട്ടിലെ വിസ്മയ ക്കാഴ്ചകളിൽ ശ്രദ്ധാലുവായ എൻ.എ.നസീറിന് മനുഷ്യനെക്കു റിച്ച് ഇത്തരത്തിൽ ഉയർന്നവനാണെന്നൊരു ദർശനമില്ല. മനുഷ്യൻ പ്രകൃതിയുടെ ഒരു അംശം മാത്രമാണ്. പ്രകൃതിക്കു വിപരീത മായി ഒരു ജീവിതം മനുഷനില്ല എന്ന ആശയം നസീർ പുലർത്തുന്നു.

ചീനിവൃക്ഷങ്ങളുടെ വേരുകൾ തായ്ത്തടിയിൽ നിന്നും ചുറ്റിനും പടർന്ന് ഉയരത്തിൽ മതിലുപോലെ നിൽക്കുന്നവയാണിന്ന്. അവ ക്കിടയിൽ കാട്ടുകൂവയിലകൾ മെത്തയായി വിരിച്ച് രാത്രിയിൽ അന്തിയുറങ്ങിയിട്ടുണ്ട്. രണ്ടു വേരുകൾക്കിടയിൽ കാടുകളിലെ ആ രാത്രി കഴിഞ്ഞ് പുലർച്ചെ കണ്ണുകൾ തുറക്കുന്നത് മുകളിലെ ഇലകൊണ്ട് മുടിയ വൃക്ഷത്തലപ്പുകൾ കണ്ടിട്ടാണ്. വേരുകളിൽ മലർന്ന് കിടന്ന് ആകാശത്തെ ഇലകളുടെ വലിയ കുട കണ്ട നസീ റിന്റെ മനസ്സിലൂടെ കടന്നുപോയ ഒരു വിസ്മയകരമായ അറി വാണ് നമ്മൾ ഈ ചോദ്വത്തിലെ രണ്ടാം ഭാഗത്ത് കണ്ടത്. ഓരോ വൃക്ഷവും വേരുകളിലൂടെ ആകാശത്തോളം ഉയർന്ന് നിൽക്കു ന്നത്ആ സ്വദിക്കണമെങ്കിൽ വേരുകളിൽ താഴ്ന്ന് കിടക്കണം എന്നല്ല നസീർ പറഞ്ഞത് .

വേരുകളോളം നമ്മൾ താഴണം. മരം കണ്ട്, മരങ്ങളെ തൊട്ട് കാട്ടിലെ വഴികൾ കണ്ട് സഞ്ചരിക്കുന്ന സാധാരണ ഫോട്ടോഗ്രാഫറല്ല എൻ.എ.നസീർ, മരങ്ങളുടെ വേരു കളിൽ മെത്തയുണ്ടാക്കി കിടന്നുറങ്ങി കാട്ടിലെ പുലരി കണ്ട വ്യക്തി യാണദ്ദേഹം. അദ്ദേഹം കാടിനെ ക്വാമറ ലെൻസിലൂടെ വെറുതെ നോക്കുകയല്ല ചെയ്യുന്നത്. കാട്ടിലെ മണ്ണിലും വേരുകളിലും ഒരു കാട്ടുജീവിയെപ്പോലെ കിടന്നുറങ്ങിയും ജീവിച്ചും കാടിന്റെ മർമ്മ ങ്ങൾ അറിയുന്നു.

കയ്യിലൊരു ഇരട്ടക്കുഴൽ തോക്കെടുത്ത് മൃഗങ്ങളെ വെടിവെ ക്കുന്ന ശിക്കാരിയുടെ മനസ്സായിരിക്കും പല സാധാരണക്കാരായ മനുഷ്യർക്കും ഉണ്ടായിരിക്കുക. കാടിന്റെ ത്രില്ല് മൃഗങ്ങളെ വെടി വെക്കുന്നതിലും മരങ്ങളെ വെട്ടിമാറ്റി പണമാക്കുന്നതിലുമായിരി ക്കാം. പക്ഷെ നസീർ നമ്മോട് പറയുന്നു. നമുക്ക് വേരുകളോളം താഴ്ന്ന് കാടിനെ നോക്കാം. അപ്പോഴേ വേരുകളിലൂടെ ആകാശ ത്തോളം വളർന്നു നിൽക്കുന്ന മരങ്ങളെ നമ്മെപ്പോലെത്തന്നെ കാത്തു പരിപാലിക്കുവാൻ നമുക്കു തോന്നു.

Question 37.
‘കാലം കഴിയുമ്പോൾ ജീവിതക്കുപ്പായത്തിന്റെ നിറം മങ്ങുന്നു’ ഊഞ്ഞാലിൽ എന്ന കവിതയിലെ നായികാനായകന്മാരുടെ ദാമ്പ ത്വത്തിലും ഇതുതന്നെയാണോ സംഭവിക്കുന്നത്? ഉപന്യാസം തയ്യാ റാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്. ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്വർക്ക് വിത്വസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്.

ഭൂമിയ്ക്ക് പ്രായം വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചുളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ “നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെ ങ്ങനെയാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവി തത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്ര തയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവിയുടെ നിലപാട് ആശ്വാസകമാണ്.

സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. നാം അനുഭവിച്ച ജീവിത ത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞി ട്ടുണ്ടാകാം. നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം. അതിന് ദൃഷ്ടാ ന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനി കളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു വെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേ യും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടു കൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ട പ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വന ത്തിന്റെ ബാക്കി കാണുകയാണ്.

ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും. ജീവിതം പിടിച്ച് കേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവി തത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹാ യിക്കുന്നത് എന്ന് വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുത കരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന കല്ലാണി കളവാണി എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവ പ്പെടുന്നത്. അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുട നീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മന സ്സുകൊണ്ട് നാം വീണ്ടും പാടുക.

എത്ര കർമ്മബന്ധങ്ങൾ നമ്മ നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹ അനുഭൂതികളായിരിക്കും. കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറി ച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടിക ളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാ വിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറ ച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവി തവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

Kerala Plus One Malayalam Board Model Paper 2021 with Answers

Question 38.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത ‘ലാത്തിയും വെടി യുണ്ടയും’ എന്ന പാഠഭാഗത്തിൽ ലളിതാംബിക അന്തർജ്ജനം എത്രത്തോളം ശക്തമായി അവതരിപ്പിക്കുന്നു? വിശകലനം ചെയ്യുക.
Answer:
ലാത്തിയും വെടിയുണ്ടയും എന്ന നോവൽ ഭാഗം ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വികാരങ്ങളുടെ ശക്തമായ, ഉജ്ജ്വലമായ ആവിഷ്ക്കാരമാണ്. ദേവീബഹനും വെടിയേറ്റ് മരിച്ച കുട്ടിയും ഈ നോവലിലെ സ്പെയ്സിൽ നിന്നും നമ്മുടെ മനസ്സിലേക്ക് കയറിപ്പടരുന്നവരാണ്. കഥയിലെ സന്ദർഭവും നോവലിസ്റ്റിന്റെ ഭാഷയും ചേർന്ന് ഈ സന്ദർഭത്തെ വായനക്കാരന് മരിക്കാത്ത ഓർമ്മയായി മാറുന്നു.

കുട്ടികളുടെ സംഘത്തിൽ നിന്നും ധീരനായി മാറിയ ആ കുട്ടി കൊടിയുയർത്തിയത് ആയിരക്കണക്കിന് ജനതയുടെ ഹൃദയത്തി ലാണ്. പോരാടുവാൻ വലിയൊരു കാരണം തീർക്കലായി ആ കുട്ടി യുടെ മരണം. ജനക്കൂട്ടം പകച്ചുപോകുന്ന സമരക്കളങ്ങളിൽ ധീര മായി ചിലർ നടത്തുന്ന ധിക്കാരങ്ങളാണ് സ്വാതന്ത്ര്യസമരങ്ങളെ ജീവസ്സുറ്റതാക്കുന്നത്.

ക്ലോക്ക് ടവറിലേക്ക് വലിഞ്ഞു കയറിയ കുട്ടി അതു കണ്ടു നിൽക്കുന്ന ഹൃദയങ്ങളിലേക്ക് ഉയർത്തിയത് ഇന്ത്യൻ ദേശീയ വികാരമാണ്. ആ കുട്ടി കയറിയ ഉയരങ്ങളിൽ ഒരു ജനതയുടെ ആശയുണ്ട്. പോലീസും പട്ടാളവും പോലും സ്തബ്ധമായിപ്പോ കുന്ന ഒരു മുന്നേറ്റമായിരുന്നു ആ കുട്ടി പ്രകടിപ്പിച്ചത്.

ഇന്ത്യൻ സംസ്ക്കാരത്തിന്റെ പേപ്പറിൽ എഴുതിവെച്ച ഒരു പോരാ ളിയുടെ ആത്മവിശ്വമുണർത്തിക്കൊണ്ടാണ് നോവലിസ്റ്റ് കുട്ടിയെ ക്കുറിച്ച് പറയുന്നത്. ആ കുട്ടി അഭിമന്യുവാണ്. വിജയിയായ അഭി മനുവിനെപ്പോലെയാണ് അവൻ ഉയർത്തിയ കൊടിയുമായി നിൽക്കുന്നത്. ആ ക്ലോക്ക് ടവറിൽ ഉയർന്ന ഇന്ത്യൻ ത്രിവർണ്ണ പതാക ബ്രിട്ടീഷുകാരന്റെ ഇന്ത്യൻ ഭൂമിയിലുള്ള മരണസമയമാ യെന്ന് അറിയിക്കുകയാണ്.

അഭിമന്യു അർജ്ജുനന്റെ പുത്രനാണ്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ അച്ഛൻ അമ്മയ്ക്ക് പറഞ്ഞുകൊടുത്ത വ യെല്ലാം സ്വായത്തമാക്കിയവനാണ് അഭിമന്യു. പത്മവ്യൂഹം തിർക്കുന്നതിനെക്കുറിച്ച് അച്ഛനിൽ നിന്നും പറഞ്ഞു കേട്ടവനാണ് അഭിമന്യു. പടയാളികളെ പത്മത്തിന്റെ ആകൃതിയിൽ നിർത്തി യുദ്ധത്തിനായി വെല്ലുവിളിക്കുമ്പോൾ എതിരാളി ഈ പ വ്യൂഹം തകർക്കണം. പത്മത്തിനുള്ളിലേക്ക് പ്രവേശിച്ച് തിരിച്ച് പുറത്തേക്കിറങ്ങണം. പോരാടി പത്മവ്യൂഹം തകർക്കുന്നതിന്റെ തന്ത്രങ്ങൾ പറഞ്ഞുകൊണ്ടിരിക്കേ സുഭദ്ര ഉറങ്ങിപ്പോയി. പ വ്യൂഹത്തിനുള്ളിൽ വിജയശ്രീലാളിതനായി നിൽക്കുന്ന പോരാ ളിയെക്കുറിച്ച് പറഞ്ഞപ്പോൾ സുഭദ്ര ഉറങ്ങിപ്പോയി. തുടർന്ന് പ വ്യൂഹത്തിന്റെ പുറത്തുകടക്കുന്നത് അമ്മയുടെ ഉദരത്തിൽ ഉറ ങ്ങിപ്പോയ അഭിമന്യു കേൾക്കുന്നില്ല.

കുരുക്ഷേത്രയുദ്ധത്തിൽ വെല്ലുവിളി നടത്തിയ ജയദ്രഥൻ പ വ്യൂഹത്തിനകത്ത് കയറിയ അഭിമന്യു വിജയശ്രീലാളിതനായി തിരി ചിറങ്ങുവാൻ ശ്രമിച്ചപ്പോൾ ഭയന്നു. നൂറ്റവരുടെ സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിനെ യുദ്ധനിയമം ലംഘിച്ച് പിറകിൽനിന്ന് വധിച്ചു.

ക്ലോക്ക് ടവറിൽ കൊടി പാറിച്ച കുട്ടി അഭിമന്യുവിനെപ്പോലെ താഴെ നിൽക്കുന്ന പട്ടാളക്കാരുടെ പത്മവ്യൂഹത്തിനു നടുവിൽ നിൽക്കുകയാണ്. ഇനി കുട്ടിക്ക് ജീവനോടെ തിരിച്ചുപോരുവാൻ അഭിമന്യുവിനെപ്പോലെതന്നെ സാധിക്കാതെ വരുന്നു.

ഒരു കുട്ടി ഉയർത്തിയത് ശത്രുപക്ഷത്തു നിൽക്കുന്ന ബ്രിട്ടിഷു കാരന് വലിയൊരു വെല്ലുവിളിയായി. അക്രമമാർഗ്ഗത്തിലല്ലാതെ സമാധാനമായി കൊടി പാറിച്ച ആ കുട്ടിയെ അവർ വധിച്ചു. സാമാന്യ നിയമങ്ങളും സാമാന്യ നീതിയും കാറ്റിൽ പറത്തിയ ബ്രിട്ടീഷുകാരന്റെ ക്രൂരതക്കുമുമ്പിൽ ആ കുട്ടി ഭാരതമുള്ളിട
ത്തോളം ധീരനാണ്. വിജയിയായ അഭിമന്യുവെന്ന് പറയുമ്പോൾ ആ ധീരനിൽ ഒരു പോരാളിയുടെ ധീരതയും ആത്മാഭിമാനവും കാണുന്നു. അത് ഇന്ത്യൻ ജനതയുടെ ദേശാഭിമാന ഉണർത്തുന്ന ശക്തിയായി.

ദേവീബഹനെ ഭാരതമാതാവിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കു ന്നത്. വെടിയേറ്റ് വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവി ബഹനെ പട്ടാളവും പോലീസും തല്ലിച്ചതച്ചു. കുട്ടിയുടെ നെഞ്ചിലെ ചോര പടർന്ന് ദേവീബഹന്റെ വെളുത്ത സാരി ചുവ ഷിൽ മുങ്ങി. ഒരേ സമയം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവാണ് ദേവീബഹൻ.

ക്ലോക്ക് ടവറിൽ കൊടിപാറിച്ചതിന്റെ ആത്മവീര്യത്തിൽ സന്തോ ഷിക്കുന്ന വേളയിലാണ് ആ പിഞ്ചുകുഞ്ഞിന്റെ ജഡം ഏറ്റുവാ ങ്ങേണ്ടി വന്നത്. ഭാരതത്തിന്റെ ധീരദേശാഭിമാനികൾ എത്രയോ പേർ ചോരചിന്തി വെടിയേറ്റ് മരിച്ചു. ഇവിടെ ഒരു കൊച്ചു മക നാണ് ധീരമായി മരണമടഞ്ഞത്.

ദേവീബഹന്റെ മുഖം ധീരമായിരുന്നു. പത്മവ്യൂഹം തീർത്ത പട്ടാ ളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല. അവരുടെ അടികൾ അവരെ പിന്തിരിപ്പിച്ചില്ല. ആ കുഞ്ഞിനെ വാരിയെടുക്കുന്ന ഉജ്വ ലമായ, അചഞ്ചലമായ ആത്മധൈര്യം ദേവീബഹനുണ്ടായിരുന്നു. അവരുടെ മുഖം ഭാരതമാതാവിനെപ്പോലെ ശോഭിച്ചു.

വർണ്ണനകൾ കഥയുടേയും കഥാപാത്രത്തിന്റെയും ആത്മ തന്യത്തെ പരിസ്ഫുരിക്കുന്നതാണെന്നതിന് ദുഷ്ടാന്തമാണ് ഈ രണ്ടു സാദൃശ്യകല്പനകളും. ആ കുഞ്ഞിലും കുഞ്ഞിനെ വാരി യെടുക്കുന്ന ദേവിബഹനിലും ഭാരതീയമായ സജീവ വ്യക്തിത്വ ങ്ങളെയാണ് നോവലിസ്റ്റ് കാണുന്നത്. കുട്ടിയേയും ദേവീബഹ നേയും വായനക്കാരന്റെ മുമ്പിൽ ശില്പം കൊത്തിവച്ചത് പോലെ മാറ്റിയിരിക്കുന്നു.

സാദൃശ്യകല്പനകൾ ഈ രണ്ടുപേരേയും അനശ്വരരാക്കിയിരിക്കു ന്നു. വായനക്കാരന്റെ മനസ്സിൽ നിന്നും മായാത്ത സജീവ ചൈത ന്യമാക്കിയിരിക്കുന്നു.

Leave a Comment