Kerala Plus One Malayalam Board Model Paper 2023 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Board Model Paper 2023 to improve time management during exams.

Kerala Plus One Malayalam Board Model Paper 2023 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിനു ഉചി തമായ രണ്ടു ഉത്തരം വീതം തിരഞ്ഞെടുത്തു ഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത കരളുപണ്ടേ കരി ഞ്ഞുപോയെങ്കിലും” (സന്ദർശനം) ഈ വരികളിൽ തെളിയുന്ന ആശയത്തിനു യോജിച്ച രണ്ടെണ്ണം എഴുതുക.
• പ്രതീക്ഷാനിർഭരമായ ജീവിതം
• നഷ്ടപ്പെടലിന്റെ വേദന
• ദാമ്പത്യം പകരുന്ന ആഹ്ലാദം
• ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായത
Answer:
• നഷ്ടപ്പെടലിന്റെ വേദന
• ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായത

Question 2.
“മത്സ”ത്തിനു ചേരുന്ന രണ്ടു വിശേഷണങ്ങൾ എടുത്തെഴുതുക.
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• വ്യവസ്ഥകൾക്ക് കീഴടങ്ങുന്ന വിധേയൻ
• ഏകാകിയായ പോരാളി
• പൊരുതാതെ ഇരയാകുന്ന നിസ്സഹായൻ
Answer:
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• ഏകാകിയായ പോരാളി

Question 3.
“കായലരികത്ത്” എന്ന ചലച്ചിത്രഗാനത്തിലെ കാവ്യാത്മകമായ പ്രയോഗങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
• കരളിന്റെ ഉരുളിയിലെ എണ്ണകാച്ചൽ
• വളകിലുക്കിയ സുന്ദരി
• കുടവുമായി പുഴക്കടവിൽ വരിക
• ചേറിൽ നിന്നു വളർന്ന ഹൂറി
Answer:
• കരളിന്റെ ഉരുളിയിലെ എണ്ണകാച്ചൽ
• കുടവുമായി പുഴക്കടവിൽ വരിക

Question 4.
“ലാത്തിയും വെടിയുണ്ടയും” എന്ന പാഠഭാഗത്ത് ദേവി ബഹനു മായി ബന്ധപ്പെട്ട രണ്ടു പരാമർശങ്ങൾ എടുത്തെഴുതുക.
• ചുറ്റിലും നടക്കുന്ന പ്രശ്നങ്ങളെ അവഗണിക്കുക
• സാമൂഹിക മാറ്റത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുക
• വ്യക്തിജീവിതത്തിൽ ഒതുങ്ങികൂടുക
• ഗ്രാമീണവനിതകളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുക.
Answer:
• സാമൂഹിക മാറ്റത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുക
• ഗ്രാമീണവനിതകളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുക.

Question 5.
“പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും” (സംക്രമണം) ഈ വരികളു മായി ബന്ധപ്പെടുത്താവുന്ന രണ്ട് ആശയങ്ങൾ ഏവ?
• സ്ത്രീയുടെ ജീവിതയാത്രകളുടെ ചരിത്രം
• സമൂഹത്തിന്റെ ഗതിക്കൊത്ത് മുന്നേറൽ
• കാലമേറെ കഴിഞ്ഞിട്ടും പുരോഗമിക്കാത്ത സ്ത്രീജീവിതം
• ആയിരം കാതം നടന്നാൽ ലക്ഷ്യത്തിലെത്തിച്ചേരാം.
Answer:
• സ്ത്രീയുടെ ജീവിതയാത്രകളുടെ ചരിത്രം
• ആയിരം കാതം നടന്നാൽ ലക്ഷ്യത്തിലെത്തിച്ചേരാം.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 6.
“അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും” (അനുകമ്പ) ഈ വരി കൾ നല്കുന്ന രണ്ട് അർത്ഥസൂചനകൾ എഴുതുക.
• കാരുണ്യം ഇരുട്ട് പടർത്തുന്നു.
• അനുകമ്പ ആനന്ദത്തിന് കാരണമാവുന്നു
• അരുൾ അജ്ഞത നല്കുന്നു
• അനുകമ്പാരാഹിത്വം ദുഃഖത്തിനും ഹേതുവാകുന്നു.
Answer:
• അനുകമ്പ ആനന്ദത്തിന് കാരണമാവുന്നു
• അനുകമ്പാരാഹിത്വം ദുഃഖത്തിനും ഹേതുവാകുന്നു.

7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക 2 സ്കോർ വീതം. (3 × 2 = 6)

Question 7.
‘ജോനാഥൻ’ മറ്റ്’ കടൽക്കാക്കകളിൽ നിന്ന് വ്യത്യസ്തനാണെന്ന തിന് രണ്ടു തെളിവുകൾ എഴുതുക?
Answer:
ജീവിക്കുന്നതിന് ഒരു ന്യായമുണ്ടാവണം എന്ന് ജോനോഥൻ വിശ്വ സിച്ചു. തന്റെ ജനം ഇരുളിനെ കീറിമുറിച്ച് പറക്കുന്ന സ്വപ്നമാ യിരുനനു ജോനാഥന്റെ മനസ്സ് നിറയെ.

Question 8.
“ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ – യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം.” ഈ വരിക ളിലെ ആശയമെന്താണ്?
Answer:
വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ വൈലോപ്പിള്ളി കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത മുപ്പതുകൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിരുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടുംബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേ ദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

Question 9.
‘അനർഘനിമിഷം’ എന്ന പാഠഭാഗത്തിന്റെ രചനാപരമായ സവി ശേഷതകൾ രണ്ടെണ്ണം എഴുതുക.
Answer:
കവിതയോടടുത്ത് നിൽക്കുന്ന ആഖ്യാനം ജീവിതത്തെ അനർഘ നിമിഷമായി കാണുന്നു.

Question 10.
ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന കൃതിയാണ് ‘മുഹ് യിദ്ദീൻ മാല’ രണ്ട് ഉദാഹരണങ്ങൾ പാഠഭാ ഗത്തു നിന്നു കണ്ടെത്തി എഴുതുക
Answer:
അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി
കോഴിക്കോട് ജീവിച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.

11 മുതൽ 17 വരെയുള്ള ഏതെങ്കിലും 6 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 4 സ്കോർ വീതം. (6 × 4 = 24)

Question 11.
ഓരോവേരും പിഴിതെറിയുമ്പോൾ നാം നമ്മുടെ വേരുകളാണ് നശിപ്പിച്ചുകൊണ്ടിരക്കുന്നതെന്ന ലേഖകന്റെ അഭിപ്രായത്തോടു പ്രതികരിക്കുക.
Answer:
നസീറിന്റെ അനുഭവ വിവരണങ്ങൾ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചു നിർത്തുന്ന വേരുകളുണ്ട്. ആകാശത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലി ഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റേയും മരത്തിന്റെയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറ യുന്നത്.

Question 12.
മത്സ്യത്തിന്റെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരുടെ പക്ഷത്താണോ കടൽ? വ്യക്തമാ ക്കുക.
Answer:
ടി.പി. രാജീവന്റെ മത്സ്യം ഭാഷയുടെ സാമാന്യ രീതിയിൽ മനസ്സി ലാക്കപ്പെടുകയില്ല. കവിത ആധുനിക മനുഷ്യവ്യഥകളുടെ പാരി സ്ഥിതി ദുരന്തങ്ങളും പരസ്പരമുള്ള കുടിപ്പകകളും സാംസ്ക്കാ രികമായി നിവേതനമാക്കുന്നതും വ്യാപാര തന്ത്രങ്ങളുടെ ഭാഗ മായി അപമാനവൽക്കരിക്കുന്നതും വ്യാവസായികമായ വളർച്ച യിൽ മാനവസമൂഹത്തെ പുറത്താക്കപ്പെടുന്നതും എല്ലാം ഉൾക്കൊള്ളുന്നതാണ് കവിത.

ഈ കവിതയിൽ മത്സ്യത്തിന് രണ്ടു രൂപങ്ങൾ ഉണ്ട്. ആരംഭത്തിൽ കാണുന്ന മണൽത്തരിയോളം പോന്ന ഈ മത്സ്യം ഒടുവിലെത്തു മ്പോൾ ചുട്ടുപഴുത്ത സൂചിപ്പൊട്ടായി മാറുന്നു.

മത്സ്യം മണൽത്തരിയോളം ചെറുതായതിന്റെ ആശയം വളരെ വലു താണ്. നമുക്ക് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഈ മത്സ്യത്തിന്റെ ചെറിയ രൂപം, മണൽത്തരിയോളം പോന്ന രൂപം. ഇവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും കാഴ്ച കൾക്കും അകലെ ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയെയായി രിക്കാം. ആരാലും അറിയപ്പെടാതെയും ആരാലും പ്രസിദ്ധീക രിക്കപ്പെടാതെയും സ്വയം അറിയപ്പെടാതെയും ജീവിക്കുന്ന അവ സ്ഥയാണിവിടെ കാണിക്കുന്നത്. ഇങ്ങനെ ചെറുതായിരിക്കുന്ന തായിരുന്നു മത്സ്വത്തിന്റെ അതിജീവന രഹസ്യം. അധികാര ത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഈ മത്സ്യം ജീവിക്കുന്നത്. അതിനാൽ ഈ മത്സ്യത്തെ കുരുക്കുവാൻ ആർക്കും കഴിയു ന്നില്ല.

നമ്മുടെ സാമാന്യബോധത്തിൽ മത്സ്യം ഒരു ജലജീവിയാണ്. ഈ മത്സ്യം ഒരിക്കൽ മനുഷ്യന്റേയോ മറ്റു ജീവികളുടേയോ പിടിയിൽ അകപ്പെടാം. മാർക്കറ്റിൽ വിൽക്കപ്പെടാം. മനുഷ്യനാലോ മറ്റ് ജീവി കളാലോ ഭക്ഷിക്കപ്പെടാം. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ ടി.പി. രാജീവൻ കവിതയിലേക്ക് സ്വീകരിച്ചപ്പോൾ ചില വ്യതിയാനങ്ങ ളിലൂടെയാണ് അത് കടന്നുപോകുന്നത്.

മണൽത്തരിയോളം ചെറുതായി കടൽത്തിരയോട് പൊരുതി നിൽക്കുന്ന അവസ്ഥയാണ് ഈ മത്സ്വത്തിനുള്ളത്. സ്വന്തം ആവാ സത്തിലെ ഘടകങ്ങളോട് അത് പൊരുതിയിട്ടാണ് നിലനിൽക്കു ന്നത്. മത്സ്യം ചെറുതായിരിക്കുന്നതിനാൽ അതിന് പൊരുതി ജീവി ക്കേണ്ടി വരുന്നു. അതിനു നേരെ വരുന്ന തിരകൾ ശക്തങ്ങ ളാണ്. അത് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിയുവാൻ ശ്രമി ക്കുന്നു. കടലിലെ മത്സ്വത്തിന്റെ ചുടലപ്പറമ്പാണ് കര, തിരയിൽ പെട്ടാൽ കരയിൽ പിടഞ്ഞു മരിക്കുക മാത്രമാണ് സംഭവിക്കു ന്നത്. ആ കരയിലെ ഉപ്പളങ്ങളിലേക്കാണ് മത്സ്യത്തെ ഉണക്കാ നിടാൻ ശ്രമിക്കുന്നത്. ഒരു പക്ഷേ അത് അവയെ ഉണക്കിയെടു ക്കുന്ന സ്ഥലമാകാം.

അതിനാൽ ഈ ചെറിയ രൂപത്തിൽ കഴിയുന്ന മത്സ്യത്ത ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുറമ്പോക്കിലെ സാധു ക്കളായ മനുഷ്യരായി കരുതാം. അവർ സമ്പാദിക്കാൻ ഒന്നും ആവാതെ രോഗങ്ങൾ വന്നാൽ പട്ടിണി കിടന്നാൽ ആരാലും ശുശ്രൂഷിക്കപ്പെടാതെ ജീവിച്ചു തീർക്കുന്നവരാണ്. അവരുടെ പ്രതിരൂപമായിരിക്കാം മത്സ്യം. അതിനാൽ പുറമ്പോക്കിലേക്ക് വലി റിയപ്പെടുന്നു. മനുഷ്യർക്കിടയിൽ ചെറിയവനായ ഒരുവനാണ് മത്സ്യം. ജീവിതം പൊരുതി മാത്രമേ മുന്നേറ്റു. ദയനീയമായി മാർജി നലൈസ് ചെയ്യപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് മത്സ്യം.

ഇവൻ ഒരു കണ്ണാടിയിലുമില്ല, ഒരു മ്യൂസിയത്തിലെ ചില്ലുകൂട്ടിലും കാഴ്ച വസ്തുവാകുന്നില്ല. പുറമ്പോക്കിൽ കഴിയുന്നവന്റെ മെഴുകു പ്രതിമയോ ഛായകളോ ആരും പ്രദർശിപ്പിക്കുന്നില്ല. ഇവൻ ഒരു കഥയിലും വരുന്നില്ല. ഇവന്റെ ദുഃഖങ്ങൾ ആവി ഷ്ക്കരിച്ച് മഹത്വത്തിലേക്ക് ആരും ഉയർത്തുന്നില്ല. ഒരു ചന്ത യിലും വിൽപ്പന വസ്തുവായി നാണം കെടുന്നുമില്ല. ആരും വില കൊടുത്തു വാങ്ങുവാനുള്ള മൂലം ഇവനില്ല. തൊഴിൽ ചെയ്യിക്കുവാൻ പോലും ഇവനെ ആരും വാങ്ങില്ല. കാരണം, ഇവൻ ദുർബലനാണ്. കഴിവുകളുടേയും പ്രാപ്തികളുടേയും ഇല്ലായ്മയിലാണ് ഒരുവൻ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെ ടുന്നത്.

കവിതയുടെ അവസാനത്തിൽ മത്സ്യത്തിനു സംഭവിക്കുന്ന രൂപ മാറ്റം അതിന്റെ ജീവിതത്തിന്റെ ദയനീയമായ അസ്വസ്ഥതയെ യാണ് കാണിക്കുന്നത്. അത് ചുട്ടുപഴുത്തിരിക്കുന്നു. സൂചിപ്പൊ ട്ടുപോലെ ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതൽ തീവ്രവും അഗ്നിപോലെ തിളച്ചു മറിയുന്നതുമായിത്തീർന്നിരി ക്കുന്നു. മത്സ്യത്തെ മനുഷ്യനായി സങ്കൽപ്പിച്ചാൽ ഈ അവസ്ഥ ഒരുവന്റെ അസ്വസ്ഥതകളാണ്; രോഗാവസ്ഥകളാണ് കാണിക്കു ന്നത്. ചുട്ടുപഴുത്ത് ഓടിക്കൊണ്ടിരിക്കുന്ന ഈ മത്സ്യത്തിന് തന്നെ പിടികൂടാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അറിയുവാൻ കഴി യുന്നില്ല. ഈ ലോകം മുഴുവൻ അവസാനിച്ചുകൊണ്ടിരിക്കുക യാണ്. അത് പിന്നിൽ ദഹിച്ചു വരികയാണ്. അതു ചുട്ട് അഗ്നി ഗോളമായി മാറുകയാണ്.

ഇങ്ങനെ ചെറുതിന്റെ അതിജീവനവും ഒടുവിലെ വിനാശവുമാണ് ഈ കവിതയിലെ ആശയങ്ങളിൽ കാണുന്നത്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 13.
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കുമ്പോഴാണ് സിനിമ ജനപ്രിയമാകുന്നതെന്ന നിരീക്ഷണം ശരിയാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കാനുള്ള ശേഷി സിനിമയിലോളം മറ്റൊന്നിനില്ല. മറ്റേതൊരു മാധ്യമത്തേക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആസ്വദി ക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങ ളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെട ക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ച കൊടുത്തിട്ടുണ്ട്. ഇത്തരം ഒരു വിപണന ശൃംഖല സിനിമയേക്കാൾ അധികമായ് മറ്റൊരു കലാരംഗത്തും ഇല്ല. ഈ അവസ്ഥ നില നിൽക്കുതന്നെ സിനിമ കാണാനും താൽപര്യം പ്രാപിക്കാനും കാണികളായ് നാം തയ്യാറാണ്.

സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീക രിക്കുന്നതാണ്. അതിനാലാണ് നായകൻ നന്മചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭി രുചി പ്രകടിപ്പിക്കുന്നില്ല. എ.പി. രാമചന്ദ്രൻ പരമാനന്ദം എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്ന യാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണിക ളായ ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളി ക്കുകയും ചെയ്യുന്നു.

നമുക്കായ് പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രേമിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണു പ്പിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ഞിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം. മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങി പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിള ക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യഥാർത്ഥ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ഞിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മി പ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കലല്ലായെന്ന് നാം അറിയുന്നു.

Question 14.
കവി പ്രയോഗിക്കുന്ന പ്രതീകങ്ങളിൽ അവ്യവസ്ഥിതത്വം ഉണ്ട്. (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ) പാഠഭാഗത്തെ ഒരു ഉദാഹരണം ചൂണ്ടക്കാട്ടി വ്യക്തമാക്കുക.
Answer:
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ അന്വേഷണം എന്ന കവിത യിലെ കാറ്റ്’. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാസ ഴത്തിന്റെ ഒടുവിൽ ഒരിക്കലും പിടികൊടുക്കാത്തവനായി അമ്മയെ ആശ്ലേഷിക്കുന്ന തൈക്കുളിർക്കാറ്റ് എന്നിവ.

Question 15.
ആൾക്കൂട്ടം ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോൾ തങ്കം നായർ അവരോടൊപ്പം ചേരാത്തത് എന്തുകൊണ്ടാവാം?
Answer:
തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വത ന്ത്രയാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവിക ളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല, അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമ രസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്.

Question 16.
പീലിക്കണ്ണുകൾ എന്ന പാഠഭാഗത്ത് അമ്മ കൃഷ്ണനു നല്കുന്ന ശിക്ഷയേയും സമ്മാനങ്ങളേയും കുറിച്ചുള്ള ഓർമ്മകൾ എഴു തുക.
Answer:
കൃഷ്ണന്റെ ബാല്യകാലാനുഭവം ചെറുശ്ശേരി വിവരിക്കുന്നതിൽ ഏറ്റവും ഹൃദ്യമായിത്തോന്നിയത് കൃഷ്ണനെ അമ്മ ശിക്ഷിക്കുന്ന ഭാഗത്താണ് . കൂട്ടുകാരായ പിള്ളരെ നുള്ളിയതിന് അമ്മ കണ്ണനെ പീലികൊണ്ട് അടിച്ചു. കണ്ണൻ പിണങ്ങി ഊണുകഴിക്കാൻ ചെല്ലാ തിരുന്നപ്പോൾ അമ്മയ്ക്ക് സങ്കടമായി കണ്ണനെ അനുനയിപ്പി ക്കാൻ അമ്മ കടുംപച്ച നിറമുള്ള ചേലയുമായി ചെന്നു. പുത്തൻ ചേല ലഭിച്ചപ്പോൾ കണ്ണന്റെ പിണക്കമെല്ലാം മാറി.

Question 17.
ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷനാണെന്നു പറഞ്ഞതോ ടുകൂടി അമ്മയുടെ പ്രവത്തികളിൽ ശസ്ത്രക്രിയ) വരുന്ന മാറ്റ ങ്ങൾ എന്തൊക്കെയാണ്?
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓഷ റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആദിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്നമ്മയെ അയാൾ കണ്ടെത്താനായി സാധിച്ചില്ല. എന്നാൽ മുടി നരച്ച് ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ. അമ്മയുടെ ഓഷ റേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആ രികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിത യാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്.

കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയു മ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല ഇങ്ങോട്ടുകാ ണിച്ചോ ഞാൻ തോർത്തിത്തരും, എന്നിടത്തൊക്കെ ആ ഉചിത ഭാവം ഉൾക്കൊള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തിർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനന ത്തിനേക്കാളും മുമ്പുള്ള അവസ്ഥ വരെയുണ്ടെന്ന ധാരണയി ലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. രാത്രി യിൽ അമ്മയുടെ അരികത്ത് കിടക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവ നായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുര ടനാക്കി.

അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമതാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറി യുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴ പ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കു ന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീക രണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കു എന്ന തിരി ച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവ ങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതി യിലാണ്, കഥാകാരൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. സകല നീതി ശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹി ക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇട മാണത്.

Kerala Plus One Malayalam Board Model Paper 2023 with Answers

18 മുതൽ 21 വരെയുള്ള ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക . 6 സ്കോർ വിതം. (3 × 6 = 18)

Question 18.
സ്വാതന്ത്ര്വബോധത്തിൽ നിന്ന് ദുർമരണത്തിലേക്കുള്ള (ഓർമ്മ യുടെ ഞരമ്പ് വീഴ്ചയാണോ വൃദ്ധയുടെ എഴുത്തും ജീവി തവും? പ്രസ്താവനയുടെ പൊരുൾ പരിശോധിക്കുക.
Answer:
വൃദ്ധയുടെ ജീവിതവും എഴുത്തും അസ്വാതന്ത്ര്യം അനുഭവിക്കു ന്നുണ്ട്. ഡൽഹിയിലേക്ക് ഭർത്താവ് കൊണ്ടുപോയില്ല. ഇതിന്റെ കാരണം കേൾക്കുമ്പോൾ വായനക്കാർക്ക് എഴുത്തുകാരിയായ, വൃദ്ധയായിത്തീർന്ന കഥാപാത്രത്തോട് സഹതാപം തോന്നും. അച്ഛന്റെ അസ്ഥിത്തറയ്ക്ക് ആര് തിരികൊളുത്തും എന്ന് അമ്മാ യിയമ്മ ചോദിക്കുന്നത് നമ്മുടെ കഥാപാത്രത്തിന്റെ അസ്വാത ന്ത്യത്തെ കാണിക്കുന്നു.

വൃദ്ധയും എഴുത്തും അസ്വതന്ത്രമായിരുന്നു. അമ്മായിയമ്മ കാണാതെ രാത്രീല് മുകളിലെ മുറിയിൽ മൂലയിൽ വിളക്ക് കാണി ച്ചുവച്ചാണ് കഥ എഴുതിയത്. അമ്മായിയമ്മ ചോദിക്കുന്നത് എഴു ത്തുകൊണ്ട് തറവാട്ടിലേക്ക് എന്താണ് പ്രയോജനം എന്നാണ്.

Question 19.
‘കൈപ്പാട്’ കേൾക്കുന്നുണ്ടോ എന്നീ ഹ്രസ്വചിത്രങ്ങൾ പരി സ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സമാനത പുലർത്തുന്നവ യാണോ? താരതമ്യം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവ തരിപ്പിക്കുക.
Answer:
‘കൈപ്പാട്’ ‘കേൾക്കുന്നുണ്ടോ’ എന്നീ ഹ്രസ്വചിത്രങ്ങൾ വറ്റിയിട്ടി ല്ലാത്ത മനുഷ്യനന്മയേയും നിഷ്ക്കളങ്കമായ ജീവൽ പ്രേരണക ളേയും പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നു. അകളങ്കിതമായ കൈപ്പാടുനിലങ്ങളിൽ പാടി വരുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോ ലെ. ഇരുട്ടിന്റെ ലോകത്ത് നിറയെ പ്രകാശം പരത്തുന്ന ഭാവന യുടെ വർണ്ണലോകമാണ് ഹസ്നയെന്ന നഴ്സറിക്കാരിയിൽ കാണാൻ കഴിയുന്നത്. നിസർഗ്ഗ സുന്ദരമായ ഭാവനയുടെ ലോക മെങ്കിലും നാമെല്ലാവരും സ്വപ്നം കാണുന്ന പ്രപഞ്ചത്തിന്റെ കാഴ്ച യാണ് ഹസ്നയുടെ അകക്കണ്ണിൽ തെളിയുന്നത്. കൈപ്പാടിലാ കട്ട തെളിമയുള്ള അകളങ്കിതമായ ഭൂമിയുടെ ഒരു തുണ്ട് പ്രക തിക്കൊരു നിവേദ്യമായി സ്വാഗതമരുളി നിൽക്കുന്നു.

കൈപ്പാട് ഉണർത്തുപാട്ടാണ്; പ്രകൃതിയിലേക്ക് മടങ്ങാനും, അതിനെ ആശ്ലേ ഷിക്കാനും. നമുക്കു ചുറ്റും വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹത്തിന്റേയും, ജീവനത്തിന്റേയും ഓർമ്മപ്പെടുത്തലുകൾ കൈപ്പാടിലുണ്ട്. സ്നേഹത്തിന്റെ ഒരു തുരുത്തായി ഹസ്നയെന്ന പെൺകിടാവ് ‘കേൾക്കുന്നുണ്ടോ?’യിൽ അവതരിപ്പിക്കപ്പെടുന്നു. എല്ലാ ശബ്ദങ്ങളും ഗന്ധങ്ങളും അവളിൽ രൂപങ്ങളുണർത്തുന്നു. ബാല്യനിർനിവേഷമായ ഭാവനയുടെ ലോകം അവൾക്കു മുന്നിൽ അതരിപ്പിക്കുന്നു. ആരോടും പരിഭവമില്ലാത്ത, നന്മകൾ മാത്രം നിറഞ്ഞ നിറച്ചാർത്തുകൾ ഭാവനയുടെ വസന്തം ചാർത്തുന്ന ബാല്യകുതൂഹലങ്ങളുടെ ലോകം. ഈ വർണ്ണങ്ങൾ നമുക്കു മു നിൽ ജീവത്തായ അനുഭവമായി അവതരിപ്പിക്കുന്നത് കൈപ്പാടി നീർക്കാക്ക യും, കുഞ്ഞു മീനുകളും ഞ്ഞാലിക്കിളികളും പങ്കുവെക്കുന്ന ജീവൽ പ്രകൃതി അകളങ്കിത മാണ്.

പരസ്പരാശ്രയത്വത്തിന്റെ സുഗന്ധവാഹിയായൊരു തെന്നൽ കൈപ്പാടിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ് മണ്ണിനെ ഫലഭൂ യിഷ്ടമാക്കുന്ന മണ്ണിരകളും മീനും ഓലഞ്ഞാലിയും നെല്ലോലയും തെങ്ങോലയും കീടങ്ങളും ദേശാടനക്കിളികളും എല്ലാം ആശ്രിത ത്വത്തിന്റെ പാഠങ്ങൾ പകരുന്നു. കേൾക്കുന്നുണ്ടോ? എന്ന ചോദ്യ ത്തിന് ഉണ്ടെന്ന് ഉത്തരം പറയാം അല്ലെങ്കിൽ നിശ്ശബ്ദമായിരിക്കാം. ഉണ്ടെന്നു കേൾക്കാൻ കാതോർത്തിരിക്കുന്ന ഹസ്നയെ നാം മറ ന്നുപോകുന്നു. അമ്മുവിനും ബിജുവിനും സ്നേഹപൂർവ്വം കൊടു ക്കാൻ സൂക്ഷിച്ചിരിക്കുന്ന ജെംസ് മിഠായിക്കു വേണ്ടി വിളിക്കു മ്പോഴും അവൾക്ക് നിശ്ശബ്ദതയാണ് ഉത്തരമായി ലഭിക്കുന്നത്. നന്മയെ തിരിച്ചറിയാനാകാത്ത കല്ലിച്ച മനുഷ്വമനസ്സുകൾക്കിടയിൽ ഹസ്നയ്ക്ക് വർക്ക്ഷോപ്പ് തൊഴിലാളി ചാക്കോയാണ് പരിഗണന നൽകുന്നത്. സഹജീവികളോടുള്ള മനുഷ്യന്റെ നിർദ്ദയമായ പ്രതി കരണത്തിന്റെ കാലുഷ്യങ്ങൾ കേൾക്കുന്നുണ്ടോ?’യിൽ വളരെ പ്രകടമാണ്. അമ്മയ്ക്കുപോലും കുഞ്ഞിനോട് സഹിഷ്ണുത പുലർത്താനോ ക്ഷമയോടുകൂടി പെരുമാറാനോ കഴിയുന്നില്ല.

മാത്യു എന്ന വർക്ക്ഷോപ്പ് ഉടമയുടെ പെരുമാറ്റം ലാഭക്കൊതിയ നായ ഒരു മുതലാളിയുടേതായി മാറുന്നു. മാറുന്ന ഉപഭോഗസം സ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാധിച്ചതിനാലാകാം 16 വരി റോഡിന്റെ അരികിലുള്ള വർക്ക്ഷോപ്പ് നല്ല വിലയ്ക്ക് വിൽക്കു ന്നതിന് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛനെ പഴിച്ചു കൊണ്ടുള്ള സംസാരവും മറ്റൊരു രീതിയിലേക്കല്ല നീങ്ങുന്നത്. ഈ ആശങ്കകൾ ഒരു വിധത്തിലും കൈപ്പാടിൽ കടന്നുവരുന്നില്ല. എന്നാൽ അസുലഭമായ ഈയൊരു തുണ്ടുഭൂമിയെ മണ്ണിന്റെ യാച ന ലഘുചിത്രം കാഴ്ചക്കാരനു നൽകുന്നു. ഹസ്നയെ ആൾകൂട്ട ത്തിനിടയിൽ കാണാതാവുന്നതും തിരിച്ചുകിട്ടുമ്പോൾ മുതലാളി പറ യുന്നതുമായ കാര്യങ്ങൾ മനുഷ്വത്വം മരവിച്ചു തുടങ്ങിയ ഒരു സമു ഹത്തിൽ നിന്നു മാത്രമേ കേൾക്കു

കൈപ്പാട് ഭൂമിയ്ക്ക് സമാനമായ തരളവും ലഘുവുമായ ഒരു ജൈവാന്തരീക്ഷം ഹസ്നയുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ പൂച്ച താൻ ചെയ്ത അബദ്ധത്തെ തിരിച്ചറിയുന്നതിലെ ഫലിതത്തെ ചാക്കോയോട് കേൾപ്പിക്കുന്നതിലെ നിസ്വമായ ഭാവത്തെ നോക്കുക. കഥ ചൊല്ലലിന്റെ മാധുര്യം ഉൾക്കണ്ണിന്റെ ഭാവനയിൽ ഉണ്ട കണ്ണുള്ള ഈച്ചയായും പൊട്ടാറായ വലിയ വയറുള്ള പു യായും മാറുന്നു. സമ്പത്തും സന്തോഷവും പങ്കിടുന്നതിലെ അസുഖത്തെക്കുറിയ്ക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ കൈപ്പാടിലേക്ക് ചേക്കേറുമ്പോൾ അവിടെ സഹകരണത്തി ന്റെയും സാഹോദര്വത്തിന്റേയും പാഠങ്ങൾ പഠിക്കുന്നു. ഓല ഞ്ഞാലിക്കിളികൾ അനേകായിരം ഇലകൾ കോർത്ത് കുടുക ട്ടുന്നു. സന്തോഷം ചിലമ്പുന്ന കുഞ്ഞുങ്ങളുണ്ടാകുന്നു. ജീവി തപാഠമാകുന്നു. നാം കൊയ്തെടുക്കുമ്പോൾ വീഴുന്ന നെന്മണി കളെ കൊത്തുന്ന പക്ഷികൾക്കും നമ്മോടു തോന്നുന്ന സ്നേഹത്തെ തിരിച്ചറിയുന്നു.

ഹസ്ന പങ്കുവെയ്ക്കുന്ന ആശങ്കകൾ അവളെക്കുറിച്ചുള്ളതല്ല മറിച്ച് ഈ ലോകത്തെ എല്ലാവരെക്കുറിച്ചുമുള്ളതാണ്. അവളുടെയു ഒളിലെ പൂച്ചയും ഈച്ചയും പശുവും ചെറുക്കനും വടിയും മനു ഷസ്വഭാവങ്ങളുടെ ഓരോ പതിപ്പുകളാണ്. അവളുടെ ഉള്ളിലെ വർണ്ണച്ചിറകുകളുള്ള തത്ത പൂച്ചയോട് എങ്ങോട്ടാ നീ പോകുന്ന തെന്നു ചോദിക്കുമ്പോൾ പൂച്ച പറയുന്നത് താൻ ഒച്ചുകളുള്ളിട ത്തേക്ക് പോകുന്നുവെന്നാണ്. പ്രതികരണം നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് ഒരർത്ഥത്തിൽ നമ്മോട വൾ പറയുന്നു. വരാൻ പോകുന്നത് വലിയ കാര്യങ്ങളാണെന്നും തങ്ങളെപ്പോലെ ചെറുതുകൾക്ക് ഈ സമൂഹത്തിൽ സ്ഥാനമി ല്ലെന്നും കാലിന്നടിയിലെ മണ്ണ് ചോർന്നുപോകുന്നതറിയണമെന്ന് ചാക്കോ പറയുന്നതിലെ ആപൽസന്ദേശങ്ങൾ തന്നെയാണ് കൈപ്പാ ടിന്നവസാനം പങ്കു വയ്ക്കപ്പെടുന്നത്.

Question 20.
കേരളീയ സംസ്കാരവുമായി ബന്ധപ്പെട്ട സൂചനകൾ ‘ഊഞ്ഞാ ലിൽ’ എന്ന കവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ? പാഠഭാഗത്തെ ആസ്പദമാക്കി വിശദീകരിക്കുക.
Answer:
ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും
ഈ തിരുവാതിരരാവ് താംബൂല (മുറുക്കാനുള്ള കൂട്ട്) പ്രിയമാണ്. മഞ്ഞിനാൽ തണുത്തു ചൂളിയിടുന്നെങ്കിലും തിരുവാതിരയുടെ പ്രേമലോലുപമായ അന്തരീക്ഷത്താൽ സുഖകരമാണ്. വാർദ്ധ ക്വത്തിലെത്തിയെങ്കിലും പ്രിയേ നമുക്കും ചിരിക്കുക. മാവുകൾ പുക്കുന്ന ഈ ധനുമാസം നൽകുന്ന മധുരഗന്ധം യൗവ്വനത്തി ന്റേയും കഴിഞ്ഞകാലത്തിന്റേയും ജീവിതമാധുര്യത്തെ ഓർമ്മക ളിൽ കൊണ്ടെത്തിക്കുന്നു. മുപ്പതുവർഷം മുൻപ് പ്രിയേ നീ ഈ പൊൻതിരുവാതിരയെപ്പോൽ സുന്ദരമന്ദസ്മിതയായിരുന്നു. ഇതു പോലൊരു രാവിൽ അന്നു നാം രാത്രിയിലാരും കാണാതെ ഊഞ്ഞാലിലാടി, നൂറുവെറ്റില തിന്നു ചുവന്ന ചുണ്ടുപോലുള്ള പ്രഭാതം വരെ. ആ വയസ്സൻ മാവിനെക്കുറിച്ചുള്ള ഓർമ്മയി ലിന്നെന്റെ മനസ്സിലുണർന്നു.

ഉണ്ണിക്കു കളിക്കാനൊരുഞ്ഞാൽ അതിൽ കെട്ടിയിരിക്കുന്നു. ആ ഉണ്ണിയിന്ന് നേരത്തെയുറങ്ങിയെ ങ്കിൽ ഉറങ്ങട്ടെ. ചിന്തകളില്ലാതെ ചിരിച്ചു രസിക്കുന്ന ബാല്യകാ. ലത്തവർ സുഖമായുറങ്ങട്ടെ. രസനയുടെ ഇഷ്ടങ്ങളിൽ നിന്നും ജീവിതത്തിന്റെ തരളതയിലേക്കും പ്രണയത്തിലേക്കുമെത്തുന്ന തിന് കുറച്ചുകാലം വേണം. മാങ്ങയോടുള്ള കൊതിയിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലെത്താൻ കുറച്ചുനാളുകൾ വേണം. ഈ നിലാവിന്റെ വശ്യശക്തിയാലാകാം എന്റെ ഉള്ളിലൊരാൾ ഉണരുന്നു. യൗവ്വനകാലത്തിന്റെ തീഷ്ണതയിൽ ഈ ഊഞ്ഞാ ലിൽ നീ വന്നിരിക്കുക. പതുക്കെ ഇളം കാറ്റേറ്റെന്നപോൽ നിന്നെ ഞാനാട്ടാം. ഇതു പറയവെ നീയെന്തിനാണ് ചിരിക്കുന്നത്. നിന്റേ തായി നീ യൗവ്വനത്തിൽ കാത്തുസൂക്ഷിച്ച ആ മനോഹരസ്മിതം ഇപ്പോഴും നിന്നിലുണ്ട് പ്രിയേ,

ഈ ഊഞ്ഞാൽ പടിയിന്മേൽ ചെറുവെള്ളിത്താലി പോലെ ചേർന്നി രിക്കുക. മെല്ലിച്ച എന്റെ കൈകൾക്ക്, ഇഷ്ടസന്താനമായി മാറി നിന്റെ തടിച്ച ഉദരം. നമ്മുടെ മകൾ നല്ല കുടുംബിനിയായി നഗര ത്തിൽ കഴിയുന്നു. എങ്കിലും സ്വപ്നം കാണാം. ഈ നാട്ടിൻപുറം ഇവിടെ തിരുവാതിരയാടാൻ അമ്പിളി (ചന്ദ്രൻ) ഈ നാട്ടിൻപുറത്ത് ആയിരം കൽമണ്ഡപത്തിൽ വിളക്കു തെളിയിക്കുന്നു. വലിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പ് വേറെവിടെക്കാ ണാനാകും?

പാഞ്ഞിന്റെ തണുപ്പിനാൽ ചുളിഞ്ഞുപോകുമെങ്കിലും വിശ ഷിനാൽ വിറയ്ക്കുകിലും അയൽപക്കത്തെ പാവം സ്ത്രീകളുടെ തിരുവാതിരപ്പാട്ട് നീ കേൾക്കുന്നില്ലേ. മുകളിലൂടെ പാറിപ്പോകുന്ന യുദ്ധവിമാനം വേട്ടപ്പക്ഷിയെപ്പോലെ പറന്നു പോകുന്നു. ഒരു ദുഃസ്വപ്നം പോലെ, പാഞ്ഞു മാഞ്ഞു പോകുമീ കാലുഷ്യം. എന്നാൽ നാമാസ്വദിക്കുന്ന തിരുവാതിരയും, തിരുവാതിര നക്ഷ തവും മിന്നും ആകാശത്ത് തീക്കട്ടപോൽ മിന്നിത്തെളിയുന്നു. തിരുവാതിരയിൽ മാവുകൾ പൂക്കും, രാഗോന്മീലമായി നമ്മളെ പോലെ ആകാശത്ത് ചന്ദ്രൻ നിറഞ്ഞു നിൽക്കും. മനുഷ്യർ പര സ്പരം സ്നേഹിക്കും ഈ ഭൂമിയിൽ അധികാരത്തോടെ വസി ക്കും. ജീവിതക്കുരുക്കെന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റാൻ കഴി യുന്നതല്ലേ ജയം.

ഈ തിരുവാതിര രാവിൽ മനസ്സിനെ നൃത്തലോലമാക്കുന്ന ആ ഗാനം ‘കല്ല്യാണി കളവാണി ഗാനം പ്രിയേ നീയാലപിക്കുക. എന്റെ മനസ്സിനെ പുളകിതമാക്കിയ ആ ഗാനം സ്വർണ്ണക്കമ്പികൾ പാകിയ നിന്റെ മധുര നാദമുതിർക്കുന്ന കണ്ഠനാളത്തിൽ നിന്നുമൊഴുകവേ, ആലോലം നീളുന്ന ആ പാട്ടിന്റെ ഈരടികൾ ഊഞ്ഞാൽ വള്ളിയിലെന്റെ മനതാരിളകിയാടവേ, വെള്ളിക്കമ്പി കൾ നരപാടിയ നിയല്ല എന്റെ മുന്നിൽ, കണ്വമാമുനിയുടെ പ്രിയ മകൾ ശകുന്തളയാണ്. ഇത് പുനിലാവു നിറഞ്ഞ മുറ്റമല്ല ഇത് ഹിമാചലത്തിൻ താഴ്വാരത്തിലെ മനോഹരമായ മാലിനി നദീതീ രമാണിത്. ചന്ദ്രതാരകനിബദ്ധമായ ആകാശമല്ല നീ ഓമനിച്ച് വന ജ്യോത്സനയാണ് മുകളിൽ പൂത്തുനിറഞ്ഞുനിൽക്കുന്നത്. നിന്റെ ഇളമാൻ നിറയെ പുള്ളികളുള്ള ദീർഘാപാംഗൻ മാഞ്ചുവട്ടിൽ വിശ്രമിക്കുന്നു.

ജീവിതത്തെ സ്നേഹിക്കുവാൻ പഠിച്ചൊരു മനസ്സിനാൽ സന്തോ ഷത്തോടെ നീ പാടുക. വെള്ള തുണിത്തുമ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ദേവവധുവായ തിരുവാതിരയാൽ വേഗമേറ
നാളെ നാം പലവിധ പണികളെടുത്ത് പകൽ വേളയിൽ ക്ഷീണി തയാകുമ്പോൾ ഈ രാത്രിയെക്കുറിച്ചോർത്തു ലജ്ജിക്കുമോ? എന്തിന് ? ജീവിതത്തിൽ സുഭഗവും സാരവുമായ ചില നല്ല സന്ദർങ്ങൾ – നല്ല നിമിഷങ്ങൾ മാത്രമുണ്ടാകാം. അതിൽ ചിലത് ഇപ്പോഴാടുന്നൊരീ ഊഞ്ഞാലിലാടിത്തീർക്കാം. നീയൊരു പാട്ടും കുടി പാടി നിർത്തുക. നമുക്കു പോകാം.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 21.
സ്ത്രീജീവിതത്തെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും പുതിയ ബോധങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിന്റെ ആവി ഷ്കാരമാണോ സംക്രമണം കവിത? ഉപന്യാസം തയ്യാറാക്കുക.
Answer:
ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവ ത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത, അംഗീ കരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെ ങ്കിൽ സംസ്ക്കാരത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും നിലനിൽക്കുന്ന സംസ്ക്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നതു് അദ്ദേഹത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവി ത ത്തിന്റെ ദുരന്തര കാരണങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റൂർ ചെയ്യുന്നത്. ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയ പ്പെടുമ്പോൾ കവിക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഏത് സംസ്ക്കാരത്തിന്റെ പേരിലാണെങ്കിലും കവി അത് അംഗീകരി ക്കുന്നില്ല.

നവീനകാവ്യശൈലിയുടെ ആചാരങ്ങൾ നിലനിൽക്കു ന്നതിനെ ആശ്രയിക്കുന്നു. ഏവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആരിന് അത്രകണ്ട് താൽപര്യമില്ല. ഈ കവിതയിൽ തന്റെയുള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞു നാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനം കൊണ്ടും പ്രയത്നം കൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടിവരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു. ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭ വിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ചത്തപോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മൂക്കിൽ തിരികി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മനസ്സിലാക്കാം.

ഇത് ഞാൻ അംഗീകരിക്കുന്നപോലെ വേറെ ആരും തന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴിമാറി നട ക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്ക്കാരത്തെക്കു റിച്ചും കവി പറയുന്നുണ്ട്. ആ സംസ്ക്കാരം സത്യത്തിൽ ചീഞ്ഞു നാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗ ത്തിനും അനുഭവേദ്യമായ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യ മാണ് അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനു ഭവിക്കേണ്ടതായും വരുന്നുണ്ട്.

എനിക്ക് അറിവുവെച്ചപ്പോൾ മുതലാണ് ഞാൻ എന്നിലെ എന്റെ സംസ്ക്കാരത്തെക്കുറിച്ച് അറിഞ്ഞത് അവൾ എല്ലാം സഹിക്കുന്ന സഹനയായ അമ്മയായി മാറിയത് കാലം കൊണ്ടും ശീലം കൊണ്ടും രൂപം പ്രാപിച്ചത് ഞാൻ അറിഞ്ഞിരുന്നു. എന്റെ ശീല ങ്ങളെ, എന്റെ രൂപത്തെ, എന്റെ തെളിയാകാഴ്ചയെ രൂപപ്പെടു ത്തുന്നതിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. എന്റെ കാഴ്ചയും ഉൾക്കാഴ്ചയും തെളിയിക്കാനായി എന്റെ കണ്ണിലെ നൂലട്ടയായി ഈ സംസ്ക്കാരം മാറിയിരുന്നു. എന്നാൽ വിശപ്പിനാൽ നരി വലിച്ച് തിന്ന് ചത്തവന് തള്ളയായും അവൾ പരി ണമിച്ചു എന്നും പറയുന്നു. ഏത് തെറ്റിനേയും സ്വയം ഏറ്റുവാ ങ്ങുന്ന അമ്മയായി ഭാരതം മാറുന്നു. അതുപോലെ അമ്മയും തുടർന്ന് വരുന്ന സ്ത്രീകളൊക്കെ ചെയ്യാതെറ്റിന്റെ പാപങ്ങൾ പേറുന്നവരാണ്.

ഈ അമ്മമാർ തന്നെയാണ് മക്കളെ നേർവഴിക്ക് നടത്താനായി അവരുടെ കാഴ്ചയും തെളിച്ചവുമായി മാറുന്നത്. മധുസുദനൻ നായരുടെ അമ്മയുടെ കത്തുകൾ എന്ന കവിത യിൽ പഴയ കത്തുകൾ കത്തിച്ചു കളയാം അവ പഴയതല്ലേ എന്നു പറയുന്നിടത്ത് കവി സമർത്ഥിക്കുന്നുണ്ട് അത് ഞാൻ തന്നെയാണെന്ന്. എന്റെ സംസ്ക്കാരവും ജീവിതവും ആചാ രവും അനുഷ്ഠാനവും ഈ തരത്തിൽ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്. ആ സ്ഥാനം നമ്മുടെ സംസ്ക്കാരത്തിനുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ അതിലെ തിന്മകൾ ഉപേക്ഷിച്ചില്ലായെങ്കിൽ അവ ജഢതുല്യമായ ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒന്നായി മാറുകയും ചെയ്യും. കവിത അതിന്റെ രൂപമാറ്റ പ്രക്രിയയിലൂടെയാണ് മുന്നേ റുന്നത്. സംസ്ക്കാരത്തിൽ നിന്ന് അത് സംസ്ക്കാരം പകർന്നു കൊടുക്കാൻ അനുയോജ്യമായ അമ്മയിലേയ്ക്ക് മാറി പാർക്കു ന്നു. ഇതോടുകൂടി വായനക്കാരൻ ആശയസംഘടനത്തിൽ നിന്ന് സ്വതന്ത്രമാവുകയും സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീക രിക്കുകയും ചെയ്യുന്നു.

ഒപ്പം സ്ത്രീയെന്നത് താൻ പരിചപ്പെട്ട ഒരുവൾ മാത്രമല്ലയെന്നും അനേകായിരം സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവളെന്നും കണ്ടെത്താൻ സാധിക്കുന്നു. സ്ത്രീ ആയി ജനിച്ചതുകൊണ്ട് മാത്രം പ്രതികരിക്കാൻ സാധിക്കാത്ത ഒരുവളായി അവൾ മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതീക്ഷിക്കാതെ വന്നുചേർന്ന ആ രൂപമാണ് അവളെ സ്ത്രീയെന്നു വിളിക്കാൻ പ്രാപ്തയാക്കുന്നത്. അവളുടെ കാതുകളിൽ ഒരു കടൽ ഇര സുന്നത്രയും ദുഃഖം കനം തിങ്ങുന്നുണ്ടെങ്കിലും ഒരു തിരപോലും തീരത്തെ മറികടന്ന് പുറത്തേക്ക് വന്നില്ല. പീഢനങ്ങളുടേയും വേദനകളുടേയും പഴിചാരലുകളുടെയും തിരസ്ക്കാരത്തി ന്റെയും എത്ര ഇടവഴികളിലൂടെയാണ് ഇന്ത്യൻ സ്ത്രീകൾ കടന്ന് ഏകാന്തമായി മുന്നേറിയിട്ടുള്ളത്. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയാതിരുന്നു. ഇതാർക്കുവേണ്ടി എന്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. വേതന യില്ലാത്ത തൊഴിലാളികളായി പാതിരാത്രിവരെ പണിയെടുക്കുന്ന ഒരുവിഭാഗം സ്ത്രീകളാണ് ഇന്ത്യൻ സംസ്ക്കാരത്തെ കുടുംബങ്ങ ളിൽ ഭദ്രമാക്കാൻ പുലർകാലങ്ങളിൽ എണീയ്ക്കുകയും രാത്രി വൈകി കിടക്കുകയും ചെയ്ത് അവൾ സ്വയം തേഞ്ഞുതീരുക യാണ്.

വീട്ടിലേയ്ക്കുള്ള വഴി മറക്കാതിരിക്കാൻ കാവലായി അമ്മയെ ഇരുത്തിയും നമ്മുടെ സംസ്ക്കാരത്തെ രൂപപ്പെടുത്തി. വേതനമില്ലാതെ പണിയെടുക്കുന്ന ഇവരെ നാം ത്വാഗിനിയായ സ്ത്രീകളാക്കി വാഴിച്ചു. അതാണ് നല്ലതെന്ന് നാം വ്യക്തമാക്കു കയും ചെയ്തു. ഇന്ത്യൻ സംസ്ക്കാരവും സാഹിത്യ കൃതികളും അതേറ്റുപാടി കൈയ്യടി വാങ്ങിയപ്പോൾ അതിൽ സ്വന്തം സത്യം ഊരിവീണ് പ്രയാസപ്പെട്ടവർ ഉയർന്ന് ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിച്ച ഒരു വിഭാഗക്കാരായിരുന്നു. അവളുടെ ദിനചര്യകൾ രൂപപ്പെടുത്തിയത് ജാതിയോ മതങ്ങളോ ആചാരങ്ങളോ ആയിരി ക്കാം അതിനാൽ തന്നെ. ഇവളോളം വൈകിയുറങ്ങാറില്ല ഒരു നക്ഷ തവും ഒറ്റ സൂര്യൻപോലും ഇവളോളം നേരത്തെ പിടഞ്ഞെണ് ക്കാറില്ല. ഇതൊക്കെ അതിശക്തിപരമായി പറയുകയാണെങ്കിലും ഓരോ വിട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ പിണഞ്ഞെഴുന്നേൽക്കേണ്ടിവരുന്നതും സ്ത്രീയാണ്. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി മാറുകയാണ് ചെയ്യുന്നത്. പുറപ്പെട്ട ഇടത്തേയ്ക്കു തന്നെ നടന്നെത്താൻ എത്ര കാതമവൾ നടക്കുന്നു.

അടുക്കള യിൽ നിന്ന് ഉമ്മറത്തേക്ക് കിണറിൻ അരികിലേയ്ക്ക്….. അങ്ങനെ വീട് വൃത്താന്തമാക്കി ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സമൂഹം അവൾക്കുവേണ്ടി. എത്ര വേദനിപ്പിച്ചാലും ക്ഷമി ക്കാൻ പഠിപ്പിച്ചും എത്ര അടികിട്ടിയാലും എതിർക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലെ ശീലിപ്പിച്ചു. അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ മുഴുവൻ പേടിയും ഉണർവുമില്ലാത്ത പ്രതി രോധിക്കേണ്ടിടത്ത് പ്രതിരോധിക്കാത്തെ എത്ര തെരുവുകളിലാണ് എരിഞ്ഞമരുന്നത് എന്ന് കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്താ യാലും കവി സത്യമായ വേദനയിൽ നിന്ന് രൂപപ്പെടുത്തിയ കവി തയാണത്. തന്റേതെന്ന് സ്വന്തമെന്നും തന്നെ ഓർമ്മിക്കാനുമായി എന്താണ് തന്റെ വീട് വ്യാകരണം നമുക്ക് മാറ്റിവെച്ചിരിക്കുന്നത്.

ഇറയത്തിന് പുറത്ത് ചാരി വെച്ചിരിക്കുന്ന ഒരു കുറ്റിച്ചൂല്. അടു ക്കളയിൽ ആരും കാണാതെ ഉണക്കാനിട്ടിരിക്കുന്ന നിലം തുട യ്ക്കുന്ന തുണി. വക്ക് ഞെരുങ്ങി ആർക്കും വേണ്ടാത്ത പാത്രം അതെല്ലാമാണ് അമ്മയുടെ ഉപയോഗവസ്തുക്കൾ. എല്ലാം ഉപേ ക്ഷിച്ചവയോ അടുത്തുതന്നെ ഉപേക്ഷിക്കപ്പെടേണ്ടതായോ ആയ വസ്തുക്കളാണതെല്ലാം. എന്നാൽ ഒന്നിൽ മാത്രം അവൾ സമ സ്ഥാനമുള്ളവളാണ്. മരണമെന്നാൽ ഒരടിമണ്ണാണ്. അതാണ് പ്രകൃതി പുരുഷനും സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്. പ്രക തിയ്ക്ക് തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും വ്യത്യാസമില്ല. ഈ മനസ്സിലാക്കൽ പാഠപുസ്തകത്തിലേയോ അധികാരവർഗ്ഗ ത്തിന്റേയോ സ്വഭാവമല്ല പ്രകൃതിയ്ക്ക് എന്ന് കാണിക്കുന്നു.

അവളുടെ ജഢം സംസ്ക്കരിക്കപ്പെടുമ്പോൾ അത് അതിന്റെ ആത്മാവിനെ ഗതികിട്ടാത്ത ആ ജഢത്തിൽ നിന്നും അഴിച്ചെടുക്കു ന്നു. എന്നിട്ട് ഞാൻ അതിനെ സസൂഷ്മം വേറൊരുടലിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. എന്ത് തന്നെയായാലും അത് നൂലട്ട പോലെ ഇഴയുന്ന ത് ശരീരത്തിനോട് ചേർക്കുകയില്ല. അത് കടും കർമ്മങ്ങൾക്കൊരുങ്ങുന്ന കടുവയിലാണ് പ്രതിഷ്ഠി ക്കുക. തന്റെ ആവശ്യങ്ങൾ സ്വയമായി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളുടെ ശരീരവുമായിരിക്കണം അതിന്. അതെനിക്ക് നിർബന്ധ മുണ്ടെന്ന് കവി പറയുന്നു. വിശക്കുമ്പോൾ ഈരിലിറങ്ങുന്ന നര ഭുക്കായ കടുവയായി അത് മാറണമെന്ന് കവി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. അവളുടെ നാവിനെ എടുത്തു മറ്റൊരു കുര ലിൽ ചേർക്കാൻ താൻ ആഗ്രഹിക്കുന്നു. അത് ഇറയത്തെ ചില്ലു രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോൾ ഇര വളഞ്ഞു കൊന്നു തിന്നുന്ന ചെന്നായയിലാണ്. സമൂഹവ്യവസ്ഥിതിയിൽ നടത്തേണ്ട ശാസ്ത്രക്രിയയെക്കുറിച്ച് കവി ബോധവാനാണ്. അറിയേണ്ടിടത്ത് മനസ്സിലാക്കി യഥോചിതം അവളെ ചേർക്കുകയും ഓർമ്മിപ്പിക്കു കയും വേണമെന്ന് കവി പറയുന്നു.

ചുവടെ കൊടുത്തിട്ടുള്ള കവിതാ ഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വിതം. (3 × 2 = 6)

മനുഷ്യരിൽ മാത്രമല്ല
കവിതയുള്ളത്. വസ്തുക്കളിലുമുണ്ട്.
ഈ കസേരയിൽ,
അത് വൃക്ഷമായി നിന്ന്
വഴിപോക്കരെ മഴയിൽ നിന്ന്
കാത്തതിന്റെ ഓർമ്മകളുണ്ട്
ഈ മേശമേൽ ഇതു പണിത
മനുഷ്യന്റെ അളവുകളും വിരൽപ്പാടുകളുമുണ്ട്
ഈ പുസ്തകത്തിൽ,
മനുഷ്യർ സ്നേഹിക്കുകയും കലഹിക്കുകയും
സന്തോഷിപ്പിക്കുകയും സങ്കടപ്പെടുകയും
ചെയ്യുന്നുണ്ട്.
ഒന്നാലോചിച്ചാൽ, കവിത എല്ലാറ്റിലുമുണ്ട്.
കവിതയിൽ ഒഴിച്ച്
അതിൽ മനുഷ്വരുടെ ആത്മപ്രണയവും
അനശ്വരതയ്ക്കായുള്ള വ്യാമോഹവും മാത്രമേയുള്ളു
മറഞ്ഞുപോയ ഏതോ ഭാഷയ്ക്ക് വേണ്ടിയുള്ള
വെറും വിലാപമാണ് കവിത.
അഥവാ, നിലവിൽ വരാനിടയില്ലാത്ത
ഏതോ ലോകത്തിനു വേണ്ടിയുള്ള
വ്വർഥമായ നിലവിളി. (മനുഷ്യരിൽ മാത്രമല്ല)

Question 22.
മനുഷ്യരിൽ മാത്രമല്ല കവിതയുള്ളത് എന്നുപറയാനുള്ള കാരണ മെന്ത്?
Answer:
മനുഷ്യരിൽ മാത്രമല്ല കവിതയുള്ളത്. വസ്തുക്കളിലും വൃക്ഷമാ യി നിന്ന് വഴിപോക്കരെ മഴയിൽ നിന്ന് കാത്തതിന്റെ ഓർമ്മകളു ണ്ട്. മേശമേൽ മനുഷ്യൻ പണിത അളവുകളും വിരൽപ്പാടുകളു മുണ്ട്. ഈ പുസ്തകത്തിൽ മനുഷ്യർ സ്നേഹിക്കുകയും കല ഹിക്കുകയും സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യു ന്നുണ്ട്. ഒന്നാലോചിച്ചാൽ കവിത എല്ലാത്തിലുമുണ്ട്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 23.
കവിതയൊഴിച്ച് മറ്റെന്തൊക്കെയാണ് കവിതയിലുള്ളത്?
Answer:
മനുഷ്യരുടെ ആത്മപ്രണയവും അനശ്വരതയ്ക്കായുള്ള വ്യാമോ ഹവും.

Question 24.
കവിത എന്തിനുവേണ്ടിയുള്ള വിലാപവും നിലവിളിയുമാണ ന്നാണ് കവി പറയുന്നത്?
Answer:
മറഞ്ഞുപോയ ഏതോ ഭാഷയ്ക്ക് വേണ്ടിയുള്ള വിലാപമാണ് കവിത. നിലവിൽ വരാനിടയില്ലാത്ത ഏതോ ലോകത്തിനു വേണ്ടിയുള്ള വ്യർത്ഥമായ നിലവിളിയാണ് കവിതയെന്ന് കവി പറയുന്നു.

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപും ത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 25.
വിഹ്വലതകളുടെ ഇരുട്ടിലും ഓർമ്മയിലുദിക്കുന്ന പ്രണയിനി യുടെ മുഖം ജനനാന്തര സാന്ത്വനമെന്ന് സന്ദർശനം, കവി പറ യുന്നതിനോട് പ്രതികരിച്ചുകൊണ്ട് വർത്തമാനകാല സഹാചര്യ ങ്ങളിൽ കവിതയുടെ ആശയം പ്രസക്തമാണോയെന്ന് പരിശോ ധിക്കുക.
Answer:
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ രീതിയിൽ പറഞ്ഞാൽ നല്ല ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വ കാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പരസ്പരം മിണ്ടാതെ അകന്നു പോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മ കളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു. ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസന്തവും നിറഞ്ഞതായിരുന്നെന്ന് നമ്മൾ അറിയുന്നു.

കവിതയിൽ പ്രണയ കാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവി ഷ്ക്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറ ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചിക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്.

പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആന നത്തെ കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പൂത്ത ചമ്പകം പോലെയായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവ തരിപ്പിക്കുന്നതിലെ ഭാവനാ സൗന്ദര്യം വാക്കുകൾക്കതീതമായ ആനന്ദമാണ് നൽകുന്നത്. ചമ്പകപ്പൂവിന്റെ നിറവും സുഗന്ധവും പ്രണയികൾക്ക് പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് വിരഹികളായവർക്ക്’ മദിപ്പിക്കുന്ന ചമ്പക ഗന്ധത്തിന്റെ ആസ്വാ ദ്വതയാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനുരാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാ ണ്. ചമ്പകം പൊൻ ചമ്പകമാണ്. ആ പൊൻ ചമ്പകം കവിയുടെ പ്രണയാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻ ചമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻ ചമ്പകം പൂത്തിരിക്കുന്നത്.

അനുരാഗ വിവശനായ കാമു കന്റെ കരളിൽ പൊൻ ചമ്പകം പൂത്തത്ത് പ്രണയിനിയുടെ സാമീ പത്താലാണ്. കാമുകി ഇവിടെ ചമ്പകത്തെ പുഷ്പിക്കുന്ന ഋതു വാണ് ഋതുസുന്ദരിയാണ് . വസന്തമാണ്. അവളുടെ സാമീപ ത്തിൽ കവിയുടെ മനസ്സ് പൊൻ ചെമ്പകമായി പൂത്തിരിക്കുന്നു. പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതി ദൃശ്യമാണ് കവി ഉപയോഗിക്കുന്നത്. ചമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്. ചെമ്പകം മരത്തോടെ പൂർണ്ണമായി പുത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണ യമെന്ന് ഇവിടെ നാം അറിയുന്നു.

പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കന ക മൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു. പ്രണയത്തിന്റെ മനോരമായ സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകൻമാർ പരസ്പരം നോക്കി ക്കാണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്. കാമുകന് കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യ സ്തമായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവത യായിപ്പോലും തോന്നും. കാമുകി കാമുകനെ നോക്കുന്നതും ഓർക്കുന്നതും ഇതുപോലെയാണ്.

ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവ രാണ്; ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം. പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു.

തന്റെ പ്രണയിനിയുടെ കൈവിരൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ട വയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചി നീരിൽ തുടുത്തിരി ക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങി യിരിക്കുന്നു. മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണ നിറമുള്ള മൈലാഞ്ചി നീരാണ്. ഈ കനകമൈലാഞ്ചി നീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്റെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാ രത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്.

ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാണ ന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയ സമ്മോഹങ്ങ ളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണ യിയുടെ വിരലുകൾ തുടുത്തിരിക്കുന്നു. പ്രണയഭാജനത്തെ ആവി ഷ്ക്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്ത ളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുരക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നൈസ്സർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കു ന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നൈസ്സർഗ്ഗികമായ സാഫ ലമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്.

കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കലാണ് കവികൾ അവയെ വാക്കുകളിൽ ഒപ്പിയെടുക്കുന്നു.

കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടു ന്നത് കാവ്യാനുഭൂതിയുടെ മൂടൽ മാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണു ന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകു ന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്ത ത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണു കൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണ മണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയു ന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവ യേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ച ത്തിൽ പൂത്തു നിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയ വരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന കവിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്ക്കരിച്ചി രിക്കുന്നു.

കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരി കൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണ മേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.

മേൽ വിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രകൃ തിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കാമുകി യുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കു ന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസ്സർഗികമായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെ യാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. കവി യുടെ പ്രണയാനുഭൂതിയെ ചമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനുഭൂതിയാക്കി മാറ്റുന്നു.

പ്രണയത്തിന്റെ ഗന്ധർവ്വ കവിതയാണ് സന്ദർശനം കവിത. രാത്രിയിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിതയിലെ ഭാവസൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. സന്ദർശിക്കുന്നത് എന്നേക്കു മായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാ ക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞുപോകേണ്ടിവരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പ്രേര ണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 26.
സൈക്കിൾ തേടി തെരുവിലൂടെ അലയുമ്പോൾ റിച്ചിയും ബ്രൂണോയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവ രിക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച് – ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോയും 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റേതു മാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാ നന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലി പ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ. ഈ സിനിമയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

ചലച്ചിത്രത്തിന്റെ ആരംഭത്തിൽ എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥൻ പേരു വിളിക്കുമ്പോൾ ഊഴവും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം അവ രുടെ മുറുമുറുപ്പുകൾ, തൊഴിലിനായി ഒച്ചവയ്ക്കൽ എല്ലാം അത പ്തമായ ഒരു സമുഹത്തിന്റെ പ്രതികരണങ്ങളാണ്. സുഹൃത്ത് റിച്ചി യെത്തേടി ആൾക്കൂട്ടത്തിൽ നിന്നും വരുന്നിടത്തുനിന്നും തുട ങ്ങുന്നു റിച്ചിയും ആൾക്കൂട്ടവും തമ്മിലുള്ള പൊരുത്തക്കേട്.

വെള്ളമെടുക്കുവാൻ വരുന്ന മരിയക്കു മുന്നിലും കുടുംബിനി കളുടെ ആൾക്കൂട്ടമുണ്ട്. ബക്കറ്റിൽ വെള്ളമെടുത്തു വരുന്ന മരി യയെ റിച്ചി സഹായിക്കുന്നു. തൊഴിൽ ലഭിച്ച സന്തോഷത്തേ ക്കാൾ പണയം വച്ച് സൈക്കിളുണ്ടെങ്കിലെ ജോലിക്കു പോകാ നാകു എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ, 6100 ലിറയ്ക്ക് താൻ എന്ത് ചെയ്യും എന്ന വേവലാതിയാണ് റിച്ചിക്ക് പ്രാവിൻ കുടു കൾപോലെ അവർക്ക് ചുറ്റും അപ്പാർട്ടുമെന്റുകൾ നിരന്നു നിൽക്കുന്നുണ്ട്. വെളളം നിറഞ്ഞ നദിയിലേക്ക് താൻ ചാടിയെന്ന് റിച്ചിക്കു തോന്നുന്നു. ആൾക്കൂട്ടത്തിന്റെ അസുഖകരമായ അന്ത രീക്ഷത്തിൽ നിന്നും കുടുംബത്തിന്റെ സാന്ത്വനത്തിലേക്ക് റിച്ചി യെത്തുമ്പോൾ ഭാര്യ മരിയയുടെ ഉചിതവും തന്ത്രപരവുമായ ഇട പെടൽ നാം കാണുന്നു.

തന്റെ വീട്ടിലെ കിടക്ക വിരിപ്പുകൾ മുഴു വനുമെടുത്ത് വെടിപ്പാക്കി അവർ പണപ്പെടുത്തുന്നു. അവി ടെയും ആൾക്കൂട്ടത്തെ കാണാം. 7500 ലിറയ്ക്ക് പുതപ്പുകൾ പണയം വെച്ച് 6100 ലിറയ്ക്ക് സൈക്കിളിന്റെ ബാധ്യത വീട്ടിലേക്ക് വരുന്നു. ഭാരക്കുറവുള്ള മെച്ചപ്പെട്ട മോഡലായ Fides ബ്രാന്റ് സൈക്കിൾ ചുമലിലും വച്ചു നടക്കുന്ന റിച്ചി. ആ സൈക്കിൾ എത്ര പ്രിയപ്പെട്ടതാണെന്നു നമ്മെ അറിയിക്കുന്നു. എംപ്ലോയ്മെന്റ് ആഫീസിലെ ഉദ്യോഗസ്ഥൻ ആ സൈക്കിൾ താഴെ വയ്ക്കെടോ എന്നു പറയുമ്പോഴാണ് അയാളാ വസ്തു താഴെ വയ്ക്കുന്നത്. മരിയ ദർശനക്കാരിയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴും ആൾക്കൂട്ട മുണ്ട്. ആതുരതകൾ, ദാരിദ്ര്യം ദുഃഖം ഇതെല്ലാം തന്നെ ആത്മീയ തയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ദർശനക്കാരിക്ക് 50 രൂപ ഭാര്യ കൊടുക്കുമ്പോൾ മുഖം ചുളിക്കുന്ന റിച്ചി പിന്നീട് സൈക്കിൾ മോഷ്ടിക്കുമ്പോൾ ദർശനക്കാരിയുടെ തിരക്കിലേക്ക് ഓടിവരുന്നത് വിരോധാഭാസമായി തോന്നാം.

എന്നാൽ സാമു ഹിക അവസ്ഥയുടെ ശരിപ്പകർപ്പാണത്. ആൾക്കൂട്ടത്തിൽനിന്നും റിച്ചി വീട്ടിലെത്തുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. സന്തോഷം പങ്കി ടുന്നത് അയാളുടെ കുടുംബത്തിലാണ്. ഭാര്യയെ നോക്കിച്ചിരി ക്കുന്നതിലും കുസൃതി വിളമ്പുന്നതിലും അയാൾ കാണിക്കുന്ന താൽപ്പര്യം ആൾക്കൂട്ടത്തിലേക്കു പോകുമ്പോൾ ഇല്ലാതാകുന്നു. തൊഴിലിന്റെ ആദ്യദിനത്തിൽ കുട്ടിയോടൊപ്പം അയാൾ തിരിക്കു ന്നു. തെരുവുകൾ തിരക്കുള്ളതാകുന്നു. തിരക്കിനിടെ സൈക്കി ളുകൾ, ട്രാമുകൾ, തിരക്കു നിറഞ്ഞ ബസ്സുകൾ ക്യൂവിൽ കാത്തു നിൽക്കുന്ന ജനങ്ങൾ എന്നിവ പ്രേക്ഷകനെ ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. പരസ്യക്കമ്പനിയുടെ ഓഫീസിൽ നിന്നും ലഭിച്ച കോണിയും തോളിലേറ്റി സൈക്കിളിൽ ഏറെ ആയാസത്തോടെ റിച്ചി പോകുന്നു. അയാൾ മാത്രമല്ല കൂട്ടിന് വേറെയുമുണ്ട് ആളു കൾ. നഗരവീഥികളിലെ തിരക്കിനിടയിലൂടെ അയാൾ ഊളിയിടു ന്നു.

ആൾക്കൂട്ടങ്ങളുടെ വിഹ്വലതകളെ സൂചിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും സൈക്കിളുകൾ, ചിലതിന്റെ സമീപദൃശ്യ ങ്ങൾ. ചിലതിന്റെ വേഗത്തിൽ തിരിയുന്ന ചക്രങ്ങൾ, ചിലത് അരി കിലേക്ക്. മറ്റു ചിലത് അകലേക്ക് പാതയുടെ ഒരരികിൽ നിന്നും റിച്ചി നോക്കുമ്പോൾ അപ്പുറത്ത് തിരക്കില്ല. അവിടെ മരങ്ങൾ വരി വരിയായി നിൽക്കുന്നു. ഇവിടെ സംഗീതം പശ്ചാത്തലത്തിലുണ്ട്. റിച്ചി ഊളിയിട്ട് ആൾക്കൂട്ടത്തിൽ നിന്നും ജീവിത പ്രതീക്ഷകൾ നെയ്തെടുക്കാമെന്നത് അയാളുടെ മനസ്സിന്റെ ആഖ്യാനമായി കാണാം.

പോസ്റ്റർ എങ്ങനെയൊട്ടിക്കണമെന്ന് റിച്ചിയെ പരസ്യക്കമ്പനിയിലെ ജോലിക്കാരൻ പഠിപ്പിക്കുന്നു. ഒരു മാദകനടിയുടെ ചിത്രമുള്ള പര സ്വമാണ്. ഈ സമയത്ത് പശ്ചാത്തലത്തിൽ ഒരു ക്ലാരനറ്റ് സംഗീത മുണരുന്നു. ഭിക്ഷക്കാരായ രണ്ടു കുട്ടികളെ കാണാം. ഒരാളുടെ കയ്യിലെ ക്ലാരിനറ്റിൽ നിന്നാണ് സംഗീതം. അടുത്ത് വരുന്ന കുട്ടിയെ നിർദ്ദയം ചവിട്ടുന്ന പരസ്യക്കമ്പനിത്തൊഴിലാളിയിലൂടെ കമ്പോള വ്യവസ്ഥിതിക്ക് സ്തുതിപാടുന്ന സമൂഹം ദാരിദ്ര്യത്തെ എപ്രകാരമാണ് മെതിച്ചുകൂട്ടുന്നതെന്നു കാണാം. ഈ പശ്ചാത്തല ത്തിൽ ശാന്തമാണ് തെരുവോരം. എന്നാൽ റിച്ചി പരസ്യം പതിക്കുന്ന ഫ്ളോറിഡയിൽ ആൾക്കൂട്ടം വീണ്ടും വില്ലനായി വരുന്നു.

സൈക്കിൾ കള്ളന്മാർ റിച്ചിയുടെ സൈക്കിളിൽ നോട്ടമിടുകയും തന്ത്രപൂർവ്വം മോഷ്ടിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടം ഈ കളവു കാണുന്നില്ല. കള്ളന്റെ സൈക്കിൾ വേഗത്തെ സഹായി ക്കാനെന്നോണം റിച്ചി ചാടിക്കയറിയ മോട്ടോർകാർ വേഗം കുറ യ്ക്കുന്നു. റിച്ചിയുടെ നേരെ പരിഹസിക്കുന്ന ആൾക്കൂട്ടം. കള്ളന്റെ കൂട്ടാളിയുടെ തന്ത്രത്തിൽ പെട്ട് റിച്ചിയുടെ സൈക്കിൾ നഷ്ടപ്പെ ടുന്നു.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന റിച്ചിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ നിസ്സാരമായി വെറുമൊരു ക്കിളോ എന്നു ചോദിക്കുമ്പോൾ, അയാളുടെ മനസ്സ് തകർന്നു പോകുന്നു. വേലിതന്നെ വിളവു തിന്നുന്നത് കണ്ട വേദനയിൽ പുറത്തേക്കുവരുന്ന റിച്ചിക്കു മുമ്പിൽ തിരക്കിൽ പുളയുന്ന നഗ രവീഥി. അതേ ആൾക്കൂട്ടം. സാന്ധ്യ ശോഭയുടെ പശ്ചാത്തല ത്തിൽ റിച്ചിയുടെ ദൃശ്യങ്ങൾ വീണ്ടും ഇരുൾ വീണ മനസ്സിനെ കാണിക്കുന്നു. കുട്ടിയോടു നുണ പറഞ്ഞ് സുഹൃത്തിനെ ത്തേടിയെത്തുന്ന റിച്ചി. രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കുന്ന റിച്ചി, തന്റെ കൂട്ടുകാരന്റെ ഗായകസംഘത്തിന്റെ കഴുത സംഗീതവും, കാതടപ്പിക്കുന്ന രാഷ്ട്രീയനേതാവിന്റെ പൊള്ളയായ പ്രസംഗവും ഒരുപോലെയാണെന്ന് തിരിച്ചറിയുന്നു. സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്.

റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതിനെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കി ളന്വേഷിച്ച് അയാൾ പുറപ്പെടുന്ന മുനിസിപ്പാലിറ്റിയുടെ മാലി ന്യനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുളള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോ യിലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു. തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാ വുന്നതിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രെയിമിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്..പാലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അയാളെ അധിക്ഷേപിക്കുന്ന വാണിഭ ക്കാരനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തിരമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടി യുലഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ നിശ്ചലമാകുന്ന ആൾക്കൂട്ടം. മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രൂണോ വീഴുന്ന രംഗം ഏറെ സ്വാഭാവികമായി തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവിതക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയെ നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റപ്പെട്ടപ്പോഴാകാം.

മഴ മാറുന്നതോടെ അവർ നിന്നിരുന്ന കെട്ടിടത്തിന്റെ ഗേറ്റിനുമു ന്നിൽ മോഷ്ടാവ് ഒരു വൃദ്ധനോടു സംസാരിക്കുന്നതു കാണു ന്നു. അയാളെ കണ്ടപാടെ റിച്ചി അയാൾക്കു പിന്നാലെ ഓടുന്നു. ഇവിടെ ആൾക്കൂട്ടമില്ല. വിജനമായിത്തീരുന്നു നഗരം ആരും സഹായിക്കാനില്ലാതെ നിറയെ കെട്ടിടങ്ങളും വഴികളും ചെറുവ ഴികളും നിറഞ്ഞ് റിച്ചിയെ കുഴയ്ക്കുന്നു. ബ്രൂണോയുടെ മാത്രം സഹായമുണ്ട്. നഗരമൊരു പ്രഹേളികയാകുന്നു. കള്ളനുമായി സംസാരിച്ച വൃദ്ധനെ നോക്കി നടന്നു നടന്ന് ഒരു കെട്ടിടത്തിനു ള്ളിലേക്ക് കടക്കുന്നു. പള്ളിയാണത്. ക്ഷൗരം ചെയ്യാൻ വരിയായി നിൽക്കുന്ന വൃദ്ധരായ മനുഷ്യരാണ് അവിടെ അധികവും മേൽനോട്ടം നടത്തുന്നവരുടെ അന്വേഷണങ്ങൾക്ക് റിച്ചി ചെവി കൊടുക്കുന്നില്ല. ഇവിടെയും ആൾക്കൂട്ടമുണ്ട്. ദാരിദ്ര്യം നിറഞ്ഞ നാട്ടിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായെത്തിയവരാണ വർ. പക്ഷേ ഭക്ഷണം ലഭിക്കണമെങ്കിൽ പള്ളിയിലെ ശുശ്രൂഷക ളിൽ പങ്കെടുക്കണം. വൃദ്ധൻ ഭക്ഷണത്തിനായി പള്ളിയിൽ വന്ന താണ്. റിച്ചി വൃദ്ധനുവേണ്ടിയും റിച്ചിക്കു മുന്നിൽ വൃദ്ധന്റെ ദൃശ്യം മാത്രം. വൃദ്ധനു പിന്നിൽ വലിയൊരു ജനക്കൂട്ടവും.

ഇതിനിടയിൽ പള്ളിയിൽ പാട്ടുപാടുന്നത് പശ്ചാത്തലത്തിൽ കാണാം ആരും പേജിൽ with my soul എന്നും തുടങ്ങുന്ന പാട്ട് ഒരു തര ത്തിൽ വിരോധാഭാസം പോലെ തോന്നിയേക്കാം. തമ്മിൽ തമ്മിലുള്ള സംസാരത്തിൽ നിന്ന് ഉച്ചയ്ക്ക് പാസ്തയും ഉരുളക്കിഴങ്ങു കറി യുമാണെന്നറിയുന്നു.

‘ദാരിദ്വാർത്തിയോളം വരില്ലൊരാർത്തിയും എന്ന കവി വാക്യത്തെ ഈ രംഗങ്ങൾ ശരിവയ്ക്കുന്നു. വൃദ്ധനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മോഷ്ടാവ് Via della-യിലെ 15-ാം നമ്പർ അപ്പാർട്ടുമെന്റിലാണെന്നു മനസ്സിലാക്കി. എന്നാൽ അയാളെ കുട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഇട യ്ക്കുവെച്ച് വൃദ്ധൻ ഒളിച്ചുകടന്നു. ഊണു കഴിക്കണമെന്നയാൾ നുണ പറഞ്ഞു. ഭക്തർ പുറത്തുപോകാതിരിക്കാൻ അടച്ചു പൂട്ടിയ പള്ളിയിൽ നിന്നും റിച്ചി പിൻവാതിലിലൂടെ പള്ളി ഭാരവാഹികളുടെ ജല്പനങ്ങൾക്കിടയിൽ കടന്നുവരുമ്പോൾ, പിൻവാതിലിനോടു ചേർന്ന മുറിയിൽ കൂട്ടിയിട്ട രൂപങ്ങൾ കണ്ട് ബ്രൂണോ ഒരു നിമിഷ ത്തേക്ക് അതിശയിക്കുന്നുണ്ട്. വിലയില്ലാതെ ആർക്കും വേണ്ടാത്ത വരായിക്കിടക്കുന്ന വിശുദ്ധ രൂപങ്ങൾ.

നിരാശനായി അച്ഛനു പിന്നാലെ കൂടെ നടക്കുന്ന ബ്രൂണോ റിച്ചി യോട് അയാളെ ഊണുകഴിക്കാൻ വിട്ടതുകൊണ്ടല്ലേ അയാൾ പോയ തെന്ന ചോദ്യം റിച്ചിയെ ചൊടിപ്പിക്കുന്നു. ബ്രൂണോക്ക് ചെകിട്ടത്ത് തന്നെ അടി കിട്ടി. ബ്രൂണോ കരഞ്ഞു. അവർ പിണങ്ങി പാതയുടെ രണ്ടുവശങ്ങളിലായി നടന്നു. വൃദ്ധൻ പുഴ കടന്നുപോയി എന്നു ചിന്തിച്ച് അയാൾ പുഴവക്കിൽ തിരയാൻ ഒരുമ്പെട്ടു. ബ്രൂണോയോട് പാലത്തിൽ കാത്തു നിൽക്കാൻ പറഞ്ഞ് പുഴവക്കത്തു നിൽക്കു മ്പോൾ ആരോ പുഴയിൽ വീണെന്ന ആരവം അയാൾ കേൾക്കു ന്നു. പാലത്തിനരികെ കാത്തുനിൽക്കുന്ന മകനെപ്പറ്റി ആകുലനായി റിച്ചി ഓടിവരുന്നു. മകൻ വെളളത്തിൽ വീണുപോയെന്ന ആശങ്ക യിൽ വരുമ്പോൾ പാലത്തിനരികിലെ പടി ചവിട്ടിക്കയറി വരുന്ന ബ്രൂണോയെ കാണുന്നു. കുടുംബസ്നേഹിയായ വാത്സല്യനിധി യായ റിച്ചി മകനെയും കൂട്ടി ഹോട്ടലിലേക്കു പോകുന്നു.

തെരു വിൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് ജയ് വിളിച്ചു പോകുന്ന ആരാധ കർ നിറഞ്ഞ ട്രക്കുകൾ കാണുന്നു. ഹോട്ടലിൽ അച്ഛനും മകനും ഭക്ഷണത്തിനിരിക്കുന്നു. തൊട്ടപ്പുറത്തൊരു ധനിക കുടുംബം ഭക്ഷണം കഴിക്കുന്നു. അവരിൽ ബ്രൂണോയുടെ സമപ്രായക്കാര നായൊരു കുട്ടിയുണ്ട്. അവൻ കഴിക്കുന്ന അതേ ഭക്ഷണം റിച്ചി ബ്രൂണോയ്ക്കുവേണ്ടി ഓർഡർ ചെയ്യുന്നു. മോസറെല്ല സാന്റ് വിച്ച് കഴിക്കുമ്പോഴുള്ള ബ്രൂണോയുടെ അപരിചതത്വം അത്തരം ഭക്ഷ ണപദാർത്ഥങ്ങൾ അവനു ശീലമില്ലെന്നും, അവന്റെ നിസ്വമായ പ്രക തത്തെക്കുറിച്ചും പ്രേക്ഷകനു ബോധ്യപ്പെടും. ഈ ഭോജനശാലയിലെ ഗായകരുടെ സാന്നിദ്ധ്യം സാധാരണക്കാർക്ക് അന്യമായ വിനോദത്തെ സൂചിപ്പിക്കുന്നു.

ഹോട്ടലിലെ ഭക്ഷണവും കഴിഞ്ഞ് ഇനിയെന്തു ചെയ്യുമെന്ന ചിന്ത യിൽ പുറത്തു നിൽക്കുന്ന റിച്ചി ദർശനക്കാരിയുടെ അരികി ലേക്കു പോകാനുറയ്ക്കുന്നു. അവിടെ ആൾക്കൂട്ടങ്ങൾക്കിട യിൽ ദർശനക്കാരിയുടെ അരുളപ്പാടുകളും പണത്തോടുള്ള ആസക്തിയും വ്യക്തമാകുന്നു. ക്യൂ തെറ്റിച്ച് മുന്നോട്ടു കയറാൻ ബ്രൂണോ കാണിക്കുന്ന മിടുക്ക് ആരെയും രസിപ്പിക്കും. ഇപ്പോൾ കിട്ടിയാൽ കിട്ടും അല്ലെങ്കിൽ നോക്കേണ്ടെന്ന ദർശനക്കാരിയുടെ അരുൾകേട്ട് റിച്ചി വിഷണ്ണനാകുന്നു. പിന്നീട് പുറത്തിറങ്ങി അപ്പാർട്ടുമെന്റുകൾക്കിടയിലൂടെ നടക്കുമ്പോൾ പാതകൾ വിജനമാണ്.

പെട്ടെന്ന് മോഷ്ടാവ് റിച്ചിയുടെ മുന്നിൽ വന്നുപെടുന്നു. അയാൾ ഓടി വേശ്വാലയത്തിലേക്ക് ഓടിക്കയറുന്നു. പിന്നാലെ റിച്ചിയും . സമയം കഴിഞ്ഞെന്നും പുറത്തുപോകണമെന്നുമുള്ള നിർദ്ദേശ ങ്ങളെ റിച്ചി വകവെയ്ക്കുന്നില്ല. പലമുറികളിലും നോക്കി അവ സാനം മോഷ്ടാവിനെ പിടികൂടി പുറത്തേക്കു കൊണ്ടുവന്നു. ആൾക്കൂട്ടം വലുതാകാൻ തുടങ്ങി. മോഷ്ടാവിന്റെ അമ്മ ഇടപെട്ടു. കളവിന് കൂട്ടുനിന്നവനും വന്നു. ആൾക്കൂട്ടം റിച്ചിക്കെതിരായി. എല്ലാവരും റിച്ചിക്കെതിരെ വാളോങ്ങുന്നതിനിടയിൽ ബ്രൂണോ പോലീസിനെ വിളിച്ചുകൊണ്ടുവന്നു. ഇവിടെ ആൾക്കൂട്ടം റിച്ചിക്കു മുന്നിൽ കള്ളനെ സംരക്ഷിക്കാനായി വരുന്നു. കള്ളന്റെ മോഹാ ലസ്യപ്പെട്ട അവസ്ഥയ്ക്ക് റിച്ചിയാണ് കാരണമെന്നും അവർ ആരോ പിക്കുന്നു. പോലീസ് റിച്ചിയെയും കൂട്ടി കള്ളന്റെ വീട് പരിശോധി ക്കുന്നതിനായി പുറപ്പെടുന്നു. അവിടെ നിന്നും സൈക്കിളോ അതിന്റെ ഭാഗങ്ങളോ കണ്ടെടുക്കാനായില്ല.

പോലീസും നിസ്സഹാ യനാകുന്നു. അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി ബ്രൂണോയും റിച്ചിയും ആൾക്കൂട്ടത്തിൽ നിന്നും പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിനരികിലെത്തുന്നു. ആരവങ്ങൾ മുറു കുന്നു. റിച്ചിയുടെ മാനസിക സംഘർഷം നിരത്തി അനേകം സൈക്കിളുകൾ മുന്നിലൂടെ വേഗത്തിൽ പായുന്നു. കറങ്ങുന്ന ചക്രങ്ങൾ, ഇതെല്ലാം റിച്ചിയുടെ മനോനിലയെ സൂചിപ്പിക്കുന്നു. കപടലോകത്തിൽ താൻ മാത്രം ആത്മാവും ഹൃദയവുമായി നട ന്നാൽ അധിക്ഷേപിക്കപ്പെടുമെന്ന് റിച്ചിക്കു തോന്നിത്തുടങ്ങി. തെരു വോരത്ത് ഒറ്റയ്ക്കു വച്ച സൈക്കിളിൽ അയാൾ നോട്ടമിട്ടു. ഒരു ദുർബ്ബല നിമിഷത്തിൽ ബ്രൂണോയെ ബസ്സിൽ പോകാൻ നിർബ ന്ധിച്ച് അല്പസമയത്തിനുള്ളിൽ അയാൾ സൈക്കിളെടുത്ത് പാഞ്ഞു. ആൾക്കൂട്ടം അയാൾക്കു പിന്നാലെ പാഞ്ഞു.

റിച്ചിയേൽക്കുന്ന ദുരന്തം അയാളുടെ സൈക്കിൾ മോഷ്ടിക്കപ്പെ ട്ടപ്പോൾ ആരും സഹായിക്കാനില്ലാതായി. അയാൾ മോഷ്ടിച്ച പ്പോൾ ആൾക്കൂട്ടം അയാൾക്കു നേരെ ഒന്നടങ്കം തിരിഞ്ഞു. തന്റെ അച്ഛൻ സൈക്കിളുമായി പിടിക്കപ്പെട്ടതുകണ്ട് ബ്രൂണോ അച്ഛ നോടു ചേർന്ന് ആൾക്കൂട്ടത്തോടും യാചന ചെയ്യുന്നു. അഭിമാനം തകർന്നവനായി, എല്ലാം നഷ്ടപ്പെട്ടവനായി റിച്ചി തന്റെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് തിരിക്കുന്നു. അയാൾക്കരികിലൂടെ സൈക്കി ളുകൾ പായുന്നു. തിക്കിക്കയറുന്ന ബസ്സുകൾ അയാളുടെ മന സ്സിന്റെ അവസ്ഥയെ കാണിക്കുന്നു. വേഗമാർന്ന തെരുവിന്നരി കിലൂടെ പുതിയൊരു നാളെയെ വരവേൽക്കാമെന്ന ചിന്തയോടെ അവർ നീങ്ങുന്നു.

ഈ സിനിമയിൽ ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹ ത്തിന്റെ സ്വഭാവവൈചിത്ര്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരത്തെ സമൂഹത്തിന്റെ സംരക്ഷണത്തിനുപ യോഗിക്കാതെ വരുമ്പോൾ നിയമവാഴ്ച അലങ്കോലപ്പെടുന്നു. മോഷണം സാമ്പത്തികത്തട്ടിപ്പുകൾ (മതത്തിന്റെ പേരിൽ നടക്കു ന്നതാണെങ്കിലും) കൈക്കൂലി എല്ലാം പെരുകുന്ന സമൂഹം. റിച്ചി യെപ്പോലുള്ളവർ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി നില നിൽക്കുന്നു. ഉത്തമനായൊരു കുടുംബ നാഥനാവാൻ അയാൾക്കു കഴിയുന്നു.

മനുഷ്യമനസ്സിന്റെ ഒരു പ്രതീകമായി സൈക്കിൾ ഈ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ തോളിൽ സുരക്ഷിതമാക്കുന്ന സൈക്കിൾ പോലെത്തന്നെയാണ് റിച്ചിയുടെ മനസ്സും. പട്ടണ ത്തിന്റെ കാപട്യങ്ങൾക്കിടയിൽ മാദകനടിയുടെ ചിത്രമൊട്ടിക്കുമ്പോ ഴാണ് അയാൾക്കത് നഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിന്റെ അപഹാ സ്വതയെയും രൗദ്രമായ ഭാവത്തെയും ഇതേ സൈക്കിളുകൾ ഓർമ്മ പ്പെടുത്തുന്നു. അസ്വസ്ഥമാവുന്ന സമൂഹമനസ്സ് പലപ്പോഴും തലങ്ങും വിലങ്ങുമായി പായുന്ന സൈക്കിളുകളിലൂടെ ഡിസിക്ക ഓർമ്മപ്പെടുത്തുന്നു.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 27.
ജന്മവാസനകൾ മനുഷ്യസ്വഭാവത്തെ എങ്ങനെയെല്ലാം നയിക്കു ന്നുവെന്നതിന്റെ തെളിവാണ് ‘വാസനാവികൃതി’ യിലെ ഇക്കണ്ട കുറുപ്പിന്റെ ജീവിതം. കഥാസന്ദർഭങ്ങളെ മുൻനിർത്തി ചർച്ച ചെയ്യുക.
Answer:
രാജശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നായകൻ തനിക്കുപറ്റിയ അമ ളിയെക്കുറിച്ച് പറയുന്ന മട്ടിലാണ് വാസനാവികൃതി അവതരിപ്പി ച്ചിരിക്കുന്നത്. മാനസാന്തരം വന്ന കള്ളൻ പാപമോചനത്തിനായി കാശിക്കു പോകുകയാണെന്ന് ഹാസ്വരൂപത്തിൽ പറഞ്ഞുവെക്കു ന്നുണ്ട്. എന്നാൽ ആദ്യകാല കഥകിൽ മിക്കതിലും കാണുന്നതു പോലെ തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ചു പറയുന്ന കേവ ലാഖ്യാനമല്ല വാസനാവികൃതി. സ്വയം കഥാപാത്രമായി നിന്നു കൊണ്ട് കഥ പറയുന്നതിന്റെ കയ്യടക്കം ഇക്കണ്ടക്കുറിഷ് എന്ന കഥാപാത്രത്തിന് പൂർണത നൽകുന്നു. ആ കഥാപാത്രത്തിൽ സ്വാഭാവസവിശേഷതകളും നർമ്മമൂറുന്ന വിവരണവുമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്.

മോഷണകലയിലെ തന്റെ പാരമ്പര്യമഹിമയെ കുറിച്ച് ാധാ നാ രായണീയം എന്ന ശൈലി ഉപയോഗിച്ച് സറ്റയറിക്കാലായാണ് ഇക്കണ്ടക്കുറുപ്പ് വിശദീകരിക്കുന്നത്. അഞ്ചെട്ട് സർഗ്ഗം കാവ്യം ഭംഗിയായി പഠിച്ച മിടുക്കനായിട്ടു ചെറുപ്പത്തിലെ കോണം കട്ടും പ്രഹരം വാങ്ങിയും തന്റെ വാസനാബലത്തിൽ പെട്ടുപോയവ നാണ് അയാൾ. സ്വന്തം ജീവിതത്തെ, തെറ്റുകളെ വിഡ്ഢി ത്തെ നർമ്മം കലർത്തി നോക്കിക്കാണാനുള്ള കഴിവാണ്. കള്ള നായിട്ടും ആ കഥാപാത്രത്തോട് വായനക്കാരന് അനുപാതം തോന്നാൻ കാരണം. കൊലപാതകത്തെപ്പോലും ഹാസ്യാത്മക മായി ആഖ്വാനം ചെയ്യുന്നതിലൂടെ അയാൾ ആ തെറ്റുകൾക്ക് ലാഘവത്വം വരുത്തുന്നു. അയാളുടെ സ്വന്തം കളിയാക്കലിൽ ആത്മനിന്ദയോടൊപ്പം സ്വയം നവീകരിക്കലുമുണ്ട്. അങ്ങനെ മന ശ്ശാസ്ത്രപരമായി ജന്മവാസനകളായ കാടത്തത്തെയും ആ ജീവി തത്തെയും കുറ്റവാസനയെയും മോഷണവാസനയെയുമെല്ലാം അതിജീവിച്ച് ആദ്ധ്യാത്മിക ചിന്തയിലൂടെ ഉയരുന്ന കഥാപാത്ര മായിട്ടും ജീവിതത്തെ ഉടനീളം ഹാസ്യത്മകമായി ലാഘവത്വ ത്തോടെ സമീപിക്കുന്ന ഒരു രസികനായും ഇക്കണ്ടക്കുറുപ്പിനെ നമുക്ക് വിലയിരുത്താം.

Leave a Comment